കാശിയെ നോക്കി നിന്നത് അല്ലാതെ സങ്കു ഒന്നും മിണ്ടിയില്ല…….
എന്താ കുട്ടി പറയാൻ ഉള്ളത്…..കാശിയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.
ഒന്നുല്ല സാർ…. സോറി…..അതും പറഞ്ഞു സങ്കു പോയി അവളുടെ പിന്നാലെ പോകാൻ നിന്ന ഭദ്രയെ കാശി പിടിച്ചു നിർത്തി…..
കൂട്ടുകാരിയോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിൽ വരാൻ പറയണം അല്ലാതെ തടഞ്ഞു നിർത്തിയല്ല……അവന്റെ ദേഷ്യം നിറഞ്ഞ സംസാരം ഭദ്രക്ക് ഒട്ടും പിടിച്ചില്ല അവൾ എന്തോ പറയാൻ തുടങ്ങിയതും അവന്റെ ഫോണിലേക്ക് കാൾ വന്നു…
സോറി സാർ…..അത്രയും പറഞ്ഞു ഭദ്ര ദേഷ്യത്തിൽ സങ്കുന്റെ അടുത്തേക്ക് പോയി.
ഡീീീ….. എന്തിനാ ഡി കോ- പ്പേ അങ്ങേരെ കാണുമ്പോൾ നിനക്ക് ഇത്ര പേടി….ക്ലാസിൽ ഇരിക്കുന്ന സങ്കുനോട് ദേഷ്യത്തിൽ വന്നു ഭദ്ര ചോദിച്ചു.
ഡീീ സാർ…. സാർ ചിലപ്പോൾ എന്നെ….
നിന്നെ എന്തോന്ന് ചെയ്യാൻ പിടിച്ചു തിന്നോ….. അങ്ങേര് അങ്ങേരുടെ തീരുമാനം പറയും അത്ര തന്ന അത് കേട്ട് കഴിഞ്ഞു വീണ്ടും നീ പുറകെ പോകില്ലല്ലോ…….സങ്കു ഒന്നും മിണ്ടിയില്ല…
ഞാൻ…. എന്റെ യോഗ്യതകൾ മറന്നു ആണ് ഭദ്ര ആ സാറിന്റെ പിന്നാലെ ഇങ്ങനെ……
സ്നേഹിക്കാൻ ഉള്ള മനസും ആവശ്യത്തിന് വിദ്യാഭ്യാസവും ഇത് രണ്ടും മതി ഒരുപെണ്ണിന്റെ യോഗ്യത തെളിയിക്കാൻ… പിന്നെ നിന്റെ അച്ഛനും അമ്മയും മരിച്ചത് നീ കാരണം ആണോ അല്ല അത് ഒരു കുറവും അല്ല….ഭദ്ര അവളെ അശ്വസിപ്പിച്ചു.
എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല…പിന്നെ അന്നത്തെ ദിവസം അതിനെ കുറിച്ച് ഒന്നും സംസാരിക്കാൻ പോയില്ല…ദിവസങ്ങൾ പിന്നെയും വന്നു പോയി…..കാശി പിന്നെ അതികം കോളേജിൽ വരാതെ ആയി. അതിനു ഒരു കാരണം ഉണ്ട് കാശിയുടെ ഫ്രണ്ട്സും ഇതേ കോളേജിൽ സാറുമാരായി ജോയിൻ ചെയ്തിരുന്നു.അപ്പൊ പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ അറിയിക്കും എന്ന് കാശിക്ക് അറിയാമായിരുന്നു….
അല്ല മോളെ സങ്കു നിന്റെ കാശി സാർ മുങ്ങിയോ കുറച്ചു ദിവസമയായി കാണുന്നില്ലാലോ….
സാറിന് മിക്കവാറും മനസ്സിലായി കാണും ഞാൻ എന്താ പറയാൻ അന്ന് പോയത് എന്ന് അത് ആകും സാർ പിന്നെ വരാത്തത്……സങ്കു വിഷമത്തിൽ പറഞ്ഞു.
അതിന് നീ വിഷമിക്കുന്നത് എന്തിനാ….. സാറിന്റെ നമ്പർ ഞാൻ സെറ്റ് ആക്കി തരാം നിനക്ക് നേരിട്ട് പറയാൻ അല്ലെ മടി ഫോണിൽ കൂടെ പറയാല്ലോ……ഭദ്ര സന്തോഷത്തിൽ ചോദിച്ചു. അത് കേട്ടപ്പോൾ സങ്കുന്റെ മുഖം ഒന്ന് തെളിഞ്ഞു.
ഭദ്ര അവളോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സിദ്ധു വന്നത്….
എന്താണ് രണ്ടുപേരും കൂടെ ഇവിടെ ഒരു ചർച്ച…… അവൻ ഭദ്രയുടെ അടുത്ത് ചിരിയോടെ വന്നിരുന്നിട്ട് ചോദിച്ചു.
എനിക്ക് ഒരു ഹെല്പ് വേണം സിദ്ധു…..
എന്താ എന്റെ ഭദ്രകുട്ടിക്ക് വേണ്ടത്….അവളോട് ചേർന്നു നിന്നു ചോദിച്ചു.
കാശി സാറിന്റെ നമ്പർ വേണം….. സിദ്ധു സംശയത്തിൽ അവളെ നോക്കി.
നിനക്ക് എന്തിനാ സാറിന്റെ നമ്പർ…..
സങ്കു കണ്ണ് കൊണ്ട് അവളുടെ പേര് പറയല്ലേ എന്ന് ആംഗ്യം കാണിച്ചു…
നിനക്ക് നമ്പർ റെഡി ആക്കി തരാൻ പറ്റോ ഇല്ലേ അത് പറയ്…….ഭദ്ര കുറച്ചു ഗൗരവത്തിൽ ചോദിച്ചു.
ഓഹ് ഇനി അതിന് വേണ്ടി എന്റെ പെണ്ണ് പിണങ്ങണ്ട ഞാൻ സെറ്റ് ആക്കി തരാം…. അല്ല എന്തിന എന്ന് കൂടെ അറിഞ്ഞ…….സിദ്ധു ഭദ്രയെ നോക്കി ചോദിച്ചു.
സിദ്ധു……ഭദ്ര അവനെ കണ്ണുരുട്ടി നോക്കി….
സിദ്ധു അന്ന് വൈകുന്നേരം തന്ന കാശിയുടെ നമ്പർ ഭദ്രക്ക് കൊടുത്തു അവൾ അത് സങ്കുന് കൊടുത്തു…..
ദേ പറയേണ്ടത് എന്താ എന്ന് വച്ച കൃത്യമായി വിളിച്ചു പറയണം നിന്റെ ആവശ്യം ആയത് കൊണ്ട് വിളിച്ചു ശല്യം ചെയ്തലും കുഴപ്പമില്ല…..ഭദ്ര വല്യ കാര്യത്തിൽ പറഞ്ഞു…..
അന്ന് മുതൽ സങ്കു കാശിയെ വിളിച്ചും മെസ്സേജ് അയച്ചും ഒക്കെ അവളുടെ ഇഷ്ടം അറിയിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു……. അത് കാശി അറിയുകയും ചെയ്തു…… ഒരാഴ്ച അങ്ങനെ കടന്നു പോയി ഒരു വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ശേഷം കാശി കോളേജിൽ എത്തി വരുമ്പോൾ മുഖത്ത് നിറഞ്ഞ വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു…
കാശി സ്റ്റാഫ് റൂമിൽ ഒക്കെ ഒന്ന് പോയി നോക്കി ക്ലാസ്സ് കഴിയുന്നത് വരെ പാർക്കിംഗ് ഏരിയയിൽ നിന്നു…… ക്ലാസ്സ് കഴിഞ്ഞു സങ്കുവും ഭദ്രയും കൂടെ ഇറങ്ങി വരുമ്പോൾ കണ്ടത് പാർക്കിംഗ് ഏരിയയിൽ നിൽക്കുന്ന കാശിയെ ആണ്…….
ഡീീ…… മിക്കവാറും നിന്റെ കാശിയേട്ടൻ നേരിട്ട് പ്രൊപ്പോസ് ചെയ്യാൻ വന്നത് ആണെന്ന് തോന്നുന്നു ദേ നിൽക്കുന്നു…..ഭദ്ര കാശിയെ ചൂണ്ടി കാണിച്ചു.
സങ്കുന്റെ കണ്ണുകൾ ഒന്ന് വിടർന്നു അവളുടെ മുഖത്ത് നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി വിരിഞ്ഞു…..ഭദ്രക്ക് അത് കണ്ടു ചിരി വന്നു……
ആഹാ പെണ്ണിന് നാണം വന്നല്ലോ…… നീ പോയി സംസാരിക്ക് ഞാൻ സിദ്ധുനെ ഒന്ന് കാണട്ടെ……. അതും പറഞ്ഞു ഭദ്ര ചിരിയോടെ പോയി……
സങ്കു ചിരിയോടെ കാശിയുടെ അടുത്തേക്ക് പോയി…
സിദ്ധു……ഫ്രണ്ട്സിനോട് സംസാരിച്ചു നിൽക്കുവായിരുന്നു സിദ്ധു.
ആഹാ നിന്റെ ആള് വന്നല്ലോ ഞങ്ങൾ പോട്ടെ…..കൂടെ ഉള്ളവർ രണ്ടുപേർക്കും ഓരോ പുഞ്ചിരി നൽകി പോയി….
ഭദ്ര ചിരിയോടെ ഒരു മരത്തിന്റെ ചോട്ടിൽ പോയിരുന്നു സിദ്ധുവും ചിരിയോടെ അവളുടെ അടുത്തേക്ക് പോയിരുന്നു…….
എന്താണ് ഭദ്ര കുട്ടി ഒരു പുഞ്ചിരിയൊക്കെ…..
കാശി സാർ വന്നിട്ടുണ്ട് സങ്കുനെ കാണാൻ ആണെന്ന് തോന്നുന്നു അവിടെ വെയിറ്റ് ചെയ്യുവായിരുന്നു….
അതിന് ആണോ നിനക്ക് സന്തോഷം…..സിദ്ധു ചിരിയോടെ ചോദിച്ചു.
മ്മ്മ്….. അവൾ പാവം അല്ലെ അവളുടെ സന്തോഷം കാണുമ്പോൾ എന്തോ എന്റെ മനസ്സും നിറയും….
അപ്പൊ നമ്മൾ ഒന്നും പാവം അല്ല എന്നാണ് ഭവതി പറഞ്ഞു വരുന്നത്…
സിദ്ധു…..അവൾ ശാസനയോടെ വിളിച്ചു കൊണ്ട് അവന്റെ കൈയിൽ ചുറ്റിപിടിച്ചു.അവർ രണ്ടുപേരും ഓരോന്ന് സംസാരിച്ചു ഇരുന്നു കുറച്ചു സമയം അപ്പോഴാണ് ദൂരെ നിന്ന് വരുന്ന സങ്കുനെ കണ്ടത്
ആഹാ…. എന്തായി…. എന്ത് പറഞ്ഞു നിന്റെ കാശിയേട്ടൻ
പക്ഷെ അവൾ ഒന്നും മിണ്ടാതെ ഒരു പൊട്ടികരച്ചിലോടെ ഭദ്രയെ കെട്ടിപിടിച്ചു….
Present
സങ്കു…….ഉറക്കെ വിളിച്ചു കൊണ്ട് ഭദ്ര ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു……ഭദ്ര നല്ലത് പോലെ കിതച്ചു…..
ഭദ്ര പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല ഫോൺ എടുത്തു സമയം നോക്കി മൂന്ന്മണി ആയിട്ടുണ്ട്….. അവൾ എണീറ്റ് റൂം തുറന്നു പുറത്തേക്ക് ഇറങ്ങി…അപ്പോഴാണ് കാശിയുടെ കാര്യം ഭദ്ര ഓർത്തത്……
കാലനാഥൻ വന്നു കാണോ….അവൾ ശബ്ദം ഉണ്ടാക്കാതെ കാശിയുടെ വാതിലിന്റെ അടുത്തേക്ക് പോയി നോക്കി അത് പുറത്ത് നിന്ന് ലോക്ക് ആണ്….
അപ്പൊ കാലനാഥൻ വന്നിട്ടില്ല….അതും പറഞ്ഞു കിടക്കാൻ പോകുമ്പോൾ ആണ് പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടതു….
ഭദ്ര എന്തോ ഒരു ധൈര്യത്തിൽ വാതിൽ തുറക്കാൻ തുടങ്ങി…
തുടരും….