“താ- ലിയം ലഭിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് നീനയെ പോലെ. ഒരാൾക്ക്. അവർ ജയിലിൽ ആയിരുന്നു. ജാമ്യം കിട്ടിയിട്ട് ഒരാഴ്ച ആയതേയുള്ളു
അതിനിടയിൽ അവർ പുറത്ത് പോയിട്ടില്ല. ആരുമായും ബന്ധപ്പെട്ടിട്ടില്ല. അവരുടെ ഫോൺ കാൾസ് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് മാത്രം ആയിരുന്നു. പിന്നേ ദുബായ്ലുള്ള കസിൻ. അവരാണ് അങ്ങോട്ടേക്ക് പോകാനുള്ള സഹായം ചെയ്തിരിക്കുന്നത്. അവിടെ നിന്ന് അമേരിക്കയിലേക്ക് പോകാനായിരുന്നു പ്ലാൻ. അങ്ങനെയുള്ള ഒരാൾ ആ- ത്മഹത്യാ ചെയ്യില്ല. ഇത് വെറും കോമൺ സെൻസ് കൊണ്ട് മനസിലാകും. ആ- ത്മഹത്യ ചെയ്യുന്നവർ ഒരു സൂചന എങ്കിലും തരും. ഇത് അങ്ങനയൊന്നുമില്ല.” രാജേഷ് പറഞ്ഞു
“കൊ- ലപാതകം ആണ്. ചെയ്യിച്ചത് അർജുൻ ജയറാം. അത് ഉറപ്പാണ് “
രാഹുൽ പറഞ്ഞു
എസ് പി രാജേഷ് , എസ് പി വിജയ് ചന്ദ്രശേഖർ പിന്നെ രാഹുലും ഫോറെൻസിക് ഡിപ്പാർട്മെന്റ്ൽ നിന്ന് വരും വഴി ആയിരുന്നു
“തെളിവ്?”
“സർ അയാളെ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ റൂട്ട് കിട്ടും. അതിന് പെർമിഷൻ കിട്ടില്ല. അതാണ് പ്രോബ്ലം ” രാഹുലിന് അമർഷം തോന്നി
“ഇത് എത്രമത്തെ ആണ് വിജയ്?നമ്മളെ മണ്ടന്മാരാക്കുകയാണ്. ശരിയാണ്. അയാൾക്ക് മാനസിക രോഗമുണ്ട്. ആ പ്രിവിലേജിൽ ആണ് ഇതൊക്കെ കാണിച്ചു കൂട്ടുന്നത്. ഇങ്ങനെ ഓരോരുത്തരും നിയമം കയ്യിൽ എടുക്കാൻ തുടങ്ങിയാൽ പിന്നെ നമ്മൾ പിന്നെ എന്നാത്തിനാ?”
നിരാശയോടെ രാജേഷ് പറഞ്ഞു
“ഐ ജി, സി എം. ആരും അയാളെ. തൊടാൻ സമ്മതിക്കില്ല”
രാഹുൽ അൽപനേരം മിണ്ടാതിരുന്നു
“സർ അർജുനല്ലേ മെന്റല്ലി ഇൽ ആയിട്ടുള്ളു. ദീപക് അല്ലല്ലോ, അർജുന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദീപക്. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അയാളെ ഒരു ദിവസം കസ്റ്റഡിയിൽ കിട്ടിയ എല്ലാം കിട്ടും “
“കസ്റ്റഡി ഒന്നും പറ്റില്ലടോ. അയാളും ഈ അർജുനെ പോലെ തന്നെ ബിസിനസ് ടൈകൂൺ ആണ്. നിവ്യ ഫാർമസുട്ടിക്കൽസ്, നിവ്യ കോസ്മെറ്റിക്സ് അങ്ങനെ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ് ഇയാൾ. അയാളുടെ സ്വന്തം കമ്പനി. അർജുന്റെ ഒപ്പം തന്നെ ഇമ്മെൻസ്‌ലി rich ആയ ഒരാൾ. ചുമ്മാ ചെന്നു തോണ്ടി കൊടുത്താൽ നാളെ വയനാട്ടിൽ പോയി കിടക്കേണ്ടി വരും “
വിജയ് രാഹുലിനോട് പറഞ്ഞു
“എങ്കിലും ഒന്ന് ചോദ്യം ചെയ്യണ്ടേ സർ?അതിന് എന്താ കുഴപ്പം? നമുക്ക് എന്തെങ്കിലും ഒരു ലീഡ് കിട്ടില്ലേ?”
“സ്പെഷ്യൽ പെർമിഷൻ വേണം ” രാജേഷ് പറഞ്ഞു
ആ നേരം രാജേഷിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു
“ഹലോ. എസ് പി രാജേഷ് ഹിയർ “
“സർ ഞാൻ പദ്മനാഭൻ. നീനയുടെ ഫാദർ “
രാജേഷ് ജാഗരൂഗനായി
“പറയു “
“സർ അന്നത്തെ ദിവസം ഒരു കൊറിയർ boy വന്നിരുന്നു. മോള് ഒരു cosmetic kit ഓർഡർ ചെയ്തിരുന്നു. അത് കൊണ്ട് കൊടുക്കാൻ ഒരു കൊറിയർ boy വന്നിരുന്നു. അന്നേരം ആരെങ്കിലും വന്നിരുന്നോ എന്ന് സർ ചോദിച്ചല്ലോ. ഇത് ഞാൻ മറന്നു പോയി “
“ഗുഡ്. ഏത് കൊറിയർ ആയിരുന്നു?”
“പ്രൊഫഷണൽ കൊറിയർ “
“ok. ഏത് കമ്പനിയുടെ കോസ്മെറ്റിക്സ് ആയിരുന്നു അത്? ഫോട്ടോ ഒന്ന് വാട്സാപ്പ് ചെയ്യാമോ?”
“sure സാർ “
വാട്സാപ്പ് മെസ്സേജ് വന്നപ്പോ രാജേഷ് അത് ഓപ്പൺ ചെയ്തു
“നിവ്യ കോസ്മെറ്റിക്സ് ” അയാൾ ഒന്ന് കൂടി നോക്കി
നിവ്യ കോസ്മെറ്റിക്സ്. ദീപക്കിന്റെ കമ്പനി. ഒടുവിൽ ഒരു തെളിവ്
അയാൾ വീണ്ടും പദ്മനാഭനേ വിളിച്ചു
“ആ കിറ്റ് അവിടെയുണ്ടോ?”
“yes സർ “
“അതിൽ തൊടരുത്. പോലീസ് അത് കളക്റ്റ് ചെയ്യാൻ ഇപ്പൊ വരും. ആരും തൊടരുത് “
“ഇല്ല സർ “
അയാൾ ഫോൺ കട്ട് ചെയ്തിട്ട് dysp ഹരിയെ വിളിച്ചു. കാര്യങ്ങൾ വിശദീകരിച്ചു
“താൻ പോകണം നേരിട്ട്. വേറെ ആരും വേണ്ട. അത് ഫോറെൻസികിൽ എത്തിക്കണം. റിപ്പോർട്ട് വേഗം തരാൻ ഞാൻ വിളിച്ചു പറയാം. പിന്നെ കൊറിയർ കൊണ്ട് വന്ന പയ്യനെ ചോദ്യം ചെയ്യണം. ഞാൻ വേഗം എത്താം “
“yes സർ “
രാജേഷ് കൂടെയുള്ള സഹപ്രവർത്തകരെ നോക്കി
“ഭാഗ്യമുണ്ടെങ്കിൽ ദീപക് ഇന്ന് അറെസ്റ്റ് ചെയ്യപ്പെടും “
“എന്താ രാജേഷ് ഡീറ്റെയിൽ ചെയ്യു”
രാജേഷ് വിശദമായി പറഞ്ഞു
“yes yes..അവനെ കിട്ടിയ മതി. അർജുന്റെ ഒറിജിനൽ സൈക്കോ മൊത്തം പുറത്ത് വരും. അതോടെ തീർന്നു “
“ക്ഷമ ക്ഷമ..relax. ഫോറെൻസിക് റിപ്പോർട്ട് വരണം. ചുമ്മാ ചെന്നു അറെസ്റ്റ് ചെയ്യാൻ പറ്റില്ല… എന്തെങ്കിലും ഒരു ചെറിയ തെളിവ്. അറസ്റ് ഒന്നുമില്ലെങ്കിൽ കൂടി ചോദ്യം ചെയ്യാം..അതിന് പെർമിഷൻ കിട്ടും “
ഫോറെൻസികിൽ നിന്ന് ആ സമയം തന്നെ ഡോക്ടർ സക്കറിയ വിളിക്കുന്നത് കണ്ടേ രാജേഷ് അതിശയത്തിൽ ഫോൺ എടുത്തു
“രാജേഷേ നീനയുടെ ലിപ്പിൽ താ- ലിയത്തിന്റെ പ്രെസൻസുണ്ട്. എനിക്ക് തോന്നുന്നത്. തോന്നൽ മാത്രം ആണ് കേട്ടോ. അവരുടെ ലിപ് ബാമിൽ ആണ് പോയ്സൺ. അവരത് ലിപ്പിൽ പുരട്ടി രാത്രി കിടക്കുന്നു. ഉറങ്ങുമ്പോൾ നമ്മൾ അറിയാതെ ചുണ്ടുകൾ നനയ്ക്കാറുണ്ട് അങ്ങനെ വിഷം ഉള്ളിൽ പോയിട്ടുണ്ട്. she died. അത് എങ്ങനെ ലിപ് ബാമിൽ വന്നു? അതിന്റെ ആൻസർ നിങ്ങൾക്ക് കിട്ടിയാൽ. കി- ല്ലർനെ നിങ്ങൾക്ക് കിട്ടും “
“got it ഡോക്ടർ. താങ്ക്യൂ “
രാജേഷ് ഫോൺ വെച്ചു
“കിട്ടിയെടോ രാഹുൽ കിട്ടി. ലിപ് ബാമിലാണ് പോയ്സൺ. lipbam ദീപക്കിന്റെ കമ്പനിയുടെ പ്രോഡക്റ്റ് ആണ്. പിന്നെ ഈസി അല്ലെ?”
എല്ലാവരുടെയും മുഖം വിടർന്നു
“ഐ ജി ഓഫീസിൽ ഒന്ന് കയറണം വിവരം പറയണം. നേരേ ഹോസ്പിറ്റലിൽ “
“yes. രാജേഷ് രാഹുലിനെയും കൂട്ടി പോ. thats better. എനിക്ക് ഉച്ചക്ക് വൈഫിന്റെ വീട് വരെ പോകണം. ഫാദർ ഇൻ ലോ ഒരു സർജറി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. പോകാൻ പറ്റിയില്ല ഇത് വരെ. നിങ്ങൾ എല്ലാവരും ഉണ്ടല്ലോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മാത്രം മതി “
“ശരി വിജയ് “
രാജേഷ് അത് സമ്മതിച്ചു. അയാൾക്ക് ആശ്വാസം തോന്നി
ഒടുവിൽ ഒന്നില്ലെങ്കിലും ഒരാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ പറ്റനാണം കെട്ട് നിൽക്കുന്ന പോലീസ് ഡിപ്പാർട്മെന്റ് മെന്റിനു അല്പം ആശ്വാസം
ഹോ അയാൾ ദീർഘമായി ശ്വസിച്ചു
ഐ ജി ചന്ദ്രശേഖരൻ എല്ലാം കേട്ടു
“റിപ്പോർട്ട്. ഞാനും കണ്ടു. ഗുഡ് രാജേഷ്. ഇതെങ്കിലും നമുക്ക് വേണം ഇത്രേ എങ്കിലും. ദീപകിനെ question ചെയ്യാനുള്ള ഓർഡർ “
രാജേഷ് അത് കൈപറ്റി
സായി മെന്റൽ ഹോസ്പിറ്റലിൽ
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു ദീപു ചെന്നു വാതിൽ തുറന്നു
ഡോക്ടർ വാസുദേവൻ
“ദീപു എസ് പി യും രണ്ടു പോലീസ്കാരും ഉണ്ട്. question ചെയ്യാൻ ഓർഡർ ഉണ്ട് “
ദീപു അർജുനെ ഒന്ന് നോക്കി. അർജുൻ ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി ലാപ്ടോപ് അടച്ചു
“അർജുൻ അല്ല ദീപകിനെ “
ഡോക്ടർ പറഞ്ഞു
“ദീപുവിനെ?”
“അതേ “
അർജുൻ ദീപുവിനെ ഒന്ന് നോക്കി
“വിജയീഭാവ “
അവൻ ദീപുവിനെ ഒന്ന് ഹഗ്ഗ് ചെയ്തു
“അവന്മാർ പലതും തിരിച്ചും മറിച്ചും ചോദിക്കും. പതറരുത്. ഓഗസ്റ്റ് രണ്ടിന് നമ്മൾ തൊടുപുഴയിൽ ധ്യാനത്തിന് പോയിരിക്കുവായിരുന്നു. മാറ്റി പറയരുത്”
ദീപു പൊട്ടിച്ചിരിച്ചു
“ജോർജ് കുട്ടി കളിക്കല്ലേ അവന്റെ യൊരു കോമഡി..ദൈവമേ എനിക്ക് കണ്ട്രോൾ തരണേ. പോയിട്ട് വരാം”
ദീപു പോകുന്നത് കണ്ട് അർജുൻ മെല്ലെ ചിരിച്ചു. ദീപക് ചെല്ലുമ്പോൾ രാജേഷും രാഹുലും മാത്രമേ ഉണ്ടായിരുന്നുള്ളു
“ഇരിക്ക് ദീപക് “
ദീപക് ഒരു കസേര വലിച്ചിട്ടിരുന്നു
അർജുനെ പോലെ വെട്ടൊന്ന് മുറി രണ്ടു പ്രകൃതമില്ല ദീപുവിന്. ആള് കാഴ്ചയ്ക്ക് സോഫ്റ്റ് ആണ്. പതിഞ്ഞ ചിരിയും ശബ്ദവും.
“ഒരു പാട് വളച്ചു കെട്ടലുകൾ ഇല്ലാതെ നേരിട്ട് ചോദിക്കാം. ദീപക്കിന്റെ കമ്പനി പ്രോഡക്ടസ് ആണ് നീന ഉപയോഗിച്ച് കൊണ്ടിരുന്നതെന്ന് ദീപുവിന് അറിയാമായിരുന്നല്ലേ?”
“എങ്ങനെ അറിയാൻ? എന്റെ കമ്പനിയുടെ പ്രോഡക്ടസ് ലക്ഷക്കണക്കിന് ആൾക്കാർ ഉപയോഗിക്കുന്നുണ്ട്. ഞാൻ എങ്ങനെ അത് അറിയും?”
“അത് ന്യായം. അറിയില്ല. പക്ഷെ നമ്മുടെ ശത്രുവിനെ നമ്മൾ തീർച്ചയായും നിരീക്ഷിക്കുമല്ലോ. അപ്പോ അറിയാൻ സാധ്യത ഉണ്ടല്ലോ “
“എനിക്ക് ശത്രു ഇല്ല ” ദീപു ഒന്ന് പുഞ്ചിരിച്ചു
“അർജുന്റെ ശത്രുക്കൾ ദീപുവിന്റെ കൂടി അല്ലെ?”
“അതെങ്ങനെ? അവന് ശത്രുക്കൾ ഉണ്ടെങ്കിൽ അത് അവൻ ഡീൽ ചെയ്യും. ഞാൻ എന്തിന് ഡീൽ ചെയ്യണം?’
അത് ഒരു നല്ല ഉത്തരം ആയിരുന്നു
“നിങ്ങൾഡേ കമ്പനി പ്രോഡക്റ്റ് ആയ മേക്കപ്പ് കിറ്റിൽ ഒരു ലിപ് ബാം ഉണ്ടായിരുന്നു. ആ ലിപ് ബാം വഴിയാണ് ഉള്ളിൽ ആ പോയ്സൺ ചെല്ലുന്നത് “
“റിയലി? റിപ്പോർട്ട് കിട്ടിയോ?”
“yes”
“എങ്കിലത് ലീഗൽ ആയി തന്നെ മൂവ് ചെയ്യണം. അന്നേ ദിവസം അയച്ചത് എത്ര പാക്കേറ്റുകൾ? എവിടേയ്ക്ക്?ആരൊക്കെ യൂസ് ചെയ്തു? ഇനി ആരൊക്കെ യൂസ് ചെയ്യും.? ഒക്കെ കണ്ടു പിടിക്കണം. ആൾക്കാർ മരിച്ചു പോകാതെ നോക്കാമല്ലോ. ഞാൻ ഇതിന്റെ എക്സിക്യൂട്ടീവ് മാനേജർ മാരെ ഒന്ന് കോൺടാക്ട് ചെയ്യട്ടെ. ഇതിപ്പോ ഏത് ഓഫീസിൽ നിന്നാണ് ഡെലിവറി പോയിരിക്കുന്നത്?”
ദീപുവിന്റെ മുഖം ശാന്തമായിരിന്നു. അവന്റെ ശരീരഭാഷയും സൗമ്യമായിരുന്നു
രാജേഷ് രാഹുലിനെ ഒന്ന് നോക്കി
“ദീപക് വർമ്മ ഷട്ട് അപ്പ്. ജസ്റ്റ് ഷട് അപ്പ്. നിങ്ങൾ ഈ കാണിക്കുന്ന അഭിനയം വല്ല സിനിമയിലും പോയി ചെയ്യ് അവാർഡ് കിട്ടും. ഞങ്ങൾ പോലീസ് ആണ്. ഇത്തരം ഗിമ്മിക്കുകൾ ഞങ്ങളോട് വേണ്ട..നിങ്ങളാണ് ഇത് ചെയ്തത്. you are under arrest “
“warrant ഉണ്ടോ?” വാതിൽക്കൽ അർജുൻ
“അല്ല. ഇവനെ കൊണ്ട് പോകാൻ വാറൻറ് ഉണ്ടോന്ന്?”
അർജുൻ മുന്നോട്ട് വന്നു കസേര കാല് കൊണ്ട് നീക്കി ഇരുന്നു. ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു പുക വിട്ടു
“നിങ്ങളെയും ഇയാളെയും സംശയത്തിന്റെ അനുകൂല്യത്തിൽ കസ്റ്റഡിയിലെടുക്കാൻ ഞങ്ങൾക്ക് warrant വേണ്ട “
“വേണം. ഏകദേശം ഒരു മാസമായി ഒരു ഹോസ്പിറ്റലിൽ ഒരു patientന്റെ ഒപ്പമാണ് ദീപക് വർമ. അയാളെ ഒരു തെളിവുമില്ലാതെ കസ്റ്റഡിയിലെടുക്കാൻ നിങ്ങൾക്ക് warrant വേണം mr എസ്പി… ഇനി അഥവാ warrant ഉണ്ടെങ്കിൽ പോലും അറസ്റ്റ് ചെയ്യാൻ പറ്റില്ല. anticipatory Bail ഉള്ള ഒരാളെ..”
പോലീസ് ഓഫീസർമാർ ഒന്ന് പതറി
“മുൻകൂർ ജാമ്യമുണ്ട് ദീപുവിന്..അറസ്റ് ചെയ്താൽ വിവരമറിയും. ഇങ്ങനെ ഒക്കെ വരുമെന്ന് നുറു ശതമാനം അറിയാം എനിക്ക്. എന്റെ വൈഫിനെ ഷൂട്ട് ചെയ്തയാൾ ഇന്നും പുറത്തുണ്ട്. നിങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അതിന് കൊട്ടേഷൻ കൊടുത്തയാളും പുറത്തുണ്ട് സിദ്ധാർഥ് മേനോൻ. നിങ്ങൾക്ക് തൊടാൻ കഴിഞ്ഞിട്ടില്ല. അവന് ചുറ്റും പോലീസ് ഇല്ല. നിരീക്ഷണം ഇല്ല. ഫ്രീ. നീന ആരാ? കൃഷ്ണയേ ഷൂട്ട് ചെയ്ത സ്ത്രീ. മർഡർ attempt നടത്തി ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നു ശേഷിച്ച കാലം വിദേശത്ത് പോയി സുഖമായി ജീവിക്കാൻ പ്ലാൻ ചെയ്ത സ്ത്രീ. അവർ മരിച്ചതിനു നിങ്ങൾ ഞങ്ങളിലേക്ക് വരുന്നു. സത്യത്തിൽ നിങ്ങൾക്ക് തന്നെ ഒരു ലജ്ജ തോന്നുന്നില്ലേ? why Arjun? നിങ്ങൾ അങ്ങനെ എന്നേ ടാർജറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ ഇനിയും മരണങ്ങൾ ഉണ്ടാവും. ഇങ്ങനെ എന്റെ അരികിൽ കേറിയിറങ്ങി നിങ്ങളുടെ ജീവിതം തീരുമാനം ആകുകയ്യും ചെയ്യും. നിങ്ങൾക്ക് ഇത് തെളിയിക്കാൻ കഴിയില്ല എസ് പി. നിങ്ങളുടെ സകല കഴിവും പുറത്തെടുത്തു അന്വേഷിച്ചു നോക്കിക്കോ അർജുൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഒരു കൊ- ലപാതകം എങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ നിങ്ങളെ റെസ്‌പെക്ട് ചെയ്യും. എന്റെ പുറകെ നടന്നിട്ട് ഒരു കാര്യോമില്ല. അല്ല ഇനിയും എന്റെ പിന്നാലെ തന്നെ നടക്കണം എന്നുണ്ടെങ്കിൽ നടക്കാം. അപ്പൊ നിങ്ങളുടെ ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണം കുറയും. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കുറയും. അത് കൊണ്ട് അർജുനെ വിട്ടു പോകുക. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. സംഭവാമി യുഗേ യുഗേ “
അർജുൻ വളരെ ശാന്തനായാണ് അത് പറഞ്ഞതെങ്കിലും അതിലടങ്ങിയതെല്ലാം പൂർണമായും അവർക്ക് മനസിലായി. രാജേഷിന്റെ ഫോൺ ശബ്ദിച്ചു
“സർ ഫോറെൻസിക്കിൽ നിന്നാണ്. ലിപ് ബാമിൽ താ’ ലിയം പ്രേസേന്റ് അല്ല. ഒരു കോസ്മെറ്റിക്സിലും പോയ്സൺന്റെ അംശം ഇല്ല സർ. its clean and clear “
രാജേഷ് കാൾ കട്ട് ചെയ്തു രാഹുലിനെ നോക്കി
“പോകാം “
“സർ,?”
“കം “
എസ് പി രാജേഷ് എഴുന്നേറ്റു
“പോകുകയാണ്. ഭീഷണി പേടിച്ചിട്ടല്ല. തെളിവുകൾ ഇല്ലാത്തത് കൊണ്ട്. പക്ഷെ അർജുൻ സർ എനിക്ക് അറിയാം, നിങ്ങളാണ് ഇത് മുഴുവൻ ചെയ്യുന്നത്. ഒരു തെളിവ് കിട്ടിയാൽ മതി. ലൈഫ് ലോങ്ങ് ജയിലിൽ കിടക്കാൻ ഉള്ള പണി ഞാൻ ചെയ്യും. അന്ന് നിങ്ങളുടെ സുഹൃത്തുക്കളോ പണമോ നിങ്ങളുടെ രക്ഷയ്ക്ക് എത്തില്ല”
“അന്ന് നിങ്ങൾ ഭൂമിയിൽ ഉണ്ടായിരിക്കില്ല. Arjun will finish you “
അവന്റെ മുഖത്ത് നിന്ന് ഉയർന്ന ജ്വാലയിൽ എസ് പി രാജേഷ് ദഹിച്ചു പോയി
അവർ പോയി
“നീ ഇതിനിടയിൽ എപ്പോ മുൻകൂർ ജാമ്യം എടുത്തു എന്റെ പേരില്?” ദീപു കണ്ണ് മിഴിച്ചു
“ആരെടുത്തു? വെറുതെ തള്ളിയതല്ലേ? ചോദിച്ചിരുന്നെങ്കിൽ ഞാൻ പെട്ടനെ. എന്തായാലും ഉടനെ ഒരെണ്ണം എടുത്തു വെച്ചോ മൂന്നെണ്ണവും. ഇയാൾ പണി തരും “
“എന്റെ അർജുൻ നിന്നെ സമ്മതിച്ചു. അത് പറഞ്ഞപ്പോൾ മുഖത്ത് ഉണ്ടായിരുന്ന കോൺഫിഡൻസ്. ഞാൻ പോലും വിശ്വസിച്ചു പോയി. എടാ നീ പഠിച്ച കള്ളനാ കേട്ട”
“അതെന്റെ കൊച്ച് ഇടയ്ക്ക് പറയും…”
അവൻ ഫോൺ എടുത്തു നോക്കി
മൂന്ന് മിസ്സ്ഡ് കാൾ
“നീ മുറിയിൽ പൊയ്ക്കോ ഞാൻ ഒന്ന് വിളിച്ചിട്ട് വരാം.”
ദീപു നടന്നു തുടങ്ങിയപ്പോ ഫോൺ എടുത്തു അർജുൻ. കൃഷ്ണ ഭക്ഷണം കഴിക്കുകയായിരുന്നു
“കൃഷ്ണ?”
“കഴിക്കുവാ അപ്പുവേട്ടാ “
“എന്ന പിന്നെ വിളിക്കാം “
“അയ്യോ കട്ട് ചെയ്യല്ലേ കഴിഞ്ഞു “
അവൾ വെള്ളം കുടിച്ചിട്ട് കൈ കഴുകി
“ഒരു മാസമായി ചോറ് കഴിച്ചിട്ട്. ഇന്നിച്ചിരി കഴിച്ചോളാൻ പറഞ്ഞു. മീൻ കറിയും ചോറും “
അർജുൻ ഒരു നിമിഷം മിണ്ടാതെ നിന്നു
“എന്റെ പൊന്ന് കഴിച്ചോ?”
“ഇല്ല “
അവന്റെ ശബ്ദം അടഞ്ഞു
“എന്താ വല്ലാതെ?”
“ഞാൻ വന്നിട്ട് എന്റെ കുഞ്ഞിന് വാരി തരാം കേട്ടോ “
കൃഷ്ണ ചിരിച്ചു കൊണ്ട് മൂളി
“എന്നാ വരിക?”
“വേഗം വരാം “
“ഇന്നുണ്ടല്ലോ അപ്പുവേട്ടാ…നമ്മൾ ഒന്നിച്ചു കാണാറുള്ള ആ രാജമല്ലി ഇല്ലെ. റോഡിന്റെ അപ്പുറം ഉള്ള?”
“ഉം “
“അത് നിറയെ പൂത്തു. ഓർക്കുന്നോ അന്നൊരു ദിവസം അങ്കിൾ ആണെന്ന് ഓർത്തു ഞാൻ ആ കയ്യിൽ പിടിച്ചത്. നമ്മൾ ഒന്നിച്ചാ അത് കണ്ടത് “
“ഒന്നും മറന്നിട്ടില്ല മോളെ മറക്കുകയുമില്ല. ഓരോ കാഴ്ചയും ഉള്ളില് ഉണ്ട്. അത് കൊണ്ടാണ് ഇന്ന് അർജുൻ ജീവിക്കുന്നത്. ഓരോ ദിവസവും കടന്ന് പോകുന്നത്. നീ എന്നേ അത്രമേൽ സ്നേഹിച്ചു ഭ്രാന്ത് പിടിപ്പിക്കുന്ന കൊണ്ടാണെടി ഞാൻ ഇങ്ങനെ നിന്നില്…”
അവൻ ശബ്ദമിടറിപോയിട്ട് നിർത്തി
“എന്തിനാ സങ്കടം?”
“എനിക്ക് നിന്നെ കാണാതെ…ഇങ്ങനെ…ശീലമില്ലടി…”
“എങ്കിൽ വാ…”അവളുടെ ശബ്ദത്തിൽ പ്രണയം നിറഞ്ഞു
“ഒന്നിച്ചു മഴ കാണാം. നനയാം. ഒരു പുതപ്പിനുള്ളിൽ ഒന്നിച്ചു ഒറ്റ ഉടലായി ഉറങ്ങാം..എന്റെ അപ്പുവേട്ടനെ കെട്ടിപിടിച്ചു കിടന്നുറങ്ങിട്ട് എത്ര ദിവസായി…ആ നെഞ്ചിൽ മുഖം വെച്ച് ഒരായിരം കാര്യം പറഞ്ഞു കൊണ്ട് ഉമ്മ തന്ന് കടിച്ച്… ലാളിച്ച്… പരസ്പരം അറിഞ്ഞ്…അലിഞ്ഞ് “
അവളുടെ സ്വരം നേർത്തു.അർജുൻ കണ്ണുകൾ അടച്ച് അത് കേട്ട് നിന്നു
തുടരും….