താലി, ഭാഗം 21 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി ഫോൺ എടുത്തു പുറത്തേക്ക് പോയി ഭദ്ര കവിളിൽ നല്ല വേദന ഉള്ളത് കൊണ്ട് പിന്നെഅധികം കാശിയോട് കളിക്കാതെ പോയി കിടന്നു…….കാശി ഏകദേശം അരമണിക്കൂർ ഫോണിൽ സംസാരിച്ചു കഴിഞ്ഞു ആണ് അകത്തേക്ക് വന്നത്….. കാശി ഭദ്രയെ നോക്കിയപ്പോൾ അവൾ കിടന്നു എന്ന് മനസ്സിലായി അവൾ ഒന്നും കഴിക്കാതെ കിടക്കുന്നത് ഓർത്തപ്പോൾ എന്തോ ഓരോ നോവ് ഉള്ളിൽ നിറഞ്ഞു….. അവൻ ടേബിളിൽ വച്ചിട്ട് കിച്ചണിലേക്ക് പോയി…..

ഫ്രിഡ്ജിൽ നിന്ന് പാൽ എടുത്തു തിളപ്പിക്കാൻ ഗ്യാസ്സിൽ വച്ചു ശേഷം കുറച്ചു കഥളിപഴവും അണ്ടിപരിപ്പും ബൂസ്റ്റും മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി ഒന്നടിച്ചു എടുത്തു അതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു അപ്പോഴേക്കും പാൽ തിളച്ചു അതും ആ മിക്സിലേക്ക് ഒഴിച്ച് കുറച്ചു തേനും ചേർത്ത് ഒരു സ്പൂണുമായി കാശി ഭദ്രയുടെ മുറിയിലേക്ക് പോയി……

ഭദ്ര തിരിഞ്ഞു മറിഞ്ഞു കിടക്കുവായിരുന്നു അവൾ കവിൾ നല്ലത് പോലെ വേദനിക്കാൻ തുടങ്ങിയിരുന്നു. ഭദ്രക്ക് സിദ്ധുനെ കുറിച്ച് ആലോചിച്ചു വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നി……താലി പൊട്ടിച്ചത് ഓർക്കേ അവനെ കൊല്ലാൻ ഉള്ള ദേഷ്യവും തോന്നി…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അപ്പോഴേക്കും……പെട്ടന്ന് ഡോർ തുറന്നു കാശി കയറി വന്നു…….

ഭദ്ര കണ്ണ് തുടച്ചു എണീറ്റ് ഇരുന്നു….. അവൻ അവളുടെ അടുത്ത് വന്നിരുന്നു ഭദ്ര കണ്ണ്മിഴിച്ചു അവനെ നോക്കി……

എന്താ ഡി നോക്കുന്നെ കണ്ടിട്ടില്ലാത്ത പോലെ…….

നീ എന്താ ഇവിടെ…..കാശി അവളെ സൂക്ഷിച്ചു നോക്കി.

ഞാൻ ഇന്ന് മുതൽ ഇവിടെ കിടക്കാം എന്ന് കരുതി….ഭദ്ര കുറച്ചു പുറകിലേക്ക് നീങ്ങി ഇരുന്നു.

എനിക്ക് ഒറ്റക്ക് കിടക്കാൻ പേടി ഒന്നുല്ല കാശി നീ അവിടെ പോയി കിടന്നോ, അവൻ അവിടെ കിടക്കുമെന്ന് പറഞ്ഞപ്പോൾ ചെറിയ പേടി തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ പറഞ്ഞു…… കാശി അവളുടെ മുഖത്തേക്ക് നോക്കി കവിൾ ഒരു സൈഡ് നല്ലത് പോലെ നീര് വന്നു വീർത്ത് ഇരിപ്പുണ്ട്……

ഞാൻ എവിടെ കിടക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം തത്കാലം നീ ഇത് കുടിക്ക്…..!അപ്പോഴാണ് ഭദ്ര അവന്റെ കൈയിൽ ഇരുന്ന പാത്രം ശ്രദ്ധിച്ചത്…

ഇതിൽ എന്താ……എനിക്ക് ചവക്കാൻ ഒന്നും വയ്യ കാശി…..

നിനക്ക് ഇങ്ങനെ എന്നോട് കലകല അലക്കാൻ ഒരു കുഴപ്പവുമില്ല കഴിക്കാൻ ആണ് പ്രശ്നം…. ഇത് എടുത്തു കുടിക്കെടി……

എനിക്ക് വിശപ്പ് ഇല്ല കാശി……അവൻ അവളെ ഒന്ന് നോക്കിയിട്ട് ഒരു സ്പൂൺ കോരി അവൾക്ക് നേരെ നീട്ടി ഭദ്ര അവനെ നോക്കി……

കുടിക്ക് രാത്രി അല്ലെങ്കിൽ വിശക്കും……കാശി ചിരിയോടെ പറഞ്ഞതും ഭദ്ര വാ തുറന്നു. അവന്റെ ചിരി കണ്ടു ഭദ്ര ആകെ കിളി പറന്ന് ആണ് ഇരിപ്പ്…… അവൻ അത് മുഴുവൻ അവളെ കൊണ്ട് കുടിപ്പിച്ചു…കവിളിൽ ഐസ് വച്ചു കൊടുത്തു.

ഇനി കിടന്നോ രാവിലെ ആകുമ്പോൾ എല്ലാം മാറും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്……അത്രയും പറഞ്ഞു കാശി പോകാൻ തുടങ്ങിയതും അവൾ അവന്റെ കൈയിൽ കയറി പിടിച്ചു.

എന്താ…..

കാശി നിനക്ക് കുഴപ്പമൊന്നുല്ലല്ലോ അല്ലെ……

ഇല്ല എന്താ……

അല്ല കാശി നിനക്ക് എന്നോട് കുറച്ചു സ്നേഹം ഒക്കെ ഉണ്ട് ഇന്ന് അതുകൊണ്ട് ചോദിച്ചത…..തലക്ക് എവിടെ നിന്നെങ്കിലും അടിയോ തട്ടോ വല്ലതും…..കാശി അവളുടെ കൈ തട്ടി എറിഞ്ഞു.

നീ ഇവിടെ കിടന്നു വിശന്നു ചാകണ്ട എന്ന് കരുതി തന്നുന്നെ ഉള്ളു….. ഇതിന്റെ നാവിനു ഒരു കുഴപ്പവുമില്ല…അതും പറഞ്ഞു അവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി…..

അഹ് ഇപ്പൊ കറക്ട് ആയി….. ഞാൻ കരുതി എന്റെ കാലനാഥൻ നന്നായി എന്ന്…. ഇത് ആ കാലൻ തന്ന കൊല്ലുന്നതിനു മുന്നേ ഉള്ള വളർത്തൽ ആണ്…. ഇവനെ സൂക്ഷിക്കണം…….അവൻ പോയ വഴിയേ നോക്കി പറഞ്ഞു ഭദ്ര കിടന്നു.

കാശി കിടക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…….

ഈ പെണ്ണിന് നാക്കിന് ഒരു കുറവുമില്ല എന്ന എന്നെ ഒടുക്കത്തെ സംശയം ആണ് ഇതിനോട് പ്രതികാരം എന്ന് പറഞ്ഞു നടക്കുന്നത് അല്ലാതെ അതിനോട്‌ ഒരു പ്രതികാരവും കാണിക്കാൻ തോന്നുന്നില്ല…… അവൾ അല്ലല്ലോ അവളെ കൊണ്ട് പറയിച്ചത് അല്ലെ എല്ലാം………..അങ്ങനെ ഓരോന്ന് ആലോചിച്ചു കാശി എപ്പോഴോ ഉറക്കം പിടിച്ചു.

**************

പാസ്റ്റ്…..

പിറ്റേന്ന് രാവിലെ രാവിലെ തന്നെ ദേവൻ ബിസിനസ്‌ ആവശ്യമായ് ചെന്നൈയിലേക്ക് പോയി. ഒന്നും ഏട്ടനോട് മറച്ചു വച്ചിട്ടില്ലാത്ത കാശി ആദ്യമായി ഏട്ടനോട് അവന്റെ പ്രണയം മറച്ചു വച്ചു…. ചെന്നൈയിൽ പോയ ഏട്ടൻ വരുന്നത് വരെ കാശി ക്ഷമയോടെ കാത്തിരുന്നു…

കാശി  IPS ന് വേണ്ടി ഉള്ള പ്രെപറേഷൻ ആണ്….. ഇനി ഒരു എക്സാം കൂടെ ഉണ്ട്.  അതിന് വേണ്ടി പഠിക്കുന്നത് കൊണ്ട് അവനെ ആരും ശല്യം ചെയ്യാൻ പോയില്ല….. എന്നാൽ ദേവൻ പോകും മുന്നേ കാശിക്ക് ഓഫീസിലെ ഒരു ഫയൽ നോക്കാൻ ഏൽപ്പിച്ചു.അത് ഹരി അറിയാതെ അവന്റെ ക്യാബിനിൽ നിന്ന് എടുത്തത് ആണ് അതിനെ കുറിച്ച് പഠിക്കാൻ പറഞ്ഞിരുന്നു……

ചെന്നൈയിൽ പോയി വന്ന ദിവസം തന്നെ ഈവെനിംഗ് ദേവ കാശിയെ കൂട്ടി പുറത്തേക്ക് പോയിരുന്നു…….

ഞാൻ തന്ന ഫയൽ നീ പഠിച്ചോ കാശി….ഡ്രൈവിംഗിനിടയിൽ ചോദിച്ചു.

മ്മ്മ്….ഏട്ടന്റെ സംശയം ശരി ആയിരുന്നു മറ്റേ ഗ്രൂപ്പുമായിട്ട് ഹരിക്ക് illegall ബിസിനസ്‌ കോൺട്രാക്റ്റ് ഉണ്ട്…… പക്ഷെ അതിൽ ഒരു പ്രശ്നവും ഉണ്ട്……

എന്ത് പ്രശ്നം……ദേവ് സംശയത്തോടെ ചോദിച്ചു.

അത്……കാശി പറയാൻ തുടങ്ങിയതും ദേവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

ഹലോ…

Ok ഞങ്ങൾ ദ വരുന്നു……ദേവ് അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി……

ആരാ ഏട്ടാ വിളിച്ചത്…

നിന്റെ ഏട്ടത്തി ആണ് അത്യാവശ്യം ആയിട്ട് അവൾക്ക് എന്നെ കണ്ടേ പറ്റു എന്ന് അവൾ മാളിൽ ഉണ്ട് പെട്ടന്ന് അവിടെ എത്തണം………ദേവ് ടെൻഷനോടെ പറഞ്ഞു ഡ്രൈവിംഗ് തുടങ്ങി……..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *