താലി, ഭാഗം 23 – എഴുത്ത്: ലക്ഷ്മി ശ്രീനു

എന്താ ഡാ നിന്റെ ചെവിക്ക് പ്രശ്നം ഉണ്ടോ…..ഇവളെ വീട്ടിലേക്ക് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു ചെന്ന് വണ്ടിയിൽ കയറെടാ…….ദേവിന്റെ പരിസരം മറന്നുള്ള അലർച്ചയിൽ കാശി നല്ല കുട്ടിയായ് കാറിന്റെ അടുത്തേക്ക് പോയി……

ദേവ് പല്ലവിയെ ചേർത്ത് പിടിച്ചു അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു നെറ്റിയിൽ ചുംബിച്ചു…

ഞാൻ ഇ- ല്ലേഡി….. നീ ടെൻഷൻ ആകണ്ട എല്ലാം ശരി ആകും……അവളെ ചേർത്ത് പിടിച്ചു.

ഇന്നലെ ഞാൻ അച്ഛനോട് ദേവേട്ടന്റെ കാര്യവും കുഞ്ഞിന്റെ കാര്യവും ഒക്കെ പറഞ്ഞത് അപ്പച്ചി കേട്ടു അതാ ഇത്രേം പ്രശ്നമായതും എന്റെ അച്ഛനെ…അവൻ അവളെ ചേർത്ത് പിടിച്ചതെ ഉള്ളു ഒന്നും മിണ്ടിയില്ല…..

അതെ ഇവിടെ നിന്ന് റൊമാൻസിക്കാൻ പിന്നെ വരാം ഇപ്പൊ വീട്ടിൽ കയറേണ്ട വഴി നോക്ക് രണ്ടും……കാശി കാറിൽ ഇരുന്നു വിളിച്ചു പറഞ്ഞു.

ഇവനൊക്കെ ഇഷ്ടം പറഞ്ഞു തീരുംമുന്നേ കൊച്ചിന്റെ അച്ഛനും ആയി…. വീട്ടിൽ വന്ന അവന് ഒന്ന് മൂട് ഉറച്ചു ഒരിടത്തു ഇരിക്കാൻ ടൈം ഇല്ല ബിസിനസ്‌ ബിസിനസ്‌ ഇതിനൊക്കെ എവിടുന്ന് ടൈം കിട്ടിയോ ആവോ…..ഏട്ടൻ തെണ്ടി…..കാശി അവരെ നോക്കി സ്വയം പറഞ്ഞു.

********************

ഏട്ടാ….. കണ്ട തെരുവ് ഗുണ്ടകൾ റോഡിൽ കിടന്നു അടി ഉണ്ടാക്കുന്നത് പോലെ ആണ് മാളിൽ വച്ച് ദേവനും കാശിയും കൂടെ ഏതോ ഒരു പെണ്ണിന്റെ പേരിൽ നാലഞ്ച് പേരെ അടിച്ചു ആശുപത്രിയിൽആക്കിയത്…….മോഹൻ മാളിൽ ഉണ്ടായ സംഭവങ്ങൾ പറയുവാണ് മഹിയോട്…

ചന്ദ്രോത്ത് ഗ്രൂപ്പിന്റെ MD ചെയറിൽ ഇരിക്കുന്ന ഒരുത്തൻ ഇങ്ങനെ ഒക്കെ ചെയ്താൽ നാണക്കേട് ബാക്കിയുള്ളവർക്ക് കൂടെ ആണ്…….

നാണക്കേട് ഉണ്ടാകാനും മാത്രം ഞാൻ ആരെയും കൊന്നിട്ടോ പിടിച്ചുപറിച്ചിട്ടോ വന്നത് ആല്ല…അപ്പോഴേക്കും ദേവനും മറ്റും വന്നിരുന്നു അവർ അകത്തേക്ക് കയറിയപ്പോൾ തന്നെ മോഹന്റെ സംസാരം കേട്ടു.

മഹിയും വീട്ടിലെ ബാക്കി അംഗങ്ങളും അവനെ നോക്കി അവന്റെ കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്നപെൺകുട്ടിയെ കണ്ടു എല്ലാവരുടെയും മുഖം മാറി…

ആരാ ദേവ ഇത്…മഹി പല്ലവിയെ ചൂണ്ടി കാണിച്ചു ചോദിച്ചു…

ഇത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി പല്ലവി…ഏഴുവർഷമായി ഞാനും ഇവളും ഇഷ്ടത്തിലാണ്…കാശി ആണെങ്കിൽ ഞെട്ടി ഞെട്ടി ഇനി ഞെട്ടാൻ വയ്യ എന്ന അവസ്ഥയിൽ ആണ് ദേവനെ നോക്കുന്നത്…

ഈശ്വര ഇവൻ ഏഴുവർഷം എങ്ങനെ ഇതൊക്കെ ഒളിപ്പിച്ചു ഒരു രണ്ടാഴ്ച കൊണ്ട് ആണ് ഞാൻ തന്നെ ഇവന്റെ ചുറ്റികളി സംശയിച്ചയത്…ഇവനെ സമ്മതിക്കണം…(കാശി ആത്മ )

എന്ന് കരുതി ഇങ്ങനെ വിളിച്ചു ഇറക്കി കൊണ്ട് വരണോ വീട്ടിൽ പറഞ്ഞ നിന്റെ ഇഷ്ടത്തിനു ആരെങ്കിലും എതിര് നിക്കോ ദേവാ….മഹി

സാഹചര്യം അത് ആയിരുന്നു അച്ഛാ…. അതാ ഇങ്ങനെ ചെയ്യേണ്ടി വന്നത്….. അല്ലാതെ ആരും എതിര് നിൽക്കുമെന്ന് കരുതി ചെയ്തത് അല്ല……. നിങ്ങൾക്ക് ഇവളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ അകത്തേക്ക് പോകും അല്ലെങ്കിൽ പുറത്തേക്ക്….. സ്നേഹിച്ച പെണ്ണിനെയും അവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനേയും ആരുടെയും മുന്നിൽ ഇട്ടു തട്ടി കളിക്കാൻ  ഇട്ടു കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് അവളെ എന്റെ കൂടെ കൂട്ടിയത് എനിക്ക് തെറ്റായി തോന്നുന്നില്ല……..ദേവ് പറഞ്ഞു നിർത്തി. ബാക്കി എല്ലാവരും കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടതു പോലെ അവനെ നോക്കി.

ഉള്ള തെമ്മാടിത്തരം മുഴുവൻ കാട്ടിയിട്ട് നിന്ന് അതിനെ ന്യായീകരിക്കാൻ നിനക്ക് നാണമില്ലേ ദേവ…നീയും ഇതിനൊക്കെ കൂട്ട് നിക്കുവാണോ കാശി.ഹരി ഇടയിൽ കയറി.

സ്നേഹിച്ചപെണ്ണിന് വയ്യറ്റിൽ ഉണ്ടാക്കിയിട്ട് കുറച്ചു പൈസ കൊടുത്തു ഒഴിപ്പിച്ചു വിടുന്നത് പോലെ ഉള്ള തെമ്മാടിത്തരം ഒന്നും ഞാൻ ചെയ്തില്ല പിന്നെ എന്റെ അച്ഛൻ  പറഞ്ഞിട്ടുള്ളത് തെറ്റ് ചെയ്തില്ല എന്ന് ബോധമുണ്ടെങ്കിൽ അത് ആരുടെ മുഖത്ത് നോക്കിയും പറയാമെന്നാണ്……. ഞാൻ ചെയ്തത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല…….ദേവ് പറഞ്ഞു നിർത്തി.ഹരി അടികിട്ടിയ പോലെ വിളറി വെളുത്തു.

തെണ്ടി ചേട്ടൻ കാരണം മിക്കവാറും അച്ഛൻ എന്നെയും ഇന്ന് ഇറക്കി വിടുംഉറപ്പ് ആയി…… (കാശി ആത്മ )

ഏട്ടൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…..മോഹൻ മഹിയോട് ആയി അടുത്ത ചോദ്യം.

അവൻ പറഞ്ഞത് കേട്ടില്ലേ നീ അവൻ തെറ്റ്‌ ചെയ്തിട്ടില്ല എന്ന് അവന് ഉറപ്പ് ആണെങ്കിൽ പിന്നെ കണ്ടു നിൽക്കുന്ന നമുക്ക് ആണോ പ്രശ്നം……. നീരു ആ കുട്ടിയെ അകത്തേക്ക് കൂട്ടി കൊണ്ട് പൊയ്ക്കോ……നീരു ചിരിയോടെ പല്ലവിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.

ഏട്ടൻ എന്താ ഈ കാണിച്ചേ…… ഊരും പേരും അറിയാത്ത ഒരു പെണ്ണിനെ….മോഹൻ ദേഷ്യത്തിൽ പറഞ്ഞു.

കൊച്ചിച്ച…. ചേട്ടത്തിയുടെ വീടും കൂടും അറിയില്ല പേര് പല്ലവി എന്ന് ആണ്….കാശി പറഞ്ഞു.

നീയും ഇനി ആരെങ്കിലും കണ്ടു വച്ചിട്ടുണ്ടോ ഏട്ടനെ പോലെ…… അങ്ങനെ വല്ലതും ഉണ്ടെങ്കിൽ നേരത്തെ പറയണം……മഹി അതും പറഞ്ഞു എണീറ്റ് പോയി….

*****************

പ്രസന്റ്

കാശി രാവിലെ എണീറ്റ് വരുമ്പോൾ അവൻ ആദ്യം പോയത് ഭദ്രയുടെ മുറിയിലേക്ക് ആയിരുന്നു. ഭദ്ര അവന് മുന്നേ എണീറ്റ് പോയിരുന്നു…..

ഇവള് രാവിലെ ഇത് എങ്ങോട്ട് പോയി…. കാശി അതും പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി അവിടെയും അവളെ കാണാൻ ഇല്ല പുറത്ത് എന്തോ ശബ്ദം കേട്ട് അങ്ങോട്ട്‌ പോയി….

അവിടെ ചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നിടത്തു എന്തോ കാര്യമായി തിരയുന്നുണ്ട്

ഡീീീ……അവന്റെ അലർച്ചയിൽ കൊച്ച് അവനെ സൂക്ഷിച്ചു നോക്കി. അപ്പോഴേക്കും അവൻ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു.

എന്താ ഡീ രാവിലെ ഇവിടെ ഒരു തിരച്ചിൽ……അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

എന്റെ ഒരു സാധനം കളഞ്ഞു അത് നോക്കുവാ……

എന്താ മഹതിയുടെ ഇത്രയും വിലപിടിപ്പുള്ള സാധനം……പുച്ഛത്തിൽ തന്നെ ചോദിച്ചു.

താലി…..

ആ മഞ്ഞചരടിന് ആണോ ഈ തിരച്ചിൽ……

നിങ്ങൾക്ക് അത് ഒരു ചരട് ആയിരിക്കും എനിക്ക് അങ്ങനെ അല്ല…….അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

പിന്നെ എങ്ങനെ ആണവോ മാഡത്തിന്…..കാശിയുടെ പുച്ഛം നിറഞ്ഞ സംസാരം അവൾക്ക് ദേഷ്യംകൂടാൻ ഉള്ള കാരണം ആയിരുന്നു.

അതൊക്കെ താൻ അറിയുന്നത് എന്തിനാ ഡോ…… തനിക്ക് പ്രതികാരം ചെയ്യാൻ അല്ലെ ആ താലി കെട്ടിയത്. അത് പൊട്ടി പോയല്ലോ അപ്പൊ എനിക്ക് ഇനി പോവാല്ലോ ഈ കാലനാഥന്റെ ഈ കാലഗ്രഹത്തിൽ നിന്ന്……….കാശി ഞെട്ടി.

അങ്ങനെ നീ ഇനി ഇവിടുന്ന് പോയാൽ നിന്റെ കാൽ രണ്ടും ഞാൻ വെ- ട്ടിഎടുക്കും പറഞ്ഞേക്കാം…….അവൾക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

വെ- ട്ടെടോ….. ദ കാൽ വെ- ട്ടി എടുക്ക് എന്നിട്ട് സൂപ്പ് ഉണ്ടാക്കി കുടിക്ക്….. കാലൻ….. കാട്ടാളൻ കാലനാഥൻ….അവനോട് ചാടി തുള്ളി അവൾ അകത്തേക്ക് കയറി പോയി…

ശെടാ….. ഇതിന്റെ പല്ല് ഒന്നല്ല ഒരുപാട് കൊഴിയും ഈ പോക്ക് ആണെങ്കിൽ….പാവം ആ താലിക്ക് വേണ്ടി രാവിലെ തിരച്ചിൽ തുടങ്ങി….. ശെരിക്കും ഇവൾക്ക് ഇനി എന്നോട് ഇഷ്ടം എങ്ങാനും….. മ്മ് ഉണ്ട് ഉണ്ട് കുറെ ദേഷ്യം ഉണ്ട് ഭദ്രകാ-ളി…അവൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞു.

കാശി…….അകത്തേക്ക് പോയവൾ അവന്റെ ഫോണും എടുത്തു പുറത്തേക്ക് വന്നു.

എന്താ ഡി…

ദേ നിന്റെ  ഫ്രണ്ട് വിളിക്കുന്നു…..ഭദ്ര അവന്റെ കൈയിൽ ഫോണും കൊടുത്തു കയറി പോയി കാശി ചെറു ചിരിയോടെ കാൾ എടുത്തു.

പറയെടാ…

ഒരു ചെറിയ പ്രശ്നം ഉണ്ട്….

എന്താ ഡാ….കാശി സംശയത്തിൽ ചോദിച്ചു.

അതൊക്കെ പറയാം…..നീ വേഗം വീട്ടിലേക്ക് വാ……അത്രയും പറഞ്ഞു ശരത് കാൾ കട്ട്‌ ആക്കി…കാശി ഒന്ന് സംശയിച്ചു നിന്നു പിന്നെ വേഗം അകത്തേക്ക് പോയി……..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *