ധ്രുവം, അധ്യായം 141 – എഴുത്ത്: അമ്മു സന്തോഷ്

“അർജുൻ “

സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ്‌ ആന്റണിയുടെ കാതിൽ പറഞ്ഞു. ആന്റണി അറിയാതെ എഴുന്നേറ്റു പോയി.

ആറടി പൊക്കത്തിൽ ഒരുഗ്രൻ മൊതല് വന്നു മുന്നിൽ നിൽക്കുന്നു. അലസമായി നെറ്റിയിൽ വീണു കിടക്കുന്ന മുടി. വലിയ ഷാർപ്പ് ആയിട്ടുള്ള കണ്ണുകൾ. വിരിഞ്ഞ നെഞ്ച്. ബ്ലാക്ക് ഷർട്ട്‌ ബ്ലു ജീൻസ്. കൈകൾ പോക്കറ്റിൽ തിരുകിയിട്ടുണ്ട്

“അർജുൻ ജയറാം..ഹലോ.”

ആന്റണി മെല്ലെ പറഞ്ഞു

“ഹലോ. എസ് പി ആന്റണി “

ആന്റണിയുടെ മുഖം വിടർന്നു

“എന്നെ അറിയാമോ?”

“യെസ് ഗൂഗിൾ ചെയ്തു നോക്കി. എന്നെ സ്റ്റേഷനിലെക്ക് വിളിപ്പിച്ചിരുന്നു “

അവൻ സർക്കിളിനെ ഒന്ന് നോക്കി

“ഞാൻ ആരാണെന്ന് അന്വേഷിക്കാതെ ചെയ്തതാണെന്ന് എനിക്ക് മനസിലായി”

“അതെന്താ അർജുൻ? അർജുൻ സ്റ്റേഷനിൽ വരില്ലേ? പോലീസ് വിളിച്ചാ ഏത് കൂടിയവനും ഇവിടെ വന്നു നിന്നെ പറ്റു. ഇപ്പൊ നീ വന്നില്ലേ?”

“ഞാൻ രണ്ടു കാര്യത്തിനെ സ്റ്റേഷനിൽ വരു. ഒന്ന് എനിക്കു വേണ്ടപ്പെട്ടവരുടെ കാര്യത്തിന്

രണ്ട്…. അത് പറഞ്ഞാൽ ത്രില്ല് പോകും. കണ്ടറിഞ്ഞു കാണാം ആന്റണി. എന്നെ ഇങ്ങോട്ട് വരുത്തിയ സ്ഥിതിക്ക് അത് മുഴുവൻ കണ്ടിട്ടും കേട്ടിട്ടും പോയ മതി “

“അതെന്താ അർജുൻ സാറെ ഒരു ഭീഷണിയുടെ സ്വരം? സർ സംസാരിക്കുന്നത് ആരോടാണെന്നറിയാമോ?” സർക്കിൾ ചോദിച്ചു

“എസ് പി അല്ലെ. കണ്ണൂർ എസ് പി.?” അർജുന്റെ മുഖം നിഷ്കളങ്കമായി

“ആ ബഹുമാനം കൊടുക്ക് സാറെ “

“ബഹുമാനം ചോദിച്ചു മേടിക്കാൻ
നാണമില്ലെടോ” അർജുൻ പുച്ഛത്തോടെ ചോദിച്ചു

സർക്കിൾ കൈ ഓങ്ങിയതാണ് ആന്റണി തടഞ്ഞു

“എനിക്കു അറിയണം എന്റെ മോൻ. അവനെ നീ കൊ- ന്നതാണോ?”

അർജുൻ പൊട്ടിച്ചിരിച്ചു

“എടൊ ഇത് 2000നു മുന്നേ സിനിമക്കാര് പോലും വിട്ട സീനാ, ഈ പോലീസ് സ്റ്റേഷനിൽ കേറ്റി ഇത്തരം ഡാഷ് പരിപാടി. ഒരു കൊച്ചു ചെക്കനെയും അമ്മയെയും വെച്ച്…കഷ്ടം. അർജുൻ ജയറാമിനെ നിങ്ങൾ കെട്ടിട്ടേയുള്ളു, അതിന്റെ കുഴപ്പമാ അളന്ന scale മാറിപ്പോയി. അത് പോട്ടെ ചോദിച്ച ചോദ്യം, സെബാൻ ആന്റണിയെ കൊ- ന്നത് ഞാനാണോ?”

അവൻ ഒന്ന് നടന്നു

“ഒരു കാര്യം ചെയ്യാം. ഞാൻ തുടക്കം മുതൽ പറയാം. ക്ഷമയോടെ കേൾക്കണം “

സർക്കിൾ വീണ്ടും ഒന്ന് മുന്നോട്ട് ആഞ്ഞു. അർജുൻ അയാളുടെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് ഒന്ന് തള്ളി

“കാര്യം പറയുന്നതിനിടെയിൽ കേറി ഉണ്ടാക്കല്ലേടാ പ- ന്ന ***മോനെ “

“മഹേഷേ അവൻ പറയട്ടെ. ഇവിടെ നിന്ന് ഇവൻ ജീവനോടെ പോകില്ല. അണയാൻ പോകുന്ന തിരി ഒന്ന് ആളി കത്തട്ടെ “

സർക്കിൾ അടങ്ങി

“എന്റെ ഭാര്യ കൃഷ്ണ..കാര്യം അവള് ഭയങ്കര സുന്ദരിയാ..മിടുക്കിയാ കണ്ടാൽ ആർക്കും ഇഷ്ടം തോന്നും. പക്ഷെ എന്റെയല്ലേ അവള്? എന്റെ ഭാര്യ..?”

അവന്റെ മുഖം കലങ്ങി

“അവളെ വേണമെന്ന് ഒരുത്തൻ പറഞ്ഞാൽ ഞാൻ എന്താ ചെയ്യണ്ടേ? ഒരുത്തൻ അല്ല നാലെണ്ണം. നീ പറയടാ. നീ കെട്ടിയിട്ടുണ്ടെങ്കിൽ ഭാര്യയോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ പറ “

സർക്കിളിന്റെ മുഖം താഴ്ന്നു

“നിന്റ മോന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചത് ഞാനാ. എന്തിനാണെന്ന് അറിയാമോ എന്റെ പെണ്ണിനെ അവന്റെ കൂട്ടുകാർ അനുഭവിക്കുമ്പോൾ വീഡിയോ എടുക്കുമെന്ന് അവൻ പറഞ്ഞതിന്…അത് കണ്ടു കൊണ്ടിരിക്കുമെന്ന് പറഞ്ഞതിന്…

ആന്റണി നീ മോനെ വളർത്തിയത് ബോറായിട്ടാ. നീ നല്ല ഒരപ്പൻ അല്ലടാ..നിന്റെ മോനെ പുലിക്ക്‌ ഇട്ടു കൊടുത്തതും ഞാനാ. സത്യത്തിൽ അവനെ എന്റെ കൈ കൊണ്ട് തീർക്കാൻ ആയിരുന്നു ആഗ്രഹം. അപ്പോഴേക്കും പുലി വന്നു. പുലി കടിച്ചു തിന്നിട്ടും ജീവൻ ഉണ്ടായിരുന്നു. അതെന്റെ പിള്ളേർ എടുത്തു “

ആന്റണി അവന്റെ മുന്നിൽ വന്നു

“കുറെ കേട്ടു അർജുൻ ജയറാമിന്റെ വീരഗാഥകൾ പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല….നീ എല്ലാരേയേം ഒരേ അളവുകോൽ കൊണ്ട് അളക്കരുത് അർജുൻ. ഞാനും വേറെയാ “

“ഓ എല്ലാത്തിനും ഞാൻ ഒരെ അളവ് മാത്രേ കൊടുക്കുവുള്ളു…വ്യത്യാസം ആയിട്ട് ഇത് വരെ ഞാൻ ഒന്നിനേം കണ്ടിട്ടില്ല. ഇനി അവതാരം എടുത്തു വരണം. എനിക്ക് ബഹുമാനം തോന്നുന്ന ഒരു പോലീസ്കാരൻ “

ആന്റണി സർക്കിളിനെ കണ്ണ് കാണിച്ചു

ഇനി വൈകണ്ട

അവർ വൈകുന്നേരത്തിനു മുൻപേ തന്നെ മുഴുവൻ പോലീസ് കാരെയും പറഞ്ഞു വിട്ടിരുന്നു. വെളിയിൽ നിൽക്കുന്ന രണ്ടു പെരേയുള്ളു. സർക്കിൾ അവന്റെ അരികിൽ ചെന്നു

“ഒരിക്കൽ സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോ നീ എന്താടാ പറഞ്ഞത്. ചോദ്യം ചെയ്യാൻ വരാൻ സൗകര്യം ഇല്ലന്ന് അല്ലെ ഇപ്പൊ നീ വന്നില്ലേ? ഓ ഇവളുടെ കാര്യം ആയതു കൊണ്ട് ആവും…എങ്ങനെ ഉണ്ടെടാ ഇവള്..കൊള്ളാമോ? ഞാൻ ഒന്ന് ഉപ്പ് നോക്കി… കാ- ട്ടു പെ- ണ്ണിന് വേറെ സുഖമാ അല്ലേടാ?”

ഒരു നിമിഷം കണ്ണ് ചിമ്മി തുറന്നപ്പോ കണ്ണകി കണ്ടത് നിലത്തു വീണു പിടയ്ക്കുന്ന സർക്കിളിനെയാണ്. കഴുത്തു മുറിഞ്ഞു കഴിഞ്ഞു

കണ്ണകി തീ പാറുന്ന കണ്ണുകളോടെ അവളുടെ കാൽക്കീഴിൽ കിടന്നു പിടയ്ക്കുന്ന അയാളെ നോക്കി നിന്നു

അർജുൻ നിലത്തു ഇരുന്നു

“എന്റെ പെങ്ങൾ ആണെടാ ..”

ഒറ്റ കു- ത്ത് നെഞ്ചിൽ. അവൻ നിശ്ചലനായി

ആന്റണി വിറച്ചു പോയി. അയാൾ ഇത്രയും പ്രതീക്ഷിച്ചില്ല. അയാൾ തോക്ക് എടുത്തു ചൂണ്ടി. അർജുനും

വെടി പൊട്ടി

അയാൾ തന്റെ കയ്യിൽ നിന്നും തെറിച്ചു വീണ തോക്ക് എവിടെ എന്ന് നോക്കി. ആ നിമിഷം അർജുൻ കുനിഞ്ഞു. ആ തോക്ക് എടുത്തു

പിന്നെ സ്വന്തം തോക്ക് പോക്കറ്റിൽ വെച്ച് അയാളോട് കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു

“ഇയാൾ എന്തെങ്കിലും ചെയ്തോ?”

കണ്ണകി ഇല്ല എന്ന് ആംഗ്യം കാണിച്ചു

“വേറെ ആരെങ്കിലും?”

അവർ പുറത്തേക്ക് നോക്കി. രാവിലെ കൊണ്ട് വന്നതാണ്. വെളിയിൽ നിൽക്കുന്ന രണ്ട് പേരും ഇയാളും….മാറി മാറി ഈ നേരം അത്രയും…

അർജുന്റെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു

“ചേച്ചി പൊയ്ക്കോ “

അർജുൻ തോക്ക് അയാളുടെ ശിരസ്സിൽ ചേർത്ത് പറഞ്ഞു. ആന്റണിയുടെ നാവിറങ്ങി

“ചേച്ചി മോനേം വിളിച്ചു കൊണ്ട് വീട്ടിൽ പൊയ്ക്കോ. പുറത്തു നിൽക്കുന്നവന്മാരോട് എസ് പി വിളിക്കുന്നു. അകത്തോട്ടു വരണം എന്ന് പറ “

കണ്ണകി അവനെ നോക്കി നിന്നു

“പേടിക്കണ്ട. എല്ലാത്തിനേം ഞാൻ തീർക്കാൻ പോവാ. അത് അവൻ കാണണ്ട. പിന്നെ അവൻ ഒന്നുമറിയണ്ട…ചേച്ചി എന്നോട് ക്ഷമിക്കണം. ഞാൻ കാരണം “

“അയ്യോ സാറെ..ഇത് ഇവിടെ ഇടക്ക് ഇങ്ങനെ തന്നെ സാറെ… പേടിപ്പിച്ചു കൊണ്ട് വരും. ഇങ്ങനെ ഒരു ദിവസം. അത് കഴിഞ്ഞു വിടും. കൊച്ചിനെ കൊ- ല്ലും എന്ന് പറഞ്ഞാൽ വരാതെ എന്ത് ചെയ്യും?”

അർജുൻ അവിശ്വസനീയത നിറഞ്ഞ മിഴികളോടെ അവരെ നോക്കി. പിന്നെ നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ച് ആന്റണിയുടെ മുഖം അടച്ചു രണ്ടെണ്ണം കൊടുത്തു

“ചേച്ചി പൊയ്ക്കോ. ഞാൻ പറഞ്ഞത് പോലെ ചെയ്യു”

അവർ പുറത്തേക്ക് പോയി

ആ സമയം തന്നെയാണ് ഷെല്ലിയും നിവിനും ദീപുവും വന്നതും

“സർക്കിളിനെ ഒന്ന് കാണണം “

വെളിയിൽ നിൽക്കുന്ന പോലീസ്‌കാരോട് അവർ പറഞ്ഞു

“ഇപ്പൊ കാണാൻ പറ്റില്ല. എസ് പിയുമായി മീറ്റിംഗ് ആണ് നിങ്ങൾ ഇവിടെ നിൽക് ഞങ്ങൾ പോയി അന്വേഷിച്ചു വരാം “

“അതിനൊന്നും ക്ഷമ ഇല്ലടാ ഉവ്വേ “

നിവിൻ അവർക്കൊപ്പം അകത്തേക്ക് കയറി

“നീ ഇവിടെ നിൽക്ക് ആരെങ്കിലും വന്ന സിഗ്നൽ താ “ഷെല്ലിയോട് അവൻ പറഞ്ഞു

“എടാ എനിക്കും കാണണം “ഷെല്ലി അവന്റെ കയ്യിൽ പിടിച്ചു

“പിന്നെ സിനിമ നടക്കുവല്ലേ. ഒന്ന് പോടാപ്പാ. നീ നിൽക്ക് വേണേൽ ജനലിൽ കൂടി നോക്കിക്കോ “

ദീപു ഒന്ന് തട്ടിയിട്ട് പോയി

അകത്തേക്ക് വന്ന പോലീസ്കാര് നിലത്തു നിശ്ചലനായി ചോര ഒലിപ്പിച്ചു കിടക്കുന്ന സർക്കിൾനെ കണ്ടു ഭയന്ന് പോയി. അവർ അർജുന്റെ നേരെ തോക്ക് ചൂണ്ടി

“ആഹാ ബെസ്റ്റ്. അതിൽ ഉണ്ടയൊന്നുമില്ലടാ..വെറുതെ ചൂണ്ടണ്ട “

ദീപു പറഞ്ഞതും അവൻ തന്നെ അവരുടെ കയ്യിൽ നിന്ന് അത് കൈക്കലക്കി. നിമിഷം കൊണ്ടായിരുന്നു അത്. അവരെ കസേരയിൽ ബന്ധിച്ചു കുറെ തുണി വായിൽ കുത്തി കേറ്റി നിവിൻ

“അർജുൻ മേശയിൽ കയറി ഇരുന്നു

“ഏമാന്മാർ എന്നേ ഒണ്ടാക്കാൻ കൊണ്ട് വന്നതാ…ദേ ഇതാണ് അർജുൻ. ഈ നിൽക്കുന്നത് അവന്റെ പട്ടാളം…അവന്റെ കൂടപ്പിറപ്പുകൾ. വീണ്ടും പറയുന്നു നിന്റെ മോനെ കൊ- ന്നത് എന്റെ ആൾക്കാർ തന്നെയാ. കൊ- ല്ലുന്നതിനു മുൻപ് കണ്ണ് പൊട്ടിച്ച് പുലിക്കു ഇട്ട് കൊടുത്തു. പച്ചക്ക് പുലി കടിച്ചു കീറിയിട്ടും അവൻ ചത്തില്ല. ലാസ്റ്റ് ദയാവധം..ഞാൻ ഉപകാരം അല്ലെ ചെയ്തേ..അല്ലേടാ ദീപു “

“പിന്നല്ലാതെ…”

ദീപു ചിരിച്ചു

“എന്റെ പെണ്ണിനെ കൂട്ടബ- ലാ- ത്സംഗം ചെയ്യുമെന്ന് പറഞ്ഞവനെ ഞാൻ അത്രേ അല്ലേടാ മൈ*** ചെയ്തുള്ളു?… മക്കളെ വളർത്തുമ്പോ നന്നായി വളർത്തണം ഇല്ലെങ്കിൽ ഇങ്ങനെ പുലിയും സിംഹവും ഒക്കെ തിന്നതിന്റെ ബാക്കി തട്ടി കൂട്ടി പെട്ടിലിട്ട് മണ്ണിലോട്ട് വെക്കേണ്ടി വരും…”

“നീ രക്ഷപ്പെടുമോ അർജുൻ? ഞാൻ ആരാണെന്ന് അറിയാമോ നിനക്ക്?” അയാൾ ഉറക്കെ അലറി

“ദേണ്ടെ ഡയലോഗ്…നീ ആരായാൽ എനിക്ക് എന്താ? നീ ജീവിക്കില്ലല്ലോ ഇനി..എന്തിന് വേണ്ടിയാണെങ്കിലും ഒരു പെണ്ണിനെ ഇവിടെ വെച്ച് ബ- ലാ- ത്സംഗം ചെയ്യുമ്പോൾ നീ ഇവിടെ ഉണ്ടായിരുന്നു..ഇല്ലെടാ? ആദിവാസിപെണ്ണുങ്ങൾ നിന്റെ ഒക്കെ ക- ഴപ്പ് തീർക്കാൻ ഉള്ളതാണോടാ നാ- യ്ക്കളെ!

കെട്ടിയിട്ടവന്മാരുടെ ദേഹത്ത് കൂടെ കത്തി ഭ്രാന്തമായി പാഞ്ഞു

“അർജുൻ സമയം ഇല്ല. പുറത്ത് സേതു വന്നു “

ഷെല്ലി വന്നു പറഞ്ഞു. അർജുൻ ആന്റണിയുടെ മുന്നിൽ ചെന്നു

“മോൻ ച- ത്തപ്പോ ഈ കളി അവിടെ നിർത്തി കൂടായിരുന്നോ **** ?”

അയാൾ മൊബൈൽ എടുക്കുന്ന കണ്ട് അർജുൻ അത് പിടിച്ചു വാങ്ങിച്ചു

“എല്ലാ മൊബൈലും എടുക്കട..എന്നിട്ട് കൂട്ടിയിട്ട് കത്തിക്ക് ” അവനത് നിവിന്റെ നേരേ ഇട്ട് കൊടുത്തു

“നാളെത്തെ പത്രത്തിൽ ഒരു ന്യൂസ്‌ വരും
വെറും ന്യൂസ്‌ അല്ല…വയനാട് പോലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ആക്രമണം. നാലു പേര് മരിച്ചു..മരിച്ചതിൽ കണ്ണൂർ എസ് പി ആന്റണിയും ഉണ്ട്…ഇച്ചിരി കൂടെ ഭംഗിയായി വരും കേട്ടോ. എനിക്ക് അത്രേ ഭാഷാ നൈപ്പുണ്യം പോരാ “

അവൻ ഇറങ്ങി. അവരുടെ കാർ കടന്ന നിമിഷം സ്റ്റേഷനിൽ ബോംബ് പൊട്ടി. സ്റ്റേഷൻ ഒരു തീഗോളമായി

“cctv ഉണ്ടായിരുന്നോടാ?”

അർജുൻ ചോദിച്ചു

“അതൊക്കെ സേതുവിന്റെ ആൾക്കാർ അതിന് മുന്നേ പണി തീർത്തു..ഇല്ലെ സേതു?”

സേതു ഒന്ന് ചിരിച്ചു

“ഞങ്ങൾ ശരിക്കും നാളെ പോകാൻ ഇരുന്നതാ.. പക്ഷെ ഉടനെ പോയ സംശയം വരും. അത് കൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോകും. പക്ഷെ വരും. ദേ ഇവൻ ഷെല്ലി. ഇവൻ ആയിരിക്കും കൺസ്ട്രക്ഷൻ ഒക്കെ നോക്കുക “

ഷെല്ലി കണ്ണ് തള്ളി

“അപ്പൊ ഞാൻ ഇവിടങ്ങ് ഇറങ്ങുവാ. കാണാം “

സേതു അയാൾക്കായി കാത്തു കിടന്ന വണ്ടിയിൽ കയറി

“സേതു താങ്ക്സ് “

“ഒന്നു പോയെ അർജുൻ സാറെ. കുഞ്ഞ് സന്തോഷം അല്ലെ ഇതൊക്കെ?”

സേതു പോയി

“എന്തോന്ന് കൺസ്ട്രക്ഷൻ?” ഷെല്ലി ചോദിച്ചു

“റിസോർട്ന്റെ “

“ആരുടെ?”

“നമ്മൾ നാലു പേരുടെയും “

അർജുൻ എല്ലാരേം നോക്കി

“ഞാൻ ok “

ദീപു കൈ പൊക്കി

“എന്റെ ഷെയർ നീ പറയുന്ന ദിവസം “

നിവിൻ പറഞ്ഞു

“എടാ കോ- പ്പേ എന്റെ കയ്യിൽ അതിന് മാത്രം കാശൊന്നൂല്ല “

“നിന്റെ ഈ ശരീരം മതി എനിക്ക് “

അർജുൻ അവനെ ഒന്ന് പിടിച്ചു ഞെക്കി

“അയ്യേ…ഇവൻ എന്നടാ ഇങ്ങനെ. ദേ ഞാൻ കല്യാണം കഴിഞ്ഞില്ലന്ന് വെച്ച് എന്റെ ബോഡി അ- നാ- ശാ-സ്യത്തിന് തരികേല കേട്ടോ “

എല്ലാവരും പൊട്ടിച്ചിരിച്ചു

“നീ ഒരു കാര്യം ചെയ്യ്. നിന്റെ മുറപ്പെണ്ണിനെ അങ്ങ് കെട്ട്. എന്നിട്ട് ഇവിടെ കൂടിക്കോ. ഒരു റിസോർട് ഒരു ഹോസ്പിറ്റൽ രണ്ടിന്റെയും വർക്ക്‌ന്റെ ഉത്തരവാദിത്തം നിനക്ക് ഒന്നുല്ലങ്കിൽ സിവിൽ എഞ്ചിനീയറിംഗ് നാലു കൊല്ലം ചെ- ര- ച്ചതല്ലേ?”

“അയ്യേ എന്ത് മോശം ലാംഗ്വേജ്..എടാ ഞാൻ ഫസ്റ്റ് ക്ലാസ്സിൽ ആണ് എഞ്ചിനീയറിംഗ് പാസ്സ് ആയത് ട്ടോ. കഷ്ടകാലത്തിന് ജോലി കിട്ടിയില്ല അങ്ങനെ ഗൾഫിൽ പോയി അതും..അത് പോട്ടെ. എനിക്ക് ഇവിടെ പറ്റുകേല. നിങ്ങൾ മുഴുവൻ അവിടെ ഞാൻ മാത്രം ഇവിടെ പോടാ “

“നിനക്ക് കല്യാണം കഴിക്കണോ?”

“അത് പിന്നെ…”

“നന്ദനയെ ഇഷ്ടം ആണോ.?”

ഷെല്ലി ആലോചിച്ചു. പിന്നെ അർജുനെ നോക്കി

“എടാ മൂന്നാല്. പോലീസ്‌കാരെയും കൊ- ന്നിട്ട് പോലീസ് സ്റ്റേഷൻ ബോം- ബിട്ട് വരുന്ന വഴി കൂട്ടുകാരന് കല്യാണം ആലോചിക്കുന്ന ഒറ്റ മൊതലേ ഈ ഭൂമിയിൽ കാണുള്ളൂ അത് നീയാ. എന്നാ ഉരുപ്പടിയാ നീ എന്റെ അർജുൻ?”

എല്ലാവരും പൊട്ടിച്ചിരിച്ചു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *