താലി, ഭാഗം 04 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഡാ മൈ*** അവിടെ നീ എന്ത് വിശ്വസിച്ച അവളെ കൊണ്ട് നിർത്തിയത്…..ശരത് ദേഷ്യത്തിൽ ചോദിച്ചു.

ഞാൻ പിന്നെ അവളെ എവിടെ കൊണ്ട് നിർത്തണം..!

നിനക്ക് ആണോ പോകാൻ ഇടമില്ലാത്തത്…കാശി ദേഷ്യത്തിൽ ഒന്ന് നോക്കി.

ഡാ ശിവ ചിലപ്പോൾ നിന്നേ തേടി അവിടെ വരും……

വരട്ടെ അതിന് എന്താ എന്തായാലും എല്ലാം അറിഞ്ഞു ആകും അവൾ വരുന്നത്…..കാശി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

കാശി….. എന്തൊക്കെ പറഞ്ഞലും അവൾ നമ്മുടെ ശത്രു ആണ് സമ്മതിച്ചു പക്ഷെ അതിന് ഇങ്ങനെ ഒരു കല്യാണം ആവശ്യം ഉണ്ടായിരുന്നോ…..ശരത് ചെറിയ ഒരു ടെൻഷനോടെ ചോദിച്ചു.

ഉണ്ടായിരുന്നു…. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ പേടിക്കുന്നത് ടെൻഷൻ അടിക്കുന്നത്….. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചു തീർക്കും……കാശി ഗൗരവത്തിൽ പറഞ്ഞു.

കാശി ശിവാ…..

വേണ്ട….. ശിവയെ ഓർത്ത് നീ പേടിക്കണ്ട അവൾ വരട്ടെ അവളുടെ വരവിനു വേണ്ടി തന്നെ ആണ് ഞാൻ ഭദ്രയെ മാന്തോപ്പിൽ കൊണ്ട് നിർത്തിയത്……ശരത് പേടിയോടെ ആണ് കാശിയെ നോക്കിയത്.

കാശി….. ശെരിക്കും എന്താ ഉണ്ടായത്..ഒന്നും മിണ്ടാതെ ദൂരെ നോക്കി നിൽക്കുന്ന കാശിയുടെ ചുമലിൽ കൈ വച്ചു.

ഫ്ലാഷ്ബാക്ക്……._____

കാശി കലിങ്കിൽ ഇരിക്കുവായിരുന്നു അപ്പോഴാണ് അവന് ഒരു കാൾ വന്നത്…
ഇങ്ങോട്ട് പറഞ്ഞത് ഒക്കെ ഒരു അക്ഷരം തിരിച്ചു പറയാതെ കേട്ടു…. തന്റെ ജീവിതത്തിൽ താൻ ഒരാളെ അനുസരിക്കുന്നുണ്ട് എങ്കിൽ അത് ആ വ്യക്തിയെ മാത്രം ആണ് അതുകൊണ്ട് തന്നെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു അത് അനുസരിച്ചു……..

മണ്ഡപത്തിൽ എത്തുന്നതുവരെ അറിയില്ലയിരുന്നു അവൾ ആയിരുന്നു പെണ്ണ് എന്ന്…. പിന്നെ ഒരു കണക്കിന് തനിക്ക് കിട്ടിയ ഒരു അവസരം ആയിരുന്നു അവളുടെ കഴുത്തിൽ താൻ കെട്ടുന്ന ആ താലി….. തന്റെ കാൽചുവട്ടിൽ അവളെ എത്തിക്കാൻ ഉള്ള ദൈവത്തിന്റെ തീരുമാനം അങ്ങനെ ആ അവസരത്തെ കണ്ടുള്ളു…….

അവളെ കെട്ടി ഇറങ്ങും മുന്നേ ഒരു കാൾ കൂടെ വന്നിരുന്നു… മാന്തോപ്പിൽ അവളുടെ സാധനങ്ങൾ ഒക്കെ വച്ചിട്ടുണ്ട്….!

ഫ്ലാഷ്ബാക്ക് കഴിഞ്ഞു തത്കാലം 😌

***********************

കാശി…. ശെരിക്കും ഈ ശ്രീഭദ്ര ആരാ….എല്ലാം കേട്ട് കഴിഞ്ഞു ശരത് ചോദിച്ചു.

എനിക്ക് അവളുടെ ചരിത്രം തത്കാലം തിരയാൻ സൗകര്യമില്ല എനിക്ക് അറിയേം വേണ്ട…. ഒന്ന് അറിയാം ഒരു അനാഥ ആണ് ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അനാഥ…… ആ കാര്യത്തിൽ ഞാനും അവളും കറക്റ്റ് മാച്ച് ആണ്……..

കാശി…. ആ വിളിയിൽ ശാസന ഉണ്ടായിരുന്നു.

നീ വാ എല്ലാം നിന്നോട് പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ ഭ്രാന്ത്‌ ആകും അതുകൊണ്ട് പറഞ്ഞു എന്നേ ഉള്ളു…..കാശി മുന്നോട്ട് നടക്കാൻ തുടങ്ങി.

ശരത് അവന്റെ കൈയിൽ പിടിച്ചു.

ഡാ ശിവ ഇനി വെറുതെ ഇരിക്കുമെന്ന് തോന്നുന്നോ…..

ഇല്ല അവൾ വെറുതെ ഇരിക്കില്ല… എനിക്കും അത് തന്നെ ആണ് ആവശ്യം….

ഒരു കാര്യം കൂടെ…. ആ മാന്തോപ്പിൽ ഒരു പെൺകുട്ടി വന്നാൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് അറിയില്ലേ…..

അറിയാം……അറിഞ്ഞു കൊണ്ട് ആണല്ലോ അവളെ അവിടെ തന്നെ കൊണ്ട് പോകാൻ എന്നോട് പറഞ്ഞത്…. പിന്നെ ആര് പറഞ്ഞില്ല എങ്കിലും ഞാൻ അവളെ അവിടെ തന്നെ കൊണ്ട് വരും….. കാശിയുടെ നാശത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു ഒടുക്കവും അവിടെ തന്നെ ആകട്ടെ……… കൂടുതൽ ഒന്നും മിണ്ടാതെ കാശി വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു..

*********************

ഭദ്ര വീടിനകത്തൊക്കെ അടിച്ചു വാരി വൃത്തിയാക്കി പുറത്ത് വന്നപ്പോൾ പണിക്ക് വന്നവർ ഒക്കെ പോയിരുന്നു മുറ്റമൊക്കെ നല്ലത് പോലെ വൃത്തിയാക്കി ഇട്ടിട്ടുണ്ട്…… ഭദ്രക്ക് അത് കണ്ടപ്പോൾ തന്നെ ഒരു സന്തോഷം തോന്നി….

മൂദേവി അടഞ്ഞു കിടന്ന വീട് പൂനിലാവ് ഉദിച്ചപോലെ ഒരു പ്രകാശിച്ചിരുന്നു…

മൂന്ന്മുറിയും ഹാളും അടുക്കളയും സിറ്റവുട്ടും ഒക്കെ ചേർന്ന ഒരു മനോഹരമായ ഓട്മേഞ്ഞവീട് ആണ്…

ഭദ്രക്ക് അവൻ കൊടുത്ത മുറി അത്യാവശ്യം നല്ല സൗകര്യം ഒക്കെ ഉള്ള മുറി തന്നെ ആയിരുന്നു……

ഭദ്ര ഫോൺ എടുത്തു സിദ്ധുനെ പലപ്രാവശ്യം വിളിച്ചു എങ്കിലും ഒരിക്കൽ പോലും കാൾ എടുത്തില്ല അവൻ….. ഭദ്ര ഫോൺ എടുത്തു ചാർജ് വച്ച ശേഷം അടുക്കളയിലേക്ക് പോയി….

അവൾക്ക് വൈകുന്നേരം ആയപ്പോൾ നല്ലത് പോലെ വിശക്കാൻ തുടങ്ങി. എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എന്ന് കരുതിയപ്പോൾ ഒന്നുമില്ല പാത്രവും അടുപ്പും ഫ്രിഡ്ജ് ഒക്കെ ഉണ്ട് അവൾ കുറച്ചു വെള്ളം കുടിച്ചു തത്കാലം വിശപ്പ് ഒന്ന് അടക്കി……

പിന്നെ എണീറ്റ് പുറത്ത് ഒക്കെ ഒന്ന് നടന്നു പിന്നെ വീണ്ടും അകത്തേക്ക് കയറി കാശിയുടെ മുറിയിലേക്ക് കയറി….

പെട്ടന്ന് എന്തോ ശബ്ദം കേട്ട് അവൾ പുറത്തേക്ക് ഇറങ്ങി…

കാശി സന്ധ്യക്ക് ആണ് തിരിച്ചു വീട്ടിൽ വന്നത്.

വരുമ്പോൾ പുറത്ത് ആളും അനക്കവും ഒന്നുമില്ല വാതിൽ ചാരിയെ വച്ചിട്ടുള്ളു…അവൻ അകത്തേക്ക് കയറി.

ഇവൾ എന്നെ പേടിച്ചു പോയോ…. ഏയ്യ് അങ്ങനെ പോയാൽ തന്നെ എവിടെ പോകാൻ ആണ്…….അവൻ സ്വയം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.

ഭദ്ര……..ഭദ്ര….. അവൻ ഉറക്കെ വിളിച്ചു പക്ഷെ തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല……. കാശിയുടെ ചെവിയിൽ അയാൾ പറഞ്ഞ ആ വാക്കുകൾ മുഴങ്ങികേട്ടു പെട്ടന്ന്.

ഇവിടെ ഒരു പെണ്ണ് നിന്റെ പാതിയായി വന്നാൽ അവളുടെ അന്ത്യം ഉറപ്പ്……

തുടരും…

Leave a Reply

Your email address will not be published. Required fields are marked *