ധ്രുവം, അധ്യായം 119 – എഴുത്ത്: അമ്മു സന്തോഷ്

“മുത്തശ്ശാ “

ഒരു വിളിയൊച്ച കേട്ട് വൈശാഖൻ മൊബൈലിൽ നിന്ന് മുഖം ഉയർത്തി

മുന്നിൽ കൃഷ്ണയും അർജുനും

അർജുൻ താടിയും മുടിയും ഒക്കെ വെട്ടി വൃത്തിയാക്കി സുന്ദരനായി. കൃഷ്ണയും മിടുക്കിയായിരിക്കുന്നു

“ആഹാ രണ്ടാളും വിളിച്ചില്ലല്ലോ “

“വിളിക്കാതെ വരുന്നതല്ലേ സുഖം “

കൃഷ്ണ വൈശാഖനെ കെട്ടിപിടിച്ചു. മുട്ടിൽ നിലത്ത് ഇരുന്നു. അർജുൻ തെല്ല് അതിശയത്തോടെ അത് നോക്കി ഇരുന്നു

“നമുക്ക് ഇവിടെ താമസിക്കാം അപ്പുവേട്ടാ. ഇവിടെ നിന്ന് മെഡിക്കൽ കോളേജ് എളുപ്പമാണ്. അഞ്ചു മിനിറ്റ് ഉള്ളു “

അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി

“നാളെ മുതൽ പോയി തുടങ്ങണം. കുറച്ചു ദിവസങ്ങൾ ഒക്കെ അഡ്ജസ്റ്റ് ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്. മെഡിക്കൽ ലീവ്. ഡാഡിയുടെ കൂടെയാ ഇനി ഞങ്ങൾ “

വൈശാഖന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു

“വിശക്കുന്നു. എന്താ കഴിക്കാൻ ഉള്ളത്?”

“അടുക്കളയിൽ പ്രഭു ഉണ്ട്. നോക്കിക്കേ എന്തെങ്കിലും ഉണ്ടോന്ന്. ഇല്ലെങ്കിൽ മോൾക്ക് ഇഷ്ടം ഉള്ളത് പറഞ്ഞ ഉണ്ടാക്കി തരും “

“ഡാഡിക്ക് എന്താ വേണ്ടേ? its tea time. ഏത് സ്നാക്സ് വേണം?”

“അതിപ്പോ, അങ്ങനെ ഒന്നുല്ല മോളെ.. എന്തെങ്കിലും ബിസ്കറ്റ് ആണെങ്കിലും മതി “

“അങ്ങനെ പറഞ്ഞാൽ പറ്റില്ല. മുത്തശ്ശി ഉണ്ടാക്കി തന്ന ഏറ്റവും ഇഷ്ടം ഉള്ള ഡിഷ്‌ എന്തായിരുന്നു,?”

വൈശാഖന്റെ ഉള്ളു ഒന്ന് പിടച്ചു

ഈ കാലയളവിൽ ആരും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമാണ് അത്. അവളുണ്ടാക്കുന്ന എല്ലാം നല്ലതായിരുന്നു. എല്ലാം അതീവ രുചി ഉള്ളതായിരുന്നു

“പറയ് “

കൃഷ്ണ ആ കവിളിൽ പിടിച്ചു

“പറ പറ പറ “

വൈശാഖൻ ചിരിച്ചു പോയി

“അത് കുറച്ചു പഴയ സാധനം ആണ് മോളെ. നിനക്ക് ഉണ്ടാക്കാൻ അറിഞ്ഞൂട”

‘അതെങ്ങനെ സാധനം എന്തെന്ന് പറയാതെ എനിക്കുണ്ടാക്കാൻ അറിഞ്ഞൂടാന്ന് ഒരു ടോക് “

അർജുൻ പൊട്ടിച്ചിരിച്ചു

“അത് ഞങ്ങളുടെ നാട്ടു ഭാഷയിൽ സുഹിയൻ എന്ന് പറയും. അകത്ത് ചെറുപയർ, ശർക്കര, തേങ്ങ ഏലയ്ക്ക ഒക്കെ ഇട്ട് പുറമേയ്ക്ക് മൈദ മാവിൽ ഉണ്ടാക്കി എടുക്കുന്ന ഒരു ഐറ്റം “

“മോദകം “

“ങ്ങേ?”

“മോദകം അല്ലെ അത്?”

“അങ്ങനെ ആണോ ഇവിടെ പറയുന്നത്?”

“അതേ ഗണപതിക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം ആണ്. മുത്തശ്ശനും ഒരു ഗണപതിയുടെ ലുക്ക്‌ ഒക്കെ ഉണ്ട് ഉണ്ണി കുടവയർ നോക്ക് “

വൈശാഖൻ ഉറക്കെ ഉറക്കെ ചിരിച്ചു

“ഞാൻ ഉണ്ടാക്കി തരാട്ടോ “

കൃഷ്ണ കഴുത്തിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. പിന്നെ ഓടി അടുക്കളയിൽ പോയി

“she is fantastic..just fantastic
No other words to say “

അർജുൻ മെല്ലെ ഒന്ന് ചിരിച്ചു

“നീ ഭാഗ്യവാനാ അർജുൻ..സത്യം…എല്ലാം അറിഞ്ഞു കൊണ്ട് ലൈഫിലേക്ക് വരിക. പിന്നെ ആ സ്നേഹം ഇരട്ടിയായി കൊടുക്കുക. അതൊന്നും സാധാരണ ഒരാൾക്ക് പെട്ടെന്ന് സാധ്യമാവില്ല. ഞാൻ എന്റെ അവോയ്ഡ് ചെയ്തതാണ് ആ കുട്ടിയെ. ഒരു പരിഭവം പോലുമില്ല. നിഷ്കളങ്കമായ മനസ്സാണ്.”

അർജുൻ അത് തന്നെ ഓർക്കുകയായിരുന്നു. പാവമാണ് കൃഷ്ണ. താൻ മാത്രം ആ മനസിലുള്ളു

കൃഷ്ണ മുറി ഒന്ന് വൃത്തിയാക്കി. ബെഡ് ഷീറ്റ് പുതിയ ഒന്ന് വിരിച്ചു. ജനലുകൾ തുറന്നു. പുറത്തേക്ക് നോക്കി നിന്നു

നഗരം കാണാൻ എന്ത് ഭംഗിയാണ്!

ഫോൺ ബെൽ അടിക്കുന്നു

“ദുർഗ കാളിങ് “

“ഡോക്ടറെ “

“നിങ്ങൾ ഇത് എവിടെ”

“മുത്തശ്ശന്റെ അടുത്ത “

“നല്ല പാർട്ടികളാ. വന്നപ്പോ കാണാൻ ഇല്ല “

“അപ്പുവേട്ടന് കാണണം എന്ന് പറഞ്ഞു വന്നതാ “

“അത് നന്നായി. എപ്പോ വരും? അത്താഴത്തിനു മുന്നേ എത്തണം “

“അതേയ് ഇന്ന് ഞങ്ങൾ വരില്ലട്ടോ. ഇന്ന് മുത്തശ്ശന്റെ കൂടെ നിൽക്കാൻ പറഞ്ഞു. അങ്കിളിന്റെ അടുത്ത് അപ്പുവേട്ടൻ പറയാമെന്നു പറഞ്ഞു “

“ആണോ?”

സ്വരത്തിൽ ഒരു മാറ്റം

“ആം “

“ശരി എന്ന “

ഫോൺ കട്ട്‌ ആയി. വിഷമം ആയി കാണുമോ.?

അവൾ ഓർത്തു

ഹേയ് രണ്ടു പേരും തന്നെ അടിച്ച് പൊളിക്കട്ടെ. പക്ഷെ ആ മനസ്സ് അല്ലായിരുന്നു ദുർഗയ്ക്ക്. ജയറാമിനും

“അവർ എന്താ പോയത്?”

ജയറാമിന്നോട് ദുർഗ ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു

“അവർ ഡാഡിയെ കാണാൻ പോയതല്ലേ ദുർഗ്ഗേ..ഡാഡി പറഞ്ഞു കാണും അവിടെ നിൽക്കാൻ”

“ഞാൻ ഇവിടെ ഉള്ളത് കൊണ്ടായിരിക്കുമോ? എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടാവുമോ.?”

“എന്റെ ദുർഗ്ഗേ അവൻ ആ ടൈപ്പ് അല്ല
കൃഷ്ണ ഒട്ടുമല്ല. നമ്മൾ ഒന്ന് ഒറ്റയ്ക്ക് സന്തോഷം ആയിട്ട് ഇരുന്നോട്ടെ എന്നേ അവർ ആഗ്രഹിച്ചു കാണുകയുള്ളു. പിന്നെ നീ ഓർത്തു നോക്ക് ഡാഡി ഒറ്റയ്ക്കല്ലേ. അവർ ഡാഡിക്കൊപ്പം നിന്നോട്ടെ. അത് നല്ല ഡിസിഷൻ ആണ്
അപ്പൊ ഡാഡി ഒരിക്കലും ഇനി ചെന്നൈയിൽ പോവില്ല. ഡാഡിക്ക് ഇപ്പൊ കൃഷ്ണ ഒരു വീക്നെസ് ആണ്. വയസായില്ലേ ഇനി ഇവിടെ മതി. അതിന് അവൾ ഒരു നിമിത്തം ആയി നല്ലതല്ലേ?”

ദുർഗയുടെ മുഖം തെളിഞ്ഞില്ല

“എനിക്ക് അവരിവിടെ ഉള്ളതായിരുന്നു ഇഷ്ടം. ശോ. ഇത് നമ്മൾ മാത്രം ബോർ ആണ്. ഇത്രയും നാൾ നമ്മൾ മാത്രം അല്ലായിരുന്നോ? അവർ വന്നപ്പോ സന്തോഷംആയിരുന്നു. കൃഷ്ണ എന്ത് രസാ വർത്താനം ഒക്കെ. ഇതിപ്പോ ഒരു രസവുമില്ല “

ജയറാമിന് ചിരി വന്നു

“പറഞ്ഞു വന്നത് ഞാൻ പരമബോർ ആണെന്നാണ് “

ദുർഗ വിളറിപ്പോയി

“അയ്യോ അതല്ല. പിള്ളേർ ഉണ്ടെങ്കിൽ നല്ല രസമാണ്. അവരുടെ കളിയും ചിരിയും. നമ്മൾ വയസ്സായവർ വെറുതെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാമെന്നേയുള്ളു “

ജയറാം ദുർഗയുടെ തൊട്ട് അടുത്ത് വന്നു നിന്നു

“അത്രേ ഉള്ളു?”

ദുർഗ ചുവന്നു പോയ മുഖം പതിയെ താഴ്ത്തി

ജയറാം ആ മുഖം തന്റെ കൈകളിൽ എടുത്തു. ഒരായുസ്സ് മുഴുവൻ തന്നെ സ്നേഹിച്ച പെണ്ണിന്റെ മുഖം. അയാൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു

ആ കണ്ണുകളിലേക്ക്. പിന്നെ മുഖം ചേർത്ത് ഒരുമ്മ കൊടുത്തു. പിന്നെ ദുർഗയെ തന്നോട് ചേർത്ത് പിടിച്ചു

ദുർഗയിലേക്ക് താഴ്ന്ന് വന്നു ആ മുഖം

ദുർഗ നാണത്തോടെ ലൈറ്റ് അണച്ചു കളഞ്ഞു

“അതേയ് അപ്പുവേട്ടാ ഡോക്ടർ വിളിച്ചു ട്ടോ “

അവൻ മൂളി

“അങ്കിളിനെ വിളിച്ചു പറഞ്ഞോ?”

“ആ പറഞ്ഞു “

“ഡോക്ടർക്ക് ഒരു ചെറിയ ശബ്ദമാറ്റം പോലെ “

“അത് സാരമില്ല. ഇതാണ് കറക്റ്റ് “

അവൻ അവളെ വലിച്ചു നെഞ്ചിൽ ഇട്ടു

“മുത്തശ്ശൻ കിടന്നോ.”

“ഉം “

“അയ്യോ ഗുഡ്‌നൈറ്റ് പറഞ്ഞില്ല”അവൾ എഴുനേൽക്കാൻ ഭാവിച്ചു

“അവിടേ കിടക്കടി ” അവൻ വട്ടം പിടിച്ചു കിടത്തി

“ശ്ശെടാ ഇങ്ങനെ ഒരു സാധനം. ഒരു ഗുഡ് നൈറ്റ്‌ അല്ലെ അതൊന്ന് പറഞ്ഞിട്ട് വരാന്ന് “

“അങ്ങനെ ഇപ്പൊ പോകണ്ട, എന്റെ നെഞ്ചിൽ കിടക്ക്..എന്നിട്ട് എന്നേ കെട്ടിപിടിച്ചു ഉമ്മ തന്നെ. പെന്റിങ് കുറേയുണ്ട്”

“ചെക്കന് കുശുമ്പ് തീരെയില്ല “

അവൻ പൊട്ടിച്ചിരിച്ചു. കൃഷ്ണ ആ ചിരിയിലേക്ക് കണ്ണ് നട്ടു

“എന്താ?”

“ഒന്നുല്ല “

“പറയ് “

“എനിക്ക് ഈ ചിരി എന്തിഷ്ടമാണെന്നോ “

“നിനക്ക് എന്താ ഇഷ്ടം അല്ലാത്തത്?”

“ശര്യാ. എല്ലാം ഇഷ്ടാ.. എല്ലാം…അപ്പുവേട്ടന്റെ എല്ലാം “

അവൾ ആ നെഞ്ചിൽ കിടന്നവനെ വട്ടം പിടിച്ചു. അർജുൻ ആ തലമുടിയിൽ തലോടി കൊണ്ടിരുന്നു

“എടി…?”

“ഉം “

“ഉമ്മ വേണം “

അവൾ അതിശയത്തോടെ നോക്കി. ഇത് പതിവില്ലാത്തതാണല്ലോ

“എന്ത് പറ്റി എന്റെ മോന്?”

“നിന്നോടുള്ള പ്രേമം കേറിയിട്ട് ഒരു രക്ഷയില്ലാതെ നിൽക്കുവാ..”

അവൾ ആ നെഞ്ചിൽ അമർത്തി ചുംബിച്ചു

“പോരാ “

കൃഷ്ണ ചിരിയോടെ മുഖത്ത് ചുണ്ടമർത്തി

“എന്തോന്നടി ഒരു പിശുക്ക്?”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. കെടാതെ കിടന്ന ഒരു കനൽ ആളിപ്പിടിച്ചു. ജ്വാലയായി. കൃഷ്ണയുടെ ഉടലിലൂടെ ലാവ ഒഴുകി പോകും പോലെ അവൾക്ക് തോന്നി

അർജുന്റെ ചുണ്ടുകൾ, അവന്റെ വിരലുകൾ, അവന്റെ ഉടൽ..അവൾ അവന്റെ ഭൂമിയായി. അവന് മാത്രം പെയ്യാനുള്ള ഭൂമി. അർജുൻ ആവേശത്തോടെ അവളിലെക്കമർന്നു

കൃഷ്ണ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. കൃഷ്ണ എന്നൊരു മന്ത്രമുയർന്നു. അവൾ മൂളി

കൃഷ്ണ അത് ശ്രദ്ധിക്കുന്നുണ്ട്. മുമ്പത്തെ പോലെയല്ല അർജുൻ. വല്ലാത്ത ഒരു അഭിനിവിവേശമുണ്ട്. തന്നിലേക്ക് ലയിക്കാനുള്ള ആവേശം. തന്നെ എപ്പോഴും കണ്മുന്നിൽ വേണം എന്ന നിർബന്ധം ഉള്ളത് പോലെ. മാറാൻ സമ്മതിക്കുന്നില്ല. ഒരു ഒബ്സെഷൻ പോലെ. അവൻ മുഖം ഉയർത്തി അവളുടെ നിറുകയിൽ ചുംബിച്ചു
പിന്നെ മാറിലേക്ക് മുഖം ചേർത്ത് വെച്ച് കിടന്നു. അവൾ ആ മുഖം തലോടി

അർജുൻ എ സി യുടെ തണുപ്പ് കുറച്ചു കൂട്ടി

“എനിക്ക് തണുക്കുന്നു ട്ടോ “

“നീ എന്നേ കെട്ടിപിടിച്ചു കിടന്നോ “

അവൻ അവളെ ചുറ്റിപ്പിടിച്ചു ബ്ലാങ്കറ്റ് കൊണ്ട് പുതച്ചു

“മെഡിസിൻ എല്ലാം കൂടി കഴിച്ചിട്ടാവും ശരീരത്തിൽ നല്ല ചൂട് ആണ്.. ഉള്ളിൽ ചൂട് തോന്നും “

“എന്റെ പൊന്ന് വെള്ളം കുടിക്കില്ലല്ലോ എത്ര നിർബന്ധിച്ചു ഞാൻ. കുറേ വെള്ളം കുടിക്ക്. അപ്പൊ അത് മാറും “

അവൻ ഒന്ന് മൂളി

“ഞാൻ ബോട്ടിൽ എടുത്തു കൊണ്ട് വരാം “

കൃഷ്ണ എഴുന്നേറ്റു വസ്ത്രങ്ങൾ ധരിച്ചു പുറത്തേക്ക് പോയി

കുറച്ചു പഴങ്ങൾ മുറിച്ചു. പാല് കാച്ചി തണുപ്പിച്ചു. തേനും ഒഴിച്ച് കൊണ്ട് വന്നു

“നീ എന്തിനാ പോയി ഇതൊക്കെ ചെയ്തത്?”

അവൻ ശാസിച്ചു

“കഴിക്ക് “

അവൻ അവളുടെ ദേഹത്തേക്ക് മെല്ലെ ഒന്ന് ചാരി

“എന്തെ?”

“ഒന്നുല്ല “

പിന്നെ അത് മുഴുവൻ കഴിച്ചു തീർത്തു
ഇടയ്ക്ക് അവൾക്കും കൊടുത്തു

“ഇഷ്ടായോ ഇത്?”

“ടേസ്റ്റ് ഉണ്ട്. അധികം ഷുഗർ ഇല്ലല്ലോ ഗുഡ് “

“ഇത് എന്നും ചെയ്തു തരാട്ടോ അപ്പൊ ഈ ചൂട് കുറയും..പാല് കാച്ചി കുടിച്ചാൽ തന്നെ ദേഹം തണുക്കും “

അവൾ അവന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു

“തല പൊട്ടിയത് നോക്ക് “

അവൾ മുടി മാറ്റി നോക്കി

“എന്റെ ഈശ്വര..”

“സാരമില്ല അതൊക്കെ ഉണങ്ങി “

“ശരിക്കും ഇത് ബാത്‌റൂമിൽ വീണതാണോ?

“അതെന്താ”

“ഇതിന്റെ പൊസിഷൻ കണ്ടു ചോദിച്ചതാ “

“ബാത്‌റൂമിൽ വീണതാ..”

അവൻ അവളുടെ മുഖം അണച്ചു പിടിച്ചു

“ഇങ്ങോട്ട് നോക്കിക്കേ “

അവൻ ആ കണ്ണിൽ നോക്കി

“എന്നോട് കള്ളം പറയില്ലന്നാ എന്റെ വിശ്വാസം “

അവന്റെ നെഞ്ചിൽ ഒരു പിടപ്പ് ഉണ്ടായി

“പറയാൻ ഇഷ്ടം ഉള്ളത് പറഞ്ഞ മതി. വിശ്വാസം ഉള്ളത് മാത്രം “

“കൃഷ്ണ?”അവൻ അറിയാതെ ഉറക്കെ വിളിച്ചു പോയി

“ഉറങ്ങാം. നേരം ഒരു പാടായി “

അവൾ ആ നെഞ്ചിലേക്ക് മുഖം വെച്ച് അവനെ ചേർത്ത് പിടിച്ചു. ഒന്ന് കരഞ്ഞാൽ കൊള്ളാമെന്നു തോന്നിപ്പോയി അർജുന്‌. എല്ലാം അവളോട് പറയാഞ്ഞിട്ട് ഇങ്ങനെ ഒരു ശ്വാസം മുട്ടലില്ല. നെഞ്ചിൽ ഒരു കല്ല് വെച്ചത് പോലെയാ

പക്ഷെ പറഞ്ഞാൽ, തന്നെ വെറുത്താൽ,vതന്നെ ഉപേക്ഷിച്ചു പോകുമോ?

“അപ്പുവേട്ടാ ഉറങ്ങിക്കെ “

അവൾ ആ മുതുകിൽ മെല്ലെ താളം പിടിച്ചു

“കൃഷ്ണ?”

“ഉം “

“എനിക്ക് ഒരു കാര്യം പറയാനുണ്ട് “

“പറയ് “

“അതൊക്കെ കേട്ട് കഴിഞ്ഞു മോളെന്നെ വേണ്ടാന്ന് വെക്കുമോ?”

അവൾ ആ അരക്കെട്ടിൽ എഴുനേറ്റു ഇരുന്നു. പിന്നെ രണ്ടു കവിളിലും കൈ അമർത്തി

“വേണ്ടാന്ന് വെയ്ക്കാൻ ഈ ജന്മം ഇനി പറ്റുമോ എനിക്ക്?”

“എന്നാലും വെറുക്കും. അറപ്പ് തോന്നും,

കൃഷ്ണ വല്ലായ്മയോടെ അ മുഖത്ത് നോക്കി. മുഖം നിറയെ വേദന

“പറയണ്ട..ഒന്നും പറയണ്ട മോൻ ഉറങ്ങിക്കോ “

“എടി പറഞ്ഞില്ലേ എനിക്ക് പറ്റില്ല. ഞാൻ ഇത് വരെ നിന്നോട് ഒന്നും ഒളിച്ചിട്ടില്ല,

കൃഷ്ണ മന്ദഹസിച്ചു

“എങ്കിൽ പറയ് “

അവൻ പറഞ്ഞു തുടങ്ങി

ഓരോന്നും, ഓരോന്നിൻറ്റയും കണക്ക് തീർത്തത്, ഓരോന്നിനെയും അവസാനിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളുടെ വേദനകളും സംഘർഷങ്ങളും…

കൃഷ്ണ ഭീതിയോടെ നെഞ്ചിൽ കൈ വെച്ച് പോയി

എന്റെ ദൈവമേ….എന്നുറക്കെ വിളിച്ചു പോയി

“ഞാൻ പിന്നെ എന്ത് വേണമായിരുന്നു?നിയമം അവരെ എന്ത് ചെയ്യും? നീ പറയ്”

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല

“നിനക്ക് എന്തെങ്കിലും ആയി പോയിരുന്നെങ്കിൽ ഞാൻ ഇല്ല പിന്നെ. ജീവിക്കില്ല. അപ്പൊ ഇത് ചെയ്തവർ സുഖായിട്ട് അങ്ങനെ…ഇത് നീ വിളിക്കുന്ന ദൈവത്തിന്റെ കരുണ കൊണ്ട് തെന്നിപ്പോയതാണ്. ഇപ്പൊ ഞാൻ ഇത് ചെയ്തില്ലെങ്കിൽ അവർ വീണ്ടും ശ്രമിക്കും.”

“എന്നാലും അപ്പുവേട്ടാ എനിക്ക് പേടിയാ അതൊക്കെ. ദൈവമേ പോലീസ് ഇതിന്റെ പിന്നാലെ വരുമോ.?”

“ഇല്ല, നോ എവിഡൻസ്. അവർക്ക് വരാൻ സാധിക്കില്ല.”

“ഇതൊന്നും ആരും പരസ്പരം പോലും ചർച്ച ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടിണ്ട്. ഭാര്യയോട് എന്നല്ല ആരോടും. പക്ഷെ എനിക്ക് നിന്നെ ഒളിക്കാൻ വയ്യ കൃഷ്ണ. നെഞ്ചിൽ ഒരു വേദന പോലെയാ. ഇപ്പൊ സമാധാനം ആയി “

കൃഷ്ണ ഏറെ നേരം അവനെ നോക്കി ഇരുന്നു. ആ മുഖം. ആ കണ്ണുകൾ. അവളുടെ കണ്ണുകൾ നിറഞ്ഞു

പണ്ട് അർജുൻ അങ്ങനെ ഒക്കെ പറയുമ്പോൾ യഥാർത്ഥത്തിൽ അവൻ കൊ- ല്ലുമെന്ന് അവൾക്ക് തോന്നിയിരുന്നില്ല. ആവേശത്തിൽ ഒരു ദേഷ്യത്തിൽ പറയുന്നതാണെന്നെ വിചാരിച്ചുള്ളൂ

തന്നെ ഒരാൾ നോവിച്ചാ അവൻ അവരെയീ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കും എന്നുള്ള സത്യം അവളുടെ ഉള്ളിലേക്ക് വന്നു. അത്രമേൽ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരു ഒരു പുരുഷൻ. പ്രണയിക്കുന്ന ഒരു പുരുഷൻ

അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയാതെയായി. പക്ഷെ ഇത് അവൾ വിശ്വസിച്ചില്ല. താളം തെറ്റിയ മനസിന്റെ വിഭ്രാന്തിക്കിടയിൽ കയറി കൂടിയ ഒരു ചിന്ത

കൊ- ന്നു എന്ന്

കൊ- ന്നാൽ പോലീസ് വരില്ലേ?

ഹേയ് വെറുതെ പറയുകയാണ്. ഉള്ളിലെവിടെയോ ആഗ്രഹം ഉണ്ടാകും. ചെയ്തു എന്ന് ഓർത്തു കാണും. മനസ്സ് സ്ഥിരമല്ലായിരുന്നു

അവൾ സ്നേഹത്തോടെ ആ മുഖത്ത് നോക്കി

“ഇപ്പൊ തോന്നുന്നോ അർജുൻ വേണ്ടാരുന്നു എന്ന് “

അവൾ പെട്ടെന്ന് ആ വാ പൊത്തി. പിന്നെ ഇറുകെ കെട്ടിപിടിച്ചു

“ഞാൻ മരിക്കുന്ന വരെ ഈ ആളുടെ ഒപ്പമാ..എനിക്ക് ഒരു നിമിഷം. പോലും. കാണാതെയിരിക്കാൻ കഴിയില്ല അപ്പുവേട്ട. അത് അറീലെ?”

അർജുൻ ഒരു പുഞ്ചിരിയോടെ സ്നേഹത്തോടെ അവളെ ചുംബിച്ചു

“അർജുൻ ഒരു രാ- ക്ഷസനാ എന്റെ കൊച്ചപ്പോഴും പറയുന്ന പോലെ..പക്ഷെ എന്റെ കൊച്ചിന്റെ മുന്നിൽ ദുർബലനാ. തളർന്നു പോകും. എന്നേ തളർത്തരുത്. തോൽപ്പിക്കരുത് “

“ഇല്ല “

“മഹാഭാരതയുദ്ധം നടന്നതിന്റെ കാരണം അറിയോ?”

“പാണ്ഡവർക്ക്  രാജ്യം കൊടുക്കാഞ്ഞത് കൊണ്ട് “

“അല്ല. പഞ്ചാലി വസ്ത്രാക്ഷേപം ആണ് കാരണം. അതാണ് ശരിക്കുള്ള കാരണം. സ്വന്തം ഭാര്യയെ വേദനിപ്പിക്കുന്ന ഒരാളോട് അത്രമേൽ അവളെ സ്നേഹിക്കുന്ന ഒരു പുരുഷൻ ക്ഷമിക്കില്ല കൃഷ്ണ. അപ്പൊ അവളെ കൊല്ലാൻ ശ്രമിച്ച ഒരാളോട് എന്തായിരിക്കും ചെയ്യുക.? സാധാരണ ഒരാൾക്ക് ഒരു പക്ഷെ കഴിയില്ലായിരിക്കും. പക്ഷെ സമ്പത്തും ആൾ ബലവുമുള്ള ഒരാൾക്ക് പറ്റും “

“അത് മാത്രം അല്ല അതിബുദ്ധി കൂടിയുള്ള ഒരാൾക്ക് എന്ന് എടുത്തു പറ”

അവൻ ചിരിച്ചു

“എന്റെ മോൾക്ക് പാഞ്ചാലിയുടെ മറ്റൊരു പേര് അറിയോ?”

അവൾ കണ്ണുകൾ അവന്റെ നേരേ ഉയർത്തി

“എന്താ?”

“കൃഷ്ണ…അതാണ് പാഞ്ചാലിയുടെ മറ്റൊരു പേര്. കൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും പ്രിയപ്പെട്ടവളും ആയത് കൊണ്ടാണ് ആ പേര്.”

അവൾക്ക് അത് പുതിയ അറിവായിരുന്നു

“എന്റെ മോളും അങ്ങനെ തന്നെ. കൃഷ്ണനേറ്റവും പ്രിയമുള്ളവൾ. കൃഷ്ണ “

“കൃഷ്ണനു മാത്രം അല്ല അർജുനനും “

കൃഷ്ണ ചിരിച്ചു

“അതേ കൃഷ്ണ അർജുനന്റെ ഭാര്യയായിരുന്നു കൃഷ്ണന്റെ പ്രിയ സഖിയും. നീയും അങ്ങനെ തന്നെ. നോക്ക് എന്തൊരു coincidence ആണെന്ന് “

കൃഷ്ണ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു

ഈ ആള് ആണ് കൊ- ല്ലാൻ പോണത്. വെറുതെ പറയുകയാണ്. എന്നാലും വിശ്വസിച്ചതായി നടിച്ചേക്കാം. അല്ലെങ്കിൽ സംശയം തോന്നിയെന്ന് ഓർത്തു വിഷമം വരും

പാവം. പാവം അപ്പുവേട്ടൻ

തുടരും….

Leave a Reply

Your email address will not be published. Required fields are marked *