ഭദ്ര ഞെട്ടി കൊണ്ട് കണ്ണ് തുറന്നു….. മൊത്തം ഇരുട്ട് വീണു കിടപ്പുണ്ട് അവൾ എണീറ്റ് ലൈറ്റ് ഓൺ ആക്കി പുറത്തേക്ക് ഇറങ്ങി അവിടെ കാവേരി ഇരിപ്പുണ്ട്……
എന്ത് ഉറക്കമാ ചേച്ചി ഞാൻ എത്ര നേരമായി വിളിക്കുന്നു……കാവേരി പരാതി പോലെ പറഞ്ഞു.
ഞാൻ അവിടെ വെറുതെ കിടന്നതാ ഉറങ്ങി പോയി…… നീ വാ…. അല്ല എന്താ ഈ നേരത്ത്…….
കാശിയേട്ടൻ പോകുന്നതിനു മുന്നേ വീട്ടിൽ വന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞു അതാ ഞാൻ ഇങ്ങ് വന്നേ അമ്മയും അച്ഛനും വരുന്നുണ്ട്…….ഭദ്ര കാര്യം മനസ്സിലാകാതെ നോക്കി.
കാശി എന്താ പറഞ്ഞത്…..
കാശിയേട്ടൻ പറഞ്ഞു….. കുറച്ചു ദിവസം ഏട്ടൻ ഇവിടെ ഉണ്ടാകില്ല ചേച്ചി ഒറ്റക്ക് ആണ്.അതുകൊണ്ട് ഞങ്ങളോട് ഇവിടെ വന്നു നിൽക്കാൻ…. കാശിയേട്ടൻ വന്നിട്ട് തിരിച്ചു പോയ മതി എന്ന്……അച്ഛൻ ആദ്യം സമ്മതിച്ചില്ല പിന്നെ അമ്മയോട് ഇവിടെ ജോലിക്ക് നിൽക്കാൻ കൂടെ പറഞ്ഞു അതോടെ പ്രശ്നം കഴിഞ്ഞു….. ഞാൻ ഇന്ന് മുതൽ ചേച്ചിയുടെ കൂടെ ആണ്….. കാവേരി ഉത്സാഹത്തിൽ പറഞ്ഞു.
ഭദ്ര വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു കാവേരിയുടെ അമ്മയും അച്ഛനും ഓട്ടോയിൽ വന്നു…. അവരോട് സംസാരിച്ചു അച്ഛൻ രാത്രി വീട്ടിൽ പോകും അമ്മയും കാവേരിയും മാത്രമെ രാത്രി കാണു എന്ന് പറഞ്ഞു…….എല്ലാവരും കഴിച്ചു കിടന്ന ശേഷം ഭദ്ര ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി കാശിയെ വിളിച്ചു…..
ഹലോ…..രണ്ട് റിങ്ങിൽ തന്ന കോൾ എടുത്തു കാശി…
എന്താ കാശിനാഥന്റെ ഉദ്ദേശം…..ആരെകാണിക്കാന ഇങ്ങനെ ഒരു ഷോ…..ഭദ്രയുടെ സ്വരം കടുത്തിരുന്നു.
എന്തൊക്കെയ ഡി വിളിച്ചു പറയുന്നത്…..
നിന്റെ മനസ്സിൽ എന്താ കാശി…… നീ ഇവിടുന്ന് പറഞ്ഞു പോയത് എന്താ ഇപ്പൊ കാണിക്കുന്നത് എന്താ…..
എനിക്ക് ദേഷ്യം വരുന്നുണ്ട് ഭദ്ര എന്താ കാര്യം എന്ന് പറയ്…
നീ എനിക്ക് കൂട്ടിനു അവരെ ഇവിടെ ആക്കേണ്ട ആവശ്യം എന്താ……എന്റെ കൂട്ടിനു ആണോ അതോ നിന്റെ വീട്ടിൽ നിന്ന് എന്തെങ്കിലും മോഷ്ടിച്ചു കടന്നു കളയും എന്ന് കരുതി ആണോ….. അതോ ഇനി ഞാൻ ആരെങ്കിലും വിളിച്ചു വീട്ടിൽ കയറ്റും എന്ന് ഭയന്ന് ആണോ…
നിർത്തേടി മൈ @₹%& കുറെ നേരം ആയല്ലോ…… എന്താ ഡി താഴ്ന്നു തരുമ്പോ തലയിൽ കയറുന്നോ…..
എന്തായാലും നിന്റെ ഈ പ്രഹസനം കൊള്ളാം ആരെ കാണിക്കാൻ ആണെങ്കിലും അതുകൊണ്ട് ആ കുടുംബത്തിനു പത്തു പൈസ കിട്ടുന്ന കാര്യം ആയത് കൊണ്ട് അതുകൊണ്ട് മാത്രം ഞാൻ ഒന്നും മിണ്ടുന്നില്ല……അത്രയും പറഞ്ഞു ഭദ്ര കോൾ കട്ട് ചെയ്തു…
കാശി ദേഷ്യം വന്നു ഫോൺ എടുത്തു ബെഡിൽ ഇട്ടു പുറത്തേക്ക് ഇറങ്ങി.അവൻ പുറത്തേക്ക് ഇറങ്ങി വന്നതും ശിവ അവന്റെ അടുത്തേക്ക് വന്നു…..
കാശിയേട്ട……അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ കാശിയുടെ മുഖം വലിഞ്ഞു മുറുകി കാശി കണ്ണുകൾ അടച്ചു അത് നിയന്ത്രിച്ചു കൊണ്ട് അവളെ നോക്കി…..
എന്താ……
കാശിയേട്ടൻ തിരക്കിൽ ആണോ……
ഇല്ല പറഞ്ഞോ……
ഞാൻ…. ഞാൻ ഇപ്പൊ പഠിത്തം ഒക്കെ കഴിഞ്ഞു നിക്കുവല്ലേ ഞാൻ കൂടെ കമ്പനിയിൽ ജോയിൻ ചെയ്തോട്ടെ……
കാശി ഒരു നിമിഷം ആലോചിച്ചു പിന്നെ ചിരിയോടെ അവളെ നോക്കി….
നാളെ ഒരു ഇന്റർവ്യൂ ഞാൻ അറേഞ്ച് ചെയ്യുന്നുണ്ട് അത് അറ്റൻഡ് ചെയ്യു എന്റെ PA പോസ്റ്റ് ഉൾപ്പെടെ ഉണ്ട് കമ്പനിയിലെ എല്ലാവർക്കും ഉണ്ട് അവരുടെ സ്ഥാനങ്ങൾ മാറ്റാനും ആവശ്യമില്ലാത്ത പലരെയും പുറത്തേക്ക് പറഞ്ഞു അയക്കാനും ഉള്ള ഒരു സ്പോട്ട് ഇന്റർവ്യൂ ആണ്…കാശി ഗൗരവത്തിൽ പറഞ്ഞതും ശിവയുടെ മുഖം പൂനിലാവ് ഉദിച്ചത് പോലെ തിളങ്ങി….കാശി ഒരു പുച്ഛം കലർന്ന ചിരിയോടെ പുറത്തേക്ക് പോയി……
കാശി……കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആയിരുന്നു മഹിയുടെ വിളി…
ഞാൻ ഒന്ന് വീട് വരെ പോയിട്ട് ഇപ്പൊ വരാം…..
എന്താ ഡാ ഭാര്യയെ കാണാതെ ഇരിക്കാൻ പറ്റില്ലേ…. നിന്നോട് പറഞ്ഞത് അല്ലെ മോളെ കൂടെ കൊണ്ട് വരാൻ…..
അതിന് ഉള്ള സമയം ആകട്ടെ എന്നിട്ടു നോക്കാം…ഞാൻ പോയിട്ട് വരാം… ബോധമില്ലാത്ത പെണ്ണ് ആണ് എന്തെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞ അതെ ചെയ്യു……
അതും പറഞ്ഞു ചിരിയോടെ കാശി കാർ എടുത്തു പോയി…..
ഭദ്ര കാവേരിയുടെ അമ്മയ്ക്കും കാവേരിക്കും അവളുടെ മുറി ആണ് കൊടുത്തത്…. എന്നിട്ട് അവൾ കാശിയുടെ മുറിയിലേക്ക് പോയി.അവൻ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടേ ഇരുന്നു അതുകൊണ്ട്.
അവൾക്ക് എന്തോ ആ മുറിയിൽ കിടക്കാൻ തോന്നിയില്ല…..പക്ഷെ കിടക്കാതെ നിവർത്തിയില്ല അതുകൊണ്ട് ഒരു ഷീറ്റ് എടുത്തു താഴെ വിരിച്ചു കിടക്കാൻ തുടങ്ങുമ്പോൾ ആണ് പുറത്ത് കാളിംഗ് ബെൽ അടി കേട്ടത്……
ഭദ്ര സംശയത്തിൽ ഫോൺ എടുത്തു സമയം നോക്കി….. വീണ്ടും ബെൽ കേട്ടതും ഭദ്ര വാതിൽ തുറക്കാൻ ആയി എണീറ്റ് പോയി അപ്പോഴേക്കും കാവേരിയും അമ്മയും കൂടെ വാതിൽ തുറന്നു മുന്നിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന കാശിയെ കണ്ടു ഭദ്ര ചെറുത് ആയിട്ട് ഒന്ന് ഞെട്ടി……
മോൻ ആയിരുന്നോ….. മോളെ ടൗൽ എടുത്തു കൊടുക്ക് മോൻ ആകെ നനഞ്ഞു…..കാവേരിയുടെ അമ്മ പറഞ്ഞപ്പോൾ ഭദ്ര കാശിയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അകത്തേക്ക് കയറി അവരെ നോക്കി ചിരിച്ചു കൊണ്ട് കാശിയും മുറയിലേക്ക് കയറി…….
അവളെ ഒന്ന് നോക്കിയിട്ട് ടൗൽ എടുത്തു ഒരു ഡ്രെസ്സും എടുത്തു അവൻ ബാത്‌റൂമിൽ കയറി…… ഭദ്ര താഴെ വിരിച്ചിട്ട ഷീറ്റിൽ ഇരുന്നു……..
കുറച്ചു കഴിഞ്ഞു കാശി ഇറങ്ങി വരുമ്പോൾ താഴെ ഇരിക്കുന്ന ഭദ്രയെ കണ്ടു അവൻ ഒന്ന് നോക്കി പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കി അവിടെ ഇരുന്നു…… അവൻ ബെഡിലേക്ക് ഇരുന്നു…..
സോറി…….അവൻ പതിയെ പറഞ്ഞു പക്ഷെ ഭദ്ര അവനെ നോക്കാൻ പോയില്ല….
ഭദ്ര സോറി…….അവൾ അവനെ നോക്കി.
ഡി ഞാൻ നിന്നോട് ആണ് സോറി പറഞ്ഞത്…….കാശി ദേഷ്യത്തിൽ പറഞ്ഞു.
ഞാൻ അതിന് ഇപ്പൊ എന്ത് വേണം കാശി….. നീ പ്രതികാരം ചെയ്യാൻ വാങ്ങിയ പാവ ആണല്ലോ ഞാൻ അപ്പൊ നിനക്ക് ദേഷ്യം വരുമ്പോൾ വായിൽ തോന്നുന്നത് പറയുന്നു കുറച്ചു കഴിഞ്ഞു സോറി പറയുന്നു കെട്ടിപിടിക്കുന്നു ഇതൊക്കെ അല്ലെ അതിന് ഞാൻ എന്താ മറുപടി പറയേണ്ടത്………
ഭദ്ര വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് പറഞ്ഞു എന്നെ വീണ്ടും ദേഷ്യംപിടിപ്പിക്കരുത്……
നിനക്ക് മാത്രമല്ല എനിക്കും ദേഷ്യം ഉണ്ട് എന്ന് വച്ച് ഞാനും നിന്നോട് വായിൽ തോന്നിയത് വിളിച്ചു പറയട്ടെ…… നിനക്ക് എന്നെ പന്ത് തട്ടുമ്പോലെ തട്ടാം കാരണം എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ….. അനാഥ അല്ലെ……അവളുടെ സ്വരം ഇടറി..
അല്ല……ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി.
നീ അനാഥ അല്ല……! അത്ര മാത്രം പറഞ്ഞു അവൻ ഇറങ്ങി പോയി…
തുടരും…