താലി, ഭാഗം 34 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി നോക്കുമ്പോ കണ്ടത് താഴെ വീണ ഭദ്രയെ താങ്ങി എടുക്കുന്ന ഹരിയെ ആയിരുന്നു..

പിന്നെ മീറ്റിംഗ് പിരിച്ചു വിട്ടു ഭദ്രയെ കൊണ്ട് ഹരി നേരെ അവന്റെ ക്യാബിനിലെക്ക് ആണ് പോയത് അവിടെ സോഫയിൽ കൊണ്ട് കിടത്തി കുറച്ചു വെള്ളം കുടഞ്ഞപ്പോൾ കൊച്ച് എണീറ്റു….. അപ്പോഴേക്കും കാശി അവിടെ എത്തിയിരുന്നു അവന്റെ പുതിയ രൂപം കണ്ടു ഭദ്ര അവനെ വീണ്ടും അമ്പരന്ന് നോക്കി…. കാശിക്ക് ആണെങ്കിൽ അവളുടെ ഇരുപ്പ് കണ്ടു ശെരിക്കും ചിരി വന്നു തൊട്ട് പിന്നാലെ തന്നെ മഹിയും അവിടെ എത്തി…..

എന്ത് പറ്റി മോളെ പെട്ടന്ന്…..അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

അറിയില്ല സാർ…. ഇപ്പൊ കുഴപ്പം ഒന്നുല്ല….അതും പറഞ്ഞു ചാടി എണീറ്റു.

ഭദ്ര ക്യാബിനിലേക്ക് പൊക്കൊളു….ഹരി ഗൗരവത്തിൽ പറഞ്ഞു. അവൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി…

ഹരി….ഇന്ന് മുതൽ ഓഫീസിൽ ഞാൻ ഇല്ല…. ഓഫീസിലെ എന്ത് കാര്യം ആയാലും ശരി ഇവൻ ആയിരിക്കും ഇനി മുതൽ തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും…… അവന്റെ ഒപ്പം നീയും ഉണ്ടാകണം…

ഉണ്ടാകും വല്യച്ച……ഹരി ചിരിയോടെ പറഞ്ഞു. കാശിയും ഹരിയും പരസ്പരം ഒന്ന് നോക്കി പിന്നെ ചിരിച്ചു…..

ഭദ്ര അവളുടെ ക്യാബിനിൽ ഇരുന്നു ആലോചന ആണ്…..

എന്നാലും ഇങ്ങേര് ഇത്രക്ക് ലുക്ക് ഉണ്ടായിരുന്നോ…. ഉള്ള പെൺകോഴികൾ ഒക്കെ അങ്ങേരെ നോക്കുന്നുണ്ട്….. അല്ല ഞാൻ എന്തിന ബോധംകെട്ട് വീണത്….. ശേ ആകെ നാണക്കേട് ആയി…..അവൾ സ്വയം പറഞ്ഞു.

കുറച്ചു കഴിഞ്ഞു മഹി വീട്ടിലേക്ക് പോയി………. കാശി അവന്റെ ഡ്യൂട്ടിയിലേക്ക് തിരിച്ചു…… കാശി ആദ്യം തന്നെ അവന്റെ മുന്നിൽ കൊണ്ട് വച്ചിരിക്കുന്ന ഫയൽ ഒക്കെ ഒന്ന് നോക്കി…..

ഭഗവാനെ….. എല്ലാം നല്ലത് പോലെ ചെയ്യാൻ സഹായിക്കണേ……കാശി പ്രാർത്ഥിച്ചു കൊണ്ട് ഫയൽ എടുത്തു നോക്കി തുടങ്ങി…

******************

ഹരി നീ ഒന്ന് അടങ്ങു അവൻ വന്നത് അല്ലെ ഉള്ളു……

അച്ഛൻ വിചാരിച്ചു വച്ചിരിക്കുന്ന പോലെ അല്ല കാര്യങ്ങൾ…..അവൻ എല്ലാം നോക്കി തുടങ്ങിയിട്ടുണ്ട്….. പോരാത്തതിന് രണ്ട് ദിവസം കഴിഞ്ഞു ലോഡ് വരും മംഗലാപുരത്തു നിന്ന്……..ഹരി ദേഷ്യത്തിൽ പറഞ്ഞു.

തത്കാലം നമുക്ക് ആ ലോഡ് ഗോഡൌണിൽ കേറ്റണ്ട വേറെ എങ്ങോട്ട് എങ്കിലും മാറ്റാം……

അച്ഛൻ എന്ത് അറിഞ്ഞിട്ട ചില്ലറ കളി അല്ല ഇത്……

ഹരി തത്കാലം ആ ലോഡ് വയ്ക്കാൻ ഒരു സ്ഥലം ഞാൻ റെഡി ആക്കി തരാം അത് പോരെ……നമുക്ക് കോളേജിൽ എവിടെ എങ്കിലും…

അച്ഛാ മണ്ടത്തരം പറയാതെ വച്ചേ….. ഞാൻ നോക്കാം അത് എവിടെ വയ്ക്കണം എന്ന്…..ഹരി കാൾ കട്ട്‌ ആക്കി.ഹരി ഉറപ്പിച്ചത് പോലെ ഒരു ചിരിയോടെ എണീറ്റ് കാശിയുടെ ക്യാബിനിലേക്ക് പോയി….

ഹരി അനുവാദം ചോദിച്ചു കാശിയുടെ ക്യാബിനിലേക്ക് കയറി…..

എന്താ ഹരിയേട്ട…..കാശി ചിരിയോടെ ചോദിച്ചു.

നീ തിരക്കിൽ ആണോ….

ഏയ്യ് ഫസ്റ്റ് ദിവസം അല്ലെ എല്ലാം ഒന്ന് നോക്കി വയ്ക്കുവാ….

മ്മ്മ്… ഞാൻ വന്നത് നീ വീട്ടിലേക്ക് വരുന്നില്ലേ എന്ന് അറിയാൻ ആണ്……കാശി ചിരിച്ചു.

ഞാൻ വരാതെ പിന്നെ……. ഞാൻ ഇന്ന് വൈകുന്നേരം അങ്ങോട്ട്‌ വരും…..

ഭദ്രയോ…..

അവൾ തത്കാലം അങ്ങോട്ട്‌ വരുന്നില്ല മാന്തോപ്പിൽ തന്നെ നിൽക്കട്ടെ……ഹരിയുടെ മുഖം മാറി

അവൾ ഒറ്റക്ക് അവിടെ നിൽക്കോ….. ഇപ്പൊ പ്രശ്നം ഒന്നുമില്ലലോ വല്യച്ഛൻ വീട്ടിലേക്ക് വിളിച്ചതല്ലേ……

അത് കുഴപ്പമില്ല….. അവളെ ചന്ദ്രോത്ത് തറവാട്ടിൽ മരുമകൾ ആക്കാറായിട്ടില്ല…. അതിനുള്ള യോഗ്യതയൊക്കെ ആവട്ടെ അവൾക്ക് അപ്പൊ നോക്കാം…….ഇതും കേട്ട് ആണ് ഭദ്ര കയറി വന്നത്….

അനുവാദം ചോദിച്ചു കയറി വരാൻ അറിയില്ലേ തനിക്ക്…… കാശി കലിപ്പിൽ ആയി.

സോറി…. സോറി സാർ…. ഇത് മഹി സാറിന്റെ ആയിരുന്നു ക്യാബിനിൽ വച്ച് മറന്നു പോയത് ആണ്….. ഇവിടെ ഉണ്ടാകും എന്ന് കരുതി ആണ് പെട്ടന്ന് കയറി വന്നത്……. അതും പറഞ്ഞു ഒരു കൊറിയർ കാശിയെ ഏൽപ്പിച്ചു ഭദ്ര പുറത്തേക്ക് ഇറങ്ങി പോയി…..

നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ കാശി……

അങ്ങനെ ചോദിച്ച….. എനിക്ക് അവളെ ഇഷ്ടല്ല…… പിന്നെ ഒരു താലികെട്ടി അത് എന്നെ ഒരു നിമിഷം എങ്കിലും ലോക്കപ്പിൽ കിടത്തിയില്ലേ ആ പൊന്നു മോള് അതിന്റെ പ്രതികാരം……ഹരി കാശിയെ സൂക്ഷിച്ചു നോക്കി.

കാശി…….

പഴയത് ഒന്നും കാശിനാഥൻ മറന്നിട്ടില്ല ഒന്നും….ഓരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കും ഞാൻ…..ഹരി പിന്നെ ഒന്നും മിണ്ടാതെപുറത്തേക്ക് ഇറങ്ങി……

ലഞ്ച് ടൈം ഭദ്ര ഒറ്റക്ക് ഒരു മൂലയിൽ ഇരുന്നു ഫുഡ്‌ കഴിക്കുവായിരുന്നു അപ്പോഴാണ് ഹരി അവളുടെ അടുത്തേക്ക് വന്നത്……..അവൻ ചിരിയോടെ അവളുടെ അടുത്ത് പോയിരുന്നു ദൂരെ ദൂരെ ഇരുന്ന സ്റ്റാഫ് ഒക്കെ അവരെ ഒന്ന് നോക്കി….

താൻ എന്താ ഡോ ഒറ്റക്ക് ഇരിക്കുന്നെ….

ഒറ്റക്ക് അല്ലല്ലോ ദേ എല്ലാവരും ഉണ്ടല്ലോ….

അത് അല്ല താൻ ഇങ്ങനെ ഒറ്റക്ക് ഇരിക്കാതെ അവരുടെ ഒക്കെ ഒപ്പം ഇരുന്നൂടെ…..

ഓഹ് അങ്ങനെ…..ഞാൻ പുതിയ ആളല്ലേ എല്ലാവരും ആയിട്ടു സെറ്റ് ആയി വരുന്നേ ഉള്ളു….. സാർ എന്താ ഇവിടെ…

ഞാൻ ചിലപ്പോൾ ഇങ്ങനെ സ്റ്റാഫിൽ ചിലരുടെ ഒപ്പം ഇരിക്കും ചിലപ്പോൾ ക്യാബിനിൽ തന്ന….

മ്മ്മ്……ഭദ്ര ചിരിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി. ഹരിയും അവളുടെ ഒപ്പം ഇരുന്നു ഓരോന്ന് പറഞ്ഞു പറഞ്ഞു കഴിക്കാൻ തുടങ്ങി….

കാശിയും ആയിട്ടുള്ള പ്രശ്നം ഇതുവരെ കഴിഞ്ഞില്ലേ…..ഹരി കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ചോദിച്ചു. ഭദ്ര അവനെ നോക്കി.

എനിക്ക് അറിയാം അന്നത്തെ ആ പെൺകുട്ടിതാൻ ആണെന്ന് അവൻ അതാ നേരത്തെ പറഞ്ഞത്……

മ്മ്മ്…… ആ പ്രശ്നം ഒന്നും ഉടനെ കഴിയില്ല…..അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു എണീറ്റു പോയി….

ഇവൾ ഒന്ന് അടുത്ത് വരാൻ സമയമെടുക്കും…. ഇവളെ വച്ച് തന്നെ അവന്റെ കുഴി തോണ്ടും ഞാൻ……ഹരി ഭദ്ര പോയ വഴിയേ നോക്കി മനസ്സിൽ പറഞ്ഞു….

അന്നത്തെ ദിവസം ഓഫീസിൽ വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല ഭദ്ര കാശിയുടെ മുന്നിലേക്ക് പിന്നെ പോയില്ല….. വൈകുന്നേരം ഓഫീസിൽ നിന്ന് ക്യാബ് വിളിച്ചു നേരെ പോയത് മാളിൽ ആയിരുന്നു കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി കഴിഞ്ഞു ബീച്ചിലേക്ക് പോയി….. അവിടെ പോയി എന്തൊക്കെയോ ആലോചിച്ചു കൂട്ടി അങ്ങനെ ഇരുന്നു ഒരുപാട് വൈകി ആണ് അവൾ പിന്നെ വീട്ടിലേക്ക് തിരിച്ചത്……

വീട്ടിൽ എത്തുമ്പോൾ വിലകൂടിയ ഒരു കാർ മുറ്റത്തു കിടപ്പുണ്ട്…. ഭദ്ര ഒന്ന് സംശയിച്ചു നിന്നു പിന്നെ അകത്തേക്ക് കയറി….. അപ്പോഴേക്കും കാശി പുറത്തേക്ക് വന്നു ഒരു ബാഗുമായിട്ട്…..

ആരുടെ കാറ പുറത്ത് കിടക്കുന്നെ….

എന്റെ……

നീ എങ്ങോട്ട് എങ്കിലും പോകുവാണോ കാശി ബാഗ് ഒക്കെ ആയിട്ടു…..

മ്മ് ഞാൻ വീട്ടിലേക്ക് പോകുവാ….ഭദ്ര ഒന്ന് ഞെട്ടി..

ഞാൻ നിന്നോട് പറഞ്ഞിട്ട് പോകാൻ നിന്നതാ…. ഞാൻ വീട്ടിലേക്ക് തിരിച്ചു പോവാ…. നിനക്ക് ഇവിടെ താമസിക്കാം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചമതി……..അവൻ തികച്ചും ഗൗരവത്തിൽപറഞ്ഞു.

കാശി…. ഞാൻ ഒറ്റക്ക്…..

എന്തേ കാശിനാഥന്റെ ഭാര്യയായ് ചന്ദ്രോത്ത് പട്ട് മെത്തയിൽ കിടക്കാൻ…. ശ്രീഭദ്രക്ക് ആഗ്രഹം ഉണ്ടോ…….കാശിയുടെ പുച്ഛം നിറച്ച ആ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു…….

കാശി… ഞാൻ അത് ഒന്നും……

അറിയാം ഡി…..നിനക്ക് ആഗ്രഹം കാണും ആ വീടിന്റെ പടി ചവിട്ടാനും അവിടെ കയറി കൂടാനും ഒക്കെ……ആ വീടിന്റെ പോട്ടെ ഈ വീടിന്റെ പടി ചവിട്ടേണ്ട യോഗ്യത ഉണ്ടോ നിനക്ക്……വാക്കുകൾ കൊണ്ട് കാശി ഭദ്രയെ വേദനിപ്പിച്ചു….

കാശി…….ഭദ്ര എന്തോ പറയാൻ ശ്രമിച്ചു….

വേണ്ട കൂടുതൽ ഒന്നും പറയാനും കേൾക്കാനും സമയമോ താല്പര്യമോ ഇല്ല…. ഞാൻ ഇറങ്ങുന്നു…. പിന്നെ ഭാര്യയുടെ അവകാശം പറഞ്ഞു ഇടക്ക് ഇടക്ക് വിളിക്കാൻ ഒന്നും നിൽക്കണ്ട…..കാശി വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പോയി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *