അർജുൻ ചെല്ലുമ്പോൾ കൃഷ്ണ ഓടി വന്നു നെഞ്ചിൽ വീണു
“അവർ പോയോ അവരെ എന്ത് ചെയ്തു?”
“നല്ല ബെസ്റ്റ് ഭാര്യ. എടി എനിക്ക് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേടി. നോക്കിക്കേ അവള് അവർക്ക് എന്തെങ്കിലും പറ്റിയൊന്നു ആണ് അവളുടെ പേടി”
അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ മുഖം ചേർത്ത് ഉമ്മ കൊടുത്തു
“അപ്പുവേട്ടന് ഒന്നും പറ്റില്ല. അതിനി നുറു പേര് വന്നാലും ഒരു പോറൽ പോലും വരില്ല. അതൊക്കെ എനിക്ക് അറിയാം “
“അതൊക്കെ എങ്ങനെ അറിയാം എന്റെ കുഞ്ഞിന് ഉം?” അവൻ അവളെ കൊഞ്ചിച്ചു
“അപ്പുവേട്ടന്റെ മുത്തല്ലേ പറ “
അവന്റെ ചുംബനങ്ങളിൽ കൃഷ്ണ എന്നെത്തെയും പോലെ ദുർബലയായി
“അവർ പോയോ? ഇനി വരുമോ?”
“വരാൻ ചാൻസ് കുറവാണ് കോളേജ് പിള്ളേർ ആണ്. വിരട്ടിയപ്പോ പേടിച്ചു “
കൃഷ്ണ കണ്ണുകൾ അവന്റെ മുഖത്ത് അർപ്പിച്ചു. മുഖം ശാന്തമാണ്
“എങ്ങോട് പോയി?”
“അവർ ഏതോ റിസോർട്ലല്ലേ താമസിക്കുന്നത്? അങ്ങോട്ടേക്ക്. പോയി
കുറെ ഉപദേശിച്ചു വിട്ടു അല്ലാതെന്ത് ചെയ്യാൻ?”
കൃഷ്ണ അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. കള്ളം ആണ് കള്ളം. അവൾക്ക് ആ മുഖം കാണുമ്പോൾ അറിയാം. എത്ര മുഖംമൂടി വെച്ചാലും കൂടെയുണ്ടെങ്കിൽ അർജുനെ കൃഷ്ണയ്ക്ക് മനസിലാകും.കള്ളം ആണോ സത്യം ആണോ. എന്നൊക്കെ
“അവർക്ക് എന്തെങ്കിലും..?”
അർജുൻ അവരെ ഉപദ്രവിച്ചു കാണുമെന്നു അവൾക്ക് ഉറപ്പാണ്. വെറുതെ ഉപദേശിച്ചു വിടുകയൊന്നുമില്ല
“നീ കൊള്ളാല്ലോ ഭാര്യേ, എനിക്ക് എന്തെങ്കിലും ആയോ എന്നല്ല. അവർക്ക് എന്തെങ്കിലും ആയെന്ന പേടി അവൾക്ക് “
അവൻ കൃഷ്ണയെ തെല്ലു ഉയർത്തി മേശയുടെ മുകളിൽ ഇരുത്തി മുന്നിൽ കുനിഞ്ഞു മുഖം മുഖത്തോട് ചേർത്ത് വെച്ച് ഒന്നു ചിരിച്ചു
“അപ്പുവേട്ടന് ഒന്നും ആവില്ല. അവരെത്ര പേരുണ്ടെങ്കിലും അപ്പുവേട്ടൻ ഒറ്റയ്ക്ക് ആണെങ്കിൽ കൂടി എനിക്ക് പേടിയില്ല. എനിക്ക്. അറിയാം അപ്പുവേട്ടനെ. അവർക്കേ എന്തെങ്കിലും പറ്റുള്ളൂ “
അർജുൻ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു
“അപ്പുവേട്ടന്റെ ചക്കര.. എന്റെ കുഞ്ഞ് പേടിച്ചു പോയോടി..”
അവൾ മൂളി
“പേടിക്കണ്ട ട്ടോ എന്റെ മുത്തിന് ഞാനുണ്ടല്ലോ, “
ഉമ്മകൾ കൊണ്ട് മൂടി അർജുൻ. കൃഷ്ണയ്ക്ക് വേറെ കുറെ കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. അവന്റെ കൈകളുടെയും ചുണ്ടുകളുടെയും തടവ്കാരിയായി പോയി അവൾ..ഒന്നിനും വയ്യ
“അതേയ്..”
“ഇനി ചോദ്യങ്ങൾ ഇല്ല. ഫുഡ് ദേ…ഇപ്പൊ എത്തും വിശക്കുന്നു കഴിക്കണം “
അവൻ തിണ്ണയിലേക്ക് ഇറങ്ങി നിന്നു
“അപ്പുവേട്ടാ “
കൃഷ്ണ ഓടി പിന്നാലെ ചെന്നു
“എന്താഡി?”
“സത്യം പറ ആ പിള്ളേരെ എന്തോ ചെയ്തു?”
“ഞാൻ എന്ത് ചെയ്യാൻ. എടി അതിലൊരാൾ എസ് പിയുടെ മോനാ. ഞാൻ എന്തെങ്കിലും ചെയ്ത പിന്നെ അതിന്റെ വള്ളി പിടിക്കണം. ഞാൻ കുറെ ഉപദേശം കൊടുത്തു. നന്നാകുന്നെങ്കിൽ നന്നായി പോട്ടെ “
കൃഷ്ണ മുഖം പിടിച്ചു തിരിച്ചു
“എങ്ങനെ എങ്ങനെ? ഉപദേശം… ഈ ആള്. ദേ ഞാൻ ഒരു ഇടി വെച്ച്തരും കേട്ടോ. സത്യം പറ. ഇടിച്ചോ? അതോ അടിച്ചോ അല്ലെങ്കിൽ കത്തി കൊണ്ട് കു’ ത്തിയോ?”
“ഇതൊന്നും ചെയ്തില്ലാടി ഞാൻ എന്താ ഗുണ്ടയോ?”
“കൈ വെട്ടി കളഞ്ഞത് ഞാൻ കണ്ടു കേട്ടോ…എന്താ ധൈര്യം ദൈവമേ “
അർജുൻ തിരിഞ്ഞു. മുഖത്ത് ഗൗരവം നിറഞ്ഞു
“പിന്നെ എന്ത് വേണമായിരുന്നു? നിന്നെ അവനു തൊടാൻ കൊടുക്കണമായൊരുന്നോ.? വേണോടി?”
മുഖം മാറി. തീ
കൃഷ്ണ ആ മുഖത്ത് തൊട്ടു
“എന്റെ ദൈവമേ ഇതെവിടുന്ന ഈ ദേഷ്യം വരണത്? “
അവൻ ആ കൈ തട്ടി കളഞ്ഞു
“പോടീ “
കൃഷ്ണ അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്ത് നിന്നു
“എങ്ങോട്ട് പോവും ഞാൻ എന്റെ പൊന്നിനെ വിട്ട്.. ഉം?”
അർജുൻ തണുത്തു..അവൻ അവളെ ചേർത്ത് പിടിച്ചു
“നിന്നെ തൊടാൻ പോയിട്ട് അതോർക്കാൻ കൂടി ഞാൻ ഒരാളെ അനുവദിക്കില്ല കൃഷ്ണ..നീ എന്റെ ഭാര്യ ആയതു കൊണ്ടല്ല അത്. നിന്നെ എന്റെ കുഞ്ഞായിട്ട് കൂടിയ ഞാൻ കാണുന്നത്..നീ നല്ല ഓമനത്തം ഉള്ള ഒരു പാവക്കുട്ടിയെ പോലെയാ..കൊഞ്ചിച്ച് സ്നേഹിച്ചു അങ്ങനെ കൊണ്ട് നടക്കുന്ന ഒരു പാവക്കുട്ടി…എന്റെ മോളാ..”
അവൻ അവളെ വരിഞ്ഞടുക്കി ശ്വാസം മുട്ടിച്ചു. കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി
ഗൗതം വരുന്നത് കണ്ട് അവൻ അവളെ വിട്ട് മുറ്റത്തേക്ക് ഇറങ്ങി
“സാർ പുലി പോകുന്ന വരെ വെയിറ്റ് ചെയ്തിട്ട് ഞങ്ങൾ പോയി നോക്കി..മൂന്ന് പേര് അവിടെ തന്നെ തീർന്നു കിടപ്പുണ്ടായിരുന്നു. ആ എസ് പിയുടെ മോൻ. അവനെ ഞങ്ങൾ തീർത്തു.. “
“സ്പോട്ടിൽ നമ്മുട ഒന്നും ഇല്ലല്ലോ. അല്ലെ”
“ക്ലിയർ ആക്കി സാർ.. ശരിക്കും പുലി കടിച്ചു കുടഞ്ഞു കളഞ്ഞു. അല്പം ജീവനുണ്ടായിരുന്നത് അവനു മാത്രം ആയിരുന്നു. സത്യത്തിൽ അവൻ ജീവിക്കില്ല. പിന്നെ ഫോറെസ്റ്റ്കാര് വരുന്ന വരെ കിടക്കുവാണെങ്കിൽ നമുക്ക് പണി കിട്ടും. അതാണ്. ഫോട്ടോസ് എടുത്തു “
അവൻ ഫോട്ടോ കാണിച്ചു കൊടുത്തു. പുലി കടിച്ചു കീറി വികൃതമാക്കിയ ശരീരങ്ങൾ
“ഗുഡ് “
“സാർ ഇവിടെ താമസിക്കണോ? റിസോർട്ലേക്ക് മാറി കൂടെ?”
“ഹേയ് എന്തിന്? ഇത് മതി..ഗൗതം പൊയ്ക്കോളൂ. പിന്നെ ഫോണിൽ ഇത് പറയണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ നേരിൽ മതി “
“ഓക്കേ. സാർ. ഫുഡ് “
അവൻ നീട്ടിയ പാക്കേറ്റ് വാങ്ങി അവൻ
“സാർ വിളിച്ച മതി. വന്നോളാം “
അർജുൻ ആ തോളിൽ ഒന്നു തട്ടി. ഗൗതം പോയി
അവൻ അടുത്ത് വരുമ്പോൾ കൃഷ്ണ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ്
“ബിരിയാണി. എന്റെ കൊച്ചിന്റെ ഫേവറിറ്റ്..വാ കഴിക്കാം. ഒരു സർപ്രൈസ് കൂടിയുണ്ട് “
അവൾ ആ മുഖത്തേക്ക് ഒന്നുടെ നോക്കി
“എന്താ മോളെ?”
കൃഷ്ണയ്ക്ക് ആ മുഖം കാണുമ്പോ ഒന്നും ചോദിക്കാനും തോന്നിയില്ല
“ആ പിള്ളേർ ശരിക്കും പോയോ?”
“പോയോ നിന്നോ ഒന്നും അറിഞ്ഞൂടാ. ഞങ്ങൾ പോരുന്നു. നീ പ്ലേറ്റ് എടുക്ക് “
കൃഷ്ണ പ്ലേറ്റ് എടുത്തു കൊണ്ട് വന്നു
“എന്താ ഒരു വല്ലായ്മ?”
“അപ്പുവേട്ടൻ എന്തിനാ എന്നോട് നുണ പറയുന്നത്?”
കൃഷ്ണ വേദനയോടെ ചോദിച്ചു. അർജുൻ ആ കയ്യിൽ പിടിച്ചു
“നമ്മൾ എത്ര നാളായി ഒന്നിച്ചയിട്ട്…എന്തിനാ ഒളിക്കുന്നത്?”
അർജുൻ അവളെ തന്റെ മടിയിലേക്ക് ചേർത്ത് ഇരുത്തി
“നീ സത്യം അർജുൻ അവരെ കൊ- ന്നിട്ടില്ല “
അത് കൃഷ്ണ വിശ്വസിക്കും. വേറെയെന്ത് പറഞ്ഞാലും കൃഷ്ണയെ തൊട്ട് സത്യം ചെയ്താൽ അത് സത്യമാണ്. അതിൽ കള്ളം പറയില്ല അർജുൻ
കൃഷ്ണ പുഞ്ചിരിച്ചു. പിന്നെ അവന്റെ നെറ്റിയിൽ ചുംബിച്ചു
“എന്നോട് കള്ളം പറയരുത് ട്ടോ. എനിക്ക് അത് സങ്കടം ആണ്..”
അർജുൻ മൂളി
“എന്നോടെല്ലാം പറയണം “
“പറയാം “
“ഒന്നും ഒളിക്കരുത് “
“ഇല്ലടി “
“എന്റെ അപ്പുവേട്ടൻ എന്റെ ചക്കരയാ “
അവൾ ആ കവിളിൽ ഒന്ന് കടിച്ചു
“മോളെ ഒരു കാര്യം ചോദിച്ചോട്ടെ?” അവൻ ആ മുഖത്ത് നോക്കി
“ഉം.”
“അവർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എങ്കിൽ അത് കണ്ടു കൊണ്ട് നിൽക്കണമായിരുന്നോ ഞാൻ?” അവൻ ശാന്തനായി ചോദിച്ചു
“എന്ന് ഞാൻ പറഞ്ഞോ? എന്നെ എന്നല്ല ഏത് പെണ്ണിനെ റേ- പ്പ് ചെയ്യുന്നത് കണ്ടാലും കൊ- ന്ന് കളയണം…”
അവളുട മുഖം മാറി
“ഉറപ്പാണല്ലോ അല്ലെ?”
“yes നിയമം ഒന്നും ചെയ്യില്ല അപ്പുവേട്ടാ. പെണ്ണിനെ ബ- ലാ- ൽസംഗം ചെയ്തിട്ട് ജാമ്യത്തിൽ ഇറങ്ങി അടുത്ത ബ- ലാ- ത്സം-ഗതിനു കോ-പ്പ് കൂട്ടുന്ന നാ- യ്ക്കൾ ഉണ്ട് ഇഷ്ടം പോലെ. അങ്ങനെയുള്ളവന്മാരെ കൊ- ല്ലണം. എന്നെ കൊണ്ട് പക്ഷെ പറ്റത്തില്ല ട്ടോ. പേടിയാ…വാചകം മാത്രേ ഉള്ളു “
അർജുൻ പൊട്ടിച്ചിരിച്ചു പോയി ആ മുഖം കണ്ട്. അവൻ അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു. പിന്നെ ബിരിയാണിയുടെ പാക്കറ്റ് തുറന്നു
“എന്താ മണം ഹാവൂ “കൃഷ്ണ മണം മൂക്കിലേക്ക് എടുത്തു
“വയനാടൻ ബിരിയാണി ആണ്. ഇത് ഇവിടുത്തെ സ്പെഷ്യൽ പോ- ത്തു കാല് “
“ങ്ങേ അത് എന്തുവാ?”
” പോ- ത്തിന്റെ കാല് ഒരു ഏഴു മണിക്കൂർ സ്ലോ കുക്ക് ചെയ്തു ഉണ്ടാക്കുന്നതാ. കേട്ടിട്ടേയുള്ളു. ഒന്ന് കഴിക്കണം ന്ന് ഗൗതത്തോട് പറഞ്ഞിരുന്നു. അവൻ ഇന്ന് തന്നെ മേടിച്ചു കൊണ്ട് വരുമെന്ന് ഓർത്തില്ല..ഇതാണ് ടയർ പത്തിരി. ഇതിന്റെ കോംബോ ആണ്. ചെറിയ bun പോലെ ഇരിക്കും അല്ലെ? “
കൃഷ്ണ പ്ലേറ്റിലേക്ക് വിളമ്പി
“അവൻ ഒരു പീസ് പത്തിരി ചാറിൽ മുക്കി അവളുടെ വായിൽ വെച്ചു കൊടുത്തു
“എന്റെ അമ്മേ എന്തൊരു രുചി”
“ആണല്ലേ “
അവനും കഴിച്ചു തുടങ്ങി
“ഈ കാലിന്റെ ഉള്ളിൽ ഒരു മജ്ജ ഉണ്ട് നോക്കട്ടെ “
അവൻ അത് പ്ലേറ്റിൽ തട്ടി
“ദേ വീഴുന്നു “
കൃഷ്ണ അതെടുത്തു രുചിച്ചു
“ഉഗ്രൻ ഇനി എന്റെ ചെക്കന് “
അവൾ അത് മുഴുവൻ എടുത്ത് അവന്റെ വായിൽ വെച്ച് കൊടുത്തു. അർജുൻ അവളെ നോക്കിയിരുന്നു. ഭയങ്കര സ്നേഹം ആണ് ആൾക്ക്. പക്ഷെ നുണ പറയാൻ പാടില്ല. പിണങ്ങും
ഇപ്പൊ തന്നെ താൻ അവരെ കൊ- ന്നോ തല്ലിയോ എന്നുള്ളതല്ല അവളുട വിഷയം. താൻ കള്ളം പറയുന്നത് മാത്രം ആണ്
ഇനിയത് വേണ്ട എന്ന് അവൻ തീരുമാനിച്ചു. വെറുതെ അവളെ വിഷമിപ്പിക്കണ്ട. അവൻ ഒരു ലെഗ് പീസ് വെച്ചു കൊടുത്തു. കൃഷ്ണ കണ്ണുകൾ ഉയർത്തി നോക്കി
“ഇഷ്ടം ഉള്ള പീസ് അല്ലെ കഴിക്ക് “
അവൾ ചിരിച്ചു കൊണ്ട് അതെടുത്തു സിനിമ സ്റ്റൈൽ കടി കടിച്ചു
അർജുൻ ചിരിച്ചു
“പല്ല് പോകും പെണ്ണെ “
അവർ ഭക്ഷണം കഴിഞ്ഞു ഒന്നു കിടന്നു
“ശരിക്കും ഞാൻ ഭയന്ന് ട്ടോ.. എന്ത് ദുഷ്ടൻമാരാല്ലേ? ഭാര്യ ഭർത്താവ് എന്ന് പറഞ്ഞിട്ട് പോലും..ഈശ്വര ആരെങ്കിലും ഇത് പോലെ അവരുടെ കയ്യിൽ പെട്ടു കാണുമോ.?”
“ഉം.”
അവൻ ഒന്നു മൂളി
“ങേ… നമ്മളെ പോലെ ഉള്ളവർ അവരുടെ മുൻപിൽ..?”
“ഉണ്ട്. ഭർത്താവിന്റെ മുന്നിൽ വെച്ചു തന്നെ അവർ ഭാര്യയെ..”
“ഈശ്വര…”
കൃഷ്ണ കണ്ണീരോട് കൂടി ചെവി പൊത്തി
“ഒരിക്കൽ അല്ല പലതവണ..പലരെ. ലവേഴ്സിനെ, കപ്പിൾസിനെ..ആരും വെളിയിൽ പറയില്ല. നാണക്കേട്..അത് ഇവർക്ക് വളം ആയി. ചിലപ്പോൾ വീഡിയോ എടുത്തു കാണും, ബ്ലാക് മെയിൽ ചെയ്തും കാണും”
“അവർ പറഞ്ഞോ?”
“രണ്ടെണ്ണം കൊടുത്തപ്പോ പറഞ്ഞതാ..”
“എന്നിട്ട് കേട്ടിട്ട് പോരുന്നോ ഏട്ടാ…ദുഷ്ടൻമാര് “
“നിനക്ക് വയലൻസ് ഇഷ്ടം അല്ലല്ലോ..പിന്നെ ഞാൻ എന്താ ചെയ്ക?”
അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“കൊ- ല്ലണം അവരെ ദുഷ്ട ക്കൂട്ടങ്ങൾ “
കൃഷ്ണ പിറുപിറുത്തു
“കൊച്ചേ?”
“ഉം?”
“ഉറക്കം വരുന്നു “
കൃഷ്ണ വാത്സല്യത്തോടെ ആ മുഖം മാറിൽ ചേർത്ത് പിടിച്ചു
“വയർ നിറഞ്ഞത് കൊണ്ടാ. ഉറങ്ങിക്കോ…”
അവൾ അവന്റെ മുടിയിലൂടെ തഴുകി കൊണ്ട് ഇരുന്നു. അർജുൻ ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. കൃഷ്ണയും
സന്ധ്യ ആയതു അറിഞ്ഞതേയില്ല.
പുറത്തു കാളിയുടെ വിളി കേട്ടാണ് കൃഷ്ണ പുറത്തേക്ക് വന്നത്.
“ചേച്ചി…പുലി ഇറങ്ങിട്ടുണ്ട് കേട്ടോ. നാലു പേരെ കൊ- ന്നു “
കൃഷ്ണ ഭയന്ന് പോയി
“ഇവിടെ നിന്ന് കഷ്ടി അഞ്ചു കിലോമീറ്റർ ഉള്ളു..പുറത്തു ഇറങ്ങേണ്ട കേട്ടോ..വാതിൽ അടച്ച് ഇരുന്നോ. അത് തിരിച്ചു കാട്ടിൽ പോയിട്ട് ഇറങ്ങിയ മാത്രം മതി “
“നീ എങ്ങോട് പോവാ?”
“ഞാൻ അമ്മേ വിളിച്ചോണ്ട് വീട്ടിലോട്ട് പോകും. ഇത് പറയാൻ വന്നതാ
ചേട്ടൻ എന്തിയെ?”
“ഉറക്കം “
“വാതിൽ അടച്ചോട്ടോ “
അവൾ വാതിൽ അടച്ചു. അവൾ അർജുന്റെ അരികിൽ ചെന്നു കിടന്നു
“എന്താഡി? ആരാ വന്നേ?”
അവൻ ഉറക്കച്ചടവിൽ ചോദിച്ചു
“കാളി ആയിരുന്നു. പുലി ഇറങ്ങിയത്രേ. വെളിയിൽ ഇറങ്ങേണ്ടന്ന് പറയാൻ വന്നതാ “
അവൻ ഒന്ന് മൂളി അവളെ ചുറ്റി പിടിച്ചു
“അപ്പുവേട്ടാ “
“ആ “
“പുലി വരുമോ ഇങ്ങോട്ടെങ്ങാനും?”
അവൻ ഉണർന്നു. പേടിച്ചരണ്ട മുഖം
“പുലി ഒരു സോലിറ്ററി ആനിമൽ ആണെടി. ഒറ്റയ്ക്കെ സഞ്ചരിക്കുകയുള്ളു. വേറെ ഒരു പുലി ഉള്ളിടത്ത് വരില്ല. നീ പേടിക്കണ്ട “
കൃഷ്ണ ഒരിടി വെച്ചു കൊടുത്തു
“ചളി ചളി ചളി “
അർജുൻ പൊട്ടിച്ചിരിച്ചു
“ഇതിന് പേടി ഇല്ലെ?”
അർജുൻ കണ്ണ് തുറന്നു മലർന്ന് കിടന്നു പിന്നെ കൃഷ്ണയേ എടുത്തു നെഞ്ചിൽ കിടത്തി
“ഇല്ല “
“ഒന്നിനേം “
“നിന്നെ ഒഴിച്ച് “
അവൻ അവളെ ഇക്കിളിയാക്കി. കൃഷ്ണ പൊട്ടിച്ചിരിച്ചു
“കഷ്ടം ഉണ്ട് ട്ടോ ഞാൻ പാവമല്ലേ?”
“ചില നേരത്ത്…നോ രക്ഷ…, “
കൃഷ്ണ ചുണ്ട് കൂർപ്പിച്ചു
“പേടിയാവുന്നു “
“ഞാൻ ഉള്ളപ്പോഴോ?”
അവൻ ആർദ്രമായി ചോദിച്ചു
“ഞാനില്ലെടാ?”
കൃഷ്ണ ആ ഹൃദയത്തിന്റെ താളം കേട്ട് കിടന്നു.
നിനക്ക് ഞാനില്ലേ എന്ന ചോദ്യത്തിന് എന്ത് മധുരമാണല്ലേ…
തുടരും….