താലി, ഭാഗം 33 – എഴുത്ത്: ലക്ഷ്മി ശ്രീനു

രാവിലെ ആദ്യം ഉണർന്നത് കാശി ആണ്. കണ്ണ് തുറന്നപ്പോൾ തന്നെ അവൻ ഭദ്രയെ നോക്കി അവൾ എങ്ങനെ ആണോ ഉറങ്ങും മുന്നേ കിടന്നത് അതുപോലെ തന്നെ കിടക്കുവാണ് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയിട്ടില്ല അളന്നു മുറിച്ചു വച്ചത് പോലെ കിടക്കുന്നു…

ആഹാ ഇവൾ കൊള്ളാല്ലോ ഒതുങ്ങി ഒക്കെ കിടക്കുന്നുണ്ട്….ചിരിയോടെ കാശിഎണീറ്റ് ബാത്‌റൂമിൽ കയറി….. കാശി ബ്രെഷ് ഒക്കെ ചെയ്തു ഫ്രഷ് ആയി വന്നപ്പോൾ ഭദ്ര ബെഡിൽ ഇല്ല….

അവൾ എണീറ്റ് പോയി എന്ന് അവന് മനസ്സിലായി…..അവൻ കുറച്ചു സമയം ഫോണിൽ നോക്കിയിരുന്നു പിന്നെഅലമാരയിൽ നിന്നു ഒരു ലാപ്പ്‌ എടുത്തു പുറത്തേക്ക് ഇറങ്ങി….

ഭദ്ര രാവിലെ ഓഫീസിൽ പോകാൻ ഉള്ള തിരക്കിൽ ആണ് രാവിലെ ഓഫീസ് ഗ്രൂപ്പിൽ മെസ്സേജ് കണ്ടു പുതിയ CEO ജോയിൻ ചെയ്യുന്നുണ്ട് എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന്….. അതുകൊണ്ട് തന്നെ ജോലികൾ ഒക്കെ പെട്ടന്ന് പെട്ടന്ന് ഒതുക്കുവാണ്……

കാശി……..അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു.പക്ഷെ തിരിച്ചു മറുപടി ഒന്നും വന്നില്ല…

ഇവന് സമയത്തു ഒന്ന് എണീറ്റുടെ…..ദേഷ്യത്തിൽ പറഞ്ഞു മുറിയിലേക്ക് പോയി അവിടെ അവനെ കണ്ടില്ല

ഇവൻ എണീറ്റ് ഇത് എവിടെ പോയി…..ഭദ്ര ദേഷ്യത്തിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി കാവിന്റെ സൈഡിൽ നിന്ന് കാശി വീട്ടിലേക്ക് കയറി വരുവായിരുന്നു….

നിനക്ക് ചെവി കേൾക്കില്ലേ കാലനാഥ…. എപ്പോഴേ കിടന്നു വിളിക്കുവാ…അവന്റെ കൈയിലേക്ക് ചായ വച്ച് കൊടുത്തു…..

അല്ല നീ രാവിലെ അവിടെ എന്തായിരുന്നു ജോലി……കാവിലേക്ക് നോക്കി കൊണ്ട് ഭദ്ര അവനോട് ചോദിച്ചു.

ഇന്നലെ വന്നവർ നിന്നെ കൊണ്ട് പോകാൻ കൊണ്ട് വന്ന ചാക്ക് കിടപ്പുണ്ടോന്ന് നോക്കാൻ…..കാശി കളിയാക്കി അവളെ.

പോടാ കാലനാഥ……അതും പറഞ്ഞു ഭദ്ര കയറി പോയി…..

കാശി ചുറ്റും ഒന്ന് നോക്കി…….

ശെരിക്കും ഇന്നലെ വന്നത് ആരായിരുന്നു…… എന്തിനായിരിക്കും അവർ ഇവിടെ വന്നത്……. ഈ കാവിനുള്ളിൽ എന്താണ് ഉള്ളത്…….എന്തൊക്കെയോ ഉണ്ട്…. മാന്തോപ്പിൽ വീട് ഒരു ദുർമരണം നടന്നിട്ടുണ്ട് എന്ന് ഉള്ളത് സത്യം അപ്പൊ അതിന്റെ ബാക്കി ആണ് ഇവിടെ നടക്കുന്നത് എന്ന് വിശ്വസിച്ചു പക്ഷെ അല്ല….. ഇത് മനുഷ്യൻ കെട്ടിപൊക്കിയ കുറച്ചു നാടകങ്ങൾ ആണോ…….!കാശിയുടെ മനസ്സിൽ സംശയത്തിന്റെ ഒരു കൂമ്പാരം തന്നെ ഉണ്ടായി….

അവൻ ഓരോന്ന് ആലോചിച്ചു നടന്നു നടന്നു ചായ കുടിച്ചു….. അകത്തേക്ക് കയറാൻ തുടങ്ങിയതും അവന്റെ ഫ്രണ്ട്സ് വന്നു…….

അഹ് എല്ലാം ഉണ്ടല്ലോ എന്താ എല്ലാവരും കൂടെ രാവിലെ ഇന്ന് കോളേജിൽ പോണില്ലേ……

പോണം ഡാ നിന്നെ ഇന്നലെ രാത്രി കണ്ടില്ല വിളിച്ചു ഫോൺ കിട്ടിയില്ല….. ഇവിടെ ഉള്ള കാളി നിന്നെ കൊ- ന്നോ എന്നറിയാൻ വന്നത് ആണ് ഈ രാവിലെ തന്നെ…….വിഷ്ണു ചിരിയോടെ പറഞ്ഞു.

നിങ്ങടെ കൂട്ടുകാരനെ ഞാൻ കൊ-ന്നിട്ടില്ല…. ദ പന പോലെ നിങ്ങടെ മുന്നിൽ ഉണ്ടല്ലോ…..ഭദ്ര കലിപ്പിൽ ഇറങ്ങി വന്നു…അവർ അവളെ നോക്കി അവൾ അവരെ ഒക്കെ തറപ്പിച്ചു നോക്കിയിട്ട് കാശിയുടെ അടുത്തേക്ക് പോയി….

കാശി ഞാൻ പോവാ ഇന്ന് ചിലപ്പോൾ വരാൻ വൈകും… എനിക്ക് ഒന്ന് മാളിൽ പോണം……..അതും പറഞ്ഞു അവൾ ഇറങ്ങി പോയി….പോണ പോക്കിൽ അവൾ ഒന്ന് തിരിഞ്ഞു നോക്കി കാശിയും അവളെ സൂക്ഷിച്ചു നോക്കി അവൾ നോക്കിയത് അവന്റെ കൂട്ടുകാരിൽ കൈയിൽ കെട്ടുമായി നിൽക്കുന്ന ഒരാളിനെ ആയിരുന്നു. പിന്നെ വേഗം നടന്നു പോയി അവൾ…….

ഇത് എന്താ ഡാ ഇവിടെ നടക്കുന്നെ…..

എനിക്ക് അവളെ ഇഷ്ടമാണെന്ന് അവൾക്ക് അറിയില്ല ഡാ അതിനോട് പറയാം എന്ന് വച്ച അതിന് മനസ്സിലാക്കണ്ടേ……..കാശി ചെറുചിരിയോടെ പറഞ്ഞു.

അല്ല നിങ്ങൾ കയറുന്നില്ലേ……

ഇല്ല ഡാ പോവാ നിന്റെ  കൊച്ചിച്ചൻ ആണ് ഇപ്പൊ കോളേജിൽ അങ്ങേർക്ക് നമ്മളെ ഒന്നും പിടിക്കില്ലല്ലോ പിന്നെ നീ കൂടെ ഇല്ലാത്തത് കൊണ്ട് ശുഭമാണ് മോനെ……..വിഷ്ണു പറഞ്ഞു….. കാശി വെറുതെ ചിരിച്ചു……

നിന്റെ കൈയിൽ എന്താ ഡാ പറ്റിയത്….(ആരോട് ആണെന്ന് ഞാൻ പറയുന്നില്ല അത് സസ്പെൻസ് ആയി ഇരിക്കട്ടെ 😁)

ഒന്നും പറയണ്ട ഇന്നലെ പാടത്തു വൈകുന്നേരം ഒന്ന് ഇറങ്ങിയത പുല്ല് വലിച്ചത ഡാ കൈപത്തികുറച്ചു മുറിഞ്ഞു അതുകൊണ്ട് ദ അമ്മ വച്ച് കെട്ടി തന്നു…….
അവൻ കൈയിലേക്ക് നോക്കി പറഞ്ഞു.

കാശി ഒന്ന് ചിരിച്ചു…….

അഹ് പരിചയം ഇല്ലാത്ത ജോലി ഒക്കെ ചെയ്ത ഇങ്ങനെ ഒക്കെ സംഭവിക്കും……കൂടെ ഉള്ളവൻ തമാശ പോലെ പറഞ്ഞു….

ശരി ഡാ ഞങ്ങൾ ഇറങ്ങുവാ ഇനി വൈകുന്നേരം കാണാം…

വൈകുന്നേരം ഞാൻ ഇവിടെ കാണില്ല ഡാ….. ഞങ്ങൾ അങ്ങോട്ട്‌ മാറുവാ ഇന്ന് ഇനി വെള്ളിയാഴ്ച വരും ഇവിടെ….. ഓഫീസിൽ ഇന്ന് ജോയിൻ ചെയ്യുവാ……കാശി അവരെ നോക്കി ഗൗരവത്തിൽ പറഞ്ഞു.ബാക്കി മൂന്ന് പേരും അവനെ അന്തംവിട്ട് നോക്കുന്നുണ്ട്…..

ഇത് വല്ലാത്ത ഒരു സർപ്രൈസ് ആണല്ലോ മോനെ……

മ്മ്മ് ഞാൻ ഇന്നലെ അച്ഛനെ കാണാൻ പോയിരുന്നു അപ്പൊ അച്ഛൻ ആണ് പറഞ്ഞത്  ജോയിൻ ചെയ്യാൻ…..പിന്നെ വിചാരിച്ചു വൈകിക്കണ്ട ഉടനെ തന്നെ ജോയിൻ ചെയ്യാം എന്ന്……

അത് പണ്ടും നിനക്ക് അങ്ങനെ ആണല്ലോ തീരുമാനങ്ങൾ ഒക്കെ എടുക്കുന്നതും അത് നടപ്പിലാക്കുന്നതും ഒക്കെ പെട്ടന്ന് പെട്ടന്ന് ആണല്ലോ…..സുമേഷ് പറഞ്ഞു.

മ്മ്മ് ശരി അപ്പൊ all the best അളിയാ…..വിഷ്ണു പറഞ്ഞു.

Ok ഡാ ഞാൻ വിളിക്കാം…..കാശി പറഞ്ഞു. പിന്നെ അവർ അവനോട് യാത്ര പറഞ്ഞു ഇറങ്ങി…….

കാശി ഒരു ചിരിയോടെ അകത്തേക്ക് കയറി…..

*******************

ഓഫീസിൽ ഭദ്ര എത്തി പഞ്ച് ചെയ്തു അവളുടെ സീറ്റിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ്. ഹരി അങ്ങോട്ട്‌ വന്നത് അവൻ വേഗത്തിൽ വന്നത് കൊണ്ട് ഭദ്ര വന്നത് അവൻ ശ്രദ്ധിച്ചില്ല  ഹരി ഭദ്രയുമായി കൂട്ടി അവന്റെ കൈയിൽ ഇരുന്ന ഫയൽ താഴെ വീണു ഒപ്പം ഭദ്രയുടെ ബാഗും…….

അവൾ ദേഷ്യത്തിൽ മുഖം ഉയർത്തി നോക്കി മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ നന്നായി ഇളിച്ചു കാണിച്ചു…

സോറി സാർ…..അതും പറഞ്ഞു ഫയൽ എടുത്തു കൊടുത്തു.

മ്മ്മ്…..അവൻ ഗൗരവത്തിൽ ഒന്ന് മൂളി ഭദ്ര അപ്പോഴേക്കും അവളുടെ സീറ്റിൽ പോയിരുന്നു…..

കുറച്ചു കഴിഞ്ഞു മഹി വന്നു…..അവനെ കണ്ടു എല്ലാവരും വിഷ് ചെയ്തു അവൻ എല്ലാവർക്കും ഒരു പുഞ്ചിരി നൽകി കൊണ്ട് മുന്നോട്ട് പോയി……. ഭദ്രയെ കണ്ടു ചിരിച്ചു കൊണ്ട് കണ്ണ്ചിമ്മി കാണിച്ചു……..

കുറച്ചു കഴിഞ്ഞു എല്ലാവരോടും മീറ്റിംഗ് ഹാളിലേക്ക് വരാൻ പറഞ്ഞു….. ഭദ്ര ഫോണും എടുത്തു അങ്ങോട്ട്‌ പോയി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളും ഒഴിഞ്ഞു കിടന്ന ഒരു സീറ്റ് നോക്കി ഇരുന്നു…അപ്പോഴേക്കും മഹിയും ഹരിയും അവരുടെ മാനേജറും കൂടെ കയറി വന്നു..വന്ന പാടെ മഹി സംസാരിച്ചു തുടങ്ങി

എല്ലാവരെയും എന്തിനാണ് ഇപ്പൊ ഇങ്ങോട്ടു വിളിച്ചത് എന്ന് അറിയാമായിരിക്കും……മഹി ഒന്ന് നിർത്തി ഹരി വല്യ സന്തോഷത്തിൽ ആണ് അവന്റെ മനസ്സിൽ അവനെ ആകും അടുത്ത ceo ആയി പ്രഖ്യാപിക്കുന്നത് എന്ന് ആണ്….

ഞാൻ എന്റെ CEO സ്ഥാനം പൂർണമായി എന്റെ മകൻ കാശിനാഥന് നൽകുവാണ്…. ഇനി ഈ ഓഫീസിന്റെ പൂർണമായ ചുമതല അവന് ആണ്….. എല്ലാവരും എന്റെ ഒപ്പം എങ്ങനെ നിന്നോ അങ്ങനെ തന്ന അവന്റെ ഒപ്പമുണ്ടകണം…..മഹി പറഞ്ഞു നിർത്തിയതും ഭദ്രക്ക് എങ്ങോട്ട് എങ്കിലും ഇറങ്ങി ഓടിയ മതി എന്ന് ആയി…… ഹരിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി കൈയിൽ ഇരുന്ന പെൻ അവൻ ഞെരിച്ചു……

അപ്പോഴേക്കും കാശി അകത്തേക്ക് വന്നു അവനെ കണ്ടു എല്ലാവരും എണീറ്റ് നിന്നു കയ്യടിച്ചു….. പെട്ടന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *