കുറച്ചു കഴിഞ്ഞു ഭദ്ര കണ്ണ് തുറന്നു നോക്കി മുന്നിൽ കാണുന്ന കാഴ്ച സത്യമോ മിഥ്യയോ എന്നറിയാതെ അവൾ കുഴങ്ങി…മുന്നിൽ വലയും പൊടിയും പിടിച്ചു കിടക്കുന്ന മുറി അല്ലാതെ നേരത്തെ മുന്നിൽ കണ്ട പോലെ തീയോ പുകയോ ഇല്ല എന്തിന് വാതിൽ പോലും അടഞ്ഞിട്ടില്ല….. ഭദ്ര പേടിയോടെ എണീറ്റ് ചുറ്റും നോക്കി…. ചുവരിൽ തൂക്കിയെക്കുന്ന നിറയെ ഫോട്ടോകൾ കണ്ടു ഭദ്ര അതിന്റെ അടുത്തേക്ക് പോയി……അപ്പോഴും പുറത്ത് മഴ ശക്തമായ് തന്നെ പെയ്യുന്നുണ്ടായിരുന്നു… അവൾ അതിൽ പൊടിയും മാറാലയും നിറഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോ ചുവരിൽ നിന്ന് ഇളക്കി എടുത്തു……ആ ഫോട്ടോ അവൾ അവളുടെ കൈകൊണ്ടും ടോപ്പ് കൊണ്ടും തുടച്ചു…ആ ചിത്രത്തിലെ മുഖം വ്യക്തമായ് അവൾക്ക് മുന്നിൽ തെളിഞ്ഞതും പുറത്ത് ഏതോ ഒരു വന്മരം നിലം പതിച്ചു…
ആഹ്ഹ്…. കൈയിൽ ഇരുന്ന ഫോട്ടോയിലേക്ക് ചോരത്തുള്ളികൾ പടരുന്നത് കണ്ടു ഭദ്ര നിലവിളിച്ചുകൊണ്ട് ആ ഫോട്ടോ താഴെയിട്ടു…
ഭദ്ര കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു….പതിയെ കണ്ണ് തുറന്നു ഭദ്ര ആ ചുവരിൽ ഇരുന്ന അടുത്ത ഫോട്ടോ എടുത്തു ധൈര്യം സംഭരിച്ചു ആ ഫോട്ടോ തുടച്ചു വൃത്തിയാക്കി…അത് കാശിയുംദേവനും ആയിരുന്നു……
അഹ് ഇത് കൊള്ളാല്ലോ നല്ല ഫോട്ടോ ആണല്ലോ…… അപ്പോൾ ഇത് ദേവട്ടന്റെയും ഏട്ടത്തിയുടെയും മുറി ആണ്….. അപ്പോൾ അവർ ഒക്കെ എവിടെ……. എന്താ ഈ മുറി ഇങ്ങനെ അടച്ചു പൂട്ടി ഇട്ടത്….അവൾ സ്വയം ചോദിച്ചു കൊണ്ട് ഒന്ന് കൂടെ ആ മുറി മുഴുവൻ ഒന്ന് നോക്കി…
പിന്നെ ഫോണിലേക്ക് സമയം നോക്കി രണ്ട്മണി കഴിഞ്ഞു….ഭദ്രക്ക് ആണെങ്കിൽ ഉറക്കം വരുന്നില്ലായിരുന്നു അവൾ ചൂൽ എടുത്തു ആ മുറി അടിച്ചു വാരാൻ തന്നെ തീരുമാനിച്ചു……. (ഇവൾക്ക് ഭ്രാന്ത് ആണ് സൂർത്തുക്കളെ….)
ഭദ്ര രണ്ട് മണിക്കൂർ കഷ്ടപെട്ടു അവിടെ മുഴുവൻ അടിച്ചു വാരി വൃത്തിയാക്കി അവിടെ മുഴുവൻ കഴുകി ഇറക്കി…… ചുറ്റും ഒന്ന് നോക്കി…..
അഹ് ഇപ്പൊ എന്താ ഭംഗി കാണാൻ….സ്വയം പറഞ്ഞു കൊണ്ട് ഭദ്ര പുറത്ത് സോഫയിൽ വന്നിരുന്നു….
ഇവിടെ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്….. ആരോ ഒരാൾ ഇവിടെ ഇല്ലേ….. ഇനി വല്ല പ്രേതവും…… ഏയ്യ് അങ്ങനെ എങ്കിൽ കാശി എന്നെ ഇവിടെ ഒറ്റക്ക് ആക്കി പോവോ……. ഏയ്യ് ഇല്ല അല്ല കാശി ആ മുറി തുറക്കരുത് എന്ന് പറഞ്ഞത് ഇനി…..ഭദ്ര ഓരോന്ന് ആലോചിച്ചു അവിടെ ഇരുന്നു ഉറക്കം പിടിച്ചു…
**********************
കതകിൽ തട്ടി ഉള്ള വിളികേട്ട് മാധവൻ കണ്ണ് തുറന്നു….ലൈറ്റ് ഓൺ ആക്കി സമയം നോക്കി നാലര കഴിഞ്ഞു നേരം വെളുത്തു വരുന്നേ ഉള്ളു….
മാധവേട്ട…..ഭാര്യ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു.
പേടിക്കണ്ട….. ഇനിയും ഇങ്ങനെ ഒളിച്ചു ജീവിക്കാൻ ആകില്ല…..മാധവൻ പോയി വാതിൽ തുറന്നു….അപ്പോഴേക്കും രണ്ടുമൂന്നുപേർ അകത്തേക്ക് വന്നു….
അവൾ എവിടെ……..മാധവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ചോദിച്ചു….
അറിയില്ല…..മാധവൻ പറഞ്ഞു തീരും മുന്നേ അയാളുടെ കവിളിൽ അടി വീണിരുന്നു…
പറയെടാ…അവൾ എവിടെ ഡാ….. നീ അറിയാതെ അവൾ എവിടെയും പോകില്ല….
അയ്യോ….ഒന്നും ചെയ്യല്ലേ….. അവൾ ഇവിടെ ഇല്ല…അവളെ കാണാതായിട്ട് ഒരുപാട് നാൾ ആയി. മാധവന്റെ ഭാര്യ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു…..
അവന്മാർ അയാളെ വിട്ട് അവരുടെ മുടിയിൽ ചുറ്റിപിടിച്ചു…
പറയ്…അവൾ എവിടെ…..കഴിഞ്ഞ നാല് വർഷമായ് നിന്റെ ഒക്കെ പിന്നാലെ ഇങ്ങനെ അലയാൻ തുടങ്ങിയിട്ട്……. സത്യം പറഞ്ഞോ ഇല്ലെങ്കിൽ രണ്ടിനെയും കൊന്നു കത്തിക്കും……..
സത്യമാണ് അന്ന് നിങ്ങൾ അവിടെ വന്നപ്പോൾ അവളെ ഞങ്ങൾ പറഞ്ഞു അയച്ചിരുന്നു പിന്നെ… പിന്നെ അവൾ ഞങ്ങളെ തേടി വന്നിട്ടില്ല….. സത്യം……
അവർ കരഞ്ഞു കൊണ്ട് പറഞ്ഞു……….
അതിൽ ഒരുത്തൻ ഫോൺ എടുത്തു ആരെയോ വിളിച്ചു…..
മാഡം…… ഇവർ പറയുന്നത് സത്യമാണെന്ന് തോന്നുന്നു ഞങ്ങൾ ഇവിടെ മുഴുവൻ അന്വേഷിച്ചു അങ്ങനെ ഒരു പെണ്ണ് ഇവിടെ വന്നിട്ടില്ല…..
മ്മ്……
ഇവരെ……
ഫിനിഷ്…… ഒരു തെളിവും ഉണ്ടാകരുത്…..അത്രയും പറഞ്ഞു ആ സ്ത്രീ കാൾ കട്ട് ആക്കി….
ഇവരെ തീർത്തേക്ക് ഒരു തെളിവും ഉണ്ടാകരുത് എന്ന് ആണ് മാഡം പറഞ്ഞത്………മാധവൻ ഭാര്യയെ ചിരിയോടെ നോക്കി അവർക്ക് അറിയാമായിരുന്നു ഇങ്ങനെ ഒരു മരണം ആകും അവർക്ക് ദൈവം കാത്തുവച്ചത് എന്ന്….. സ്വന്തം സഹോദരിയെ പോലെയും സഹോദരനെ പോലെയും കണ്ടവർക്ക് കൊടുത്ത വാക്ക് മരണം വരെ കാത്ത്സൂക്ഷിക്കാൻ പറ്റിയ സന്തോഷം ഉണ്ടായിരുന്നു അവർക്ക്…
ഇത് കുടിക്ക്……ഗു- ണ്ടകളിൽ ഒരുവൻ രണ്ടുപേർക്കും ഓരോ ഗ്ലാസ് ജ്യൂസ് നീട്ടി…രണ്ടുപേരും ഒരു മടിയും കൂടാതെ അത് വാങ്ങി കുടിച്ചു….. അധികം വൈകാതെ തന്നെ വായിൽ നിന്ന് നുരയും പതയും വന്നവർ പിടച്ചിലോടെ താഴെക്ക് വീണു……….
ഒരു ആ- ത്മഹത്യ കത്തു കൂടെ എഴുതി അവിടെ വച്ചേക്ക്……കൂടെ ഉള്ളവരോട് പറഞ്ഞു ഗു- ണ്ടതലവൻ പുറത്തേക്ക് ഇറങ്ങി……
********************
രാവിലെ കാശി ഓഫീസിൽ പോകാൻ റെഡി ആയികൊണ്ട് ഇരിക്കുമ്പോൾ ആണ് അവനെ തേടി ഒരു ഫോൺ കാൾ വന്നത്….കാശി ഞെട്ടലോടെ ഫോണും എടുത്തു പുറത്തേക്ക് ഓടി…വേഗം കാർ എടുത്തു പോകുകയും ചെയ്തു…..
എന്ത് പറ്റി വല്യച്ച കാശി നേരത്തെ പോയല്ലോ…
അറിയില്ല എന്തെങ്കിലും കാര്യം കാണും… മഹിയും അവൻ പോയ വഴിയേ നോക്കി പറഞ്ഞു…
കാശി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു…..
സാർ…
ഇരിക്കു…… നിങ്ങൾ ആണോ ഈ കാശിനാഥൻ….si കാശിയെ നോക്കി ചോദിച്ചു.
അതെ സാർ……
ദ ഈ ഫോട്ടോയിൽ കാണുന്നവരെ അറിയോ…..മാധവന്റെയും കല്യാനിയുടേയും ഫോട്ടോ ആയിരുന്നു അത്.
അറിയാം സാർ…..
എങ്ങനെ…..
എന്റെ ഓഫീസിൽ ഒരു ജോലി ശരി ആക്കി കൊടുക്കോ എന്നറിയാൻ ഇടക്ക് കണ്ടിരുന്നു…
ഇവരെ ഇന്നലെയോ മറ്റോ കാണുകയോ വിളിക്കുകയോ ചെയ്തിരുന്നോ…..
ഇന്നലെ വിളിച്ചിരുന്നു പക്ഷെ എനിക്ക് കാൾ എടുക്കാൻ പറ്റിയില്ല സാർ ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു…..
മ്മ്മ്….. ഇവർ രണ്ടുപേരും ആ-ത്മഹത്യ ചെയ്തു ഇന്നലെ രാത്രി…അവസാനം വിളിച്ച കാൾ ലിസ്റ്റിൽ നിന്ന് ആണ് നിങ്ങടെ നമ്പർ കിട്ടിയത്…കാശി ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത് കാരണം ഭദ്രയെ കുറിച്ച് എന്തൊക്കെയോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു ഇന്ന് കാണാം എന്നും പറഞ്ഞത് ആയിരുന്നു…
സാർ ബോഡി……
അതൊക്കെ ഫോര്മാലിറ്റിസ് തീർത്തു പൊതുസ്മാശനത്തിലേക്ക് കൊണ്ട് പോയി….ബന്ധുക്കൾ ആരുമില്ല തേടി വരാൻ കാത്തിരിക്കാനോ ഓർത്ത് കരയാനോ ആരുമില്ല ജീവിതം മടുത്തു….എന്ന് എഴുതിയ ഒരു ആ-ത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു…….
ശരി സാർ……കാശി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു എങ്ങനെ ഇനി അപ്പച്ചിയുടെഅടുത്ത് എത്തും എന്ന് അറിയാതെ കാശിക്ക് ഭ്രാന്ത് പിടിച്ചു ആകെ ഉള്ള പിടി വള്ളി ആയിരുന്നു മാധവൻ…
കാശി ഭദ്രയെ കാണാൻ തീരുമാനിച്ചു…..സ്റ്റേഷനിൽ നിന്ന് കാശി നേരെ മാന്തോപ്പിലേക്ക് തിരിച്ചു……
കാശി മാന്തോപ്പിൽ എത്തുമ്പോൾ അവിടെ കുറച്ചു ആളുകൾ നിൽപ്പുണ്ട് ഹരിയും ഉണ്ട് കാശി ഒന്നു പേടിച്ചു പിന്നെ വേഗം അങ്ങോട്ട് പോയി……
എന്താ ഇവിടെ……കാശിയുടെ ശബ്ദം കേട്ട് ഭദ്ര പെട്ടന്ന് പുറത്തേക്ക് വന്നു അത് കണ്ടപ്പോൾ അവന് ഒരു ആശ്വാസമായ്…..
തുടരും……