താലി, ഭാഗം 32 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര രണ്ടും കല്പിച്ചു വാതിൽ തുറന്നു. പെട്ടന്ന് പുറത്ത് കേട്ട ശബ്ദം നിലച്ചു….. ഭദ്ര പുറത്ത് ലൈറ്റ് ഒക്കെ ഇട്ടു അപ്പോഴേക്കും…കാശി അപ്പോഴും വന്നിട്ടില്ലായിരുന്നു.

ഭദ്ര കൈയിൽ ഒരു കത്തി മുറുകെ പിടിച്ചു കൊണ്ട് ആണ് മുന്നോട്ട് ഇറങ്ങിയത്……. അവൾ ആ കാവിന്റെ സൈഡിൽ ഒരു അനക്കം കേട്ടു…പെട്ടന്ന് എവിടെ നിന്നോ നായയുടെ ഓരിയിടൽ കേട്ട് ഭദ്ര ഒന്ന് പേടിച്ചു…ഭദ്ര നന്നായി വിയർക്കാൻ തുടങ്ങി അപ്പൊ തന്നെ….അവൾക്ക് ഉള്ളിൽ നല്ല പേടി ഉണ്ടെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ നടന്നു…….

ഭദ്ര കാവിന്റെ അടുത്ത് എത്താറായതും പെട്ടന്ന് കാശിയുടെ ബുള്ളറ്റ് അങ്ങോട്ട്‌ പാഞ്ഞു വന്നു……അവൻ അവളുടെ തൊട്ട് അടുത്ത് കൊണ്ട് ബുള്ളറ്റ് ബ്രേക്ക്‌ പിടിച്ചു നിർത്തി…

പെട്ടന്ന് ഒരു വെടിയൊച്ചകേട്ടു ആ നിമിഷം തന്നെ മുറ്റത്തെ ബൾബ് ചിന്നിചിതറി നിലം പതിച്ചു…. അപ്പോഴേക്കും അവിടെ എങ്ങും കൂരാകൂരിരുട്ട് പരന്നു…….. ഭദ്ര ഞെട്ടി കൊണ്ട് കത്തി മുറുകെ പിടിച്ചു.കാശി വേഗം ഭദ്രയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും മുഖം മൂടി അണിഞ്ഞ രണ്ടുമൂന്ന്പേർ ഭദ്രയുടെ മുന്നിലേക്ക് ചാടി വന്നു…….

ഭദ്ര ഞെട്ടി കൊണ്ട് അവരെ നോക്കി പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് അവർ പുറത്തേക്ക് പോകാൻ നോക്കി…. ഭദ്ര വേഗം അതിൽ ഒരുത്തന്റെ കൈയിൽ കയറി പിടിച്ചു…… കാശി വേഗം അവളുടെ അടുത്തേക്ക് പാഞ്ഞു അപ്പോഴേക്കും അവർ അവളെ പിടിച്ചു തള്ളിയിട്ട് പോയി……..

കാശി വേഗം വന്നു അവളെ പിടിച്ചു എണീപ്പിച്ചു….

നിന്നോട് ആരാടി മൈ@#&%പുറത്ത് ഇറങ്ങി വരാൻ പറഞ്ഞത്…….ദേഷ്യത്തിൽ അതും പറഞ്ഞു അവളെ എടുത്തു അകത്തേക്ക് കയറി……..

അവളെ കൊണ്ട് സോഫയിൽ കിടത്തി…..

എന്തെങ്കിലും പറ്റിയോ…..അവളെ നോക്കി ആവലാതിയോടെ ചോദിച്ചു.

ഇല്ല എനിക്ക് ഒന്നും പറ്റിയില്ല……അവൾ കൂളായി പറഞ്ഞു.കാശി അവളെ സൂക്ഷിച്ചു നോക്കി അപ്പോഴാണ് അവളുടെ കയ്യിൽ ചോര കണ്ടത്…

ഒന്നും പറ്റാഞ്ഞിട്ട് ആണോ ചോര…. എവിടെയ ശ്രീ മുറിഞ്ഞേ…..അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു മറിച്ചു നോക്കി കൊണ്ട് ടെൻഷനോടെ ചോദിച്ചു…… ഭദ്രയും ഞെട്ടി.

കാശി….. ഇത് ആ വന്നതിൽ ആരുടെയോ കൈ മുറിഞ്ഞത് ആണ് ദേ കത്തിയിൽ ചോര……കത്തി ചൂണ്ടി കാണിച്ചു പറഞ്ഞു.

കാശിക്ക് അപ്പോൾ ആണ് ആശ്വാസം ആയത്….

നിന്റെ ചെവിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ….. അതോ നിന്റെ തലക്ക് വല്ല പ്രശ്നവും ഉണ്ടോ……അവൻ ദേഷ്യത്തിൽ ചോദിച്ചു.

അതിന് ഞാൻ എന്താ ചെയ്തത്……

നിന്നോട് ഞാൻ പറഞ്ഞിട്ട് പോയത് അല്ലെ ഡി പുല്ലേ പുറത്ത് ഇറങ്ങരുത് എന്ന്……

നീ എന്നോട് അങ്ങനെ ആണോ കാലനാഥാ പറഞ്ഞത്…. നേരത്തെ കിടന്നോ ആര് വന്നു വിളിച്ചലും വാതിൽ തുറക്കരുത് എന്ന് അല്ലെ…. അല്ലാതെ പുറത്ത് ഇറങ്ങിപോകരുത് എന്ന് പറഞ്ഞില്ലാലോ…..ഭദ്ര വല്യ കാര്യത്തിൽ പറഞ്ഞു.

ഒരെണ്ണം തന്നാൽ ഉണ്ടല്ലോ….. നിനക്ക് എന്താ ഡി ബോധമില്ലേ….. ഈ രാത്രി നീ എന്തിനാ പുറത്ത് ഇറങ്ങി പോയത്….. അവർ നിന്നെ എന്തെങ്കിലും ചെയ്തെങ്കിൽ ആര് സമാധാനം പറയും…..അവൻ ദേഷ്യത്തിൽ തന്നെ ആയിരുന്നു.

സോറി കാശി പെട്ടന്ന് ശബ്ദം കേട്ടപ്പോൾ…

എങ്കിൽ പോയി നോക്കെടി അവിടെ എന്തോ ശബ്ദം കേൾക്കുന്നുണ്ട് പോ-ടീ…… പോയി നോക്ക്….. നിനക്ക് രാത്രി ഉറക്കം ഇല്ലേ ഡി…… അവളുടെ ഒരു ശബ്ദം……

ഞാൻ സ്വപ്നം കണ്ടു പേടിച്ചു എണീറ്റത കാശി പിന്നെ കിടന്നപ്പോൾ ഉറക്കം വന്നില്ല….. നീ വന്നോ എന്ന് നോക്കാൻ ആണ് ഞാൻ റൂമിൽ നിന്ന് പുറത്ത് വന്നത് അപ്പൊ നീ വന്നില്ല അപ്പൊ പുറത്ത് എന്തോ ശബ്ദം കേട്ടു അതാ ഞാൻ…….

ഭദ്ര ഒന്നുകിൽ നീ ഞാൻ പറയുന്നത് അനുസരിക്കാൻ നോക്ക് അല്ലെങ്കിൽ നിന്റെ തലക്ക് അകത്തു ആള് താമസം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് കാര്യം ആണോ എന്നൊന്ന് ചിന്തിക്ക്…..അവൻ അതും പറഞ്ഞു അവന്റെ മുറിയിലേക്ക് പോയി……

അല്ല കാലനാഥൻ ഇപ്പൊ ആണോ വരുന്നേ സമയം കുറെയായല്ലോ……അവൾ അതും പറഞ്ഞു അവന്റെ പിന്നാലെ മുറിയിലേക്ക് പോയി.

ആഹ്ഹ്……അകത്തേക്ക് കയറിപോയതും ഭദ്ര നിലവിളിച്ചു….കാശി ഞെട്ടി പോയി.പിന്നെ അവളെ നോക്കി ഒരു വല്ലാത്ത ചിരിയോടെ ഇടാൻ എടുത്ത ഷർട്ട് ബെഡിൽ ഇട്ടിട്ട് അവളുടെ അടുത്തേക്ക് നടന്നു…… ഭദ്ര കണ്ണ് പൊത്തിപിടിച്ചു തിരിഞ്ഞു നിൽക്കുവാണ്…… കാശി പോയി ഡോർ ലോക്ക് ചെയ്തു….

ആ ശബ്ദം കേട്ട് ഭദ്ര തിരിഞ്ഞു നോക്കി..

ഷർട്ട്ലെസ്സ് ആയി അവളുടെ അടുത്തേക്ക് വരുന്ന കാശിയെ കണ്ടു ഭദ്ര ഞെട്ടി……

കാശി…. ഷർട്ട്‌ എടുത്തു ഇടു…അവൾ അവന്റെ വരവ് കണ്ടു പറഞ്ഞു.

ശെരിക്കും ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ ഭദ്രകുട്ടി അപ്പൊ പിന്നെ ഷർട്ട് ഒക്കെ വേണോ…..ഭദ്ര കണ്ണും തള്ളി അവനെ നോക്കി അപ്പോഴേക്കും അവൻ അവളുടെ തൊട്ട് മുന്നിൽ എത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു…

കാ…. ശി…. ഭദ്ര ശെരിക്കും പേടിച്ചു.

എന്താ ഭദ്രകുട്ടി….. നീ ഇങ്ങനെ വിയർക്കുന്നെ…… ഈ കൊച്ചുവെളുപ്പിന് നല്ല തണുപ്പ് അല്ലെ അപ്പൊ പിന്നെ ഇങ്ങനെ വിയർക്കാൻ പാടില്ലല്ലോ……അവൻ അവളോട് കുറച്ചു കൂടെ ചേർന്നു നിന്നു.

പ്ലീസ്…… കാശി…… അവൻ ഒരു ചിരിയോടെ അവൻ ഷർട്ട് എടുത്തു ഇടാൻ പോയി…. ഭദ്ര ശ്വാസം വലിച്ചു വിട്ടു.

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഡി ഈ മുറിയിൽ കയറരുതെന്ന്…..അവൻ ഷർട്ട് ഇടുന്നതിനിടയിൽ ചോദിച്ചു…

ഏഹ് ശരി ആണല്ലോ ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്……

എന്താ ഡി നോക്കി നിൽക്കുന്നത് ചോദിച്ചതിന് ഉത്തരം പറയെടി…..

കാലനാഥൻ തുടങ്ങി അലറൽ….

എന്താ ഡി പുല്ലേ നിന്ന് പിറുപിറുക്കുന്നെ……

നീ എവിടെ ആയിരുന്നു കാശി ഇത്രേം സമയം……അവൻ അവളെ സൂക്ഷിച്ചു നോക്കി.

നീ ആരാ എന്റെ അച്ഛൻ ആണോ ചോദ്യം ചെയ്യാൻ…കിടന്നു ഉറങ്ങാൻ നോക്കെടി….

ഇവനോട് ചോദിക്കാൻ വന്ന എന്നെ പറയണം…. കാലനാഥൻ മര- പ്പ-ട്ടി……അതും പറഞ്ഞു ഭദ്ര വാതിലിന്റെ അടുത്തേക്ക് പോയി…

നീ എങ്ങോട്ടാ…..

ഞാൻ കിടക്കാൻ പോണു….. നീ അല്ലെ കിടന്നു ഉറങ്ങാൻ പറഞ്ഞത്…..

നീ ഇവിടെ കിടന്നു ഉറങ്ങിയ മതി….. കയറി കിടക്കെടി…..അവൻ ഗൗരവത്തിൽ പറഞ്ഞു.

വേണ്ട….. ഞാൻ എന്റെ മുറിയിൽ കിടന്നോളാം……

വന്നു കിടക്കെടി ****……അത് ഒരു അലർച്ച ആയിരുന്നു. ഭദ്ര അവനെ തുറിച്ചു നോക്കി.

നിന്നു നോക്കാതെ വന്നു കിടക്കടി….. ഞാൻ അങ്ങോട്ട്‌ വന്നാൽ ഇങ്ങനെ ആകില്ല…….അവൻ കടുപ്പിച്ചു പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കിയിട്ട് വന്നു കിടന്നു….

അഹ് ഇത് ഇപ്പൊ ലാഭമായ് അവിടെ ഒറ്റക്ക് കിടക്കാൻ പേടി ഉണ്ടായിരുന്നു അത് മാറി കിട്ടി….. ഈ മുറി ഒന്ന് പരിശോധിക്കാനും ഉണ്ടല്ലോ……അവൾ ചിരിയോടെ ആലോചിച്ചു…… കാശി അവളെ സൂക്ഷിച്ചു നോക്കി പിന്നെ ലൈറ്റ് ഓഫക്കി കിടന്നു…….

മ്മ് പെണ്ണ് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ട് കുരിപ്പിന്റെ നഖത്തിൽ വരെ കുരുട്ട് ബുദ്ധി ആണ്…… സൂക്ഷിക്കണം…..കാശി മനസ്സിൽ പറഞ്ഞു.

കാശി……

മ്മ്മ്……

ഞാൻ ഇനി എന്നും ഇവിടെ ആണോ…..

മ്മ്മ്…..

അപ്പൊ നിനക്ക് എന്നോട് പ്രതികാരം ഇല്ലേ കാശി……

ദേ മിണ്ടാതെ കിടന്നില്ലേങ്കിൽ എടുത്തു താഴെ ഇടും ഞാൻ…..അവൻ അതും പറഞ്ഞു കൈ എടുത്തു നെറ്റിമേൽ വച്ചു കിടന്നു.

അടങ്ങി കിടക്കാം ബുദ്ധിയില്ലാത്ത മനുഷ്യൻ ആണ് ചിലപ്പോൾ എടുത്തു ഇടും….

കാശിയുടെ മനസ്സിൽ കുറച്ചു മുന്നേ മുറ്റത്തു വച്ച് ഉണ്ടായ സംഭവം ആയിരുന്നു…

കുറച്ചു ദൂരെ ഒരാളെ കാണാൻ പോയത് ആയിരുന്നു കാശി അത് കഴിഞ്ഞു വരാൻ വൈകുമെന്നറിയാവുന്നതുകൊണ്ടാണ് അവളോട് ഡോർ ലോക്ക് ചെയ്തു കിടക്കാൻ പറഞ്ഞത്…അതുകൊണ്ട് ആണ് അവിടുന്ന് പതിയെ വന്നത് പക്ഷെ ഇവിടെ വന്നപ്പോൾ ഇങ്ങനെയും….. ആ കാവിനുള്ളിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് അത് എന്താ എന്ന് അറിയാവുന്നത് അച്ഛനാണ്…പലതും ഒളിപ്പിച്ചു വച്ചാണ് അവരുടെ സംസാരം കണ്ടു പിടിക്കണം.. അതിന് മുന്നേ ചെയ്തു തീർക്കാൻ ഒരു കാര്യം കൂടെ ബാക്കി ഉണ്ട്…….അങ്ങനെ ഓരോന്ന് ആലോചിച്ചു കാശി കിടന്നു ഇടക്ക് ഒന്ന് സൈഡിലേക്ക് നോക്കി….ഭദ്ര ചുരുണ്ടുകൂടി ആണ് കിടപ്പ്…… അവൻ ഒരു ചിരിയോടെ കണ്ണടച്ചു……

വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഴമറിയാതെ…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *