ധ്രുവം, അധ്യായം 112 – എഴുത്ത്: അമ്മു സന്തോഷ്

രാവിലെ മകനെ സ്കൂളിൽ വിട്ടു തിരിച്ചു വരികയായിരുന്നു മാത്യു. അയാളുടെ ഹൃദയത്തിൽ അശാന്തി നിറഞ്ഞിരുന്നു

ഇന്ന് അക്ബർ അലി കൊ- ല്ലപ്പെടും. അറിഞ്ഞോ അറിയാതെയോ താൻ കൂടി ആ മരണത്തിൽ ഉത്തരവാദിയാണ്. സിദ്ധാർഥ്ൻ പറഞ്ഞതനുസരിച്ചു കാര്യങ്ങൾ എക്സിക്യൂട് ചെയ്തത് താനാണ്. ഇല്ലെങ്കിൽ അയാൾ ആദ്യം കൊ- ല്ലുക തന്നെ തന്നെ ആയിരിക്കും

അർജുൻ ഹോസ്പിറ്റലിൽ ആണെന്ന് മാത്രമേ അയാൾക്ക് അറിയുകയുള്ളൂ. അയാൾക്ക് ഭാര്യയുടെ സംഭവത്തിന്റെ ഷോക്ക് മൂലം മാനസികമായി എന്തോ സംഭവിച്ചു അത്രേ അറിയൂ. പുറത്തത്രേ അറിയുകയുള്ളൂ. ഒരു ഷോക്ക് അത്രേ തന്നെ

കൃഷ്ണയേ വധിക്കാനുള്ള ഗൂഢാലോചനയിൽ താൻ പങ്കു കൊണ്ടെങ്കിലും അത് അർജുൻ അറിയാൻ സാധ്യതയില്ല. നിശബ്ദമായ് ആയിരുന്നു താൻ അതിൽ പങ്കാളി ആയത്. ഫർഹീനുമായി സംസാരിച്ചത് താൻ ഏർപ്പാട് ചെയ്തവരാണ്. താൻ സംസാരിക്കുന്നത് മാത്രമേ അയാൾക്ക് കേൾക്കാൻ സാധിക്കു. അത് മനസ്സിലാക്കിയതിനു ശേഷം പലതും താൻ മെസ്സേജ്കൂടെ ആണ് സംവേദിച്ചത്. പക്ഷെ തന്റെ ദേഹത്ത് ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അത് വഴി വിവരങ്ങൾ റെക്കോർഡ് ചെയ്യപ്പെടുമെന്നും സിദ്ധാർഥ് അറിഞ്ഞാൽ ആദ്യം തന്നെ കൊ- ല്ലുമവർ. അത് അറിയാൻ പാടില്ല. എന്നാൽ അർജുൻ ഇല്ലാതെയാവുകയും വേണം. അല്ലെങ്കിൽ ജീവിതം മുഴുവൻ ഒരു അടിമ പോലെ അയാളുടെ നിയന്ത്രണങ്ങൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവയെ പോലെ ജീവിക്കേണ്ടി വരും

അർജുൻ ഇല്ലാതെയായൽ താൻ രക്ഷപെട്ടു. ഏതെങ്കിലും ഹോസ്പിറ്റലിൽ ചെന്നു ഇത് റിമൂവ് ചെയ്യാം. പിന്നെ വിദേശത്ത് എവിടെ എങ്കിലും സെറ്റ് ആകുക

ഇവന്മാരിൽ സിദ്ധാർഥ് ക്രൂ- രനാണ്. മനസാക്ഷി ഇല്ലാത്തവൻ. സത്യത്തിൽ ജിതിൻ സാറിനെയും ജേക്കബ് സാറിനെയും ആ പെണ്ണിനേയും ഒക്കെ കൊ- ന്നത് ഇയ്യാൾ അയച്ച ആൾക്കാർ ആവും. എന്നിട്ട് അത് അർജുന്റെ തലയിൽ കെട്ടി വെയ്ക്കാൻ നോക്കുന്നതാണ്

പൊടുന്നനെ കാറിനു ഒരാൾ കൈ കൈ കാണിച്ചു. മാത്യു കാർ നിർത്തി

“വൈശാഖ്ൻ സർ ഒന്ന് കാണണം എന്ന്
പറഞ്ഞു “

അയാൾ മാത്യുന്റെ ഒപ്പം കാറിൽ കയറി

മാത്യുവിന്റെ ഹൃദയത്തിൽ ഒരു വിറ വന്നു. ഇത്രയും കാര്യങ്ങൾ അറിഞ്ഞിട്ടും താൻ പിന്നെ മാധവത്തിലേക്ക് പോയില്ല. അതിന്റെ കാരണം വൈശാഖൻ സാറാണ്. അർജുൻ സാറിന്റെ പത്തു
മടങ്ങപകടകാരിയാണ്. അവിടെ വെച്ചു തന്നെ ഇരുചെവിയറിയാതെ തീർത്തു കളയും

താനാണ് കൃഷ്ണയേ ഷൂട്ട്‌ ചെയ്ത ആളിനെ കണ്ടു പിടിച്ചു കൊടുത്തത് എന്ന് അയാൾ അറിയുന്ന നിമിഷം തന്റെ അന്ത്യമാണ്. പക്ഷെ അർജുൻ സർ ഹോസ്പിറ്റലിൽ ആയത് കൊണ്ട് തന്റെ വിവരങ്ങൾ റെക്കോർഡ് ചെയ്യപ്പെടില്ല എന്ന് അയാൾ കരുതി.

ഹോസ്പിറ്റലിൽ എത്തി. കാർ പാർക്ക്‌ ചെയ്തു

ഓടി പോകാൻ പറ്റില്ല. കൂട്ടിക്കൊണ്ട് വന്നയാളിന്റെ ഇടുപ്പിൽ മുഴച്ചു നിൽക്കുന്നത് തോക്കാണോ കത്തിയാണോ എന്നത് വ്യക്തമല്ല. ഓടിയാൽ തീർക്കും. അത് അയാളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്

വൈശാഖന്റെ മുറി

വൈശാഖൻ മാത്യുവിനോട് ഇരിക്കാൻ പറഞ്ഞു. കൂടെയുള്ള ആൾ പോയി. പകരം മറ്റൊരാൾ വന്നു

നിവിൻ.

മാത്യുവിന്റെ തൊണ്ട വരണ്ടു. നിവിൻ ഇരുന്നു. വൈശാഖൻ ലാപ്ടോപ് എടുത്തു ടേബിളിൽ വെച്ചു ഓൺ ചെയ്തു

സിദ്ധാർഥ്ന്റെ സ്വരം. അക്ബർ അലിയെ തീർക്കാൻ ഉള്ള തീരുമാനം. തന്നെ തീർക്കുമെന്നുള്ള ഭീഷണി

അയാളെ വിയർത്തു. അപ്പൊ അർജുൻ സർ ഹോസ്പിറ്റലിൽ ആണെന്ന് കരുതി താൻ പറഞ്ഞതും ചെയ്തതും എല്ലാം ഇവിടെ അറിയുന്നുണ്ട്. വാതിൽ തുറന്നു ഒരാൾ കൂടി അകത്തേക്ക് വന്നു ഇഖ്ബാൽ

ഇക്ബാലിനെ അയാൾക്ക് അറിയില്ല

“ഇങ്ങോട്ട് ട്രാൻസ്ഫർ ഓർഡർ ആയോ ഇഖ്ബാൽ?”

“ജോയിൻ ചെയ്തു സർ. Thanks for the promotion.”

“ഗുഡ്. ഇത് മാത്യു. പറഞ്ഞിട്ടുണ്ടല്ലോ. ഫുൾ റെക്കോർഡ് ഇതാ”

വൈശാഖൻ ഒരു ഫയൽ ഇക്ബാലിനു മുന്നിൽ വെച്ചു

“ഈ മർഡർ സീരിസ്ന്റെ ആദ്യത്തെ എവിഡൻസ് ക്രെഡിറ്റ്‌ തനിക്ക് ഇരിക്കട്ടെ. വേറെ എങ്ങും റിപ്പോർട്ട്‌ കൊടുക്കരുത്. നേരേ ഐ ജി ഓഫീസിൽ പോകുക. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നേരേ ചെന്നു കാണുക കൊടുക്കുക. ഇവനെയും കൂട്ടിക്കോ “

മാത്യു ഭീതിയോടെ നോക്കി

“റെക്കോർഡ് ഉണ്ട്. നിന്റെ മൊഴി കൂടി വേണം. അക്ബർ അലി മരിക്കണ്ടടോ. പാവല്ലേ. അയാൾ പൊയ്ക്കോട്ടെ. രക്ഷപെട്ടു പൊയ്ക്കോട്ടെ. അല്ലെ നിവിൻ?”

നിവിൻ എന്ന കൗശലക്കാരന്റെ കണ്ണുകൾ ഒന്ന് തിളങ്ങി

“ജേക്കബ്, ജിതിൻ ജേക്കബ്, നീന അവരെ കൊന്നത് സിദ്ധാർഥ്ന്റെ ആളുകളാണ്. അവർ തന്നെ ആണ് ഇപ്പൊ അക്ബർ അലിയെയും കൊ- ല്ലാൻ പോകുന്നത്. ഇതിന് സാക്ഷികൾ ഉണ്ട്. തെളിവുകൾ ഉണ്ട്. കൊട്ടേഷൻ അയാളുടേതാണ്. താൻ സാക്ഷി. അത് സത്യമായിട്ടുള്ള കാര്യം ആണല്ലോ. അത് മാത്രം പറഞ്ഞാൽ മതി “

മാത്യു എഴുന്നേറ്റു. ഇനി രക്ഷ ഇല്ല. ഇവരുടെ കയ്യിൽ നിന്ന് രക്ഷ ഇല്ല. താൻ സാക്ഷി മാത്രം അല്ല. ഇതൊക്കെ എക്സിക്യൂട്ട് ചെയ്ത ആൾ കൂടിയാണെന്ന് പോലീസിന് മനസിലാകും

തീർന്നു

അയാൾ കുനിഞ്ഞ ശിരസ്സോടെ ഇക്ബാലിന്റെ ഒപ്പം നടന്നു. അവർ പോയി കഴിഞ്ഞു

“എന്താ പ്ലാൻ നിവിൻ?”

“അക്ബർ അലി നാളെ വൈഫിന്റെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി വഴിയിൽ വെച്ചു കൊ- ല്ലാൻ ആയിരുന്നു പ്ലാൻ. ആക്‌സിഡന്റ്.കൊട്ടേഷൻ ആണല്ലോ. “

“ഇവർക്കീ സ്ഥിരം ക്ളീഷേ ഒന്ന് മാറ്റി പിടിച്ചു കൂടെ? ഇതൊക്കെ എത്ര നാളായിട്ട് ഇങ്ങനെ തന്നെ നടക്കുന്നു
പുതിയ രീതി വന്നതൊന്നും ഇവരു കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല. ജാമ്പവാന്റെ കാലത്ത് നിന്ന് ബസ് കിട്ടിയിട്ടില്ല “

നിവിൻ ചിരിച്ചു പോയി

“അക്ബർ അലി സാധുവല്ല
ആദ്യമുതൽ തന്നെ കൃഷ്ണയേ കൊ- ല്ലണം എന്ന സ്റ്റാൻഡിൽ ഉറച്ചു നിന്നവനാ. അവളെ ഇല്ലാതാക്കാൻ ഓരോ തവണയും അവൻ ഉണ്ടായിരുന്നു
പിന്നെ ഹോട്ടലിൽ വെച്ചു അവരെ മുഴുവൻ ടാർഗറ്റ് ചെയ്തത് ഇവന്റെ പ്ലാൻ ആണ്. ഇപ്പൊ ഓരോരുത്തരും മരിച്ചു വീഴുമ്പോൾ പേടി. അതാണ് ഓടിപ്പോകാൻ തയ്യാർ എടുക്കുന്നത്. അവൻ വെണ്ട നിവിൻ. ഒരാളെ പോലും ബാക്കി വെയ്ക്കുന്നത് അപകടം ആണ്. പക്ഷെ ഇതിൽ അർജുനും ദീപുവും വേണ്ട. ഞാനും നീയും  മാത്രം മതി. അന്ന് ഹോട്ടലിൽ ഇവര് ആക്രമിക്കാൻ ശ്രമിച്ചപ്പോ അതിൽ എന്റെ പാവം മോനും ഉണ്ടായിരുന്നു. എന്റെ ജയൻ. കൃഷ്ണയും ജയറാമും പാവങ്ങളാണ്. അവരെ ഉപദ്രവിക്കാൻ ചിന്തിച്ചിട്ട് ജീവിക്കണ്ട  ഒരുത്തനും “

നിവിൻ അങ്ങനെ തന്നെ എന്ന് തലയിളക്കി

“അപ്പൊ പ്ലാൻ എങ്ങനെ?”

നിവിൻ ഒന്ന് പുഞ്ചിരിച്ചു

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്

ഐ ജി സോമസുന്ദരം മുന്നിൽ നിൽക്കുന്ന ഇക്ബാലിനെയും മാത്യുവിനെയും നോക്കി. പിന്നെ റെക്കോർഡ് ഒക്കെ വീണ്ടും കേട്ടു

“അപ്പോൾ ഇത് വരെയുള്ള എല്ലാം ഇയാളുടെ പ്ലാൻ ആണ് “

“yes sir  അർജുൻ സാറിന്റെ പിന്നാലെ പോയി സമയം കളഞ്ഞു. മൂന്ന് ജീവനും പോയി. ഇനിയെങ്കിലും അവിടെയുള്ള പോലീസിനെ പിൻവലിക്കണം സർ. അവർ സിദ്ധാർഥ്നെ ഫോളോ ചെയ്യാൻ order കൊടുത്താൽ ഇനിയുള്ള ആൾക്കാർ എങ്കിലും രക്ഷപ്പെടും. ജിതിന്റെയും നീനയുടെയും അക്ബർ അലിയുടെയും കുടുംബം പുറത്ത് ഉണ്ട് സർ. സിദ്ധാർഥ് എത്ര അപകടകാരിയാണെന്ന് ഈ റെക്കോർഡ് പ്രൂവ് ചെയ്യുന്നുണ്ട് “

ഐ ജി ദീർഘമായി ശ്വസിച്ചു

ഒടുവിൽ ഗവണ്മെന്റ് ന് അല്പം ആശ്വസിക്കാം. ഒരാൾ. ഒരു ലീഡ് കിട്ടി

ഇനി തെളിവുകൾ മുഴുവൻ വേണം

“മാത്യുനെ കോടതിയിൽ ഹാജരാക്കണം “

“സർ, ഇപ്പോഴും അക്ബർ അലി എങ്ങനെ കൊ- ല്ലപ്പെടുന്നു എന്ന് അറിയില്ല സർ. ഇയാൾക്കും അറിയില്ല. കൊട്ടേഷൻ ടീമിനെ ഇയാൾ പരിചയപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്ളവരാണ്. അക്ബർ അലി കോഴിക്കോട് വൈഫ് ഹൌസിൽ ഉണ്ട്. സിദ്ധാർഥ്നു മാത്രം ആണ് പ്ലാൻ അറിയാവുന്നത്.”

ഐ ജി അൽപനേരം ആലോചിച്ചു

“ഞാനും എസ് പി വിജയും കൂടി ഒന്ന് ആലോചിച്ചു വേണ്ടത് ഉടനെ ചെയ്യാം ഇഖ്ബാൽ. മാത്യു ഓഫീസിൽ തന്നെ ഉണ്ടാകണം. ഇയാളും “

“സർ “

“ഗുഡ് വർക്ക്‌ ഇഖ്ബാൽ “

“താങ്ക്യൂ സർ “

ഇഖ്ബാൽ സല്യൂട്ട് ചെയ്തു

കോഴിക്കോട്

അക്ബർ അലി ഭാര്യ ആയിഷയോട് യാത്ര പറഞ്ഞു

“രണ്ടു ദിവസത്തിനകം സർവവും ക്ലോസ് ചെയ്തു ദുബായ്ക്ക്. നിന്നെയും ഉടനെ കൊണ്ട് പോകും.”

അവർ ആശ്വാസത്തോടെ തലയാട്ടി

“സൂക്ഷിച്ചു പോകണെ ഇക്കാ “

“നിന്റെ ആങ്ങളമാർ നാലെണ്ണം നല്ല വെടിക്കെട്ട് പോരാളികൾ ആയിട്ട് എന്റെ ഇടവും വലവും ഉണ്ട്. പിന്നെന്ത്?”

“ശരിയാണ് എന്നാലും..”

അയാൾ പുഞ്ചിരിച്ചു

തിരുവനന്തപുരത്തു കുറച്ചു ജോലി ബാക്കിയുണ്ട്. അവിടെ നിന്നാണ് ഫ്ലൈറ്റ്. ആയിഷയുടെ സഹോദരൻമാരും കൂടെ വരുന്നുണ്ട്. ആയിഷയുടെ brothers നാലു പേര്

സഹീർ, ഷലീർ, അഹാസ്സ്, മുഹമ്മദ്‌

രണ്ടു പേര് ജിം ട്രൈനെർസ് ആണ്. രണ്ടു പേര് കച്ചവടം. അവർ ഇടം വലം എപ്പോഴും ഉണ്ട്. കാറിൽ കയറി അക്ബർ

യാത്ര പറഞ്ഞു കാർ പുറത്തേക്ക്

“ഇക്കാ ഈ അർജുൻ എന്ന് പറയുന്നവൻ ആശുപത്രിയിൽ അല്ലെ?”

“അതേ “

“അവിടെ ഇരുന്ന് കൊണ്ട് അവനെങ്ങനെ ഇത്രയും പ്ലാൻ ചെയ്യാൻ കഴിയും അതും മെന്റൽ?”

“അറിയില്ല. സിദ്ധാർഥ് അങ്ങനെ ആണ്
പറഞ്ഞത് “

അക്ബർന്റെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു

“ഹലോ “

“തിരുവനന്തപുരം എസ് പി ഓഫീസിൽ നിന്നാണ്. നിങ്ങൾ എവിടെയാണ്?”

“കോഴിക്കോട് നിന്നു പുറപ്പെട്ടു  സർ “

“വീട്ടിലാണോ?”

“അല്ല സർ തൃശൂർ എത്താറായി “

“എത്രയും പെട്ടെന്ന് തൃശൂർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യുക.”

“സർ. എന്താ സർ കാര്യം? ഞാൻ ജാമ്യത്തിലാണ് സർ.”

“നിങ്ങൾ പറയുന്നത് ചെയ്യാൻ. എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെല്ലുക.”

“ok സർ “

അയാൾ ഫോൺ വെച്ചു

“എന്താ?” അഹാസ് ചോദിച്ചു

“എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യാൻ “

“ഇതെന്താ അടുത്ത ഗുലുമാൽ. പോലീസ് സ്റ്റേഷനിൽ ഒന്നും പോകണ്ട ഇക്കാ. ഇതെന്തോ പണിയാണ്. നാളെ രാത്രി ആണ് ഫ്ലൈറ്റ്. എങ്ങനെ എങ്കിലും ഇവിടെ നിന്നു കടക്കണം “

അക്ബറിനും തോന്നി. ഇതെന്തൊ ഒരു ട്രാപ് ആണ്. അർജുൻ ഒപ്പിച്ചതാവും. അല്ലാതെ വരില്ല. അയാൾ ഡ്രൈവറോട് കാർ സ്പീഡിൽ വിടാൻ പറഞ്ഞു

“ഏതോ രാഷ്ട്രീയ പാർട്ടിയുടെ ജാഥ ആണ് സർ. ബ്ലോക്ക് ആണ് “

“നാശം ബൈ റോഡ് പിടിക്കെടോ “

“റോഡ് പണി നടക്കുകയാ സർ. ഈ ഒറ്റ വഴിയേയുള്ളു “

“എങ്ങനെയും ത്രിശൂർ കടക്കണം. പിന്നെ എറണാകുളം. അവിടെ സ്റ്റേ. ഇപ്പൊ തിരുവനന്തപുരം ചെന്നാൽ പോലീസ് പൊക്കും,”

“പക്ഷെ ഫ്ലൈറ്റ് അവിടെ നിന്നാണ് “

“എന്റെ ഒരു ഫ്രണ്ട് ഉണ്ട് കൊച്ചിയിൽ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ. ഇന്ന് ഏതെങ്കിലും ഫ്ലൈറ്റ് അവൈലബിൾ ആണെങ്കിൽ ഇന്ന് തന്നെ പോകാം “

സഹീർ പറഞ്ഞു. അയാൾ ഫോൺ എടുത്തു. പെട്ടെന്നവർ പോലീസ് കൈ കാണിക്കുന്നത് കണ്ടു

“വണ്ടി നിർത്തണ്ട വിട്ടോ “

“സർ എങ്ങോട്ടും വണ്ടി എടുക്കാൻ പറ്റില്ല ഒരു വശത്ത് ജാഥ തീർന്നിട്ടില്ല
മറുവശത്തു സ്കൂൾ വിട്ട സമയം ആണ്. എങ്ങോട്ടും ഓടിച്ചു മാറ്റാൻ പറ്റില്ല സർ.”

ഡ്രൈവർ പറഞ്ഞു. പോലീസ് മുന്നിൽ കയറി നിന്നതോടെ വണ്ടി ബ്രേക്ക്‌ ഇട്ടു നിർത്തി

“അക്ബർ അലി.?”പോലീസ് ഓഫീസർ കാറിനരികിൽ വന്നു

അക്ബർ അലി പുറത്ത് ഇറങ്ങി

“സർ ഞാനാണ് “

“സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യണം എന്ന് sp ഓഫീസിൽ നിന്ന് കാൾ ഇല്ലായിരുന്നൊ?”

അയാൾ മറുപടി പറഞ്ഞില്ല

“നിങ്ങൾ ഞങ്ങൾക്കൊപ്പം വരണം” പോലീസ് അക്ബർ അലിയോട് പറഞ്ഞു

“ഞങ്ങളുടെ പിന്നാലെ കാറിൽ നിങ്ങൾക്ക് വരാം ” ബാക്കിയുള്ളവരോടായി അദ്ദേഹം പറഞ്ഞു

“സർ എന്താ സർ കാര്യം?”

ഷലീർ ചോദിച്ചു

“വധഭീഷണിയുണ്ട്. പ്രൊട്ടക്ഷൻ കൊടുക്കണം എന്ന് മുകളിൽ നിന്ന് ഓർഡർ ഉണ്ട് “

“ഓ അതാണോ? അത് ഞങ്ങൾക്ക് അറിയാം സാറെ. അതിനല്ലേ ഞങ്ങൾ നാലു പേര്..സാറുമ്മാരു പൊയ്ക്കോ.ഇത് ഞങ്ങൾ നോക്കിക്കൊള്ളാം. “

“നിയമം നോക്കാൻ ഇവിടെ പോലീസ് ഉണ്ട്. നിങ്ങൾക്ക് വേണേൽ ഇതിന്റെ പിന്നലെ വരാം ” പോലീസ് തീർത്തു പറഞ്ഞു

അക്ബർ അലിയെ അവർ വാഹനത്തിൽ കയറ്റി. അവർ പറയുന്നതനുസരിക്കുകയല്ലാതെ വേറെ മാർഗം ഇല്ല. അക്ബർ അലി ജീപ്പിൽ കയറി. പിന്നാലെ കാറിൽ അവരും

സിഗ്നൽന്റെ മുന്നിൽ വെച്ച് പോലീസ് ജീപ്പ് വളരെ മുന്നിൽ കടന്ന് പോയി. ചുവപ്പ് മാറി പച്ച ലൈറ്റ് വന്നു. ജീപ്പ് കാണാനില്ല. ഇതിപ്പോ സ്റ്റേഷൻ റൂട്ട് ഏതാണ്?

“ഗൂഗിൾ മാപ്പ് ഇട്ടേ “

വളരെ ദൂരം ചെന്നപ്പോഴും ജീപ്പിന്റെ പൊടി പോലും കിട്ടാതെ വന്നപ്പോ അവർ പരിഭ്രാന്തരായി

“പോലീസ് സ്റ്റേഷനിലെക്ക് വണ്ടി വിട് “

ഡ്രൈവറോട് അവർ പറഞ്ഞു.

സ്റ്റേഷൻ എത്തി. ഭാഗ്യം ജീപ്പ് കിടപ്പുണ്ട്. ഒന്ന് പേടിച്ചു. അവർ ആശ്വാസത്തോടെ സ്റ്റേഷനിലേക്ക് ഓടിക്കയറി

എസ് ഐ ഉണ്ടായിരുന്നു

“ഇവിടെ നിന്ന് അങ്ങനെ ഒരു ടീം പോയിട്ടില്ലല്ലോ “

അദ്ദേഹം പറഞ്ഞു

അവർ ഉടനെ തന്നെ എസ് പി ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെ ഒരു കാൾ ഇവിടെ നിന്നും വിളിച്ചിട്ടില്ല

മറുപടി കിട്ടി

ഒറ്റ നിമിഷം കൊണ്ട് അവർ ഭയത്തിൽ മുങ്ങി

ചതി

അക്ബർ അലി എങ്ങോട്ട് പോയി?

തുടരും…

Leave a Reply

Your email address will not be published. Required fields are marked *