ഒടുവിൽ തന്റെ മനസ് കൈവിട്ടു പോകും എന്നാ അവസ്ഥയിൽ നാൻസി ജോണിനോട് സംസാരിക്കാൻ തീരുമാനിച്ചു…

തിരിച്ചറിവ്….
എഴുത്ത്: മഴമുകിൽ
================

അമ്മയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…?

നാൻസിയുടെ ഇരിപ്പു കണ്ടു മകൾ സോണി അവളോട്‌ ചോദിച്ചു..

നാൻസി സോണിയെ നോക്കി.

നിനക്കെന്താ അങ്ങനെ തോന്നാൻ….?

ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു അമ്മക്ക് എപ്പോഴും ആലോചനയാണ്. എന്താ അമ്മേ എന്തെങ്കിലും വിഷമമുണ്ടോ…?

മകളുടെ ചോദ്യം കേട്ടപ്പോൾ നാൻസി ചിരിച്ചു…

ഇല്ലെടാ…അമ്മക്ക് പ്രശ്നം ഒന്നുമില്ല….

സോണി മുറിയിലേക്ക് പോകുമ്പോൾ നാൻസി അടുക്കളയിലേക്ക് പോയി. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല എങ്കിലും ചിന്തകളുടെ ഭാരം ഇറക്കി വയ്ക്കാൻ വേണ്ടി അവൾ മനഃപൂർവം ശ്രമിച്ചു…

ജോൺ…..നിങ്ങൾ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നത്…എന്റെ സന്തോഷം മുഴുവൻ കട്ടെടുത്തു എന്തിനാണിങ്ങനെ എന്നെ വിഷമിപ്പിക്കുന്നത്..

നാൻസിയും ജോണിയുടെയും വിവാഹം കഴിഞ്ഞു ഇരുപതു വർഷമായി. ഒരേയൊരു മകൾ സോണി ഇപ്പോൾ പ്ലസ് ടു ക്‌ളാസിലാണ്. ജോണി ബിസിനസ് ആവശ്യവുമായി എപ്പോഴും ടൂറിൽആണ്….

നാൻസിക്കൂ ചെറിയൊരു ട്രാവെൽസിലാണ് ജോലി. അവിടെ കസ്റ്റമർ കെയർൽ. അവിടെത്തന്നെ അക്കൗണ്ട്സ് ആണ് ജോൺ….

വളരെ നല്ല സ്വഭാവവും പെരുമാറ്റവും ആണ് ജോണിന് ആരെയും ആകർഷിക്കുമത്. ജോലിക്ക് കയറിയത് മുതൽ ആരുമായും വലിയ അടുപ്പം സൂക്ഷിക്കാറില്ല നാൻസി.

അങ്ങനെയിരിക്കുമ്പോൾ പെട്ടെന്ന് ഒരിക്കൽ ഓഫീസിൽ വച്ചു നാൻസിക്  സുഖമില്ലാതായി. ലഞ്ച് ബ്രേക്ക്‌ സമയം ഭക്ഷണം കഴിക്കാൻ എണീക്കുമ്പോൾ തല കറങ്ങി വീണു. ഭാഗ്യത്തിന് എവിടെയെങ്കിലും ഇടിക്കും മുന്നേ ജോൺ വീഴാതെ പിടിച്ചു. അടുത്തുള്ള ഡിസ്‌പെൻസറിയിൽ കാണിച്ചപ്പോൾ ബിപി ലോ ആയതാണെന്നു പറഞ്ഞു.

അന്നത്തെ ആ സംഭവത്തിന്‌ ശേഷം നാൻസിയും ജോണും കൂട്ടായി തമ്മിൽ സംസാരിക്കും ബ്രേക്ക്‌ ടൈമിൽ പുറത്തു കോഫി ഷോപ്പിൽ പോയി കോഫി കുടിക്കും. വളരെ പെട്ടെന്ന് അവർ കൂട്ടായി.

നാൻസിയുടെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ വരെ ജോൺ കേട്ടിരിക്കും. എന്തെങ്കിലും കാര്യത്തിൽ നാൻസി ഡൌൺ ആയാൽ ജോൺ അവളെ സമാധാനിപ്പിക്കും…

ട്രാവെൽസ്ൽ നിന്നും ആ ബന്ധം വീട്ടിൽ ഫോൺ വിളിയിൽ വരെ എത്തി നിന്നു. മണിക്കൂർ കണക്കിന് ഇരുവരും സംസാരിക്കും അവർക്കിടയിൽ ചർച്ചയാവാത്ത വിഷയങ്ങൾ വളരെ ചുരുക്കം ആയിരുന്നു. ഭൂമിക്ക് താഴെയുള്ള എന്തിനെക്കുറിച്ചും ആ ചർച്ച നീണ്ടുപോകും…എന്നും തമ്മിൽ കണ്ട് പിരിയുന്നവർ തമ്മിൽ ഇത്രമാത്രം സംസാരിക്കാനുണ്ടോ എന്നുപോലും ചിന്തിച്ചു പോകും….

ജോണിനു ഭാര്യയും രണ്ടു മക്കളുമാണ്.

ഇന്ന് നാൻസിയും ജോണും തമ്മിൽ സൗഹൃദത്തിന് അപ്പുറം പ്രണയം എന്നൊരു വികാരം കൂടിയുണ്ട്. അത് നാൻസി ജോണിന്നോട് പറഞ്ഞു. അത് അറിഞ്ഞത് മുതൽ ജോണിന് നാൻസിയോട് സംസാരിക്കാൻ തന്നെ വല്ലാത്ത ബുദ്ധിമുട്ട് ആണ്. നാൻസി അത് മനസിലാക്കുന്നുണ്ട്…പക്ഷെ അവൾക്കു ജോണിന്റെ ഒഴിഞ്ഞുമാറ്റo സഹിക്കുന്നതിനു അപ്പുറമാണ്…..

ഒടുവിൽ തന്റെ മനസ് കൈവിട്ടു പോകും എന്നാ അവസ്ഥയിൽ നാൻസി ജോണിനോട് സംസാരിക്കാൻ തീരുമാനിച്ചു…..

ജോൺ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്…ഞാൻ അതിന് വേണ്ടി എന്തു ചെയ്തു…..

നാൻസി നമ്മൾ ചെയ്യുന്നത് തെറ്റാണു. ഈ രീതി തുടർന്നാൽ എനിക്ക് എന്നെ നഷ്ടമാകും നാൻസി…നീ മുന്നിൽ വരുമ്പോൾ ഞാൻ എല്ലാം മറക്കുന്നു…നിന്നെ എന്റേതാക്കാൻ തോന്നുന്നു…അത് തെറ്റല്ലേ…..

പക്ഷെ എന്റെ മനസ്സിൽ അങ്ങനൊരു ചിന്ത ഇല്ല ജോൺ..നിങ്ങളുടെ സൗഹൃദം വേണമെനിക്ക് ഒപ്പം നിങ്ങളുടെ പ്രണയവും പക്ഷെ അതൊരിക്കലും മറ്റൊരാൾക്ക്‌ സ്വന്തമായ നിങ്ങളെ സ്വന്തമാക്കനല്ല മറിച്ചു ഒരിക്കലും ഒന്നാകാൻ കഴിയാത്ത എന്റേതല്ലാത്ത ഒന്നിനോടുള്ള ഇഷ്ടം…സ്വന്തമാക്കിയില്ലെങ്കിലും പ്രണയിക്കാമല്ലോ ജോൺ….നമുക്ക് അങ്ങനെ ആയാൽ മതി…

എനിക്ക് മനസിലാകുന്നില്ല നാൻസി നിന്നെ….

എനിക്കും അറിയില്ല ജോൺ…പക്ഷെ എനിക്കു നിന്നെ നഷ്ടപ്പെടാൻ വയ്യ…സ്വന്തമാക്കാനും ഇരു ദ്രുവങ്ങളിൽ ഇരുന്നു പ്രണയിക്കാം കലാഹിക്കാം പരസ്പരം കുറ്റപ്പെടുത്താൻ പക്ഷെ പിരിയേണ്ട……

അന്ന് അവസാനത്തെ കൂടിക്കാഴ്ച ആയിരുന്നു..അതിന് ശേഷം പിന്നെ ജോണിനെ കണ്ടിട്ടില്ല….

അന്വേഷിച്ചപ്പോൾ അവിടുത്തെ ജോലിമാറി ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. പഴയ ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ചു പക്ഷേ ആ നമ്പർ സ്വിച്ച് ഓഫ് ആണ്…

അന്നുമുതൽ നാൻസി തനിച്ചായി.

മതിയാവോളം തന്നെ കേട്ടിരുന്ന ജോണിന്റെ അഭാവം അവളെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു…വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന കളിചിരികൾ പറഞ്ഞുകൊണ്ടിരുന്ന നാൻസിയുടെ  പെട്ടെന്നുള്ള മൂകത എല്ലാവരെയും വിഷമത്തിലാക്കി…

സ്വന്തം ഡയറിയിൽ നാൻസി ഇങ്ങനെ എഴുതി ചേർത്തു. ഈ വേദന ഞാൻ സ്നേഹം കൊടുത്തു നേടിയെടുത്തതാണ്. നിങ്ങൾ ജീവിതത്തിൽ എവിടെയാണോ കൂടുതൽ ആത്മാർത്ഥത കാണിക്കുന്നത് അവിടെനിന്നും  മറ്റാരും നൽകാത്തൊരു വേദന നിങ്ങൾക്ക് ലഭിക്കും ഇന്ന് ഞാൻ ആ വേദനയിലൂടെ കടന്നു പോകുവാണ്…

ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളും വർഷങ്ങളുമായി……..

പതിവുപോലെ നാൻസി ട്രാവൽസിൽ ചെല്ലുമ്പോൾ അക്കൗണ്ട് സെക്ഷനിൽ പരിചയമുള്ളൊരു മുഖo
ഒറ്റ നോട്ടത്തിൽ മനസിലായി അത് ജോൺ ആണെന്ന്…അയാളുടെ മുഖത്തു പഴയ അതെ പ്രസന്നതാ….

ഇത്രയും നാൾ ഇയാൾ എവിടായിരുന്നു.. ഇപ്പോൾ എന്താണ്‌ മടങ്ങി വന്നത് ഒരു നൂറ് ചോദ്യങ്ങൾ നാൻസിയുടെ ഉള്ളിൽ ഉണ്ടായിരുന്നു പക്ഷേ അവൾ ഒന്നും തന്നെ ചോദിച്ചില്ല…

എന്നാൽ ലഞ്ച് ബ്രേക്ക് സമയത്ത് ജോൺ അവളുടെ അടുത്തേക്ക് വന്ന് പരിചയഭാവം പുതുക്കി. ഏറെനേരം സംസാരിച്ചു. എന്നാൽ അയാൾക്കു ഒരിക്കൽപോലും പഴയ നാൻസിയെ കാണാൻ കഴിഞ്ഞില്ല….

വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം വേണ്ടി ജോൺ നാൻസിക്കൂ വേണ്ടി കാത്തു നിന്നു…

താനെന്താ നാൻസി എന്നോട് അപരിചിതരെ പോലെ പെരുമാറുന്നത്. ഓഫീസിൽ നിന്ന് ഇറങ്ങി വരുന്ന നാൻസിയെ കണ്ടപ്പോൾ ജോണിന് എത്ര വേണ്ടെന്ന് വെച്ചിട്ടും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…

നമ്മൾ തമ്മിൽ അതിനു വേണ്ടി ഒരു ബന്ധം ഇല്ലായിരുന്നല്ലോ ജോൺ….

നാൻസിയുടെ പെട്ടെന്നുള്ള മറുപടി കേട്ടപ്പോൾ ജോൺ തന്നെ ഞെട്ടിപ്പോയി…

നാൻസി എന്താ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ നിനക്ക് വെറും പരിചയക്കാരൻ മാത്രമാണോ…..

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ നിങ്ങൾ എനിക്ക് വെറും പരിചയക്കാരൻ മാത്രമല്ലായിരുന്നു എന്റെ പ്രണയമായിരുന്നു.?നിങ്ങളിൽ നിന്ന് ഒരിക്കലും ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല എന്നുവരെ കരുതിയിരുന്നതാണ് ഞാൻ. പക്ഷേ ഒരു ദയയുമില്ലാതെ നിങ്ങളെന്നെ ഉപേക്ഷിച്ചിട്ട് പോയി….നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് മാത്രമേ നമ്മളെ ഏറ്റവും അധികം വേദനിപ്പിക്കാൻ കഴിയൂ എന്നുള്ള സത്യം ഞാൻ മനസ്സിലാക്കി..ഒരാളിൽ മാത്രം ഒതുങ്ങിപ്പോയതാണ് ഞാൻ ചെയ്ത കുറ്റം…എന്റെ ജീവിതം കൊണ്ടു തന്നെ ഞാനത് തിരുത്തി. എന്നെപ്പോലെയുള്ള ഒരുപാട് നാൻസിമാർ അറിഞ്ഞുമറിയാതെയും ഈ സമൂഹത്തിലുണ്ട്..ചിലപ്പോൾ അവർക്ക് എല്ലാവർക്കും എന്നെപ്പോലെ മാറാൻ കഴിഞ്ഞെന്നു വരില്ല….പക്ഷെ എനിക്കതു കഴിഞ്ഞു…ഇതുപോലെ ഉള്ള ഒരുപാട് ജോണിനുള്ള മറുപടി കൂടിയാണിത്. അയാളെയും കടന്നു നാൻസി മുന്നോട്ടു പോയി…….

-മഴമുകിൽ

Leave a Reply

Your email address will not be published. Required fields are marked *