ഭദ്ര ഒരു സൈഡിൽ ഇരിപ്പുണ്ട് മുട്ടിൽ മുഖം പൂഴ്ത്തി…. കാശി വേഗം അവളുടെ അടുത്തേക്ക് പോയി അവളെ തട്ടി വിളിച്ചു……
ഭദ്ര…….! അവൾ മുഖം ഉയർത്തി അവനെ നോക്കി ചുവന്നു കലങ്ങിയ കണ്ണും പൊട്ടിയ ചുണ്ടും പാറി പറന്ന മുടിയും ഒക്കെ കൂടെ ആയപ്പോൾ കാശി ഒന്ന് ഭയന്നു….
എന്താ…..എന്താ പറ്റിയെ…..അവളുടെ കവിളിൽ തലോടി ചോദിച്ചു.
ഞാ….. ഞാൻ കൊ- ന്നു….. ഞാൻ അവനെ കൊ- ന്നു…… ഞാൻ അവനെ കൊ- ന്നു കാശി…….പറഞ്ഞു തീരും മുന്നേ അവനെ കെട്ടിപിടിച്ചു അവൾ അപ്പോഴും അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു……. കാശി കാര്യം മനസ്സിലാകാതെ നോക്കി അപ്പോഴാണ് ഒരാൾ ചോ- രയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്…… കാശി ഭദ്രയെ ബലമായി പിടിച്ചു മാറ്റി ആ ശരീരത്തിന്റെ അടുത്തേക്ക് പോയി…..
കമഴ്ന്നു കിടക്കുന്നത് കൊണ്ട് ആരാ എന്ന് മുഖം വ്യക്തമായില്ല…. അവൻ ഭദ്രയെ ഒന്ന് നോക്കി കൊണ്ട് അയാളെ തിരിച്ചു കിടത്തി…. എന്നിട്ടും കാശിക്ക് ആളെ മനസ്സിലായില്ല….
അവൻ ഭദ്രയെ നോക്കുമ്പോ അവൾ ബോധം മറഞ്ഞു താഴെ വീണിരുന്നു…. കാശി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയി പോയി അവന്റെ ഉള്ളിലേക്ക് പെട്ടന്ന് എന്തൊക്കെയോ പഴയ ഓർമ്മകൾ കടന്നു വന്നു…..പെട്ടന്ന് തലകുടഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറഞ്ഞു…… നിമിഷനേരം കൊണ്ട് തന്നെ അവർ കാറുമായി വന്നു രണ്ടുപേരെയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി……
****************,
കുറച്ചു മണിക്കൂർ മുൻപ്……
ഭദ്ര തൊഴുത് തിരിഞ്ഞതും പുറകിൽ സിദ്ധാർഥ്…. ഒരുവേള ഞെട്ടി പോയി….
സിദ്ധു…….അവൾ അത്ഭുതത്തോടെ വിളിച്ചു.അപ്പോഴേക്കും അവൻ പുഞ്ചിരിയോടെ അവളെ പുണർന്നു ഭദ്ര അവനെ തിരിച്ചു പുണർന്നില്ല അങ്ങനെ തന്നെ നിന്നു……
എനിക്ക്…. എനിക്ക് നിന്നോട് സംസാരിക്കണം ഭദ്ര…….അവൾ അവനെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു പറഞ്ഞു.
അവൾ അപ്പോഴും അവന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുവാണ്….
നീ എന്താ എന്നെ ആദ്യമായി കാണുന്നത് പോലെ നോക്കുന്നെ… ചെറുചിരിയോടെ സിദ്ധു ചോദിച്ചു.അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല..
എന്താ ഈ ഇരുട്ടത്തു ഒറ്റക്ക് നീ……അത് കേട്ടപ്പോൾ ഭദ്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി അവളുടെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാനായില്ല കുറച്ചു മുന്നേ പ്രകാവും വിഗ്രഹവും വിളക്കും നിറഞ്ഞ സുഗന്ധം നിറഞ്ഞ സ്ഥലം കൂരാകൂരിരുട്ടിൽ മുങ്ങി നിൽക്കുന്നു…….
ഭദ്ര…….അവൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി വിളിച്ചു…
നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ നിൽക്കുന്നത്…. പിണക്കമാണോ എന്നോട് അതോ ദേഷ്യം ആണോ…..നിനക്ക് എന്നോട് ദേഷ്യം കാണും എനിക്ക് അറിയാം ഭദ്ര അതൊക്കെ ഞാൻ പറയാം വാ ഇവിടെ നിന്ന് ഇനി ആരും കാണണ്ട……അവൾ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അവനും പിന്നാലെ നടന്നു.
ഇരിക്ക്….. അവനെ നോക്കി പറഞ്ഞു.
നീ എന്താ ഒരു അന്യനോട് പെരുമാറുന്നത് പോലെ….
സിദ്ധു എനിക്ക് ഇപ്പൊ അന്യൻ തന്നെ അല്ലെ…….
നീ അങ്ങനെ പറയരുത് ഭദ്ര…… നിന്നേ സ്വന്തമാക്കാൻ സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചു വന്നവൻ ആയിരുന്നു ഞാൻ പക്ഷെ എല്ലാം എല്ലാം നശിപ്പിച്ചത് അവൻ ആണ് ആ കാശിനാഥൻ……..സിദ്ധു പറയുന്നത് കേട്ട് ഭദ്ര സംശയത്തിൽ അവനെ നോക്കി.
അതെ ഭദ്ര….. ഞാൻ ആ കല്യാണമണ്ഡപത്തിൽ എത്തുന്നതിനു മുന്നേ അവനും അവന്റെ കൂട്ടുകാരും കൂടെ എന്നെ പിടിച്ചോണ്ട് പോയി അടച്ചിട്ടു…… എന്നിട്ട് ഇന്ന് ആണ് എന്നെ അവർ തുറന്നു വിട്ടത് അപ്പൊ തന്നെ ഞാൻ നിന്നേ കാണാൻ ആണ് ഓടി വന്നത് നിനക്ക് അറിയോ……. എനിക്ക് നിന്നേ അത്രക്ക് ഇഷ്ടം ആണ് ഭദ്ര……..
ഠ- പ്പേ…… ഭദ്രയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞു…
ഭദ്ര…. ഞാൻ……
മിണ്ടരുത് നീ……. നീ എന്നെ കുറിച്ച് എന്താ ഡാ വിചാരിച്ചു വച്ചത് ഞാൻ വെറുമൊരു മണ്ടി ആണെന്നോ…. അതോ നിന്റെ വലയിൽ വീണു ഒരിക്കൽ മണ്ടി ആയത് പോലെ വീണ്ടും ഞാൻ മണ്ടി ആകുമെന്നോ….. രണ്ടായാലും നിനക്ക് തെറ്റി…… നീ എന്താ പറഞ്ഞത് മുഹൂർത്തസമയത്ത് നീ മണ്ഡപത്തിലേക്ക് വരുവായിരുന്നു അല്ലെ……അവൾ ഒന്ന് നിർത്തി അവൻ അവളെ നോക്കി.
പാലസ് ഹോട്ടലിൽ 305റൂമിൽ പ്രശസ്ത മോഡലും നിന്റെ പഴയ കാമുകി എന്ന് നീ എന്നോട്പറഞ്ഞ നിവേദ്യഹരിദാസും ഒരുമിച്ച് ഉണ്ടായിരുന്നു ഇന്ന് ഉച്ച വരെ ആ നീ എങ്ങനെ ഡാ മണ്ഡപത്തിന്റെ അടുത്ത് വരെ വന്നത്…… നിന്റെ ഉദ്ദേശം എന്നെ വിവാഹം കഴിക്കാനോ കൂടെ കൂട്ടാനോ ആയിരുന്നില്ല എങ്കിൽ ഒരിക്കലും നീ ഇങ്ങനെ ചെയ്യില്ലായിരുന്നു…….. സിദ്ധു ഞെട്ടി കൊണ്ട് അവളെ നോക്കി…
ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു അല്ലെ….. ദൈവം എന്റെ കൂടെ ആയിരുന്നു. ഇന്ന് ഉച്ചക്ക് നീ അവിടെ നിന്ന് ഇറങ്ങി വരുന്നത് വരെ എന്റെ മനസ്സിൽ നിനക്ക് എന്തോ ആപത്ത് ഉണ്ടായി അത് ആണ് ഫോൺ പോലും എടുക്കാതെ ഇരിക്കുന്നത് എന്ന് കരുതി….. നീ ഇറങ്ങിയ നിമിഷം നിന്റെ കാമുകി ഒരു പോസ്റ്റ് ഇട്ടിരുന്നു അതിൽ അവൾ പരാമർശിച്ച വരികളും നീയും അവളുമായ് ഉള്ള ചിത്രങ്ങളും…….
സിദ്ധുന്റെ മുഖഭാവം മാറി ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു കണ്ണുകൾ വിടർന്നു.
നീ അപ്പൊ ഞാൻ വിചാരിച്ചപോലെ അല്ല എല്ലാം മനസ്സിലാക്കി അല്ലെ….. ശരി ഡി ഞാൻ അവിടെ തന്നെ ആയിരുന്നു….. അവൾ എന്റെ വൈഫ് ആണ് അത് കൂടെ നീ അറിഞ്ഞു വച്ചോ ലീഗലി മൂന്ന് വർഷം മുന്നേ എന്റെ ഭാര്യയായവൾ…. പിന്നെ നീ….എനിക്ക് അവൾ ഇല്ലാത്തപ്പോൾ ഒരു നേരം പോക്ക്. അല്ലാതെ നിന്നേ പോലെ ഒരു അനാഥ പെണ്ണിനെ കെട്ടാൻ ഞാൻ എന്താ മണ്ടൻ ആണോ… പിന്നെ കാശിനാഥൻ അവൻ നിന്നെ കെട്ടിയത് നിന്നോട് ഉള്ള പ്രേമം മൂത്ത് അല്ല അത് എനിക്ക് അറിയാം….അവന് നിന്നോട് പക ആണ് പക…….ഭദ്രക്ക് തലചുറ്റുന്ന പോലെ തോന്നി സിദ്ധുന്റെ ഈ മാറ്റം.അവളുടെ കണ്ണ് നിറഞ്ഞു വന്നു.
അയ്യോ മോൾക്ക് സങ്കടമായോ….അവളുടെ കവിളിൽ തൊടാൻ ആയി അവൻ കൈ ഉയർത്തിയതും അവൾ അത് തട്ടി മാറ്റി.
നീ…. നീ ഒരു ദുഷ്ടൻ ആണ്…ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ട ഡാ എന്റെ ജീവിതത്തിൽ ഇടിച്ചു കയറി വന്നു എന്നെ ഒരു കോമാളിയാക്കിയത്……അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈ വിടുവിച്ചു.എന്നിട്ട് അവളെ അവനോട് ചേർത്ത് നിർത്തി…
അത് വേറെ ഒരു കളി….. മോള് ഇപ്പൊ അറിയണ്ട….. എന്തായാലും നിന്റെ കല്യാണം കഴിഞ്ഞു….. നിന്റെ കല്യാണത്തിനു മുന്നേ നിന്നെ ഒന്ന് ശരിക്കും കാണണം എന്ന് ഉണ്ടായിരുന്നു പക്ഷെ നടന്നില്ല…… ഇനി ആയാലും മതി അവൻ നിന്നേ തൊട്ട് പോലും നോക്കില്ല എന്ന് എനിക്ക് അറിയാം കാരണം കാശിനാഥൻ ഒരു സ്ത്രീവിരോധിയാണ്…….
ഭദ്ര അവളുടെ മുഴുവൻ ശക്തി എടുത്തവനെ തള്ളി നീക്കി…..
ഈ കഴുത്തിൽ കിടക്കുന്ന താലി കെട്ടിയത് കാശിനാഥൻ ആണെങ്കിൽ ഞാൻ അവന്റെ പെണ്ണാ…. അവൻ എത്ര സ്ത്രീവിരോധിയായാലും അവൻ എന്റെ ഭർത്താവ് ആണ്….എന്റെ ശരീരത്തിനും മനസ്സിനും ഒരു അവകാശിയെ ഉള്ളു അത് നിന്നേ പോലെ ഒരു കാമഭ്രാന്തനല്ല പെണ്ണിനും അവളുടെ മാനത്തിനും വിലനൽകുന്നകാശിനാഥൻ……..ഭദ്രയുടെ മുഖം ഒക്കെ ചുവന്നു അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.
ഹഹഹഹ….. അവന്റെ കൂടെ ഒരുദിവസം താമസിച്ചപ്പോൾ ഞാൻ കാമഭ്രാന്തൻ ആയോ ശ്രീഭദ്രേ…..അത് ചോദിച്ചു കൊണ്ട് അവളുടെ മുടിയിൽ ചുറ്റിപിടിച്ചു അവൻ..
ആഹ്ഹ്ഹ്…….വേദന കൊണ്ട് പുളഞ്ഞു അവൾ.
എന്ത് കണ്ടിട്ടാടി പ- ന്ന ****-മോളെ നീ കിടന്നു തിളയ്ക്കുന്നത്…. അവനെ കണ്ടിട്ടോ അതോ അവൻ കെട്ടിയ ഈ താലിയുടെ ബലത്തിലോ….അവൾഅവനെ ദേഷ്യത്തിൽ നോക്കി.
കൈ എടുക്കെടാ ചെ- റ്റേ… ഈ താലി എന്റെ കഴുത്തിൽ ഉള്ളിടത്തോളം കാലം ഞാൻ കാശിയുടെ പെണ്ണാ……അവന്റെ പെണ്ണിനെ തൊട്ടാൽ അവൻ വരും ചോദിക്കാൻ……അവൾ വല്ലാത്ത ധൈര്യത്തിൽ പറഞ്ഞു….
ഓഹോ…. അപ്പൊ ഈ താലി ഞാൻ പൊട്ടിച്ച നീ എന്റെ കൂടെ കിടക്കും അല്ലെ……..ഭദ്ര ഞെട്ടിക്കൊണ്ട് അവനെ നോക്കി അവൻ അവളുടെ താലിപൊട്ടിക്കാൻ കൈ കൊണ്ട് പോയതും അവൾ അവന്റെ കൈയിൽ അമർത്തി കടിച്ചു…….
ആഹ്ഹ്ഹ്……വേദന കൊണ്ട് പിടഞ്ഞു അവൻ കൈ വിട്ടു പക്ഷെ അവൾ ഓടാൻ തുടങ്ങും മുന്നേ അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ കൈക്കുള്ളിൽ ആക്കി……
എവിടെക്കാടി പ-ന്ന *****മോളെ നീ പോകുന്നത്……ചോദിച്ചു കൊണ്ട് ഭദ്രയുടെ കവിളിൽ അവൻ ആഞ്ഞടിച്ചു….
അതോടെ ഭദ്ര അടുക്കളയിലേക്ക് പോകുന്ന വാതിലിന്റെ സൈഡിൽ വീണു ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു…
സിദ്ധു അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഭദ്ര എണീറ്റ് അടുക്കളവാതിൽ തുറക്കാൻ നോക്കി….. പക്ഷെ അതിന് മുന്നേ അവൻ പിടിച്ചു അവളെ…..
എവിടെക്കാടി ഈ ഓടുന്നെ….. നീ എന്നെ തല്ലിയതിനുള്ളത് കൂടെ ചേർത്ത് ഞാൻ നിനക്ക് തരുന്നുണ്ട്…… വാ ഡി ഇവിടെ……. ഭദ്ര അവളുടെ കൈ മുട്ട് കൊണ്ട് അവന്റെ വയറ്റിൽ ശക്തമായ് ഇടിച്ചു…അവന്റെ കൈ ഒന്ന് അയഞ്ഞതും അവൾ അടുത്ത് ഇരുന്ന വെട്ടുകത്തി എടുത്തു.. സിദ്ധു ഞെട്ടി.
ഇറങ്ങി പോടാ…
നീ എന്താ ഡി എന്നെ പേടിപ്പിക്കാൻ നോക്കുന്നോ…..
പേടിപ്പിക്കാൻ അല്ല…. നിന്നേ ഞാൻ കൊ- ല്ലും…. ഇറങ്ങി പോകാൻ……അവൻ അത് കാര്യമാക്കാതെ അവളെ വീണ്ടും പിടിക്കാൻ ശ്രമിച്ചു പക്ഷെ അറിയാതെ പിടിവീണത് താലിയിലും അത് പൊട്ടി അവന്റെ കൈയിലേക്ക് വന്നു……. ഭദ്രയുടെ കണ്ണ് ചുവന്നു മുഖം ദേഷ്യം കൊണ്ട് വിറച്ചു…….. അവൻ താലിയിലേക്ക് നോക്കി അവളെ നോക്കുമ്പോഴേക്കും അവന്റെ കഴുത്തിൽ ഭദ്ര വെട്ടി…… സിദ്ധു പിടഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാൻ തുടങ്ങിയതും ഭദ്ര അവന്റെ മുതുകിലും കാലിലും കൈയിലും ഒക്കെ വെട്ടി. അവന്റെ പിടച്ചിൽ തീരും വരെ അവൾ വെട്ടി…………..
കഴിഞ്ഞു……..
ഹോസ്പിറ്റലിൽ എത്തിയതും സിദ്ധുനെ ISU ലേക്ക് കയറ്റി ഭദ്രയെ കാഷ്യലിറ്റിയിലും…
കാശി…
തുടരും…