താലി, ഭാഗം 09 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഹരി വേഗം അയാളുടെ അടുത്തേക്ക് വന്നു…. വല്യച്ഛനും വല്യമ്മയും വന്നിട്ടുണ്ട്….. മോഹൻ ഭാര്യയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി.

അഹ് ഏട്ടൻ വരുന്ന കാര്യം ഒന്നും ഇന്നലെ കൂടെ വിളിച്ചപ്പോൾ പറഞ്ഞില്ലാലോ…..! മോഹൻ ചിരിയോടെ അടുത്തേക്ക് പോയി.

ഞാൻ എന്റെ വീട്ടിലേക്ക് വരുമ്പോൾ നിന്നേ വിളിച്ചു പറയണോ ഡാ. ചിരിയോടെ മഹി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി……

ചേട്ടത്തി ബാഗ് ഇങ്ങ് താ ഞാൻ എടുക്കാം….അവൻ ബാഗ് ബലമായി വാങ്ങി അകത്തേക്ക് കയറി.

അല്ല അവരൊക്കെ എവിടെ….നീരജ അകത്തേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.

നിങ്ങൾ അകത്തേക്ക് വാ…. ഇവിടെ നിങ്ങൾ ഇല്ലാത്ത സമയത്തു ചിലത് ഒക്കെ ഉണ്ടായി…. എല്ലാം പറയാം…..മഹിയും നീരജയും പരസ്പരം നോക്കിയിട്ട് അകത്തേക്ക് കയറി……

ഹരി കമ്പനികാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു…..മഹി ഗൗരവത്തിൽ ചോദിച്ചു.

അതൊക്കെ നന്നായി പോകുന്നു…. പക്ഷെ….ഹരി പകുതിക്ക് നിർത്തി.മഹി പുരികം ചുളിച്ചു നോക്കി……

ചേട്ടൻ ഇവിടെ ഇല്ലാത്ത സമയം ഒരു സംഭവം ഉണ്ടായി…. നമ്മുടെ കാശി…..മോഹൻ ഒന്ന് നിർത്തി.

എന്താ അവന് പറ്റിയത്…നീരജ വെപ്രാളത്തിൽ ചോദിച്ചു. മഹി ഒന്ന് തറപ്പിച്ചു നോക്കി….

നമ്മുടെ കാശിയുടെ വിവാഹം കഴിഞ്ഞു നമ്മുടെ ഗ്രൂപ്പും ഓർഫനേജും ചേർന്നു നടത്തിയ സമൂഹ വിവാഹത്തിൽ…….. മഹിയിൽ വല്യ ഞെട്ടൽ ഒന്നും ഇല്ലാതെ ഇരുന്നു.

എന്നിട്ട് അവൻ എവിടെ…..നീരജ ആയിരുന്നു.

മാന്തോപ്പിൽ ഉണ്ട് എന്ന് ആണ് അറിഞ്ഞത്..ഹരി പെട്ടന്ന് മറുപടി പറഞ്ഞു.

മാന്തോപ്പിലോ…..നീരജ ചാടി എണീറ്റു ഇരുന്നിടത്തു നിന്ന്….

ഈ രാത്രി കഴിഞ്ഞു അറിയാം രണ്ടുപേരും ജീവനോടെ ഉണ്ടാവോ എന്ന്…. എല്ലാം അറിഞ്ഞു കൊണ്ട് അല്ലെ അങ്ങോട്ട്‌ പോയത്…… അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ട് വന്നൂടെ…!മോഹൻ പറഞ്ഞു.

മോഹ….. നീ നിന്റെ കാര്യം നോക്ക് ഇവിടെ ആരും അവന്റെ കാര്യം മിണ്ടേണ്ട ആവശ്യം ഇല്ല അല്ലെങ്കിൽ തന്നെ പടിയിറക്കി വിട്ടവന്റെ കാര്യം ഇവിടെ ആരും അന്വേഷിക്കണ്ട ആരും……….കടുപ്പിച്ചു പറഞ്ഞു.

മഹിയേട്ടാ….. കാശി നമ്മുടെ…..

എനിക്ക് യാത്ര ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം നാളെ എനിക്ക് ഓഫീസിൽ പോകേണ്ടത് ആണ്……. താല്പര്യം ഇല്ലാത്ത പോലെ മഹി എണീറ്റ് പോയി….

ചേട്ടത്തി…… നമ്മുടെ ശിവ മോള് ഇത് അറിഞ്ഞു ഒരു അപത്തം കാണിച്ചു……! പണ്ട് മുതൽ കാശിയെ മനസ്സിൽ കൊണ്ട് നടക്കുന്നത് അല്ലെ മോള് തിരുത്താൻ നോക്കിയിട്ട് നടന്നതും ഇല്ല ഞാൻ അപ്പോൾ അങ്ങോട്ട്‌ പോയത് കൊണ്ട് അത് കണ്ടു……! കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കൗശലക്കാരന്റെ ബുദ്ധിയോടെ പറഞ്ഞു….

മോളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് അല്ലെങ്കിൽ തന്നെ നാട്ടിൽ നടക്കുന്ന കാര്യം ആണോ ഇത്….. സഹോദര സ്ഥാനത്തു കാണേണ്ടവനെ ഭർത്താവ് ആയി വേണം എന്ന് വാശി….. പുറകിൽ നിന്ന് മഹിയുടെ ശബ്ദം കേട്ട് മോഹൻ തിരിഞ്ഞു നോക്കി……

അല്ല ഏട്ടാ….. ഞാൻ അവനെയും പെണ്ണിനേയും ഇങ്ങോട്ട് വിളിക്കുന്ന കാര്യം കൂടെ….

വേണ്ട….. ഒരു കാര്യം പറഞ്ഞേക്കാം ഇനി കാശിയുടെ കാര്യം ഇവിടെ ആരും മിണ്ടി പോകരുത്…… ഞാൻ ആണ് അവനെ ഇവിടെ നിന്ന് ഇറക്കി വിട്ടത് തിരിച്ചു വിളിക്കാറാകുമ്പോൾ ഞാൻ പറയാം…… പിന്നെ ശിവദയോട് നീ വേണം കാര്യം പറഞ്ഞു മനസ്സിലാക്കാൻ……… നീര…….ഭാര്യയെ ദേഷ്യത്തിൽ വിളിച്ചു മഹി അകത്തേക്ക് തിരിച്ചു പോയി…

അച്ഛാ….ഹരി അവർ അകത്തേക്ക് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം അടുത്തേക്ക് വന്നു.

മ്മ്മ്….. അവൻ…. അവൻ ഇവിടെ വന്നാലേ കരുക്കൾ ഇനി നീക്കാൻ ആകു…

പക്ഷെ അച്ഛാ……

സമയം ഉണ്ട് അതികം വൈകാതെ അവൻ അവളെയും കൊണ്ട് ഇവിടെ വരും…. വരുത്തിക്കും ഞാൻ…….അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു….

**********************

രാവിലെ ഭദ്ര പുറത്ത് നിന്ന് ഉള്ള കിളികളുടെ ശബ്ദംകേട്ട് ആണ് കണ്ണ് തുറന്നത്…… അവൾ എണീറ്റ് ചുറ്റും ഒന്ന് നോക്കി….. വാതിൽ ഒക്കെ അടച്ചത് പോലെ തന്നെ ഉണ്ട്……

അവൾ എണീറ്റ് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു പിന്നെ എണീറ്റ് ഫ്രഷ് ആയി ഒരു ദാവണി എടുത്തു ഉടുത്തു അടുക്കളയിലേക്ക് കയറി…….

ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….. ആ അടുക്കളയിൽ വേണ്ട സകല സാധാനങ്ങളും അവിടെ കൊണ്ട് വച്ചിട്ടുണ്ട്……..!

എന്താ ഡി നോക്കി നിൽക്കുന്നെ……!പുറകിൽ നിന്ന് കാശിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

അല്ല ഇവിടെ ഇതൊക്കെ എങ്ങനെ…..

നിന്റെ അച്ഛൻ രാവിലെ കൊണ്ട് തന്നിട്ട് പോയി……വായിൽ നോക്കി നിൽക്കാതെ പോയി വല്ലതും വച്ച് ഉണ്ടാക്കാൻ നോക്കെടി………അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോകാൻ തുടങ്ങി.

കാശി……!

എന്താ ഡി……!

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്….. അവൾപറഞ്ഞു.

ഈ കഥകളിലും സിനിമയിലും ഉള്ളത് പോലെ…. എന്നെ ഉപദ്രവിക്കരുത് ഇഷ്ടമില്ലാതെ കെട്ടിയത് അല്ലെ എന്നെ പോകാൻ അനുവദിക്കണം ഡിവോഴ്സ് വേണം എന്നൊക്കെ ആണെങ്കിൽ വേണമെന്നില്ല എനിക്ക് കേൾക്കണ്ട …..!
കാശി അവളെ നോക്കി പറഞ്ഞു മുന്നോട്ട് നടന്നു……

കാശിനാഥൻ അവിടെ ഒന്ന് നിന്നേ…… അവളുടെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി….

താൻ എന്താ ഡോ എന്നെ കുറിച്ച് വിചാരിച്ചു വച്ചത്…. ഇന്നലെ ഞാൻ ഒന്ന് താഴ്ന്നു തന്നപ്പോൾ താൻ ഇത് എവിടെ കയറി കയറി പോകുന്നെ…… ഞാൻ എന്നെ ഉപേക്ഷിക്കണമെന്നും ഡിവോഴ്സ് വേണമെന്ന് ഒന്നും അല്ല പറയാൻ വന്നത്……..

പിന്നെ…. അവൻ അറിയാതെ ചോദിച്ചു പോയി.

ഡോ കാലനാഥ….. താൻ എന്താ വിചാരിച്ചത് താൻ ഇങ്ങനെ ഒക്കെ കാണിച്ചാൽ ഞാൻ തന്നെ പേടിച്ചു ഇവിടെ നിന്ന് ഇറങ്ങി പോകുമെന്നോ എന്ന തനിക്ക് തെറ്റി……അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവനോട് ചേർന്നു നിന്നാണ് ഭദ്രയുടെ സംസാരം കാശി അവളെ സൂക്ഷിച്ചു നോക്കി.

ദേ…. ഈ കിടക്കുന്ന താലി താൻ എല്ലാവരുടെയും മുന്നിൽ വച്ച് പ്രതികാരത്തിന്റെ പേരിൽ കെട്ടിയത് ആണെങ്കിൽ കൂടി….. ഇനി എന്റെ മരണം വരെ ഈ താലി എന്റെ ഒപ്പം കാണും ഭർത്താവ് ആയിട്ട് താനും…അതുകൊണ്ട് കൂടുതൽ വേലത്തരം കാണിക്കരുത് എന്നോട്……. ഇത്രേ ഉള്ളു പറയാൻ……..അവന്റെ മേലുള്ള കൈ എടുത്തു കൊണ്ട് പറഞ്ഞു.

പക്ഷെ കാശി അവളെ അവനോട് ചേർത്ത് നിർത്തി……. ഭദ്ര അവനെ മുഖം ഉയർത്തി നോക്കി.

ഡി……ശ്രീഭദ്രമോളെ….. നീ എന്താ ഏതാ എന്നൊക്കെ എനിക്ക് നന്നായി അറിയാം….. ഇത് ആണ് നീ എന്ന് എനിക്ക് നന്നായി അറിയാം നിന്റെ ഈ സ്വഭാവം നിന്നെ വിട്ട് പോകില്ല എന്നും എനിക്ക് അറിയാം അതുകൊണ്ട് തന്നെ ആണ് നിന്നെ ഞാൻ എങ്ങനെ ഒക്കെ irritate ചെയ്യാവോ അങ്ങനെ ഒക്കെ ചെയ്തത്…….. ഇനി നമുക്ക് ഈ കളി ഒന്ന് കൊഴുപ്പിക്കാം……….അവൻ പുച്ഛത്തിൽ പറഞ്ഞു. അവൾ ദേഷ്യത്തിൽ അവനെ നോക്കി…

നോക്കണ്ട….. എന്തായാലും നീ എന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് മോൾക്ക് ചേട്ടൻ ഒരു സമ്മാനം തരാം…….അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു ഒപ്പം അവളെ ചുറ്റിപിടിച്ചിരുന്ന കൈയുടെ മുറുക്കം കൂടി…….. ഭദ്ര ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *