തിരുവനന്തപുരം മെഡിക്കൽ കോളേജ്. ജിതിനെ ഐ സി യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. അയാളുടെ ഭാര്യ കാണാൻ വന്നു. അച്ഛൻ മരിച്ചത് അതിന് മുന്നേ തന്നെ അയാൾ അറിഞ്ഞു. സംസ്കാരത്തിനു വരരുത് എന്ന് ഭാര്യ തന്നെ പറഞ്ഞു. അവിടെയിട്ട് കൊ- ല്ലാൻ മടിക്കില്ല അർജുൻ. അത് അവർക്ക് അറിയാം
വരണ്ട. എങ്ങനെ എങ്കിലും ജാമ്യം കിട്ടിയാൽ വിദേശത്ത് പോകണം. അതാണ് നല്ലത് ഇനി കേരളത്തിൽ വേണ്ട. മക്കളും ആകെ പേടിയിലാണ്. അവർ ഇനി കേരളത്തിൽ വരുന്നില്ല എന്ന് തീർത്തു പറഞ്ഞു
രണ്ടു പേരാണ്. രണ്ടു പേരും യു എസിൽ. മതിയായി അത്രേ, ജാമ്യം കിട്ടിക്കഴിഞ്ഞാൽ അങ്ങോട്ടേക്ക് കൂട്ടാനും തീരുമാനം ആയി
എല്ലാം പറഞ്ഞു കൊടുത്തിട്ട് ഭാര്യ പോയി. രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു
അയാൾ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് കൊടുത്തപ്പോൾ തിരിച്ചു ജയിലിലേക്ക് മാറ്റാൻ തീരുമാനം ആയി. ജാമ്യത്തിൽ പോകുന്നത് തല്ക്കാലം സേഫ് അല്ലെന്ന് വക്കീൽ പറഞ്ഞത് കൊണ്ട് ജയിലിൽ തുടരാൻ തീരുമാനിച്ചു
അയാളെ തിരിച്ചു ജയിലിലേക്ക് കൊണ്ട് പോയത് രാത്രി ആണ്. വളരെ രഹസ്യമായിട്ടായിരുന്നു ആ ഷിഫ്റ്റ്. പക്ഷെ പാതിവഴിയിൽ ടയർ പഞ്ചർ. മുന്നിലും പിന്നിലും പോലീസ്. പ്രൊട്ടക്ഷൻ ഉണ്ട്. എസ് പി രാജേഷ് വാഹനത്തിന്റെ ഒപ്പം ഉണ്ടായിരുന്നു
വഴിയിലൂടെ നടന്നു വന്ന ഒരു വൃദ്ധൻ ഇവര് ടയർ മാറ്റിയിടുന്നത് കണ്ടു അടുത്ത് വന്നു. വലിയൊരു ചാക്ക് ഉണ്ട് മുതുകിൽ
“അമ്മാവൻ രാത്രി എങ്ങോട്ടാ?”
അയാൾ സംസാരിക്കില്ല എന്ന് ആംഗ്യം കാട്ടി
“പാവം ഊമയാണ് “
ആരോ പറഞ്ഞു
മാസ്ക് ധരിച്ചിരുന്ന കൊണ്ട് മുഖം വ്യക്തമല്ല. പൊടുന്നനെ അന്തരീക്ഷത്തിൽ ഒരു ഗന്ധം നിറഞ്ഞു
“നല്ല പെർഫ്യൂം മണം “ആരോ പറഞ്ഞു
അതോടൊപ്പം പൊടുന്നനെ പോലീസ്കാർ ചിരിക്കാൻ ആരംഭിച്ചു. ചിരി പൊട്ടിച്ചിരിയായി
അവർ നിലത്ത് വീണു ഉരുണ്ട് ചിരിച്ചു തുടങ്ങി. സാവധാനം ഒരു പുക മൂടുന്നത് പോലെ അന്തരീക്ഷം മറഞ്ഞു
എസ് പി രാജേഷ് കണ്ണുകൾ വിടർത്തി നോക്കാൻ ശ്രമിച്ചു. അവ്യക്തമായ മൂന്ന് രൂപങ്ങൾ നടന്നു വരുന്നു
ഒരെ ഉയരം, ഒരെ ശരീര ഭാഷ, ഒരെ ചലനങ്ങൾ, ബ്ലാക്ക് ഔട്ഫിട്സ്
അവർ വന്നു നിന്നത് കാണാൻ വയ്യ. അവർ നടന്നു പോകുന്നു. ഒരാളുടെ ചുമലിൽ എന്തോ
രാജേഷ് എഴുനേൽക്കാൻ ശ്രമിച്ചു. വീണ്ടും ചിരി. ഒടുവിൽ അയാൾ തളർന്നു നിലത്ത് കിടന്നു. പൊടുന്നനെ കണ്ടു
നടന്നു പോകുന്നവന്റെ ചുമലിൽ ജിതിൻ ജേക്കബ്. പക്ഷെ എഴുന്നേറ്റു മിണ്ടാൻ പോലും വയ്യ. അവർ ഒരു കാറിലേക്ക് കയറുന്നു. പിന്നെ പുക പോലെ എന്തോ. കാഴ്ച മറഞ്ഞു
നിവിൻ ഷെല്ലി ദീപു
അവർ ഡോക്ടർ ശർമ്മയുടെ നേരേ വരാൻ കൈ കാണിച്ചു. ഡോക്ടർ ശർമ്മ ചാക്കിനുള്ളിലെ ലാഫിങ് ഗ്യാസ് നിറച്ച സിലിണ്ടർ നദിയിലേക്ക് എറിഞ്ഞു
പിന്നെ അവർക്കൊപ്പം കാറിൽ കയറി. ഇരുട്ടിലൂടെ കാർ ചീറിപ്പാഞ്ഞു. ഒടുവിൽ അത് ഒരു പണി തീരാത്ത വീടിന്റെ മുന്നിൽ നിന്നു. ഏറെ ദൂരം മറ്റു കെട്ടിടങ്ങൾ ഒന്നുമില്ല
ജിതിനെ വിറച്ചു കൊണ്ടിരുന്നു. തന്റെ അന്ത്യമടുത്തു എന്നയാൾക്ക് മനസിലായി. അയാളെ നല്ല വെളിച്ചം ഉള്ള ഒരു മുറിയിൽ എത്തിച്ചു
ഷെല്ലിയും നിവിനും ദീപുവും അവിടെ കിടന്ന കസേരകളിൽ ശാന്തമായി ഇരുന്നു
“നിങ്ങൾ… നിങ്ങളൊക്കെ ആരാണ്? എന്നേ എന്തിന് ഇവിടെ?”
അയാൾ ഭീതിയോടെ ചോദിച്ചു
“അച്ചോടാ എടാ ഷെല്ലി ഇവന് അറിഞ്ഞൂടാ ഇവനെ എന്തിന് പിടിച്ചോണ്ട് വന്നതെന്ന്.അറിയിച്ചു കൊടുത്താലോ..”
നിവിൻ എഴുന്നേറ്റു
“ഞാൻ അറിയിക്കാം നിന്നെ എന്തിന് കൊണ്ട് വന്നു. ഞങ്ങൾ ആരാണ്. നിന്നെ ഇനി എന്ത് ചെയ്യാൻ പോകുന്നു. എല്ലാം അറിയിച്ചു തരാം “
“ഇത് ദീപു, ഇവൻ ഷെല്ലി, ഞാൻ നിവിൻ. ഞങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ സിമ്പിൾ. അർജുന്റെ ഫ്രണ്ട്സ് ആണ്. നിന്റെയൊക്കെ കൂടെയുള്ള അവൻമാരെ പോലല്ല. അവന് വേണ്ടി ചാ- കാനും കൊ- ല്ലാനും മടിയില്ലാത്ത ചാവേർ പട. നിന്നെ ഒക്കെ വാണിംഗ് തന്നു വിട്ടതല്ലേ. അവന്റെ കുടുംബത്തിൽ കേറി കളിച്ചു തുടങ്ങിയത് നിന്റെ അച്ഛനായിട്ടാണ്. അവന്റെ ഡാഡി വീൽ ചെയറിൽ ആയിട്ടും അവർ നിന്നോടൊക്കെ ക്ഷമിച്ചു. വിട്ട് കളഞ്ഞു. നിനക്ക് ഒന്നും മതിയായില്ല. അവന്റെ കൃഷ്ണയേ എത്ര തവണ നീ ആക്രമിച്ചു? അപ്പോഴും അർജുൻ നിന്റെയൊക്കെ പെണ്മക്കളെയോ ഭാര്യയെയോ അമ്മയെയോ ഉപദ്രവിച്ചോ ഇല്ലല്ലോ. നല്ല കുടുംബത്തിൽ പിറന്നതിന്റെ ഗുണം. അല്ലെങ്കിൽ എപ്പോഴേ തീർത്തു കളഞ്ഞേനെ. നിയൊക്കെ കൃഷ്ണയുടെ ആയുസ്സിനാണ് വിലപറഞ്ഞത്. അവന്റെ ജീവനെയാടാ നിയൊക്കെ തൊട്ടത് “
നിവിൻ അലറി കൊണ്ട് അവന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു
“ഞങ്ങളുടെ ചെക്കൻ ഭ്രാന്ത് പിടിച്ചു കിടന്നു പോകുമെന്ന് കരുതിയോടാ നിയൊക്കെ. അവന് എന്തെങ്കിലും വന്ന പുറത്ത് ഞങ്ങളുണ്ടെടാ..നിനക്കറിയില്ല അവന്റെ ആൾക്കാരുടെ എണ്ണം.. “
“നിവിൻ “
ഒരു വിളിയൊച്ച. അർജുൻ എത്തിക്കഴിഞ്ഞു. അവന്റെ മുഖം തണുത്തിരുന്നു. മരണം അവന്റെ മുഖത്ത് വന്നു നിൽക്കും പോലെ
“അർജുൻ ഞാൻ അല്ല ഇത് ചെയ്തത്
സിദ്ധാർഥ്…സിദ്ധാർഥ് ആണ്. അവനെ കൊ- ല്ല്. എന്റെ father ഇതിലുണ്ടായിരുന്നു. ആ കണക്ക് നീ തീർത്തല്ലോ. എന്നേ വെറുതെ വിട് “
ജിതിൻ കരഞ്ഞു
“ബെസ്റ്റ് കൂട്ടുകാരൻ. ദേ ഈ പറഞ്ഞതിന് ഇവന്റെ പള്ളയ്ക് ഇരുമ്പ് കേറ്റണം. എടാ കൂട്ടുകാരെ ഒറ്റരുത് ഇനി എന്തൊക്കെ പ്രശ്നം വന്നാലും കൂട്ടുകാരെ ഒറ്റരുത്. അത് നാറിത്തരമാണ് ” ദീപു പറഞ്ഞു
“തുടക്കം മുതൽ എന്റെ പെണ്ണിന്റെ നേരെയായിരുന്നു നീ. പലപ്പോഴും നീ എന്റെ പെണ്ണിനെ തീർത്തു കളയാനാ പറഞ്ഞിട്ടുള്ളത്. എന്റെ നേരേ വരാൻ എന്താഡാ നിനക്ക് മുട്ടിടിച്ചോ?'”
ഒരൊറ്റ അടിയിൽ മുഖം കലങ്ങി പോയി
“ദീപു അത് എടുക്ക് “
ദീപു കയ്യിൽ ഇരുന്ന ബോട്ടിൽ അർജുന് കൊടുത്തു. അർജുൻ അതിന്റെ കവർ മാറ്റി
“അവനെ കെട്ടിയിട് ” ഞൊടിയിടയിൽ അവൻ ബന്ധിക്കപ്പെട്ടു. അർജുൻ അവന്റെ മുന്നിൽ പോയിരുന്നു
“ഇത് എന്താ എന്നറിയുമോ?”
അയാൾ പേടിയോടെ അതിലേക്ക് നോക്കി
“king of acids “
അയാളുടെ ശ്വാസഗതി വേഗത്തിലായി
“അതെന്താ? പറ “
“അറിയില്ല “
അയാൾ വിക്കി
“ശേ കളഞ്ഞു…കെമിസ്ട്രിയിൽ വീക്ക്
ആണെടാ “
ദീപു പൊട്ടിച്ചിരിച്ചു
“ഞാൻ പറയട്ടെ?”
ഷെല്ലി കൈ പൊക്കി
“ഈശ്വര പ്ലസ് ടു നു ഹ്യുമാനിറ്റീസ് എടുത്തവനാ. പറയ് പറയ് “
“tartaric acid “
നിവിന്റെ കണ്ണ് മിഴിഞ്ഞു
“അങ്ങനെ ഒക്കെ പേരുള്ള ആസിഡ് ഉണ്ടൊ?”
“തമ്പുരാനറിയാം.. നീ മർഡർ സീൻ കോമെഡിയാക്കല്ലേ. എടാ അത് sulphuric acid ആണ് “
ദീപു പറഞ്ഞു
അർജുൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവൻ കയ്യുറകൾ ധരിച്ചു. സാവധാനം. ഒരു ധൃതിയും കാണിച്ചില്ല. പിന്നെ ഒരു ടെസ്റ്റ് ട്യൂബിലേക്ക് പകർന്നു. ജിതിന്റെ അടുത്ത് ചെന്നു. ആദ്യം കൈകളിലേക്ക്. സാവധാനം ഓരോ കൈകളിലേക്ക്
അയാൾ അലറി കരഞ്ഞു. കൈകൾ പൊള്ളിയടർന്നു
“നിന്റെ കൂടെ ചേർന്ന മുഴുവൻ പേർക്കും മരണമാണ് ശിക്ഷ. മരണം മാത്രം. കാരണം അർജുനെ ടാർജറ്റ് ചെയ്യുന്നതിന് പകരമവന്റെ പെണ്ണിനെ ടാർജറ്റ് ചെയ്തു കളഞ്ഞു നിയൊക്കെ. അവൾക്ക് നൊന്താൽ എനിക്ക് നോവുമെന്ന് നീ ഊഹിച്ചത് കറക്റ്റ് ആണ്. എനിക്ക് വെറുതെ അങ്ങ് നോവുകല്ല. കത്തിതീരുകയാണ് ഞാൻ. വെന്ത് വെന്ത്. നിനക്കും അതാണ് ശിക്ഷ. വെന്ത് വെന്ത്..”
അവൻ സാവധാനം അത് കുറച്ചു കുറച്ചായി അയാളുടെ നെഞ്ചിലൂടെ ഒഴിച്ചു. അയാൾ അലറി കരഞ്ഞു കൊണ്ടേയിരുന്നു. പിടഞ്ഞടിച്ചു
“നല്ല വേദന ഉണ്ടല്ലേ?”
“പ്ലീസ് എന്നേ കൊല്ല- രുത്. എന്റെ സകല സ്വത്തുക്കളും എഴുതി തരാം. എല്ലാം തരാം ഞാൻ ഈ നാട്ടിൽ നിന്ന് തന്നെ പൊയ്ക്കോളാം. പിന്നെ വരില്ല “
“ഇതല്ലെടാ ഞാൻ അന്ന് പറഞ്ഞ ഡീൽ. അന്നത്തെ നീ അത് കേൾക്കാതെ എന്താ ചെയ്തേ. ആളെ ഇറക്കി. എന്റെ പെണ്ണിനെ കൊ- ന്നിട്ട് ഞാൻ തളർന്നു വീഴുമ്പോൾ എന്നേ കൊ- ന്നിട്ട് എന്റെ ഈ മൊത്തം ബിസിനസ്സും സ്വന്തമാക്കുക അല്ലെ? അവിടേ നിനക്ക് തെറ്റി. ഇവന്മാരെ വിട്ടു കളഞ്ഞു. ഞാൻ ഇല്ലെങ്കിലും ഇവന്മാർ നിന്നെയൊക്കെ കൊ- ല്ലും. അങ്ങനെയും കൂട്ടുകാരുണ്ടെടാ “
ആസിഡ് അയാളുടെ കാലിലൂടെ ഒഴുകിയിറങ്ങി. ജീവൻ പോകുന്ന നിലവിളി
“ഈ പണ്ടാരം നിലവിളിച്ച് ആളെ കൂട്ടുമോ? ഇനി മിണ്ടിയ നിന്റെ അണ്ണാക്കിൽ ഒഴിക്കും വാ അടയ്ക്കട “
ഷെല്ലി അലറി
“മാത്യു നിന്റെ ആളാണല്ലേ?”
അർജുൻ ചോദിച്ചപ്പോൾ ജിതിൻ ഞെട്ടിപ്പോയി
“പക്ഷെ അവിടെയും നിനക്ക് തെറ്റിപ്പോയി. അല്ലെങ്കിൽ വെണ്ട ആ ടെക്നിക് അറിഞ്ഞിട്ട് നിനക്ക് വലിയ പ്രയോജനം ഒന്നുമില്ല. ഞാൻ നിനക്ക് ഒരു ചാൻസ് തരാം.. നിന്നെ കിഴക്കേ കോട്ടയിൽ കൊണ്ട് വിട്ടു തരാം. എങ്ങനെ എങ്കിലും ഓടി രക്ഷപ്പെട്ടോ “
അർജുൻ പറഞ്ഞപ്പോ വിശ്വസിക്കാൻ വയ്യാതെ അയാൾ നോക്കി
“പോയി കാറിൽ കേറിക്കോ “
അയാൾ പൊള്ളിയടർന്ന കാലുകൾ വലിച്ച് നടന്നു കാറിൽ കയറി
അർജുൻ തിരിഞ്ഞു. അജി വന്നിട്ടുണ്ടായിരുന്നു. അർജുൻ അജിയുടെ മുന്നിൽ ചെന്നു കാറിന്റെ കീ കൊടുത്തു
“എന്റെ കൊച്ച് വെടിയേറ്റ ഇടത്ത് ഇറക്കി വിട്ടേക്ക്. ഞാൻ വരും. നിന്റെ ആൾക്കാർ അവിടെ ഉണ്ടല്ലോ.”
“ഉണ്ട് സർ എല്ലാം സെറ്റ് ആണ് “
“ഗുഡ് “
“ബുള്ളറ്റ് റെഡി അല്ലെ?”
ദീപു കൈ ചൂണ്ടി
മുറ്റത്തുണ്ട് രാജകീയമായി തലയുയർത്തി ആ എൻഫീൽഡ് ബുള്ളറ്റ്
“ആരുടെയാടാ?”
അർജുൻ ചോദിച്ചു
“ഷെല്ലിയുടേതാ..രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത് വേറെ പേരിലാ
പിടിക്കില്ല.”
നിവിൻ പറഞ്ഞു
“കീ “
അവൻ കൈ നീട്ടി
“ഞാൻ കൂടെ വരാം “
ദീപു പറഞ്ഞു
“എന്തിന്? I am normal deepu..എന്റെ പെണ്ണ് ജീവിച്ചിരിപ്പുണ്ട്…ആ ഉറപ്പ് എനിക്കുണ്ട്. ഇനി അർജുൻ തളരില്ലടാ “
ദീപു അവനെ കെട്ടിപിടിച്ചു. അവർ മൂന്ന് പേരും വേറെ കാറിലായിരുന്നു
“ശർമ്മ ഡോക്ടർ വരുന്നോ ഞങ്ങളുടെ കൂടെ?”
“ഇല്ല. ഇവിടെ ക്ലീൻ ആക്കണം. എത്ര ടെസ്റ്റ് ചെയ്താലും blood സ്റ്റൈൻ വരാൻ പാടില്ല. അതിനൊരു chemical ഉണ്ട്..അത് ഉപയോഗിച്ച് ക്ലീൻ ചെയ്യണം
ആൾക്കാർ വരട്ടെ. അത് കഴിഞ്ഞു ഞാൻ പോകുള്ളൂ “
അർജുൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ഡോക്ടർ ശർമ്മ എം ബി ബി എസ് പാസ്സ് ആയിട്ടുണ്ടെന്നേയുള്ളു. യഥാർത്ഥത്തിൽ ഗവേഷണം ആണ് പുള്ളിയുടെ മേഖല. മരുന്നുകൾ, രാസവസ്തുക്കൾ, പുതിയ പരീക്ഷണങ്ങൾ. അങ്ങനെ അതാണ് പുള്ളിക്ക് ഇഷ്ടം
പലപ്പോഴും അത് വിജയിക്കുകയും ചെയ്യും
ഒരിക്കൽ ഒരു യാത്രയിൽ അർജുന് കിട്ടിയതാണ് ഡോക്ടർ ശർമ്മയെ. സംസാരമദ്ധ്യേ ഒപ്പം വരുന്നോ എന്ന് ചോദിച്ചു അർജുൻ. കുടുംബം ഇല്ല ബന്ധുക്കൾ ഇല്ല. ഗവേഷണം ചെയ്യാൻ ഒരിടം മാത്രം മതി
അർജുൻ സമ്മതിച്ചു. അങ്ങനെ ഒപ്പം കൂടിയതാണ്. ഇപ്പൊ സഹായമായി. ഇനിയും ആവശ്യം വരും
അർജുനും ദീപുവും ഷെല്ലിയും നിവിനും കിഴക്കേ കോട്ടയിലേക്ക് പോയി
കിഴക്കേകോട്ട
പുലർച്ചെ. നല്ല തിരക്കുണ്ട്. തിങ്കളാഴ്ച ആണ്. രാവിലെ ജോലിക്ക് പോകുന്നവരുടെ തിരക്ക്. പച്ചക്കറി കയറ്റി വന്ന ഒരു ലോറിയുടെ ടയർ പെട്ടെന്ന് പഞ്ചറായി. റോഡ് പെട്ടെന്ന് ബ്ലോക്ക് ആയി. ലോറി കിടക്കുന്നത് റോഡിനു കുറുകെ. ഇതാരാ ഇങ്ങനെ കൊണ്ട് നിർത്തിയത് എന്ന് ആക്രോശിക്കുന്നുണ്ട് ആൾക്കാർ. ട്രാഫിക്കിൽ ഡ്യൂട്ടി ഉള്ള പോലീസ്കാർ ആരും ആ നേരം അവിടെയില്ല. ആരെങ്കിലും പോലീസിനെ വിളിച്ചു പറ. കൂടി നിന്നവർ പറഞ്ഞു
പെട്ടെന്ന് വഴിയിൽ ബസ് കാത്ത് നിന്നവരാണ് കണ്ടത്. ഒരു കാർ വന്നു നിന്നു. ഒരു മനുഷ്യൻ. ദേഹം പൊള്ളിയടർന്ന ഒരു മനുഷ്യൻ അതിൽ നിന്നിറങ്ങി തന്റെ പ്രാണനും കൊണ്ട് ഓടുന്നു
കാറിനു നമ്പർ പ്ലേറ്റില്ല. ഓടിക്കുന്നത് ആരാണെന്ന് വ്യക്തവുമല്ല. കാർ ഓടിയങ്ങു പോയി
അതിൽ നിന്നിറങ്ങിയ മനുഷ്യന് സ്ഥലകാലബോധമില്ല. അയാൾ അലറി കൊണ്ട് ഓരോ ദിശയിലേക്ക് ഓടി കൊണ്ട് ഇരുന്നു. അവിടേ കൂടി നിന്നവരും ഭയന്ന് ഓടി മാറി
പച്ചക്കറി കയറ്റിയ ലോറിക്കരികിൽ അയാൾ വന്നപ്പോൾ അയാളുടെ ശരീരത്തിലേക്ക് മഴ പോലെ എന്തോ വീണു നനഞ്ഞു
പെട്രോളിന്റെ രൂക്ഷഗന്ധമാ വായുവിൽ നിറഞ്ഞു. അയാൾ അലറി കൊണ്ട് വീണ്ടും ഓടി
പൊടുന്നനെ ഒരു ബുള്ളറ്റ് അതിവേഗതയിൽ പാഞ്ഞു വന്നു
ഒരേയൊരാൾ, ഒറ്റ ആൾ, ബ്ലാക്ക് ഔട്ഫിറ്റ്, ഹെൽമെറ്റ്
മുഖം കാണാൻ വയ്യ. ആൾ ബുള്ളറ്റ് നിർത്തി
പിന്നെ ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു. ഓടുന്ന മനുഷ്യന്റെ ചുറ്റും ബുള്ളറ്റിൽ ഒരു റൗണ്ട്. അലസമായി ആ സിഗരറ്റ് ആ മനുഷ്യനിലേക്ക്
ബുള്ളറ്റ് ചീറിപ്പാഞ്ഞു
ഒരലർച്ച. പിന്നിൽ പച്ചക്ക് കത്തിയ മനുഷ്യൻ ഓടിക്കൊണ്ടിരുന്നു. അന്തരീക്ഷം നിറയെ പച്ചമാംസം വെന്ത ഗന്ധം നിറഞ്ഞു. പച്ചക്കറി ലോറി റിവേഴ്സ് എടുത്തു പാഞ്ഞു പോയി
അടുത്ത നിമിഷം നിരത്തു വിജനമായി
തുടരും…