താലി, ഭാഗം 26 – എഴുത്ത്: ലക്ഷ്മി ശ്രീനു

താഴെ ചിന്നിചിതറി കിടക്കുന്ന ഫോണിലേക്ക് ചൂണ്ടി ആയിരുന്നു വിഷ്ണു പറഞ്ഞത്……. കാശി ഫോൺ എടുത്തു നോക്കി അത് ഭദ്രയുടെ ഫോൺ തന്നെ ആയിരുന്നു…

ഇത് അവളുടെ ഫോൺ ആണ്…കാശി നോക്കിയിട്ട് പറഞ്ഞു.എല്ലാവരും പരസ്പരം ഒന്ന് നോക്കി.

കാശി അവളെ പോയി തിരക്കിയാലോ…  വിഷ്ണു ടെൻഷനോടെ പറഞ്ഞു.

ഇത് ആരും അവളെ കടത്തി കൊണ്ട് പോയത് അല്ല അവൾ സ്വന്തമായിട്ട് പോയത് ആണ് വരുമ്പോൾ വരട്ടെ…..കാശി അതും പറഞ്ഞു സോഫയിൽ പോയിരുന്നു.

അവർ മൂന്നുപേരും സന്ധ്യ വരെ കാശിക്ക് ഒപ്പം ഇരുന്നു ഇതിനിടയിൽ സുമേഷ് ഭദ്രയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പക്ഷെ അത് ഒന്നും കാശി കാര്യമാക്കിയില്ല…..അവർ പോയി കഴിഞ്ഞു കാശി വീണ്ടും കുറച്ചു സമയം കൂടെ അവിടെ ഇരുന്നു….. അവന്റെ മനസ്സിലേക്ക് പഴയ ഓരോ കാര്യങ്ങളായി തെളിഞ്ഞു വരാൻ തുടങ്ങി……

Past

നീരു പല്ലവിക്ക് കാശിയുടെ റൂമാണ് കൊടുത്തത് കാരണം കാശി ദേവയുടെ മുറിയിൽ ആണ്.പഠിക്കാൻ വേണ്ടി മാത്രം ആണ് അവൻ അവന്റെ റൂമിൽ വരുന്നത്….

മോൾടെ പേര് എന്താ….നീരു അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

പല്ലവി….

മോൾക്ക് ദേവിനെ എങ്ങനെ ആണ് പരിചയം……

കോളേജ് മുതൽ ഉള്ള പരിചയമാണ്…

മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്…..

ഇപ്പൊ അമ്മാവനും അമ്മായിയും അവരുടെ മോനും മോളും…….

അമ്മാ…. കാശി അങ്ങോട്ട്‌ വന്നു.

എന്താ ഡാ….

ഏട്ടത്തി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ അമ്മ ഇങ്ങനെ കോടിശ്വരൻ കളിക്കാതെ ഒന്ന് പോയെ….അമ്മ അവനെ സൂക്ഷിച്ചു നോക്കി.

നീയും കൂടെ അറിഞ്ഞോണ്ട് ആയിരുന്നു അല്ലെ എല്ലാം….. ഇനി വാ ഡാ നീ അമ്മ എന്ന് വിളിച്ചു…… രണ്ടും കണക്ക ഇനി നിന്റെ അച്ഛൻ എന്താ പറയുന്നത് എന്ന് നോക്കട്ടെ……കാശിയുടെ കൈയിൽ ഒരു അടിയും കൊടുത്തു അമ്മ പോയി പല്ലവി ചിരിച്ചു…

ചിരിക്ക് ചിരിക്ക് നിങ്ങൾ രണ്ടും കൂടെ ആണ് എനിക്ക് ഇങ്ങനെ ഓരോന്ന് വാങ്ങി തരുന്നത് ഏഴു വർഷമായ് നിങ്ങൾ തമ്മിൽ റിലേഷൻ ആയിട്ട് ഞാൻ അറിയുന്നത് തന്നെ ഈ അടുത്ത് എന്നിട്ട് കൂടെ പഴി എനിക്ക്……..പല്ലവിയോട് പറഞ്ഞു.

എന്നെ പല്ലവി എന്ന് വിളിച്ച മതി നമ്മൾ സെയിം age ആണ് കാശി…..പല്ലവി ചിരിയോടെ പറഞ്ഞു.

അത് കുഴപ്പമില്ല സ്ഥാനം കൊണ്ട് എന്റെ അമ്മക്ക് തുല്യമല്ലേ അതുകൊണ്ട് ഏട്ടത്തിയമ്മ അത് മതി….. പിന്നെ ആ കാലൻ ഉണ്ടല്ലോ… അവന് ഇത്രയും ദേഷ്യം ഒക്കെ ഉണ്ടോ ഇവിടെ വന്ന ഗൗരവം ഉണ്ട് പിന്നെ ഒന്നിനും സമയം ഇല്ല ഫുൾ ടൈം ഏതെങ്കിലും ഫയൽ അല്ലെങ്കിൽ ലാപ്പ്‌ ഇത് ഒന്നും അല്ലെങ്കിൽ ഫോൺ അവന്റെ കൈയിൽ കാണും ആ അവൻ എങ്ങനെ ഏട്ടത്തിയുടെ തലയിൽ വന്നു വീണു അല്ലെങ്കിൽ തന്നെ ഏട്ടത്തിക്ക് എങ്ങനെ അവനെ പോലെ ഒരു കാട്ടുമാക്കാനേ ഇഷ്ടയി……പല്ലവി ചിരിക്കണോ കരയണോ എന്ന് അറിയാതെ കാശിയെ നോക്കുന്നുണ്ട്…..പുറകിൽ ദേവൻ എല്ലാം കേട്ട് നിൽപ്പുണ്ട്.

ഏട്ടത്തി പറ എങ്ങനെ ഈ കാട്ടുമാക്കനെ ഇഷ്ടമായ്…..

നിനക്ക് ഞാൻ പറഞ്ഞു തരാ ഡാ….കാശിയുടെ കഴുത്തിലൂടെ ദേവൻ ചുറ്റിപിടിച്ചതും കാശി കിടന്നു അലറി വിളിക്കാൻ തുടങ്ങി.

വിടാടാ തെ- ണ്ടി ചേട്ടാ….. നീ കാരണം ഞാൻ ആണ് ഇപ്പൊ ബലിയാട് വിടടെ…..

ആരാ ഡാ കാ- ട്ടുമാക്കാൻ…. എനിക്ക് എന്താ ഡാ ഒരു കുറവ്….. നീ പിന്നെ എന്തൊക്കെയ പറഞ്ഞത്…..

വിടാടാ എന്റെ കൈ……. ഞാൻ ചുമ്മാ പറഞ്ഞത്…. നീ മുത്ത് ആണ് ചക്കര ആണ്…..ദേവൻ കാശിയുടെ കൈ പിടിച്ചു തിരിക്കുന്നുണ്ട്.

എന്താ ഡാ ഇവിടെ ബഹളം…..അമ്മ അങ്ങോട്ട്‌ വന്നു.

ദ അമ്മേടെ പു-ന്നാരമോന് രണ്ട് എല്ലു കൂടുതൽ ആണ് അത് ഒന്ന് കുറച്ചത് ആണ്……കാശിയുടെ മേൽ ഉള്ള പിടി വിട്ട് കൊണ്ട് പറഞ്ഞു.

രണ്ടും കണക്കാ അച്ഛൻ ദ നിന്നെ വിളിക്കുന്നുണ്ട് മോള് കൂടെ വാ…..

ഇനി കടുവച്ചന് എന്താ പറയാൻ ഉള്ളത്… കാശി പിറുപിറുത്തു…..

മിണ്ടാതെ നടക്കേടാ അങ്ങോട്ട്‌…..അവന്റെ തലയിൽ കൊട്ടി കൊണ്ട് ദേവൻ പറഞ്ഞു.

താഴെ എല്ലാവരും ഉണ്ട്……

ഡാ ഏട്ടാ…. നിന്നെ ഇപ്പൊ വളഞ്ഞിട്ട് അക്രമിക്കാൻ ആകും…. കാശി അടുത്ത് വന്നു നിന്നിട്ട് ദേവനോട് പതിയെ പറഞ്ഞു….ദേവൻ അവന്റെ കാലിൽ ഒരു ചവിട്ട് വച്ചു കൊടുത്തു.

അഹ്…. കാശിയുടെ അലർച്ച ഇച്ചിരി കൂടി പോയി.

എന്താ ഡാ അവിടെ…….മഹി ചൂട് ആയതും രണ്ടും മിണ്ടാതെ ഒതുങ്ങി നിന്നു.

ദേവാ…. ഞായറാഴ്ച ഒരു റിസപ്ഷൻ ഞാൻ അറേഞ്ച് ചെയ്യുന്നുണ്ട്….എല്ലാവരെയും വിളിക്കണം……താലികെട്ട് നാളെ ഇവിടെ അമ്പലത്തിൽ വച്ചു നടത്താം….എന്താ നിന്റെ അഭിപ്രായം……ദേവനെ നോക്കി ആണ് ചോദ്യം.

എനിക്ക് പ്രശ്നം ഒന്നുല്ല അച്ഛന്റെ ഇഷ്ടം….

മോൾക്ക് ആരെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ആകാം…..പല്ലവിയെ നോക്കി പറഞ്ഞു.

ഇനി ഇപ്പൊ ബന്ധുക്കൾ ഒക്കെ വരോ പെട്ടന്ന് ഇങ്ങനെ റിസപ്ഷന് മാത്രം വിളിച്ച…..മോഹൻ

വരണം എന്ന് ഉള്ളവർക്ക് വരാം…. ആര് വന്നാലും വന്നില്ലെങ്കിലും നടക്കേണ്ടത് നടക്കും അതിൽ മാറ്റം ഒന്നുല്ല…..നീരു മോൾക്ക് ഉള്ള സാരിയും സ്വർണവും നാളത്തേക്ക് നിങ്ങൾ രണ്ടും കൂടെ പോയി എടുത്ത മതി റിസപ്ഷൻ ഡ്രസ്സ്‌ ഒക്കെ നാളെ കെട്ട് ഒക്കെ കഴിഞ്ഞു അവരുടെ ഇഷ്ടത്തിനു പോയി എടുക്കട്ടെ…….

ഇനി ആർക്കെങ്കിലും ഇതിൽ എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ….മഹി എല്ലാവരോടുമായി ചോദിച്ചു.

വല്യച്ഛൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞല്ലോ പിന്നെ എന്ത് അഭിപ്രായം പറയാൻ ആണ്…. പിന്നെ ദേവൻ ഇന്ന് ചെയ്തത് നാളെ ഞാനോ കാശിയോ ചെയ്യുമ്പോൾ വല്യച്ഛൻ കുറ്റപ്പെടുത്തൻ വരരുത്……ഹരി ദേഷ്യത്തിൽ പറഞ്ഞു പോയി.

കാശി ദേവനെ നോക്കി അവൻ ചിരിക്കുന്നുണ്ട്.

തെണ്ടി എല്ലാം ഒപ്പിച്ചു വച്ചിട്ട് നിൽക്കുന്ന കണ്ടില്ലേ….. എല്ലാം എന്റെ നെഞ്ചത്തോട്ട വരുന്നത്……കാശി മനസിൽ പറഞ്ഞു നോക്കിയത് മഹിയെ മഹി അവനെ സൂക്ഷിച്ചു നോക്കി.

ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല അച്ഛാ….

നിന്നോട് അതിന് ഞാൻ ഒന്നും ചോദിചില്ലലോ….കാശി ചമ്മിയ ചിരിയോടെ അകത്തേക്ക് പോയി.

Present

പെട്ടന്ന് മുറ്റത്തു ഏതോ വണ്ടിയുടെ ശബ്ദം കേട്ട് കാശി കണ്ണ് തുറന്നു….. സമയം നോക്കി രാത്രി എട്ടുമണി……കാശി ഉമ്മറത്തു തന്നെ ആയിരുന്നു ഇരുന്നത് അതുകൊണ്ട് തന്നെ വന്നത് ആരാ എന്ന് അവൻ കണ്ടു….

കൈയിൽ ഒരു കവറും കൈയിലും തലയിലും ചെറിയ കെട്ടുമായി ഭദ്ര കയറി വരുന്നുണ്ട് അവൻ എണീറ്റു പെട്ടന്ന്…..

അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോവുകയും ചെയ്തു വാതിൽ അടച്ചു കുറ്റിയിട്ട് അവനും അകത്തേക്ക് കയറി… അവൾ അടുക്കളയിലേക്ക് പോയി അവനും പിന്നാലെ പോയി…..

ഇത് എന്താ പറ്റിയെ…….ഭദ്ര കേൾക്കാത്ത പോലെ നിന്നു.

ഭദ്ര….. നിന്നോട് ആണ് ചോദിച്ചത് എന്താ പറ്റിയത് എന്ന്…..അവന്റെ സ്വരം കടുത്തപ്പോൾ അവൾ ഒന്ന് നോക്കി.

കാശി…. എന്താ നിന്റെ പ്രശ്നം…..അവൾ കൈരണ്ടും കെട്ടി ചോദിച്ചു.

ഇത് എന്താ പറ്റിയെ നിന്റെ കൈയിലും തലയിലും……

ഞാൻ ഒന്ന് വീണു…..

വീഴാനോ….. നീ എന്താ കൊച്ച് കുഞ്ഞാണോ….. രണ്ട് ഉണ്ടകണ്ണ് ഉണ്ടല്ലോ…. നോക്കി നടന്നുടെ……അവൻ എന്തൊക്കെയോ പറയാൻ തുടങ്ങി.

നിർത്തേടോ…. പറഞ്ഞു പറഞ്ഞു എവിടെ കയറി പോകുന്നത്….. ഞാൻ ഇള്ളാകുഞ്ഞൊന്നും അല്ല കാൽ തെറ്റി വീഴാൻ…. ഇത് പുറത്ത് പോയപ്പോൾ ഒരാളെ ഒന്ന് രക്ഷിക്കാൻ നോക്കിയതാ….. കാശി അവളെ സൂക്ഷിച്ചു നോക്കി.

എന്തൊക്കെ ഡി വിളിച്ചു പറയുന്നേ….. തെളിച്ചു പറ മനുഷ്യന് മനസിലാകുന്ന രീതിയിൽ…..അവൻ ചൂടായി.

തത്കാലം എനിക്ക് കാശിനാഥനോട് പറയാൻ താല്പര്യം ഇല്ല…..അവൾ അതും പറഞ്ഞു കുറച്ചു വെള്ളം കുടിച്ചിട്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി അത് കൂടെ ആയതും അവന് നല്ല ദേഷ്യം വന്നു അവളുടെ കൈയിൽ കയറി പിടിച്ചു…….

ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി.

കൈ എടുക്ക് കാശി…….

ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞു തീർന്നിട്ട് നീ പോയ മതി….

തത്കാലം കാശിനാഥന്റെ ചോദ്യത്തിനു മറുപടി പറയാൻ ശ്രീഭദ്രക്ക് സൗകര്യമില്ല….. അവന്റെ കൈ ബലമായി എടുത്തു മാറ്റി ഭദ്ര പറഞ്ഞു…

തുടരും…