താലി, ഭാഗം 08 – എഴുത്ത്: ലക്ഷ്മി ശ്രീനു

ബെഡിലേക്ക് കൊണ്ട് ഭദ്രയെ തള്ളി കാശി ഒരു വല്ലാത്ത ചിരിയോടെ ഡോർ അടച്ചു…….

കാശി വേണ്ട…. നിനക്ക് പ്രതികാരം ചെയ്യാനും വാശി തീർക്കാനും ഉള്ളത് അല്ല എന്റെ ജീവിതം…….അവന് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു….

ഹഹഹഹ…….! അവൻ പൊട്ടിച്ചിരിച്ചു.

ഓഹോ അപ്പൊ നിനക്ക് നിന്റെ ജീവിതത്തിന്റെ കാര്യത്തിൽ വല്യ ശ്രദ്ധയും പേടിയും ഉണ്ട് അല്ലെ…… അപ്പൊ നീ അന്ന് എന്നോട് കാണിച്ചതോ……. പ- റയെടി…….അവന്റെ അലർച്ചയിൽ അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യംകൊണ്ട് വിറച്ചു നിൽപ്പാണ്……..

കാശിയേട്ട…. ഞാൻ……അവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി.

ആരാ ഡി മൈ***നിന്റെ കാശിയേട്ടൻ നീ വിളിക്കുന്ന ആ പേര് മതി എനിക്ക് കാലനാഥൻ നിന്റെ കാലനാഥൻ…….അവൾ പേടിയോടെ അവനെ നോക്കി.

അപ്പൊ എങ്ങനെ നമുക്ക് കാര്യങ്ങൾ തുടങ്ങുവല്ലേ……അവൻ ഷർട്ടഴിച്ചു കൊണ്ട് ചോദിച്ചു.

ഭദ്ര കണ്ണുകൾ അമർത്തി തുടച്ചു അവനെ നോക്കി…… (കാലനാഥന്റെ അടുത്ത് ഇച്ചിരി താണ് കൊടുത്ത തലയിൽ കയറും…. ശരി ആക്കി തരാം….!) അവൾ മനസ്സിൽ എന്തോ ഒന്ന് പ്ലാൻ ചെയ്തു.

എനിക്ക് സമ്മതമാണ് കാശിയേട്ടാ നിങ്ങടെ ഭാര്യ ആവാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും…….അവൾ ഒരു ചിരിയോടെ അവനെ നോക്കി.

കാശി കാറ്റഴിച്ചു വിട്ട ബലൂൺ പോലെ അവളെ നോക്കി…..ഇവൾ എന്താ പെട്ടന്ന് ഇങ്ങനെ….. കാശി അവളെ സൂക്ഷിച്ചു നോക്കി.

എന്താ കാശിയേട്ട……

നീ എന്നെ ചേട്ടാ ചോട്ടാ എന്നൊന്നും വിളിക്കണ്ട….. കാശി അങ്ങനെ വിളിച്ച മതി……അവൻ അത്രയും പറഞ്ഞു ഡോർ തുറക്കാൻ പോയി.

കാശി പോവാണോ ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ….അവൾ ചിരിയടക്കി ചോദിച്ചു.

ഡി പ- *ന്ന *****മോളെ…. നീ ഇത് അല്ല ഇതിനപ്പുറവും കാണിക്കും വേണേൽ നീ എന്റെ കൂടെ കിടക്കേം ചെയ്യും എനിക്ക് അറിയാം……… പക്ഷെ നീ ചെവി തുറന്നു കേട്ടോ ഈ കാശിനാഥന്റെ കൂടെ കിടക്കാം എന്ന് നീ കരുതണ്ട……തെരുവിൽ കിടക്കുന്ന വേ- ശ്യപെണ്ണിന്റെ അടുത്ത് പോകാനും എനിക്ക് മടിയില്ല പക്ഷെ നീ…. അവരെക്കാൾ ഒക്കെ ഒരുപാട് ഒരുപാട് താഴെ ആണ് എന്റെ മുന്നിൽ…നിന്റെ ഉള്ളിൽ ഇരുപ്പ് അറിയാൻ വേണ്ടി തന്നെ ആയിരുന്നു ഇപ്പൊ ഇവിടെ ഇങ്ങനെ ഒരു ഷോ നടത്തിയത്……. കാശിയുടെ വാക്കുകൾ ഇടി തീ പോലെ ആണ് ഭദ്രയുടെ കാതിൽ വീണത്….

അവൻ കാറ്റ്പോലെ പുറത്തേക്ക് പോകേം ചെയ്തുഇറങ്ങി…….

ഭദ്ര പൊട്ടികരച്ചിലോടെ ബെഡിലേക്ക് വീണു……. തന്റെ ഭാഗത്ത് തെറ്റ്‌ ഉണ്ട് അല്ല തെറ്റ്‌ തന്റെ ഭാഗത്തു തന്നെ ആയിരുന്നു……. വേണ്ടായിരുന്നു ഒന്നും…… അവൾ പഴയ കാര്യങ്ങൾ ഓർക്കേ എന്തോ കുറ്റബോധം കൊണ്ട് ഉള്ള് നീറി…….

എപ്പോഴോ കരഞ്ഞു കരഞ്ഞു അവൾ ഉറക്കം പിടിച്ചു….

കാശി ഉറക്കം വരാതെ കിടന്നു…….

“ഇനി എന്റെ കൺവെട്ടത്ത് നിന്നേ കണ്ടു പോകരുത്…. നിന്നേ പോലെ ഒരു അനിയൻ എനിക്ക് ഉണ്ട് എന്ന് പറയുന്നതിലും ഭേദം ഞാൻ ചാകുന്നത് ആണ്…….” കാശിയുടെ കണ്ണ് നിറഞ്ഞു.

ഭദ്ര……….അവൻ ദേഷ്യത്തിൽ അവളുടെ പേര് വിളിച്ചു.

നീ ഇനി ഇവിടെ ജീവിക്കും ഭദ്ര ഈ കാശിനാഥന്റെ കാൽചുവട്ടിൽ…. അടിമ ആയി….. അവൻ അവൾക്ക് എങ്ങനെ ഒക്കെ പണി കൊടുക്കാം എന്ന് മനസ്സിൽ കണക്ക് കൂട്ടി……..

*******************

ഇനിയും ഇങ്ങനെ ഒരു ഒളിച്ചു കളിയുടെ ആവശ്യം ഉണ്ടോ…… എല്ലാം എല്ലാവരോടും പറഞ്ഞുടെ…..അവർ അയാളുടെ അടുത്തേക്ക് ഇരുന്നു ചോദിച്ചു.

സത്യങ്ങൾ എല്ലാം എല്ലാവർക്കും മുന്നിൽ പറഞ്ഞു കഴിഞ്ഞാൽ അതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ മരണവാർത്ത നമ്മളെ തേടി എത്തും……

എങ്കിലും…..

എല്ലാം ശരി ആകും കുറച്ചു സമയം എടുക്കും അതുവരെ അതുവരെ എല്ലാം എല്ലാവരിൽ നിന്നും ഒളിച്ചു വച്ചേ മതിയാകു…… എന്റെ കടമകൾ ഞാൻ കൃത്യമായി ചെയ്യും…….

ശരികളായി കണ്ടു ചെയ്യുന്നത് ഒക്കെ തെറ്റുകൾ ആയിരുന്നു എന്ന് പിന്നെ ഒരിക്കൽ തോന്നരുത്…….

എന്റെ ശരികൾ എനിക്ക് മാത്രമായിരിക്കും ശരി അത് മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന് ഞാൻ നോക്കേണ്ട ആവശ്യമില്ല…….അയാൾ ഗൗരവത്തിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

അല്ല നാളെ…..

അറിയാം…. ഞാൻ പോകുന്നുണ്ട് ചന്ദ്രോത്ത് തറവാട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം….. പലതും ഓർമ്മപ്പെടുത്താനും പലതും കണ്ടെത്താനും…….

സൂക്ഷിച്ചു വേണം ഓരോന്നും ശത്രുപക്ഷം ശക്തമാണ്…..

അയാൾ ഒന്ന് പുഞ്ചിരിച്ചു…..

ദുഷ്ടനെ ദൈവം പനപോലെ വളർത്തും…… ആ വളർച്ച ശത്രുക്കളുടെ കാര്യത്തിൽ പൂർത്തിയായ് ഇനി നിലംപതിക്കലിന്റെ കാലമാണ്…….

വരാനിരിക്കുന്നത് എന്തും നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നു…..

********************

ഹരി…….അമ്മ അവന്റെ അടുത്തേക്ക് വന്നു പതിയെ വിളിച്ചു.

എന്താ……ഗൗരവം ആ സ്വരത്തിൽ ഉണ്ടായിരുന്നു.

ശിവക്ക് എങ്ങനെ ഉണ്ട്…..അവൻ അവരെ ഒന്ന് നോക്കി.

നിങ്ങൾ പ്രസവിച്ച മകളല്ലേ പോയി ചോദിക്ക്……അവൻ അവരെ നോക്കി പുച്ഛിച്ചു എണീറ്റ് പോയി..അവർ ശിവയുടെ മുറിയിലേക്ക് പോയി….അവിടെ അവൾ ഒരു ആൽബം നോക്കി ഇരിക്കുവായിരുന്നു കൈയിലും കാലിലും കെട്ട് ഉണ്ട്…..

മോളെ……അവളുടെ തലയിൽ തലോടി കൊണ്ട് അവർ വിളിച്ചു. ശിവ ദേഷ്യത്തിൽ ആൽബം എടുത്തു നിലത്ത് എറിഞ്ഞു ചാടി എണീറ്റു ദേഷ്യത്തിൽ അവരുടെ നേർക്ക് തിരിഞ്ഞു……..

നിങ്ങളോട് ആരാ പറഞ്ഞത് എന്റെ മുറിയിൽ കയറാൻ…….. ഇറങ്ങി പോ ത- ള്ളേ…….അവൾ അവരോട് അലറി…

മോളെ….. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. കാശി മോളുടെ സഹോദരൻ ആണ്….. പോരാത്തതിന് ഇപ്പൊ വിവാഹം കഴിഞ്ഞു ഇനി കാശി മോന്റെ ജീവിതത്തിലേക്ക് എന്റെ മോള് പോകരുത്…..അവർ അവളോട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാൻ നോക്കി…..

ഇറങ്ങി പോ ത- ള്ളേ…… എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ……… കാശി എന്റെ ആണ് എന്റെ മാത്രം ഈ ശിവദക്ക് ഉള്ളത് ആണ് കാശി…….അവരെ പിടിച്ചു പുറത്ത് തള്ളി കൊണ്ട് അവൾ പറഞ്ഞു……

അവർ ചെന്ന് വീണത് സ്വന്തം ഭർത്താവിന്റെ മുന്നിൽ ആയിരുന്നു……അയാൾ പുച്ഛം കലർന്ന ചിരിയോടെ ഇരിപ്പുണ്ട്.

നിങ്ങൾ ചിരിക്ക്….. ഒരിക്കൽ അവളെ ഭ്രാന്ത് ആശുപത്രിയിലെ ആ സെല്ലിനുള്ളിൽ കിടന്നു കരയുന്നത് കണ്ടു മടുത്തത് ആണ് ഞാൻ….. ഇനിയും നിങ്ങൾ ആയി അവളെ അവിടെ എത്തിക്കും….. ദു-ഷ്ടന നിങ്ങൾ മനുഷ്യത്വം സ്നേഹം ഒന്നും ഒന്നുമില്ലാത്ത മൃഗം…….!

മുഖമടച്ചു അടി വീണു അവരുടെ കവിളിൽ…..

പ- ന്ന *****മോളെ എന്റെ മുന്നിൽ നിന്ന് സംസാരിക്കാറായോ ഡി നീ….. നിന്നോട് ഞാൻ പറഞ്ഞു….. നാവടക്കി പ- ട്ടിയെ പോലെ എന്റെ കാൽചുവട്ടിൽ കിടന്നോണം അല്ലെങ്കിൽ കൊന്നുകളയും ഞാൻ…… അറിയാല്ലോ ഞാൻ എപ്പോഴും വെറും വാക്ക് പറയാറില്ല……….

അച്ഛാ….. ഹരി ഉറക്കെ വിളിച്ചു……..

തുടരും…..