ധ്രുവം, അധ്യായം 121 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും പോയപ്പോൾ ഉച്ച കഴിഞ്ഞു. ഫ്രീ ആകുമ്പോൾ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു

സംസാരിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും മുഖത്ത് വിഷമം ഉള്ളത് അർജുൻ ശ്രദ്ധിച്ചു. പ്രത്യേകിച്ച് മനുവിന്റെ മുഖം

അവൻ ഒരിക്കൽ പോലും ഉള്ളു തുറന്നു ചിരിച്ചില്ല. കൃഷ്ണയേ ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു

പോകാറായപ്പോൾ അർജുന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു അത്രേ തന്നെ.

അവരെ യാത്രയാക്കി അവർ മുറിയിൽ വന്നു

“അവർക്ക് വിഷമം ഉണ്ട് അല്ലെ കൃഷ്ണ?”

ഇല്ലന്നോ ഉണ്ടന്നോ പറയാൻ വയ്യാത്ത അവസ്ഥ ആയി അവൾക്ക്. അവൾക്കും അത് മനസിലായി

“നിനക്ക് അങ്ങനെ ഉണ്ടായതിലും അവർ വേദനിച്ചിട്ടുണ്ടാവുക എന്റെ അവസ്ഥ കണ്ടാവും. ഭ്രാന്ത്.”

ഒരു തേങ്ങലോടെ കൃഷ്ണ ആ വാ പൊത്തി

“ഇങ്ങനെ ഒന്നും പറയല്ലേ “

“സത്യം അല്ലെ? ഞാൻ അതാണ്.. ഇപ്പൊ realise ചെയ്യുന്നുണ്ട്. നിന്റെ ജീവിതം കൂടി ഞാൻ “

“നിർത്തുന്നുണ്ടോ?”

അവൾക്ക് ദേഷ്യം വന്നു

“എത്ര ഒച്ചയിട്ടാലും സത്യം സത്യം അല്ലാതാകുമോ കൃഷ്ണ? എത്ര പണമുണ്ടെങ്കിലും ഭ്രാന്തൻ ഭ്രാന്തൻ തന്നെ “

കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്നു. അർജുൻ കുറച്ചു നേരം അങ്ങനെ നിന്നിട്ട് അവൾക്ക് അരികിൽ ഇരുന്നു

” കരയാൻ പറഞ്ഞതല്ല ഒരു സത്യം…അതാണ് പറഞ്ഞത് “

“അത് കൊണ്ട് എന്ത് വേണമെന്നാണ് അപ്പുവേട്ടാ?”

“ഒന്നും വേണ്ട. ഓർത്തപ്പോൾ ഒരു സങ്കടം..എന്റെ കൊച്ചിന്റെ ജീവിതം..”

അവൻ ഭിത്തിയിൽ ചാരി. കൃഷ്ണ ഒന്നും പറഞ്ഞില്ല

“എനിക്കായിരുന്നെങ്കിലോ…ഇത് പോലെ.?”

അവൻ വേദനയോടെ അവളെ നോക്കി

“നിനക്കല്ലല്ലോ….എനിക്കല്ലേ “

“എന്തിനാ അത് പറയുന്നത്. ഉം?”

അവൾ ആ മടിയിലേക്ക് തല ചായ്ച്ചു

“നമ്മുടെ ജീവിതം ആണ്. എന്റെ ജീവിതം നിന്റെ ജീവിതം അങ്ങനെ ഇല്ല. നമ്മുടെ ജീവിതം. അസുഖം വരും പോകും. അതൊക്കെ അങ്ങനെ ഉണ്ടാകും. “

അവൻ ആ ശിരസ്സിൽ മെല്ലെ തലോടി

“നീ ധനുഷിന്റെ ത്രീ എന്ന സിനിമ കണ്ടിട്ടുണ്ടോ?”

“ഇല്ല “

“അതിലെ നായകൻ എന്നേ പോലെയാ. നായിക പാവം. നിന്നെ പോലെ. ഒടുവിൽ അവളെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് അവൻ ആ- ത്മഹത്യ ചെയ്യും “

കൃഷ്ണ ഞെട്ടിപ്പോയി. അവൾ എഴുന്നേറ്റു ഇരുന്നു

“എന്തിനാ അത് ഇപ്പൊ പറഞ്ഞത്?”

അവൾ കിതച്ചു

“ഞാനും ചിലപ്പോൾ..”

അവന്റെ മുഖത്ത് കൈ വീശി ഒറ്റയടി കൊടുത്തു കൃഷ്ണ. പിന്നെ മുറിയിൽ നിന്നിറങ്ങി പോയി. അർജുൻ പിന്നാലെ ചെന്നു. അവൾ ആ മുഖത്തേക്ക് നോക്കി

“എന്നേ ഉപദ്രവിക്കുമെന്ന് കരുതി മരിക്കുമെന്ന് അല്ലെ?”

രൗദ്രഭാവം പൂണ്ടു കൃഷ്ണ

“കൃഷ്ണ ഞാനത് “

“നമുക്ക് പിരിയാം അപ്പുവേട്ടാ “അവൾ കിതച്ചു

അർജുൻ സ്തംഭിച്ചു പോയി

“അതാകുമ്പോ ഒന്നും ഓർക്കേണ്ട. കൃഷ്ണയേ ഉപദ്രവിക്കുമോ എന്ന് ആധി പിടിക്കേണ്ട. വിഷമിക്കണ്ട. കൃഷ്ണയേ ഓർത്തു ഭ്രാന്ത് വരണ്ട..”

അവൾ മുഖം അമർത്തി തുടച്ചു

“ഞാനും എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..അർജുന്റെ കൺവെട്ടത്ത് നിന്ന് “

അർജുൻ അവളെ പെട്ടെന്ന് നെഞ്ചിൽ അടക്കി

“എന്തൊക്കെയാടി പറയുന്നത്?”

“എന്നേ ഉപേക്ഷിച്ചു പോ..പൊയ്ക്കോ “

അവൾ തള്ളിയകറ്റി

“ഞാൻ കാരണമാണല്ലേ ഈ അസുഖം വന്നത്..എല്ലാം ഞാൻ കാരണം…അല്ലെ?”

അവൾ പൊട്ടിയോഴുകുന്ന മിഴികൾ തുടയ്ക്കാൻ മറന്ന് അവനെ നോക്കി

“ചിലപ്പോൾ വിചാരിച്ചു പോയിട്ടുണ്ട് അർഹിച്ചതിലും ഒരു പാട് കൂടുതലാ എന്നിലേക്ക് വന്നതെന്ന്. പണം കൊണ്ടല്ല സ്നേഹം കൊണ്ട്.. ദരിദ്രയായ ഒരു പെണ്ണിന് ഒരു ദിവസം ഒരു നിധി കിട്ടി. അങ്ങനെയാ ഇത് വരെ കരുതി പോന്നത്. അതെന്നും നെഞ്ചിൽ ചേർത്ത് വെയ്ക്കാൻ ആഗ്രഹിച്ചിട്ടുള്ളു. പക്ഷെ ഞാൻ ഈ ജീവിതത്തിൽ വന്നേ പിന്നെ അപ്പുവേട്ടന് ചീത്തയാ. സന്തോഷം ഇല്ല.. പ്രശ്നങ്ങൾ ആണ്..ഒരു പക്ഷെ എന്റെ ദോഷം..ഞാൻ പോയ ചിലപ്പോൾ എല്ലാം ശരിയാകും..”

“എടി ഇങ്ങനെ ഒന്നും പറയല്ലേ. ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ “

“ആയിരിക്കാം പക്ഷെ എനിക്കിനി പേടിയാ..എന്നേ എന്തെങ്കിലും  ചെയ്യുമെന്ന് വെച്ച് എന്റെ അപ്പുവേട്ടൻ എന്തെങ്കിലും ചെയ്തു കളയുമോ എന്ന ആധിയിൽ എനിക്ക് ജീവിക്കാൻ വയ്യ..ഞാൻ എനിക്ക്..എനിക്ക് വയ്യിനി “

അവൾ ആർത്തലച്ചു കരഞ്ഞു. അർജുൻ തളർന്നു പോയി

“മോളെ “

അവൻ അവളെ ചേർത്ത് പിടിച്ചു

” നീ പോയ പിന്നെ ഞാൻ…”

അവൻ കരഞ്ഞു പോയി. കൃഷ്ണ അവന്റെ കഴുത്തിലൂടെ കയ്യിട്ട് നെഞ്ചിൽ ഒട്ടിച്ചേർന്നു

“എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നത്? എന്തിനാ എന്നേ ഇങ്ങനെ വേദനിപ്പിക്കുന്നത്? നീറി നീറി ഞാൻ…”

പെട്ടെന്ന് അവൾ നിർത്തി

“കൃഷ്ണ?”

അവൾ അവന്റെ ദേഹത്ത് നിന്ന് കൈകൾ എടുത്തു നെഞ്ചിൽ പൊത്തി

“കൃഷ്ണ എന്താ?”

“ഒന്നുല്ല “

“ഒന്നുല്ല “

അവൾ ബെഡിൽ പോയി. കിടന്നു

“കൃഷ്ണ?”

അവൻ ആ മുഖം പിടിച്ചു തിരിച്ചു

“മോളെ എന്താ?”

“നെഞ്ചിൽ വേദന..”

അവൻ ഭീതിയോടെ അവളെ നോക്കി. മുഖം വലിഞ്ഞു മുറുകുന്നുണ്ട്. അവൻ അവളെ കോരിയെടുത്തു

ഹോസ്പിറ്റലിൽ

“ചെറിയ പ്രെഷർ variation ഉണ്ട് അർജുൻ.. എന്താ ഇങ്ങനെ പെട്ടെന്ന് വരാൻ.?”

ജയറാം ചോദിച്ചു

“അത്..ചെറിയ ഒരു.. “

ജയറാം അവനെ തന്നെ നോക്കി നിന്നു

“എങ്ങനെ കഴിയുന്നു ഇവളോട് നീ…?കഷ്ടം “

അർജുന്റെ കണ്ണ് നിറഞ്ഞു..താൻ പറയുന്ന ഒരു ചെറിയ കാര്യം പോലുമവൾക്ക് താങ്ങാൻ വയ്യ. ദേഷ്യപ്പെട്ടു ഒരു പറയാൻ വാക്ക് വയ്യ. മുഖം മാറി ഒന്നും വയ്യ. എന്തെങ്കിലും പറഞ്ഞാൽ പൊട്ടിത്തെറിച്ചു കരഞ്ഞു കളയും കൃഷ്ണ

കൃഷ്ണ ഉണർന്നപ്പോൾ അർജുൻ ആ മുഖത്ത് തൊട്ടു

“എന്നോട് ക്ഷമിക്ക് “

“ഞാൻ എന്റെ വീട്ടിൽ പൊയ്ക്കോട്ടെ?” അവൾ ചോദിച്ചു

അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു

“അപ്പുവേട്ടന് ഞാൻ ഒരു ഭാരമാണ്. ഇനി ഒരു ബാധ്യത ആവും..ഞാൻ പൊയ്ക്കോളാം..ആർക്കും ശല്യം ആവാണ്ട് എവിടെ എങ്കിലും പോയി ജീവിച്ചോളാം “

പണ്ടും കൃഷ്ണ ഇങ്ങനെ ആണ്

വേദനിപ്പിച്ച, പിണങ്ങിയ, പിന്നെ ഇണങ്ങില്ല. വാശി ആണവൾക്ക്. അർജുൻ ആ കാലുകൾ കൂട്ടിപിടിച്ചു മുഖം അമർത്തി

“എന്നേ വിട്ടു പോകരുത്..എനിക്ക് വയ്യ…ഞാൻ മരിച്ചു കളയും. സത്യം “

കൃഷ്ണ കണ്ണീരോട് കൂടി കണ്ണുകൾ അടച്ചു കളഞ്ഞു. അവൾ പിന്നെ അവനോട് സംസാരിച്ചില്ല

ദുർഗയും വൈശാഖനും വന്നു. അവരോടൊക്കെ സാധാരണ പോലെ തന്നെ

രാത്രി അർജുൻ നിന്നോളാം എന്ന് പറഞ്ഞത് കൊണ്ട് അവർ വീട്ടിൽ പോയി

“വെള്ളം തരട്ടെ?”

അവൾ ഉത്തരം പറഞ്ഞില്ല. അവൻ അരികിൽ വന്നിരുന്നു

“നോക്ക്…എന്നോട് മിണ്ടില്ലേ?”

അവൾ കണ്ണുകൾ അടച്ചു

“ഞാൻ ഇനി ഒരിക്കലും പറയില്ല “

അവൾ തിരിഞ്ഞു കിടന്നു

“എന്റെ കൃഷ്ണയല്ലേ…എന്നോട് പിണങ്ങാതെ..”

അവൾ പുതപ്പ് വലിച്ചു മൂടി

“എടി “

“ഉറക്കത്തിൽ ഞാൻ മരിച്ചു പോയ പ്രശ്നം തീർന്നില്ലേ? ഫ്രീ ആയില്ലേ അപ്പുവേട്ടൻ,”

അവൾ സങ്കടത്തിൽ നോക്കി. അർജുൻ കുറച്ചു നേരം അവളെ നോക്കിയിരുന്നു. പിന്നെ എഴുന്നേറ്റു മുറി വിട്ടു പോയി. പിന്നെ വന്നപ്പോ അവൾ ഉറങ്ങിപ്പോയിരുന്നു. അർജുൻ കുറേ നേരം അവളെ നോക്കിയിരുന്നു

പിന്നെ ആ കാൽക്കൽ തല വെച്ച് ഉറങ്ങി.

പുലർച്ചെ അർജുൻ ആണ് ആദ്യം ഉണർന്നത്. കൃഷ്ണ ഉണർന്നില്ല

അർജുൻ അവളെ ഒന്ന് തൊട്ടു. കൃഷ്ണ കണ്ണ് തുറന്നു നോക്കി. അർജുൻ മുന്നോട്ടാഞ്ഞു അവളെ അമർത്തി ചുംബിച്ചു

“എന്റെ പൊന്നല്ലേ..അപ്പുവേട്ടനോട് പിണങ്ങല്ലേടാ..സഹിക്കാൻ വയ്യ.. ഉം?”

കൃഷ്ണ അവന്റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. പിന്നെ നുള്ളി. അടിച്ച് ഇടിച്ചു. അവനെ ഭ്രാന്ത് പോലെ എന്തൊക്കെയോ ചെയ്തു. അവൻ മിണ്ടാതെ അതൊക്കെ സഹിച്ചു

“എത്ര വേണേൽ അടിച്ചോ..പിണങ്ങല്ലേ”

കൃഷ്ണ കൈ നീട്ടി

അർജുൻ അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്തു

“ഞാനാരാ?” അവൻ ചോദിച്ചു

“എന്റെ ജീവൻ ” അവൾ സങ്കടത്തിൽ പറഞ്ഞു

അവൻ കരഞ്ഞു പോയി

“ഇനി പറയുമോ.? ഇത് പോലെ പറയുമോന്ന്?” അവൾക്ക് സത്യത്തിൽ ഭ്രാന്ത് പിടിച്ചൊന്ന് പോലും അവൻ സംശയിച്ചു

മുഖം തീ പോലെ

“നിയാണ് സത്യം ഇല്ല” അർജുൻ ആ തലയിൽ കൈ വെച്ചു

“പറഞ്ഞാൽ ഹൃദയം പൊട്ടി ചിലപ്പോൾ ഞാൻ. ഇല്ലെങ്കിൽ ഞാൻ എന്നേ തന്നെ അവസാനിപ്പിക്കും. പറയുമോ ഇനി?”

“ഇല്ലടി. ഒന്നും പറയില്ല ഒന്നും. എനിക്ക് നിന്റെ കൂടെ ജീവിച്ച മതി. നിന്റെ സ്നേഹം അനുഭവിച്ചു കൊണ്ട് അത് മാത്രം മതി. അർജുൻ വിവേകം ഇല്ലാത്ത പോലെ. പെരുമാറി പോകുന്നത് സ്നേഹം കൂടിപ്പോയ കൊണ്ടാ. ഞാൻ ഇനി ഒന്നും പറയില്ല “

“ഭ്രാന്ത് എന്ന് മേലിൽ പറയുമോ.?”

“ഇല്ലടി സത്യം “

“മരിക്കുന്ന കാര്യം പറയോ?”

“ഇല്ലാ “

“ഇനി പറഞ്ഞാ ഞാൻ ഡിവോഴ്സ് ചെയ്യും “

അവൾ മുഖം വീർപ്പിച്ചു. അർജുൻ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു

“പോടീ “

ജയറാമും ദുർഗയും വരുമ്പോൾ അർജുന്റെ നെഞ്ചിൽ ആയിരുന്നു കൃഷ്ണ. അർജുൻ അവൾക്ക് ഭക്ഷണം കൊടുക്കുന്നു

“രണ്ടിനും നല്ല  അടിയുടെ കുറവാണ്. നോക്ക് ഇപ്പൊ കണ്ടോ ഒക്കെ മാറി.”

കൃഷ്ണ ചിരിച്ചു

പിന്നെ നീൾമിഴികൾ ഉയർത്തി അർജുനെ നോക്കി. അവൻ തിരിച്ചും

“എന്തായിരുന്നു വഴക്ക്?”

“ഞാൻ…എന്റെ വായിൽ നിന്ന് ആവശ്യമില്ലാത്ത വാക്ക് ഒരെണ്ണം വന്നു അത് ഇവൾക്ക് സങ്കടം ആയി” അർജുൻ പതറി പറഞ്ഞു

ദുർഗ അർജുന്റെ ചെവിക്ക് പിടിച്ചു

“ഈ കൊച്ചിനെ വഴക്ക് ഉണ്ടാക്കാൻ തോന്നുന്നേതെങ്ങനെ അർജുൻ? പാവല്ലേ അത്?”

അർജുൻ സോറി പറഞ്ഞു

അവൾ കഴിച്ചു കഴിഞ്ഞു ദുർഗ പരിശോധിച്ചു

“ബിപി നോർമൽ ആണ്. വേണേൽ പൊയ്ക്കോ രണ്ടെണ്ണവും.”

ദുർഗ ചിരിച്ചു. പക്ഷെ ജയറാം ഗൗരവത്തിൽ ആയിരുന്നു

“ഒരു കാര്യം അർജുനോട് പറഞ്ഞേക്കാം. ഹൃദയം തൊട്ട് കടന്ന് പോയിട്ടുണ്ടായിരുന്നു ഒരു ബുള്ളറ്റ്. ഭാഗ്യം കൊണ്ടാണ് കൃഷ്ണ രക്ഷപെട്ടു വന്നത്. ബുള്ളറ്റിനെക്കാൾ ശക്തിയുണ്ട് മനുഷ്യന്റെ ചില വാക്കുകൾക്ക്. അത് ഹൃദയത്തിൽ കൂടി കടന്ന് പോകുകയും ചെയ്യും. പൊതുവെ ദുർബലമായ ഹൃദയം ചിലപ്പോൾ ആ നേരം നിലച്ചു പോകും. കൃഷ്ണയേ നോവിക്കുന്നതൊന്നും നിന്റെ വായിൽ നിന്ന് വരരുത്. കേട്ടല്ലോ “

അവൻ തലയാട്ടി

“നിന്റെ മുരട്ട് സ്വഭാവം കുറച്ചു കുറയ്ക്ക് അർജുൻ..”

അവൻ മിണ്ടിയില്ല

“മതി മതി ഇനി വഴക്ക് ഒന്നും ഉണ്ടാവില്ല.”

ദുർഗ ജയറാമിന്റെ കൈ പിടിച്ചു മതി എന്ന് ആംഗ്യം കാണിച്ചു

“അങ്കിളേ അതേ ഞങ്ങൾ ഒരു യാത്ര പൊയ്ക്കോട്ടെ. കല്യാണത്തിന് ശേഷം ഗുരുവായൂർ അല്ലാതെ ഒരിടത്തും പോയിട്ടില്ല. വയനാട്ടിൽ പോയ കൊള്ളാമെന്നു ഒരാഗ്രഹം..കുറച്ചു നാളുകൾ പോയിട്ട് വരട്ടെ “

കൃഷ്ണ ചോദിച്ചു

“പിന്നെന്താ..കുറച്ചു ദിവസം മാറിനിൽക്ക്. നല്ലതാ മനസ്സിനും ശരീരത്തിനും “

ജയറാം അവളുടെ ശിരസ്സിൽ തലോടി

“ഇവൾക്ക് ഇനി ഇങ്ങനെ പെയിൻ വരുമോ.?”

അവൻ ആശങ്കയോടെ ചോദിച്ചു

“അത് നിന്റെ കയ്യിലിരിപ്പ് പോലിരിക്കും..” ജയറാം പെട്ടെന്ന് പറഞ്ഞു

“അല്ല അച്ഛാ വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ?”

“ഇല്ല അർജുൻ. ബോഡി കുറച്ചു കൂടെ ഒന്ന് സ്ട്രോങ്ങ്‌ ആവണം. അതിന് നല്ല ഭക്ഷണം കഴിക്കണം. അത്രേയുള്ളൂ.”

“പ്രെഗ്നന്റ് ആവുന്നതിനു കുഴപ്പമില്ലല്ലോ അല്ലെ?”

പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ കൃഷ്ണ വിളറിപ്പോയി. ദുർഗയ്ക്ക് ആണെങ്കിൽ ചിരി

ജയറാം സ്വതസിദ്ധമായ ഭാവം വിട്ടില്ല

“ആവാമെല്ലോ..അതിന് കൃഷ്ണയ്ക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ.”

അവൻ ദീർഘമായി ഒന്ന് ശ്വസിച്ചു

“ടെൻഷൻ കൊടുക്കരുത്. കുറച്ചു നാളെത്തേക്ക് എങ്കിലും കേട്ടല്ലോ “

അവൻ തലയാട്ടി

“റൗണ്ട്സ്ന് സമയം ആയി “

ജയറാം ദുർഗയെ നോക്കി

“പോകാം “

അവർ പോയി

“ശീ അങ്കിൾ എന്ത് കരുതി കാണും വയനാട്ടിൽ പോകുന്നത് ഇതിനാണോ എന്നല്ലേ?”

“പിന്നെ അല്ലാതെ..ഇതിന് തന്നെ,”

“അയ്യേ. പറയുന്ന നോക്ക്. അതിന് ഒന്നുമല്ല. കാട് കാണാനാ. ഇത്തിരി സ്വസ്ഥം ആയിട്ട് എനിക്ക് ഇങ്ങനെ കൂടെ കണ്ടു കൊണ്ടിരിക്കണം. നുറു തിരക്കാ ഇവിടെ..ഒന്നുമില്ലാതെ നമ്മൾ മാത്രം ആയിട്ട്..സാധാരണ പോലെ ജീവിതം ജീവിച്ച്..അതിനാ “

“എനിക്ക് പക്ഷെ ഒറ്റ ഉദ്ദേശമേ ഉള്ളു “

കൃഷ്ണ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു

“എന്റെ മോൻ എന്നോട് ഇനി അങ്ങനെ ഒന്നും പറയരുത് ട്ടോ..എന്റെ എല്ലാമാ നീ. എല്ലാം “

അവൻ ഇറുകെ ചേർത്ത് പിടിച്ചു നെറ്റിയിലെ മുഖം അമർത്തി

“എന്തെങ്കിലും പറഞ്ഞു പോയ ഡിവോഴ്സ് വരെ അങ്ങ് പറഞ്ഞു വെച്ചോണം..പിന്നെ മനുഷ്യനെ കൊ- ല്ലാക്കൊ- ല ചെയ്തു കളയും “

അവൾ ചമ്മിയൊരു ചിരി പാസ്സാക്കി

“പോകുമോടി നീ എന്നെയിട്ടേച്ച്?”

“ഇത് പോലെ മുരടൻ സ്വഭാവം ആണെങ്കിൽ ഏത് പെണ്ണാ പോകാത്തത്. കുറച്ചു കൂടെ സോഫ്റ്റ്‌ ആയിട്ട് ഉള്ള ഒരാൾ മതിയാരുന്നു.ഹോ ഇത് മുരിക്ക് പോലെയാ എവിടെ തൊട്ടാലും ചോര വരും..”

“ആന്നോടി..ഞാൻ അങ്ങനെയാണോ?”

അവൻ അവളെ അമർത്തി പിടിച്ചു ശ്വാസം മുട്ടിച്ചു

“ആണ് ആണ് ആണ് “

കൃഷ്ണ ഉറക്കെ ചിരിച്ചു കൊണ്ട് വഴുതി മാറാൻ ശ്രമിച്ചു. അർജുൻ അവളെ അടക്കി കിടത്തി മുകളിലേക്ക് അമർന്നു

അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടുകൾ ചെന്നു. ഒരു ശലഭം പറന്ന് വന്നിരിക്കുന്നു

കൃഷ്ണ കണ്ണുകൾ ഇറുക്കി അടച്ചു. അർജുന്റെ ശരീരത്തിന് ചൂട് പിടിച്ചു തുടങ്ങി. കൃഷ്ണയ്ക്കും

തമ്മിൽ അലിയാനുള്ള ഒരു വെമ്പലിൽ അവർ പരസ്പരം പുണർന്നു

നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു

“ഞാൻ മുരടനാണോ?”

കിതപ്പോടെ തളർന്ന് കിടക്കുന്ന കൃഷ്ണയുടെ മൂക്കിൽ മൂക്കുരസി അർജുൻ

അവൾ കണ്ണുകൾ അടച്ചു കാണിച്ചു

“കള്ളി “

അവൻ മന്ത്രിച്ചു

കൃഷ്ണ അവനെ ചേർത്ത് പിടിച്ചു

“ഇപ്പൊ ചെക്കന് സ്ഥലകാലബോധമൊന്നുമില്ലേ?”

അവൻ ചിരിച്ചു

“നിന്നെ കണ്ട പോയി എല്ലാ ബോധോം “

അവൾ പൊട്ടിച്ചിരിച്ചു

വാതിലിൽ മുട്ടുന്ന കേട്ട് അവൻ പെട്ടെന്ന് അവളെ വിട്ടുമാറി. വസ്ത്രങ്ങൾ ധരിച്ചു രണ്ടാളും. വേഗം ചെന്നു വാതിൽ തുറന്നു

ഡാഡി

“എങ്ങനെ ഉണ്ട് മോളെ?”

“ഇപ്പൊ കുഴപ്പമില്ല മുത്തശ്ശ. ഞങ്ങൾ പോയാലോന്നാ ആലോചിക്കുന്നേ “

“എന്ന പൊയ്ക്കോ.ഫ്ലാറ്റിലല്ലേ പോകുക?”

“അതേ മുത്തശ്ശ. വേഗം വാ. ഞങ്ങൾ അവിടെ കാണും “

വൈശാഖൻ പുഞ്ചിരിച്ചു

“ശരി എന്നാ “

അദ്ദേഹം പോയി

“നമുക്ക് പോകാം “

അവൾ തലയാട്ടി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *