താലി, ഭാഗം 43 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര ഞെട്ടി ഹരിയുടെ കൈയിൽ മുറുകെ പിടിച്ചു…..

കാശിക്ക് എന്താ ഹരിയേട്ടാ……ഭദ്രയുടെ സ്വരം ഇടറി…

പേടിക്കണ്ട മോളെ അവന് വേറെ പ്രശ്നം ഒന്നുല്ല ചെറിയ ഒരു ആക്‌സിഡന്റ് ആണ് നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം മോള് കയറു……..അവൻ അവളെയും കൊണ്ട് കാറിൽ കയറി…. ഭദ്ര കണ്ണടച്ച് താലിയിൽ മുറുകെ പിടിച്ചു സീറ്റിൽ കണ്ണടച്ചു ഇരുന്നു…….. ഹരി വേഗത്തിൽ തന്നെ ഡ്രൈവ് ചെയ്തു.

പത്തുമിനിറ്റ് പോലും എടുത്തില്ല അതിന് മുന്നേ തന്നെ രണ്ടുപേരും ഹോസ്പിറ്റലിൽ എത്തിയിരുന്നു……. അവൻ പാർക്കിംഗ് ഏരിയയിൽ വച്ച് തന്നെ ശിവയെ വിളിച്ചു കറക്റ്റ് ആയി എവിടെ എന്ന് ചോദിച്ചിരുന്നു അതുകൊണ്ട് തന്നെ അതികം അലഞ്ഞു നടക്കാതെ അവൾ പറഞ്ഞ റൂമിലേക്ക് പോയി…

കാശി കൈയിൽ ഒരു കെട്ടും തലയിൽ ഒരു ചെറിയ ബന്റേജ് ഒട്ടിച്ചു കിടപ്പുണ്ട് ഡ്രിപ് ഇട്ടിരുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു കണ്ണുകൾ അടച്ചു ആണ് കിടപ്പ്……ശിവ അവന്റെ കൈയുടെ ഭാഗത്ത് തല വച്ച് കിടപ്പുണ്ട്.

ശിവ…..ഹരിയുടെ ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കി….അടുത്ത് നിൽക്കുന്ന ഭദ്രയെ കണ്ടതും മുഖം വീർത്തു…

എന്താ പറ്റിയത്…..

ഞങ്ങൾ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞു ഇറങ്ങിവരുമ്പോൾ വണ്ടി ഒന്ന് ബ്രേക്ക്‌ ഡൗൺ ആയി അത് നോക്കാൻ ആയി കാശിയേട്ടൻ കാറിൽ നിന്ന് ഇറങ്ങിയത് ആയിരുന്നു…… പെട്ടന്ന് ഇറങ്ങിയത് കൊണ്ട് ആകും പുറകിൽ നിന്ന് വന്ന ബൈക്ക് ശ്രദ്ധിച്ചില്ല അതിൽ കൈ ഇടിച്ചു തല ഗ്ലാസിൽ ചെറുത് ആയിട്ട് ഒന്ന് തട്ടി………ശിവ പറഞ്ഞു ഭദ്ര കാശിയെ തന്നെ കണ്ണെടുക്കാതെ നോക്കി.

ഡോക്ടർ എന്ത് പറഞ്ഞു…..

ചെറിയ ഒരു ചതവ് ഉണ്ട്….. രണ്ടാഴ്ച പ്ലാസ്റ്റർ ഇടണം…… നെറ്റിയിലെ മുറിവ് പേടിക്കണ്ടന്ന് പറഞ്ഞു…..

ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യി ല്ലേ….

ഡ്രിപ് കഴിഞ്ഞ പോകാം….. ഇങ്ങോട്ട് കാശിഏട്ടൻ ആണ് ഡ്രൈവ് ചെയ്തത്…. തിരിച്ചു ഈ കൈ വച്ച് പറ്റില്ലല്ലോ അതാ പിന്നെ ഞാൻ ഏട്ടനെ വിളിച്ചത്…….ശിവ ഭദ്രയെ ചിറഞ്ഞു കൊണ്ട് പറഞ്ഞു…

മ്മ്മ്….  ഹരി ഒന്നമർത്തി മൂളി.ഭദ്ര കാശിയുടെ കൈയിൽ ഒന്ന് തൊട്ടു…….അവൻ കണ്ണ് തുറന്നു മുന്നിൽ നിറഞ്ഞ കണ്ണുമായ് നിൽക്കുന്ന ഭദ്രയിൽ ആയിരുന്നു അവന്റെ കണ്ണ് പതിഞ്ഞത്…

കാശി……അവൻ കണ്ണ് തുറന്നത് കണ്ടു ഹരി വിളിച്ചു പെട്ടന്ന് ഭദ്ര കൈ പിൻവലിച്ചു……

ഹരിയേട്ടൻ ഇത് എപ്പോ വന്നു…..

ഭദ്രയും ഞാനും ബീച്ചിൽ ആയിരുന്നു അപ്പോഴാ ഇവൾ വിളിച്ചത്…….അതുകൊണ്ട് പെട്ടന്ന് എത്തി….. ഹരി പറഞ്ഞു.കാശി ഭദ്രയെ ഒന്ന് നോക്കി അവൾ അവന്റെ കൈയിൽ തന്നെ നോക്കി നിൽക്കുവാണ്….

ഡ്രിപ്പ് കഴിഞ്ഞതും കാശിക്ക് ഉള്ള മെഡിസിൻ കൊടുത്തു ഡോക്ടർ പൊക്കോളാൻ പറഞ്ഞു…ഹരി ശിവയോട് ഫ്രണ്ടിൽ കയറാൻ പറഞ്ഞു…

കാശി കയറി എന്നിട്ടും ഭദ്ര കയറാതെ നിൽക്കുന്നത് കണ്ടു കാശി അവളെ സംശയത്തിൽ നോക്കി……

നീ എന്താ വരുന്നില്ലേ…..കാശി.

നിങ്ങൾ എല്ലാവരും ചന്ദ്രോത്ത് അല്ലെ പോകുന്നത്….. ഞാൻ ഓട്ടോ പിടിച്ചു മാന്തോപ്പിൽ പൊക്കോളാം…….

അഹ് അത് ആയിരിക്കും നല്ലത്….. അപ്പൊ സ്വന്തം നിലയും വിലയും അറിയാം.വണ്ടിയെടുക്ക് ഹരിയേട്ടാ ..ശിവ പുച്ഛത്തിൽ ഭദ്രയെ നോക്കി പറഞ്ഞു.

ശിവ…….ഹരി ശാസനയോടെ വിളിച്ചു.

മോള് കയറിക്കോ പോകുന്ന വഴി അവിടെ ആക്കാം ഞാൻ ഇനി ഓട്ടോപിടിക്കാൻ നിൽക്കണ്ട……ഹരി സൗമ്യമായ് പറഞ്ഞു. ഹരിയുടെ ഭദ്രയോട് ഉള്ള പെരുമാറ്റം ശിവക്ക് നല്ലത് പോലെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു…..

കാശിയെ ഒന്ന് നോക്കിയിട്ട് ഭദ്ര കയറി….. കുറച്ചു ദൂരം എത്തിയപ്പോൾ കാശിയുടെ കൈ ഭദ്രയുടെ കൈയിൽ മുറുകി…..ഭദ്ര അവനെ നോക്കി അവൻ പുറത്തേക്ക് നോക്കി ഇരിപ്പ് ആണ്……

ഹരിയേട്ടാ…. എനിക്ക് ആക്‌സിഡന്റ് ആയ കാര്യം തത്കാലം വീട്ടിൽ പറയണ്ട…….കാശി

നമ്മൾ അവിടെ എത്തുമ്പോൾ അവർ അറിയില്ലേ…….ഹരി.

ഞങ്ങളെ മാന്തോപ്പിൽ ആക്കിയ മതി…. ഞാൻ ഇത് കഴിഞ്ഞു വീട്ടിൽ വന്നോളാം….. തത്കാലം അതുവരെ വേറെ എന്തെങ്കിലും കാരണം പറയ്……..കാശി പറഞ്ഞു കഴിഞ്ഞതും ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു. കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

അത് എങ്ങനെ ശരി ആകും കൈ വയ്യാതെ ഇരിക്കുവല്ലേ….. കാശിയേട്ടന്റെ കാര്യങ്ങൾ ഒക്കെ അവിടെ ആണെങ്കിൽ ഞാനോ വല്യമ്മയോ ഇല്ലേ നോക്കൻ ഇവിടെ ആരാ ഉള്ളത്…….ശിവ വെപ്രാളത്തിൽ പറഞ്ഞു.

എന്റെ അസുഖത്തിനും നോവിനും ഉള്ള മരുന്ന് എന്റെ ഭാര്യ ആണ്…… പിന്നെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കേണ്ടത് ഭാര്യയുടെ കടമ ആണ്…..  കാശി പറഞ്ഞു….. അതോടെ ശിവ അടങ്ങി……

പിന്നെ നേരെ മാന്തോപ്പിലെക്ക് ആണ് പോയത് അവിടെ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല……. ഭദ്ര ഹോസ്പിറ്റലിൽ വന്നിട്ടും കാശിയോട് ഒരക്ഷരം മിണ്ടിയിട്ടില്ല………

ഹരി വണ്ടി നിർത്തിയതും കാശിയും ഭദ്രയും ഇറങ്ങി…

ഏട്ടൻ കയറുന്നില്ലേ…..ഭദ്ര..

ഇല്ല ഡാ….. രാവിലെ ഇവിടെ ഇറങ്ങി നിന്ന മതി ഞാൻ പിക്ക് ചെയ്തോളാം…..അവളെ നോക്കി ചിരിയോടെ പറഞ്ഞു.

കാശി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം…. വീട്ടിൽ തത്കാലം നീ ഇവിടെ നിന്ന്ഓഫീസിൽ വരും എന്ന് പറയാം……ഹരി കാശിയെ നോക്കി പറഞ്ഞുകൊണ്ട് വണ്ടി എടുത്തു പോയി…….

ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് പോയി വാതിൽ തുറന്നു അകത്തു കയറി കാശിയും അവളുടെ പിന്നാലെ അകത്തേക്ക് കയറി…….

കുടിക്കാൻ എന്തെങ്കിലും വേണോ…അവൻ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ചോദിച്ചു.

മ്മ്…….ഒന്ന് മൂളിയിട്ട് മുറിയിലേക്ക് പോയി… ഭദ്ര ബാഗും ഫോണും മേശയുടെ പുറത്ത് വച്ചിട്ട് വേഗം അടുക്കളയിലേക്ക് പോയി….. കാശി ഷർട്ട് അഴിക്കാൻ തുടങ്ങുമ്പോൾ ആണ് ഭദ്ര  ജ്യൂസുമായി കയറി വന്നത്….

ജ്യൂസ് ടേബിളിൽ വച്ചിട്ട് അവനെ ഷർട്ട് അഴിക്കാൻ അവൾ സഹായിച്ചു……വേറെ ഷർട്ട്‌ എടുത്തു കൊടുത്തു……

ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം…..അവൻ അതും പറഞ്ഞു ബാത്‌റൂമിലേക്ക് കയറി.. ഭദ്ര അവന്റെ ഷർട്ട്‌ എടുത്തു കഴുകാൻ ഇട്ട് ബെഡ് ഷീറ്റ് നേരെയാക്കിയിട്ടപ്പോൾ അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു…. മുഖത്തും കൈയിലും കഴുത്തിലും ഒക്കെ വെള്ളം പറ്റിപിടിച്ചു ഇരിപ്പുണ്ട് ഭദ്ര അവന്റെ കൈയിൽ നിന്ന് ടൗൽ വാങ്ങി മുഖമൊക്കെ തുടച്ചു കൊടുത്തു പോകാൻ തുടങ്ങിയതും കാശി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു…..ഭദ്ര മിണ്ടാതെ അടങ്ങി നിന്നു.

എന്താ ഡി ഭദ്രകാളി നിന്റെ നാവ് ആരെങ്കിലും കൊണ്ട് പോയോ……ചോദിച്ചു തീർന്നതും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു കാശി പോലും ഞെട്ടി പോയി….കാശിക്ക് ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം തോന്നി.

എന്താ ഡീ… ഞാൻ തട്ടി പോകാത്തതിൽ ഉള്ള സങ്കടം ആണോ…..ഭദ്ര പെട്ടന്ന് അവന്റെ വാ പൊത്തിപിടിച്ചു….

എനിക്ക് വേറെ ആരൂല്ല കാശി നീ മാത്രേ ഉള്ളു…. നിനക്ക് എന്തെങ്കിലും പറ്റിയ പിന്നെ ഞാൻ ജീവനോടെ കാണില്ല…….ഭദ്ര വീണ്ടും കരയാൻ തുടങ്ങി കാശി അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു…

ഞാൻ ചുമ്മാ പറഞ്ഞത ഡി….. നിന്നെ വിട്ട് ഞാൻ എങ്ങും പോകില്ല പോകുന്നെങ്കിൽ നിന്നെയും കൊണ്ടേ പോകൂ…കാശി ചിരിയോടെ പറഞ്ഞു ഭദ്ര അവനിൽ നിന്ന് അകന്നു മാറി നേരെ നിന്നു….

നിനക്ക് പോകുമ്പോൾ ഒറ്റക്ക് പോയാൽ പോരെ കാലനാഥാ…..അവൾ കുറുമ്പോടെ ചോദിച്ചു.

അയ്യടാ അങ്ങനെ ഇപ്പൊ നീ ഞാൻ ഇല്ലാതെ ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കണ്ട….കാശിയും കുറുമ്പോടെ പറഞ്ഞു…പിന്നെ അവനോട് കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ട് പുറത്തേക്ക് പോകാൻ തുടങ്ങിയതും കാശി അവളുടെ കയ്യിൽ പിടിച്ചു……

എന്താ കാശി……

എനിക്ക് നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *