ധ്രുവം, അധ്യായം 110 – എഴുത്ത്: അമ്മു സന്തോഷ്

“ജേക്കബ് അങ്കിൾ, ജിതിൻ, നീന ഈ മൂന്ന് പേരും പോയി. നീനയെയും കൊ-ന്നതാണ് ഉറപ്പാണ് “

അക്ബർ അലി പറഞ്ഞു. അയാളുടെ കണ്ണുകളിൽ മരണം കണ്ടു പേടിച്ചവന്റെ ആധി ഉണ്ടായിരുന്നു. സിദ്ധാർഥ് മുറിയിലൂടെ നടന്നു കൊണ്ടിരുന്നു

മാത്യു എല്ലാം കേട്ടിരുന്നു

“നമ്മളെയും കൊ- ല്ലും “

അക്ബർ പറഞ്ഞു

“ഇല്ല അതിന് മുൻപ് അവനെ കൊ- ല്ലണം. ഹോസ്പിറ്റലിൽ ചെന്നു കൊ- ല്ലണം. നിനക്ക് ധൈര്യം ഉണ്ടൊ?”

അക്ബർ അവന്റെ മുഖത്ത് നോക്കി

“എടാ എന്റെ ആയിഷ പ്രെഗ്നന്റ് ആണ്. എനിക്ക്. പേടിയാ..ഞാൻ ഇതിൽ  നിന്ന് ഒഴിയാൻ പോവാ. എനിക്ക് ബിസിനെസ്സും വേണ്ട ഒരു കുന്തോം വേണ്ട. ഞാൻ നിങ്ങളുടെ കൂടെ ചർച്ചക്ക് ഇരുന്നിട്ടുണ്ടെന്നത് ശരി തന്നെ. പക്ഷെ ഇനി വയ്യ. നമുക്ക് അയാളോട് ക്ഷമ പറഞ്ഞു നോക്കാം. അവൻ നമ്മുടെ കുടുംബം നശിപ്പിച്ചു കളയും സിദ്ധാർഥ് “

സിദ്ധാർഥ് പകയോടെ അവനെയൊന്ന് നോക്കി

“ക്ഷമ ചോദിക്കാനോ ഞാനോ? ഇല്ല
നീ വേണേൽ പോയി ചോദിക്ക്. അവന്റെ കാല് കഴുകി വെള്ളം കുടിക്ക് ചെല്ല്…”

“സിദ്ധാർഥ് ഈ പൊക്ക് നാശത്തിൽ ചെന്നെ അവസാനിക്കുകയുള്ളു. അവനെന്തു ചെയ്താലും നിയമം അവന് കൊടുക്കുന്ന ഒരു പ്രിവിലേജ്ണ്ട്. സൈക്കോ, നമുക്ക് അതില്ല “

“അവന് മാത്രമേയുള്ളു അത്. നിവിന് ഷെല്ലിക്ക്. ദീപക്കിന് ഒന്നും ആ പ്രിവിലേജില്ല. നീ എന്താ കരുതിയിരിക്കുന്നത്?”

“അവൻ ഒറ്റയ്ക്ക്. ആണെന്നോ? അവന്റെ ആ മൂന്ന് പേരാണ് അവന്റെ ശക്തി. നിന്നെ പോലൊന്നുമല്ല അവർ. കട്ടയ്ക്ക് നിൽക്കും ചാവാൻ ആണെങ്കിലും കൊ- ല്ലാൻ ആണെങ്കിലും.. അവനല്ല ഇവരാണ് അത് ചെയ്തിരിക്കുന്നത് അത് പോലീസിന് അറിയില്ല. പക്ഷെ എനിക്ക് അറിയാം. ആ വിവരം ഞാൻ പോലീസിൽ അറിയിക്കും. നോക്കിക്കോ
അവന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നത് നോക്കിക്കോ നിയ്. അപ്പൊ ഇവൻ തന്നെ ആകും. ഹോസ്പിറ്റലിൽ അല്ലെ? ഈസിയായിട്ട് തട്ടിക്കളയാം. നീ എന്റെ കൂടെ നിന്ന മാത്രം മതി “

അക്ബർ ഇല്ല എന്ന് തലയാട്ടി

“ഞാൻ. ഇത് അവസാനിപ്പിക്കുന്നു സിദ്ധാർഥ്. ഞാൻ ദുബായ്ൽ പോകുകയാണ്. അവിടെ വൈഫിന്റെ ആൾക്കാർ ഉണ്ട്. ഒരു ബിസിനസ് സ്റ്റാർട്ട്‌ ചെയ്യണം.. മതി യുദ്ധം “

“ആയിക്കോട്ടെ “

സിദ്ധാർഥ് മുഖത്ത് ചിരി വരുത്തി

“എന്റെ ഷെയർ എനിക്ക് വേണം സിദ്ധാർഥ്. ഉടനെ വേണ്ട. ഒരു മാസം സമയം തരാം. അത് കഴിഞ്ഞു മതി “

“നിന്റെ ഷെയർ എന്നായാലും നിനക്ക് ഉള്ളതാണ് “

സിദ്ധാർഥ് മധുരമായി ചിരിച്ചു

അക്ബർ അലി പോയി കഴിഞ്ഞപ്പോൾ സിദ്ധാർഥ് മാത്യുവിനെ നോക്കി

“മാത്യു…ഇനി അവൻ വേണ്ട.”

മാത്യു ഞെട്ടിപ്പോയി

“നമ്മുടെ പിള്ളേരോട് വരാൻ പറ “

മാത്യു തലയാട്ടി

“പ്ലാനിങ് കൃത്യമായിരിക്കണം. അക്ബർ അലി കൊ- ല്ലപ്പെട്ടു. കൊ- ന്നത് അർജുൻ ജയറാം “

മാത്യു ഭയന്ന് പോയി. ഇതെല്ലാം കേൾക്കുന്നൊരാൾ ഒരിടത്തുണ്ട്

“താൻ എന്താ വല്ലാതെ? തനിക്കും പേടിയുണ്ടോ? എങ്കിൽ തന്റെയും ഗതി ഇത് തന്നെയാണ്. റോഡിൽ ച- ത്തു മലച്ചു കിടക്കും “

മാത്യു ഇല്ല എന്ന് തലയാട്ടി. പിന്നെ ഇറങ്ങി പോയി

വൈശാഖൻ എല്ലാം കേട്ടു. വൈശാഖന്റെ കയ്യിൽ ആയിരുന്നു അതിന്റെ കണ്ട്രോൾ. അയാൾ അത് മുഴുവൻ കേട്ടു

രണ്ടു പേരുടെയും ലാപ്ടോപിലേക് അത് കണക്റ്റഡ് ആണ്. അത് അർജുൻ വളരെ മുന്നേ ചെയ്തു വെച്ചതാണ്

ഒരാൾക്ക് എപ്പോഴും ഒന്നിൽ മാത്രം ശ്രദ്ധിക്കാൻ കഴിയണം എന്നില്ല. അത് കൊണ്ട് തന്നെ നേരെത്തെ അത് മാറ്റി കണക്ട് ചെയ്തിട്ടുണ്ട്

അന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകാൻ വൈശാഖൻ തീരുമാനിച്ചു

അർജുന്റെ ലാപ്ടോപ് ഓഫായി പോയിട്ട് കുറേ ദിവസങ്ങൾ ആയി. വൈശാഖൻ പക്ഷെ ചെല്ലുമ്പോൾ പോലീസിന്റെ എണ്ണം വളരെ കൂടിയിരിക്കുന്നത് കണ്ടു. അർജുനും ദീപുവും മുറിയിൽ ഉണ്ട്

“നിറയെ പോലീസ് ആണല്ലോ.”

വൈശാഖൻ അർജുനോട് പറഞ്ഞു

“ഉം “

അർജുൻ ഒന്ന് മൂളി

“അടുത്ത പണി വരുന്നുണ്ട് “

വൈശാഖൻ ഒരു പേപ്പറിൽ മുഴുവൻ ഡീറ്റെയിൽസ് എഴുതി കൊണ്ട് വന്നത് അവന് കൊടുത്തു. പറഞ്ഞാൽ എവിടെ എങ്കിലും റെക്കോർഡ് ഓപ്ഷൻ ഉണ്ടെങ്കിൽ പിടിക്കും. ക്യാമറ ഇല്ലാത്തിടത്തോളം ഇത് സേഫ് ആണ്. ഈ എഴുത്ത് പരിപാടി

“ബെസ്റ്റ്. നമുക്ക് ഒരു ജോലി കുറഞ്ഞു “
ദീപു ചിരിച്ചു

“അത് പക്ഷെ ഇരട്ടി പണിയാ. നമ്മൾ ചെയ്യുമ്പോൾ സകലതും ക്ലോസ് ചെയ്യും.. അവൻ ചെയ്യുമ്പോൾ നമുക്കുളത് ഒഴിച്ചിടും. പോലീസിന് നിവിനെയും ഷെല്ലിയെയും വേണേൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. ദീപു ഇവിടെ ആയത് കൊണ്ട് he is safe..അത് പോലെയല്ല അവർ.”വൈശാഖൻ പറഞ്ഞു

“അപ്പൊ നമ്മൾ വീണ്ടും ഇടപെടേണ്ട വരും “

“yes “

“ആ മാത്യുന്റെ കാര്യമാ കഷ്ടം. മിണ്ടാനും വയ്യ മിണ്ടാതിരിക്കാനും വയ്യ. അയാളെ ഒന്ന് മീറ്റ് ചെയ്യ് ഡാഡി. ഫുൾ പ്ലാൻ നമുക്ക് കിട്ടി കഴിഞ്ഞാൽ പിന്നെ നമ്മൾ ആയിട്ട് അത് ക്ലോസ് ചെയ്യും “

അർജുൻ പറഞ്ഞു

“കാണാം., “

“കൃഷ്ണ?”

“കൃഷ്ണ സുഖമായി ഇരിക്കുന്നു. വേണേൽ ഡിസ്ചാർജ് ചെയ്യാം പക്ഷെ വേണ്ട ഹോസ്പിറ്റലിൽ കുറച്ചു കൂടി സുരക്ഷ ഉണ്ട്. നീയില്ലല്ലോ വീട്ടിൽ ചെന്നാലും. ആ കുട്ടിക്ക് ഭയങ്കര സങ്കടം ആണ്. വീട്ടിൽ ചെല്ലുമ്പോൾ അത് കൂടും.”

“ഡാഡി അവളോട് സംസാരിച്ചോ?,

“പിന്നെ സംസാരിക്കാതെ? ഇപ്പൊ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ദീപു ഒരു പിക് എടുക്ക് എന്റെയും അർജുൻറെയും.” ദീപു എടുത്തു കൊടുത്തു

“ഇന്നിത് കാണിച്ചു വഴക്ക് ഉണ്ടാക്കിപ്പിക്കും കുശുമ്പ് ഉണ്ട് നല്ലോണം. നിന്നെ ആരെങ്കിലും കൂടുതൽ സ്നേഹം കാണിച്ച തീർന്നു. മുഖം മാറും പിന്നെ കുറുമ്പ് ആണ് “

അർജുൻ നേർമ്മയായി ചിരിച്ചു

“പക്ഷെ പാവാ അർജുൻ അവള്.. so innocent.. ചിലപ്പോൾ കഷ്ടം തോന്നും. എത്ര സങ്കടങ്ങൾ അതിന്…എന്നാലും ഒന്നും പുറത്ത് കാണിക്കില്ല കുടുകുടന്നാണ് വർത്താനം. നാക്ക് വായിൽ കിടക്കില്ല. നോൺ സ്റ്റോപ്പ്‌ ആണ്. മുത്തശ്ശ എന്നാ വിളിക്കുക.. നല്ല സ്നേഹം ആണ്. ഞാൻ കുറേ നാളുകൾ മിസ്സ്‌ ചെയ്തു. മോളെ കാണാതെ മിണ്ടാതെ ഓരോ ഈഗോ..”

“ഡാഡി ഇനി പോകണ്ട. ഇവിടെ മതി “

വൈശാഖൻ ഒന്ന് പുഞ്ചിരിച്ചു

“കൃഷ്ണ ഡെയിലി ഇത് പറയും. പോകരുത് പോയ അവിടെ വന്നിടിക്കും “

വൈശാഖൻ ഉറക്കെ ചിരിച്ചു

“എന്നേ ഇടിച്ചു പഞ്ചറാക്കുമെന്ന് “

അയാൾ വീണ്ടും ചിരിച്ചു

അർജുൻ അതിശയത്തോടെ ആ ചിരിയിലേക്ക് നോക്കിയിരുന്നു. എത്ര നാളുകൾ കൂടിയാണ് ചിരി. അവൾ കൂടെയുണ്ടെങ്കിൽ ഇത് പോലെയാണ് എപ്പോഴും സന്തോഷം

ചിരി, തമാശ, പ്രണയം

അവൻ അൽപനേരം നിശബ്ദനായി

“കൃഷ്ണയ്ക്ക് കാണണം എന്ന് പറഞ്ഞു വിട്ടു. ഒന്ന് വന്നിട്ട് പോ അർജുൻ “

“വേണ്ട ഡാഡി. അവളെ കണ്ടാൽ ഞാൻ തളർന്നു പോകും. ഇപ്പൊ ഉള്ള മനസ്സ് എന്നേ വിട്ടു പോകും. ഇനിയുമുണ്ട് ആൾക്കാർ അക്ബർ അലി, സിദ്ധാർഥ്, ഫർഹീൻ…എന്റെ പെണ്ണിനെ ഷൂട്ട്‌ ചെയ്തവനെ പോലീസിന് കൊടുക്കുമോ ഞാൻ? ഇല്ല.. എല്ലാത്തിനെയും തീർക്കും. എന്റെ കൈ കൊണ്ട്…അത് കഴിഞ്ഞു കണ്ട മതി. അത് കഴിഞ്ഞേ അർജുൻ കൃഷ്ണയേ കാണുള്ളൂ. അവളോട് പറയണ്ട ഒന്നും. എനിക്ക് വയ്യ. മെഡിസിൻ ഉണ്ട്. അത് മതി..”

വൈശാഖൻ ഒന്ന് മൂളി

“ഇങ്ങോട്ട് വരാൻ ഇപ്പൊ വാശി കാണിക്കുന്നുണ്ട്. എല്ലാം മാറിയല്ലോ ഞാൻ പോയി നിൽക്കാം എന്നൊക്കെ. പക്ഷെ അത്രേം ഒന്നും ആൾക്ക് ശരിയായിട്ടില്ല. ഇന്നലെ ചെസ്റ്റ് പെയിൻ വന്നു. പിന്നെ രാത്രി ജയൻ വന്നു എക്കോ എടുത്തു നോക്കി. പ്രോബ്ലം ഇല്ല. പക്ഷെ ഇടക്ക് വരുന്നുണ്ട് എന്ന് മോള് പറഞ്ഞു… ചിലപ്പോൾ നിന്നെ കണ്ടാൽ മാറുമായിരിക്കും. ഒരു പ്രാവശ്യം ഞാൻ കൊണ്ട് വരാം. ഞാൻ തന്നെ തിരിച്ചു കൊണ്ട് പൊക്കോളാം “

“വേണ്ട ഡാഡി. അത് പിന്നെ എനിക്ക്. അവളെ എനിക്കെ അറിയാവുള്ളൂ..കംപ്ലീറ്റ് ആയിട്ട്. അവൾക്ക് എല്ലാം മനസിലാകും അത് വിഷമം ആകും. പിന്നെ അവള് വന്നു വിളിച്ച എതിർക്കാൻ പറ്റില്ല. തല്ക്കാലം ഫോൺ മതി. അതും ഒരു കാലം “

അവൻ ദീർഘമായി ശ്വസിച്ചു

“അക്ബർ അലിയെ ഞാൻ ഡീൽ ചെയ്തോളാം. അജിയും ഇക്ബാലും ഒക്കെ ഉണ്ടല്ലോ. അന്നത്തെ ദിവസം നിവിനും ഷെല്ലിയും ഇവിടെ ഉണ്ടാകണം. ഇവിടെ പോലീസിന്റെ മുന്നില് “

അർജുൻ ദീപുവിനെ നോക്കി. അങ്ങനെ ആവട്ടെ എന്നുള്ള അർത്ഥത്തിൽ അവൻ തലയാട്ടി

വൈശാഖൻ പോയി

കൃഷ്ണ കാത്തിരിക്കുന്നുണ്ടായിരുന്നു

“ഇത് മോൾക്കുള്ള ചോക്ലറ്റ്. ഇത് കുറച്ചു fruits..”

അവൾ അത് ഒരെണ്ണം വായിലിട്ട് നുണഞ്ഞു

“അപ്പുവേട്ടൻ എന്താ പറഞ്ഞെ? എന്നാ വരിക?”

“കുറച്ചു നാളുകൾ കൂടി കഴിഞ്ഞു വരും
മെഡിസിൻ കോഴ്സ് തീരട്ടെ എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ മോള് കണ്ടില്ലേ ഓരോ കൊ- ല- പാതകം.. അതെല്ലാം അവന്റെ തലയിൽ വരും. ആരെങ്കിലും ചെയ്തതാണെങ്കിലും ച- ത്തത് അവന്റെ ശത്രുക്കൾ അല്ലെ? അവിടെ പോലീസ് കാവലിലാണ്
പ്രൊട്ടക്ഷൻ ഉണ്ട്. കുറച്ചു ദിവസം കഴിഞ്ഞു മോളും പൂർണമായും സുഖം ആകുമ്പോൾ വരും “

അവൾ മിണ്ടാതെ ഇരുന്നു

“ആ ഒരു പിക് കാണിക്കാം “

വൈശാഖൻ അവർ ഒന്നിച്ചുള്ള പിക് കാണിച്ചു

“കൊള്ളില്ല “

അവൾ മുഖം വീർപ്പിച്ചു. വൈശാഖൻ ഉറക്കെ ചിരിച്ചു

“കണ്ട മതി. കുരങ്ങന്മാര് രണ്ടെണ്ണമിരിക്കുന്നു കൊള്ളില്ല “

“കുശുമ്പ് എന്ന് വെച്ചാൽ എന്താന്ന് മോൾക്ക് അറിയുകേയില്ല “

“ഓ പിന്നെ. എനിക്ക് കുശുമ്പ് എന്തിനാ..മുത്തശ്ശൻ ഭയങ്കര സാധനം ആണ് ട്ടോ “

വൈശാഖൻ പിന്നേയും ഉറക്കെ ചിരിച്ചു

“അയ്യ ഒരു കിണി. എനിക്ക് ചിരിയൊന്നും വരുന്നില്ലേ.ഞാൻ എന്നുമിവിടെ കിടക്കത്തില്ലല്ലോ. എടുത്തു കാണിച്ചു തരാം “

കുറുമ്പൊടെ അവൾ പറഞ്ഞു

അവളുടെ കുസൃതി നിറഞ്ഞ സംസാരം കേട്ട് ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ലായിരുന്നു

മാനേജർ വന്നു വിളിച്ചപ്പോ വൈശാഖൻ റൂമിലേക്ക് പോയി. കൃഷ്ണ ജനാലയിലൂടെ നഗരത്തെ നോക്കി നിൽക്കുകയായൊരുന്നു

അച്ഛനും അമ്മയ്ക്കും നല്ല പനി. കുഞ്ഞ് വാവയ്ക്ക് ശര്ദില്. അത് കൊണ്ട് ആരും വരണ്ട എന്ന് അവൾ തീർത്തു പറഞ്ഞു. ഒറ്റയ്ക്ക് ആവുമ്പോൾ കുറേ ആലോചിച്ചു കൊണ്ട് ഇരിക്കാം. ഫോൺ ബെൽ അടിക്കുന്നത് കേട്ട് അവൾ എടുത്തു

അർജുൻ

“മോളെ?”

അവളുടെ കണ്ണുകൾ നിറഞ്ഞു

“ഉം.”

“എന്റെ കുഞ്ഞ് എന്താ ചെയ്യുന്നേ?”

“വെറുതെ പുറത്ത് നോക്കി നിൽക്കുകയായിരുന്നു “

“ആരാ ഇന്ന് ഒപ്പം?”

“ഇന്ന് ഒറ്റയ്ക്കാ. വീട്ടിൽ എല്ലാർക്കും പനി. വരണ്ട എന്ന് ഞാൻ പറഞ്ഞു “

അവന്റെ ഹൃദയത്തിൽ ഒരു വേദന വന്നു

“അച്ഛനെ വിളിച്ചു പറയാം ഞാൻ “

“എന്തിന്? ഇത് മതി. അപ്പുവേട്ടൻ ഇല്ലെ എന്റെ കൂടെ? അപ്പുവേട്ടന്റെ ഓർമ്മകൾ..ആ സ്നേഹം നമ്മൾ ഒന്നിച്ചുണ്ടായിരുന്ന നല്ല നിമിഷങ്ങൾ ഒക്കെ ഇവിടെ വെച്ചാ… ഇത് മതി. ഒറ്റ ആവണ്ടേ ഇടയ്ക്ക്?”

അവന്റെ കണ്ണ് നിറഞ്ഞൊഴുകി

“വേദന വന്നുന്ന് ഡാഡി പറഞ്ഞു “

അവൻ മുഖം തുടച്ചു ചോദിച്ചു

“സാരോല്ല. ഒരു വിങ്ങൽ വരും ഇടയ്ക്ക്..ഞാൻ ഇത്രയും നാളൊന്നും കാണാതെ ഇരുന്നിട്ടില്ല.. ഓർക്കുമ്പോൾ ഒരു പിടച്ചിൽ പോലെ. അപ്പോഴാ വേദന വരിക…കുറച്ചു കഴിഞ്ഞു മാറും വിഷമിക്കണ്ട ട്ടോ “

അവൻ ഒന്ന് മൂളി

“വെച്ചോ ഉറങ്ങിക്കോ…”

അവൾ മെല്ലെ പറഞ്ഞു. അവൻ കാൾ കട്ട്‌ ആക്കി

“എന്താടാ?”

അവന്റെ വിഷമം കണ്ടു ദീപു ചോദിച്ചു

“കൃഷ്ണ ഇന്ന് ഒറ്റയ്ക്കാണ്. വീട്ടിൽ എല്ലാർക്കും പനിയാ.”

“അതിനെന്താ. ഹോസ്പിറ്റലിൽ അല്ലെ. എല്ലാരും ഉണ്ടല്ലോ…”

അവൻ മുഖം കൈകളിൽ താങ്ങി

“എന്റെ കൊച്ച് എന്നെ ആഗ്രഹിക്കുന്നുണ്ട് ദീപു.. അവളെന്നെ ഓർത്തു കൊണ്ട് ഉറങ്ങില്ലിന്ന്. എനിക്ക് അറിയാം… പാവം… എന്റെ ദൈവമേ “

അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി

“അർജുൻ “

ദീപു പെട്ടെന്ന് അവനെ ചേർത്ത് പിടിച്ചു

“നീ പോ “

അവൻ പറഞ്ഞു

“ഇടക്ക് ആ പണ്ടാരങ്ങൾ വന്നു ചെക്ക് ചെയ്യുമ്പോൾ ഇല്ലെങ്കിൽ പിന്നെ. അത് പ്രോബ്ലം ആകും..”

ദീപു ഒന്ന് ചിരിച്ചു

“ഷെല്ലി വരും. ഞാൻ വിളിച്ചോളാം “

“അവൻ വന്നിട്ടെന്തിനാ കോ- പ്പേ?”

“അത് നീ നോക്കിക്കോ. ഒരുത്തനും അറിയാൻ പോണില്ല…അവന് ചിലപ്പോൾ ഇൻജെക്ഷൻ വല്ലോം കിട്ടും അത്രേ തന്നെ “

അർജുൻ കണ്ണ് മിഴിച്ചു

“എടാ അവനു പണി കൊടുക്കരുത് “

“ഇല്ലാന്ന്. നീ പോ… രാത്രി എവനെങ്കിലും വന്നു നോക്കിയാൽ അല്ലെ പ്രശ്നം ഉള്ളു? അത് ഞാൻ ഹാൻഡിൽ ചെയ്തോളാം “

അർജുൻ ഒന്നുടെ നോക്കി

പോടാ ദീപു വീണ്ടും പറഞ്ഞു

അർജുൻ എഴുന്നേറ്റു

മൊബൈൽ ദീപുവിന്റെ കയ്യിൽ കൊടുത്തു

“ടവർ ലൊക്കേഷൻ ഇവിടെ തന്നെ ഇരിക്കട്ടെ “

“ബുദ്ധി…ഹോ “

അർജുൻ ചിരിച്ചു

തുടരും…