ദിവസങ്ങൾ പിന്നെയും കടന്നു പോയി…
അന്നത്തെ സംഭവത്തിനു ശേഷം ഭദ്ര കാശിയോട് ഒന്നും മിണ്ടാറില്ല അവൻ ചോദിക്കുന്നതിന് മാത്രം മറുപടി…. അധികസമയവും മുറിയിൽ തന്നെ ആണ് അവൾ….കാശി അവളോട് എന്തെങ്കിലും പറഞ്ഞു വഴക്കിന് പോയാലും അവൾ ഒന്നും മിണ്ടില്ല……അന്നത്തെ ആക്‌സിഡന്റ് എങ്ങനെ സംഭവിച്ചു എന്ന് അവൾ ഇതുവരെ പറഞ്ഞിട്ടില്ല….ശാന്തി പിറ്റേന്ന് തന്നെ ഹോസ്റ്റലിലേക്ക് പോയി….അതിന് ശേഷം പിന്നെ കാശിയുടെ ഫ്രണ്ട്സ് അങ്ങനെ വീട്ടിൽ വരാറില്ല വന്നാലും ഭദ്രയെ കുറിച്ച് ഒന്നും പറയാറില്ല……
അങ്ങനെ ഒരു ദിവസം, രാവിലെ കാശി ഉണരാൻ ഒരുപാട് വൈകി…… പുറത്ത് എന്തോ ശബ്ദം കേട്ട് ആണ് അവൻ കണ്ണ് തുറന്നത്…..
അവൻ എണീറ്റ് ഒന്ന് മൂരി നിവർത്തി കൊണ്ട് പുറത്തെ ശബ്ദം ശ്രദ്ധിച്ചു…. ഭദ്ര ആണ് ആരോടോ തകർത്ത സംസാരം ആണ്….
വൈകുന്നേരം ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം താൻ പൊക്കോ…..കാവേരി യാത്ര പറഞ്ഞു ഇറങ്ങിപോയതും കാശി അടുക്കളയിലേക്ക് വന്നു.
ആരോടാ ഡി രാവിലെ തകർത്ത സംസാരം……ഭദ്രയുടെ അടുത്തേക്ക് വന്നു ചോദിച്ചു.
അത് അപ്പുറത്ത് ഉള്ള കുട്ടി ആണ്……..അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
നീ രാവിലെ എങ്ങോട്ട് എങ്കിലും പോകാൻ ഇറങ്ങിയത് ആണോ…..അവളുടെ വേഷം കണ്ടു അവൻ ചോദിച്ചു.
മ്മ്…..മൂളുക മാത്രം ചെയ്തു അവൾ മുറിയിലേക്ക് പോയി.
ഇവൾക്ക് എന്താ പറ്റിയെ ആകെ മൊത്തം ഒരു മാറ്റം…..
കുറച്ചു കഴിഞ്ഞു ഒരു ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി വന്നു….അവന്റെ അടുത്ത് കൂടെ വന്നു ടേബിൾ ബാഗ് വച്ചു കൊണ്ട് പോകേണ്ട ചോറ് പൊതി ബാഗിൽ വച്ചു… കാശി അവളെ തന്നെ നോക്കി നിൽക്കുവാണ് സാരി ആണ് വേഷം നന്നായി ഒരുങ്ങിയിട്ടുണ്ട്…..
അവൾ അവനെ നോക്കാതെ ഇരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി…. കാശി അവളെ കൈ കെട്ടി നിന്ന് നോക്കി…. പെണ്ണ് നാലഞ്ച് ഇഡലി കഴിച്ചു പാൽ എടുത്തു കുടിച്ചു എണീറ്റ് പോയി…..
കുറച്ചു കഴിഞ്ഞു വന്നു ബാഗ് എടുക്കാൻ തുടങ്ങിയതും കാശി അവളുടെ കൈയിൽ പിടിച്ചു……
എങ്ങോട്ടാ…..അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.
നീ എന്നോട് പറഞ്ഞിട്ട് ആണോ കാശി പോകുന്നത് പിന്നെ ഞാൻ മാത്രം എന്തിനാ എല്ലാം നിന്നോട് പറയുന്നത്…..അവന്റെ കൈ എടുത്തു മാറ്റി കൊണ്ട് പറഞ്ഞു.
നിന്ന് പ്രസംഗിക്കാതെ പറയെടി……അവൾ അവനെ ഒന്ന് നോക്കി.
എനിക്ക് ഇന്ന് ജോലിക്ക് ജോയിൻ ചെയ്യണം അതിന് പോവാ…..അത്രയും പറഞ്ഞു ബാഗും എടുത്തു ഇറങ്ങാൻ തുടങ്ങിയതും അവൻ വീണ്ടും കൈയിൽ കയറി പിടിച്ചു.
നീ ആരോട് ചോദിച്ചിട്ട ജോലിക്ക് പോകാൻ തീരുമാനിച്ചത്…….ആ ചോദ്യം ഭദ്രക്ക് അത്ര ഇഷ്ടപെട്ടില്ല….. അവൾ ദേഷ്യത്തിൽ ബാഗ് ടേബിളിൽ ഇട്ടു എന്നിട്ടു കാശിയെ നോക്കി…..
നീ അന്ന് ആരോട് ചോദിച്ചിട്ട എന്റെ കഴുത്തിൽ ആ താലി ചാർത്തിയത്……. എന്നോട് അനുവാദമോ സമ്മതമോ ചോദിച്ചോ……നീ ആരോട് ചോദിച്ചിട്ട എന്നെ ഇവിടെ കൊണ്ട് താമസിപ്പിച്ചതും കൂടെ കിടത്തുന്നതും….. എന്ത് ബന്ധത്തിന്റെ പേരിൽ…………കാശി ഒന്നും മിണ്ടിയില്ല അവളുടെ ഉള്ളിൽ എന്തോ കിടന്നു പുകയുന്നുണ്ട് എന്ന് അവന് മനസ്സിലായി….
എന്റെ കാര്യത്തിൽ നീ ഇടപെടരുത് കാശി….. നീ കെട്ടിയ താലി എന്റെ കഴുത്തിൽ ഇപ്പൊ ഇല്ല അതുകൊണ്ട് അധികാരം പ്രതികാരം എന്നൊക്കെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ ഭദ്രയുടെ തനി സ്വഭാവം കാശിനാഥൻ അറിയും പറഞ്ഞില്ലന്ന് വേണ്ട……..അവനെ തറപ്പിച്ചു നോക്കി ദേഷ്യത്തിൽ പറഞ്ഞു അവൾ ഇറങ്ങി പോയി….
ഭദ്ര കുറച്ചു മുന്നോട്ട് നടന്നു പിന്നെ തിരിഞ്ഞു നോക്കി അവനെ….
ഹാവു…. കൊല്ലില്ല ആലോചന ആണല്ലേ…. തനിക്ക് രണ്ട് എല്ല് കൂടുതൽ ആണ്….. എന്റെ താലി എടുത്തു വച്ചിട്ട് അത് നേരെ ചോദിച്ച തരില്ല കാശിനാഥന്റെമനസ്സ് ഇളക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ……..അതും പറഞ്ഞു അവൾ ചിരിയോടെ നടന്നു പോയി കാശി അപ്പോഴും ആലോചനയോടെ തന്നെ അവിടെ നിൽക്കുവായിരുന്നു……
***********************
മഹിയേട്ടാ…. എങ്ങനെ ഉണ്ട് ഇപ്പൊ….മഹി ചിരിയോടെ ബെഡിലേക്ക് ചാരി ഇരുന്നു.
എന്റെ നീരു എനിക്ക് വേറെ പ്രശ്നം ഒന്നുല്ല… ഒന്ന് വീണു നമ്മുടെ മരുമോൾ തന്നെ രക്ഷിക്കുകയും ചെയ്തു……മഹി ചിരിയോടെ പറഞ്ഞു.
എന്നാലും കാശി അറിഞ്ഞിട്ട് ഒരു നോക്ക് കാണാൻ വന്നില്ലല്ലോ…..നീരു പരാതി പോലെ പറഞ്ഞു.
അതിന് അവൻ അറിഞ്ഞാൽ അല്ലെ വരൂ….മഹി ചിരിയോടെ പറഞ്ഞു.നീരു സംശയത്തിൽ നോക്കി.
അവന് അറിയില്ല ഡോ എനിക്ക് ആക്‌സിഡന്റ് പറ്റിയ കാര്യം….. ഞാൻ മോളോട് പറഞ്ഞു അവനോട് പറയണ്ട എന്ന്…..
അവൻ വന്നേനെ മഹിയേട്ടനെ നോക്കി….മഹി അതിനും ചിരിച്ചു.
അവൻ എന്റെ മോൻ ആണ് പറഞ്ഞ വാക്കിന് ജീവനെക്കാൾ വിലകൊടുക്കുന്നവൻ…… അവൻ വരില്ല…. താൻ ഇപ്പൊ വിളിച്ചു വിവരം പറഞ്ഞലും അവൻ പറയും അച്ഛൻ എന്നേ വിളിക്കട്ടെ എന്ന്…….
നിങ്ങൾ അച്ഛനും മോനും വാശി കാണിച്ചു ഇരിക്ക്…..അതും പറഞ്ഞു നീരു പുറത്തേക്ക് പോയി.മഹി ഫോൺ എടുത്തു അതിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ ഓരോന്ന് ആയി നോക്കാൻ തുടങ്ങി……
എന്റെ കുടുംബത്തിൽ കരിനിഴൽ വീഴ്ത്തിയ ഒന്നും ഈ ഭൂമിയിൽ ഉണ്ടാകില്ല സ്വന്തം രക്തബന്ധമായാൽ പോലും……മഹി വല്ലാത്ത ഭാവത്തോടെ മനസ്സിൽ പറഞ്ഞു.കുറച്ചു സമയം എന്തോ ആലോചിച്ചു ഇരുന്നു പിന്നെ കാശിയുടെ ഫോണിലേക്ക് വിളിച്ചു……
കാശി ഭദ്ര പറഞ്ഞിട്ട് പോയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിലേക്ക് കാൾ വന്നത്……
അച്ഛൻ എന്ന് കണ്ടതും കാശിയുടെ കണ്ണുകൾ ഒന്നു ചുരുങ്ങി….
ഹലോ…..
കാശി……രണ്ടുപേരുടെ സ്വരത്തിലും ഗൗരവമായിരുന്നു.
എന്താ അച്ഛാ…..അവന്റെ അച്ഛൻ വിളി കേട്ടതും മഹിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
എനിക്ക് നിന്നെ കാണണം……
ഞാൻ ഓഫീസിൽ വരാം…..കാശി വേഗം പറഞ്ഞു.
ഓഫീസിൽ അല്ല….. ഈ ചന്ദ്രോത്തു തറവാട്ടിൽ എത്തണം നീ……
അച്ഛ…. ഞാൻ….
ഞാൻ ആണ് നിന്നെ വിളിക്കുന്നത് വേറെയാരും അല്ല….
ഞാൻ ദ വരുന്നു അച്ഛാ…..കാശി കാൾ കട്ട് ചെയ്തു.
അപ്പൊ ഇനി കാശിനാഥന്റെ ബാക്കി കളികൾ അവിടെ ചന്ദ്രോത്ത്…..അവൻ ചിരിയോടെ പറഞ്ഞു റെഡി ആകാൻ കയറി….
കാശി പെട്ടന്ന് തന്നെ റെഡിയായ് ഇറങ്ങി…. വീട് പൂട്ടി ഇറങ്ങുമ്പോൾ ആണ് അങ്ങോട്ട് അവന്റെ കൂട്ടുകാർ വന്നത്……
അവരെ കണ്ടതും നിറഞ്ഞ ചിരിയോടെ കാശി അവരുടെ അടുത്തേക്ക് പോയി…..
എന്താ അളിയാ ഭയങ്കര ചിരിയും സന്തോഷവും ആണല്ലോ എന്ത് ആണ്…വിഷ്ണു ചിരിയോടെ അവന്റെ തോളിൽ കൈയിട്ടു കൊണ്ട് ചോദിച്ചു.
അച്ഛൻ വീട്ടിൽ പോകാൻ പറഞ്ഞു….
മഹി അങ്കിളോ……
പിന്നെ എനിക്ക് വേറെ അച്ഛൻ ഉണ്ടോ….കാശി കലിപ്പിൽ സുമേഷ്നോട് ചോദിച്ചു.
അപ്പൊ അളിയൻ പോയിട്ട് വാ ഞങ്ങൾ ഗ്രൗണ്ടിൽ ഉണ്ടാകും…..അവനോട് ചിരിയോടെ ശരത് പറഞ്ഞു.
കാശി അവരോട് യാത്ര പറഞ്ഞു നേരെ വീട്ടിലേക്ക് പോയി…
കാശിയുടെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നതും തൊട്ട് പുറകെ മറ്റൊരു വാഹനവും ചന്ദ്രോത്ത് മുറ്റത്ത് എത്തി….
തുടരും…