ഒരു ചെറുപ്പക്കാരൻ അത്യാവശ്യം ഉയരവും അതിനൊത്ത ബോഡിയും ഉണ്ട്…. കാശിയും ഭദ്രയും അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…..അവൻ കുറച്ചു മുകളിലേക്ക് കയറി പോയിട്ട് ഭദ്രയെ ഒന്ന് തിരിഞ്ഞു നോക്കി. അവളും അവനെ ഒന്ന് നോക്കി പിന്നെ ഒരു വല്ലാത്ത ചിരിയോടെ നോക്കി കയറി പോയി……
കാശിയും ഭദ്രയും അടുത്ത് പോയത് ഒരു ജ്വല്ലറിയിലേക്ക് ആയിരുന്നു…… ഭദ്ര അവനെ ഒന്ന് നോക്കി പക്ഷെ അവൻ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു വീണ്ടും അവനെ നോക്കി നിൽക്കുന്നത് കണ്ടു അവൻ കൈയിൽ പിടിച്ചു വലിച്ചു…….
നിന്നേ ആനയിച്ചു കൊണ്ട് പോണോ ഡി…..അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് ചോദിച്ചു. അവൾ ഒന്നും മിണ്ടാത്തത് കൊണ്ട് അവൻ അവളെ ഒന്നുടെ ഒന്ന് നോക്കിയിട്ട് കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി…..
വരൂ സാർ…. എന്താ സാർ വേണ്ടത്….സെയിൽസ്മാൻ ചോദിച്ചു.
ഒരു അഞ്ചുപവന്റെ മാല വേണം…..ഭദ്ര അവനെ അമ്പരന്ന് നോക്കി.
കാശി അത് മൈൻഡ് ചെയ്യാതെ മാല നോക്കാൻ തുടങ്ങി…
ഒടുവിൽ അവൻ അതിൽ നിന്ന് ഒന്ന് സെലക്ട് ചെയ്തു അത് ബില്ല് അടിക്കാൻ കൊടുത്തു…. ഭദ്ര ആണെങ്കിൽ ഇത് ആർക്കാ ഈ മാല എന്ന രീതിയിൽ അവനെ നോക്കി…
അവൻ പിന്നെ അവളെയും കൊണ്ട് പോയത് ഡ്രസ്സ് എടുക്കാൻ ആയിരുന്നു… അവന് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി കൂട്ടി ഭദ്ര ആണെങ്കിൽ അവനെ നോക്കുന്നുണ്ട്…..
അതെ കാല…. അല്ല കാശി ഇത് ആർക്കാ ഈ ഡ്രസ്സ് ഒക്കെ……അവന്റെ ഒപ്പം നടന്നു കൊണ്ട് ചോദിച്ചു.
അത് നീ അറിയണ്ട…..
സാർ ഇനി എന്തെങ്കിലും….സെയിൽസ് ഗേൾ അവനോട് ചോദിച്ചു.
ഇന്നർഐറ്റംസ് വേണം….ഡീീ അളവ് പറഞ്ഞു കൊടുക്ക്….അവളെ അവിടെ നിർത്തി അവൻ ജെൻസ് സെക്ഷനിലേക്ക് പോയി….. ഭദ്ര അറിയാതെ വാ തുറന്നു പോയി…
മാഡം….അളവ്….
അഹ് ഏഹ്….. സെയിൽസ് ഗേൾ തട്ടി വിളിച്ചു ചോദിച്ചു.. ഭദ്ര ഏതോ ലോകത്ത് എന്നത് പോലെ നോക്കി മറുപടി പറഞ്ഞു.
കാശി തിരിച്ചു വന്നു ഡ്രസ്സ് എല്ലാം വാങ്ങി ബില്ല് അടച്ചു അവളെയും കൂട്ടി ഇറങ്ങി… ഭദ്രക്ക് ശരിക്കും പറഞ്ഞ സങ്കടം വരാൻ തുടങ്ങി കാരണം ഒന്നും പറയാതെ ഒരു പാവപോലെ കൊണ്ട് പോയി കൊണ്ട് വന്നു……..എന്തെങ്കിലും ചോദിച്ചാലും ഉത്തരം കൃത്യമായി കിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ചോദിക്കാൻ പോയില്ല….
രണ്ടുപേരും വീട്ടിൽ എത്തുമ്പോൾ കുറച്ചു വൈകിയിരുന്നു….. ഒന്നും മിണ്ടാതെ ഇറങ്ങി അവൻ അവളുടെ കൈയിൽ നിന്ന് കവർ ഒക്കെ വാങ്ങി അവൻ അകത്തേക്ക് പോയി….. അവൾ അവനെ ഒന്ന് നോക്കിയിട്ട് ഒപ്പം കയറി അകത്തേക്ക്……
ഡീീീ…… അവൾ മുറിയിലേക്ക് കയറി പോകാൻ തുടങ്ങിയപ്പോൾ അവൻ വിളിച്ചു.
എന്താ…..
ഇത് നിനക്ക് വേണം എന്ന് പറഞ്ഞു വാങ്ങിയത് അല്ലെ…..അവൻ പാഴ്സൽ വാങ്ങിയ ബിരിയാണി അവൾക്ക് നേരെ നീട്ടി….
അവൾ അത് വാങ്ങിയിട്ട് മിണ്ടാതെ അകത്തേക്ക് പോയി അവൻ അവളെ നോക്കി പുച്ഛിച്ചു എന്നിട്ട് മുറിയിലേക്ക് കയറി….
********************
ആാാാ……….അവളുടെ കൈയിൽ കിട്ടിയത് ഒക്കെ അവൾ എറിഞ്ഞുടച്ചു….. ദേഷ്യം തീരാതെ അവൾ താഴെ കിടന്ന ചില്ലുകൾ കാല് കൊണ്ട് ചവിട്ടി ആ ചില്ലുകൾ അവളുടെ കാലിൽ തുളഞ്ഞു കയറി ചോ-ര ഒഴുകി തുടങ്ങി എന്നിട്ടും അവളുടെ ദേഷ്യം തീർന്നിരിന്നില്ല അവൾ ആ ചില്ലുകൾ കൈയിൽ അമർത്തി ഞെരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു ഇരുന്നു……
മോളെ……! അൻപതു വയസ്സ് തോന്നിക്കുന്ന ഒരാൾ അവളുടെ അടുത്തേക്ക് വന്നു..
അവൾ കണ്ണുകൾ തുറന്നു അച്ഛനെ നോക്കി…. അവളുടെ കരഞ്ഞു കലങ്ങിയ ചുവന്നകണ്ണും മുഖവും കണ്ടു അയാൾ ഒന്ന് ഞെട്ടി ഒപ്പം കൈയിലും കാലിലും ഒക്കെ പൊടിയുന്ന ചോര കണ്ടു അയാൾ ഒന്ന് ഭയന്നു…..
മോളെ….. എന്താ ഇതൊക്കെ വാ ഹോസ്പിറ്റലിൽ പോകാം……
വേണ്ട……. ഇതിലും അധികം എന്റെ മനസ്സ് ഇപ്പൊ വേദനിക്കുന്നുണ്ട്…..
മോളെ നമുക്ക് എല്ലാം ശരി ആക്കാം…. ഇപ്പൊ ഹോസ്പിറ്റലിൽ പോകാം വാ…..അയാൾ അവളുടെ കൈയിൽ പിടിച്ചു.
ദേഷ്യത്തിൽ കൈ തട്ടി എറിഞ്ഞവൾ എണീറ്റ് നിന്നു……
തൊട്ട് പോകരുത്…… എങ്ങനെ എല്ലാം ശരി ആക്കാൻ പോകുന്നെ….. എന്റെ കാശിയേട്ടൻ ഇന്ന് ആ അനാഥപെണ്ണിനെ കെട്ടി……. അപ്പൊ ഞാൻ ആരാ…. ഇത്രയും നാൾ കാത്തിരുന്ന ഞാൻ ആരാ….. പറയെടോ….. ഞാൻ ആരാ എന്ന്……..അച്ഛൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് പോലും നോക്കാതെ അവൾ അയാൾക്ക് നേരെ തിരിഞ്ഞു…..
ശിവാ…….. അത് ഒരു അലർച്ച ആയിരുന്നു…. അവൾ ഒന്ന് ഞെട്ടി കൊണ്ട് അച്ഛന്റെ ഷർട്ടിൽ നിന്ന് കൈ എടുത്തു…..
എന്താ മോളെ….. എന്ത് ഇത് നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം…… ഞാൻ അല്ലെ പറയുന്നത് വാ……
എങ്ങോട്ടും ഇല്ല….. ഇനി ഞാൻ ജീവിച്ചിരിക്കില്ല…..അവൾ ദേഷ്യത്തിൽ പറഞ്ഞു.
നീ ആണോ മോളെ മരിക്കേണ്ടത്…. അവൾ അല്ലെ അവന്റെ താലി അണിഞ്ഞു മാന്തോപ്പിൽ കയറിയവൾ……അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല..
നിന്റെ ഏട്ടൻ ആണ് പറയുന്നത് കാശി നിനക്ക് ഉള്ളത് ആണ് അവനെ നിന്റെ മുന്നിൽ കൊണ്ട് നിർത്തി തരും ഞാൻ…….അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………
ബാക്കി നാളെ…
തുടരും…..