ധ്രുവം, അധ്യായം 105 – എഴുത്ത്: അമ്മു സന്തോഷ്

ഐ ജിയുടെ മുറിയിൽ

“എന്ത് ഫുളിഷ് നെസ് ആണെടോ പറയുന്നത്?” ഐ ജി അലറി

“സർ സത്യം സർ ഏതോ ഒരു ഗ്യാസ് അന്തരീക്ഷം മുഴുവൻ ഉണ്ടായിരുന്നു. ഞങ്ങൾ പന്ത്രണ്ട് പേര് ഉണ്ടായിരുന്നു സർ പക്ഷെ ആ ഗ്യാസ് ശ്വസിച്ചപ്പോൾ. സർ it is laughing gas…. “

“ഞാൻ വല്ല കണ്ണ് പൊട്ടുന്ന ചീത്തയും പറയും രാജേഷ്. എന്തായാലും റിസ്ക് എടുക്കാൻ വയ്യ. സസ്‌പെൻഷൻ അടിച്ചു വന്നിട്ടുണ്ട്. എല്ലാവരും കുറച്ചു നാളുകൾ വീട്ടിൽ ഇരിക്ക്. അയാളുടെ ബോഡി എങ്കിലും കിട്ടുമോ?”

രാജേഷ് ശിരസ്സ് താഴ്ത്തി നിന്നു. സർവീസിൽ കയറിയിട്ട് പത്തു വർഷം ആയി. ആദ്യമായിട്ടാണ് തുടരെ തുടരെ ഇങ്ങനെ.

മൂന്ന് സംഭവങ്ങൾ

കൃഷ്ണ, ജേക്കബ്, ജിതിൻ

ഒന്നും കണ്ടു പിടിക്കാൻ സാധിച്ചില്ല. മൂന്നും പബ്ലിക് അറിഞ്ഞു കൊണ്ടാണ്. മൂന്നാമത്തെ എങ്ങനെ ആവുമെന്ന് ഒരു ഊഹവുമില്ല. ഇന്റലിജിൻസ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. ജിതിൻ ജേക്കബ് കൊ- ല്ലപ്പെടും

ആര് കൊ- ല്ലും.?

ആശുപത്രിയിൽ ഭ്രാന്ത് പിടിച്ചു കിടക്കുന്ന അർജുനോ? അതോ ഐ സി യുവിൽ കിടക്കുന്ന അയാളുടെ ഭാര്യയോ? അല്ലെങ്കിൽ വയസായ അച്ഛനും അപ്പൂപ്പനമോ?

അതോ ഇതൊക്കെ അഭിനയം ആണോ. അല്ല നേരിട്ട് കണ്ടതാണത്. അലറി  വിളിക്കുന്നതും അക്രമസക്തസാവുന്നത് ഒക്കെ അവർ പോലുമറിയാതെ കണ്ടു നിന്നതാണ്

അർജുന്‌ കൊട്ടേഷൻ ടീം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ലീഡർ ഓർഡർ കൊടുക്കാതെ ചെയ്യാൻ മാത്രം ആത്മാർത്ഥമാണോ അത്? അറിയില്ല

ഐ ജി ക്കു മുന്നിൽ അയാൾ നിന്നു വിയർത്തു

“സർ ” പേർസണൽ സെക്രട്ടറി അജിത്

“ടീവി ഒന്ന് വെയ്ക്കാമോ സർ “

ഐ ജി റിമോട്ട് എടുത്തു. ചാനലിൽ ഫ്ലാഷ് ന്യൂസ്‌. ജിതിൻ ജേക്കബ് കൊ- ല്ലപ്പെട്ടു. കിഴക്കേക്കോട്ടയിൽ ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന ഇടത്താണ് ബോഡി കിടക്കുന്നത്. പ്രമുഖ വ്യവസായിയും മാക്സ് ഗ്രൂപ്പ്‌ ചെയർമാനുമായ ജിതിൻ ജേക്കബ് ജയിലിൽ ആയിരുന്നു. ജയിലിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്ന ജിതിൻ ജേക്കബിനെ ഇന്നലെ ആണ് കാണാതായത്. ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് പോകുന്ന യാത്രയിൽ മിസ്സ്‌ ആവുകയായിരുന്നു എന്നാണ് പോലീസിൽ നിന്നു കിട്ടിയ വിവരം. സമീപകാലത്തുള്ള ഏറ്റവും ക്രൂ- രമായ രണ്ടാമത്തെ കൊ- ലപാതകം ആണിത്. ഇത് സീരിയൽ കി- ല്ലിംഗ് ആണോ എന്ന് പോലും പൊതുജനം സംശയിക്കുന്നുണ്ട്. ജിതിന്റെ പിതാവു മരിച്ചത് കൃത്യമായി ഒരാഴ്ച മുന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപ് ഇതേ ദിവസം ഇതേ സമയം. ഒരെ മോഡൽ കൊ- ലപാതകം. ക്രൂ- രമായ ഭേദ്യങ്ങൾക്കൊടുവിൽ ജീവനോടെ കത്തിച്ചു കളഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം അറിയാൻ കഴിയുന്നതാണ് “

അയാളെ വിയർത്തു നനഞ്ഞു

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം കൂടി. കേസ്‌ മറ്റൊരു ടീമിനെ ഏൽപ്പിച്ചു. ട്രിവാൻഡ്രം സ്‌ക്വാഡ്

തിരുവനന്തപുരം എസ് പി വിജയ് ചന്ദ്രശേഖറിന്റെ കീഴിൽ

കണ്ണൂർ സ്‌ക്വാഡ് പോലെ കുറേ വർഷങ്ങൾക്ക് മുന്നേ തിരുവനന്തപുരത്ത് എസ് പി മാധുരി വർമ്മ രൂപകരിച്ചതാണ്. ഒരു കാലത്ത് തിരുവനന്തപുരം ക്രിമിനലുകളുടെ കേന്ദ്രമായിരുന്നു. ഒളിഞ്ഞു തെളിഞ്ഞും കൊ- ല- പാതകങ്ങൾ, ചേരി തിരിഞ്ഞുള്ള ഗു- ണ്ടാ ആക്രമണങ്ങൾ, പൊതുജനം വഴിയിൽ ഇറങ്ങാൻ ഭയന്നിരുന്ന ഒരു കാലം. അന്ന് രൂപീകരിച്ചതാണ്

അതിൽ ഒരു എസ് ഐ, മൂന്ന് പോലീസ്, പക്ഷെ ആ എസ് ഐ ആണ് ഏറ്റവും ബുദ്ധിമനും മിടുക്കനും

എസ് ഐ രാഹുൽ ചന്ദ്രശേഖർ, ബാച്ചിലർ, പിന്നെ അനിരുധ് മേനോൻ, കോശി മാത്യു, എബി വർഗീസ്

രാഹുൽ സസ്‌പെൻഷനിലായിരുന്നു. അയാളുടെ സസ്‌പെഷൻ റദ്ദാക്കി കൊണ്ട് ഓർഡർ ഇറങ്ങി

എത്രയും വേഗം തിരിച്ചു കയറാനും കേസിന്റെ ചാർജ് എടുക്കാനും ഉത്തരവുണ്ടായി. അങ്ങനെ ട്രിവാൻഡ്രം സ്‌ക്വാഡ് വീണ്ടും ഓൺ ആയി. പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കാൻ ഉള്ള നല്ല ഒരു മൂവ്മെന്റ് ആയിരുന്നു അത്. അവർ ചാർജ് എടുത്ത എല്ലാ കേസുകളിലും മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

രാഹുൽ കേസ്‌ ഒന്ന് പഠിച്ചു

അയാൾ പത്രവാർത്തകൾ വായിക്കുന്നുണ്ടായിരുന്നു

ആകെ കുഴഞ്ഞു മറിഞ്ഞ കേസ് ആണ്

ആദ്യത്തെ attempt കൃഷ്ണയ്ക്ക് നേരെയാണ്. now she is in hospital.

അർജുൻ.

അർജുനെ രാഹുലിനറിയാം. most powerful man in the city. അയാളുടെ ഇപ്പോഴത്തെ അവസ്ഥ പക്ഷെ ന്യൂസ്‌ ആയിട്ടില്ല

രാഹുൽ എസ് പി രാജേഷിന്റെ വീട്ടിൽ ചെന്നു. എസ്പി ആകും മുന്നേ അവർ ഒന്നിച്ചു പഠിച്ചിട്ടുണ്ട് കോളേജിൽ ഡിഗ്രിക്ക്. സുഹൃത്തുക്കളാണ്. ഇന്നും ആ സൗഹൃദം മാറിയിട്ടില്ല. സർ എന്നാണ് വിളിക്കുന്നത് എന്നത് മാത്രം ആണ് പുതുമ.

“ഞാൻ നേരിട്ട് കണ്ടതാണ് രാഹുൽ. അത് ഫേക്ക് അല്ല. പതിനഞ്ചു വർഷങ്ങൾ മുന്നേ അയാൾക്ക് മെന്റൽ പ്രോബ്ലം വന്നിട്ടുണ്ട്. എവിഡൻസ് ഉണ്ട്
വീണ്ടും അതേ കണ്ടിഷൻ ആണ്. its. proved. പക്ഷെ ജിതിൻ ജേക്കബിന്റെ അച്ഛൻ, ജിതിൻ ജേക്കബ് ഇവര് മാത്രം അല്ല, നീന, സിദ്ധാർഥ്, അക്ബർ അലി ഇവര് കൂടി മരിക്കും. അത് എനിക്ക് ഉറപ്പാണ്. ഇതിന് പിന്നിൽ മറ്റാരോ കൂടി ഉണ്ട്. നമ്മൾ അറിയാത്ത ആരോ…? ജേക്കബ് മരിച്ച ദിവസം അർജുൻ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ cctv ദൃശ്യങ്ങൾ പരിശോധിച്ചതാണ്. പിന്നെ ജിതിനെ കൊണ്ട് പോയ ദിവസം ഞാൻ സ്പോട്ടിൽ ഉണ്ട്. ഒരു വയസ്സായ കുള്ളനായ ഒരാളാണ് ആ ഗ്യാസ് സ്‌പ്രെഡ്‌ ചെയ്തത്. അയാൾ മാസ്ക് വെച്ചിരുന്നു. അത് സാധാരണ മാസ്ക് അല്ലെന്ന് ഇപ്പൊ മനസിലാകുന്നു. പിന്നെ ആ മൂന്ന് പേര്. ഇരട്ടകളെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത് മൂന്ന് പേരും ഒരെ പോലെ.. ഒരു വ്യത്യാസവുമില്ല. അവർ ധരിച്ചിരുന്നത് ബ്ലാക്ക് ഔട്ഫിറ്റ്കളായിരുന്നു. മുഖം മൂടിയിരുന്നു

“സർ അവരുടെ ഹൈറ്റ് എത്ര ആവും ഏകദേശം?”

“സിക്സ് ഫീറ്റ് “

“മൂന്ന് പേരും?”

“yes “

“സർ അർജുൻ സിക്സ് ഫീറ്റ് ആണ്. ഞാൻ കണ്ടിട്ടുണ്ട് “

“yes അർജുൻ സിക്സ് ഫീറ്റ് ആണ്. ഒരാൾ അർജുൻ തന്നെ ആണ് എന്നിരിക്കട്ടെ അതേ പോലെ മറ്റു രണ്ടു പേരുണ്ട്. അവർ ഗുണ്ടകളൊന്നുമല്ല. they are intimate friends. അത് അവർ നടന്നു പോകുന്നത് കണ്ടാൽ മനസിലാകും. അർജുൻ ഒരു ബിസിനസ് കിങ് ആണ് രാഹുൽ. അയാൾ റോഡിലിറങ്ങി ഇത്തരം പണികൾ ചെയ്യില്ല. ഹൈ ഫൈ ലൈഫ് ലീഡ് ചെയ്യുന്ന ഒരാൾക്ക് പബ്ലിക്കിൽ ഇത് ചെയ്യാൻ കഴിയില്ല. പിന്നെ മറ്റൊന്ന്
ശീലം ഇല്ലാതെ ഒരാൾക്ക് ഇത്രയും ബ്രൂട്ടൽ ആയി കൊ- ല്ലാൻ കഴിയില്ല. പ്രൊഫഷണൽ കി- ല്ലേഴ്‌സ് ആണ് ഇതിന് പിന്നിൽ. ഒരു പക്ഷെ അർജുന്റെ നിർദേശങ്ങൾ ഇതിന് പിന്നിൽ ഉണ്ടാകും. ഇപ്പൊ അയാൾ നോർമൽ ആയി വരുന്നുണ്ട്. പക്ഷെ ജേക്കബ് മരിക്കുന്ന സമയം He is damn violent and tighed in his bed. that I saw “

രാഹുൽ തലയാട്ടി

“ഈ അർജുന്റെ ഫ്രണ്ട്സ് ആരൊക്കെയാണ് സർ?”

“ഒരാളേയുള്ളു ദീപു. ബിസിനസ്കാരനാണ്. immensely rich. അയാളെയും സംശയിക്കണ്ട. അയാൾ മുഴുവൻ സമയം ആ ഹോസ്പിറ്റലിൽ ഉണ്ട്.”

“അത്രയും ഇന്റിമേറ്റ് ആണോ?”

“കഴിഞ്ഞ പതിനെട്ട് ദിവസങ്ങളിൽ അയാൾ വീട്ടിൽ പോയിട്ടില്ല.. ഞാൻ അവിടേ പോലീസിനെ ഡ്യൂട്ടിക്ക് ഇട്ടിട്ടിണ്ട് മഫ്റ്റിയിൽ. ആരും സംശയസ്പദമായി പുറത്ത് പോകുകയോ വരികയോ ചെയ്തിട്ടില്ല. ഒരു പക്ഷെ ഇവരുടെ മറവിൽ മറ്റാരോ ഇതിന്റെ പിന്നിൽ ഉണ്ടായേക്കാം “

രാഹുൽ തലയാട്ടി

“നമ്മൾ ഇങ്ങനെ ചിന്തിക്കുമെന്ന് അർജുൻ ചിന്തിച്ചാൽ?”

എസ് പി ഒന്ന് ചിരിച്ചു

“അങ്ങനെ ആണെങ്കിൽ ഐസിയുവിൽ കിടക്കുന്ന അയാളുടെ ഭാര്യയെയും നമുക്ക് വെറുതെ സംശയിക്കാം രാഹുൽ. സിനിമകൾ ധാരാളം കാണുന്ന കൊണ്ടുള്ള കുഴപ്പം ആണ് “

രാഹുൽ ചിരിച്ചു പോയി

“ഞാൻ ഇറങ്ങട്ടെ സർ. ഇടക്ക് വന്നു ബുദ്ധിമുട്ടിക്കും “

“രാഹുൽ ഇപ്പൊ ഈ സർ വിളി വേണ്ട. അത് ഓഫീസിൽ മാത്രം മതി
പ്രോട്ടോകോൾ ഉള്ളത് കൊണ്ട് അല്ലെങ്കിൽ രാജേഷ് മതി. പഴയ പോലെ”

രാഹുൽ ഒന്ന് ചിരിച്ചു പിന്നെ ഇറങ്ങി പോയി

അർജുൻ നല്ല ഉറക്കത്തിലായിരുന്നു. ദീപു ഒരു മാഗസിൻ വായിച്ചു കൊണ്ട് അവന്റെ അരികിൽ ഉണ്ടായിരുന്നു

ഡോക്ടർ വാസുദേവൻ അവിടേക്ക് വന്നു

“ദീപു പോലീസ് വന്നിട്ടുണ്ട്. .” അവൻ അർജുനെ നോക്കി

കണ്ണുകൾ തുറന്നു കിടക്കുന്നു

“ഞാൻ വരാം ” ദീപു പെട്ടെന്ന് മുന്നോട്ടാഞ്ഞു

അർജുൻ അവനെ ഒന്ന് തടഞ്ഞു

“നീ വേണ്ട. ഞാൻ വരാം..ഞാനാണ് prime suspect “

അർജുൻ ഡോക്ടർക്കൊപ്പം പോയി. രാഹുൽ cctv ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടിരുന്നു. അർജുൻ ദീപു അവർ മുറിയിലുണ്ട്. മുഴുവൻ സമയവും

അവരുടെ ഫോൺ കാളുകൾ അസാധാരണമായ ഒന്നിലേക്കും പോയിട്ടില്ല. അർജുന്‌ പ്രിസ്ക്രൈബ്  ചെയ്തിരിക്കുന്ന മരുന്നുകൾ എല്ലാം തന്നെ മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾ കഴിക്കുന്നതാണ്

മുന്നിൽ പെട്ടെന്ന് അർജുൻ വന്നു നിന്നപ്പോൾ രാഹുൽ കസേരയിൽ നിന്ന് അറിയാതെ എഴുന്നേറ്റു പോയി

അത്രയ്ക്ക് പവർ ഉണ്ട് അർജുന്‌. അവൻ വെറുതെ വന്നു നിന്നാൽ മതി. മുന്നിൽ നിൽക്കുന്ന ആൾക്ക് ഒരു നെഞ്ചിടിപ്പ് ഉണ്ടാകും. സാധാരണ ഒരാളെ ഡീൽ ചെയ്യും പോലെ ഈസി അല്ല അർജുൻ. അവന്റെ കണ്ണുകൾ തീ ആണ്. ആ കണ്ണുകളാണ് അവന്റെ ശക്തി. ആറടി പൊക്കത്തിൽ ആണൊരുത്തൻ

“ഇരിക്ക് “

രാജേഷ് നു മുന്നിലെ കസേര ചൂണ്ടിയിട്ട് അർജുൻ കസേരയിൽ ഇരുന്നു

“ചോദിക്ക് എന്താ അറിയേണ്ടത്?”

“അർജുൻ സർ..സാറിന്റെ വൈഫ് കൃഷ്ണയുടെ നേരേ ഉണ്ടായ ഒരു അറ്റാക്ക്. പ്രതികൾ ഇത് വരെ കസ്റ്റഡിയിലായിട്ടില്ല. പക്ഷെ അതാരാണ് ചെയ്യിച്ചതെന്ന് എല്ലാവർക്കും അറിയാം. അത് ചെയ്യിച്ച ആൾ. ജേക്കബ് വർഗീസ് കഴിഞ്ഞ വെള്ളിയാഴ്ച കൊ- ല്ലപ്പെട്ടു “

“yes പത്രങ്ങളിൽ വായിച്ചു “

അവൻ കൂസലില്ലാതെ പറഞ്ഞു

“ജിതിൻ ജേക്കബ് ഇന്നലെ കൊ- ല്ലപ്പെട്ടു”

“ന്യൂസ്‌ കണ്ടു “

“ഇത് സാറിന്റെ ഹോസ്പിറ്റലാണോ?”

“yea”

“അസുഖം ഇല്ലെങ്കിലും വേണമെങ്കിൽ അഡ്മിറ്റ് ആകാം അല്ലെ സർ?”

അർജുൻ മുന്നോട്ടാഞ്ഞിരുന്നു

“yes ആകാം. മെന്റൽ patient ആണെന്ന് തെളിയിക്കാൻ അത് മതി. ആ മറവിൽ ആരെ വേണേൽ കൊ- ല്ലാം. നിന്നെ ഉൾപ്പെടെ. ദേ നിനക്ക് ചുറ്റും നിൽക്കുന്ന അനിരുധ്, കോശി, എബി ഇവന്മാരെ വേണേലും കൊ- ല്ലാം. ഞാൻ ഊരിപ്പോരും. പൂ പോലെ.”

രാഹുൽ പതറി പോയി

“ഇത് ഫാബ്രിക്കേറ്റഡ് ആണോന്ന് അറിയാൻ വേറെ ടെസ്റ്റുകൾ ഉണ്ട് അർജുൻ സർ. കോടതിയിൽ നിങ്ങൾ മെന്റൽ patient ആണെന്ന് തെളിഞ്ഞാൽ നിങ്ങളുട സകല സിഗനേച്ചറും valid അല്ലാതെയാവും. മെന്റലി സ്റ്റേബിൾ അല്ലാത്ത ഒരാൾക്ക് ഇത്രയും വലിയ ബിസിനസ്സ് empire കൊണ്ട് പോകാൻ ആവില്ല എന്ന് കോടതിയിൽ പ്രൂവ് ചെയ്യും.”

“എന്റെ മുഴുവൻ സ്വത്തിന്റെയും നിയമപരമായ അവകാശം എന്റെ കൃഷ്ണയ്ക്ക് ആണ്. അവളാണ് അർജുൻ സമ്പാദിച്ച, ഇനിയും സമ്പാദിക്കുന്ന മുഴുവൻ സ്വത്തിന്റെയും ഏക അവകാശി. ഞാനല്ല. പിന്നെ  മുഴുവൻ ബിസിനസ് കൈകാര്യം ചെയ്യുന്നത് എന്റെ ഡാഡിയാണ്. വൈശാഖ് മേനോൻ. എന്റെ സിഗനേച്ചർ ഇവിടെ ഒന്നും ആവശ്യമില്ല. ഇന്ന് കേരളത്തിൽ മാധവത്തിന്റെ പേരില് രജിസ്റ്റർ ചെയ്തിരിക്കുന്നതിന്റെ ഓണർ ആരാണെന്നു ഒന്ന് പരിശോധിച്ചു നോക്കിയിട്ട് പറയുക. its krishna arjun…എന്റെ ഭാര്യ. I am nothing. ഏത് നിമിഷവും മനസ്സ് നഷ്ടം ആകുന്നവന്റെ മുൻകരുതലാണ് അത്. എന്റെ ഒപ്പുകൾക്ക് വാലിഡിറ്റി വേണ്ട. എന്റെ ഒപ്പിനും മുകളിൽ ഒരു ഒപ്പ് വരും, വൈശാഖ് മേനോന്റെ. director  of  madhavam group..that is valid. ഒരു സിഗനേച്ചർ കൂടിയുണ്ട് ആ ഒപ്പിന് ഇന്നീ ലോകത്തിൽ ഞാൻ ഇട്ടിരിക്കുന്നത് എന്റെ ജീവന്റെ വിലയാണ്. എന്റെ എല്ലാ ഡീലിങ്സിന്റെയും പവർ ഓഫ് അറ്റോർണി. അത് എന്റെ അച്ഛന്റെ പേരിലാണ്. കാരണം എന്റെ കൃഷ്ണ ഒരു സാധാരണ പെൺകുട്ടിയാണ്. അവൾക്ക് ബിസിനസ് അറിയില്ല. ഒന്നുമറിയില്ല.”

അർജുൻ ആ ഓർമ്മയിൽ ഒരു നിമിഷം നിശബ്ദനായി

“എന്നേ സ്നേഹിച്ചു പോയത് കൊണ്ട് ജീവിതം നഷ്ടം ആകാൻ പാടില്ലവൾക്ക്. അത് പോട്ടെ നിങ്ങളുടെ ചോദ്യത്തിലേക്ക് വരാം. എന്റെ അസുഖം ഫേക്ക് ആണോ അല്ലയോ? അല്ല. റിയൽ ആണ്. എന്റെ അമ്മ മരിച്ചപ്പോ വന്നതാണ്. മെഡിക്കൽ ട്രീറ്റ്മെന്റ് കൊണ്ട് അത് അടങ്ങി. വീണ്ടും എന്റെ വൈഫിനു വെടിയേറ്റപ്പോ അത് ട്രിഗ്ഗർ ആയി. വീണ്ടും അതിന്റെ ഇരട്ടി ശക്തിയിൽ അസുഖം എന്നിലേക്ക് വന്നു. ഇപ്പൊ ഞാൻ നോർമൽ ആണ്. മെഡിസിൻസ് ഉണ്ട്. ഒരു ആഴ്ച കൂടി ഒബ്സെർവഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് അനുസരിക്കുന്നുന്നേയുള്ളു. അത് കഴിഞ്ഞു ഞാൻ തിരിച്ചു വരും..അത് വരെ നിങ്ങൾക്ക് ഇവിടെ പോലീസിനെ ഡ്യൂട്ടിക്ക് ഇടാം. മഫ്റ്റിയിൽ ആയിരിക്കണം എന്ന് മാത്രം. കാരണം ഇത് ഒരു ഹോസ്പിറ്റലാണ്. എന്റെ മുറിക്ക് മുന്നിൽ നിന്നോട്ടെ നാലഞ്ച് പേര്. എന്റെ സെക്യൂരിറ്റി ടീമിന് റസ്റ്റ്‌ കിട്ടും.. ok അല്ലെ ?”

രാഹുൽ പതറി. ഇയാൾ എന്ത് തരം സാധനം ആണ്?

“ഒന്ന് ഞാൻ പറഞ്ഞു തരാം. സിദ്ധാർഥ്, അക്ബർ അലി, നീന ഈ മൂന്ന് പേരും കൊ- ല്ലപ്പെടും. തടയാൻ കഴിയുമെങ്കിൽ തടയണം. പിന്നെ എന്നേ അറെസ്റ്റ്‌ ചെയ്തു ഒബ്സെർവഷൻ വെക്കാൻ പ്ലാൻ ഉണ്ടെങ്കിൽ നടക്കില്ല. കാരണം…നീ പറഞ്ഞത് തന്നെ മെന്റലി സ്റ്റേബിൾ അല്ല. അങ്ങനെ ഒരാൾക്ക് ഹോസ്പിറ്റലിൽ ആണ് സ്ഥാനം. അപ്പൊ ഇവിടെ തന്നെ കാണുമല്ലോ..”

അർജുൻ എഴുന്നേറ്റു നടന്നു. പിന്നെ തിരിച്ചു വന്നു

“ചലഞ്ച്….തടയാമെങ്കിൽ നീ ആൺകുട്ടി ആണെന്ന് കരുതും അർജുൻ..”

അവൻ നടന്നു പോകുന്നത് നോക്കി നിൽക്കെ

“നമ്മൾ ഈ കേസ്‌ തോൽക്കും സർ “കോശി പറഞ്ഞു

രാഹുൽ കോശിയേ നോക്കി

“ദേ ആ പോകുന്ന മൊതലാണ് ഇത് മൊത്തം ചെയ്യുന്നത്. നമുക്ക് ഇത് മനസിലായി. പക്ഷെ ഇങ്ങനെ നോക്കി നിൽക്കാനേ പറ്റുള്ളൂ. അയാൾ എല്ലാത്തിനെയും കൊ- ല്ലും സർ. അയാളുടെ ഭാര്യയെ തൊട്ടില്ലേ അവന്മാർ? അയാൾ ആ പേര് പറഞ്ഞപ്പോൾ കണ്ണ് കണ്ടായിരുന്നോ? നിറഞ്ഞിട്ടിണ്ടായിരുന്നു. പെണ്ണിനെ സ്നേഹിക്കുന്നവൻ അവളെ ആരെങ്കിലും ഉപദ്രവിച്ച കൊ- ല്ലും സാറെ. പണവും അധികാരവും മരുന്നിനു കുറച്ചു ഭ്രാന്തും കൂടെയുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ? അവൻ കത്തിക്കും സാറെ അവരെ..”

“അത് നടക്കാൻ പാടില്ല കോശി. പിന്നെ നമ്മൾ എന്തിനാ? അയാളെ നമ്മൾ കസ്റ്റഡിയിൽ എടുക്കും “

രാഹുൽ അവൻ പോയ വഴി നോക്കി നിന്ന് പറഞ്ഞു

“പക്ഷെ അതിനുമുൻപ് നീന അക്ബർ അലി സിദ്ധാർഥ് ഈ മൂന്ന് പേർക്ക് പോലീസ് പ്രൊട്ടക്ഷൻ ഹെവി ആക്കണം”

“സർ “

കോശിക്ക് പക്ഷെ അതിൽ വലിയ വിശ്വാസം ഒന്നുമുണ്ടായിരുന്നില്ല. എത്ര പ്രൊട്ടക്ഷൻ കൊടുത്താലും അവർ കൊ- ല്ലപ്പെടുമെന്ന് അയാളുടെ മനസ്സ് പറഞ്ഞു. എങ്കിലും ഡ്യൂട്ടി ഡ്യൂട്ടി തന്നെ

നീന…നീനയാണ് അടുത്ത ടാർഗറ്റ് എന്ന് വ്യക്തമാണ്

തുടരും…

Leave a Reply

Your email address will not be published. Required fields are marked *