താലി, ഭാഗം 35 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി പറഞ്ഞത് കേട്ട് ആകെ തറഞ്ഞു നിൽക്കുവായിരുന്നു ഭദ്ര അവൾക്ക് എന്തോ പെട്ടന്ന് അവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ പറ്റാത്ത പോലെ…..അവന് വെറുപ്പ് ആണ് ദേഷ്യം ആണ് തന്നോട് അതൊക്കെ അറിയാം പക്ഷെ ഇടക്ക് അവന്റെ സ്നേഹം കാണുമ്പോൾ അതൊക്കെ മറന്നു പോകാറുണ്ട് അതിന് ഉള്ളത് ആണ് കിട്ടിയത്…..അവന്റെ കാർ മുറ്റത്തു നിന്ന് പോകുന്ന ശബ്ദം കേട്ടിട്ട് പോലും ഭദ്ര ഒരടി അനങ്ങിയില്ല കണ്ണുകൾ നിറഞ്ഞു……..

ഭദ്രക്ക് എന്തോ പിന്നെ ഒന്നും ചെയ്യാൻ തോന്നിയില്ല…..അവൾ സോഫയിൽ തന്നെ കണ്ണുകൾ അടച്ചു കിടന്നു……ഭദ്ര വീണ്ടും പഴയ കാര്യങ്ങൾ ഓർത്തു എടുക്കാൻ തുടങ്ങി….

Past

എന്താ ഡീ…. എന്താ ഉണ്ടായേ…. എന്തിനാ ഇങ്ങനെ കരയുന്നെ…..തന്നെ കെട്ടിപിടിച്ചു പൊട്ടികരയുന്ന സങ്കുനോട്‌ ഭദ്ര ചോദിച്ചു സിദ്ധുവും അടുത്ത് ഉണ്ട്.

എന്താ ഡാ എന്താ പറ്റിയെ……കുറച്ചു കഴിഞ്ഞു അവൾ ഒന്ന് ok ആയപ്പോൾ അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു.

സാറിന് എന്നോട് ഇഷ്ടമൊന്നുല്ല….. വെറുപ്പ് മാത്രം ആണ് ഉള്ളത് വെറും വെറുപ്പ് മാത്രം……ഭദ്രയും സിദ്ധുവും പരസ്പരം നോക്കി.

പോട്ടെ നീ വിഷമിക്കാതെ നമുക്ക് ശരി ആക്കാം…. ഇവിടെ നിന്ന് ഇങ്ങനെ കരഞ്ഞാൽ എല്ലാവരും കാര്യം ചോദിക്കും ദേ കുറച്ചു പേരൊക്കെ അവിടെ ഇവിടെ ഒക്കെ ഉണ്ട്…..ഭദ്ര അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. സങ്കു കണ്ണ് തുടച്ചു ചുറ്റും നോക്കി കുറച്ചു പേരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.

നമുക്ക് പോകാം……

മൂന്നുപേരും കൂടെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ കാശി അവരെ ഒന്ന് നോക്കിയിട്ട് ദേഷ്യത്തിൽ കാർ എടുത്തു പോയി……

സിദ്ധു രണ്ടുപേരെയും ഓർഫനെജിൽ ഡ്രോപ്പ് ചെയ്തു പോയി…… അന്ന് രാത്രി കിടക്കുമ്പോ സങ്കുന് എങ്ങനെയും അവളുടെ പ്രണയം നേടി കൊടുക്കണം എന്നത് ആയിരുന്നു ഭദ്രയുടെ മനസ്സിൽ എന്നാൽ സങ്കു ആകട്ടെ അവന്റെ മുന്നിൽ പോകാൻ പോലും ധൈര്യമില്ലാത്ത വിധം തകർന്നു പോയിരുന്നു…..

പിറ്റേന്ന് രാവിലെ പതിവ് ഇല്ലാതെ സങ്കു ഭദ്രയെ കൂട്ടി അമ്പലത്തിൽ പോയി കുറെ സമയം പ്രാർത്ഥിച്ചു അവിടെ ഇരുന്നപ്പോൾ അവളുടെ മനസ്സ് ഒന്ന് ശാന്തമായ്….

പിന്നെ രണ്ടുപേരും കോളേജിലേക്ക് പോയി…..പിന്നെ ഉള്ള രണ്ട് മൂന്ന് ദിവസം കാശി കോളേജിൽ വന്നിട്ടില്ലായിരുന്നു….അങ്ങനെ ഇരിക്കെ ഒരു ദിവസം സങ്കുവും ഭദ്രയും ലൈബ്രറിയിൽ ഇരിക്കുമ്പോൾ ആണ് കാശിയും അവന്റെ ഫ്രണ്ട്സും കൂടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു സ്റ്റാഫ് റൂമിൽ പോകുന്നത് കണ്ടത്……. സങ്കു കണ്ടപാടെ മുഖം കുനിച്ചു…ഭദ്ര അവനോട് കണ്ടു സംസാരിക്കാൻ തന്നെ തീരുമാനിച്ചു….

സങ്കു നീ ഇവിടെ ഇരിക്കെ ഞാൻ ഇപ്പൊ വരാം…..ഭദ്ര വേഗം എണീറ്റു….

സങ്കു അവളുടെ കൈയിൽ പിടിച്ചു…..

ഇല്ലാത്ത സ്നേഹം എനിക്ക് വേണ്ടി പിടിച്ചു വാങ്ങണ്ട ഡാ….. സങ്കു കണ്ണും നിറച്ചു ചെറുചിരിയോടെ പറഞ്ഞു.

പിടിച്ചു വാങ്ങൽ അല്ല നിന്റെ സ്നേഹം സത്യമാണെന്ന് പറയാൻ ആണ് പോകുന്നത് അത് തിരിച്ചറിഞ്ഞില്ല എങ്കിൽ വേണ്ട…അതും പറഞ്ഞു ഭദ്ര പോയി….

സ്റ്റാഫ് റൂമിൽ അവനും അവന്റെ ഫ്രണ്ട്സും മാത്രം ആണ് ഉണ്ടായിരുന്നത് കയറി പോകാൻ മടി ഉണ്ടായിരുന്നു എങ്കിലും രണ്ടും കല്പിച്ചു കയറി പോയി…..

ഭദ്രയെ കണ്ടതും കാശി അവളെ സൂക്ഷിച്ചു നോക്കി….

മ്മ്മ് എന്താ…..അവൻ പുരികം ഉയർത്തി ചോദിച്ചു.

എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണം…..അവൻ കൂട്ടുകാരെ ഒന്ന് നോക്കിയിട്ട് എണീറ്റ് പുറത്തേക്ക് പോയി പുറകെ അവളും….

എന്താ സംസാരിക്കാൻ ഉള്ളത്…..ഗൗരവം ഒട്ടും വിടാതെ തന്ന ചോദിച്ചു.

സാർ സംഗീത……

എനിക്ക് ആ കുട്ടിയുടെ കാര്യം ഒന്നും കേൾക്കണ്ട…..അവൻ ദേഷ്യത്തിൽ പറഞ്ഞു.

സാർ കേട്ടെ പറ്റു…..ഒരു പെണ്ണും ഇങ്ങനെ പുറകെ നടന്നു ഇഷ്ടം പറയില്ല അങ്ങനെ പറഞ്ഞ നിങ്ങൾ എന്ത് വിചാരിക്കും എന്ന് കരുതി…. എന്നിട്ടും അവൾ വന്നു പറഞ്ഞത് സാറിനെ അത്രയും ഇഷ്ടം ആയത് കൊണ്ട് ആണ്…. ആ ഇഷ്ടം മനസ്സിലാക്കാതെ പോയാൽ സാർ ജീവിതത്തിൽ എപ്പോഴെങ്കിലും ഇത് ഓർത്തു ദുഖിക്കും……..ഭദ്ര ദേഷ്യത്തിൽ പറഞ്ഞു.

നിർത്തെഡി…… എനിക്ക് അവളോട് പ്രേമം പോയിട്ട് ഒരു സഹതാപം പോലും തോന്നുന്നില്ല…. അവളെ പോലെ പെൺകുട്ടികൾക്ക് പലരോടും പല ഇഷ്ടവും തോന്നും അതൊന്നും എന്റെ അടുത്ത് ചിലവാകില്ല…… അല്ലെങ്കിൽ തന്നെ അവളെ പോലെ ഒരുത്തിയെ പ്രേമിക്കേണ്ട ഗതികേട് ഒന്നും എനിക്ക് ഇല്ല……

സാർ സൂക്ഷിച്ചു സംസാരിക്കണം…..

ഇല്ലെങ്കിൽ……. അവളോട് പറഞ്ഞേക്ക് ഇനി പ്രേമം കോപ്പ് എന്നൊക്കെ പറഞ്ഞു എന്റെ പിന്നാലെ നടന്നാൽ കൊന്നു കായലിൽ താഴ്ത്തും എന്ന്….. പെണ്ണ് ആണെന്ന് ഞാൻ നോക്കുല ക്ഷമിക്കുന്നതിന് ഒരു പരിധി ഉണ്ട്…..കാശി ദേഷ്യത്തിൽ തിരിച്ചു പോയി…… ഭദ്ര അവനെ ദേഷ്യത്തിൽ നോക്കിയിട്ട് സങ്കുന്റെ അടുത്തേക്ക് പോയി……

എന്താ ഡാ സാർ പിന്നേം വഴക്ക് പറഞ്ഞോ……

മ്മ്….. പോട്ടെ സങ്കു നമുക്ക് ഇത് വേണ്ട ഡാ….ഭദ്ര ചെറിയ സങ്കടത്തിൽ പറഞ്ഞു.സങ്കു ഒന്ന് ചിരിക്കുക മാത്രം ചെയ്തു….

പിന്നെയും ദിവസങ്ങൾ കടന്നു പോയി ഇതിനിടയിൽ പല പ്രാവശ്യം കാശിയും ഭദ്രയും തമ്മിൽ കണ്ടു എങ്കിലും ഒന്നും സംസാരിച്ചില്ല…. സങ്കു അവന്റെ കാര്യം പാടെ മറന്ന പോലെ നടന്നു……

അങ്ങനെ ഒരു ദിവസം കോളേജിൽ ന്യൂസ്‌ ബിൽഡിങ് ഉൽഘാടനവും പരിപാടി ഒക്കെ ഉണ്ടായിരുന്നു…. ഭദ്രക്ക് അതിൽ ഒരു ചെറിയ പ്രോഗ്രാം ഉണ്ടായിരുന്നു സങ്കു അവളുടെ ഒപ്പം ഉണ്ടായിരുന്നു ഇടക്ക് വച്ച് സങ്കു എന്തോ ആവശ്യത്തിന് ഓഡിറ്റോറിയത്തിൽ നിന്ന് പോയി…..

പ്രോഗ്രാം കഴിഞ്ഞു ഭദ്ര പുറത്ത് ഇറങ്ങുമ്പോൾ സിദ്ധു അവളെ വിളിച്ചു.

ഭദ്ര സങ്കുവും കാശി സാറും കൂടെ ക്ലാസ്സ്‌ റൂമിൽ കയറിയിട്ടുണ്ട് സാർ ഭയങ്കര ദേഷ്യത്തിലായിരുന്നു…..

ഈശ്വര അവൾ വീണ്ടും പിന്നാലെ പോയോ…..ഭദ്ര തലയിൽ കൈ വച്ച് പോയി….

എന്തോ സാർ ദേഷ്യത്തിൽ കൈയിൽ പിടിച്ചു വലിച്ചു ആണ് അങ്ങോട്ട്‌ കൊണ്ട് പോയത് ഞാൻ അടുത്ത് പോയത് ആയിരുന്നു അപ്പോഴേക്കും ഡോർ അടച്ചു….

അയാൾ എന്തിനാ ഈ സമയത്തു അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയത്…..

അറിയില്ല വാ പോയി നോക്കാം…..

ഇവർ രണ്ടുപേരും അവിടെ എത്തുമ്പോൾ ഡോർ ലോക്ക് ആണ് ഭദ്ര കുറെ വിളിച്ചു എങ്കിലും വാതിൽ തുറന്നില്ല ഒടുവിൽ സിദ്ധു വാതിൽ തള്ളി തുറക്കും…

വാതിൽ തുറന്നപ്പോൾ കണ്ടത് സങ്കുന്റെ കഴുത്തിൽ ചുറ്റിയ ഷാൾ എടുക്കുന്ന കാശി ബോധമില്ലാതെ നെറ്റിയിലും ചുണ്ടിലും മുറിവുമായ് കിടക്കുന്ന സങ്കു…..

ഭദ്ര കാശിയെ പിടിച്ചു തള്ളി സങ്കുനേ തട്ടി വിളിക്കാൻ ശ്രമിച്ചു എങ്കിലും അവൾ കണ്ണ് തുറന്നില്ല… അപ്പോഴേക്കും കുട്ടികളും സാറുമാരും ഒക്കെ അവിടെ നിറഞ്ഞു….. എല്ലാവരും കൂടെ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകും പക്ഷെ അവിടെ എത്തുമ്പോഴേക്കും സങ്കു മരിച്ചിരുന്നു…..

പോലീസ് കേസ് എടുത്തു മരണകാരണം തലക്ക് ഏറ്റ ക്ഷതം തന്നെ ആയിരുന്നു…… തൊട്ട് പിന്നാലെ പോലീസ് എല്ലാവരുടെയും മൊഴിയെടുത്തു…….

ഭദ്ര കാശിക്ക് എതിരെ മൊഴി കൊടുത്തു…. അവൻ ആണ് കൊന്നത് എന്നും പ്രണയഭ്യർത്ഥന നടത്തിയപേരിൽ ഭീഷണി പെടുത്തിയിരുന്നു എന്നൊക്കെ പറഞ്ഞു……അങ്ങനെ പോലീസ് ഭദ്രയുടെ മൊഴി രേഖപ്പെടുത്തി കാശിയെ അറസ്റ്റ് ചെയ്തു…..

ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് പൊതു സ്മശനത്തിൽ തന്നെ അടക്കി……….

കാശി മൂന്ന്ദിവസം ലോക്കപ്പിൽ ആയിരുന്നു….. നാലാം ദിവസം കോടതിയിൽ വകീൽ കോളേജിലെ Cctv വിഷ്വാൽസ് കാണിച്ചു അതിൽ മുഖം മൂടിധരിച്ച മറ്റൊരാൾ നേരത്തെ തന്നെ കൊലപാതകം നടത്തിയിരുന്നു…. അതിന് ശേഷം ക്ലാസ്സിലേക്ക് കയറുന്ന കാശിയെയും പുറത്ത് നിന്ന് ലോക്ക് ചെയ്യുന്ന മറ്റൊരാളെയും ആണ് കാണുന്നത് അയാളും മുഖം മൂടി ധരിച്ചിരുന്നു……

തെളിവുകളുടെ ആഭാവത്തിൽ കേസ് കോടതി തള്ളി….. പിന്നാലെ പോകാൻ ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട് തന്നെ ആ കേസ് അവസാനിച്ചു….. അന്ന് തന്നെയും സിദ്ധുനെയും ആരോ തെറ്റിദ്ധരിപ്പിച്ചത് ആണെന്ന് പറഞ്ഞു കാശിയോട് ഭദ്ര മാപ്പ് പറയാൻ പോയപ്പോൾ അവൻ അവന്റെ നഷ്ടത്തിന്റെയും നാശത്തിന്റെയും കണക്ക് പറഞ്ഞു. ഒപ്പം ഭദ്രയോട് പ്രതികാരം ചെയ്യുമെന്നും……!

കാശിക്ക് എക്സാം അറ്റൻഡ് ചെയ്യാൻ പറ്റിയില്ല…. അവന്റെ സ്വപ്നം ആയിരുന്നു IPS അത് കൈയെത്തും ദൂരത്തു നിന്ന് തട്ടിതെറിപ്പിച്ച ഭദ്രയോട് ഉള്ള ദേഷ്യം….

രണ്ട് അവന്റെ ദേവേട്ടൻ അവനെ ഏൽപ്പിച്ചു പോയ ഒരു വല്യ ദൗത്യം ഉണ്ടായിരുന്നു അത് നടപ്പിലാക്കാൻ പറ്റാത്ത ദേഷ്യം… നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണംകെട്ട് തലകുനിച്ചു ഇറങ്ങേണ്ടി വന്ന അവസ്ഥ എല്ലാം ഭദ്രയോട് ഉള്ള ദേഷ്യത്തിനു കാരണമായിരുന്നു……..

Present

ചേച്ചി………. പുറത്ത് നിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എണീറ്റു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *