ശബ്ദം കേട്ട് രണ്ടുപേരും വാതിൽക്കൽ നോക്കി കാശി ആണ് അവൻ അവരെ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി വന്നു…
കാശിയേട്ട ഞാൻ…ശിവ എന്തോ പറയാൻ വന്നതും അവൻ തടഞ്ഞു.
നിന്റെ മൂന്നിഞ്ചു നീളമുള്ള ഡയലോഗ് ഞാൻ കേട്ടായിരുന്നു…… നിന്റെ ചേട്ടനെ കണ്ടു രണ്ടു ഡയലോഗ് പറഞ്ഞിട്ട് ആണ് ഞാൻ വന്നത്…..അപ്പൊ ഇവിടെ അനിയത്തി തകർക്കുവാ….
ശിവ ഭദ്രയെ നോക്കി….
അല്ല നീ എന്തോ പറഞ്ഞത് എനിക്ക് അങ്ങോട്ട് വ്യക്തമായില്ല നേരത്തെ…..
ഈ താലി അധികകാലം എന്റെ കഴുത്തിൽ വാഴില്ല…..അതാ മാഡം പറഞ്ഞത്…..
കാശി ഭദ്രയെ നോക്കി.
മോളെ ശിവദമോഹന….. നീ അല്ല നിന്റെത-* ന്ത ആ പ- iന്ന…… ഉണ്ടല്ലോ സഹോദരനെ കൊണ്ട് മോളെ കെട്ടിക്കാൻ നടക്കുന്ന ആ നാ- റി…. അയാൾ വന്നാലും ദേ ഈ നിൽക്കുന്നവളുടെ കഴുത്തിൽ കിടക്കുന്ന താലി പൊട്ടിക്കില്ല….. കാരണം അത് കെട്ടിയത് ഈ കാശിനാഥൻ ആണ്…… ഈ കാശിനാഥന്റെ പെണ്ണ് ആണ് ശ്രീഭദ്രകാശിനാഥൻ…… ശിവ ദേഷ്യത്തിൽ അവനെ നോക്കി.
കാശിയേട്ട ഇത് ഞാൻ നിങ്ങൾക്ക് വേണ്ടി ഇന്നലെ ചെയ്തത് ആണ്….. എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല….. നിങ്ങൾ അവിടെ നിന്ന്……. അവൾ എന്തോ പറയാൻ വന്നപ്പോൾ തടഞ്ഞു….
നിന്റെ ഭ്രാന്ത് ഒന്നും എനിക്ക് കേൾക്കേണ്ട ആവശ്യം ഇല്ല….. നീ പോകാൻ നോക്ക്…കാശി പറഞ്ഞു.
ഇല്ല ഞാൻ കാശിയേട്ടനെ വിട്ട് പോകില്ല….. പറയലും അവനെ കെട്ടിപിടിക്കലും ഒരുമിച്ച് ആയിരുന്നു. കാശിക്ക് ദേഷ്യം വന്നു കണ്ണ് ചുവന്നു കയറി ഭദ്രക്ക് ആണെങ്കിൽ ആകെ എന്തോ പോലെ ആയി…..
ഭദ്ര ദേഷ്യത്തിൽ അവളെ പിടിച്ചു മാറ്റി ക-വിളിൽ ഇട്ടു ഒരെണ്ണം കൊടുത്തു കാശി അറിയാതെ ഞെട്ടി അവളെ നോക്കി……
ഡീീ…….ശിവ ചീറി കൊണ്ട് അവളുടെ അടുത്തേക്ക് വരാൻ തുടങ്ങി.
അനങ്ങി പോകരുത് അവിടുന്ന്….. കുറെ നേരമായി നിന്റെ ഷോ…. ഇത് എന്റെ ഭർത്താവ് ആണ്…. അങ്ങേരെ കെട്ടിപിടിക്കാനും അങ്ങേർക്ക് കെട്ടിപ്പിക്കാനും ഉമ്മ വയ്ക്കാനും കൂടെ കിടത്താനും ഞാൻ ഒരുത്തി ഇവിടെ മലപോലെ നിൽപ്പുണ്ട് അതിനിടയിൽ നീ വന്നു ഇടിച്ചു കയറണ്ട. പിന്നെ ഇപ്പൊ തന്നത് നിനക്ക് ഞാൻ നോക്കി നിൽക്കെ തന്നെ അങ്ങേരുടെ മെക്കട്ട് കയറണം അല്ലെ…… ഇനി ഇതുപോലെ ചായൻ തോന്നുമ്പോൾ ഇപോ കിട്ടിയത് ഓർത്ത മതി…കാശി ഭദ്രയെ അത്ഭുതത്തിൽ നോക്കി.
നീ കുറിച്ചിട്ടോ ഇത് കൂട്ടി നീ എന്റെ മേലെ രണ്ടാം പ്രാവശ്യം ആണ് കൈ വയ്ക്കുന്നത് അതിന് നീ അനുഭവിക്കും… ശിവ ദേഷ്യത്തിൽ പറഞ്ഞു.
ഇനി നീ ഇവിടെ നിന്ന് ചിലച്ചാൽ നേരത്തെ പറഞ്ഞ പോലെ ചൂലിന്റെ ചൂട് അറിയും ഇറങ്ങി പോടീ…….
നീ ഇവിടെ അധികകാലം വാഴില്ല ഭദ്ര…. ഇത് ശിവദയ പറയുന്നത്……
നിന്ന് ചിലക്കാതെ ഇറങ്ങി പോടീ എനിക്ക് എന്റെ കെട്ടിയോന് കുറച്ചു സ്നേഹം കൊടുക്കാൻ ഉള്ളത് ആണ്…..ഭദ്ര അതും പറഞ്ഞു കാശിയുടെ നെഞ്ചിൽ ചാരി…….
ഛെ……ശിവ ഇറങ്ങി പോയി…… അവൾ പോയതും ഭദ്ര അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു…… കാശി ശിവ പോയ വഴിയേ നോക്കിയിട്ട് അടുക്കളയിലേക്ക് പോയി…..
അവിടെ ഒരുത്തി വെള്ളം മടമട കുടിക്കുന്നുണ്ട്…..കാശി ഒന്ന് ചിരിച്ചു അപ്പോഴേക്കും ഭദ്ര വെള്ളം കുടിച്ചു കഴിഞ്ഞു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…..
അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. ഭദ്ര അവന്റെ അടുത്തേക്ക് നടന്നു വന്നു…..
മ്മ് എന്താ……ഭദ്ര ഗൗരവത്തിൽ ചോദിച്ചു കാശി ഒന്നുല്ല എന്ന് പറഞ്ഞു അപ്പോഴേക്കും അവൾ പുറത്തേക്ക് ഇറങ്ങി പോയി…….
ഇത് ഇപ്പൊ ഇവളോട് ഞാൻ ആണോ എന്നോട് ഇവളാണോ പ്രതികാരം ചെയ്യുന്നത്……
അവൻ പുറത്തേക്ക് ഇറങ്ങി അവിടെ കൊച്ച് ഭയങ്കര വലഅടിക്കൽ ആണ്……
ഡീീ ശ്രീഭദ്രേ……..അവളുടെ തൊട്ട് അടുത്ത് പോയി നിന്ന് ഉറക്കെ വിളിച്ചു.
ഓഹ് ഈ കാ- ലൻ….. എന്താ കാലനാഥ ഇത്ര അലർച്ച ഞാൻ അടുത്ത് തന്നെ ഇല്ലെ…….അവൾ അവനെ നോക്കി ചോദിച്ചു.
അല്ല നീയും അവളും ആയിട്ട് എന്താ പ്രശ്നം…..അവൾ അവനെ സൂക്ഷിച്ചു നോക്കി.
അത് ഞാൻ പറയാം അതിന് മുന്നേ നിങ്ങടെ ആരാ അവൾ അത് പറ…….
നിന്നോട് ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞ മതി കൂടുതൽ ചോദ്യം വേണ്ട…..അവൻ ഗൗരവത്തിൽ പറഞ്ഞു.
എന്ന കാലനാഥൻ തല്ക്കാലം അകത്തോട്ട് പോയി വല്ലതും എടുത്തു മിണുങ്ങ്… എനിക്ക് ഇപ്പൊ പറയാൻ സൗകര്യം ഇല്ല…… അവൾ അതും പറഞ്ഞു വീണ്ടും എത്തിപൊത്തി നിന്നു വലയടിക്കാൻ തുടങ്ങി…. അത് കൂടെ കണ്ടതും അവന് കലി വന്നു….
ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് നീ ഇനി വലയടിച്ച മതി……അതും പറഞ്ഞു അവൻ മുണ്ട് മടക്കി കുത്തി….
ഏഹ് ഇയാൾ ഇത് എന്ത് ചെയ്യാൻ പോണു കർത്താവേ ഒന്നാമതെ എന്റെ കാലൻ ആണ് ഇനി എന്നെ എടുത്തു കിണറ്റിൽ ഇടാൻ എങ്ങാനും ഏയ്യ് കിണർ മൂടിയേക്കുവല്ലേ…….ഭദ്ര ആലോചിച്ചു നിന്നതും അവൻ ചെയർ പിടിച്ചു കുലുക്കാൻ തുടങ്ങി….
ഡോ കാലനാഥ തനിക്ക് ഇത് എന്തിന്റെ കേടാ…. ചുമ്മാ ഇരിക്കെടോ……
ഞാൻ ചോദിച്ചതിന് ഉത്തരം താ….
ദേ കാശി കളിക്കല്ലേ ഞാൻ എങ്ങാനും താഴെ വീണാൽ നീ വേണം നോക്കാൻ…..അവൾ അങ്ങോട്ട് ഇങ്ങോട്ട് ആടി ആടി പറഞ്ഞു.
സാരമില്ല ഞാൻ നോക്കാം നിനക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ്…..അവൻ ഒന്ന് കൂടെ കുലുക്കിയതും ദ കിടക്കുന്നു…
അമ്മേ….. എന്റെ നടു…..(നിങ്ങൾ ആ വിളി കേൾക്കുന്നില്ലേ അത് ഒരു പുരുഷു അല്ല പുരുഷ ശബ്ദം അല്ലെ….)
എണീറ്റ് മാറേഡി പുല്ലേ…..ഭദ്ര ചിരിയോടെ എണീറ്റു എന്നിട്ട് കാശിയെ പിടിച്ചു എണീപ്പിച്ചു.
വല്ല ആവശ്യവും ഉണ്ടായിരുന്നോ…. ചുമ്മാ എന്നെ വീഴ്ത്താൻ നോക്കി ഇപ്പൊ കാലനാഥന്റെ നടു പോയി……ഭദ്ര കള്ളചിരിയോടെ പറഞ്ഞു…അവൻ ഒന്നും മിണ്ടാതെ നടുന് കൈ കൊടുത്തു അകത്തേക്ക് പോയി…. ഭദ്ര പിന്നെ അത് ഒക്കെ വൃത്തിയാക്കിയിട്ട് അടുക്കളയിലേക്ക് പോയി കുറച്ചു വെള്ളം ചൂടാക്കി കൊണ്ട് കാശിയുടെ മുറിക്ക് പുറത്ത് നിന്ന് നോക്കി….. അവൻ കമഴ്ന്നു കിടക്കുവാണ് നടു ഇടക്ക് തടവുന്നുണ്ട്……
കാ- ല……പിച്ചക്കാരെ പോലെ ഭദ്ര നീട്ടി വിളിച്ചു.കാശി തിരിഞ്ഞു നോക്കി അപ്പോഴേക്കും അവൾ അകത്തു കയറി…..
ഇറങ്ങി പോടീ എന്റെ മുറിൽ നിന്ന്……അവൻ കിടന്നു അലറി…
ഞാൻ ഇവിടെ സ്ഥിരതാമസത്തിനു വന്നതല്ല ചൂട് പിടിക്കാൻ വന്നതാ…..
ബാക്കി ഉള്ളവനെ തള്ളിയിട്ട് കൊല്ലാൻ നോക്കിയിട്ട്…. ഇപ്പൊ ചൂട് പിടിക്കാൻ വരുന്നോ ഇറങ്ങി പോടീ……
ദേ കാശി കൈയിൽ ഇരിക്കുന്നത് ചൂട് വെള്ളം ആണ് മുന്നിൽ ആണെങ്കിൽ ഗ്രൗണ്ട് പോലെ ദ നല്ല വെളുത്തു ഫ്ലാറ്റ് ആയ തന്റെ പുറവും അടങ്ങി കിടന്നില്ലെങ്കിൽ ഈ ചൂട് വെള്ളം എടുത്തു പുറത്ത് ഒഴിക്കും അവസാനം ഈ പുറം തക്കാളി പോലെ ആകും പറഞ്ഞേക്കാം………അവൾ ആ തിളച്ച വെള്ളത്തെക്കൾ ചൂട് ആയി.
ഒന്ന് ഇറങ്ങി പോടീ ഭദ്രകാളി മനുഷ്യനെ മെനക്കെടുത്താതെ…..
അടങ്ങി കിടക്കേടോ അവിടെ…….ഭദ്ര അവന്റെ പുറത്ത് ചൂട് പിടിക്കാൻ തുടങ്ങി…. വളരെ ശ്രദ്ധിച്ചു അവനെ വേദനിപ്പിക്കാതെ ചൂട് പിടിച്ചു കൊടുത്തു..അൽപ്പം ആശ്വാസം തോന്നി അവന്…… അവൾ പോകാൻ തുടങ്ങിയതും അവൻ അവളെ വിളിച്ചു…..
ഡി……
എന്താ….
നീ ഇങ്ങനെ ഇരിക്കുന്നത് നോക്കണ്ട മുടിഞ്ഞ വെയിറ്റ് ആണ് നിനക്ക്…..എന്തായാലും താങ്ക്സ്…
അയ്യോ താങ്ക്സ് ഒന്നും വേണ്ട…. എന്നോട് പ്രതികാരം ചെയ്യാൻ തനിക്ക് ആരോഗ്യം വേണ്ടേ അതിന് വേണ്ടി മാത്രം ചെയ്ത ഹെല്പ് ആണ്….. പോട്ടെ കാലനാഥാ……കാശിടെ മുഖം മാറി.
ഇറങ്ങി പോടീ…..ഭദ്ര ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പുറത്തേക്ക് പോയി…. കാശി അങ്ങനെ കിടന്നു ഒന്ന് കണ്ണടഞ്ഞു വന്നതും അവളുടെ വിളി എത്തി…..
കാശി………
ഓഹ് നാശം ഇനി എന്ത് കോ- പ്പ് ആണോ എന്തോ…… അതും പറഞ്ഞു കാശി എണീറ്റു…
തുടരും….