തന്റെ പാത്രവും ചോറും കറിയും ഒക്കെ താഴെ വീണു കിടപ്പുണ്ട് അതിന്റെ അടുത്ത് തന്നെ ശിവ നിൽപ്പുണ്ട്………
ഹരി ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോയി…
നിനക്ക് എന്താ ഡി കണ്ണ് കാണില്ലേ…..
ഞാൻ വീഴാൻ പോയപ്പോൾ അറിയാതെ തട്ടിയത് ആണ്….. അല്ലാതെ അറിഞ്ഞു കൊണ്ട് തട്ടി ഇട്ടത് അല്ല…… സോറി ശ്രീഭദ്ര……..ശിവ കൂൾ ആയി പറഞ്ഞു പോയി….
ഭദ്ര ഒന്നും മിണ്ടിയില്ല അവൾ താഴെ വീണ ചോറ് ഒക്കെ എടുത്തു വേസ്റ്റ് ബോക്സിൽ കൊണ്ട് ഇട്ട് പാത്രം കഴുകി തിരിച്ചു ഓഫീസിലേക്ക് കയറി പോയി. ഹരി നല്ലത് പോലെ കഴിക്കാൻ പറഞ്ഞു എങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു പോയി……. കാശി ഇതൊക്കെ കണ്ടു എങ്കിലും ഒരക്ഷരം മിണ്ടിയില്ല അവൻ ശിവയുടെ ഒപ്പം ഇരുന്നു കഴിച്ചു എണീറ്റ് പോയി…
ഭദ്രക്കു ഏറ്റവും സങ്കടം ആയത് കാശി അതൊക്കെ കണ്ടിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്നത് ആയിരുന്നു…
അല്ലെങ്കിലും ഞാൻ എന്തിനാ വിഷമിക്കുന്നത് അവൻ പറഞ്ഞത് അല്ലെ എന്റെ സങ്കടം കാണുന്നത് ആണ് അവന്റെ പ്രതികാരമെന്ന്……അവൾ സ്വയം പറഞ്ഞു ടേബിളിൽ തലവച്ച് കിടന്നു….കുറച്ചു കഴിഞ്ഞു ഹരി വന്നു അവനെ ഒന്ന് നോക്കിയിട്ട് വീണ്ടും അതെ കിടത്തം തന്നെ ആയിരുന്നു വേറെ ജോലി ഒന്നും അവൾക്ക് ചെയ്യാൻ ഇല്ലായിരുന്നു…
അവളുടെ കിടപ്പ് കണ്ടു ഹരിക്ക് എന്തോ പോലെ തോന്നി തന്നോട് കുറച്ചു മുന്നേ വരെ കലപില സംസാരിച്ചു നിന്നിട്ട് പെട്ടന്ന് മിണ്ടാതെ ആയപ്പോൾ ഒരു നോവ്. അവൻ അവളുടെ അടുത്തേക്ക് പോയി……
ഭദ്രകുട്ടി……അവളുടെ തലയിൽ തലോടി.അവൾ അവനെ മുഖം ഉയർത്തി നോക്കി കണ്ണ് നിറഞ്ഞിട്ടുണ്ട്….
എന്തിന കണ്ണ് നിറഞ്ഞത്….. വിശക്കുന്നുണ്ടോ……
ഇല്ല…..
പിന്നെ എന്താ എന്റെ കൊച്ചിന്റെ പ്രശ്നം….
ഒന്നുല്ല…..
നിന്റെ ഫുഡ് പോയ സങ്കടത്തിനു വൈകുന്നേരം ഒരു ഐസ്ക്രീം വാങ്ങി തരാം ഒന്ന് ചിരിക്കോ……അവൻ അവളുടെ മൂഡ് മാറ്റാൻ ആയി ചോദിച്ചു….
എന്നേ ബീച്ചിൽ കൊണ്ട് പോവോ…..കൊച്ച്പിള്ളേരെ പോലെ ചുണ്ട്കൂർപ്പിച്ചു ചോദിച്ചു.
ഡീ കള്ളി…… കൊണ്ട് പോവാം ആദ്യമായിട്ട് എന്റെ അനിയത്തി ഒരു ആവശ്യം പറഞ്ഞത് അല്ലെ……അവന്റെ അനിയത്തി വിളി ഭദ്രയുടെ കണ്ണുകൾ തിളങ്ങി…..
പെട്ടന്ന് ക്യാബിൻ തുറന്നു ശിവ കയറി വന്നു…….
കയറി വരുമ്പോൾ അനുവാദം ചോദിക്കാൻ അറിയില്ലേ ശിവദ……ഹരി പെട്ടന്ന് ദേഷ്യപെട്ടു ശിവയും ഭദ്രയും ഞെട്ടി…
സോറി ഏട്ടാ……
ഏട്ടനും അനിയത്തിയും വീട്ടിൽ കാൾ മീ സാർ…….
സോറി സാർ…..അവൾ ഭദ്രയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
മ്മ്…. എന്തിനാ ഇപ്പൊ കയറി വന്നത്…..
കാശി സാർ ശ്രീഭദ്രയോട് ക്യാബിനിലേക്ക് പോകാൻ പറഞ്ഞു……ഹരി ഭദ്രയെ നോക്കി.
സാർ ഞാൻ പോയിട്ട് വരാം…..ചിരി കടിച്ചുപിടിച്ചു ഭദ്ര പറഞ്ഞു ഹരി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി പെണ്ണ് കണ്ണ്ചിമ്മി കാണിച്ചിട്ട് കാശിയുടെ അടുത്തേക്ക് പോയി…..
സാർ……ഭദ്ര പുറത്ത് നിന്ന് വിളിച്ചു.
കം…… അവൾ അകത്തേക്ക് കയറി പിന്നാലെ ശിവയും അകത്തേക്ക് കയറി…
എന്താ സാർ വരാൻ പറഞ്ഞത്……അവനെ നോക്കി ചോദിച്ചു.കാശി ഒന്നും മിണ്ടാതെ എണീറ്റ് ഭദ്രയുടെ അടുത്തേക്ക് പോയി അവളെ അരക്കെട്ടിൽ പിടിച്ചു ഉയർത്തി ടേബിളിൽ ഇരുത്തി…… ഭദ്ര കണ്ണ് തള്ളി കാശിയെ നോക്കി…. ശിവയും ഞെട്ടി നിൽക്കുവായിരുന്നു….. കാശി അവളെ അവിടെ ഇരുത്തിയിട്ട് സൈഡിലെ കാബോർഡിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു വന്നു ആ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ അതിൽ നിന്ന് നല്ല ബിരിയാണിയുടെ മണം മൂക്കിലേക്ക് തുളഞ്ഞു കയറി……. ഭദ്ര കാശിയെ നോക്കി..
കാശി അതിലെ സ്പൂൺ എടുത്തു മാറ്റിയിട്ട് അവന്റെ കൈകൊണ്ട് തന്നെ ഭദ്രക്കു വാരി കൊടുത്തു….. ഭദ്ര അവനെ ഒന്ന് നോക്കി പിന്നെ വാ തുറന്നു…… കാശി ഒരക്ഷരം മിണ്ടാതെ അവൾക്ക് അത് മുഴുവൻ വാരി കൊടുത്തു ഇടക്ക് വെള്ളം കുടിക്കാനും കൊടുത്തു….. ശിവ ദേഷ്യം കൊണ്ട് ആകെ ചുവന്നു വിറച്ചു നിൽപ്പുണ്ട്……. കാശി അവൾക്ക് മുഴുവൻ കൊടുത്തു കഴിഞ്ഞു എടുത്തു താഴെ നിർത്തി രണ്ടുപേരും കൂടെ പോയി കൈ കഴുകി വന്നു……
കാശി ഭദ്രയെ ചേർത്ത് പിടിച്ചു ശിവയുടെ അടുത്തേക്ക് പോയി….
ഇവളെ വേദനിപ്പിക്കാനും സ്നേഹിക്കാനും ഞാൻ ഉണ്ട്….. നീ അതിന് മുതിരണ്ട ഇനി അഥവാ നീ ഇവളെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ നോവിച്ചാൽ അതിന്റെ നൂറിരട്ടി സ്നേഹവും സന്തോഷവും കാശിനാഥൻ ഇവൾക്ക് നൽകും. കാരണം ഇത് കാശിനാഥന്റെ പെണ്ണ് ആണ് അവളിൽ എല്ലാ അവകാശവും എനിക്ക് മാത്രം ആണ് എനിക്ക് മാത്രം……അത്രയും പറഞ്ഞു ഭദ്രയുടെ നെറ്റിയിൽ കാശി ഒന്ന് മുത്തി ഭദ്ര അറിയാതെ കണ്ണടച്ചു പോയി….
പൊയ്ക്കോ…..അവളുടെ കവിളിൽ തട്ടി പറഞ്ഞു.
ഭദ്ര ഏതോ ലോകത്ത് എന്നപോലെ തിരിച്ചു ഹരിയുടെ അടുത്തേക്ക് പോയി……
ഹരി ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോ ആണ് ഭദ്ര കയറി വന്നത് ഒന്നും മിണ്ടാതെ അവളുടെ സീറ്റിൽ പോയി ആലോചിച്ചു ഇരിക്കുന്നുണ്ട് ഹരി കാൾ ചെയ്തു കഴിഞ്ഞു അവളുടെ അടുത്ത് വന്നിരുന്നു….
എന്ത് പറ്റി ഇങ്ങനെ ഇരിക്കാൻ അവൻ വഴക്ക് പറഞ്ഞോ…..
ഏയ്യ് ഇല്ല അവനെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല ഹരിയേട്ട…. ചിലപ്പോൾ ഞാൻ അവനെ വെറുത്തു പോകുന്നുണ്ട് ചിലപ്പോൾ എന്തോ ഒരു സ്നേഹം ഒക്കെ തോന്നും……
ഇപ്പൊ എന്താ ഉണ്ടായത്…..ഭദ്ര അവിടെ ഉണ്ടായ കാര്യങ്ങൾ ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു…..
എനിക്ക് അറിയാവുന്ന കാശി ആണെങ്കിൽ അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്….. പിന്നെ നീ കാരണം അവന് ഉണ്ടായ നഷ്ടം അതിന്റെ ഒരു ദേഷ്യമോ സങ്കടമോ അവന്റെ ഉള്ളിൽ ഉണ്ട് അത് ആണ് അവൻ ദേഷ്യം കാണിക്കുന്നത്……ഹരി പറഞ്ഞു നിർത്തി….
അവന് ഞാൻ കാരണം എന്ത് നഷ്ടം ആണ് ഉണ്ടായത്…….ഭദ്ര ഹരിയെ നോക്കി ചോദിച്ചു.
അത് ഞാൻ പറയുന്നതിലും നല്ലത് അവൻ തന്നെ പറഞ്ഞു തരുന്നത് ആകും…….ഹരി പറഞ്ഞു.
പ്ലീസ് ഹരിയേട്ടാ…. ഞാൻ അറിയേണ്ടത് തന്നെ അല്ലെ…. അവൻ എന്നെ വീണ്ടും വീണ്ടും ആ തെറ്റിന്റെ പേരിൽ വേദനിപ്പിക്കും അതുകൊണ്ട് എന്താ എന്റെ ഭാഗത്തു നിന്ന് അവനെ ഇത്രയും വേദനിപ്പിച്ച തെറ്റ് എന്ന് എനിക്ക് അറിയണം……..ഭദ്ര സങ്കടത്തിലും വാശിയിലും പറഞ്ഞു..
മ്മ് പറയാം ഇവിടെ വച്ചല്ല…. നമ്മൾ ഇന്ന് ബീച്ചിൽ പോകുമ്പോൾ എല്ലാം എല്ലാം പറയാം……ഹരി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…
തുടരും….