മീറ്റിംഗ് ഹാളിൽ എല്ലാവരും എത്തിയപ്പോൾ തന്നെ കാശി അവൻ കൊണ്ട് വരുന്ന പുതിയ മാറ്റത്തെ കുറിച്ച് സംസാരിച്ചു…..
പിന്നെ ഒരു കാര്യം ചിലപ്പോൾ ചിലരൊക്കെ ഇന്നത്തെ ഇന്റർവ്യൂ കഴിയുമ്പോ ഓഫീസിൽ നിന്ന് പോകേണ്ടി വരും അവരുടെ സാലറിയും മറ്റ് അനൂകൂല്യങ്ങൾ ഒക്കെ തന്നിട്ട് ആയിരിക്കും അവരെ പറഞ്ഞു വിടുന്നത്…..കാശി ഭദ്രയെ നോക്കി ആണ് പറഞ്ഞത്….
സാർ അങ്ങനെ ആണെങ്കിൽ പെട്ടന്ന് അവർക്ക് ഒക്കെ ഒരു ജോലി കണ്ടു പിടിക്കുക എന്നത്…..സ്റ്റാഫിൽ ഒരാൾ ചോദിച്ചു.
കഴിവില്ലാത്തവരെ ആരെയും കമ്പനിക്ക് ആവശ്യമില്ല…. ആരെയും…..സ്വന്തം കഴിവിൽ മികവ് തെളിയിച്ചു നിൽക്കുന്നവർക്ക് ഇനിയും ഇവിടെ തുടരാം……
എല്ലാവരും പരസ്പരം നോക്കി.
പിന്നെ സ്പോർട് ഇന്റർവ്യൂവിൽ ഒരാളെ കൂടെ ഞാൻ പുറത്ത് നിന്ന് ആഡ് ചെയ്തിട്ടുണ്ട് എന്റെ കൊച്ചച്ചന്റെ മോള് ശിവദമോഹൻ…… എന്റെ PA പോസ്റ്റ് ഒഴിവ് ഉണ്ടല്ലോ ഇന്റർവ്യൂ കഴിയുമ്പോ നിങ്ങൾ ഓരോരുത്തരുടെയും ഡ്യൂട്ടിസ് മാറും അങ്ങനെ വരുമ്പോൾ ആ പോസ്റ്റിലേക്ക് നിങ്ങളിൽ ആരെങ്കിലും ആകും ചിലപ്പോൾ വരുന്നത്………കാശി ചിരിയോടെ പറഞ്ഞു. പക്ഷെ അവിടെ ആരുടെയും മുഖത്ത് ചിരി ഉണ്ടായിരുന്നില്ല….
കാശി ദേവനൊപ്പം പണ്ട് ഓഫീസിൽ കുറച്ചു നാൾ ഉണ്ടായിരുന്നു അന്ന് അവൻ ഇതുപോലെ ഒരു പ്ലാൻ ദേവൻ നടപ്പിലാക്കി കാശിയുടെ നിർദ്ദേശത്തിൽ…. ഒടുവിൽ കമ്പനി അടക്കിഭരിച്ച കുറച്ചു പേരെ നിമിഷനേരം കൊണ്ട് എടുത്തു കളഞ്ഞു. കാലങ്ങൾക്ക് ശേഷം വീണ്ടും ആ പരീക്ഷണം എല്ലാവർക്കും പഴയത് പലതും ഓർക്കാൻ ഉള്ള സമയം ആയിരുന്നു…
ഇന്റർവ്യൂ ഞാൻ തന്നെ ആണ് നടത്തുന്നത് ഞാൻ ഇവിടെ ഒരു ലിസ്റ്റ് ഓർഡർ ആക്കി വച്ചിട്ടുണ്ട് അത് അനുസരിച്ച് ഓരോരുത്തരും വരുക….. മീറ്റിംഗ് കഴിഞ്ഞ ഉടനെ അലാറം അടിക്കും അപ്പൊ മുതൽ അടുത്ത അലാറം അടിക്കും വരെ ആയിരിക്കും ഇന്റർവ്യൂ………കാശി അത്രയും പറഞ്ഞു എണീറ്റ് പോയി…
മുൻപ് നടന്നത് ഒക്കെ ഒരിക്കൽ കൂടെ എല്ലാവരെയും ഓർമ്മപെടുത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നു കാശിനാഥൻ…….അവിടുത്തെ മുതിർന്ന സ്റ്റാഫിൽ ഒരാൾ പറഞ്ഞു.എല്ലാവരും അത് ശരി എന്ന പോലെ തലയനക്കി…..
കുറച്ചു കഴിഞ്ഞു കാശി ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി…. അവന്റെ അടുത്തേക്ക് പോയ് വരുന്ന ചിലരുടെ മുഖത്ത് ചിരി ആണെങ്കിൽ മറ്റു ചിലരുടെ മുഖത്ത് ടെൻഷൻ ആണ്….. അവസാനം ആയിരുന്നു ഭദ്രയും ശിവയും…… ശിവ കയറി പോയിട്ട് കൂൾ ആയി തിരിച്ചു വന്നു…….അവസാനം ഭദ്ര കയറി പോയി…..
ഗുഡ് മോർണിംഗ് സാർ…..
മ്മ് മോർണിംഗ് sit…..അവൻ ഗൗരവത്തിൽ ആണ്.
നിന്നോട് ആകെ ഒരേ ഒരു ചോദ്യം മാത്രം……
Yes സാർ…
ഈ കമ്പനിയിൽ ഇപ്പൊ ഇരിക്കുന്ന പോസ്റ്റിൽ നിന്ന് നിന്നെ മാറ്റി ഒരു സെക്യൂരിറ്റി പോസ്റ്റ് ആണ് തരുന്നത് എങ്കിൽ ഈ കമ്പനിയിൽ ജോലി തുടരാൻ ശ്രീഭദ്രകാശിനാഥന് സമ്മതമാണോ…അവൻ എന്തോ പണി മനസ്സിൽ കരുതി വച്ചിട്ട് ആണ് ചോദിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി…..
സമ്മതമാണ് സാർ……കാശി അവളെ ഒന്നു സൂക്ഷിച്ചു നോക്കി…..
പെട്ടന്ന് സമ്മതം പറയാൻ കാരണം…..
ജോലി ചെയ്താലേ ശമ്പളം കിട്ടു അത് ഇപ്പൊ ഏതു ജോലി ആയാലും….. അതുകൊണ്ട് ഒരു സെക്യൂരിറ്റി ജോലി ആണെങ്കിൽ അത്….. അത്രേ ഉള്ളു…..
അപ്പൊ കാശിന് വേണ്ടി ശ്രീഭദ്ര എന്തും ചെയ്യും എന്ന് ആണ്….ചെയറിൽ ഇരുന്നു ഒന്ന് കറങ്ങി കൊണ്ട് ചോദിച്ചു. ഭദ്രക്ക് ദേഷ്യം വരാൻ തുടങ്ങി അവൾ അവനെ സൂക്ഷിച്ചു നോക്കി.
ആൻസർ പറയ്…… കാശ് കിട്ടിയാൽ എന്തും ചെയ്യോ…..
സോറി സാർ കാശിന് വേണ്ടി എന്തും ചെയ്യില്ല….വാങ്ങുന്ന കാശിന് അന്തസ്സ് ഉള്ള എന്ത് ജോലിയും ചെയ്യും……..അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.
മ്മ് ok ഇയാൾ പൊക്കോ…. തന്റെ പോസ്റ്റ് ഏതാ എന്ന് ഞാൻ പറയാം…..
താങ്ക്സ് സാർ……ഭദ്ര എണീറ്റ് പുറത്തേക്ക് പോയി….. കാശി അവളെ നോക്കി തിരിയുമ്പോൾ ആണ് ചുമരിൽ തൂക്കിയിരിക്കുന്ന ദേവനും കാശിയും ഒരുമിച്ച് ഉള്ള ചിത്രം കണ്ടത്….അവസാനമായി ദേവന്റെ ഒപ്പം എടുത്ത ചിത്രം.
കാശി അതിലേക്ക് സൂക്ഷിച്ചു നോക്കി അവന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി……
Past
കൺഗ്രസ്സ് എട്ടോ……അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് കാശി പറഞ്ഞു..ദേവൻ അവനെ പുറത്ത് തട്ടി….
ഞാൻ കമ്പനിയിൽ ഹെല്പ് ചെയ്യാൻ പോയതിന്റെ ഐശ്വര്യമാണ് ഈ അവാർഡ്…..കാശി വല്യ കാര്യത്തിൽ പറഞ്ഞു.എല്ലാവരും ചിരിക്കാൻ തുടങ്ങി.
ഇത് അതൊന്നും അല്ല പല്ലവി മോള് വന്നതിന്റെ ഐശ്വര്യമാണ്….. മഹി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…മോഹനും ഹരിയും ഒക്കെ ദേവനെ വിഷ് ചെയ്തു വെറുതെ….
അതൊക്കെ പോട്ടെ ഫങ്ക്ഷൻ മുംബൈയിൽ ആണ്…… എല്ലാവരും പോകുന്നത് റിസ്ക്ക് ആണ് അപ്പൊ എങ്ങനെ ആണ് കാര്യങ്ങൾ…….മോഹൻ ചോദിച്ചു
തത്കാലം മോൾക്ക് അത്രയും ദൂരം യാത്ര നടക്കില്ല അതുകൊണ്ട് കാശിയും ദേവയും പോയി വരട്ടെ……. ഈ മാസം പതിനേഴിന് അല്ലെ…….മഹി പറഞ്ഞു.
ശരി അച്ഛന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ ആകട്ടെ…. എന്ത് ചെയ്യാന എല്ലാത്തിനും ഞാൻ തന്നെ വേണമെന്ന് വച്ചാൽ…..കാശി വല്യ റിയാക്ഷൻ ഒക്കെ ഇട്ടു പറഞ്ഞു.
ഒന്ന് പോ ചെക്കാ……നീരു അവന്റെ തലയിൽ ഇട്ടു കൊട്ടി.
അല്ല കമ്പനിയിൽ എല്ലാവരും അറിഞ്ഞു അപ്പൊ അവർക്ക് പാർട്ടി കൊടുക്കണ്ടേ വല്യച്ച……ഹരി.
വേണം അതിന്റെ ചുമതല നിനക്ക് ആണ്…. അത് ഇവർ വന്നിട്ട് നടത്തിയാൽ മതി……
മ്മ്മ്……
ഉച്ചക്ക് എല്ലാവരും ഇവിടെ വേണം ഇന്ന്…. ഇന്ന് ഈ സന്തോഷത്തിൽ സദ്യ ഒരുക്കുന്നുണ്ട്……നീരു പറഞ്ഞു.
നീരു ആ കാര്യത്തിൽ ഉറപ്പ് ഒന്നും ഇല്ല…. നിന്റെ മോൻ അവിടെ ഏതൊക്കെ വഴിക്ക് ആണ് ജോലി കൊടുന്നത് എന്ന് അറിയില്ല….. അതുകൊണ്ട് ഹരിയും ഞാനും ഒക്കെ വരുന്ന കാര്യം സംശയം ആണ്…….മഹി ദേവനെ നോക്കി പറഞ്ഞു….
എന്ത് ജോലി ഉണ്ടെങ്കിലും ഇന്ന് ഒരു ദിവസത്തേക്ക് ഉച്ചക്ക് ഇവിടെ എല്ലാവരും എത്തും……ദേവൻ ചിരിയോടെ പറഞ്ഞു.
എല്ലാവരും പിന്നെ ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയി…….
ദേവേട്ടാ….. എനിക്ക് പ്രതേകിച്ചു ചെലവ് ഒന്നുല്ലേ……കാശി ദേവിന്റെ പിന്നാലെ തന്നെ വന്നു.
നിനക്ക് ഞാൻ ശെരിക്കും ചെലവ് തരുന്നുണ്ട് ഇപ്പൊ മോൻ പോയി റെഡിയായ് വാ…..ദേവൻ എന്തോ അർത്ഥം വച്ച് പറഞ്ഞു.
ഏട്ടത്തി ആ പറഞ്ഞു പോയതിൽ എന്തോ ഒരു പൊരുത്തക്കേട് ഇല്ലേ…..പല്ലവിയെ നോക്കി ചോദിച്ചു.
ഉണ്ട് ഉണ്ട്….. എന്തോ പണി നിനക്ക് തരാൻ ഉള്ള പ്ലാൻ ആണ്……പല്ലവി ചിരിയോടെ പറഞ്ഞു.
ഇവൻ എനിക്ക് എന്തോ വല്യ പണി തരാൻ ഉള്ള പ്ലാൻ ആണ്….സൂക്ഷിക്കണം…..കാശി അതും മനസ്സിൽ പറഞ്ഞു മുറിയിലേക്ക് പോയി..
തുടരും….