ദേവും കാശിയും നേരെ പോയത് മാളിലേക്ക് ആയിരുന്നു അങ്ങോട്ട് പോകുമ്പോൾ ദേവിന്റെ മുഖത്ത് ടെൻഷൻ നിറയുന്നത് കാശി കാണുന്നുണ്ടായിരുന്നു……
എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ…അവന്റെ മുഖം കണ്ടു കാശി ചോദിച്ചു.
അവിടെ എത്രയും പെട്ടന്ന് എത്തണം കാശി……! ദേവ് അതും പറഞ്ഞു വേഗത്തിൽ ഡ്രൈവിംഗ് തുടങ്ങി…..കാശി പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.
മാളിൽ എത്തിയതും ദേവ് കാർ പാർക്ക് ചെയ്തു വേഗത്തിൽ ഇറങ്ങി പോയി കാശിയും തൊട്ട് പിന്നാലെ പോയി……. ദേവ് അകത്തേക്ക് കയറിപോകുമ്പോൾ ആരെയോ ഫോണിൽ വിളിച്ചു വിളിച്ചു ആയിരുന്നു പോയത്…….
ഏട്ടാ….. എന്താ പ്രശ്നം ഇത് ആരെയാ ഇങ്ങനെ വിളിക്കുന്നെ…….അവൻ ടെൻഷനിൽ നിൽക്കുന്നത് കണ്ടു കാശി കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
കാശി….. പല്ലവി ഇങ്ങോട്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു വിളിച്ചു പക്ഷെ ഇപ്പൊ വിളിച്ചു കിട്ടുന്നില്ല അവൾ വിളിച്ചപ്പോൾ നല്ല ടെൻഷനിൽ ആയിരുന്നു……ദേവ് പെട്ടന്ന് പറഞ്ഞു.
ദേവേട്ടാ………പെട്ടന്ന് പുറകിൽ നിന്ന് വിളികേട്ടതും രണ്ടുപേരും ഒരുമിച്ച് തിരിഞ്ഞു നോക്കി.
അപ്പോഴേക്കും അവൾ അവനെ വന്നു മുറുകെ കെട്ടിപിടിച്ചു ദേവും കാശിയും ഞെട്ടി ഒപ്പം തന്നെ അവിടെ നിറയെ ആളുകളും ഉണ്ടായിരുന്നു…….അവൾ കരഞ്ഞു കൊണ്ട് ആണ് അവനെ മുറുകെ പിടിച്ചിരിക്കുന്നത് ദേവ് അവളെ ചേർത്ത് പിടിച്ചു………
ഡീീീ…….. ആ വിളികേട്ട് എല്ലാവരും തിരിഞ്ഞു നോക്കി ദേഷ്യത്തിൽ ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വരുന്നുണ്ട് പല്ലവി ദേവിനെ മുറുകെ പിടിച്ചു…. ദേവ് അവളെ നീക്കി നിർത്തി അപ്പോഴാണ് അവൻ അവളുടെ മുഖം കണ്ടത് മുഖത്ത് അടികൊണ്ട് ചുവന്നപാട് ഉണ്ട് അത് കണ്ടതും ദേവിന്റെ മുഖം മാറി ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി……..
ആരാടി നിന്റെ മേലെ കൈ വച്ചത്…… ദേവിന്റെ ശബ്ദം കേട്ട് ഈ പ്രാവശ്യം കാശി ആണ് ഞെട്ടിയത് അവന്റെ അത്രയും ദേഷ്യം നിറഞ്ഞ ശബ്ദം ആദ്യമായ് കേൾക്കുവായിരുന്നു കാശി…
പറയെടി……..അത് ഒരു അലർച്ച ആയിരുന്നു.
ഞാനാ….. അവളെ അടിച്ചത് അതിന് എന്താ ഡാ……അങ്ങോട്ട് വന്ന ആ ചെറുപ്പക്കാരൻ ഉറക്കെ പറഞ്ഞു…..
ദേവ് അവന്റെ അടുത്തേക്ക് വന്നു മുഖമടച്ചു ഒരടിയും അവന്റെ വയറ്റിൽ ഇട്ട് ഒരു ചവിട്ടും കൊടുത്തു. കൂടി നിന്നവർ ഒക്കെ പരസ്പരം എന്തൊക്കെയോ പറഞ്ഞു. സെക്യൂരിറ്റി വന്നു ആ അടി കൊണ്ട് വീണവനെ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി….കാശി ദേവിന്റെ അടുത്തേക്ക് പോയി……
ഏട്ടാ….ഏട്ടത്തിയെ കൂട്ടി വാ…. ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ട്…… ദേവിനോട് കാശി പോയി പറഞ്ഞു ദേവ് പല്ലവിയുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.
പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ അവിടെ ആ അടി കൊണ്ട ചെറുപ്പക്കാരനും അവന്റെ ഒപ്പം വേറെ രണ്ടുമൂന്നുപേരും ഉണ്ടായിരുന്നു…….
നീ എന്താ ഡാ പ- ന്ന *****മോനെ കരുതിയെ….. എന്റെ പെണ്ണിനെ കൊണ്ട് പോകാം എന്നോ……അവൻ അതും പറഞ്ഞു പല്ലവിയുടെ കൈയിൽ വന്നു പിടിച്ചു.
ഭദ്ര…. കൈ എടുക്ക് നീ വെറുതെ വാങ്ങി കൂട്ടരുത് ഇനിയും……..
ഭദ്രൻ വാങ്ങിയത് ഒക്കെ തിരിച്ചു കൊടുത്തിട്ടേ ഉള്ളു….. പിന്നെ ഇവൾ എന്റെ പെണ്ണ് ആണെന്ന് ഇവളുടെ അച്ഛൻ അതായത് എന്റെ അമ്മാവൻ പറഞ്ഞു വച്ചത് ആണ്…….
ആ അമ്മാവൻ തന്നെ അല്ലെ നിന്നേ ആ വീടിന്റെ പടി ഇറക്കി വിട്ടതും നിന്റെ ഒപ്പം അവളെ അയക്കില്ല എന്ന് പറഞ്ഞതും പിന്നെയും പിന്നെയും എന്റെ പെണ്ണിന്റെ പിന്നാലെ എന്തിനാ ഡാ പട്ടിയെ പോലെ നീ നടക്കുന്നത്…… സ്നേഹം കൊണ്ട് അല്ല എന്ന് എനിക്കും അവൾക്കും നന്നായി അറിയാം..ദേവിന്റെയും ഭദ്രന്റെയും സംസാരംകേട്ട് കാശി ഒന്നും മനസിലാകാതെ നിൽക്കുവാണ്.
ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റെടാ….കൂടെ ഉള്ളവരുടെ അടുത്തേക്ക് പല്ലവിയെ പിടിച്ചു തള്ളിക്കൊണ്ട് ഭദ്രൻ പറഞ്ഞു.
ഭദ്ര… ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല അവളെ വിട്……ദേവ് പറഞ്ഞു.
ഇല്ല ഡാ ഇന്ന് ഇവളുടെയും എന്റെയും വിവാഹമാണ് ഇവളുടെ ചാകാൻ കിടക്കുന്ന ആ കിളവന്റെ മുന്നിൽ വച്ച് അതുകൊണ്ട് നിന്നേ കൊന്നിട്ട് ആയാലും ഞാൻ കൊണ്ട് പോയിരിക്കും ഇവളെ…… പല്ലവി അപ്പോഴും കരയുക ആണ്.
അത് കൂടെ കണ്ടതും ദേവിന്റെ കണ്ട്രോൾ പോയി…… ദേവ് മുന്നോട്ട് പോയി ഭദ്രന്റെ നെഞ്ചിലേക്ക് തന്നെ ആഞ്ഞു ചവിട്ടി…….
ഡാ……. തല്ലി കൊ- ല്ലാട അവനെ…….ഭദ്രന്റെ അലർച്ച കേട്ടതും അവന്റെ കൂടെ ഉണ്ടായിരുന്നവർ ദേവിന് നേരെ തിരിഞ്ഞു..അപ്പോഴേക്കും കാശി ദേവിന്റെ മുന്നിൽ കയറി നിന്നു…..
അനിയനും ചേട്ടനും കൂടെ ഗുണ്ടകളെ അടിച്ചു ഒതുക്കി ഭദ്രൻ അപ്പോഴേക്കും ഒന്ന് വരണ്ടു…….. എങ്കിലും തോൽക്കാൻ മനസ്സില്ലാതെ പാഞ്ഞു വന്നു ദേവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി പക്ഷെ ദേവ് നിന്നിടത്തു നിന്ന് അനങ്ങിയില്ല ദേഷ്യത്തിൽ ഭദ്രനെ നോക്കി… കാശി ഭദ്രന്റെ കൈ പിടിച്ചു തിരിച്ചു…
ആഹ്ഹ്ഹ്… വേദന കൊണ്ട് പുളഞ്ഞു ഭദ്രൻ..
ഡാ…. പ- ന്ന ****മോനെ ആ നിൽക്കുന്നത് എന്റെ ഏട്ടന അവന്റെ ദേഹത്ത് നീ തൊടുന്നത് നോക്കി നിൽക്കാൻ മാത്രം നല്ലവൻ ഒന്നും അല്ല ഞാൻ…….നിനക്ക് നിന്റെ ജീവൻ എങ്കിലും ബാക്കി വേണമെങ്കിൽ ഇവരെയും വിളിച്ചു പൊക്കോ. ഇനി നീ എന്റെ ഏട്ടത്തിയെ തിരക്കി എങ്ങാനും വന്നാൽ നീ ജീവനോടെ തിരിച്ചു പോകില്ല….. ഇത് മഹാദേവൻ അല്ല കാശിനാഥൻ ആണ് പറയുന്നത്…… അവന്റെ കൈ വലിചൊടിച്ചു കൊണ്ട് പറഞ്ഞു……
ഇല്ല ഡാ….. എനിക്ക് ജീവൻ ഉണ്ടെങ്കിൽ ഞാൻ അവളെ കൊണ്ട് പോയിരിക്കും….. ഭദ്രന പറയുന്നേ കളരിക്കൽ ഭദ്രൻ…… പക്ഷെ കാശിയും ദേവും അത് മൈൻഡ് ചെയ്യാതെ പല്ലവിയെ കൂട്ടി അവിടെ നിന്ന് പോയി…
തിരിച്ചു ഡ്രൈവ് ചെയ്തത് കാശിയായിരുന്നു…. ദേവനും പല്ലവിയും പുറകിൽ ഇരിപ്പാണ്….. കാശി ഗ്ലാസ്സിലൂടെ അവരെ ഒന്ന് നോക്കിയിട്ട് നേരെ ബീച്ചിലേക്ക് വച്ച് പിടിച്ചു….
എന്താ ഇനി അടുത്ത പ്ലാൻ നമ്മൾ ഇനി നേരെ വീട്ടിലേക്ക് അല്ലെ പോകുന്നത്…..കാശി ബീച്ചിൽ വന്നിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന രണ്ടുപേരോടുമായി ചോദിച്ചു.
പല്ലവി ദേവിനെ നോക്കി…..
ഇപ്പൊ ഇവളെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് എങ്ങനെ ആണ് കാശി. അച്ഛൻ…. അച്ഛനോട് എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പോലും പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ ഇവളെ അവരുടെ മുന്നിൽ കൊണ്ട് നിർത്തും…………കാശി പല്ലവിയെ നോക്കി.
ചേട്ടത്തി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….. എന്തെങ്കിലും ഒരു പ്ലാൻ പറയ്……അവന്റെ ചേട്ടത്തി വിളി അവൾക്ക് ഇഷ്ടമായി.
ഞാൻ എന്റെ വീട്ടിൽ ഇനി പോകില്ല…. അവിടെ ഇനി ആരുമില്ല എന്നെ സ്നേഹിക്കുന്ന…..പല്ലവി പറഞ്ഞതും ദേവ് അവളെ നോക്കി.
അപ്പൊ അച്ഛൻ……
അച്ഛനെ…. ഭദ്രൻ……ബാക്കി പറയാതെ അവൾ പൊട്ടികരഞ്ഞു….. ദേവ് അവളെ ചേർത്ത് പിടിച്ചു..
ഞാൻ അച്ഛന് ഉച്ചക്ക് മെഡിസിൻ കൊടുക്കാൻ പോയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു ദേവേട്ടന്റെ കാര്യം ഒക്കെ എന്നോട് ചോദിച്ചത പക്ഷെ അത് കഴിഞ്ഞു ഭദ്രൻ വീട്ടിൽ വന്നപ്പോൾ അച്ഛനെ കാണാൻ പോയി…അച്ഛനും ആയി എന്തൊക്കെയോ ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ട് ആണ് ഞാൻ പോയി നോക്കിയത് അപ്പോഴേക്കും അവൻ എന്റെ അച്ഛനെ……….ദേവ് കാശിയെ നോക്കി.
ഏട്ടാ….. കാശി എന്തോ പറയാൻ തുടങ്ങിയതും ദേവ് തടഞ്ഞു.
നമ്മുടെ അച്ഛൻ അല്ലെ കാര്യം പറഞ്ഞ മനസ്സിലാകും….. നമുക്ക് ഇവളെ വീട്ടിലേക്ക് കൊണ്ട് പോകാം കാശി……..കാശിയെ നോക്കി ദേവ് ഉറപ്പിച്ചു പറഞ്ഞു.പല്ലവി ദേവിന്റെ കൈയിൽ പിടിച്ചു.
എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാലും മതി ദേവേട്ടാ….. വീട്ടിൽ പതിയെ കാര്യങ്ങൾ പറഞ്ഞു……
എന്റെ കൊച്ചിനെയും വയറ്റിൽ ഇട്ടോണ്ട് കണ്ട ഹോസ്റ്റലിൽ പോയി നിൽക്കേണ്ട ആവശ്യം തത്കാലം നിനക്ക് ഇല്ല……. ഇപ്പൊ ഞാൻ ജീവനോടെ ഉണ്ട്…വീട്ടിൽ കയറ്റിയില്ലെങ്കിൽ എവിടെ പോണം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം…കാശി ഞെട്ടി കൊണ്ട് ദേവിനെ നോക്കി.
ഏട്ടൻ എന്താ ഇപ്പൊ പറഞ്ഞെ…
തുടരും….