താലി, ഭാഗം 42 – എഴുത്ത്: ലക്ഷ്മി ശ്രീനു

അന്ന് സ്റ്റേഷനിൽ നിന്ന് വന്ന കാശിയെ വല്യച്ഛൻ ഒരു നോട്ടം കൊണ്ട് പോലും അശ്വസിപ്പിച്ചില്ല… പക്ഷെ വല്യമ്മയും ദേവനും അവനെ ചേർത്ത് പിടിച്ചു…….. ആ സംഭവം കഴിഞ്ഞു പിന്നെ കാശിയെ വല്യച്ഛൻ ഓഫീസിൽ കയറാൻ സമ്മതിച്ചിട്ടില്ല…..ഹരി ഒന്നു നിർത്തി…..

Past

അച്ഛാ….. കാശി തെറ്റ്‌ ഒന്നും ചെയ്തിട്ടില്ല അത് ആ പെൺകൊച്ചിന് പറ്റിയ ഒരു മിസ്റ്റേക്ക് ആണ്…….ദേവൻ മഹിയോട് പറഞ്ഞു.

അതുകൊണ്ട് ആയിരിക്കും രണ്ടുദിവസം ലോക്കപ്പിൽ കിടന്നത്……. ഇവൻ എന്തിനാ കോളേജിൽ കയറി ഇറങ്ങുന്നത്….. ഇവന്റെ കൂട്ടുകാർക്ക് ഇവന്റെ റെക്കമണ്ടേഷനിൽ ജോലി കൊടുത്തു…….. ഇവൻ എക്സാം എക്സാം എന്ന് പറഞ്ഞു നടന്നിട്ട് ആ എക്സാം എഴുതിയോ…..മഹി ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു….

അച്ഛാ…. സാഹചര്യം പറഞ്ഞത് അല്ലെ….ദേവൻ.

നീ എന്തിനാ അവനെ ഇത്രക്ക് സപ്പോർട്ട് ചെയ്യുന്നത്….. ഒരു പെണ്ണിനെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വരാൻ കൂടെ നിന്നത് കൊണ്ട് ആണോ ഇത്രക്ക് സ്നേഹം അവനോട്……അതോ ഇനി വേറെ എന്തെങ്കിലും ഉപകാരം നിനക്ക് വേണ്ടി ഇവൻ ചെയ്തോ….

അച്ഛാ……..

ഇവൻ എന്തിനാ കമ്പനി കാര്യങ്ങളിൽ ഇടപെടുന്നത്…. ഇവന്റെ ശ്രദ്ധക്കുറവ് കൊണ്ട് കമ്പനിക്ക് ഉണ്ടായ നഷ്ടം എത്ര എന്ന് അറിയോ……. ഞാൻ കമ്പനിയിൽ എന്നും വരുന്നില്ല എന്നേ ഉള്ളു അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട്……….മഹി ദേഷ്യം കൊണ്ട് കത്തികയറുവായിരുന്നു…

അച്ഛൻ എന്ത് അറിയുന്നുണ്ട് എന്ന്…..കമ്പനിയിൽ എന്റെ അനിയൻ ഒരു രൂപ പോലും നഷ്ടം വരുത്തിയിട്ടില്ല എന്ന് ഞാൻ പറയുന്നു….അച്ഛൻ കമ്പനി കാര്യം നേരെ നോക്കി നടത്താൻ വന്നു എങ്കിൽ ഇവൻ അവിടെ വന്നു പണി എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു…….ദേവന്റെ ശബ്ദം ഉയർന്നു…

നീ എന്താ ഡാ…. എന്നെ പഠിപ്പിക്കുവാണോ…..ചേട്ടനും അനിയനും കൂടെ ഓരോ തോന്നിവാസം കാണിച്ചു വച്ചിട്ട് എന്നെ പഠിപ്പിക്കുന്നോ…..

പഠിപ്പിക്കേണ്ടത് ആണെങ്കിൽ പഠിപ്പിക്കും…… ഞാൻ അച്ഛനോട് രണ്ട് ദിവസം മുന്നേ ഒരു കാര്യം പറഞ്ഞു അച്ഛൻ അത് ശ്രദ്ധിച്ചോ…. എന്തിന് അതിനെ കുറിച്ച് ഒരക്ഷരം ഇവിടെ ആരോട് എങ്കിലും വേണ്ട കമ്പനിയിൽ വന്നു തിരക്കിയോ……..ദേവൻ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു…..ദേവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പല്ലവി മുന്നോട്ട് വന്നു…

ദേവേട്ടാ….. മതി അച്ഛനോട് ഇങ്ങനെ ആണോ സംസാരിക്കേണ്ടത്……പല്ലവി വന്നു ദേവന്റെ കൈയിൽ പിടിച്ചു.

മാറി നിൽക്ക് പല്ലവി…….ദേവൻ ദേഷ്യത്തിൽ പറഞ്ഞു.

വേണ്ട ദേവേട്ടൻ വാ…. ഇപ്പൊ സംസാരിച്ച ശരി ആകില്ല…..പല്ലവി അവനെ പിടിച്ചു.ദേവൻ ദേഷ്യത്തിൽ അവളുടെ കൈ തട്ടി എറിഞ്ഞു…..

നിനക്ക് എന്താ ഡി കാര്യം പറഞ്ഞ മനസ്സിലാകില്ലേ…. മാറി നിൽക്കെടി…….പല്ലവിയെ നോക്കി അലറുക ആയിരുന്നു….. അവൾ ഒന്നു ഞെട്ടി കൊണ്ട് പുറകിലേക്ക് നീങ്ങി നിന്നു…..

നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ദേവ നീ മാത്രം ആണ് കമ്പനി നോക്കി നടത്തുന്നത് എന്ന്….. നിനക്ക് മാത്രം അല്ല അവിടെ ഞങ്ങൾക്കും അവകാശം ഉണ്ട് ഞങ്ങളും അവിടെ ജോലി ചെയ്യുന്നവർ ആണ്……… മോഹൻ ഇടയിൽ കയറി…

ഞാൻ കൊച്ചിച്ചനോട് അല്ല എന്റെ അച്ഛനോട് ആണ് സംസാരിക്കുന്നത്……

അവൻ ചോദിച്ചത് ഞ്യായം അല്ലെ…. അവരും ആ കമ്പനിയിൽ തന്നെ ഉള്ളവർ ആണ്……..മഹിയുടെ ശബ്ദം ഉയർന്നു..

എന്ന പിന്നെ അവിടെ നടക്കുന്ന ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്ട് കടത്തും ഡ്രഗ്സ് ഇടക്ക് കടത്തുന്നത് ഒക്കെ അച്ഛന്റെ അറിവോടെ ആയിരിക്കും……. ദേവൻ ദേഷ്യത്തിൽ പറഞ്ഞു.

ഠപ്പേ….. ദേവന്റെ കവിളിൽ മഹിയുടെ കൈ പതിഞ്ഞു.എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു പല്ലവിയുടെ കണ്ണ് നിറഞ്ഞു.ദേവനും കണ്ണ് നിറഞ്ഞു വന്നു ആദ്യമായി ആണ് അച്ഛൻ തല്ലുന്നത്….

പറഞ്ഞു പറഞ്ഞു എന്തും പറയാം എന്ന് ആയോ…… നാളെ നീ എന്നെ വേണേൽ ഒരു കള്ളകടത്തുകാരൻ ആക്കുമല്ലോ…… ഞാൻ പറയുന്നത് കേട്ട് എന്റെ ഒപ്പം നിൽക്കാൻ പറ്റും എങ്കിൽ നീ ഇനി കമ്പനിയിൽ വന്ന മതി…….

അച്ഛന്റെ കീഴിൽ ഒരു പട്ടിയെ പോലെ പണി എടുക്കാനും….. ഒതുങ്ങി നിന്നു കളി കാണുന്നവർക്ക് മുന്നിൽ ഒരു കോമാളി ആകാനും ഞാൻ ഇല്ല…… പിന്നെ ഇപ്പൊ ഞാൻ പറയുന്നത് അച്ഛൻകാത് കൂർപ്പിച്ചു കേട്ടോ…. നാളെ അച്ഛൻ ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമായിരുന്നു എന്ന് അറിയും അന്ന് അച്ഛൻ പശ്ചാതപിക്കും നോക്കിക്കോ.ദേവൻവാശയിലും ദേഷ്യത്തിലും പറഞ്ഞു  അകത്തേക്ക് കയറി പോയി….. കുറച്ചു കഴിഞ്ഞു ഒരു ബാഗുമായ് തിരിച്ചു വന്നു എല്ലാവരും ഞെട്ടി……

ഞാൻ ഇറങ്ങുവാ…… എന്റെ വാക്കിനു വിലയില്ലാത്ത വിശ്വാസമില്ലാത്ത വീട്ടിൽ ഒരു പട്ടിയെ പോലെ വാലാട്ടി നിൽക്കാൻ എനിക്ക് പറ്റില്ല…… ഇനി ചന്ദ്രോത്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനിയിൽ ഈ മഹാദേവൻ കാല് കുത്തില്ല…….. ഇറങ്ങി വാ ഡി…….ദേവൻ ദേഷ്യത്തിൽ പല്ലവിയുടെ കൈയിൽ മുറുകെ പിടിച്ചു….

മോനേ…. ദേവാ….. പോകരുത് അച്ഛൻ അപ്പോഴത്തെ…..നീരു അവന്റെ അടുത്തേക്ക് വന്നു…

അമ്മ എന്നെ തടയരുത്….. ഇപ്പൊ എന്നെ തടഞ്ഞു നിർത്തിയാൽ അമ്മ ചിലപ്പോൾ എന്റെ ശവം ഇനി കാണും…… ഈ ദുഷ്ടകൂട്ടങ്ങളുടെ വാക്ക് കേട്ട് ചിലപ്പോൾ അച്ഛൻ തന്നെ മകനെ കൊല്ലും അത്രക്ക് എന്റെ അച്ഛൻ മാറി…..ഞാൻ പോകുന്നത് മാന്തോപ്പിലേക്ക് ആണ്…… ഈ പടിയിറക്കം മുൻകൂട്ടി കണ്ടു തന്നെ ആണ് ഞാൻ അന്ന് അത് വാങ്ങിയത്….. അമ്മയ്ക്കും കുഞ്ഞമ്മക്കും കാശിക്കും അവിടെ എപ്പോ വേണോ വരാം താമസിക്കാം….. വേറെ ഒറ്റ ഒരെണ്ണം ആ മുറ്റത്തു കാല് കുത്തിയാൽ……..ദേവൻ പല്ലവിയെയും കൂട്ടി ഇറങ്ങി പല്ലവി നിറഞ്ഞ കണ്ണോടെ തിരിഞ്ഞു നോക്കി അവന്റെ ഒപ്പം നടന്നു……..

അച്ഛൻ ഇപ്പൊ കാണിക്കുന്ന ഓരോന്ന് ഓർത്ത് അച്ഛൻ ഒരിക്കൽ കരയും അന്ന് ഈ നിൽക്കുന്ന കൊച്ചിച്ചനും ഹരിയേട്ടനുംചിരിക്കും നോക്കിക്കോ…….കാശിയുടെ ശബ്ദം ഉയർന്നു.

സ്വന്തം ലക്ഷ്യം പോലും നേടാൻ ആകാതെ….. ലോക്കപ്പിലും പോലീസ്സ്റ്റേഷനിലും കയറി ഇറങ്ങി നടക്കുന്ന നിന്നെ ഓർത്ത് ആയിരിക്കും ഞാൻ കരയുന്നത്……..മഹി പുച്ഛത്തിൽ പറഞ്ഞു കയറി പോയി…കാശി എന്തോ പറയാൻ വന്നതും നീരു അവന്റെ കൈയിൽ പിടിച്ചു…..

Present

ഭദ്ര എല്ലാം കേട്ട് ഞെട്ടി കണ്ണൊക്കെ നിറച്ചു ഇരിപ്പുണ്ട് ഹരി അവളെ ചേർത്ത് പിടിച്ചു……..

ഹരിയേട്ടാ….. ഞാൻ കാരണം എന്തൊക്കെയ ഉണ്ടായത്…. കാശി അവന്റെ ലക്ഷ്യം അച്ഛനും ഏട്ടനും പ്രശ്നം എല്ലാം ഞാൻ തുടങ്ങി വച്ചത് അല്ലെ…….

നീ മാത്രം അല്ല ഞാനും കാരണം ആണ്…. അച്ഛനോട് ഒപ്പം നിൽക്കുന്നു ഉള്ള തെമ്മാടിത്തരം മുഴുവൻ ചെയ്യുന്നു…….ഭദ്ര അവനെ നോക്കി…

സത്യമാണ് എന്റെ അമ്മ എനിക്ക് നേർവഴി കാട്ടി പക്ഷെ എന്റെ അച്ഛൻ എനിക്ക് എന്നും തട്ടി പറിക്കാനും കുറുക്ക് വഴിയിലൂടെ സ്വന്തമാക്കാനും മാത്രം പഠിപ്പിച്ചു……. അന്ന് ദേവൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു കമ്പനിയിലെ തിരുമറി ഒക്കെ ഞാനും കൂടെ ചേർന്നു ആയിരുന്നു പക്ഷെ ഒന്നും ഏറ്റു പറഞ്ഞില്ല……

അതുകൊണ്ട് ആണോ ഹരിയേട്ടനോടും കാശിക്ക് ദേഷ്യം……

അവന് ഇപ്പൊ എന്നോട് ദേഷ്യം കുറഞ്ഞിട്ടുണ്ട്……ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

പക്ഷെ എന്നോട് ഇപ്പൊ ദേഷ്യം ഉണ്ട് മറ്റൊരാളും എന്നെ വേദനിപ്പിക്കില്ല അവൻ കാശി വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും എന്നെ വേദനിപ്പിക്കും……..ഹരി ഒന്നും മിണ്ടിയില്ല….

അന്ന് കാശി അവളോട് ഒരു വെല്ലുവിളി പോലെ പറഞ്ഞു കൊല്ലുമെന്ന് അത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഒപ്പം അന്ന് അവിടെ വച്ച് അവരെ കണ്ട സാഹചര്യം രണ്ടും കൂടെ ചേർത്താണ് ഞാൻ പ്രതിയായ് കാശിയെ പറഞ്ഞത്……ഭദ്ര വിഷമത്തിൽ പറഞ്ഞു.

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭദ്ര…..

എപ്പോഴാ കാശി വീട്ടിൽ നിന്ന് ഇറങ്ങിയത്…. അത് എന്തിനായിരുന്നു….. എന്തിനാ അച്ഛനോട് പിണങ്ങി ഒറ്റക്ക് താമസിച്ചത്……ഭദ്ര അവളുടെ ഉള്ളിലേ സംശയം ചോദിച്ചു……

അതിനും കാരണമായത് നീ തന്നെ ആയിരുന്നു…..

ഞാനോ…… ഭദ്ര ഞെട്ടി…… ഹരി എന്തോ പറയാൻ തുടങ്ങിയതും ഹരിയുടെ ഫോൺ റിങ് ചെയ്തു….ഹരി കാൾ എടുത്തു സംസാരിച്ചു തുടങ്ങിയതും അവന്റെ മുഖം മാറി അവൻ വേഗം എണീറ്റു…

ഞങ്ങൾ ദ വരുന്നു ഒരു പത്തുമിനിറ്റ്….ഹരി ടെൻഷനോടെ പറഞ്ഞു.

എന്താ ഹരിയേട്ടാ എന്താ പ്രശ്നം…..

നമുക്ക് ഒന്ന് സിറ്റിഹോസ്പിറ്റൽ വരെ പോണം നീ വേഗം വാ…..ഹരി ടെൻഷനിൽ പറഞ്ഞു അവളെ കൂട്ടി നടന്നു…..

ഹോസ്പിറ്റലിൽ ആരാ എന്താ ഹരിയേട്ടാ…..

കാശിക്ക് ഒരു ആക്‌സിഡന്റ് അവൻ ഹോസ്പിറ്റലിൽ ആണ്…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *