താലി, ഭാഗം 47 – എഴുത്ത്: ലക്ഷ്മി ശ്രീനു

അവന്റെ ശബ്ദം കേട്ട് എല്ലാവരും ഒതുങ്ങി കൊടുത്തു….

കാശി ഈ മരം ഒടിഞ്ഞു വീണു ഹരിയേട്ടൻ അതൊക്കെ അവരോട് വെട്ടിമാറ്റാൻ പറയുവായിരുന്നു…….അവന്റെ അടുത്തേക്ക് വന്നു ഭദ്ര പറഞ്ഞു….

ഹരിയേട്ടാ….. ഓഫീസിലേക്ക് പൊക്കോ ഇന്ന് ഞാൻ വരില്ല ഇവളുടെ ലീവും കൂടെ മാർക്ക് ചെയ്തേക്ക്….. ഹരി രണ്ടുപേരെയും നോക്കിയിട്ട് പോയി…

മരം മുറിച്ചു കൊണ്ട് പോകുന്നത് വരെ ഭദ്രയും കാശിയും പുറത്ത് തന്നെ നിന്നു അവർ അത് കൊണ്ട് പോയി കഴിഞ്ഞതും കാശിയും ഭദ്രയും വീടിനുള്ളിലേക്ക് കയറി……

അകത്തേക്ക് കയറി ഫോണും ചാവിയും ടേബിളിൽ വച്ചു തിരിഞ്ഞ കാശി കണ്ടത് ദേവന്റെ മുറിയിലേക്ക് കയറി പോകുന്ന ഭദ്രയെ ആണ്…

ഭദ്ര……… ഒരു അലർച്ച ആയിരുന്നു അത് ഭദ്ര ഞെട്ടി കൊണ്ട് കാശിയെ നോക്കി ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നു വരിഞ്ഞു മുറുകിയിട്ടുണ്ട്…

എന്താ കാശി……ചോദിച്ചു തീരും മുന്നേ അവളുടെ മുഖമടച്ചു ഒരടിയായിരുന്നു കാശി….ഭദ്ര ഞെട്ടി കൊണ്ട് അവനെ നോക്കി…. കവിളിലെ പുകച്ചിലും വേദനയും കാരണം ഭദ്രയുടെ കണ്ണ് നിറഞ്ഞു..,

കാശി…. ഞാൻ…..

നിന്നോട് ആരാ ഡി ****മോളെ ഈ മുറി തുറക്കാൻ പറഞ്ഞത്… നിനക്ക് എന്തെങ്കിലും പറഞ്ഞ തലയിൽ കയറില്ലെ….കാശി ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു.

കാശി നമ്മൾ താമസിക്കുന്ന വീട്ടിൽ ഒരു മുറി തുറന്നതിന് ആണോ നീ ഇത്രക്ക് ദേഷ്യപെടുന്നത് എന്നെ തല്ലിയത്……ഭദ്ര സൗമ്യമായ് ചോദിച്ചു.

ഒരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞ പിന്നെ അത് ചെയ്തേ അടങ്ങു എന്ന് എന്താ നിനക്ക് ഇത്ര വാശി……

ഒരു കാര്യം ചെയ്യാതെ ഇരിക്കണമെങ്കിൽ അതിന് കൃത്യമായ ഒരു കാരണം വേണം നീ അത് പറഞ്ഞോ……ഭദ്രക്ക് ദേഷ്യം വരാൻ തുടങ്ങി.

നീ കാരണം അറിഞ്ഞാലേ ഞാൻ പറയുന്നത് കേൾക്കു…..

അതെ കാരണം അറിയണം അല്ലാതെ നീ പറയുന്നത് എല്ലാം അനുസരിച്ച് ഇവിടെ കഴിയാൻ ഞാൻ നിന്റെ അടിമ അല്ല……കാശി അവളെ ദേഷ്യത്തിൽ ഒന്നു നോക്കി.

നോക്കണ്ട നീ….. എന്തുകൊണ്ട് ആ മുറി തുറക്കാൻ പാടില്ല അതിന് ഉള്ള കാരണം നീ പറഞ്ഞില്ല എങ്കിൽ എന്ത് എന്നോട് ചെയ്യരുത് എന്ന് നീ പറയുന്നോ അത് ഞാൻ ചെയ്യും…..

നീ എന്താ ഡി എന്നോട് വാശി കാണിക്കുവാണോ….

നിനക്ക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ അങ്ങനെ……

എന്ന ചെവി തുറന്നു കേട്ടോ…. എന്റെ ഏട്ടനും ഏട്ടത്തിയും വെന്തു മരിച്ച മുറി ആണ് അത് അവരുടെ ആത്മാവ് മറ്റുള്ളവർക്ക് ശല്യമായപ്പോൾ അതിനുള്ളിൽ ആവാഹിച് അടച്ചത് ആയിരുന്നു….. അവരെ ആണ് നീ ഇപ്പൊ മോചിപ്പിച്ചത്…….അവൻ ദേഷ്യത്തിൽ പറഞ്ഞു എന്നിട്ട് പോയി സെറ്റിയിൽ ഇരുന്നു….

ഭദ്ര ഞെട്ടി അത് ആയിരുന്നു അപ്പോൾ അവിടെ കണ്ട കരിയും മറ്റും ഇത് ആയിരുന്നു…….ഭദ്ര എന്തോ ഓർത്തത് പോലെ കാശിയുടെ അടുത്ത് പോയിരുന്നു…..

കാശി………..അവന്റെ മുന്നിൽ പോയി നിന്നു.

നിനക്ക് എന്നോട് ഒരല്പം ഇഷ്ടമുണ്ട് എന്ന് ഞാൻ വിശ്വസിച്ചു പക്ഷെ അത് ഇല്ല എന്ന് നിന്റെ പ്രവർത്തിയിലൂടെ നീ തെളിയിച്ചു…കാശി അവളെ കാര്യം മനസ്സിലാകാതെ നോക്കി.

നിനക്ക് എന്നോട് അടങ്ങാത്ത പ്രതികാരം ആണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ആണല്ലോ ഇവിടെ ഇങ്ങനെ ഒരു ദുരന്തം സംഭവിച്ച വിവരം എന്നിൽ നിന്ന് ഒളിച്ചു വച്ചതും എന്നെ ഇവിടെ കൊണ്ട് താമസിപ്പിച്ചതും ഒക്കെ……….

കാശി എണീറ്റു…..

അതെ….. നിന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെ ആണ് ഇവിടെ കൊണ്ട് താമസിപ്പിച്ചത്….. നീ കാരണം ആണല്ലോ അവരെ എനിക്ക് നഷ്ടമായാത് അപ്പോൾ പിന്നെ ഇവിടെ ഉള്ള ദുരന്തം ഒക്കെ നീയും അനുഭവിക്കണം……കാശി പുച്ഛത്തിൽ പറഞ്ഞു.

നിന്നോട് ഞാൻ തെറ്റ്‌ ചെയ്തു തെറ്റ്‌ ചെയ്തു എന്ന് നാഴികക്ക് നാല്പത്വട്ടം പറയുന്നുണ്ടല്ലോ അതിന് എന്ത് യോഗ്യതയ നിനക്ക് ഉള്ളത്….ഭദ്ര ദേഷ്യത്തിൽ വിരലിൽ ചൂണ്ടി അവനോട് ചോദിച്ചു.

ഡീ……..

അലറണ്ട…..  നീ ഒന്ന് ആലോചിച്ചു നോക്കിയോ എന്റെ സ്ഥാനത്തു നീ ആയാലും ചെയ്യുന്ന പ്രവർത്തിയെ ഞാൻ ചെയ്തുള്ളു എന്നിട്ടും നിനക്ക് എന്നോട് ക്ഷമിക്കാൻ ആയില്ല അതുകൊണ്ട് അല്ലെ ഞാൻ എന്ന ശല്യം ഒഴിഞ്ഞു പോണെങ്കിൽ പോട്ടെന്നു കരുതി നീ എന്നെ ഇവിടെ കൊണ്ട് താമസിപ്പിച്ചത്……

നിന്നെ പോലെ ബുദ്ധിയും ബോധവും വിവരവും ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്ന് വച്ചു മുന്നിൽ നിൽക്കുന്നവനെ കേറി കൊലപാതകി ആക്കില്ല………

ഓഹ് അതുകൊണ്ട് ആയിരിക്കും വിവരവും ബുദ്ധിയും ഒരുമിച്ച് ഉള്ള ചന്ദ്രോത്ത് മഹീന്ദ്രൻ മോനെ വിശ്വസിച്ചതും ആനയിച്ചു വീട്ടിൽ കയറ്റിയതും……

ഡീീ….. അവൻ വീണ്ടും അവളെ അടിക്കാനായി മുന്നോട്ട് വന്നു.

തൊട്ട്പോകരുത്…… ഇനി എന്റെ ദേഹത്ത് തൊട്ടാൽ എന്റെ തനി സ്വഭാവം കാശിനാഥൻ അറിയും……..അവളുടെ അലർച്ചയിൽ അവൻ ഒന്ന് പതറി…..

പിന്നെ നീ എന്നെ കൊല്ലാൻ ആണല്ലോ ഇവിടെ കൊണ്ട് താമസിപ്പിച്ചത് അതുകൊണ്ട് ഇനി മുതൽ ഞാൻ ആ മുറിയിൽ ആകും താമസിക്കുന്നത് ഞാൻ കാരണം മരിച്ചവരും ജീവിച്ചിരിക്കുന്നവരും എല്ലാവരും കൂടെ വന്നു പ്രതികാരം നടത്തട്ടെ…….അവൾ കൂടുതൽ ഒന്നും കേൾക്കാനും പറയാതെ ആ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു…… കാശി ദേഷ്യത്തിൽ അവിടെ ഇരുന്ന ജഗ്ഗും വെള്ളവും കൂടെ എടുത്തു താഴെയിട്ടു….

Past

പല്ലവി കാവിൽ വിളക്ക് കൊളുത്തി കൊണ്ട് നിൽക്കുമ്പോ ആണ് ദേവൻ വന്നത് അവനെ കണ്ടു വേഗം പ്രാർത്ഥിച്ചു വന്നു അവൾ……

ദേവേട്ടാ ചായ എടുക്കട്ടെ…..അവന്റെ ഒപ്പം അകത്തേക്ക് കയറി അവൾ ചോദിച്ചു…

വേണ്ട ഡാ എനിക്ക് ഒന്ന് കിടക്കണം നല്ല തലവേദന…..അതും പറഞ്ഞു ദേവൻ മുറിയിലേക്ക് പോയി പല്ലവി പുറത്ത് ഒക്കെ ലൈറ്റ് ഇട്ട് ഡോർ അടച്ചു അവന്റെ അടുത്തേക്ക് പോയി…..

ഇത് എന്താ ഡ്രസ്സ്‌ പോലും മാറാതെ കിടക്കുന്നെ……അവന്റെ പതിവ് ഇല്ലാത്ത ശീലം കണ്ടു ചോദിച്ചു.മറുപടി ഒന്നും ഉണ്ടായില്ല അവന്റെ ഭാഗത്തു നിന്ന്
അവൾ ടേബിളിൽ ഇരുന്ന ബാം എടുത്തു അവന്റെ നെറ്റിയിൽ പുരട്ടി കൊടുത്തു…ദേവൻ കണ്ണുകൾ അടച്ചു കിടന്നു…….

പല്ലവി അവന്റെ നെറ്റിയിൽ ഒന്ന് മുത്തി… ദേവൻ കണ്ണ് തുറന്നവളെ നോക്കി പെട്ടന്ന്….

അച്ഛനെ കണ്ടു അല്ലെ ഇന്ന്…..അവൻ എണീറ്റ് നേരെ ഇരുന്നു.

കണ്ടു പക്ഷെ അച്ഛൻ എന്നെ കാണാത്ത പോലെ പോയി….. അച്ഛന്റെ പൊന്ന്മോൻ ആയിരുന്നു ഞാൻ കാശിയെക്കാൾ ഏറെ എന്നെ ആയിരുന്നു ഇഷ്ടം എന്നിട്ടും ആരുടെയൊക്കെയോ വാക്ക് കേട്ട് ആണ് അച്ഛൻ…….. ദേവൻ ഒന്ന് നിർത്തി.

ദേവേട്ടാ….. ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് എന്നേ കൊണ്ട് കണ്ടു നില്കാൻ ആകില്ല…… ഞാൻ അച്ഛനോട് സംസാരിക്കട്ടെ…… കമ്പനിയിലെ കാര്യങ്ങൾ എനിക്കും കുറച്ചു ഒക്കെ അറിയാല്ലോ……

വേണ്ട ഡാ….. അത് ഒന്നും ശരി ആകില്ല ഞാൻ നിന്നെ കൊണ്ട് ചെയ്യിക്കുന്നത് ആണെന്ന് അച്ഛൻ കരുതും…. കാശി അവനെ എനിക്ക് ഓഫീസിൽ തിരിച്ചു കയറ്റണം…… എങ്കിലേ എന്റെ കൊച്ചിച്ചൻ എന്ന ആ വൃത്തികെട്ട മനുഷ്യനും മോനും പുറത്ത് ആകു‌………അത് പറയുമ്പോൾ ദേവനിൽ വല്ലാത്ത ഒരു വാശി നിറഞ്ഞു….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *