ഇപ്പൊ നമ്മൾ അവിടെ കണ്ടത് ആരൊക്കെ ആണെന്ന് പറഞ്ഞു തരാം…
ശിവദമോഹൻ എന്ന ശിവ അവളുടെ അച്ഛൻ മോഹൻ ചേട്ടൻ ശ്രീഹരിമോഹൻ ചന്ദ്രോത്ത് ഗ്രൂപ്പ്സ് ഇപ്പൊ നോക്കിനടത്തുന്നത് ഇവർ ആണ്.
ചന്ദ്രോത്ത് തറവാട്ടിൽ രഹുവർമ്മക്കും ഗൗരിവർമ്മക്കും മൂന്ന്മക്കൾ മൂത്തവൾ ഇന്ദുജവർമ്മ ഇഷ്ടപെട്ടപുരുഷന് ഒപ്പം ഇറങ്ങി പോയതിന്റെ പേരിൽ കുടുംബത്തിൽ നിന്ന് പുറത്ത് ആക്കി….. രണ്ടാമത്തെത്, മഹിന്ദ്രവർമ്മ ഭാര്യ നീരജ ഇവർക്ക് രണ്ടുമക്കൾ മഹാദേവൻ ഭാര്യ പല്ലവി അടുത്ത ആള് കാശിനാഥൻ, മൂന്നാമത്തെത് മോഹൻവർമ്മ ഭാര്യ വരദ മക്കൾ രണ്ട് ശ്രീഹരി മോഹൻ, ശിവദമോഹൻ.
രഹുവർമ്മയും ഗൗരി വർമ്മയും ഇപ്പൊ ഇല്ല…. അവരുടെ കാലം കഴിഞ്ഞ സ്ഥാനം കൊണ്ട് കുടുംബം നോക്കേണ്ടത് ഇന്ദുജയും കുടുംബവും ആണ് പക്ഷെ അവരെ കുറിച്ച് ആർക്കും ഒരറിവും ഇല്ല അതുകൊണ്ട് തന്നെ ഇപ്പൊ കുടുംബം നോക്കുന്നത് മഹിയും മോഹനും കൂടെ ആണ്…… ബിസിനസ് ഒക്കെ എല്ലാവരും ചേർന്ന് ആണ് നോക്കുന്നത്……… ബാക്കി ഒക്കെ വഴിയേ പറയാം…….
*******************
ശിവയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമ്പോൾ വരദ അച്ഛനെയും മക്കളെയും ദേഷ്യത്തിൽ ഒന്ന് നോക്കി…
എന്താ നോക്കി നിൽക്കുന്നത് കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്ക്…..മോഹൻ ഭാര്യയോട് പറഞ്ഞു.
നിങ്ങൾ ഒരാൾ ആണ് മക്കളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത്….അവർ അയാൾ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ പറഞ്ഞു.
എന്റെ മക്കളുടെ കാര്യം എനിക്ക് അറിയാം നോക്കാൻ…. നീ അഭിപ്രായം പറയണ്ട…… അറിയാല്ലോ എന്നെ നിനക്ക്…..അവരുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞു.
അച്ഛാ… പുറകിൽ നിന്ന് ഹരിയുടെ ശബ്ദം കേട്ട് അയാൾ കൈ എടുത്തു.ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി.
അമ്മക്ക് സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ ചുമ്മാ അച്ഛന്റെ കൈ കൊണ്ട് ചാകാൻ……അവനും ദേഷ്യത്തിൽ പറഞ്ഞു.
ഇതിലും ഭേദം അത് തന്നെ ആണ്……. നീയും നിന്റെ അച്ഛനും പെങ്ങളും ചെയ്തു കൂട്ടുന്നത് ഒക്കെകണ്ടു ഇങ്ങനെ തീ തിന്നു കഴിയണ്ടല്ലോ……
നിനക്ക് എന്താ ഡി ഇവിടെ ഒരു കുറവ്….. പറയെടി…..മോഹൻ പാഞ്ഞു വന്നു അവളുടെ കവിളിൽ ആഞ്ഞടിച്ചു മുടിയിൽ കുത്തിപിടിച്ചു….
അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം…… അല്ലെങ്കിൽ കൊന്നു കെട്ടിതാഴ്ത്തും ഈ മോഹൻ……..അവരെ പിടിച്ചു പുറകിലേക്ക് ശക്തിയിൽ തള്ളിയിട്ടു പറഞ്ഞു….
അവരുടെ കണ്ണീർ ഒന്ന് ഒപ്പാൻ പോലും അവിടെ ആരും ഉണ്ടായിരുന്നില്ല…..
******************
ഭദ്ര രാത്രി ഭക്ഷണം ഒക്കെ കഴിച്ചു പാത്രം കഴുകി കൊണ്ട് നിൽക്കുമ്പോ ആണ് പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടത്…….
ഭദ്ര കൈ ഒന്ന് കഴുകി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും കാശി വന്നു…..
എങ്ങോട്ടാ…..അവൻ പുരികം ഉയർത്തി ചോദിച്ചു
അല്ല ആരോ…..അവൾ പുറത്തേക്ക് ചൂണ്ടി പറഞ്ഞു.
കയറി പോടീ അകത്തു….അവന്റെ അലർച്ച വന്നതും അവൾ അകത്തേക്ക് കയറി പോയി….കാശി പോയി വാതിൽ തുറന്നു മുന്നിൽ ചിരിയോടെ അവന്റെ മറ്റു രണ്ടു സുഹൃത്തുക്കൾ നിൽപ്പുണ്ട് സുമേഷ് വിഷ്ണു…..രണ്ടും അവന്റെ ഒപ്പം സ്കൂളിൽ പഠിക്കുമ്പോ മുതൽ ഉണ്ട്….
നിയൊക്കെ എപ്പോ വന്നു…..കാശി അവരെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
നമ്മൾ വന്നിട്ട് കുറച്ചു ആയി….. പൊന്ന് മോൻ ഒരു പെണ്ണ് കെട്ടി എന്ന് വേറെ ഒരാൾ പറഞ്ഞു അറിഞ്ഞു…..സുമേഷ് പറഞ്ഞു.
കാശിയുടെ ചിരി മാഞ്ഞു…..
മ്മ്മ് കെട്ടി അവളുടെ കഴുത്തിൽ ഒരു കൊലക്കയർ……അവൻ പല്ലുകടിച്ചു കൊണ്ട് പറഞ്ഞു.
നീ ഒന്നും പറയണ്ട എല്ലാം ശരത് പറഞ്ഞു…. ഞങ്ങൾ ഓട്ടം കഴിഞ്ഞു ഇറങ്ങിയപ്പോൾ അവന്റെ കാൾ വന്നു…..വിഷ്ണു പറഞ്ഞു.
ഇവിടെ ആകെ മൊത്തം ഒന്ന് വെട്ടം വന്നു വർഷങ്ങൾക്ക് ശേഷം……..സുമേഷ് ചുറ്റും ഒന്ന് നോക്കി പറഞ്ഞു.
മ്മ്മ്… അത് ശരി ആണ് പണ്ട് പല്ലവി ചേച്ചി ഇവിടെ ഒക്കെ എങ്ങനെ നോക്കിയതാ…… ഏതോ ഓർമ്മയിൽ വിഷ്ണു പറഞ്ഞു.
നിങ്ങൾ വാ…..കാശി ആ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ലാത്തതു പോലെ വിഷയം മാറ്റി…
വേണ്ട ഡാ…. ഒന്നുല്ലേലും ഒരു പെൺകൊച്ചുള്ളത് അല്ലെ….. നമുക്ക് നാളെ പുറത്ത് വച്ചു കാണാം…..ശരി അളിയ ഗുഡ് നൈറ്റ്…… രണ്ടുപേരും യാത്ര പറഞ്ഞു ഇറങ്ങി…… കാശി അവർ പോയതും വാതിൽ അടച്ചു അകത്തേക്ക് കയറി.
കാശി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ഭദ്ര അടുക്കളയിൽ നിൽക്കുന്നത് കണ്ടത്…..
അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് പോയി എന്തോ കാര്യമായ ആലോചനയോടെ നിൽക്കുവാണ്…. കാശി അവളെ പുറകിൽ നിന്ന് പുണർന്നു അവളെ അവനോട് ചേർത്ത് നിർത്തി……
ആഹ്ഹഹ്ഹ……അവൾ അവന്റെ കൈയിൽ കിടന്നു പിടഞ്ഞു അവൾ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയിരുന്നു അത്…
കിടന്നു പിടക്കാതെ എന്റെ ഭദ്രകുട്ടി ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ……അവളുടെ കാതോരം മുഖം പൂഴ്ത്തി ചോദിച്ചു.
ഭദ്രയുടെ ശരീരം അടിമുടി വിറച്ചു….. കണ്ണുകൾ നിറഞ്ഞു.
കാശി…….. പ്ലീ….സ്……എന്നെ.. ഒന്നും ചെയ്യരുത്……അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…
ഹഹഹഹ….. അത് എങ്ങനെ ശരി ആകും ഭദ്രേ ഒന്നും ചെയ്യാതെ കാര്യങ്ങൾ നടക്കില്ല നീ നിന്ന് ബലം പിടിക്കാതെ വന്നേ…….അവളെ അവൻ എടുത്തു മുറിയിലേക്ക് കൊണ്ട് പോയി…..
തുടരും…