എന്താ ഡി നിന്റെ ഉണ്ടായിരുന്ന ബോധവും പോയ….അവൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു.
അല്ല നേരത്തെ അയാൾ പറഞ്ഞു ട്രെയിനിങ്….അവൾ ചെറിയ പേടിയോടെ ചോദിച്ചു.അവൻ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി….
നീ എന്താ ഡി അവൻ പറഞ്ഞതും ഓർത്ത് ഇരിക്കുവാണോ….നീ എന്നെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണ്ട അത് ആകും നിനക്ക് നല്ലത്… എന്തായാലും നിന്നെ പൊന്ന് പോലെ നോക്കാൻ ഒന്നും അല്ല ഞാൻ കെട്ടിയത് അത് അറിയാല്ലോ….അതുകൊണ്ട് കൂടുതൽ എന്റെ കാര്യത്തിൽ ഇടപെടണ്ട….അവൾ അവനെ നോക്കി…..
പറഞ്ഞത് മനസ്സിലായോ ഡി…..
മനസ്സിലായി…..
അഹ് എന്ന അവിടെ അടങ്ങി ഇരിക്ക് ഞാൻ പോയി ഡോക്ടർനെ കണ്ടിട്ട് വരാം…
അവൾ തലയാട്ടി…അവൻ അവളെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…
എന്നാലും ഈ കാലനാഥൻ ശെരിക്കും ആരാ….. കണ്ടു പിടിക്കണം.. മോനെ കാശിനാഥ എനിക്ക് നിന്നേ കുറിച്ച് എല്ലാം അറിയണം കണ്ടു പിടിക്കും ഭദ്ര….പെട്ടന്ന് അവൾക്ക് സിദ്ധുന്റെ മുഖം മനസ്സിലേക്ക് വന്നു….അറിയാതെ അവളുടെ കൈ കഴുത്തിലേക്ക് നീണ്ടു അത് കഴുത്തിൽ കിടപ്പോൾ ഒരു സുരക്ഷ ഉണ്ടായിരുന്നു അധികാരത്തിൽ പറയാം ആയിരുന്നു തനിക്ക് സ്വന്തം എന്ന് പറയാൻ ഒരാൾ ഉണ്ടെന്ന് ഇത് ഇപ്പൊ… ഭദ്ര ഓരോന്നു ആലോചിച്ചു കണ്ണ് നിറഞ്ഞു വന്നു…ആ സമയത്ത് ആണ് കാശി കയറി വന്നത്……..
നിനക്ക് വേറെ പ്രശ്നം ഒന്നുല്ല കവിളിലെ വേദന മാറാൻ ദ ഈ മരുന്നു പുരട്ടണം പിന്നെ ഈ മെഡിസിൻ ഒക്കെ കഴിക്കണം അതിൽ ടൈം ഒക്കെ എഴുതിയിട്ടുണ്ട്….
മ്മ്മ്….അവൾ താഴെ നോക്കി മൂളി. കാശി അവളെ ഒന്ന് നോക്കി.
നിന്റെ ആരെങ്കിലും തറയിൽ ഇരിപ്പുണ്ടോ മുഖത്ത് നോക്കെടി…ഭദ്ര നിറഞ്ഞ കണ്ണോടെ അവന്റെ മുഖത്തേക്ക് നോക്കി….
എന്ത് പറ്റി…എന്തെങ്കിലും വയ്യായിക തോന്നുന്നോ….അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.അത് കൂടെ ആയതും ഭദ്ര കരഞ്ഞു കൊണ്ട് അവനെ മുറുകെ കെട്ടിപിടിച്ചു…. കാശിയുടെ കിളികൾ പറന്നു…അവൾ എന്തിനാ കരയുന്നത് എന്ന് അറിയില്ല എങ്കിലും അവളുടെ പുറത്ത് തട്ടി അശ്വസിപ്പിച്ചു… ഇത് കണ്ടു കൊണ്ട് ആയിരുന്നു ശരത്തിന്റെ വരവ്……
അയ്യോ…സോറി….ശരത്തിന്റെ ശബ്ദം കേട്ടതും അവൾ നേരെ നിന്നു…
ഇറങ്ങാം…അവളോട് ചോദിച്ചു.
മ്മ്….രണ്ടുപേരും ഇറങ്ങിയതും ശരത് നന്നായി ചിരിച്ചു രണ്ടുപേരെയും നോക്കി…
പോകാം…..കാശി അവനോട് ചോദിച്ചു പെട്ടന്ന് ഭദ്ര കാശിയുടെ കൈയിൽ മുറുകെ പിടിച്ചു..കാശി അത് ശ്രദ്ധിക്കാത്ത പോലെ മുന്നോട്ട് നടന്നു.
മൂന്നുപേരും പോകുന്ന വഴി ഫുഡ് കഴിക്കാൻ കയറി ആ സമയത്തു കാശി ഫോൺ എടുത്തു ആരെയോ വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി.. പെട്ടന്ന് ഭദ്ര എണീക്കാൻ തുടങ്ങി ശരത് അവളുടെ കൈയിൽ പിടിച്ചു.
അവൻ അത്യാവശ്യമായി ആരെയോ വിളിക്കാൻ പോയത് ആണ്… വരട്ടെ താൻ ഇരിക്ക്….എന്നിട്ടും ഭദ്ര ചെറിയ പേടിയോടെ അവനെ നോക്കി.
പേടിക്കണ്ട….ഭദ്ര അവൻ വരുന്നത് നോക്കി ഇരുന്നു…കാശി കാൾ ചെയ്തു വന്നപ്പോൾ രണ്ടുപേരും ഫുഡ് ഓർഡർ പോലും ചെയ്യാതെ ഇരിക്കുന്നു…..
നിങ്ങൾ എന്താ ഇങ്ങനെ ഇരിക്കുന്നെ….എന്താ ഫുഡ് ഓർഡർ ചെയ്യാത്തെ……
ദേ ഇവൾ നിന്നേ നോക്കി നോക്കി ഇരുന്നു എണീറ്റ് വരാൻ നോക്കുന്നു….ശരത് ചിരിയോടെ പറഞ്ഞു.കാശി ഭദ്രയെ നോക്കി അവളുടെ മുഖം വല്ലാതെ ഇരിപ്പുണ്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ സമയം മുതൽ എന്താ കാര്യം എന്ന് അവന് മനസിലായില്ല….
കാശി…..അവൻ ഫുഡ് ഓർഡർ ചെയ്യാൻ തുടങ്ങിയതും അവൾ വിളിച്ചു.
മ്മ്മ്….
എനിക്ക് ഒന്നും വേണ്ട…നിങ്ങൾ കഴിച്ചിട്ട് വാ….. ഞാ…. ഞാൻ കാറിൽ ഇരുന്നോളാം……പറയലും അവൾ എണീറ്റ് പോയി കാശി ശരത്തിനെ നോക്കി.
അവൾക്ക് എന്തെങ്കിലും വയ്യായിക കാണും ചിലപ്പോൾ അത് ആകും വേണ്ട എന്ന് പറഞ്ഞു പോയത്…..ശരത് പറഞ്ഞു കാശി ഒന്നമർത്തി മൂളി..രണ്ടുപേരും പിന്നെ ഫുഡ് പാഴ്‌സൽ വാങ്ങി ഇറങ്ങി….
ശരത്തിനെ വീടിന്റെ ഇടവഴിയിൽ ഇറക്കി വിട്ട് കാശി വീട്ടിലേക്ക് പോയി. യാത്രയിൽ ഇടക്ക് ഇടക്ക് കാശി ഭദ്രയെ നോക്കി പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ല ഇടക്ക് ഇടക്ക് കണ്ണ് തുടക്കുന്നുണ്ട് കാശിയും ഒന്നും മിണ്ടാൻ പോയില്ല…..
വീടിന്റെ അടുത്ത് കാർ നിർത്തിയതും ഭദ്ര കാശിയെ നോക്കിയിട്ട് അകത്തേക്ക് കയറി പോയി….
ഇവൾക്ക് ഇത് എന്താ പറ്റിയെ ഇനി വല്ല മൗനവൃതവും…. ഏയ്യ് ഇത് അത് അല്ല എന്തോ പ്രശ്നം ഉണ്ടല്ലോ ചോദിക്കാം…ഫുഡ് എടുത്തു അവൻ അകത്തേക്ക് കയറി.
അകത്തു കയറിയതും ഭദ്ര എന്തോ കാര്യമായി തിരയുന്നുണ്ട്…
എന്താ ഡി നിന്റെ എന്തെങ്കിലും കളഞ്ഞോ ഇങ്ങനെ തപ്പാൻ ആയി….കാശി ഫുഡ് കൊണ്ട് വയ്ക്കുന്നതിനിടയിൽ ചോദിച്ചു.
ഇവിടെ ഒക്കെ ആരാ വൃത്തിയാക്കിയത്….അവൻ ചോദിച്ചതിന് ഉത്തരം പറയാതെ ആയിരുന്നു അവളുടെ ചോദ്യം.
ഞാൻ അവമ്മാരോട് പറഞ്ഞു ഇവിടെ വൃത്തി ആക്കാൻ എന്താ….
അവൾ ഒന്നും മിണ്ടാതെ എന്തോ തിരയുന്നത് കണ്ടു കാശിക്ക് ദേഷ്യം വന്നു…
എന്താ ഡി മൈ *****കുറെ നേരമായല്ലോ തുടങ്ങിയിട്ട്….അവൻ കൈയിൽ മുറുകെ പിടിച്ചു ദേഷ്യത്തിൽ ചോദിച്ചു.
താലി….അപ്പോഴാണ് അവൻ ആ കാര്യം ഓർത്തത് വിഷ്ണു അത് അവന്റെ മുറിയിൽ വച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു…..
അത് ഇപ്പൊ നിനക്ക് എന്തിനാ…എന്തായാലും ഞാൻ അത് പൊട്ടിക്കാൻ ഉള്ളത് തന്നെ അല്ലെ…അത് ഇപ്പൊ നിന്റെ മറ്റവൻ പൊട്ടിച്ചു അത്രേ ഉള്ളു….ഭദ്ര നിറഞ്ഞ കണ്ണോടെ അവനെ നോക്കി.
നീ അതിന് ഇത്ര ഇമോഷണൽ ആകേണ്ട ആവശ്യം ഒന്നുല്ല…അത് ഒരു ചരട് ആണ് പിന്നെ നിന്നേ കെട്ടിയത് എന്തിനാ എന്ന് നിനക്ക് അറിയാം അതുകൊണ്ട് ആ താലി ഉള്ളതും ഇല്ലാത്തതും ഒക്കെ കണക്ക് ആണ്……അത് കൂടെ ആയതും ഭദ്രക്ക് ദേഷ്യം വന്നു..
നിങ്ങൾക്ക് അത് പറഞ്ഞ മനസ്സിലാകില്ല അല്ലെങ്കിലും നിങ്ങളോട് പറഞ്ഞിട്ട് എന്താ ബാക്കി ഉള്ളവരുടെ മനസ്സ് അറിയാതെ അതിനെ കീറിമുറിക്കാൻ അല്ലെ നിങ്ങൾ അറിയൂ…….. അഹ് പിന്നെ താലി കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സൗകര്യമായല്ലോ നാളെ എന്നെ ഇറക്കി വിട്ടാലും ചോദിക്കാൻ ആരും വരില്ല വേണേൽ പറയാല്ലോ രണ്ടുദിവസത്തേക്ക് കൂടെ കിടത്താൻ കൊണ്ട് വന്ന…..പറഞ്ഞു തീരും മുന്നേ കാശിയുടെ കൈ അവളുടെ കവിളിൽ വീണിരുന്നു….
ഠ-പ്പേ…. ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി….അവനും അതെ ദേഷ്യത്തിൽ തന്നെ ആയിരുന്നു..
ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും…….
അല്ലെങ്കിലും കൊ- ന്നും കൊ- ല്ലിച്ചും ആണല്ലോ ശീലം…..അതുകൊണ്ട് നിങ്ങൾ ചിലപ്പോൾ കൊ- ല്ലും…….കാശി പെട്ടന്ന് വല്ലാതെ ആയി.
ഭദ്രയും പറഞ്ഞു കഴിഞ്ഞണ് എന്താ പറഞ്ഞത് എന്ന് ഓർത്തത് അവൾ ഞെട്ടലോടെ അവനെ നോക്കി….അവൻ ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിൽ അടച്ചു…….
മഹാദേവ ഞാൻ… ഞാൻ ഇപ്പൊ എന്താ വിളിച്ചു പറഞ്ഞത്……അവൾ സ്വയം തലക്ക് അടിച്ചു കൊണ്ട് അവന്റെ മുറിയുടെ മുന്നിലേക്ക് പോയി…
കാശി…..കാശി…… ഞാൻ…ഞാൻ അറിയാതെ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു ജയിക്കാൻ.. കാശി…. വാതിൽ തുറക്ക്…..കാശി….അവൾ കുറെ മുട്ടി വിളിച്ചു എങ്കിലും അവൻ വാതിൽ തുറന്നില്ല….
തുടരും…