കൃഷ്ണ കുളിച്ചു മുറിയിലേക്ക് വന്നു. പുറത്ത് അർജുന്റെ കാറിന്റെ സ്വരം കേട്ട പോലെ. അവൾ മുറി തുറന്നു
“മോളെ ഓടരുത് “എന്നുള്ള ദുർഗയുടെ വിളിയൊച്ച അവഗണിച്ചു കൊണ്ട് അവളോടി മുറ്റത്തെത്തി
മുറ്റത്ത്
ദീപു, ജയറാം,നകുലൻ,ഭദ്ര,ദൃശ്യ
അവളാരെയും കണ്ടില്ല. എവിടെയാണ് എന്റെ?
അവളുടെ നിറഞ്ഞ കണ്ണുകൾ ഭ്രാന്തമായെന്നോണം നോക്കി കൊണ്ട് ഇരുന്നു..അർജുൻ കാറിൽ നിന്നു ഇറങ്ങുന്നത് അവൾ കണ്ണീരിന്റെ മറയിലൂടെ കണ്ടു. അർജുൻ കാറിന്റെ ഡോർ അടച്ചു ഇറങ്ങി തിരിഞ്ഞതും നെഞ്ചിൽ വന്നു വീണു കഴിഞ്ഞു. ഒരു പൂങ്കുല നെഞ്ചിൽ വന്നു വീണത് പോലെ
അർജുൻ അവളെ വട്ടം പിടിച്ചു
വിങ്ങി പൊട്ടി കരയുന്ന അവളുടെ ഉടലിനെ നെഞ്ചോട് അമർത്തി ചേർത്ത് പിടിച്ചു. ചുട്ടു പഴുത്ത ഭൂമിയിലേക്ക് മഴയുടെ ആദ്യത്തെ തുള്ളി വീണു കഴിഞ്ഞു. കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു പോയി
ദുർഗ ഓടി പിന്നാലെ വന്നു. ആ കാഴ്ച കണ്ട് അവർ നിശ്ചലയായി. കൃഷ്ണ മുഖമുയർത്തി അവനെ നോക്കി
വളർന്ന താടി, മുടി, ക്ഷീണിച്ചു പോയ മുഖം
അവൾ കണ്ണീരോടെ ആ മുഖം പിടിച്ചു താഴ്ത്തി ഒരായിരം ഉമ്മകൾ കൊണ്ട് മൂടി. ചുറ്റും നിൽക്കുന്ന ആരെയും അവൾ കാണുന്നില്ലായിരുന്നു. അറിയുന്നില്ലായിരുന്നു. അവൾക്ക് മുന്നിൽ ആ ആള് മാത്രം. ആ ഒറ്റയാളിലേക്ക് പ്രപഞ്ചം ഒതുങ്ങിപ്പോയി
“ഞാൻ ഇപ്പൊ വരാം ” അവൻ ദീപുവിനോട് മെല്ലെ പറഞ്ഞു
മറ്റുള്ളവരെ ഒന്ന് നോക്കിയിട്ട് അവൻ കൃഷ്ണയേ ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു. സങ്കടത്തിരമാലകൾ അടങ്ങുന്നില്ല. അവൻ ഉമ്മകൾ കൊണ്ട് അവളെ മെല്ലെ തണുപ്പിച്ചു
ഒന്നുമില്ലടി എന്നുള്ള സ്നേഹമന്ത്രം കൊണ്ട്, എന്റെ ജീവനെയെന്നുള്ള ആർദ്രമായ വിളിയൊച്ച കൊണ്ട്, നീയില്ലാതെ മ- രിച്ചു പോയെടി അർജുൻ എന്നുള്ള ഭ്രാന്ത് പിടിച്ച ചുംബനം കൊണ്ട്, എന്റെ പെണ്ണിനെ ഞാൻ മരണത്തിനു പോലും കൊടുക്കില്ല എന്നവർത്തിച്ചു പറഞ്ഞു കൊണ്ട്, ഓരോ നിമിഷവും നീയാണ് കൃഷ്ണ എന്ന് പുലമ്പി കൊണ്ട്, നിന്നെയറിയാതെ പോയതിന് മാപ്പ് തരണേ എന്ന് കെഞ്ചി കൊണ്ട്, അർജുന്റെ ഉടലിലും ഉയിരിലും നീ മാത്രം ആണ് പെണ്ണെ എന്ന് നോവാതെ കടിച്ചുമ്മ വെച്ചു കൊണ്ട്, നീ മാത്രമാണ് അർജുന്റെയെല്ലാം എന്ന് ആയിരം വട്ടമാ കാതിൽ പറഞ്ഞു കൊണ്ട്….
അവളുടെ ഉടലിനെയും ആത്മാവിനെയും തഴുകി ശാന്തമാക്കി അവൻ. കൃഷ്ണ ആ കണ്ണിലേക്കു നോക്കി കൊണ്ടിരുന്നു
“അപ്പുവേട്ടന്റെ പൊന്നല്ലെടി..കരയാതെ..ഇപ്പൊ വരാം. അവനെയൊന്ന് വിട്ടിട്ട്. ഉം?”
അവൾ എന്നിട്ടും അവനെ തന്നെ നോക്കി നിന്നു
“അഞ്ചു മിനിറ്റ്. പിന്നെ നിന്നെ വിട്ടേവിടേക്കും പോവില്ല സത്യം “
അവൻ ആ മൂർദ്ധാവിൽ ചുംബിച്ചു
കൃഷ്ണ തലയാട്ടി
അർജുൻ പുറത്തേക്ക് വന്നു. അവർക്കൊപ്പം ഇരുന്നു
“കൃഷ്ണ ഒന്ന് ശരിയായി വരുന്നേയുള്ളൂ. മുറിവുകൾ ഉണങ്ങി. എന്നാലും കുറച്ചു സൂക്ഷിക്കണം. മുറിവിന്റെയല്ല. അവളുടെ ശരീരം വളരെ വീക്ക് ആണ്. സോളിഡ് ഫുഡ് കഴിച്ചു തുടങ്ങി അധികമായില്ല”
“ഫുഡ് restriction ഉണ്ടൊ?”
ദീപു ചോദിച്ചു
“ഇപ്പോഴില്ല. പക്ഷെ അറിയാമല്ലോ. ഒന്നും കഴിക്കുന്നില്ല. എത്ര എന്ന് വെച്ചാൽ നിർബന്ധിക്കുക. അവളുടെ അമ്മയും അച്ഛനും മടുത്തു. അവിടെ നിർത്തിയാൽ വെള്ളം പോലും കുടിക്കില്ല. ഇവിടെ ഞങ്ങൾ പറയുന്നത് കൊണ്ടാണ് കുറച്ചു സമ്മതിച്ചു തരുന്നത്.. ഇനി അർജുൻ നോക്കിക്കോളും ” ദുർഗ പറഞ്ഞു
“ഇവനും മെഡിസിൻ ഉണ്ട്. രണ്ടാഴ്ച കഴിഞ്ഞു ഒന്നുടെ പോകണം. അല്ലെങ്കിൽ ഡോക്ടർ ഇങ്ങോട്ട് വരും. അല്ലേടാ “
അർജുൻ തലയാട്ടി
“അർജുൻ കുറച്ചു ദിവസം കൂടെ കഴിഞ്ഞു ഹോസ്പിറ്റലിൽ പോയ മതി മോനെ “
നകുലൻ അവന്റെ തലമുടിയിൽ തലോടി
“ഇതൊക്കെ ഒന്ന് വെട്ടി കളഞ്ഞു വൃത്തിയാക്ക് “
അയാൾ തമാശ പറഞ്ഞു
“പക്ഷെ ഇവനിതുചേരുന്നുണ്ട് അങ്കിളേ.. നല്ല ഒരു look അല്ലെ?”
ദീപു പറഞ്ഞു
“അത് കറക്റ്റ് ആണ്. അർജുൻ ചേട്ടൻ ഇത് continue ചെയ്തോ കിടുവാ “
ദൃശ്യ ദീപുവിനെ പിന്താങ്ങി. ദീപു എഴുന്നേറ്റു
“ഞാൻ ഇറങ്ങട്ടെ. “
ജയറാം അവന്റെ കയ്യിൽ പിടിച്ചു. പിന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു
“താങ്ക്യൂ “
ദീപു ഒന്ന് ചിരിച്ചു. അർജുൻ ദീപുവിന്റെ ഒപ്പം കാറിനരികിൽ വരെ ചെന്നു. പിന്നെ അവനെ ചേർത്ത് പിടിച്ചു
“ദീപു നിന്നോട് താങ്ക്സ് ഒന്നും ഞാൻ പറയുകേല..കാരണം നീ എന്റെയാ…എന്നാലും..മറക്കില്ലടാ ഈ ദിവസങ്ങൾ..”
ദീപു അവന്റെ കവിളിൽ മെല്ലെ ഒരടി കൊടുത്തു
“പോടാ ചെക്കാ. ദേ ഇത് പോലെ ഇറുകെ അതിനെ പോയി കെട്ടിപ്പിടിച്ചു കളയരുത്. കുറച്ചു ക്ഷമ വേണം സമയം എടുത്തു മതി. എന്റെ പൊന്നുമോൻ ആക്രാന്തം കാണിക്കരുത് “
അർജുൻ ചിരിച്ചു
“പോടാ പോ”
അവൻ ഡോർ തുറന്നു കൊടുത്തു
“നീരജയെയും മോളെയും കൂട്ടി വാ “
“വരാം “
ദീപു കൈ വീശി. കാർ അകന്നു പോയപ്പോൾ അർജുൻ തിരിച്ചു വന്നു
ദുർഗയെ കണ്ട് അവൻ പുഞ്ചിരിച്ചു
“നല്ല വിശപ്പുണ്ട് ആന്റി. അനിയേട്ടനോട് ഭക്ഷണം എടുത്തു വെയ്ക്കാൻ പറയാമോ?”
“പിന്നെന്താ?”
ദുർഗ അകത്തേക്ക് പോയി
നകുലനെയും ഭദ്രയെയും ദൃശ്യയെയും നോക്കിയവൻ
“മെഡിസിൻ ഉണ്ടോ മോനെ?” ഭദ്ര ചോദിച്ചു
“ഉം “
“നീ ഹോസ്പിറ്റലിൽ പോണില്ലേ”
അവൻ ദൃശ്യയോട് ചോദിച്ചു
“ഉഴപ്പാണ് മിക്കവാറും ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു. കൃഷ്ണയുടെ അടുത്ത്. ഇനിയിപ്പോ ഒന്നിച്ചു. പോകട്ടെ”
നകുലൻ പറഞ്ഞു. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് അവർ പോയി
അവർ പോയപ്പോൾ അവൻ മുറിയിലേക്ക് വന്നു. കൃഷ്ണ അവനെ ഇറുകെ കെട്ടിപ്പുണർന്നു
“മോൾക്ക് വേദന ഉണ്ടോടാ?”
അവൻ പേടിയോടെ ചോദിച്ചു
“ഇല്ല. .”
കൃഷ്ണ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു
വിരഹം, അതിന്റെ കയ്പ്പ്, അതിന്റെ വേദന, അതിന്റെ പിടച്ചിൽ
അവൾ ആ നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് എടുത്തു. അവന്റെ ഗന്ധം അർജുന് ശരീരം ഉണർന്ന പോലെ തോന്നി. മനസ്സും ശരീരവും ഉണർന്ന് കഴിഞ്ഞു
“മോളെ?”
“ഉമ്മ താ “
അവൾ മന്ത്രിച്ചു കൊണ്ട് മുഖം ഉയർത്തി. അവൻ ആ മുഖം കയ്യിൽ എടുത്തു. അടഞ്ഞ നീൾമിഴികളിൽ മൃദുവായി ചുംബിച്ചു
കവിളത്തടങ്ങളിൽ, ഒടുവിൽ അധരങ്ങളിൽ
ഉള്ളിലെ ആവേശം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അർജുൻ. കൃഷ്ണ ഒന്നും ഓർക്കുന്നില്ല എന്ന് തോന്നി. അവളവനെ ചുറ്റി വരിഞ്ഞു പുണർന്നു ചുംബിച്ചു. അവളുടെ ഉടലവനേ പൊതിഞ്ഞു. അതിന്റെ മൃദുത്വം. അതിന്റെ ചൂട്. ഏതോ ഒരു നിമിഷം അർജുന്റെ നിയന്ത്രണം വിട്ടു
അവനവളെ കോരിയെടുത്തു തന്നോട് ചേർത്തു കിടക്കയിലേക്ക് വീണു
അവളുടെ മാറിലേക്ക് മുഖം താഴ്ത്തി
ആ നിമിഷം തന്നെ ആണ് വാതിലിൽ മുട്ട് കേട്ടത്
“അർജുൻ കൃഷ്ണ കഴിക്കാൻ വാ “ദുർഗ
അർജുൻ കിതച്ചു കൊണ്ട് മുഖം ഉയർത്തി, കൃഷ്ണയും
അവള് ചുവന്നു തുടുത്തു പോയിരുന്നു
“ഇപ്പൊ കഴിക്കാൻ പോകണ്ട “
അവൾ അവനെ വീണ്ടും തന്നോടടുപ്പിച്ചു
അർജുൻ ആ മുടിയൊതുക്കി ആ നെറ്റിയിൽ ചുംബിച്ചു
“അപ്പുവേട്ടാ “
“ഉം “
കൃഷ്ണ ആ ചുണ്ടിലേക്ക് ചുണ്ടുകൾ കൊണ്ട് ചെന്നു. അവന്റെ ചുണ്ടുകൾ നുണഞ്ഞു. അർജുന്റെ വിരലുകൾ വീണ്ടും അവളിലൂടെ ഇഴഞ്ഞു തുടങ്ങി
“അർജുൻ വാ ” ജയറാമിന്റെ ശബ്ദം
അവൻ മെല്ലെ അവളെ തന്നിൽ നിന്ന് അകറ്റി
“കഴിച്ചിട്ട് വരാം. വാ “
“വേണ്ട “
അവളുടെ മുഖം കുഞ്ഞുങ്ങളുടേത് പോലെ
“എന്റെ കൊച്ച് വീക്ക് ആണെന്ന ആന്റി പറഞ്ഞത്. നല്ലോണം ഭക്ഷണം കഴിച്ചാൽ മാത്രേ…”
അവൻ ബാക്കി പറയാതെ അവളുടെ വയറിൽ അമർത്തി ചുംബിച്ചു. പിന്നെ അവളെ കോരിയെടുത്തു. കൃഷ്ണ നുള്ളി തിന്നു കൊണ്ട് ഇരിക്കുന്നത് കണ്ട് അർജുൻ ആ പ്ലേറ്റ് വാങ്ങി. ചോറിലേക്ക് കറികൾ ഒഴിച്ച് കുഴച്ച് ഉരുളകൾ ആക്കി അവളുടെ വായിൽ വെച്ചു കൊടുത്തു
“ഇത്രേം വലിയ ഉരുള എന്റെ വായിൽ കൊള്ളില്ല. ഞാൻ എന്താ ആനയാണോ?”
അവളുടെ കണ്ണ് മിഴിഞ്ഞു. എല്ലാവരും ചിരിച്ചു പോയി. അർജുൻ അവളെ തന്നോട് ചേർത്ത് ഇരുത്തി
“നീ ഇത് മുഴുവൻ കഴിച്ചോ “
“ഇത്രേമോ..ഇത്രേ വേണ്ട “
“നീ കഴിച്ചില്ലെങ്കിൽ ഞാൻ ഹോസ്പിറ്റലിൽ പോകും കേട്ടോ.. എത്ര ദിവസം ആയി അങ്ങോട്ട് പോയിട്ട് “
“കണ്ടോ ഭീഷണി തുടങ്ങി. അങ്കിളേ ഇത് കേട്ടോ..പോ എന്ന അങ്ങോട്ട് “
“എന്റെ അർജുൻ മോള് കഴിക്കും നീ പോകണ്ട,
അർജുൻ ചിരി കടിച്ചു പിടിച്ചു
“അങ്ങനെ പറയ്…ങ്ങേ എന്താ പറഞ്ഞെ. രണ്ടു പേരും ഒറ്റ സൈഡ് ആണ് അല്ലെ. ആന്റി എന്റെ സൈഡല്ലേ ആന്റി?”
“പിന്നല്ലാതെ? എന്നാലും അർജുൻ പറയുന്നതിൽ കാര്യം ഉണ്ട്. മോള് കഴിക്ക്. ആരോഗ്യം വേണം. മെഡിസിൻസ് ഉണ്ട്.”
കൃഷ്ണ തലയാട്ടി. അർജുൻ കൊടുത്തത് മുഴുവൻ അവൾ കഴിച്ചു. ഒരു കൈ കൊണ്ട് അവൾ ഷർട്ടിൽ മുറുകെ പിടിച്ചിരിക്കുന്നത് ജയറാം ശ്രദ്ധിച്ചു. അവനെ ഇനിയൊരിക്കലും ഒരിടത്തും വിടില്ല എന്നത് പോലെ. സത്യത്തിൽ ഇതിലാർക്കാണ് മനസിന്റെ താളം തെറ്റിയതെന്ന് അറിയാൻ കഴിയില്ല
രണ്ടു പേരും ഒരെ പോലെ ആണ്
അർജുനെ കണ്ടു കഴിഞ്ഞപ്പോൾ തന്നെ കൃഷ്ണ മാറിപ്പോയി. ആ മുഖം വിടർന്ന പൂവ് കണക്കെ. ചലനങ്ങളിൽ ഊർജം നിറഞ്ഞു. അർജുനും അത് പോലെ തന്നെ
ഹോസ്പിറ്റലിൽ കണ്ട ആളല്ല. പഴയ അർജുൻ, പഴയ മുഖം, പഴയ അതേ അർജുൻ
ഭക്ഷണം കഴിഞ്ഞു
“ഇനി പോയി റസ്റ്റ് എടുത്തോ രണ്ടാളും “
ദുർഗ പുഞ്ചിരിയോടെ പറഞ്ഞു
അർജുൻ കൃഷ്ണയേ ചേർത്ത് പിടിച്ചു മുറീയിലേക്ക് പോരുന്നു
വാതിൽ അടച്ചു അവൾക്ക് അരികിൽ വന്നു കിടന്നു അവൻ. പിന്നെ ആ ശരീരത്തിൽനിന്ന് ഉടുപ്പ് മാറ്റി. കൃഷ്ണ കുസൃതി ചിരിയോടെ അവനെ നോക്കി കിടന്നു
“ബുള്ളറ്റ് തറച്ച ഇടമേതാണ്?
അവൻ മെല്ലെ ചോദിച്ചു. അവൾ തൊട്ട് കാണിച്ചു കൊടുത്തു. മാറിടങ്ങളുടെ മധ്യത്തിൽ. ഇപ്പൊ അവിടെ ഒരു ചുവപ്പ് പാട് മാത്രം അവശേഷിക്കുന്നുണ്ടായിരുന്നു. അവൻ അതിൽ തലോടി. മെല്ലെ ചുംബിച്ചു. ഉദരത്തിലും സമാനമായ പാടുണ്ട്. അവൻ അതിലും തലോടി. ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു. കൃഷ്ണ ആ ശിരസ്സിലൂടെ വിരൽ കടത്തി ആ മുഖം തന്റെ ശരീരത്തോടമർത്തി. അർജുന്റെ മുഖം അവളുടെ ഉടലിലൂടെ ഒന്ന് ഒഴുകി നടന്നു
അവൻ ആ മണം ഉള്ളിലേക്ക് എടുത്തു. സർവനാഡി ഞരമ്പുകളിലിലൂടെയും രക്തം കുതിച്ചോഴുകുന്നു. അവൻ അവളിലേക്ക് അമർന്നു
കൃഷ്ണ കണ്ണുകൾ അടച്ചു പിടിച്ചു
എത്ര ദിവസങ്ങൾ…
അവന്റെ ചൂടറിയാതെ, ചൂരറിയാതെ, സ്നേഹചുംബനങ്ങൾ അറിയാതെ, പരിരംഭണങ്ങളും ലാളനകളും അറിയാതെ
അർജുനും സമാന അവസ്ഥയിലായിരുന്നു
അവളെയോർത്തു ഭ്രാന്ത് പിടിച്ചു കഴിഞ്ഞ നാളുകൾ. അവളെയോർത്തു ഉരുകി ഇല്ലാതായ നാളുകൾ. ശരീരം ഉണങ്ങിയ ചുട്ടു പൊള്ളുന്ന ഭൂമി പോലെ ആയിപോയിരിന്നു. മനസ്സും അതേ
അവളുടെ ശരീരം ദുർബലമാണെന്നത് ചിന്തയിലേക്ക് വന്നപ്പോൾ അവൻ മെല്ലെ അടർന്നു മാറാൻ ശ്രമിച്ചു
കൃഷ്ണ പെട്ടെന്ന് ആ മുഖം പിടിച്ചുതന്റെ മുഖത്തിന്റെ നേരേ കൊണ്ട് വന്നു
“എന്താ?”
“ഇപ്പൊ വേണ്ട.. “
കൃഷ്ണ അവനെ കെട്ടിപ്പുണർന്നു
“എനിക്ക് എനർജി താ “
അവൾ ആ കാതിൽ കടിച്ചുമ്മ വെച്ചു
“എന്റെ ബൂസ്റ്റ് ഇതല്ലേ.. ഉം?”
അർജുൻ ചുവന്നു പോയ അവളുടെ മുഖത്തേക്ക് നോക്കി
“എനിക്ക് അപ്പുവേട്ടനെ വേണം…”
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അവന്റെ മുഖം താഴ്ന്നു. പാതിയടഞ്ഞ കണ്ണുകളിലേക്ക്. നനഞ്ഞ അധരങ്ങളിലേക്ക്. അവനങ്ങനെ ഉറ്റ് നോക്കിക്കിടന്നു
“എന്താഡാ നോക്കുന്നെ?”
കൃഷ്ണ ആ ചുണ്ടുകൾ സ്വന്തമാക്കി. ആവേശത്തോടെ നുകർന്നു. അർജുൻ ആ സ്വർഗീയനുഭൂതിയിൽ ലയിച്ചു. അവളുടെ മുഖം അവന്റെ ഉടലിലൂടെ ഒരു പുഴയായി ഒഴുകി. കാൽ വിരൽ തുമ്പിൽ മെല്ലെ കടിച്ച് വീണ്ടും അവനിലേക്ക്. അർജുൻ മറ്റേല്ലാം മറന്ന് പോയി എല്ലാം
ശരീരത്തിലൂടെ ഇഴയുന്ന ഒരു സ്വർണ നാഗം. അവനാ ആനന്ദത്തിൽ മുഴുകി. ഓരോ അണുവിലും നിറയുന്ന അനുഭൂതി. കൊടുംകാറ്റ് പോലെ ആ പെണ്ണുടൽ അവനിലേക്ക് വീശിതുടങ്ങി. അതിന്റെ ആവേഗങ്ങളിൽ അർജുൻ നില തെറ്റി വീണു പോയി. തളർന്നു പോയി. കാറ്റ് വീശിക്കൊണ്ടിരുന്നു. അവൻ അവളെ ആയിരം കൈകൾ കൊണ്ടെന്ന വണ്ണം ചുറ്റിപ്പിടിച്ചു. വീണു പോകരുത് എന്നോണം.
കാറ്റ് ശമിച്ചു തുടങ്ങി. അവൾ അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ ആവേശത്തോടെ അമർത്തി ചുംബിച്ചു. അർജുൻ അവളെ നോക്കിക്കിടന്നു
“എന്താഡാ?” അവൾ അടക്കി ചോദിച്ചു
അർജുൻ അവളെ തന്റെ നെഞ്ചിൽ അമർത്തി വെച്ചു
“കൃഷ്ണ…?”
“ഉം “
“നീയാരാ മോളെ?”
അവൻ കരഞ്ഞു പോയി
“ഞാനല്ലേ അർജുന്റെ ജീവനും ജീവിതവും “
അവൾ മെല്ലെ പറഞ്ഞു
“അതേ. നീയാണ് അത്. അർജുന്റെ ശ്വാസം..അർജുന്റെ ജീവൻവഹിക്കുന്ന സ്വർണ പക്ഷി “
കൃഷ്ണ ചിരിച്ചു
“എന്റെ സ്വർണപ്പക്ഷി “
അവൻ അവളെ കെട്ടിവരിഞ്ഞു. പരസ്പരം നുകർന്നു. പരസ്പരം രുചിച്ചു. പരസ്പരം പുണർന്നു. ഒറ്റ ഉടലായി ചേർന്നു. പ്രണയം കൊണ്ട് ഭ്രാന്ത് പിടിച്ച രണ്ടു പേര്. ആർക്കും വേർപെടുത്താനാകാത്ത രണ്ട് പേര്. മരണം തോറ്റു പോയ രണ്ടു പേര്
അർജുനും കൃഷ്ണയും
പ്രണയത്തിന്റെ അഗ്നി നെഞ്ചിൽ ചുമക്കുന്ന രണ്ടു പേര്
തുടരും….