ദേവൻ ഫോൺ കൈയിൽ പിടിച്ചു തിരിഞ്ഞു നോക്കിയതും കാശി മുഖത്ത് ഗൗരവം ആണ്,…..
ഞാൻ പിന്നെ വിളിക്കാം…..ദേവൻ കാൾ കട്ട് ആക്കിയിട്ടു കാശിയെ നോക്കി.
അപ്പോ എന്റെ ചേട്ടൻ എനിക്ക് വരാൻ പോകുന്ന ചേട്ടത്തിയോട് ആയിരുന്നു അല്ലെ കാര്യമായ സൊള്ളൽ….. ദേവൻ ചിരിച്ചു.
ഇത് ഞാൻ ഇപ്പൊ തന്നെ അച്ഛനോട് പറയാം അച്ഛന്റെ പുന്നാരമോൻ ഇവിടെ പ്രണയത്തിൽ കുടുങ്ങി എന്ന്….
നീ പറഞ്ഞോ….. അതിന് ആരാ നിന്നേ തടഞ്ഞത്…. നീ ഇന്ന് പറഞ്ഞ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ എന്റെ കല്യാണം…..ദേവൻ ചിരിയോടെ പറഞ്ഞതും കാശിയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി…ദേവൻ ചിരിയോടെ അവന്റെ കഴുത്തിൽ കൈയിട്ടു.
മോനെ അനിയാ…. നീ ഇത് വച്ച് എന്നെ ഊറ്റാൻ ആണ് പ്ലാൻ എന്ന് എനിക്ക് നന്നായി അറിയാം…. അതുകൊണ്ട് കൂടുതൽ ഊറ്റാതെ പോയി എക്സാമിനു വല്ലതും പഠിക്കാൻ നോക്കെടാ…..ദേവൻ പറഞ്ഞു.
ഓഹ് ഒരു എക്സാം അത് കഴിഞ്ഞ ഇന്റർവ്യൂ അത് കഴിഞ്ഞു ഞാൻ ഒരു വരവ് വരുന്നുണ്ട് അന്ന് നിനക്ക് ഞാൻ കാണിച്ചു തരാ ഡാ ചേട്ടൻ തെ- ണ്ടി…അവന്റെ കൈ എടുത്തു മാറ്റി ബെഡിലേക്ക് പോയി കിടന്നു…
ഇവൻ എന്റെ കഞ്ഞിയിൽ മണ്ണ് ഇടും….(ദേവൻ ആത്മ )
ഡാ ചേട്ട നീ വന്നു കിടക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്…..കാശി ബെഡിൽ തൊട്ട് കാണിച്ചു പറഞ്ഞു.
ദേവൻ അവനെ ഒന്ന് നോക്കിയിട്ട് ലൈറ്റ്ഓഫാക്കി വന്നു കിടന്നു. അപ്പോഴേക്കും കാശി കൈയും കാലും അവന്റെ ദേഹത്ത് എടുത്തു ഇട്ടു ദേവ ചിരിയോടെ അവന്റെ കൈയിൽ കൈ വച്ചു…….
ഏട്ടാ…….
മ്മ്മ്…..
ഓഫീസിൽ പ്രശ്നം രൂക്ഷമാണോ….കാശി ഗൗരവത്തിൽ ചോദിച്ചു.
അങ്ങനെ ചോദിച്ച എന്തൊക്കെയോ തിരുമറികൾ നടക്കുന്നുണ്ട് പക്ഷെ അത് എവിടെ ആണെന്ന് എനിക്ക് കൃത്യമായി അറിയില്ല കൊച്ചിച്ചന്റെ ഡിപ്പാർട്മെന്റ് എനിക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ പറ്റില്ല അതുപോലെ ഹരി ഇവരുടെ ഡിപ്പാർട്മെന്റിൽ എന്തൊക്കെയോ പൊരുത്തക്കേട് എനിക്ക് തോന്നി….ദേവൻ ആലോചനയോടെ പറഞ്ഞു.
ഞാൻ ഒന്ന് ഇറങ്ങിയാലോ……കാശി ഉത്സാഹത്തോടെ ചോദിച്ചു.
തത്കാലം ഇപ്പൊ നിന്റെ പോലീസ് ബുദ്ധി വേണ്ട പക്ഷെ ഉടനെ വേണ്ടി വരും…..ആ ഹരിക്കും കൊച്ചിച്ചനും എന്നേക്കാൾ പേടി നിന്നേ ആണ് അത് നിനക്ക് അറിയോ……ദേവൻ ചിരിയോടെ പറഞ്ഞു.
അത് അന്ന് ആ പത്തുലക്ഷം എന്റെ മുന്നിൽ കൂടെ മുക്കാൻ നോക്കിയത് പൊക്കിയതിന്റെ ആണ്. എന്നാലും ഏട്ടൻ ഒന്ന് സൂക്ഷിക്കണം രണ്ടുപേരുടെയും സ്വഭാവം അറിയാല്ലോ അവസരംകിട്ടിയാൽ ബന്ധങ്ങൾ മറന്നു കൊല്ലാൻ പോലും മടിക്കില്ല..കാശി ഗൗരവം നിറച്ചു പറഞ്ഞു.
അതൊക്കെ എനിക്ക് അറിയമെടാ….അതൊക്കെ ശ്രദ്ധിച്ചേ നിന്റെ ഈ ഏട്ടൻ നിൽക്കു……അല്ല എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്….. പൊന്നു മോൻ ഈ ഇടയായിട്ടു കോളേജിൽ ഒരു മിന്നൽ പരിശോധന പതിവ് ആണെന്ന് അറിഞ്ഞു……
കാശി ഒന്ന് പരുങ്ങി……
ഞാൻ അച്ഛന്റെ കൂടെ ഇടക്ക് ഇടക്ക് വെറുതെ ബോറടിക്കുമ്പോ…കാശി ഉരുണ്ടു മറിഞ്ഞു.
പിന്നെ ബോർ അടിക്കുമ്പോ പോകാൻ പറ്റിയ സ്ഥലമാണല്ലോ കോളേജ് പഠിക്കാൻ വിട്ടപ്പോൾ പോലും നേരെ ചൊവ്വേ ക്ലാസ്സിൽ കയറാത്തവൻ ആണ്….മോനെ കാശിനാഥ….നീ എന്നോട് കൂടുതൽ നുണപറഞ്ഞു ഉരുളല്ലേ…കാശി ഒന്നും മിണ്ടിയില്ല…..
നിനക്ക് പറയാൻ പറ്റാത്ത എന്തെങ്കിലും ആണെങ്കിൽ വേണ്ട ഡാ പോട്ടെ…. ഉറങ്ങിക്കോ ഗുഡ് നൈറ്റ്…ദേവൻ തിരിഞ്ഞു കിടക്കാൻ തുടങ്ങി.
(പാസ്റ്റ് പ്രസന്റ് മിക്സ് ആണ് കേട്ടോ ഇല്ലെങ്കിൽ എഴുതുന്നഎനിക്കും വായിക്കുന്ന നിങ്ങൾക്കും ബോർ അടിക്കും ഓരോ സാഹചര്യം വരുമ്പോൾ പാസ്റ്റ് പറഞ്ഞു പറഞ്ഞു പോകാം….)
ഏട്ടാ…പെട്ടന്ന് ഡോറിൽ ശക്തമായ മുട്ട് കേട്ട് കാശി ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നു…അറിയാതെ അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു. പെട്ടന്ന് കാശി
എണീറ്റ് ബാത്‌റൂമിൽ കയറി മുഖം ഒന്ന് കഴുകി എന്നിട്ട് കണ്ണാടിയിൽ അവൻ അവന്റെ മുഖം ഒന്ന് നോക്കി. പിന്നെ ടൗൽ എടുത്തു മുഖം തുടച്ചു കൊണ്ട് പോയി ഡോർ തുറന്നു…….
മുന്നിൽ ഭദ്ര നിൽപ്പുണ്ട് അവൻ പെട്ടന്ന് വാതിൽ തുറന്നതും അവൾ ഒന്ന് ഞെട്ടിയിരുന്നു…
എന്താ ഡി ഞാൻ ച- ത്തോ ഇങ്ങനെ കിടന്നു വിളിച്ചു കൂവാനും കതക് തല്ലി പൊളിക്കാനുമായിട്ട്….അവന്റെ അലർച്ചയിൽ കൊച്ചിന്റെ കിളികൾ ഒക്കെ പറന്നു പോയി……
മുന്നിൽ നിന്ന് മാറെഡി നിന്ന് സ്വപ്നം കാണാതെ…അവളെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു..
കാശിയുടെ പോക്ക് കണ്ടു ഭദ്ര അവനെ തന്നെ നോക്കി നിന്നു….
ഡോ……അവൻ കഴിക്കാൻ ഇരുന്നതും ഭദ്ര ഉറക്കെ വിളിച്ചു.
നിനക്ക് എന്താ ഡി കോപ്പേ പ്രശ്നം കുറെ നേരമായല്ലോ…..
സോറി…….
എന്തിന് നിന്റെ ഈ അലറൽ കേൾക്കുന്നതിനോ…..
ഇങ്ങേരെ ഞാൻ…(.ആത്മ )
ഞാൻ നേരത്തെ അറിയാതെ പറഞ്ഞു പോയതാ അപ്പോഴത്തെ വാശിക്ക് ജയിക്കാനായിട്ട് അല്ലാതെ വേറെ ഒന്നും ഞാൻ ഉദ്ദേശിച്ചില്ല…….കാശി അവളെ സൂക്ഷിച്ചു നോക്കി കണ്ണ് നിറയുന്നുണ്ട്.
മ്മ്മ്….. അത് സാരമില്ല നിനക്ക് വിവരവും ബോധവും ഇല്ല എന്ന സത്യം എനിക്ക് ഒരു രണ്ടു വർഷം മുന്നേ അറിയാം…….അവൻ അതും പറഞ്ഞു കഴിക്കാൻ തുടങ്ങി. ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി.
കാശി കഴിച്ചു കഴിയാറായിട്ടും അടുക്കളയിൽ പോയ ആള് വന്നില്ല…..
ഭദ്ര…… അവൻ ഉറക്കെ വിളിച്ചു.
എന്താ കാശി……അകത്തു നിന്ന് ശബ്ദം മാത്രം ഉണ്ട് ആളിനെ കാണാൻ ഇല്ല.
നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ ഡി….അവൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിൽ വന്നു.
എനിക്ക് വേണ്ട കാശി……
അത് എന്താ നിനക്ക് വേണ്ടാത്തത്…. ഇപ്പൊ കഴിക്കാതെ ഇരുന്നിട്ട് ഇനി അത് കൂടെ ചേർത്ത് രാവിലെ കഴിക്കാൻ ആണോ……അവൻ പാത്രം കഴുകി കൊണ്ട് ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല.
എനിക്ക് ഒന്നും കഴിക്കാൻ പറ്റൂല കാശി പല്ല് ഒരെണ്ണം ഇളകി ദേ കവിളിൽ ആണേൽ നല്ല വേദനയും….ഞാൻ ഇപ്പൊ കുറച്ചു വെള്ളം കുടിച്ചു അത് മതി…അവളുടെ പറച്ചിൽ ഒക്കെ കേട്ട് കാശിക്ക് പാവം തോന്നി ഒപ്പം ചിരിയും വന്നു.
കാമുകൻ കാമുകിയുടെ പല്ലൊക്കെ അടിച്ചു തൊഴിച്ചോ……..കാശി അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
ഒലക്ക…കാമുകൻ അല്ല നിന്റെ ഒരൊറ്റ അടിയില എന്റെ പല്ല് പോയത്…. അവൻ ആണേൽ എന്റെ കുറെ മുടിയും കൊണ്ട് പോയി എന്റെ ചുണ്ടും അടിച്ചു പൊട്ടിച്ചു…ശരിക്കും എനിക്ക് ഇന്നാ ദീപാവലി പടപട എവിടുന്നൊക്കെയോ പൊട്ടി…ഭദ്രയുടെ പരാതി കേട്ട് കാശിക്ക് ശെരിക്കും ചിരി വന്നു.
അല്ല നിന്റെ വായിൽ കിടക്കുന്ന നാക്ക് ഉണ്ടല്ലോ അത് ഒന്ന് അടക്കി വച്ചാൽ ഇനി പല്ല് ഇളകില്ല അല്ലെങ്കിൽ ചിലപ്പോൾ എന്റെ കൂടെ പുറത്ത് വരുമ്പോൾ നാട്ടുകാർ ചോദിക്കും…….കാശി മുകളിലേക്ക് നോക്കി പറഞ്ഞു.
എന്ത്…….
കൂടെ ഉള്ള പല്ലില്ലാത്ത അമ്മച്ചി എതാന്ന്..ഭദ്രയുടെ മുഖം ചുവന്നു.
ദേ കാലനാഥാ എന്റെ സ്വഭാവം മാറ്റരുത്…. ബാക്കി ഉള്ളവന് ഇവിടെ പ്രാണവേദന അപ്പോഴാ അങ്ങേരുടെ…..അവനെ ചിറഞ്ഞു നോക്കി കൊണ്ട് അവൾ പുറത്തേക്ക് പോയി…….അത് വരെ ചിരിയോടെ നിന്ന കാശിയുടെ മുഖത്തെ ചിരി അവൾ പോയതും മാറി മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….
നിന്നെ ഇറക്കി കളിച്ചവൻ എന്റെ മുന്നിൽ വരണം അതിന് നീ ജീവനോടെ വേണം സിദ്ധാർഥ് അത് കഴിഞ്ഞു നിന്റെ വിധി ഞാൻ എഴുതും എന്റെ പെണ്ണിനെ തൊട്ടതിനുൾപ്പെടെ………കാശി മനസിൽ പറഞ്ഞു.
അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി……….
തുടരും…..