താലി, ഭാഗം 15 – എഴുത്ത്: ലക്ഷ്മി ശ്രീനു

പ്രണയം….കാശി പറഞ്ഞത് കേട്ട് ബാക്കി മൂന്നും അവനെ നോക്കി.

പിന്നെ എന്തിന നീ…..

ഞാൻ പറഞ്ഞു കഴിഞ്ഞില്ല സുമേഷേ…..

എനിക്ക് അവളോട് പ്രണയം ആയിരുന്നു അല്ല ഇപ്പോഴും ഉണ്ട് പക്ഷെ അതിനേക്കാൾ ഒരുപടി മുന്നിൽ എനിക്ക് അവളോട് ദേഷ്യം ഉണ്ട്….. അവൾ കാരണം അന്ന് എല്ലാവർക്കും മുന്നിൽ ഞാൻ തലകുനിച്ചു ഒപ്പം എന്റെ അച്ഛനും….. എന്നിട്ടോ എന്റെ എന്റെ എല്ലാ സ്വപ്നങ്ങളും അന്ന് അസ്തമിച്ചു……അതുകൊണ്ട് തന്നെ ആണ് അവളെ വിവാഹം കഴിച്ചത്….. അവൻ അത് പറഞ്ഞു കുറച്ചു മുന്നോട്ട് നടന്നു…..വിഷ്ണു അവന്റെ തോളിൽ കൈ വച്ചു….

ഞാൻ ഒരു കാര്യം പറയട്ടെ……

മ്മ് പറയ്…..

കഴിഞ്ഞത് ഒക്കെ കഴിഞ്ഞു….. നിനക്ക് വന്ന നഷ്ടം നീ ഒന്ന് ആലോചിച്ചു നോക്ക് തിരിച്ചു പിടിക്കാൻ പറ്റുന്നത് ആണ്…… പക്ഷെ ചിലത് നഷ്ടം തന്നെ ആണ്…… അവൾക്ക് ഇനി പോകാൻ ഒരു ഇടമോ സ്വന്തമെന്ന് പറയാൻ മറ്റൊരാളോ ഇല്ല…. അപ്പൊ പിന്നെ ആ പാവത്തിനെ ഇനി വേദനിപ്പിക്കണോ…….. നിന്റെ പ്രതികാരം നീ ആ താലി അവളുടെ കഴുത്തിൽ അണിയിച്ചപ്പോൾ തന്നെ കഴിഞ്ഞില്ലേ…. അവളുടെ പ്രണയം അത് അവസാനിച്ചില്ലേ…………!

നീ എന്താ പെട്ടന്ന് ഇങ്ങനെ ഒക്കെ പറഞ്ഞു അവളെ നല്ലവൾ ആക്കുവാണോ…..സുമേഷ് ചൂട് ആയി.

ഞാൻ നല്ലവൾ ആക്കിയത് അല്ല….. നീ ആലോചിച്ചു നോക്ക് അവൾ സ്നേഹിച്ച പയ്യനെ അവൾക്ക് സ്വന്തമാക്കാൻ ആയോ അതോടെ അവൾക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടം ആയില്ലേ ഡാ….. ഇനി അവൾക്ക് ആരാ ഉള്ളത് ഇവൻ അല്ലെ ഉള്ളു…… അതിനിടയിൽ ഒരു പ്രതികാരം വേണോ അവൾ ഒരു പെൺകുട്ടി അല്ലെ ഡാ…വിഷ്ണു പറഞ്ഞു.

പെണ്ണ് കോ- പ്പ്….. അന്ന് അവൾ പറഞ്ഞ ഒറ്റവാക്കിൽ നഷ്ടം മുഴുവൻ ഇവന്……സുമേഷ് ദേഷ്യത്തിൽ വീണ്ടും പറഞ്ഞു.

നിർത്ത് ഡാ എന്റെ കാര്യം പറഞ്ഞു നിങ്ങൾ തമ്മിൽ വഴക്ക് വേണ്ട….അവൾ എന്റെ ഒപ്പം ഇനി എന്നും ഉണ്ടാകാൻ ആണ് ഞാൻ അവളുടെ കഴുത്തിൽ ആ താലി ചാർത്തിയത്…പിന്നെ പ്രതികാരവും നഷ്ടവും അത് രണ്ടും എനിക്ക് ആണ് അത് ഞാൻ തീർത്തോളാം…. അത് ഓർത്ത് നിങ്ങൾ വിഷമിക്കണ്ട…… ശരി ഞാൻ വീട്ടിലേക്ക് പോവ…. കാശി കൂടുതൽ ഒന്നും പറയാതെ വണ്ടി എടുക്കാൻ പോയി.

അളിയ ഓരോ ചെറുത് ആയാലോ……

ഇന്ന് വേണ്ട….. എനിക്ക് അവളോട് ചിലത് സംസാരിക്കാൻ ഉണ്ട് അതുകൊണ്ട് ഇന്ന് വേണ്ട……….കാശി ഒരു ചിരിയോടെ വണ്ടി എടുത്തു പോയി….

പോകുന്ന വഴിയിൽ കാശിയുടെ ചുണ്ടിൽ ഒരു മൂളി പാട്ട് സ്ഥാനം പിടിച്ചു. അവൻ ഭദ്രയെ ആദ്യമായ് കണ്ട നിമിഷം ഓർത്തു…….

ഒരിക്കൽ കോളേജിൽ അച്ഛനോട് ഒപ്പം പോയത് ആയിരുന്നു താനും ഹരിയും അന്ന് ആണ് ആദ്യമായി ഭദ്ര എന്ന സുന്ദരി പെണ്ണ് തന്റെ കണ്ണിൽ പെട്ടത് അന്ന് അവളെ കണ്ടനിമിഷം നെഞ്ചിൽ എന്തോ ഒരു വല്ലാത്ത പിടപ്പ് ആയിരുന്നു… എല്ലാവരും മോഡേൺ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു ഒരുങ്ങി വന്നപ്പോൾ ഇവൾ മാത്രം ഒരു പച്ചകളർ ദാവണി ചുറ്റി പൂവ് ഒക്കെ വച്ച് ഒരു വല്ലാത്ത ഭംഗി ആയിരുന്നു കാണാൻ…… പിന്നെ പല പ്രാവശ്യം താൻ അവിടെ പോകുമ്പോൾ അവളെ കണ്ടു പക്ഷെ ഒരിക്കലും അവൾ തന്നെ കണ്ടതായി ഓർക്കുന്നില്ല ഒരിക്കൽ സ്റ്റാഫ് റൂമിൽ എന്തോ ആവശ്യത്തിനു പോകുമ്പോൾ ആണ്….. ശ്രീഭദ്ര എന്ന മിടുക്കി കുട്ടിയെ കുറിച്ച് ചർച്ചകൾ കേട്ടത് ആരാ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ആളെ നോക്കിയപ്പോൾ അത് ആയിരുന്നു താൻ ഇഷ്ടപെട്ട ആ സുന്ദരി പെണ്ണ്……പിന്നെയും പലപ്രാവശ്യം പല കാരണം പറഞ്ഞു കോളേജിൽ ഇടക്ക് ഇടക്ക് പോയി അവളെ കണ്ടു………!

പെട്ടന്ന് തന്റെ വണ്ടിക്ക് മുന്നിൽ ഒരു വണ്ടി വന്നു നിന്നതും കാശി പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു……കാശി ദേഷ്യത്തിൽ മുന്നിലേക്ക് നോക്കി…… അതിൽ നിന്ന് ഗുണ്ടകൾ എന്ന് കണ്ടാൽ തന്നെ തോന്നിപ്പിക്കുന്ന രൂപമുള്ള അഞ്ചുപേര് ഇറങ്ങി വന്നു…….. കാശി മുണ്ട് മടക്കി കുത്തി വാച്ചും ഫോണും സീറ്റിനു മുകളിൽ വച്ചിട്ട് ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു…….

ആരുടെ ഡാ ഈ കൊട്ടേഷൻ……

ആഹാ അപ്പൊ കാശിനാഥന് അത് മനസിലായി….. അപ്പൊ എവിടെ നിന്ന് ആയിരിക്കുമെന്ന് കൂടെ അറിയാമായിരിക്കുമല്ലോ…..കാശി ചിരിച്ചു….

പല വഴിക്കും വരാൻ ഉണ്ട് അതുകൊണ്ട് സംശയം ആണ്…..

ഇത് ഇപ്പൊ കുടുംബത്തിൽ നിന്ന് തന്നെ ആണ്…..കൂടെ ഉണ്ടായിരുന്ന ഒരുത്തൻ ചിരിയോടെ പറഞ്ഞു.

ആഹാ…. അപ്പൊ കാലോ കൈയോ ജീവനോ ഏതാ പറഞ്ഞത് എടുക്കാൻ…… കാശി പുച്ഛത്തിൽ ചോദിച്ചു.

അത് മോൻ ഇപ്പൊ അറിയും…..പറഞ്ഞു തീരും മുന്നേ കാശിയുടെ മുഖത്ത് ആഞ്ഞടിച്ചു….. കാശി ദേഷ്യത്തിൽ തിരിഞ്ഞു അവന്റെ താടിക്ക് ഇട്ടു കൈ മുറുക്കി ഇടിച്ചു…. വീണ്ടും വീണ്ടും അവനെ അടിച്ചു അപ്പോഴേക്കും സൈഡിൽ നിന്നു പുറകിൽ നിന്നും കാശിയെ വളഞ്ഞു ഇടിക്കാൻ നോക്കി പക്ഷെ കാശി അതൊക്കെ ഒരു പോരാളിയുടെ ലാഘവത്തോടെ ഇടിച്ചു ഒതുക്കി……..കാശി എല്ലാവൻമാരെയും എടുത്തു ആ ജിപ്സിയിലേക്ക് ഇട്ടു കാശി ഫോണും വാച്ചും എടുത്തു അണിഞ്ഞു ഡ്രൈവർ സീറ്റിൽ കയറി…….. കാശി നേരെ പോയത് ചന്ദ്രോത്ത് ആയിരുന്നു.

മഹിയും ഹരിയും പുറത്ത് എന്തോ ബിസിനസ്‌ കാര്യം സംസാരിച്ചു നിൽക്കുമ്പോ ആയിരുന്നു കാശി അങ്ങോട്ട്‌ വന്നത്……. വണ്ടി കൊണ്ട് അവരുടെ അടുത്ത് ബ്രെക്ക് പിടിച്ചു നിർത്തി……. ദേഷ്യത്തിൽകൈയിൽ ചെറിയ മുറിവും ആയി ഇറങ്ങി വരുന്ന കാശിയെ കണ്ടു മഹി ഞെട്ടി………

പക്ഷെ കാശി അത് മൈൻഡ് ചെയ്യാതെ വണ്ടിയിൽ നിന്ന് ഇടി കൊണ്ട് ചതഞ്ഞവമ്മാരെ വലിച്ചു താഴെ ഇട്ടു…. ഹരിയുടെ മുഖം മാറി….. കാശി നേരെ പോയി ഹരിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തു……

നിനക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ നേരിട്ട് ആവാം അല്ലാതെ ആണുംപെണ്ണും കെട്ടവമ്മാരെപോലെ ആളെ വിട്ട് തല്ലിക്കാൻ നോക്കിയാൽ….. ഇത് പോലെ ആകില്ല കാശി ഇനി വരുന്നത്……..

കാശി…..മോനെ…. കയറി വാ ഡാ…..അമ്മ അവന്റെ അടുത്തേക്ക് വന്നു അവൻ അവരുടെ കൈ തട്ടി മാറ്റി ദേഷ്യത്തിൽ ഇറങ്ങി പോയി……

ഹരി………… മഹി ദേഷ്യത്തിൽ വിളിച്ചു. പക്ഷെ അവൻ തലഉയർത്തി നോക്കിയില്ല….

അവനോട് എന്ത് ദേഷ്യമുണ്ടെങ്കിലും നീ ഇങ്ങനെ ഒന്ന് ചെയ്യും എന്ന് ഞാൻ കരുതിയില്ല ഇനി ഇതുപോലെ ഒന്ന് ഉണ്ടായാൽ ബന്ധങ്ങൾ ഒക്കെ ചിലപ്പോൾ ഞാൻ മറക്കും………മഹി പറഞ്ഞു ദേഷ്യത്തിൽ കയറി പോയി..

*********************

കാശി ബുള്ളറ്റ് ഒക്കെ എടുത്തു ഒരുപാട് വൈകി ആണ് വീട്ടിലേക്ക് എത്തിയത്…മുൻവശത്തെ വാതിൽ പാതിചാരിയിട്ടേ ഉള്ളു….. കാശിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…

ഇവളോട് ഞാൻ വാതിൽ അടച്ചു കിടക്കാൻ പറഞ്ഞൽ ഇവൾക്ക് കേൾക്കാൻ വയ്യേ……അതും പറഞ്ഞു അകത്തോട്ട് കയറാൻ തുടങ്ങുമ്പോൾ ആണ് വാതിലിന്റെ സൈഡിൽ രക്തംതളം കെട്ടി നിൽക്കുന്നത് കണ്ടത്. കാശിഞെട്ടി കൊണ്ട് വേഗം അകത്തേക്ക് കയറി അവിടെയും പലസ്ഥലത്തായി ചോരകറ ഉണ്ട് അവസാനം ഒരിടത്തു രക്തം നിറഞ്ഞു കിടപ്പുണ്ട്…..കാശി അങ്ങോട്ട്‌ നോക്കി….

ഭദ്ര……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *