കാശി വന്ന വാഹനത്തിലേക്ക് ഒന്നു നോക്കി.
അതിൽ നിന്ന് വകീൽ ഇറങ്ങി വന്നു കാശിയെ കണ്ടു അയാൾ ഒന്നും പുഞ്ചിരിച്ചു…. അവനെ ഒന്നു ചിരിച്ചു…… അയാൾ അകത്തേക്ക് കയറി പോയി.
കാശി ചുറ്റും ഒന്ന് നോക്കി വല്യ മാറ്റങ്ങൾ ഒന്നുമില്ല രണ്ട് വർഷത്തിനു ശേഷം വീണ്ടും തറവാട്ടിൽ കാല് കുത്തിയപ്പോൾ പറഞ്ഞു അറിയിക്കാൻ അകാത്ത ഒരു സന്തോഷം അവനെ പൊതിയും പോലെ തോന്നി അവന്….
കുറച്ചു കഴിഞ്ഞു നീരു പുറത്തേക്ക് വന്നു….
കാശി……അവൻ ചുറ്റും നോക്കി കൊണ്ട് നിൽക്കുമ്പോ ആണ് അമ്മയുടെ വിളി കേട്ടത്….
അവൻ പുഞ്ചിരിയോടെ അമ്മയുടെ ഒപ്പം അകത്തേക്ക് കയറി……
എന്തൊക്കെ ആയിരുന്നു അച്ഛൻ വിളിക്കണം എടുക്കണം എന്നാലേ വരൂ എന്നൊക്കെ പറഞ്ഞിട്ട് പെട്ടന്ന് കയറി വന്നല്ലോ….കല്യാണം കഴിഞ്ഞപ്പോൾ ചിലവ് കൂടി കാണും അതുകൊണ്ട് ആയിരിക്കും തിരിച്ചു വന്നത് അല്ലെ…….അവനെ കണ്ട പാടെ ഹരി പുച്ഛത്തിൽ പറഞ്ഞു.
കാശി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് പോയി…
ഹരി….. എനിക്ക് ഒരച്ഛനെ ഉള്ളു അതുകൊണ്ട് കാശിക്ക് ഒരു വാക്കേ ഉള്ളു….. എന്റെ അച്ഛൻ വിളിച്ചാൽ മാത്രേ ഈ പടി ചവിട്ടു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിൽ ഞാൻ അങ്ങനെ ചെയ്യു എന്റെ അച്ഛൻ വിളിച്ചു ഞാൻ വന്നു……..അവന്റെ തോളിൽ തട്ടി പറഞ്ഞു.
അപ്പോഴേക്കും വക്കീലും മഹിയും താഴെക്ക് വന്നു….. നീരു വേഗം മഹിയുടെ അടുത്തേക് പോയി.
ഒന്നു വിളിച്ചുടെ മഹിയേട്ടാ വയ്യാത്ത കാലും വച്ചു……അപ്പോഴാണ് കാശി മഹിയെ കണ്ടത് കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് കാലിൽ ബന്റേജ് ചുറ്റിയിട്ടുണ്ട്….
അച്ഛാ……കാശി മഹിയെ താങ്ങി പിടിച്ചു.
മഹിചെറുചിരിയോടെ അവന്റെ തോളിൽ തട്ടി……
എന്താ അച്ഛാ പറ്റിയെ……. എന്താ ഉണ്ടായേ…..മഹിയെ ചേർത്ത് പിടിച്ചു ചോദിച്ചു.
ഒന്നുല്ല ഡാ ഒരു സൈറ്റ് നോക്കിയിട്ട് വരുന്ന വഴി റോഡ് ക്രോസ്സ് ചെയ്തു അപ്പോഴേക്കും ഒരു ലോറി നിയന്ത്രണം വിട്ടു വന്നു ഭാഗ്യത്തിനു ഒരു പെൺകുട്ടി എന്നെ ഒന്ന് തട്ടി നീക്കി അതോടെ എനിക്കും അവൾക്കും ചെറിയ പരിക്ക് പറ്റി………മഹി ചിരിയോടെ പറഞ്ഞു പക്ഷെ കാശിക്ക് അത് അത്ര വിശ്വാസം വന്നില്ല അവൻ ഹരിയെ നോക്കി….. ഹരിയുടെ കണ്ണിൽ കള്ളവും ചുണ്ടിൽ വല്ലാത്ത ഒരു ചിരിയും ഉണ്ട്…..
പെട്ടന്ന് അങ്ങോട്ട് എവിടെ നിന്നോ ശിവ വന്നു….. അവളെ കണ്ടതും കാശി ദേഷ്യത്തിൽ മുഖം തിരിച്ചു…
നി എന്താ കാശി അങ്ങനെ നിൽക്കുന്നത്….. അവൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടു ഹരി പുച്ഛത്തിൽ പറഞ്ഞു.
എന്റെ വീട്ടിൽഞാൻ നിൽക്കണോ കിടക്കണോ ഓടണോ എന്നൊക്കെ ഞാൻ നോക്കാം ഹരി നി നിന്റെ കാര്യം നോക്കു…… അവനോട് കടുപ്പിച്ചു പറഞ്ഞിട്ട് കാശി നേരെ അവന്റെ മുറിയിലേക്ക് കയറി പോയി…..
കാശി പുറത്ത് നിന്ന് പൂട്ടിയിട്ട് ആണ് പോയത് ആ പൂട്ട് ഇതുവരെ തുറന്നിട്ടില്ല എന്നത് അവന് സന്തോഷം നൽകി….. അവൻ അതെ ചിരിയോടെ താഴെക്ക് വന്നു അപ്പോഴേക്കും വക്കീൽ പോയിരുന്നു…
കാശി…….
എന്താ അമ്മേ….
നീ ഇരിക്ക് കഴിക്കാൻ എടുത്തു വയ്ക്കാം…..
മ്മ്മ്…. നീ എനിക്കും എടുത്തു വയ്ക്ക് നീരു…. ഞാൻ ഇവനോട് ഒരു കാര്യം സംസാരിച്ചിട്ട് ഒരുമിച്ച് കഴിച്ചോളാം….മഹി ആയിരുന്നു മറുപടി പറഞ്ഞത്.
കാശി എന്റെ കൂടെ ഒന്ന് വാ കുറച്ചു കാര്യം പറയട്ടെ…..മഹി കാശിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി ശിവയും ഹരിയും പരസ്പരം ഒന്നും മനസിലാകാതെ നോക്കി…..
എന്താ അച്ഛാ…..കുറച്ചു സമയം ആയിട്ടും അച്ഛൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിൽക്കുന്നത് കണ്ടു ചോദിച്ചു.
കാശി……. എനിക്ക് വയ്യ ഡാ ഇനിയും ഇങ്ങനെ……മഹിയുടെ സ്വരം ഇടറി കണ്ണ് നിറഞ്ഞു.
എന്താ അച്ഛാ….. എന്താ ഉണ്ടായേ…..
ദേവനെ എങ്ങനെ ആണോ എന്റെ ശത്രു ആക്കിയത് അതെ….കളി അവർ വീണ്ടും തുടങ്ങി…… അന്ന് ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് കേൾക്കാതെ ചെയ്ത തെറ്റ് ആണ് ഇന്ന്…….മഹി ഒന്ന് നിർത്തി.
ഞാൻ ഇപ്പൊ എന്താ അച്ഛാ ചെയ്യേണ്ടത്…..കാശി മഹിയുടെ കൈയിൽ മുറുകെ പിടിച്ചു.
നീ തിരിച്ചു വരണം….. ഇവിടെക്ക് മാത്രം അല്ല കമ്പനി നീ ഏറ്റെടുക്കണം എന്റെ സ്ഥാനത്തു നീ വരണം വന്നേ പറ്റു….. ഈ കണ്ട സ്വത്തുക്കൾക്ക് വേണ്ടി ആണ് എന്റെ ദേവനെ അവർ നശിപ്പിച്ചത്….. അവൻ നിധി പോലെ കാവൽ നിന്ന് കെട്ടികൊണ്ട് വന്ന ചന്ദ്രോത്ത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സർവ്വ നാശം കാണാൻ ഇവിടെ തന്നെ ആളുണ്ട്…. അന്ന് ദേവൻ പറഞ്ഞത് ഒന്ന് കേട്ടിരുന്നു എങ്കിൽ ചിലപ്പോൾ എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമാകില്ലയിരുന്നു……! മഹിയുടെ കണ്ണുകൾ നിറഞ്ഞു.
ഇല്ല അച്ഛാ…. നടക്കില്ല ആ ഒരു കാര്യം മാത്രം അച്ഛൻ എന്നോട് ആവശ്യപെടരുത്……കാശി കടുപ്പിച്ചു പറഞ്ഞു അകത്തേക്ക് നടക്കാൻ തുടങ്ങി.
നിനക്ക് ഏട്ടനെ മാത്രമെ ഇപ്പൊ നഷ്ടമായിട്ടുള്ളു ഇനി അച്ഛനെ കൂടെ….കാശി ഒന്ന് നിന്നു.
അച്ഛൻ ഇപ്പൊ എന്താ പറഞ്ഞത്…..
അതെ കാശി…. ഇപ്പൊ അവർക്ക് വേണ്ടത് എന്റെ ജീവൻ ആണ്….. അതിന്റെ ശ്രമം ആയിരുന്നു ഈ ആക്‌സിഡന്റ്….. ഭദ്ര മോള് കണ്ടില്ലയിരുന്നു എങ്കിൽ…….കാശിയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി……മഹി അവന്റെ കൈയിൽ പിടിച്ചു.
എനിക്ക് പേടിയാ കാശി….. പഴയ പോലെ എന്തും നേരിടാൻ വയ്യ….. എന്റെ ദേവൻ പോയ ശേഷം പേടിയാ…….മഹിയുടെ ഇങ്ങനെ ഒരു ഭാവം കാശി ആദ്യമായി കാണുകയായിരുന്നു.
ഞാൻ വരാം കമ്പനിയിലേക്ക്….. പക്ഷെ ഒരു കാര്യം….. എന്നെ അവിടെ നിയന്ത്രിക്കാൻ ആരും ഉണ്ടാകരുത് എന്റെ രീതിയിൽ ആകണം കമ്പനിയുടെ പോക്ക്………കാശി എന്തോ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞു.
അതിന് വേണ്ടത് എല്ലാം അച്ഛൻ ചെയ്യാം……
മ്മ്മ് അച്ഛൻ വാ നമുക്ക് കഴിക്കാം എനിക്ക് വീട്ടിലേക്ക് തിരിച്ചു പോണം…..
കാശി….
ഞാൻ തിരിച്ചു വരും അവളോട് പറയണം…… അവളെ തത്കാലം ഇപ്പൊ ഇങ്ങോട്ട് കൊണ്ട് വരുന്നില്ല…… അവിടെ ഇതിന്റെ ബാക്കി പത്രമാണോ അതോ എനിക്ക് ഉള്ളത് ആണോന്ന് അറിയാത്ത ഒരു കളിയാട്ടം നടന്നത് അല്ലെ……
കാശി പഴയ ഒരു ഓർമ്മയിൽ പറഞ്ഞു..
മോള് പാവട്ടോ….മഹി ചിരിയോടെ പറഞ്ഞു.
മ്മ്മ് അച്ഛൻ മാത്രേ പറയു അവളുടെ സ്വഭാവം അച്ഛന് അറിയില്ല…..കാശി ചെറുചിരിയോടെ പറഞ്ഞു…..
അച്ഛനോട് ഒപ്പമിരുന്നു കാശിയും ആഹാരം ഒക്കെ കഴിച്ചു എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി നേരെ വീട്ടിലേക്ക് പോയി………പോകുന്ന വഴിയിൽ അവൻ ഒരു ചെറിയ ഷോപ്പിംഗ് കൂടെ നടത്തിയിരുന്നു….
വീട്ടിൽ ആണെങ്കിൽ ചെന്ന് കയറിയപ്പോൾ തന്നെ ഭദ്രയുടെ മണം ആണ് നിറഞ്ഞു നിൽക്കുന്നത്….. കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….അവൻ അതെ ചിരിയോടെ സെറ്റിയിലേക്ക് കിടന്നു….
എന്റെ ശ്രീക്കുട്ടി…..നീ ചെയ്ത തെറ്റിന് പ്രായശ്ചിതം നീ പോലും അറിയാതെ ചെയ്യുവാണല്ലോ പെണ്ണെ…….പെട്ടന്ന് കാശി ചാടി എണീറ്റു.
ഇവൾ ഇത് എവിടെ ആണ് ജോലിക്ക് പോകുന്നത്…… വല്ല ഷോപ്പിലും ആകൊ….കാശി സ്വയം പറഞ്ഞു കൊണ്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു സംസാരിച്ചു……..പിന്നെ കാശി നേരെ അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോയി.
വൈകുന്നേരം ഭദ്ര വീട്ടിൽ എത്തുമ്പോൾ കാശി ഇല്ലായിരുന്നു അവൾ കുളിച്ചു ഫ്രഷ് ആയി അമ്പലത്തിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് കാശി കയറി വന്നത്….. അവനെ കണ്ടിട്ടും അവൾ മൈൻഡ് ചെയ്തില്ല….
ഭദ്ര……. അവന്റെ വിളികേട്ടപ്പോൾ അവനെ ഒന്ന് നോക്കി.
കാശി അവളുടെ അടുത്തേക്ക് വല്ലാത്ത ഭാവത്തിൽ ഒരു കള്ളചിരിയുമായി വരുന്നത് കണ്ടു അവൾ ഒന്ന് പതറി…പെട്ടന്ന് തന്നെ അവളെ അരയിലൂടെ ചുറ്റിപിടിച്ചു അവനോട് ചേർത്ത് നിർത്തി…… ഇപ്പൊ ശെരിക്കും ഭദ്ര ഞെട്ടി…..
കൈ എടുക്ക് കാശി…. നീ എന്താ ഈ കാണിക്കുന്നേ…..
ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുവല്ലേ…….അവനെ സൂക്ഷിച്ചു നോക്കി.
എന്താ ഡി നോക്കി പേടിപ്പിക്കുന്നെ….
കൈ എടുക്ക് കാശി വെറുതെ എന്റെ സ്വഭാവം മാറ്റതെ…..ഉള്ളിൽ പേടികൊണ്ട് വിറക്കുന്നുണ്ട് എങ്കിലും അവനോട് പറഞ്ഞു.
അതൊക്കെ മാറ്റം അതിന് മുന്നേ എന്റെ രണ്ടു ചോദ്യത്തിന് ഉത്തരം വേണം….അവളുടെ മുഖത്ത് ഊതി കൊണ്ട് പറഞ്ഞു.
എന്താ നിനക്ക് അറിയാൻ ഉള്ളത്….
നീ ഇപ്പൊ എങ്ങോട്ട് പോവാനാ ഇറങ്ങിയെ…..
അമ്പലത്തിൽ….അവൾ ഉടനെ ഉത്തരം നൽകി.
ആഹാ എന്റെ കുട്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോവാണോ….അവൻ ചിരിയോടെ ചോദിച്ചു. ഭദ്ര അവന്റെ ചിരിയിൽ കുടുങ്ങി പോയി അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു അവനിലേക്ക് കുറച്ചു കൂടെ ചേർന്നു നിന്നു…. ഈ പ്രാവശ്യം കാശി ഞെട്ടി….
( ലെ ഞാൻ :എടി….. ഡീീ തിരിച്ചു വാ തിരിച്ചു വാ നീ അവനോട് പിണക്കം ആണ്…. മാനം കളയാതെ പെണ്ണെ….)
അവനും അവളുടെ കണ്ണിലേക്കു നോക്കി പെട്ടന്ന് ചെക്കന് ബോധം വന്നു..
ഡീ…… അവൻ ഉറക്കെ വിളിച്ചു.
ആഹ്ഹ്ഹ്…..കൊച്ച് ചമ്മി….
നീ എവിടെയ ജോലിക്ക് പോകുന്നെ…..ഗൗരവം നിറഞ്ഞിരുന്നു ചോദ്യത്തിൽ…
ആഹാ എന്റെ ബാക്കി കാര്യങ്ങൾ ഒക്കെ കൃത്യമായി അറിയാല്ലോ ഇത് മാത്രം പിന്നെ എന്ത് പറ്റി…..കാശി അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു കഷ്ടകാലം ആണോന്ന് അറിയില്ല ആ ഭാഗത്തെ സാരി തെന്നി നീങ്ങിയിരുന്നു അവന്റെ കൈ ഒന്ന് വിറച്ചു ഭദ്ര പിടഞ്ഞു കൊണ്ട് അവനെ നോക്കി……
നോക്കാതെ ചോദിച്ചതിന് ഉത്തരം പറയെടി……അവൻ നിറഞ്ഞ വികാരം തടഞ്ഞു നിർത്തി ഗൗരവത്തിൽ തന്നെ ചോദിച്ചു.
ചന്ദ്രോത്ത് ഗ്രൂപ്പ് ഓഫ് കമ്പനി……കാശിയുടെ കൈകൾ അയഞ്ഞു…
തുടരും…