അർജുനും കൃഷ്ണയും അന്ന് ചെറിയ ടൗണിലേക്ക് വന്നു. കുറച്ചു പാത്രങ്ങൾ, കുറച്ചു പലവ്യഞ്ജനങ്ങൾ, വേറെയും കുറേ സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു
കൃഷ്ണ ഈ ജീവിതം ഒരിക്കൽ ജീവിച്ചിരുന്ന കൊണ്ട് അവൾക്ക് അത് വളരെ എളുപ്പമായിരുന്നു. പക്ഷെ അർജുന് എല്ലാം പുതുമ ആയിരുന്നു
ഒരു ഫോൺ കാളിൽ അവന്റെ മുന്നിൽ എല്ലാം എത്തിയിരുന്നു. അതിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുകയെ വേണ്ടു. അവന്റെ ഡ്രസ്സ് പോലും. അവൻ ഷോപ്പുകളിൽ പോയി വാങ്ങിയിട്ടില്ല. എല്ലാം കോസ്റ്റും ഡിസൈനേഴ്‌സ് ചെയ്തു കൊടുക്കും
അവന് ഫങ്ക്ഷന് അണിയേണ്ടത്, മീറ്റിംഗിന് അണിയേണ്ടത്, അവൻ ധരിക്കുന്നതെല്ലാം തീരുമാനിക്കുന്നത് അവൻ ആണെങ്കിലും അതിന്റെ മുഴുവൻ ജോലിയും ചെയ്യാൻ അവന് ആളുണ്ട്
അവൻ കുറേ വർഷങ്ങൾ ആയി കാണും ഇത് പോലെ സാധാരണ ഒരു നിരത്തിലൂടെ നടന്ന് ചെറിയ കടകളിൽ കയറി….
പക്ഷെ അത് അവന് ഇഷ്ടമായി. കൃഷ്ണ ഓരോന്നും വാങ്ങിക്കുന്നത് കൗതുകത്തോടെ നോക്കി അവൻ ഒപ്പം നടന്നു. അവൾ ഇടക്ക് വില പേശുന്നുണ്ടായിരുന്നു
“ഇത്രയ്ക്കും വില ഇല്ല ചേട്ടാ ഇത് എന്തൊരു വിലയാ. കുറച്ചു കുറയ്ക്കന്നെ. ഇത്രയും സാധനം ഒന്നിച്ചു വാങ്ങുമ്പോൾ ഡിസ്‌കൗണ്ട് തരണം കേട്ടോ. ഞാൻ ദേ അപ്പുറത് കേറാതെ ഇങ്ങോട്ട് വന്നതാണേ.”
അങ്ങനെ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ട് അവൾ ഓരോന്നും എടുത്തു
“ദേ ആ ചെറിയ പാത്രം എന്താ വില “
“ചട്ടി ഒന്നുടെ വേണം “
“ആ സ്റ്റീലിന്റെ പാത്രത്തിന്റെ വലിയ അളവിൽ ഒരെണ്ണം ഉണ്ടാവുമോ?”
“പാല് ഒഴിച്ച് വെയ്ക്കാൻ പറ്റിയ അടപ്പുള്ള ഒരു തൂക്കു പാത്രം കൂടെ “
“സ്പൂണുകൾ ഒരു നാലഞ്ചെണ്ണം വേണം പിന്നെ മൂന്നാല് തവി ചട്ടുകം “
“എന്റെ കൊച്ചേ നിർത്തി നിർത്തി പതിയെ പറ. ഓരോന്ന് എടുത്തു വെച്ചിട്ട് അടുത്തത് പറ “
കടക്കാരൻ നിന്ന് വിയർപ്പ് ഒപ്പി
“ഇങ്ങനെ പെട്ടെന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ മറന്ന് പോകും ചേട്ടാ. ചേട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്. ശ്ശെടാ ചേട്ടന് ഒരു കച്ചവടം കിട്ടിക്കോട്ടേ എന്ന് വിചാരിച്ചു വന്നത് തെറ്റായി പോയോ. എന്ന പിന്നെ ഒന്നും വേണ്ട. ഞാൻ ദോ കടയിൽ പോയി വാങ്ങിച്ചോളാം “
അയാൾ തോറ്റു. തൊഴുതു
“എന്റെ മോളെ ഒരു നിമിഷം. എനിക്ക് ഒരു ബ്രേക്ക് താ. ഒന്ന് കഴിഞ്ഞു അടുത്തത് “
അർജുൻ ചിരി വന്നിട്ട് പുറത്തേക്ക് നോക്കി നിന്നു
“എന്റെ സാറെ ഇതിങ്ങനെ തന്നെ ആണോ വീട്ടിലും. സ്വൈര്യം തരികേലെ “
അയാൾ അർജുനോട് ചോദിച്ചു
അർജുൻ ഒന്ന് നോക്കി
“അത്യാവശ്യം ഇങ്ങനെ ഒക്കെ തന്നെ. പിന്നെ അത് എനിക്കിഷ്ടമാണ്. ഇവള് മിണ്ടാതെ ഇരുന്നലാ എനിക്ക്…അല്ലേടി “
അവൻ അവളുടെ തോളിൽ. കൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ഒന്ന് കുലുക്കികൃഷ്ണ ചിരിയോട് കൂടെ ഇപ്പൊ എങ്ങനെ എന്നുള്ള ഭാവത്തിൽ കടയുടമസ്ഥനെ നോക്കി
അയാളാകട്ടെ തല കുലുക്കി”ഇങ്ങനെ ഒക്കെ പറഞ്ഞില്ലേ വീട്ടിൽ ചെല്ലുമ്പോൾ ഇടി കിട്ടുമല്ലേ? ഭാര്യയെ നല്ല പേടിയുണ്ട് “
അർജുൻ പൊട്ടിച്ചിരിച്ചു പോയി. കൃഷ്ണയും
“നിങ്ങൾ പുതിയ താമസക്കാരാണോ? ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ?”
“ചെക്കാടിയിൽ ആണ് താമസം “
“അല്ല പുതിയ താമസക്കാർ ആണോന്നാ ചോദിച്ചത് “
“അതേ മൂന്ന് ദിവസം ആയേയുള്ളു “
“ഇവിടെ ആണോ ജോലി?”
“അല്ല ഞങ്ങൾ സ്ഥലം കാണാൻ വന്നതാ. കുറച്ചു നാളുകൾ ഉണ്ടാവും അതാണ് സാധനങ്ങൾ വാങ്ങുന്നത് കൃഷ്ണയ്ക്ക് ഹോട്ടലിൽ താമസിക്കുന്നത്, ഹോട്ടലിൽ നിന്നുള്ള ഭക്ഷണം അത് വലിയ താല്പര്യമില്ല. അത് കൊണ്ട് ഒരു വീട് എടുത്തു. അങ്ങനെ ആണ് ഇതൊക്കെ വാങ്ങാൻ വന്നത്.”
അയാൾ അൽപനേരം നിശബ്ദനായി അവരെ നോക്കി നിന്നു
നല്ല ഐശ്വര്യമുള്ള ഒരു പെൺകുട്ടിയും പുരുഷനും. ഇക്കാലത്ത് സ്ഥലം കാണാൻ വരുന്നവർ ഇങ്ങനെ സാധനം വാങ്ങാറില്ല
അവർ ഒരു മാസം ഒക്കെ വന്നു നിന്ന് റിസോർട്ടിൽ താമസിച്ച് അങ്ങനെ പോകുകയേ ഉള്ളു. ആദ്യമായി ആണ് ഒരാൾ ഇങ്ങനെ
അയാൾ അവൾ പറഞ്ഞത് ഓരോന്നായി പാക് ചെയ്തു
“സ്വന്തം നാട് എവിടെയാ?”
“തിരുവനന്തപുരം “
“രണ്ടു പേരും “
“അതേ “
“എന്റെ ഭാര്യയുടെ അനിയത്തിയേ കെട്ടിച്ചേക്കുന്നത്. തിരുവനന്തപുരത്താ
ഒരിക്കൽ വന്നിട്ടുണ്ട്. നല്ല രസമുള്ള സ്ഥലം ആണ്.”
അവൻ തലകുലുക്കി
“ജോലി ആണോ. രണ്ടാൾക്കും.”
“ഇവള് ഇപ്പൊ പഠിച്ചു കഴിഞ്ഞു. എനിക്ക് ഒരു ചെറിയ ജോലി ഉണ്ട് “
അവൻ അയാൾ കൊടുത്ത ബില്ലിൽ നോക്കി പൈസ കൊടുത്തു
“കല്യാണം കഴിഞ്ഞേയുള്ളു.?”
“ഒരു വർഷം ആയി. കൃഷ്ണയ്ക്ക് ക്ലാസ്സ് ഉള്ളത് കൊണ്ട് യാത്ര അധികം പോയില്ല
അതാണ്.”
“ഹണിമൂൺ യാത്ര ആണോ?”
അയാൾ ചിരിയോടെ ചോദിച്ചു
“വേണേൽ അങ്ങനെ പറയാം “
അർജുനും ചിരിച്ചു
“വയനാട് തിരഞ്ഞെടുത്തത് ആരാ?”
“കൃഷ്ണ “
“അപ്പൊ കൊച്ചു കൊള്ളാം കേട്ടോ സാധാരണ പെൺകുട്ടികൾ വല്ല ഗോവയോ കുളു മനാലിയോ കുറച്ചു കൂടി കാശ് ഉണ്ടെങ്കിൽ സിങ്കപ്പൂർ മലേഷ്യ ഒക്കെ ആവും. ഇതിപ്പോ വയനാട്. സന്തോഷം.”
കൃഷ്ണ പുഞ്ചിരിച്ചു കൊണ്ട് സാധനങ്ങൾ അടങ്ങിയ പാക്കേറ്റ് വാങ്ങി. കുറച്ചു അവന്റെ കയ്യിൽ കൊടുത്തുകുറച്ചു അവൾ എടുത്തു
“അവിടെ നിന്ന മതിയോ ബസിനു?”
“മതി മതി. ദേ സാറെ ഇതെന്റെ നമ്പരാ. എന്റെ പേര് മധുസൂദനൻ. എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞ മതി കേട്ടോ. ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് “
“താങ്ക്യൂ,
അവൻ അത് വാങ്ങി. പിന്നെ ഇറങ്ങി
അവൻ അവളെയും ചേർത്ത് പിടിച്ചു നടന്ന് പോകുന്നത് അയാൾ അറിയാതെ നോക്കിനിന്നു പോയി
“നല്ല ചേർച്ച “
അയാൾ സ്വയം പറഞ്ഞു
“നല്ല ആൾക്കാർ ആണിവിടെ അല്ലെ അപ്പുവേട്ടാ ഏത് കടയിൽ ചെന്നാലും അവരുടെ സ്വന്തം പോലെ.. നമ്മൾ വേറെ ഒരു നാട്ടിൽ നിന്ന് വന്നതാണെന്ന് അറിയുമ്പോ എന്തൊരു സ്നേഹം ആണ്. വയനാട്ടിൽ ഒക്കെ നല്ല സ്നേഹം ഉള്ള മനുഷ്യരാണ് കൂടുതൽ എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ക്ലാസ്സിൽ ഒരു കുട്ടി വയനാട്ടിൽ നിന്നായിരുന്നു. അഭിജിത്. ഇപ്പൊ പക്ഷെ അവൻ ചെന്നൈയിൽ പോയി. അല്ലെങ്കിൽ അവനെയൊന്നു കാണാരുന്നു.”
അവൻ അവളുടെ വർത്താനം കേട്ട് നടന്നു
“നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒരു സ്നേഹം ഇല്ല മനുഷ്യർക്ക്. എല്ലാവരും തിരക്കിലാ ഓട്ടത്തിലാ. ആർക്കും ആരോടും commitment ഇല്ല
ഏത് നാട്ടിൽ നിന്ന് വന്നാലെന്താ എന്നുള്ള ചിന്ത. സ്വാർത്ഥത. അതെന്താ അപ്പുവേട്ടാ അങ്ങനെ?ഭൂപ്രകൃതിക്കനുസരിച്ചു മനുഷ്യനിൽ മാറ്റം ഉണ്ടാവുമോ?”
“ഉണ്ടാവും ” അർജുൻ പറഞ്ഞു
“പൊതുവെ വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഉള്ളവർ കേരളത്തിന്റെ മറ്റു ജില്ലകളിൽ. താമസിക്കുന്ന മനുഷ്യരേക്കാൾ നിഷ്കളങ്കരാണ്. നന്മയും സ്നേഹവും കൂടുതലുള്ളവർ. പ്രകൃതിയോട് കൂടുതൽ ഇണക്കമുള്ള ആൾക്കാർ അതിന്റെ നൻമ അവരിൽ കാണാനുമുണ്ട്. വല്ല ജില്ലകളിൽ നിന്ന് വന്നു താമസിക്കുന്നവരുടെ കാര്യം അല്ല ഞാൻ പറഞ്ഞത്. കാലങ്ങളായി അവിടെ ജീവിക്കുന്നവർ. ജനിച്ചു വളർന്നവർ. അവരുടെ കാര്യമാണ് ഞാൻ പറഞ്ഞത്. എന്ന് വെച്ച് മറ്റു ജില്ലക്കാർ മോശമാ എന്ന് അതിന് അർത്ഥം ഇല്ല. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ട്. പൊതുവെ ക്രൈം rate ഒക്കെ കുറവുള്ള ജില്ലയാണ്. മനുഷ്യന്മാരും സാധുക്കളാണ്. “
“ഉം. എനിക്കും തോന്നി. സഹായിക്കാൻ മനസ്സുള്ള മനുഷ്യരാണ് വയനാട്ടിൽ കൂടുതല്.. എനിക്കി നാട് ഇഷ്ടായി “
അവൾ അവനെ നോക്കി പുഞ്ചിരിച്ചു
ബസിൽ തിരക്ക് നന്നേ കുറവാണ്
അവൾക്ക് പഴയ ഒരു ബസ് യാത്ര ഓർമ്മ വന്നു
അന്നാണ് അർജുന്റെ യഥാർത്ഥ മുഖം ആദ്യം തന്റെ മുന്നിൽ വെളിവായത്. നടുങ്ങി പോയി. കൊ- ല്ലാൻ മടിയില്ലാത്ത ഒരു തെ’ മ്മാടി. വേറെ ആള്
പിന്നെ ഇപ്പൊ വേറെ ആള്. എന്ത് സ്നേഹമാണ്. എത്ര പാവം
അവൾ ആ മുഖം നോക്കി ഊറിച്ചിരിച്ചു. കുഞ്ഞുവാവയുടെ മുഖം. ഈ ആളാണ് കൊ- ന്നെന്ന് തന്നോട് ഏറ്റു പറഞ്ഞത്
ഒരാളെയല്ല, രണ്ടു പേരെയല്ല,vഅഞ്ചു പേരെ
കല്യാണത്തിന് മുന്നേ, കല്യാണത്തിന് ശേഷം, എല്ലാത്തിന്റെയും കാരണം താൻ
തന്നേ ഉപദ്രവിച്ചത്. അല്ലെങ്കിൽ അതിന് ശ്രമിച്ചത്. ഈശ്വര കൊ- ന്നു കാണുമോ
അതോ ചിലപ്പോൾ മനസ്സിന്റെ താളം തെറ്റിയപ്പോൾ തോന്നിയതാവുമോ. ഒരു ഭാവന പോലെ കല്പിച്ചുണ്ടാക്കിയതാകും ചിലപ്പോൾ. അങ്ങനെ ഒക്കെ മനുഷ്യൻമാരെ കൊ- ല്ലാൻ പറ്റുമോ
ഇല്ല
പോലീസ് അറസ്റ്റ് ചെയ്യും ഉറപ്പാണത്. കേരളത്തിൽ ഇതൊന്നും നടക്കില്ല. തെളിവ് എവിടെ എങ്കിലും ഉണ്ടാവും. എപ്പോഴേ ജയിലിൽ ആയേനെ
മൂന്ന് മാസങ്ങൾ കഴിഞ്ഞു
ഹൗസർജൻസിക്കിടയിൽ ആശുപത്രിയിൽ ആയി പോയത് കൊണ്ട് അത് extend ചെയ്തു
രണ്ടു മാസങ്ങൾ. പിന്നെ ഒരു മാസം ഒരുക്കങ്ങൾ ആയിരുന്നു. ഇവിടേക്ക് വരാനുള്ള ഒരുക്കങ്ങൾ. അപ്പുവേട്ടന് ഓഫീസിൽ എല്ലാം ശരിയാക്കാനുണ്ടായിരുന്നു. എല്ലാം അങ്കിളും ദുർഗ ആന്റിയും മുത്തശ്ശനും കൂടെ ഭംഗിയായി നോക്കിക്കോളും
ആറു മാസമാണ് അപ്പുവേട്ടൻ സമയം ചോദിച്ചത് അങ്കിളിനോട്. ഞാൻ ആറു മാസം എല്ലാത്തിനും അവധി കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ അങ്കിളിന്റെ മുഖം വാടി.
ഇത്ര നാളും ഞാൻ റസ്റ്റ് ഇല്ലാതെ ജോലി ചെയ്യുകയായിരുന്നു അച്ഛാ ഇനിയെങ്കിലും എന്റെ കൃഷ്ണയുടെ കൂടെ ഒരു ശല്യവും ഇല്ലാതെ ഒരിടത്തു എനിക്ക് പോകണം. പിന്നെ ഞാൻ. തിരിച്ചു വരും. പക്ഷെ ഇപ്പൊ എനിക്ക് ഒരു ബ്രേക്ക് ആവശ്ശ്യമാണ്. മനസ് ശരീരം എല്ലാം റിഫ്രഷ് ആവണം. എന്നേ ഒന്നിനും വിളിക്കരുത്.
എന്നൊക്കെ പറയുമ്പോൾ മുത്തശ്ശനാണ് ആദ്യം പിന്തുണ കൊടുത്തത്
അവൻ അവന്റെ പെണ്ണിന്റെ കൂടെ പോയി കുറച്ചു നാളുകൾ സ്വസ്ഥമായി ജീവിക്കട്ടെ ജയാ
എന്നാലും പോരാൻ നേരം അങ്കിൾ കരഞ്ഞു. അങ്കിളിന് സങ്കടം സഹിക്കാൻ വയ്യാരുന്നു
ഈ സാധനം കൂൾ ആയിട്ട് അച്ഛനെ ഒന്ന് ചേർത്ത് പിടിച്ചിട്ട് യാത്ര പറഞ്ഞു
ഇതിനു വിഷമം ഒന്നുമില്ലന്ന് തോന്നുന്നു. മനസ്സ് കാണാൻ വലിയ ബുദ്ധിമുട്ട് ആണ്
എന്തൊക്കെ ചിന്തിക്കും എപ്പോ എന്ത് പറയും പ്രവർത്തിക്കും എന്നൊക്കെ ദൈവത്തിന് മാത്രം അറിയാം
ആ ദീപു ചേട്ടൻ എന്ത് വഴക്കാണ് പറഞ്ഞത്
പോകുന്ന കാര്യം പറഞ്ഞപ്പോൾ
ദേ മോളെ നീ കൊണ്ട് പോകുന്നത് ഒരു അ- ഗ്നിപർവതം ആണ്. അ- ഗ്നിപർവതം. പാവം പോലെ ഇങ്ങനെ ഇരിക്കുന്നത് ഒന്നും കണക്കാക്കേണ്ട. ബോം- ബ്. പൊട്ടുന്ന പോലെ ഒരു പൊട്ടൽ അങ്ങ് പൊട്ടും. ഇത് വേണോ. കൃഷ്ണ?
താൻ ചിരിച്ചു കൊണ്ട് ദീപു ചേട്ടനെ നോക്കിയതേയുള്ളു
നീരജയും ചോദിച്ചു
ഒറ്റയ്ക്ക് ഇത്രയും ദൂരെ പോകണോ. കൃഷ്ണ
പോകണം…താൻ മറുപടി പറഞ്ഞു
ആളെ ഒറ്റയ്ക്ക് എനിക്ക് വേണം. എന്റെ മാത്രം ആയിട്ട്. നോക്കട്ടെ മാറ്റാൻ പറ്റുമോന്ന്. അതായിരുന്നു തന്റെ മറുപടി
മനുവേട്ടൻ ചോദിച്ചു
വേണോ മോളെ അർജുൻ നീ വിചാരിച്ചു വെച്ചിരിക്കുന്ന പോലെയുള്ള ആളല്ല. മനസിന്റെ താളം തെറ്റിയത് കൊണ്ടല്ലഞാൻ ചോദിക്കുന്നത്. ആള്…
എന്തോ മനുവേട്ടൻ നിർത്തി കളഞ്ഞു. എന്തായിരിക്കും പറയാൻ വന്നത്
അച്ഛനും അമ്മയും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. തന്റെ തീരുമാനം. അത് മാത്രം അവർ നോക്കുകയുള്ളു
ഗൗരി ചേച്ചി തന്നെ നോക്കി കുറച്ചു നേരം കൈ പിടിച്ചു ഇരുന്നു. നിന്റെ തീരുമാനങ്ങൾ ആണ് നിന്റെ ജീവിതം കൃഷ്ണ. ദൈവം അനുഗ്രഹിക്കട്ടെ
അത്രേ പറഞ്ഞുള്ളു
ദൃശ്യ തന്നെ ഒന്ന് ചേർത്ത് പിടിച്ചു. വിളിക്കണേ അത്രേ പറഞ്ഞുള്ളു
എന്തിനാണ് മനുവേട്ടനും ദീപു ചേട്ടനും ഇത്രയും പേടിക്കുന്നത് എന്ന് അറിയില്ല
അപ്പുവേട്ടൻ അത്രയ്ക്ക് ദുഷ്ടൻ ഒന്നുമല്ല. ആരെയും കൊ- ല്ലാൻ ഒന്നും ആൾക്ക് കഴിയുകയുമില്ല
ദേഷ്യം ഉണ്ട്. ചിലപ്പോൾ തല്ലിയേക്കാം. അത് കണ്ടിട്ടുണ്ട്. പക്ഷെ ഒരാളുടെ ജീവൻ എടുക്കാൻ ഉള്ള ക്രൂ’ രത ഒന്നുമില്ല. തന്നോട് പറഞ്ഞത് ഒക്കെ മനസിന്റെ വിഭ്രാന്തിയാണ്
പഠിച്ചിട്ടുണ്ട് താൻ. മാനസിക നില തകരാറിലായ ഒരാൾ താൻ ചെയ്യാത്തത് ഒക്കെ ചെയ്തു എന്ന് തോന്നി വിളിച്ചു പറയാറുണ്ട്. കണ്ടിട്ടുണ്ട് അത്തരം രോഗികളെ
അവർക്ക് കൊ- ല്ലണം എന്ന് ആഗ്രഹം ഉണ്ടാവും. അത് കൊണ്ട കൊ- ന്നു എന്ന് പറയുന്നത്. അത് മനസ്സിന്റെ വിഭ്രാന്തിയാണ്
ആശുപത്രിയിൽ കഴിഞ്ഞ സമയം അങ്ങനെ തോന്നിക്കാണും. അതാവും പിന്നെ ഏറ്റു പറഞ്ഞത്
“നോക്ക് മോളെ മാൻ കുട്ടി ഒരെണ്ണം ഓടി പോകുന്നത്?”
ബസ് ഓടി തുടങ്ങിയത് കൃഷ്ണ അറിഞ്ഞില്ല. അവൻ പറയുന്ന കേട്ട് അവൾ നോക്കി
ഒരു മാൻ കുട്ടി,vകൂടെ രണ്ടു മൂന്ന് മാനുകൾ
“ഫാമിലി ആണ് കേട്ടോ “
അവൻ ചിരിക്കുന്നു
കൃഷ്ണ കൗതുകത്തോടെ ആ ചിരിയിൽ നോക്കി
“അവിടേ കർണാടക ബോർഡർ ആണ്”
അർജുൻ ദൂരേക്ക് കൈ ചൂണ്ടി
“എങ്ങനെ അറിയാം?”
“ഒരു സ്ഥലത്തേക്ക് വരുമ്പോൾ അതിന്റെ ചരിത്രം ഭൂമിശാസ്ത്രം പോപുലേഷൻ ഒക്കെ അറിയണ്ടെ. അല്ലാതെ വെറുതെ ഇങ്ങ് ഓടി പോരാമോ?”
അവൾ ആ തോളിലേക്ക് തല ചായ്ച് വെച്ചു. അർജുൻ ഒരു നിമിഷം കണ്ണുകൾ അടച്ചു
തനിക്ക് അറിയാം വയനാട്. നന്നായി അറിയാം. അതിനെ കുറിച്ച് മുഴുവൻ പഠിച്ചിട്ടാണ് താൻ വന്നിരിക്കുന്നത്
ഈ ഒരു ജില്ല മാത്രമാണ്. ഇത്രയും നാൾ അപരിചിതമായിരുന്നത്. ഇവിടെ മാത്രം ആണ് തനിക്ക് വേരുകൾ ഇല്ലാത്തത്
കേരളത്തിൽ ബാക്കി പതിമൂന്ന് ജില്ലകളിലും മാധവം വേര് ആഴ്ത്തി കഴിഞ്ഞു
ഇവിടെ ഇനി….കൃഷ്ണ അറിയണ്ട. ഒന്നും അറിയണ്ട. അപ്പുവേട്ടൻ അവളുടെ മാത്രം ആണ്. അവളുടെ മാത്രം
അർജുൻ പക്ഷെ. അതല്ല
A sharp shrewd business man, A cunning cri’ minal, A powerful emperor, That is Arjun jayaram, Always be like that…Never ever changed…consistent…Stable
Br- utal
തുടരും….