കാശി അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കാൻ പോയതും അവളുടെ കൂർത്ത നഖം അവന്റെ ക- ഴുത്തിൽ ആ- ഴത്തിൽ പതിഞ്ഞു…….!
ആഹ്ഹ്ഹ്…..അവൻ അവളുടെ മേലുള്ള പിടിഅയച്ചു…
ഡീ…..അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങി..
തൊട്ട് പോകരുത്…… ഈ കാശിനാഥൻ എന്നെ ഭാര്യ ആയിട്ട് മനസ്സ് കൊണ്ട് അംഗീകരിക്കുമ്പോൾ ഞാൻ നിൽക്കും ഈ കൈക്കുള്ളിൽ ഒതുങ്ങി…. അല്ലാതെ എന്റെ മെക്കട്ട് കയറാൻ വന്നാൽ എന്റെ തനി സ്വഭാവം ഈ കാലനാഥൻ അറിയും……!
എനിക്ക് അറിയാം ഡി നിന്റെ ശരിക്കും സ്വഭാവം അത് ഞാൻ അന്ന് കണ്ടത് ആണല്ലോ…… ഭദ്ര അതിന് മറുപടി പറയാതെ അകത്തേക്ക് പോയി….
ഓഹ് പ- ട്ടി അവളുടെ കോ’ പ്പിലെ നഖം …. അതും പറഞ്ഞു കാശി ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി…..
ഭദ്ര അവൻ കൊണ്ട് വന്ന സാധാനങ്ങൾ ഒക്കെ എടുത്തു വച്ചു പിന്നെ പാചകം അറിയാവൂന്നത് കൊണ്ട് ഒന്നും നോക്കിയില്ല ചപ്പാത്തിയും മുട്ടകറിയും പെട്ടന്ന് റെഡി ആക്കി…….
കാശി ഒന്നും മിണ്ടാതെ കൊടുത്തത് ഒക്കെ നന്നായി ആസ്വദിച്ചു കഴിച്ചു എണീറ്റ് പോയി…..കുറച്ചു കഴിഞ്ഞു റെഡി ആയി പുറത്തേക്ക് വന്നു……
ഡീീ ഭദ്രകാളി……ഫോണിൽ നോക്കി ഇരിക്കുന്നവളെ അവൻ വിളിച്ചു.അവൾ കണ്ണ്ഉരുട്ടി ഒന്ന് നോക്കി….
ഞാൻ ഇല്ലാത്തപ്പോൾ എന്റെ മുറിയിലോ ആ അടച്ചിട്ടിരിക്കുന്ന മുറിയിലോ കയറിയാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും….. പിന്നെ വല്ലതും എടുത്തു കഴിക്കണം……..അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കൂടുതൽ ചിരിക്കണ്ട സ്നേഹം കൊണ്ട് അല്ല….. നീ ഇവിടെ എവിടെ എങ്കിലും വീണു കിടന്ന നിന്നേ നോക്കാൻ എന്നെ കൊണ്ട് വയ്യ അതുകൊണ്ട് പറഞ്ഞതാണ്…….നോക്കി പുച്ഛിച്ചു ഇറങ്ങി പോയി അവൻ….
അവൻ പോയി കഴിഞ്ഞപ്പോൾ ഭദ്രക്ക് ആശ്വാസം ആയി…… അവൾ മുന്നിലെ വാതിൽ അടച്ചു കുറ്റിയിട്ടിട്ടു ഫോൺ എടുത്തു അവൾ അവളുടെ കുടുംബത്തിലേക്ക് വിളിച്ചു…… എല്ലാവരോടും സംസാരിച്ചു അവിടെ എല്ലാവർക്കും അവൾ ഇന്നലെ പോന്നേ ഉള്ളു എങ്കിലും അവളെ കാണാതെ ഒരു സമാധാനം ഇല്ല എന്ന പോലെ ആയിരുന്നു സംസാരം……അവരെ വിളിച്ചു സംസാരിച്ചപ്പോൾ തന്നെ അവൾക്ക് അൽപ്പം ആശ്വാസം കിട്ടി……
********************
മഹി രാവിലെ തന്നെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അപ്പോഴാണ് മുറ്റത്തു ഒരു ഓട്ടോ വന്നത്…. നീരജയും അടുത്ത് ഉണ്ട്….
ആരാ ഈ രാവിലെ പതിവ് ഇല്ലാതെ…..അവർ സംശയത്തിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
കുറച്ചു പ്രായമായ ഒരാൾ ആണ് ഇറങ്ങി വന്നത് ഒരു കാവിമുണ്ടും ജുബ്ബയും ഒരു ചെറിയ സഞ്ചി പോലത്തെ ബാഗും ഉണ്ട്…. മഹി ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി…..
ആരാ….. മനസ്സിലായില്ല…..മഹി ഗൗരവത്തിൽ ചോദിച്ചു.
ഞാൻ മാധവൻ….. മഹീന്ദ്രൻ അല്ലെ….
അതെ….. എനിക്ക് ആരാ എന്ന് അങ്ങോട്ട്…..
ഞാൻ ഇവിടുത്തെ ഇന്ദുജയുടെ കൂടെ പഠിച്ചത് ആണ്……അയാൾ ചിരിയോടെ പറഞ്ഞതും മഹിയുടെ മുഖത്തെ ഗൗരവം മാറി…..
ചേച്ചി….. ചേച്ചി ഇവിടെ അല്ല…..മഹി പറഞ്ഞു.
എനിക്ക് അറിയാം അവൾ ഇവിടെ ഇല്ല എന്ന്…. ഒരു വിവാഹത്തിന്റെ പേരിൽ ഇവിടെ നിന്ന് പുറത്ത് ആക്കിയത് അല്ലെ…… ഞാൻ വന്നത് ദ ഇത് തരാൻ ആണ്…. ഇത് മറ്റാരെയും ഇവിടെ വിശ്വസിച്ചു ഏൽപ്പിക്കാൻ ആകില്ല….. സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം എന്റെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ അഡ്രെസ്സിൽ വിളിച്ചു പറഞ്ഞ മതി……. അത്രയും പറഞ്ഞു അയാൾ വന്ന ഓട്ടോയിൽ തന്നെ തിരിച്ചു പോയി….. നീരജ എല്ലാം നോക്കി നിൽപ്പുണ്ട് അവർ സംസാരിച്ചത് എന്താ എന്ന് കേൾക്കാൻ ആയില്ല…… അയാൾ പോയ ശേഷം മഹി ഒന്ന് തിരിഞ്ഞു നോക്കി പിന്നെ നേരെ കാറിൽ കയറി പോയി…..
ആരാ ഏട്ടത്തി വന്നത് ഒരു ഓട്ടോയുടെ ശബ്ദം കേട്ടു….. മോഹനും ഹരിയും കൂടെ ഇറങ്ങി വന്നു.
ആരോ എന്തോ ഏതോ സന്യാസി ആണെന്ന് തോന്നുന്നു…. അത് ആകും ഏട്ടൻ അകത്തു കയറ്റത്തത്….
ആയിരിക്കും….. ശരി ഞങ്ങൾ ഇറങ്ങുവാ……അവരും ഇറങ്ങി.
എന്താ വരദേ മുഖം വല്ലാണ്ട് വയ്യായിക വല്ലതും ഉണ്ടോ……തൊട്ട് പുറകിൽ വാടിയ മുഖത്തോടെ നിൽക്കുന്നവരെ കണ്ടു ചോദിച്ചു…
ശരീരത്തിന് അല്ല മനസിന് ആണ് വയ്യായിക…. ശിവയുടെ കാര്യം ഓർക്കുബോ ഉള്ളിൽ തീ ആണ്……
ഇനി അവൾ മാറും അവന്റെ വിവാഹം കഴിഞ്ഞല്ലോ അപ്പൊ പിന്നെ വീണ്ടും പുറകെ നടക്കും എന്ന് തോന്നുന്നോ……
ഏട്ടത്തിക്ക് ഒന്നും അറിയില്ല ഇവിടെ നടക്കുന്നത് എല്ലാം അറിഞ്ഞ പിന്നെ ഏട്ടത്തി ഇങ്ങനെ പറയില്ല…..
അത് എന്താ അങ്ങനെ പറഞ്ഞത് നീ…..
അത് ഏട്ടത്തിക്ക് അതികം വൈകാതെ മനസ്സിലാകും…..അത് പോട്ടെ നമുക്ക് കാശിയെ കാണാൻ പോണ്ടേ….
പോണം എനിക്ക് കാണണം ആ കുട്ടിയെ….. അവൻ വിവാഹം വേണ്ട എന്ന വാശിയിൽ ആയിരുന്നു അത് മാറി പക്ഷെ അവന്റെ വിവാഹം……
ഏട്ടത്തിക്ക് അന്ന് തിരുമേനി പറഞ്ഞ കാര്യങ്ങൾ ഓർമ്മ ഇല്ലേ അത് തന്നെ ആകും….
അവന് ഇങ്ങോട്ട് വരാമായിരുന്നു ആരും സ്വീകരിച്ചില്ലെങ്കിലും ഞാൻ അവനെയും അവന്റെ പെണ്ണിനേയും ഇവിടെ കയറ്റിയേനെ….. പക്ഷെ മാന്തോപ്പിൽ എന്തോ ഇന്നലെ ഒന്ന് ഉറങ്ങാൻ കൂടി പറ്റിയിട്ടില്ല…….
മഹിയേട്ടന്റെ സ്വഭാവം ചേട്ടത്തിക്ക് അറിയാല്ലോ അതെ വാശി ദേഷ്യം രണ്ടും അവനും കിട്ടിയിട്ടുണ്ട്……വരദ ചിരിയോടെ പറഞ്ഞു
നമുക്ക് അങ്ങോട്ട് പോകാം ഉച്ചക്ക് ഏട്ടൻ വന്നു പോയ ശേഷം വേറെ ആരും അറിയണ്ട……നീരുവും പറഞ്ഞു.
മ്മ്…. മോനെയും മരുമോളെയും കാണാൻ ഉള്ള പോക്കാ…. കണ്ടോ കണ്ടോ അതികം കാണില്ല ഈ പോക്ക് ആണെങ്കിൽ……ഇവരുടെ സംഭാഷണം കേട്ട ശിവ ദേഷ്യത്തിൽ പറഞ്ഞു അകത്തേക്ക് പോയി…..
*********************
എന്നാലും എന്റെ കാലനാഥ ഇത്രയും നല്ലൊരു വീട് ആയിരുന്നോ ഞാൻ വന്നപ്പോൾ പ്രേതക്കോട്ട പോലെ കിടന്നത്……ഭദ്ര വീട് ഒന്ന് കഴുകി വലയൊക്കെ അടിച്ചു വാരി നന്നായി ഒന്ന് മെനക്കേട്ടു…… കൊച്ചിന് വെറുതെ ഇരുന്നു ബോർ അടിച്ചു അത് ആണേ…..
ഈ മുറിയിൽ എന്താ അങ്ങേരുടെ ആദ്യഭാര്യ വല്ലതും ഉണ്ടോ…..അവൻ തുറക്കരുത് എന്ന് പറഞ്ഞ മുറിയിലേക്ക് നോക്കി പറഞ്ഞു. പിന്നെ ഒരിക്കൽ തുറക്കാം എന്ന് പറഞ്ഞു ഭദ്ര പുറകു വശത്തെക്ക് ഇറങ്ങി ആ വീട്ടിൽ ഏറ്റവും മനോഹരമായ കാഴ്ച കാണാൻ പറ്റുന്നത് അവിടെ ഇരുന്നാൽ ആണ്…..
പാടവും ചെറിയ തോടും ഇടക്ക് ഇടക്ക് നിറഞ്ഞു കിടക്കുന്ന ചീരയും ആകെ മൊത്തം ഒരു ഭംഗി ആണ്……
അതെ…… പുറകിൽ നിന്ന് ഒരു ശബ്ദം കേട്ട് ഭദ്ര ഞെട്ടി പോയി…..തന്റെ മുന്നിൽ ചിരിയോടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടു ഭദ്ര ചോദിച്ചു.
ആരാ…..
ഞാൻ കാവേരി….. ദേ ആ കാണുന്നത് ആണ് വീട്…..
പാടത്തിന്റെ അറ്റത്തേക്ക് ചൂണ്ടി പറഞ്ഞു…..
താൻ എന്താ ഇവിടെ….
അമ്മ ചീര പറിക്കാൻ വന്നപ്പോൾ കൂടെ പോന്നത് പക്ഷെ അവിടെ വെയിൽ ആയോണ്ട് ഇങ്ങോട്ട് കയറിയത് അപ്പോഴാ ചേച്ചിയെ കണ്ടത്…..
ആണോ……ഭദ്ര ചിരിയോടെ ചോദിച്ചു.
അല്ല എന്താ ചേച്ചിയുടെ പേര്…..ആ കുട്ടിചിരിയോടെ ചോദിച്ചു.
ശ്രീഭദ്രകാശിനാഥൻ……
ആഹാ അപ്പൊ ഇവിടെ ഉള്ള കാട്ടാളന്റെ ഭാര്യ ആണ് അല്ലെ…… ഭദ്ര അവളെ സൂക്ഷിച്ചു നോക്കി.
അല്ല ചേട്ടനെ പൊതുവെ എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നത്…. സ്വഭാവം അത് അല്ലെ……
കാശി അങ്ങനെ ഒന്നും അല്ല പാവം ആണ്….. ഭദ്ര എന്തോ ഓർത്ത് പറഞ്ഞു.
ഞാൻ പോണു ചേച്ചി പിന്നെ കാണാമെ…..പറയലും ഓട്ടവും കഴിഞ്ഞു……
ഇവിടെ ആരൂല്ലേ……പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടതും ഭദ്ര വാതിൽ ചാരി മുൻവശത്തേക്ക് പോയി…
തുടരും….