ധ്രുവം, അധ്യായം 113 – എഴുത്ത്: അമ്മു സന്തോഷ്

ജീപ്പ് ഓടികൊണ്ടിരുന്നു. അക്ബർ അലി പിന്നിലേക്ക് നോക്കി. കാണാനില്ല

“അവർക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഒന്ന് വിളിച്ചു നോക്കട്ടെ “

അയാൾ ഫോൺ തിരഞ്ഞു. കാണുന്നില്ലല്ലോ….

കുറച്ചു സമയം മുൻപ്….

അക്ബർ അലി ജീപ്പിലേക്ക് കയറുന്നു. പോക്കറ്റിൽ നിന്നും മൊബൈൽ കൂടെയുള്ളവന്റെ കയ്യിൽ. അത് തൃശൂർ മൈതാനത്തിന്റെ വശത്തെ കുപ്പയിലേക്ക്

“ഫോൺ കാറിൽ വെച്ചു മറന്നു. നിങ്ങളുടെ ഫോൺ ഒന്ന് തരാമോ?”

“ദേ നമ്മൾ എത്തി പോലീസ് സ്റ്റേഷൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അവർ അവിടെ വരും “

ജീപ്പ് ഇടവഴിയിലൂടെ തിരിഞ്ഞു. പെട്ടെന്ന് നിന്നു

“എന്തോ പറ്റിയെടോ?” പുറകിൽ നിന്ന് ആൾ ചോദിച്ചു

“സ്റ്റാർട്ട്‌ ആകുന്നില്ല സർ “

“ശേ..വാ ഇറങ്ങിക്കോ. ദേ കാണുന്ന വളവ് തിരിഞ്ഞാൽ സ്റ്റേഷന. കുറച്ചേയുള്ളു “

പോലീസ് ഇറങ്ങി. അക്ബർ അലിക്ക് സംശയം തോന്നി തുടങ്ങി. തൃശൂർ പോലീസ് സ്റ്റേഷൻ നഗരപരിധിയിലാണ്. ഇതേതോ വിജനമായ വഴിയിലൂടെ…

പെട്ടെന്ന് അയാൾ തിരിഞ്ഞോടാൻ ഭാവിച്ചു

“ഹേയ് അങ്ങനെ അങ്ങ് പോയാലോ ” കൂടെയുള്ള ആൾ അവനെ പൂണ്ടടക്കം പിടിച്ചു

പുറകിൽ നിന്നു കൈകൾ കൂട്ടിക്കെട്ടി. ഒരു കാർ വരുന്നത് കണ്ട് അയാൾ അലറി വിളിച്ചു. കാർ നിന്നു

അയാൾ ആശ്വാസത്തിൽ നോക്കി. ഇറങ്ങിയ ആളെ കണ്ട് അയാൾ ഒന്ന് ഞെട്ടി

വൈശാഖൻ, അർജുന്റെ അച്ഛൻ

വീൽ ചെയറിലാണ്. കൂടെയുള്ള ആളെ അവനു പരിചയം ഇല്ല

“അക്ബർ അലി….” വൈശാഖൻ വിളിച്ചു

തന്റെ നിമിഷങ്ങൾ ഇവിടെ അവസാനിക്കുകയാണ്. അയാൾക്ക് മനസിലായി

“എവിടെ ആണ് ഫിനിഷിങ് പോയിന്റ്?” നിവിൻ അവരോട് ചോദിച്ചു ചോദിച്ചു

“ഇവിടെ പോരെ?” ഒരാൾ പറഞ്ഞു

വൈശാഖൻ അവന്റെ മുഖത്ത് നോക്കി

“അക്ബർ അലി. അർജുൻ ആണ് ഇതിൽ ഇടപെടുന്നതെങ്കില് നിന്റെ മരണം ഇത്രയും ഈസി ആവില്ല. മറ്റു രണ്ടു പേരും മരിച്ചത് നീ അറിഞ്ഞതാ. അതിലും ക്രൂ- രമായിട്ട്…അങ്ങനെ ആവുള്ളു. ഇതിപ്പോ ഞാൻ പാവം
ഇവൻ പാവം. അധികം വേദന ഒന്നും കൊടുക്കണ്ട വേഗം ആയിക്കോട്ടെ “

“സർ പ്ലീസ്. സർ ഞാൻ ഇതിലൊന്നുമില്ല സർ…” അയാൾ കരഞ്ഞു

“നിങ്ങൾ ഡിസ്കഷൻ തുടങ്ങിയ കാലം മുതൽ ഉള്ള സകല റെക്കോർഡ്സും ഞങ്ങളുടെ പക്കൽ ഉണ്ട്. ഇപ്പൊ അത് പോലീസിന്റെ പക്കലുമുണ്ട്. പിന്നെ ഞാൻ കൊ- ന്നില്ലെങ്കിലും നീ ചാവും. സിദ്ധാർഥ് കൊടുത്ത കൊട്ടേഷൻ..”

“നോ സിദ്ധാർഥ് എന്റെ ഫ്രണ്ട് ആണ്. അവൻ അങ്ങനെ ചെയ്യില്ല.”

നിവിൻ മൊബൈലിൽ അത് കേൾപ്പിച്ചു കൊടുത്തു. അക്ബർ അലി വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചു നിന്നു

“കൂട്ടുകാരെ സെലക്ട്‌ ചെയ്യുമ്പോ സൂക്ഷിക്കണം. അടുത്ത ജന്മം എങ്കിലും. അപ്പൊ വൈകണ്ട. രക്തം വേണ്ട “

വൈശാഖൻ പറഞ്ഞു

അക്ബറിന്റെ മുഖത്ത് പിടിച്ചു ഒരുവൻ. അപരൻ ശരീരത്തിലും. മുഖം കൂടിപ്പിടിച്ചു കഴുത്തു 360ഡിഗ്രിയിൽ അതിവേഗം തിരിക്കുമ്പോൾ കഴുത്തിന്റെ എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടു. ഒരു പിടച്ചിൽ. തീർന്നു

അവർ അത് അവിടേ ഇട്ടിട്ട് തിരിച്ചു പോയി. അത് മനഃപൂർവം ആയിരുന്നു. പോലീസ് ബോഡി കണ്ടെടുക്കണം. അവരെ അറസ്റ് ചെയ്യണം. അപ്പോ അവർ തന്നെ പറയും സിദ്ധാർഥ്ന്റെ കൊട്ടേഷൻ ആയിരുന്നുന്ന്…

പോലീസ് സ്റ്റേഷനിൽ നിന്നും സകലയിടത്തേക്കും വിവരം പോയി. നഗരത്തിൽ നിന്നു തന്നെ ജീപ്പും അതിലെ ആൾക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിച്ചു

സിദ്ധാർഥ് മേനോന്റെ കൊട്ടേഷൻ ആണ്. തെളിവുകൾ ഉണ്ട്

മാത്യു അറസ്റ് ചെയ്യപ്പെട്ടപ്പോൾ തന്നെ സിദ്ധാർഥ് മേനോൻ ഒളിവിൽ പോയി. അത് കൊണ്ട് തന്നെ അക്ബർ അലിയുടെ കാര്യം അയാൾ അറിഞ്ഞില്ല. അത് വരെ നാണക്കേട് കൊണ്ട് പുകഞ്ഞ കേരള പോലീസിന് അല്പം ആശ്വാസം ആയി

സിദ്ധാർഥ് മേനോന്നായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. തെളിവുകൾ ഓരോന്നായി അയാൾക്ക് എതിരായി പുറത്ത് വന്നു. ഏറ്റവും വലിയ തെളിവ് മാത്യു. ജീവിച്ചിരിക്കുന്ന ദൃക് സാക്ഷി

മാക്സ് ഗ്രുപ്പ് സ്വന്തം ആക്കാൻ സിദ്ധാർഥ് മേനോൻ കളിച്ച വൃത്തികെട്ട ഒരു കളി. മറ്റുള്ളവരെ കൂട്ട് പിടിച്ചു അർജുനെ ടാർഗറ്റ് ചെയ്യുക. അതിന് ശേഷം അയാൾ തന്നെ ഓരോരുത്തരെയായി ഇല്ലാതാക്കി തുടങ്ങി. പോലീസിന്റെ ശ്രദ്ധ അർജുനിലായത് കൊണ്ട് അത് അയാൾക്ക് എളുപ്പമായിരുന്നു. ഒടുവിൽ അക്ബർ അലിയിലേക്ക് എത്തിയപ്പോൾ പിടിച്ചു. പക്ഷെ അക്ബറിന്റെ ജീവൻ രക്ഷിക്കാനായില്ല

ഇത്രയും ആണ് പ്രാഥമികമായ വിവരങ്ങൾ

അത്രയും മീഡിയയ്ക്ക് കൊടുത്തു കഴിഞ്ഞപ്പോൾ ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ തിന്നാൻ കിട്ടിയത് പോലെ മൂന്നാല് ദിവസത്തെ അന്തി ചർച്ചക്ക് അത് അവർ ഉപയോഗിച്ചു

മുഖ്യമന്ത്രിയുടെ നേതൃത്വതിൽ പോലീസിൽ ഉന്നത തല യോഗം നടന്നു. തെളിവുകൾ ഇല്ലെങ്കിൽ ഉണ്ടാക്കാൻ നിർദേശം വന്നു. സർക്കാർ നാണം കെട്ട കേസുകൾ ആണ്. ഓരോ മരണങ്ങളും അപമാനങ്ങൾ ആയിരുന്നു. വെല്ലുവിളികൾ ആയിരുന്നു. ജനത്തിന്റെ മുന്നിൽ നാണം കെട്ട് പോയി

പക്ഷെ ഇപ്പോഴും ഒരാളെ കിട്ടിയിട്ടില്ല. ഫർഹീൻ

അർജുന്റെ വൈഫ്‌ കൃഷ്ണയേ വെടി വെച്ചവൻ. വേറെ ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല

നീനയുടെ ഉള്ളിൽ എങ്ങനെ വിഷം ചെന്നു?

ചിലതൊക്കെ ചേരാതെ പോകുന്നുണ്ട്. എങ്ങും എത്താതെ പോകുന്നുണ്ട്. എവിടെയോ ചേരാത്ത ലിങ്കുകൾ. പക്ഷെ അത് കൂട്ടിയിണക്കാൻ ഇപ്പൊ നേരമില്ല. സിദ്ധാർഥ് മേനോനെ കിട്ടണം. ഇത് മുഴുവൻ അങ്ങേരുടെ തലയിൽ വെച്ച് കൊടുക്കണം. അതാണ് പോലീസിന്റെ ഇപ്പോഴത്തെ ഉദ്ദേശം

മാത്യുവിനെ റിമാൻഡ് ചെയ്തു. കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിൽക്കുന്നതും കുറ്റമാണ്. മാത്രവുമല്ല അയാൾ പുറത്ത് ആണെങ്കിൽ അയാളെ കൊ- ല്ലും. അത് ഉറപ്പാണ്. പ്രധാനപ്പെട്ട ഒരു തെളിവ് നഷ്ടം ആകും. അവൻ പുറത്ത് വേണ്ട. അകത്തു കിടക്കട്ടെ

എസ് പി രാജേഷ് വീട്ടിലായിരുന്നു

രാഹുൽ കാണാൻ വന്നിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞപ്പോൾ അയാൾ സ്വീകരണ മുറിയിലേക്ക് ചെന്നു. രാഹുൽ എഴുന്നേറ്റു

“ഇരിക്കേടോ.” രാജേഷ് വന്നു അരികിൽ ഇരുന്നു

“ഇടക്കാല ആശ്വാസം ആയി അല്ലെ രാഹുൽ?” രാജേഷ് പുഞ്ചിരിച്ചു

“സാറെ പക്ഷെ ഇതൊന്നും സത്യം അല്ലെന്ന് കുറഞ്ഞ പക്ഷം നമുക്ക് രണ്ടു പേർക്കും അറിയാം. ഒരു പക്ഷെ അക്ബർ അലിയുടെ കേസ്‌ സത്യം തന്നെ ആവും. നമ്മൾ ആ വോയിസ്‌ കേട്ടതാണ്. അത് fake അല്ല. പക്ഷെ ബാക്കി മൂന്നെണ്ണം അർജുൻ തന്നെ ചെയ്തതാണ്. അയാൾ ഒറ്റയ്ക്കല്ല സർ. കൂട്ടുകാരുണ്ട്. ഞാൻ ഒന്ന് അന്വേഷിച്ചു. കൂടെയെപ്പോഴും ഉള്ളത് ദീപു. ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡറിൽ ഒരാൾ നിവിൻ. ദുബായിൽ ബിസിനസ് നടത്തുന്ന ആൾ ഷെല്ലി. ഇവർ നാലുപേരും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. അന്ന് മുതൽ ഉറ്റ സുഹൃത്തുക്കൾ. സകല ചെറ്റത്തരവും ചെയ്തു കൊണ്ടിരുന്നത് ഇവന്മാർ ഒന്നിച്ചാണ്. അർജുൻ ആ കുട്ടിയെ കല്യാണം കഴിച്ചത് പ്രണയിച്ചാണ്.അഞ്ചു വർഷം…ആ അഞ്ചു വർഷങ്ങളിൽ അയാൾ മാറി. നന്നായി. ദീപുവും നിവിനും വിവാഹിതരായി ഒതുങ്ങി. ഷെല്ലി മാത്രം കല്യാണം കഴിച്ചിട്ടില്ല. ഇവന്മാരുടെ ഒരു കുഴപ്പം എന്താ ന്ന് വെച്ചാൽ ഇതിലൊരുത്തന് എന്തെങ്കിലും വന്നാൽ ബാക്കി മൂന്നെണ്ണവും കുടുംബം കളഞ്ഞിട്ട് അവന്റെയൊപ്പം കാണും. ദീപുവിന് ഒരു സർജറി ഉണ്ടായിരുന്നു അർജുന്റെ ഹോസ്പിറ്റലിൽ. അർജുൻ ആണ് മുഴുവൻ സമയവും ഒപ്പം ഉണ്ടായിരുന്നത്. ഒരു കോടി രൂപ എങ്കിലും ചെലവ് വന്നിട്ടുണ്ട്. ദീപുവിനത് ഫ്രീ ആയിരുന്നു. അത് പോലെ മറ്റവന്മാരും ഇവനൊപ്പം ആ ആശുപത്രിയിൽ ഉണ്ടായിരുന്നു മുഴുവൻ സമയവും. അത്രയും നാളും. ഈ നാലെണ്ണം തമ്മിലുള്ള ബോണ്ടിങ് സാധാരണ ഇപ്പൊ ഒരമ്മ പെറ്റ സഹോദരൻമാർ തമ്മിൽ പോലും കാണാൻ കഴിയില്ല. അത്രയും ആഴം ഉള്ള അടുപ്പമാണ്. ഒരുത്തനെ ഒന്ന് തൊട്ട് നോക്ക്. അവന്റെ മരണം കണ്ടല്ലാതെ മറ്റവന്മാർ പിൻവാങ്ങില്ല. ഇപ്പൊ അർജുൻ ഇല്ലെങ്കിൽ കൂടെ ഇതൊക്കെ നടക്കും. അവന്മാർ മൂന്നും കൂടി മുഴുവൻ പേരെയും തീർക്കും. അവന്മാർ അങ്ങനെ ആണ് സർ..അത് കൊണ്ട് ഇത് മിനിസ്ട്രിക്കും പോലീസിനും ആശ്വാസത്തിനു ഒരു പ്രതിയെ കിട്ടിയേനെ ഞാൻ പറയു. സർ നോക്കിക്കോ സിദ്ധാർഥ് മേനോൻ ഇനിയൊരിക്കലും പുറം ലോകം കാണില്ല. സുകുമാരക്കുറുപ്പിന്റെ കാര്യം പറഞ്ഞത് പോലെ അയാൾ ഒരു മിസ്റ്ററി ആയി തുടരും. അയാളെ അർജുൻ തീർക്കും, ബോഡി നമുക്ക് കിട്ടില്ല. ആ
ആളായിരുന്നു അർജുന്റെ വൈഫിനെ കൊ- ല്ലാൻ നേരിട്ട് കൊട്ടേഷൻ കൊടുത്ത ആൾ. ഇത് വരെ കൊ-ല്ലപ്പെട്ടവരെല്ലാം കൂട്ടു നിന്നവരാണ്. അവരെ കൊ- ന്ന വിധം നമ്മൾ കണ്ടു. എത്ര ബ്രൂട്ടൽ ആയിട്ടാണെന്ന്.. എത്ര intelligent ആയിട്ടാണ് എന്ന്. ഇവന്റെ വിധി ഇതിന്റെ അപ്പുറം ആയിരിക്കും. ഉറപ്പാണ്. അർജുൻ ഒരു സൈ- ക്കോ ആണ് സർ. അങ്ങനെ ഉള്ളവർ ചെയ്യുന്നതും എക്സ്ട്രീം ആയിരിക്കും..സ്നേഹിച്ചാൽ അങ്ങനെ. വെറുത്താൽ അങ്ങനെ….ആ പെണ്ണിനെ തൊട്ട മുഴുവൻ പേരെയും അവൻ കൊ- ല്ലും ഇഞ്ചിഞ്ചായിട്ട്.. “

രാജേഷ് മുഴുവൻ കേട്ടിരുന്നു. രാഹുൽ പറയുന്നത് മുഴുവൻ സത്യമാണ്. കില്ലർ അർജുൻ തന്നെ. പക്ഷെ തെളിവുകൾ മുഴുവൻ സിദ്ധാർഥ്നു എതിരാണ്. അക്ബർ അലിയെ കൊ- ന്നത് പോലും അർജുന്റെ ആൾക്കാർ ആവാം

കാരണം മാത്യു അറെസ്റ്റ്‌ലായത് അറിഞ്ഞതോടെ സിദ്ധാർഥ് ഇതിൽ നിന്ന് സ്വാഭാവികം ആയും പിന്മാറുമെന്ന് അർജുനും കൂട്ടർക്കും അറിയാം. ഈ സമയം അക്ബർ കൊ- ല്ലപ്പെട്ട സിദ്ധാർഥ്വിന്റെ തലയിൽ വരുമെന്നും അറിയാം. അത് കൊണ്ടാണ് ഈ നേരം നോക്കിയടിച്ചത്. കൊ- ന്നിട്ട് കൊ- ലയാളികൾ ഒളിച്ചില്ല എന്നതായിരുന്നു ഏറ്റവും ശ്രദ്ധിച്ച കാര്യം

അവർ നഗരത്തിൽ ചുറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു. പോലീസ് പിടിച്ചപ്പോൾ ഒരേതിർപ്പുമില്ലാതെ കീഴടങ്ങി. മുഴുവൻ കാര്യങ്ങൾ അധികമൊന്നും ചോദിക്കാതെ തന്നെ പറഞ്ഞു

ഇത് അന്വേഷിച്ചു പോയിട്ടുള്ള അർജുനെ നേരിട്ട് കണ്ടിട്ടുള്ള സകല പോലീസ് കാർക്കും മനസിലായ ഒരു സത്യം ഉണ്ട്. അർജുൻ കൊ- ല്ലാൻ മടിയില്ലാത്ത ഒരാളാണ്. അയാളെ വേദനിപ്പിക്കുന്നവർക്ക് മ- രണത്തിൽ കുറഞ്ഞു ഒരു ശിക്ഷ അയാൾ കൊടുക്കില്ല. അപ്പൊ അയാളുടെ പെണ്ണിനെ വേദനിപ്പിക്കുന്നവന്റെ അവസ്ഥ ഊഹിക്കാൻ പോലും കഴിയാത്ത വിധമായിരിക്കും

ഒരു സൈ- ക്കോപാത്ത് അതിബുദ്ധിമാനും ശത കോടീശ്വരനും കൂടിയാണെങ്കിൽ ആർക്കും അയാളെ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല. പോലീസിനോ കോടതിക്കോ കഴിയില്ല. അർജുൻ തളരുന്നത് ഒറ്റ ആളിന്റെ മുന്നിലാണ്
കൃഷ്ണ

അവൾ…അവന്റെ എല്ലാമാണ്. അവൾക്ക് വേണ്ടിയാണ് അവൻ ജീവിക്കുന്നത് തന്നെ

അവളിലൂടെ..

ഭ്രാന്ത് പോലെ അസ്ഥിയിൽ ആളിപ്പിടിച്ച അഗ്നിയാണ് അവന് കൃഷ്ണ

അവളുടെ ഒറ്റ വിളിയൊച്ചയിൽ, ഒറ്റ നോട്ടത്തിൽ, ഒരു പുഞ്ചിരിയിൽ, ഒരുമ്മയിൽ, അർജുൻ മഞ്ഞു പോലെ ഉരുകിപ്പോകും

അവളുടെ ലോകമാണ് അവന്റെ സ്വർഗം
അത് കൊണ്ട് തന്നെ കൃഷ്ണയേ ബാധിക്കുന്നതെന്തിനോടും പൈ- ശാചികമായി പെരുമാറിക്കളയുമവൻ….

സായി മെന്റൽ ഹോസ്പിറ്റലിൽ നിന്നു പോലീസിനെ പിൻവലിച്ചു

“ഇനി വേണേൽ ഡിസ്ചാർജ് ചെയ്യാം അർജുൻ “

ഡോക്ടർ വാസുദേവൻ പറഞ്ഞു

“ഒരാഴ്ച കൂടി കഴിഞ്ഞു മതി ഡോക്ടർ..ഒരാഴ്ച കഴിഞ്ഞു മതി..ഇനിയും പാതിവഴിയിലുണ്ട് ചിലതൊക്കെ. എന്റെ പഴയ ജീവിതം ജീവിക്കാൻ തുടങ്ങുമ്പോൾ ഇനി ഒരാളും എന്റെ മുന്നിൽ ഒരു പ്രതിബന്ധമായി മുന്നിൽ ഉണ്ടാകരുത്. എല്ലാം..എല്ലാം..തീരണം. ഇനിയുമുണ്ട് രണ്ടു പേര്. സിദ്ധാർഥ്. ഫർഹീൻ. അത് കൂടി തീർന്നിട്ട് ഉള്ളു ഞാൻ വീട്ടിലേക്ക് “

“അതുടനെ വേണോ അർജുൻ? ഇപ്പൊ ബോൾ നമ്മുടെ കോർട്ടിലാണ് “

“അതേ അത് കൊണ്ട് തന്നെ വേഗം ജയിച്ചു കേറാം.”

“All the best dear “

വാസുദേവൻ ആ തോളിൽ തട്ടി ഒന്നു പുഞ്ചിരിച്ചു

അർജുൻ അദ്ദേഹം പോയി കഴിഞ്ഞപ്പോൾ ദീപുവിനെ നോക്കി

“എടാ നീ ഒന്ന് വീട്ടിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു വന്ന മതി..കുഞ്ഞിനെ കണ്ടിട്ട് എത്ര നാളായി. നീ പൊയ്ക്കോ “

ദീപു അവനെ സൂക്ഷിച്ചു ഒന്ന് നോക്കി

“നീ എന്താ ഇങ്ങനെ നോക്കുന്നെ? ഞാൻ ഒരു നല്ല കാര്യം പറഞ്ഞതല്ലേ?

ദീപു അവിടെ ഇരുന്ന ഗ്ലാസ്‌ കയ്യിൽ എടുത്തു

“എറിയണ്ട…നീ പോകണ്ട പോരെ?”

അവൻ അത് അവിടെ വെച്ചിട്ട് ലാപ്ടോപ്പിലേക്ക് തിരിഞ്ഞു. അർജുന്‌ പെട്ടെന്ന് ഒരു സ്നേഹം വന്നു. അവൻ ദീപുവിന്റെ അരികിൽ പോയിരുന്നു കൈ തോളത്തിട്ട് ഒന്ന് ചേർത്ത് പിടിച്ചു

“ഡാ “

“ആ “

“എടാ ദീപു?”

“എന്താ?”

“നിനക്ക് എന്നേ വലിയ ഇഷ്ടം ആണല്ലേ?”

“നീ എന്നേ ഈ ജോലി ചെയ്യാൻ സമ്മതിക്കുകേലെ?”

അർജുൻ ആ ലാപ്ടോപ് എടുത്തു മാറ്റി വെച്ചു

“തേങ്ങ..നീ പറ..” ദീപു അവന്റെ മുഖത്തേക്ക് നോക്കി

ഒരു അസുഖവുമില്ലിപ്പൊ പ്രസന്നമായ മുഖം. തിളങ്ങുന്ന കണ്ണുകൾ. ഒരു മാസത്തെ സംഘർഷം അവസാനിച്ചു

ദീപു ചിരിച്ചു

“പിന്നല്ലാതെ..”

“നമുക്ക് ഒന്ന് കറങ്ങാൻ പോകാം.. എത്ര ദിവസം ആയി ഇങ്ങനെ?”

ദീപു സമ്മതിച്ചു

“പക്ഷെ ഞാൻ ഡ്രൈവർ..”

ദീപു പറഞ്ഞു

“ആയിക്കോ. എനിക്ക് നഗരം ഒന്ന് കാണണം. പകൽ..കുറേ നാളായില്ലേ പകൽ കണ്ടിട്ട്..”

“അതൊക്കെ കാണാം. ടാർജറ്റ്‌  കഴിഞ്ഞിട്ടില്ല. രണ്ടെണ്ണം പുറത്ത് ഉണ്ട് “

“അവർക്ക് രണ്ടു ദിവസം ബ്രേക്ക്‌…നമുക്കും..ആദ്യം നിന്റെ വീട്ടിൽ പോകാം..എന്നിട്ട് എന്റെ കൊച്ചിനെ ഒന്ന് കാണാം.  “

“done “

അവർ വേഷം മാറി

“സെക്യൂരിറ്റി വേണോ?”

അർജുൻ ഒന്ന് മടിച്ചു

“വേണ്ടേ”

“ഒരു പ്രൈവസി കിട്ടില്ലടാ. നീയും ഞാനും മാത്രം അല്ലെ…..”

“എന്നാ വേണ്ട “

ദീപു കീ എടുത്തു

“അവന്മാരെ കൂടെ വിളിക്കാം. ഫുഡ് പുറത്ത് നിന്നു കഴിക്കാം “

done എന്ന് കൈ കാണിച്ചു അർജുൻ. ദീപു വിളിച്ചു വിവരം പറഞ്ഞു. അവർ എത്തിക്കൊള്ളാമെന്ന് പറഞ്ഞു. ദീപു കാർ സ്റ്റാർട്ട്‌ ചെയ്തു

“നമ്മൾ രണ്ടു പേരും കൂടി കുറേ നാളായല്ലേടാ പുറത്ത് പോയിട്ട്?”

അർജുൻ ഒന്ന് ചേർന്ന് ഇരുന്നു. ദീപു ഒന്ന് മൂളി

“ആ തെ- ണ്ടി എവിടെ ആയിരിക്കും ഒളിച്ചിട്ടുണ്ടാകുക? ഇനി. അവനെ കണ്ടു പിടിക്കണമല്ലോ.”അർജുൻ പറഞ്ഞു

ദീപു ചിരിച്ചു

“അവൻ നാട് വിട്ടു പൊയി കാണും..പോണെങ്കിൽ പോട്ടെടാ. മതി പോയി എവിടെ എങ്കിലും ജീവിച്ചോട്ടെ .  “

പൊടുന്നനെ ദീപുവിന്റെ കഴുത്തിൽ ലോഹത്തിന്റെ തണുപ്പ് അമർന്നു

“ഞാൻ പറയുന്നിടത്തേക്ക്…എന്തെങ്കിലും ഫൗൾ പ്ലേ കാണിച്ചാൽ രണ്ടിനേം തീർത്തിട്ട് ഞാൻ ജയിലിൽ പോകും “

അർജുൻ പെട്ടെന്ന് തിരിഞ്ഞു നോക്കി

സിദ്ധാർഥ് മേനോൻ

അർജുന്റെ തലയിൽ ഒരടി കിട്ടി

അവന്റെ ബോധം മറഞ്ഞു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *