താലി, ഭാഗം 44 – എഴുത്ത്: ലക്ഷ്മി ശ്രീനു

എന്താ കാശി എന്താ പറയാൻ ഉള്ളത്…..ഭദ്ര അവന്റെ അടുത്തേക്ക് ഇരുന്നു.

ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ക്ഷമയോടെ കേൾക്കണം….ഭദ്രയുടെ കൈയിൽ കാശി മുറുകെ പിടിച്ചു….

എന്താ കാശി……..ഭദ്ര സംശയത്തിൽ അവനെ നോക്കി.

നിന്നോട് ഞാൻ അന്ന് പറഞ്ഞില്ലേ നീ അനാഥ അല്ലെന്ന് അത് സത്യം ആണ്….. നിനക്ക് ഒരു അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ട്….. പക്ഷെ അവർ ഒക്കെ ജീവനോടെ ഉണ്ടോ എവിടെ ആണ് എന്നൊന്നും എനിക്ക് അറിയില്ല………. പിന്നെ ഒരു കാര്യം നീ എന്റെ സ്വന്തം മുറപ്പെണ്ണ് ആണ് എന്റെ അപ്പച്ചിയുടെ മോള്……..കാശി അവളെ നോക്കാതെ എല്ലാം പറഞ്ഞു.

ഭദ്ര കണ്ണും നിറച്ചു അവനെ നോക്കി ഇരിപ്പുണ്ട്……കാശി അവളുടെ കൈയിൽ മുറുകെ പിടിച്ചു……..

ഞാൻ ഇതൊക്കെ നിന്റെ ഡയറിയിൽ നിന്ന് അറിഞ്ഞത് ആണ്…. കൂടുതൽ കാര്യങ്ങൾ അറിയാൻ ആണ് ആ ഓർഫനെജ് വരെ പോയത് പക്ഷെ അവിടെ നിന്നെ ഏൽപ്പിച്ചു പോയത് ഒരു വൈദ്യൻ ആണ് ഒപ്പം ഒരു ഡയറി ആ ഡയറി ആണ് നിന്റെ കൈയിൽ ഉള്ളത് പിന്നെ നിനക്ക് ശ്രീഭദ്ര എന്ന് പേര് വയ്ക്കാനും പറഞ്ഞു അത്രയും വിവരം ആണ് അവിടുന്ന് കിട്ടിയത്….

കാശി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു….

ഇതൊക്കെ എന്തിനാ കാശി എന്നോട് ഇപ്പൊ പറഞ്ഞത്……അവൾ കണ്ണുകൾ തുടച്ചു അവനോട് ചോദിച്ചു.

എനിക്ക് അറിയില്ല…. ഇപ്പൊ ഇതൊക്കെ നിന്നോട് പറയണമെന്ന് തോന്നി…നമുക്ക് അവരെ കണ്ടു പിടിക്കണ്ടേ……കാശി ചോദിച്ചു.

എന്തിനാ നിന്റെ പ്രതികാരം കഴിഞ്ഞു അവരുടെ അടുത്തേക്ക് എന്നെ ഏൽപ്പിക്കാൻ ആണോ…….കാശി അവളുടെ ദേഹത്ത് നിന്ന് കൈ എടുത്തു….

നീ എന്താ ഉദ്ദേശിച്ചത്…….കാശി ഗൗരവത്തിൽ ആയി.

നിനക്ക് എന്നോട് പ്രതികാരം ചെയ്യണ്ടേ കാശി….. നിന്റെ ലക്ഷ്യം നേടാൻ ആകാതെ നിന്റെ സ്വപ്നങ്ങൾ ഒക്കെ തല്ലി തകർത്തവൾ അല്ലെ ഞാൻ അപ്പൊ പിന്നെ നിനക്ക് എന്നോട് സ്നേഹം പ്രേമം അനുകമ്പ ഇതൊക്കെ ഉണ്ടാകോ…. പകയും പ്രതികാരവും അല്ലെ കാണേണ്ടത്…ഭദ്ര പറഞ്ഞു കാശിയുടെ മുഖം വലിഞ്ഞു മുറുകി അവൻ അവളുടെ കൈയിൽ ദേഷ്യത്തിൽ പിടിച്ചു എണീപ്പിച്ചു……

ഇറങ്ങി പോ-ടീ……ഇനി എന്റെ മുന്നിൽ വന്നാൽ…. പോ- ടീ……കാശി അവളെ പിടിച്ചു മുറിക്ക് പുറത്ത് ഇറക്കി വിട്ടു ഡോർ അടച്ചു…..

(ലവന്റെ ദേഹത്ത് അന്യൻ കൂടി…. ഒരു വിധത്തിൽ അവൻ കരക്ക് അടുത്ത് വരുമ്പോൾ ഇവൾ അത് നശിപ്പിക്കും….)

ഭദ്ര ഒരു ചിരിയോടെ അടുക്കളയിലേക്ക് പോയി……കാരണം ഭദ്ര അന്ന് രാത്രി ആ ഡയറി വായിച്ചിരുന്നു അതിൽ അതികം ഒന്നും എഴുതിയിട്ടില്ല ആകെ കുറച്ചു കാര്യങ്ങൾ മാത്രം അതുകൊണ്ട് ആണ് കൂടുതൽ ഞെട്ടൽ ഒന്നും തോന്നാത്തത് പക്ഷെ അവൻ പെട്ടന്ന് പറഞ്ഞപ്പോൾ തന്നെ കൊണ്ട് ആക്കുവോ എന്നൊരു ഭയം സങ്കടം അങ്ങനെ എന്തൊക്കെയോ അവളുടെ ഉള്ളിൽ നിറഞ്ഞു…

കാശി ദേഷ്യത്തിൽ ബെഡിലേക്ക് കിടന്നു..

അവളെ കൊണ്ട് ആക്കും പോലും…. എനിക്ക് അവളോട് പ്രതികാരം ആണെന്ന്……. അവളുടെ കോപ്പിലെ പ്രതികാരം….. എങ്ങനെ എങ്കിലും ഉള്ളിൽ ഉള്ളത് പറയാം എന്ന് വിചാരിച്ചാൽ അവളുടെ കോപ്പിലെ വർത്താനം അതിന്റെ നാവ് ഒന്ന് കുറച്ചു നേരം അടക്കി വയ്ക്കാൻ വല്ല വഴിയും ഉണ്ടോ എന്തോ…അവളുടെ പ്രതികാരം…കാശി സ്വയം പിറുപിറുത്തു……

സത്യത്തിൽ കാശിക്ക് അവളോട് ഉള്ള പ്രതികാരവും ദേഷ്യവും ഒക്കെ കഴിഞ്ഞു…അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ അവൾ ചെയ്തത് തന്നെ ആകും താനും ചെയ്യുന്നത് ആ സാഹചര്യത്തിൽ അത് ഒക്കെ പറഞ്ഞു തീർത്തു അവളോട് അവന്റെ ഉള്ളിൽ ഉള്ള പ്രണയം തുറന്നു പറയാൻ തുടങ്ങിയപ്പോൾ ഒക്കെ ഓരോ പ്രശ്നം ആണ്…… അതിൽ ഏറ്റവും വല്യ പ്രശ്നം അവളുടെ നാവ് തന്നെ ആയിരുന്നു……..

കാശി ഓരോന്ന് ആലോചിച്ചു കിടന്നു മയങ്ങി പോയി…… ഭദ്ര രാത്രി കാവേരിയോടും അമ്മയോടും വരണ്ട എന്ന് വിളിച്ചു പറഞ്ഞു……..

രാത്രി കാശിക്ക് കഴിക്കാൻ ഉള്ള ഭക്ഷണം എടുത്തു അവൾ മുറിയിലേക്ക് പോയി ഡോർ ലോക്ക് അല്ല എന്ന് കണ്ടു ഭദ്ര അകത്തേക്ക് കയറി കാശി നല്ല ഉറക്കം ആണ്…….. ഭദ്ര ശബ്ദം ഉണ്ടാക്കാതെ ഭക്ഷണം ടേബിളിൽ വച്ചിട്ട് അവന്റെ അടുത്ത് പോയിരുന്നു…..

അയ്യോ കിടക്കണ കിടപ്പ് കണ്ടാൽ എന്ത് പാവം ആണ് കാലനാഥൻ…. പക്ഷെ ഈ തിരുവ തുറന്നാൽ…. ഒറ്റ അടിക്ക് അങ്ങ് കൊല്ലാൻ തോന്നും കാട്ടാളൻ….. അലർച്ചയോ ഉണ്ടക്കണ്ണൻ എന്റെ പത്തു പിള്ളേർക്ക് അച്ഛൻ ആയി നിന്നെ വേണം അതുകൊണ്ട് മാത്രം ഒന്നും ചെയ്യുന്നില്ല അല്ലെങ്കിൽ ഇപ്പൊ തന്നെ കൊന്നേനെ കാലനാഥൻ………അവന്റെ അടുത്ത് പോയിരുന്നു ശബ്ദം കുറച്ചു പറഞ്ഞു.
പെട്ടന്ന് കാശി ഒന്ന് അനങ്ങി ഭദ്ര ഞെട്ടി എണീറ്റ് നേരെ നിന്നു….

ഡാ…..കാശി….. ഡാ കാശി…. എണീക്ക്…കാശിയെ കുലുക്കി വിളിച്ചു. അവൻ മുഷിച്ചിലോടെ കണ്ണ് തുറന്നു.

എന്താ ഡി പുല്ലേ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നീ……കാശി അലറി കൊണ്ട് എണീറ്റ് നേരെ ഇരുന്നു.

നീ ഉറങ്ങിയത് ഒക്കെ മതി…. എണീറ്റ് ഫ്രഷ് ആയിട്ടു വാ ഭക്ഷണം കഴിക്കാം….

എനിക്ക് ഒന്നും വേണ്ട നീ തന്നെ കഴിച്ചോ… എണീറ്റ് പോടീ…..അവൻ വീണ്ടും ചൂടായി..

ദേ…. ഞാൻ പറയുന്നത് അനുസരിച്ച നിനക്ക് കൊള്ളാം അല്ലെങ്കിൽ എന്റെ ശെരിക്കും സ്വഭാവം നീ അറിയും….. എണീറ്റ് പോകുന്നോ ഞാൻ നിന്റെ അച്ഛനെ വിളിക്കണോ ഇങ്ങോട്ടു……

നീ എന്താ ഡി പുല്ലേ എന്നെ ഭീഷണി പെടുത്തുവാണോ…..

ആണെങ്കിൽ…..

ആണെങ്കിൽ നിന്റെ…..

ഞാൻ അച്ഛനെ വിളിച്ചു വിവരം പറയണോ നീ എണീറ്റ് ഫ്രഷ് ആയി വരുന്നോ…… എനിക്ക് കഴിച്ചു നേരത്തെ കിടക്കണം……ഭദ്ര കടുപ്പിച്ചു പറഞ്ഞു.

ഇതിനെയൊക്കെ എടുത്തു…..കാശി അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് എണീറ്റ് ബാത്‌റൂമിൽ കയറി…..

കുറച്ചു കഴിഞ്ഞു കാശി ഇറങ്ങി വരുമ്പോൾ ഭദ്ര ഫോണും നോക്കി ഇരിപ്പുണ്ട്……. അവൻ വന്നു ബെഡിൽ ഇരുന്നു……

ഭക്ഷണം എടുത്തു വയ്ക്ക് ഞാൻ ദ വരുന്നു….

നീ ഒരിടത്തും വരണ്ട നിനക്ക് ഉള്ളത് ഞാൻ ദ കൊണ്ട് വച്ചിട്ടുണ്ട്…..ഭക്ഷണം ചൂണ്ടി കാണിച്ചു ഭദ്ര പറഞ്ഞു.

കാശി അത് എടുക്കാൻ എണീറ്റതും അവൾ അവനെ അവിടെ പിടിച്ചിരുത്തി…അവന് വാരി കൊടുക്കാൻ തുടങ്ങി……. അവൻ വാ തുറക്കാതെ അവളെ നോക്കി….

എന്റെ സൗന്ദര്യം പിന്നെ ആസ്വദിക്കാം വാ തുറക്ക്……

എന്താ നിന്റെ ഉദ്ദേശം…. കുറച്ചു സമയം ആയല്ലോ തുടങ്ങിയിട്ട്…..

നിന്നെ കൊല്ലാൻ ഉള്ള വിഷം ഇതിൽ ഉണ്ട് ഇത് തന്നു നിന്നെ കൊന്നിട്ട് നിന്റെ സ്വത്തും പണവും കൊണ്ട് നാട് വിടണം അത് ആണ് ഉദ്ദേശം……..

ഡീീ…..

കിടന്നു അലറാതെ ഇത് കഴിക്കാൻ നോക്ക് ഇതൊക്കെ മാറിയിട്ട് പ്രതികാരം ചെയ്യാൻ ഉള്ളത് ആണ്…..അവൾ കളി ആയി പറഞ്ഞു.

ഭദ്ര……

അലറണ്ട കാശി….. ഇത് നീ എന്നെ ഊട്ടിയല്ലോ രണ്ടുമൂന്നു പ്രാവശ്യം അതിന് പകരം ആണെന്ന് കൂട്ടിയ മതി…. അല്ലാതെ ഭാര്യയുടെ കടമ എന്ന് പറഞ്ഞ നീ സമ്മതിച്ചു തരില്ലലോ…….കാശി പിന്നെ ഒന്നും മിണ്ടാൻ പോയില്ല ഭദ്ര ചിലക്കാൻ തുടങ്ങിയ നിർത്താൻ പാട് ആണെന്ന് അവനറിയാം….

ഭദ്ര ഒരു കൊച്ച് കുഞ്ഞിനെന്ന പോലെ അവനെ ഊട്ടി അവന്റെ മെഡിസിൻ ഒക്കെ കൊടുത്തു കിടത്തിയിട്ട് അടുക്കളയിലേക്ക് തിരിച്ചു പോയി. അവൾ കഴിച്ചു അടുക്കളയിലെ ജോലി ഒക്കെ പെട്ടന്ന് ഒതുക്കി കിടക്കാൻ ആയി വന്നു കാശി അവൾക്ക് കിടക്കാൻ ഒതുങ്ങി കൊടുത്തു…..

വേണ്ട കാശി….. ഞാൻ ഇവിടെ കിടന്നോളാം…. എനിക്ക് ഇത് ആണ് സുഖം…. ഗുഡ് നൈറ്റ്‌……. കാശി ഒന്നും മിണ്ടാൻ പോയില്ല…. ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് കിടന്നു…

ഹരി ബാൽക്കണിയിൽ നിൽക്കുമ്പോ ആണ് അവന് പെട്ടന്ന് കാശിയുടെ കാര്യം ഓർമ്മ വന്നത്…… അപ്പോൾ തന്നെ ഭദ്രയുടെ ഫോണിലേക്ക് വിളിച്ചു……

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഭദ്ര എണീറ്റ് ടേബിളിൽ നിന്ന് ഫോൺ എടുത്തു….

ഹലോ…..

ഭദ്ര ഞാൻ ഹരി ആണ്…..

അത് എനിക്ക് മനസ്സിലായി സാർ…. എന്താ സാർ ഈ നേരത്ത്…..

ഡീീീ…….. കാശി കിടന്നോ എങ്ങനെ ഉണ്ട് അവന്….

അഹ് അത് അറിയാൻ ആണോ….. അവൻ കഴിച്ചു കിടന്നു… എങ്ങനെ ഉണ്ട് എന്ന് ചോദിച്ച നാവിനു കുഴപ്പം ഒന്നുല്ല കൈ ചെറിയ വേദന ഉണ്ട്…..കാശിയെ എത്തി നോക്കി ആണ് പറച്ചിൽ.

രണ്ടും കൂടെ വീണ്ടും തുടങ്ങിയോ….

ഏയ്യ്…. ഏട്ടൻ കഴിച്ചോ……

ഞാൻ കഴിച്ചു ദ കിടക്കാൻ പോവാ…..

ആണോ…. എന്ന ശരി ഗുഡ് നൈറ്റ്‌ ഉറക്കം വന്നു കണ്ണുകളെ മാടി മാടി വിളിക്കുന്നു സാർ……

ഈ പെണ്ണ്… ശരി ശരി ഗുഡ് നൈറ്റ്‌….ഹരി ചിരിയോടെ കാൾ കട്ട്‌ ആക്കി തിരിഞ്ഞതും മുന്നിൽ ശിവ.

ആരെയാ വിളിച്ചത്….അവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു.

ഭദ്രയെ…..

എന്താ അവളോട് ഈ രാത്രി ഒരു സംസാരം…….

എനിക്ക് അവളോട് പലതും സംസാരിക്കാൻ ഉണ്ടാകും…. അതൊക്കെ നീ അന്വേഷിക്കുന്നത് എന്തിനാ……

ഓഹ് ഇപ്പൊ അങ്ങനെ ആണോ….. അല്ല അവളോട് വല്ലാത്ത സ്നേഹവും ഒലിപ്പീരുമൊക്കെ ആണല്ലോ….. അവൾക്ക് കാശിയെ മടുത്തോ അതോ……പറഞ്ഞു പൂർത്തിയാക്കിയില്ല അതിന് മുന്നേ ഹരിയുടെ കൈ അവളുടെ കവിളിൽ വീണു……. ശിവ ദേഷ്യത്തിൽ അവനെ നോക്കി…..

അവളെ പറഞ്ഞപ്പോൾ പൊള്ളിയോ…. അവൾ ആരാ ഏട്ടന്റെ എന്നേക്കാൾ സ്നേഹമാണല്ലോ ഇന്നലെ വന്ന അവളോട്……ശിവ അലറി.

പൊള്ളും….. അതെ നിന്നെക്കാൾ എന്ത് കൊണ്ടും എന്റെ അനിയത്തി ആകാൻ യോഗ്യത അവൾക്ക് ഉണ്ട്…… നീ ഇതുവരെ സ്നേഹത്തോടെ നിന്റെ കാര്യം നേടാൻ അല്ലാതെ ഏട്ടാ എന്ന് വിളിച്ചിട്ടുണ്ടോ ഡി……..കാശിയെ നേടാൻ ഒരു പാവ ആക്കി എന്നെ നിർത്തിയിട്ട് ഇപ്പൊ വേണ്ടധീനം പറയുന്നോ…..ഹരിയുടെ ഇങ്ങനെ ഒരു മുഖം ശിവ ആദ്യമായി കാണുകയായിരുന്നു…

ഒരു കാര്യം പറഞ്ഞേക്കാം…. ഇനി എന്റെ കൊച്ചിനെ കുറിച്ച് നിന്റെ ഈ വൃത്തികെട്ട നാവ് കൊണ്ട് എന്തെങ്കിലും പറഞ്ഞാൽ…….ശ്രീഹരിയുടെ ശരിക്കും ഉള്ള മുഖം എന്റെ അനിയത്തി കാണും…… ഹരി ദേഷ്യത്തിൽ മുറിയിലേക്ക് കയറി പോയി…… ശിവ ഭദ്രയോട് ഉള്ള പക ഉള്ളിൽ നിറച്ചു അച്ഛന്റെ അടുത്തേക്ക് പോയി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *