താലി, ഭാഗം 03 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി അവളുടെ വിളികേട്ട് വേഗം അകത്തേക്ക് പോയി…..

അടുക്കളവാതിലിന്റെ അടുത്ത് നിന്നകത്തേക്ക് നോക്കുന്ന ഭദ്രയെ കണ്ടു അവൻ വേഗം അവളുടെ അടുത്തേക്ക് പോയി…..

എന്താ ഡി കിടന്നു വിളിച്ചു കൂവുന്നേ…..അവന്റെ അലർച്ചകേട്ട് ഭദ്ര ഒന്നുടെ പേടിച്ചു.

ദേ അവിടെ ആരോ നിൽക്കുന്നു കുറച്ചു നേരമായ്… അവൾ അടുക്കളയിലെ ഒരു ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞു..

കാശി അവളെ സൂക്ഷിച്ചു നോക്കി എന്നിട്ട് അടുക്കളയിലെ ലൈറ്റ് ഓൺ ആക്കി…… ഭദ്ര ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

അവിടെ കുറച്ചു വല്യ വിറകുകൾ ചാരി വച്ചിട്ടുണ്ട് അതിന്റെ മുകളിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ കെട്ടി വച്ചിട്ടുണ്ട്. പെട്ടന്ന് കണ്ടാൽ ഒരാൾ നിൽക്കുന്ന പോലെ തോന്നും.

നിന്റെ അച്ഛൻ ദേ നിൽക്കുന്നു….. ഓഹ് സോറി അങ്ങനെ ഒരാൾ ഇല്ലല്ലോ…..

അവൻ പുച്ഛത്തിലും ദേഷ്യത്തിലും പറഞ്ഞു….ഭദ്രയുടെ മുഖംമാറി.

അവളുടെ…. ബാക്കി ഉള്ളവരെ മെനക്കെടുത്താൻ ആയിട്ട്…..അവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി.

ഞാൻ പേടിച്ചിട്ടാ വിളിച്ചത്…. അത് കണ്ടാൽ ഒരാൾ…..അവൾ പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൻ തടഞ്ഞു.

നിർത്തേടി…… അവിടെ ലൈറ്റ് കാണാൻ അല്ല വച്ചിരിക്കുന്നത്….. ദേ ഓരോ വേഷംകെട്ടും ആയിട്ട് ഇറങ്ങിയാൽ എന്റെ തനി സ്വഭാവം അറിയും നീ…….അവൻ അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

എനിക്ക് അറിയാം ആരെക്കാളും നന്നായി ഈ കാലനാഥന്റെ സ്വഭാവം…..! അവൾ അവനെ നോക്കി പെട്ടന്ന് പറഞ്ഞു.

മുന്നോട്ട് പോയവൻ തിരിച്ചു വന്നവളുടെ കവിളിൽ കുത്തിപ്പിടിച്ചു..

ആരാ ഡി മൈ ** കാലനാഥൻ….. ദേ…. വെറുതെ എന്റെ മെക്കട്ട് കേറാൻ വന്നാൽ മോളെ ശ്രീഭദ്രേ…. നീ വിളിച്ച ആ കാലനാഥൻ ആകും ഞാൻ….. പിന്നെ നിനക്ക് എന്നെ നന്നായി അറിയാം അല്ലെ….. നിനക്ക് ഇന്ന് രാത്രി ഞാൻ ശെരിക്കും കാണിച്ചു തരാം ഞാൻ ആരാ എന്ന് ഒരുങ്ങി ഇരുന്നോ നീ………..! അവളെ പിടിച്ചു പുറകിലേക്ക് തള്ളി ഇറങ്ങി പോയി.

വേദനകൊണ്ടോ അവന്റെ വാക്കുകൾ കേട്ടോ അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

ഭദ്ര പിന്നെ അടുക്കള പുറത്ത് പോയിരുന്നു കുറച്ചു സമയം പുറകിൽ നിന്ന് നോക്കിയാൽ കാണുന്നത് ഒരു വല്യ നെൽപ്പാടം ആണ്…….

********************

കാശിയുടെ ബുള്ളറ്റ് വന്നു നിന്നത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ ആയിരുന്നു.അവന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഒരു സുന്ദരിയായ പെൺകുട്ടിപുറത്തേക്ക് ഇറങ്ങി വന്നു……

കാശിയേട്ടാ…..ആ പെൺകുട്ടി അവനെ വന്നു മുറുകെ കെട്ടിപിടിച്ചു അവനും അവളെ പുണർന്നു.

ഇത് എപ്പോ വന്നു….. അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ഇന്നലെ രാത്രി എത്തി…..

നീ വന്ന പാടെ അവനെ അവിടെ പിടിച്ചു നിർത്തിയോ….. കയറി വാ ഡാ….ഒരു ചെറുപ്പക്കാരൻ വാതിൽനിന്നു വിളിച്ചു പറഞ്ഞു.

ഡാ എനിക്ക് ഒരു അത്യാവശ്യം ഉണ്ട് നീ ഇറങ്ങി വന്നേ……അകത്തേക്ക് കയറാതെ പുറത്ത് നിന്നു വിളിച്ചു പറഞ്ഞു.

ഡി അമ്മയോട് ഞാൻ പുറത്ത് പോയി എന്ന് പറഞ്ഞേക്ക്…..അവൻ കാശിയുടെ ഒപ്പം ഇറങ്ങി പോയി…

ഇത് ശരത്…. കാശിയുടെ ചങ്ക് കൂടെ ഉണ്ടായിരുന്നത് അവന്റെ പെങ്ങൾ ശാന്തി….

കാശി ബുള്ളറ്റ് വേഗത്തിൽ ഓടിച്ചു ആ തിരക്കേറിയ റോഡിലൂടെ…..

ഡാ കോപ്പേ നീ എന്താ എന്നെ കൊ- ല്ലാൻ കൊണ്ട് പോവാണോ…. ഒന്ന് പതുക്കെ പോടാ പുല്ലേ…..ശരത് പറഞ്ഞത് കേട്ട് അവൻ സ്പീഡ് കുറച്ചു ഒടുവിൽ വണ്ടി ഒരു ബീച്ചിന്റെ സൈഡിൽകൊണ്ട് നിർത്തി…

നിനക്ക് എന്താ ഡാ പ്രാന്ത് ആണോ ഈ വെയിലത്ത്‌ വീട്ടിൽ ഇരുന്ന എന്നെ വിളിച്ചു ഇങ്ങോട്ട് കൊണ്ട് വരാൻ…….. ശരത് കലിപ്പ് ആയി.

എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…… അതിന് ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്…..ഗൗരവത്തിൽ പറയുന്നവനെ കണ്ടു ശരത് സംശയത്തിൽ നോക്കി.

എന്റെ കല്യാണം കഴിഞ്ഞു ഇന്ന് രാവിലെ…..ശരത് ഇരുന്നു ചിരിക്കാൻ തുടങ്ങി.

നീ എന്താ ഇന്ന് ഏപ്രിൽ 1 എന്ന് വിചാരിച്ചു ഇറങ്ങിയത് ആണോ…..

Iam serious……ശരത് അവനെ വാ തുറന്നു നോക്കി.

ആരാ…. ശിവ ആണോ…..

അല്ല…..

പി… പിന്നെ ആരാ ഡാ….ശരത് അപ്പോഴും ഞെട്ടലിൽ ആയിരുന്നു.

ശ്രീഭദ്ര…..ശരത് ദേഷ്യത്തിൽ അവന്റെ കഴുത്തിൽ കുത്തിപിടിച്ചു.

നിനക്ക് എന്താ ഡാ പ്രാന്ത് ആണോ…. അവളെ പോയി കെട്ടാൻ……. അല്ലെങ്കിൽ തന്നെ അവളെ കൊണ്ട് നിനക്ക് ആവശ്യത്തിൽ കൂടുതൽ കിട്ടിയത് ആണ് എന്നിട്ടും……

സാഹചര്യം…..

മണ്ണാങ്കട്ട….ശിവ അറിഞ്ഞോ ഈ കാര്യം…..

ഇല്ല….. ഞാൻ പറഞ്ഞില്ല…. അവൾ അവള് ഇപ്പൊ അറിഞ്ഞു കാണും…..

നീ ശ്രീഭദ്രയെ എവിടെയ എന്നിട്ട് ഇപ്പൊ കൊണ്ട് താമസിപ്പിച്ചത്…..

മാന്തോപ്പിൽ….. ശരത് വിറയലോടെ കാശിയെ നോക്കി……

തുടരും…