എസ് പി ആന്റണി ജേക്കബ് മകന്റെ ശവശരീരത്തിന്റെ മുന്നിൽ തകർന്ന് പോയ ഹൃദയവുമായി നിന്നു
ഒറ്റ മകൻ. വയനാട്ടിലേക്ക് ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞപ്പോൾ പുതുമ ഒന്നും തോന്നി ഇല്ല. കണ്ണൂർ നിന്ന് അത്ര ദൂരെയല്ല അത്. എപ്പോഴും പോകുന്നതാണ്. എപ്പോഴും മെസ്സേജ് അയയ്ക്കും വിളിക്കും മകനല്ല അവൻ കൂട്ടുകാരൻ തന്നെ
പറഞ്ഞതാണ് പുലിയും ആനയും ഒക്കെ എപ്പോഴും ഇറങ്ങി നടക്കുന്നതാണ്. കാട്ടിൽ പോകരുത്. അല്ലെങ്കിൽ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്ലെ ആരെയെങ്കിലും കൂടെ കൂട്ടണം. കേൾക്കില്ല. നാലു പേരും മരിച്ചു. നാലിടത്തായിരുന്നു ശവങ്ങൾ
ഭാര്യ അകത്തെവിടെയോ ബോധം ഇല്ലാതെ കിടക്കുന്നുണ്ട്. ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും.? എന്താ പ്രതീക്ഷ?
ഒന്നുമില്ല. ഒരു വെളിച്ചം പോലുമില്ല. സർവ്വ ഇരുട്ട്
ഫോൺ ശബ്ദിച്ചു
ഫോറെൻസിക്കിലെ ആൽബർട്ട്
“ആൽബി പറ “
ആൽബർട്ട് അതെങ്ങനെ പറയണം എന്നോർത്ത് നിശബ്ദനായി നിന്ന് കുറച്ചു നേരം
“എന്താ ആൽബി?”
“സാർ പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട് “
“ഉം “
“പുലി ആക്രമിച്ചത് തന്നെ ആണ് മരണകാരണം. പുലിയുടെ നഖങ്ങൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. പക്ഷെ സെബാന്റെ രണ്ടു കണ്ണുകൾ അത് പുലിയുടെ ആക്രമണത്തിൽ അല്ല പോയിരിക്കുന്നത്. ആഴത്തിൽ ഒരു ആയുധം കൊണ്ട് കുത്തിപ്പൊട്ടിച്ചു കളഞ്ഞു. അവൻ ജീവനോടെ ഉള്ളപ്പോ തന്നെ “
ആന്റണിയുടെ രക്തം ഉറഞ്ഞു പോയി
“എന്താ… എനിക്ക് മനസിലായില്ല. ഒന്നുടെ പറ “
“ഞാൻ നേരിട്ട് വരാം”
“ഈ റിപ്പോർട്ട് ഡിപ്പാർട്മെന്റ്ൽ ഇപ്പൊ പോകരുത് ആൽബി. എനിക്ക് കാണണം കണ്ടിട്ട് മതി “
“ഞാൻ വരാം എപ്പോഴാണ് അടക്കം?”
“വൈകുന്നേരം നാലു മണി “
“ഞാൻ എത്തിക്കൊള്ളാം “
ആൽബി കസിൻ കൂടിയാണ്. അവൻ നുണ പറയില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ കണ്ണ് കുത്തിപ്പൊട്ടിച്ചെന്നോ
ആര്…? എന്തിന്…?
എന്നിട്ട് പുലി പിടിക്കുന്ന വരെ അവൻ എന്താ ചെയ്തു കൊണ്ടിരുന്നത്. അവന്റെ കൂടെ അവന്റെ നാലു സുഹൃത്തുക്കളും മരിച്ചു പോയി. അവർ ആ നേരം എവിടെ ആയിരുന്നു. അവന്റെ കണ്ണ് ഇങ്ങനെ പോയി. ശരി. പക്ഷെ കൂട്ടുകാർ?
ഒരു പാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
അടക്കം കഴിഞ്ഞു. അടുത്ത ബന്ധുക്കൾ ഒഴികെ ബാക്കിയെല്ലാവരും പിരിഞ്ഞു പോയി. ആൽബിയെയും കൂട്ടി ജേക്കബ് മുറിയിലേക്ക് പോയി
“പറയ് “
ആൽബി റിപ്പോർട്ട് കയ്യിൽ കൊടുത്തു. കണ്ണിൽ വളരെ മൂർച്ചയുള്ള ഒരായുധം കൊണ്ടുള്ള മാരകമായ മുറിവ്
“ഈ മുറിവിൽ മരണത്തിനു മുന്നേ തന്നെ സെബാൻ blind ആയി. ഒരു പക്ഷെ അങ്ങനെ ദിശയില്ലാതെ നടന്നപ്പോ പുലിയുടെ മുന്നിൽ പെട്ടതാകാം “
“അപ്പോ ബാക്കിയുള്ള മൂന്ന് പേരോ? അവർ എങ്ങനെ ഇതിൽ വന്നു. പെട്ടു?”
“ഇച്ചായാ അതിൽ ഒരാളുടെ കൈപ്പത്തി അറ്റ് പോയിട്ടുണ്ട്. അതും സെയിം ആയുധം വെച്ചിട്ടാണ് ചെയ്തിട്ടുള്ളത്. “
“വാട്ട്?”
“യെസ് മറ്റു രണ്ട് പേർക്കും ഇത്തരത്തിൽ മുറിവുകൾ ഇല്ല. പുലി കടിച്ചു കുടഞ്ഞതിന്റെ മുറിവുകൾ മാത്രം. നാലു പേരും രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ആണ് സെബാൻ.”
“ഈ പിള്ളേരോട് ആരാണ് ഇങ്ങനെ ഒക്കെ?”
“നമുക്ക് അല്ലെ അച്ചായാ അവർ പിള്ളേർ. കോളേജിൽ ശത്രുക്കൾ ഉണ്ടോന്ന് നമുക്ക് അറിയില്ല. കാരണം രണ്ടു പേരെയും ടാർജറ്റ് ചെയ്തത് കൊണ്ട്. അവർ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. അങ്ങനെ അല്ലെ?”
“അതെ..അഖിലും സെബാനും സ്കൂൾ മുതൽ ഒന്നിച്ചുള്ളവർ ആയിരുന്നു. പക്ഷെ ഒരു ശത്രു ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല”
“പിന്നെ പ്രധാന കാര്യം. നാലു പേരുടെയും മൊബൈൽ മിസ്സിംഗ് ആണ്”
ആന്റണി നടുങ്ങി
“നാലു പേരുടെയും.?”
“യെസ് “
“അതിൽ എന്തോ ദുരൂഹത ഇല്ലേ ആൽബി?”
“എന്തോ അല്ല. ദുരൂഹത ഉണ്ട്. ഇവരെ കൊ- ന്നതാണ്. ഉറപ്പ്. എങ്ങനെ എപ്പോ. എന്തിന്? അത് കണ്ടു പിടിക്കേണ്ട ജോലി പോലീസിന്റെയാണ് “
ആന്റണി തകർന്ന് പോയി.
ഒരു കൊ-:ലപാതകം. ഒന്നല്ല. നാലു പേര്
ആരു കൊന്നു…എന്തിന്?
അയാൾ വേഷം മാറി ഓഫീസിലേക്ക് പോയി. മകന്റെ കൂടെ ടൂർ വന്ന ബാക്കി എട്ടു പേരെയും വിളിപ്പിച്ചു
“അങ്കിൾ അവർ കബനി നദിക്ക് അരികിൽ ആയിരുന്നു. ലാസ്റ്റിൽ
അവിടെ നിന്ന് വിളിച്ചു. അതാണ് ലാസ്റ്റ് കാൾ. കാണാഞ്ഞപ്പോ ഞങ്ങൾ അവിടെ പോയി നോക്കി. കണ്ടില്ല. പിന്നെ ഫോറെസ്റ്റ് കാര് പറഞ്ഞാണ് പുലി ഇറങ്ങിയത് പോലും ഞങ്ങൾ അറിഞ്ഞത് “
അവർ പറയുന്നത് സത്യമാണ് എന്ന് അയാൾക്ക് മനസ്സിലായി. എല്ലാവരും ഒരേ ഉത്തരം ആണ് പറഞ്ഞത്
റിസോർട്ൽ അന്വേഷണം നടത്തിയപ്പോൾ ഇവരൊക്കെ മുറിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് വിവരം കിട്ടി
“എന്തെങ്കിലും അസാധാരണമായത്…എന്തെങ്കിലും നിങ്ങൾ വിട്ട് പോയതെന്തെങ്കിലും…ഒന്നോർത്തു നോക്ക്. ഇപ്പൊ വേണ്ട. വീട്ടിൽ പോയിട്ട് സമാധാനം ആയിട്ട് മതി. നിങ്ങളുടെ കൂടെ ഇന്നലെ വരെ ഉണ്ടായിരുന്നു അവൻ. നിങ്ങളെയൊക്കെ അവനു വലിയ ഇഷ്ടം ആയിരുന്നു. ഇന്നവനില്ല ഇനി ഇല്ല.. ഇത് സാധാരണ മരണമല്ല
കൊ- ലപാതകം”
അവർ ഞെട്ടിപ്പോയി
“അവനെ മാത്രം അല്ല അവരെ നാലു പേരെയും കൊ- ന്നതാണ്
പുലി ഒരു കാരണം മാത്രം..ആലോചിച്ചു നോക്ക്.”
അവർ പോയി
അന്നത്തെ ദിവസം ആ മേഖലയിൽ കൂടി പോയവരുടെ ലിസ്റ്റ് എടുക്കാൻ നിർദേശിച്ചു. ഈ പറയുന്ന സ്ഥലത്ത് cctv ഒന്നുമില്ല. ലിസ്റ്റ് എടുത്താലും വലിയ പ്രയോജനം ഒന്നുമില്ല. പക്ഷെ പോകുന്ന വഴിയിൽ ഉണ്ട്. പറഞ്ഞേൽപ്പിച്ചു തിരിച്ചു പോരുന്നു അത്ര തന്നെ
ദീപുവും നീരജയും വന്നത് സർപ്രൈസ് ആയിട്ടായിരുന്നു
അർജുന്നും കൃഷ്ണയും രാവിലെ വാതിൽ തുറന്നു നോക്കുമ്പോൾ ദേ നിൽക്കുന്നു അവർ
അർജുൻ മുന്നോട്ടാഞ്ഞു ദീപുവിനെ കെട്ടിപ്പുണർന്നു..ദീപുവും അവനെ തന്നോട് ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു
“വാ “
കൃഷ്ണ നീരജയെ അകത്തേക്ക് കൊണ്ട് പോയി
“നല്ല ആൾ ആണ്. ഇന്നലെ വിളിക്കുമ്പോ യാത്ര ആയിരുന്നു ല്ലേ. എന്നിട്ട് മിണ്ടിയില്ല. കൊള്ളാം ട്ടോ” കൃഷ്ണ പരിഭവിച്ചു
“കൃഷ്ണയോട് പറഞ്ഞു പോകരുത് എന്ന് സ്ട്രിക്ട് ഓർഡർ ഉണ്ടായിരുന്നു. സർപ്രൈസ് പൊട്ടരുതല്ലോ “നീരജ ചിരിച്ചു
“ശോ ഞാൻ എന്തെങ്കിലും ഉണ്ടാക്കി വെച്ചേനെ. സാരമില്ല റിസോർട് ദോ കാണുന്നതാ. നമുക്ക് അവിടെ പോയി കഴിക്കാം “
“അതൊന്നും വേണ്ട ഇവിടെ നിങ്ങളുടെ എന്താ ഭക്ഷണം അത് മാത്രം മതി “
നീരജ സ്നേഹത്തോടെ പറഞ്ഞു. കൃഷ്ണ അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു
“ഞാനെ കപ്പ പുഴുങ്ങാൻ ആയിരുന്നു ഉദേശിച്ചത്. ഇന്നലെത്തെ ബീ- ഫ് ഫ്രൈ ഉണ്ട്. നിങ്ങൾക്ക്. ഓക്കേ. അല്ലെ?”
നീരജ കൊതിയോടെ നാവ് നനച്ചു. ദീപുവിനെ കൊണ്ട് അർജുൻ ഒന്നു നടക്കാൻ പോയി
“നീ വരുന്നതിനു മുന്നേ എന്താഡാ പറയാഞ്ഞത്”
“മിണ്ടരുത് നീ. കാലമാടാ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ബാക്കിയുള്ളവന് മനഃസമാധാനം ഇല്ല. ആ നാലെണ്ണത്തിനെയും തീർക്കേണ്ടത് തന്നെ ആണ്. പക്ഷെ ഇതിപ്പോ എന്താകും എന്ന് വല്ല ഐഡിയയും ഉണ്ടോ?”
“ഞാൻ അത്ര അതെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ ഭാര്യയെ കുറച്ചു പേര്.. ആ കുറച്ചു പേർക്ക് ഞാൻ പണിഷ്മെന്റ് കൊടുത്തു. അത്ര തന്നെ. നിനക്ക് മനസ്സിലാകുമോ ദീപു എന്റെ കൊച്ചു പേടിച്ചിട്ട് ഇങ്ങനെ വിറയ്ക്കുകയാ. അവന്മാർ എന്നോട് പറയുന്നു ഒന്നു കറങ്ങി വരുമ്പോഴേക്കും അവളെ അനുഭവിച്ചിട്ട് തന്നേക്കാം എന്ന്..എന്റെ പെണ്ണിനെ ഒരുത്തൻ വൃത്തികെട്ട രീതിയിൽ ഓർത്ത കൂടെ ഞാൻ കൊ- ല്ലും ദീപു. അത് ഞാൻ മാത്രം അല്ല പെണ്ണിനെ സ്നേഹിക്കുന്ന ഏത് ആണും അങ്ങനെ തന്നെ. നീരജയെ വെറുതെ നീ കൃഷ്ണയുടെ സ്ഥാനത്തു നിർത്തി നോക്കു. നിയായിരുന്നെങ്കിൽ..”
“സെയിം നോ ഡൌട്ട് “
ദീപുവിനു സംശയം ഒന്നുമില്ല.
“അത്രേ ഉള്ളു “
“എസ് പി ആരാണ്?”
“ആന്റണി ജേക്കബ് കണ്ണൂർ എസ് പി. കോ- പ്പാ എനിക്ക്..”
“പോസ്റ്റ് മാർട്ടം ചെയ്യുമ്പോ അറിയും.”
ദീപു ആലോചനയ്ക്കിടെ പറഞ്ഞു
“യെസ് അറിയും “
“അന്വേഷണം വരും “
“വരട്ട്. എനിക്ക് ആണെങ്കിൽ കുറച്ചു നാളായിട്ട് ഈ കാടും സമാധാനവും അങ്ങനെ പോവാരുന്നു.ഒരു രസമില്ല. ഇതിപ്പോ ഒരു ത്രിൽ ഉണ്ട്. ഒരു ഗെയിം. ഹൈഡ് ആൻഡ് സീക് കളി. കൊള്ളാം ഇഷ്ടപ്പെട്ടു “
“തേങ്ങ…നിന്നെ കൊണ്ട് ഞാൻ തോറ്റു അർജുൻ .കൃഷ്ണഅറിഞ്ഞോ “
“ഞാൻ പറഞ്ഞിട്ടില്ല. പാവമാണെടാ അത്. വെറുതെ എന്തിനാ?”
“അങ്ങേരെ ഒന്നു ഫോളോ ചെയ്യണം എസ് പിയെ..എന്താ മൂവ് എന്ന് അറിയാമല്ലോ.”
“അതൊക്കെ വേണോ?”
“പോടാ കോ- പ്പേ…നീ എന്തുവാ ഒരു തണുത്തു തണുത്ത അവസ്ഥ…പുലി കറക്റ്റ് ടൈമിൽ വന്നില്ലായിരുന്നെങ്കിൽ എന്റെ പൊന്നെ…പിന്നെയും നാലെണ്ണം. എന്നെ അങ്ങ് കൊ- ല്ല്. നീ എന്നെ ഉറക്കുകേല. എനിക്ക് മനസിലായി. നിയാ എന്റെ കാലൻ “
അർജുൻ പൊട്ടിച്ചിരിച്ചു
“കിണിക്കല്ലേ അവളോട് കള്ളം പറഞ്ഞാ വന്നേ. പെട്ടെന്ന് പോരാമെന്ന് പറയുമ്പോൾ പിന്നെ എന്തെന്ന് പറയും “
“നീയെന്തോ പറഞ്ഞു?”
ദീപു ചിരിച്ചു
“നിന്നെ സ്വപ്നം കണ്ടെന്നു പറഞ്ഞു”
അർജുൻ ഉറക്കെ ചിരിച്ചു
“സത്യത്തിൽ കണ്ടോ?”
“ദുസ്വപ്നം കാണാറുണ്ട് ഞാൻ ഈയിടെയായിട്ട്,
അർജുൻ വീണ്ടും ചിരിച്ചു
“നിനക്ക് ചിരിക്കാമല്ലോ ചിരിക്ക് ചിരിക്ക്…”
അർജുൻ അവന്റെ തോളിൽ കൂടെ കയ്യിട്ട് പിടിച്ചു
“ഡാ നീ റൂം എടുത്തിരുന്നോ ഞാൻ ചോദിക്കാൻ വിട്ട് പോയി “
അർജുൻ ചോദിച്ചു
“അതെന്താ നിന്റെ വീട്ടിൽ എന്നെ താമസിപ്പിക്കുകലെ?”
“എടാ അത് കൃഷ്ണയ്ക്ക് ആഗ്രഹം ഉള്ളത് കൊണ്ട് എടുത്തു പോയതല്ലേ കുഞ്ഞ് വീടല്ലേ. എ സി ഇല്ല സൗകര്യം ഒക്കെ. കുറവാണ്..നിനക്ക് ഞാൻ ഗൗതമിനെ വിളിച്ചു റൂം പറയാം “
“അർജുൻ?”
“ഉം “
“നിനക്ക് താമസിക്കാമെങ്കിൽ എനിക്കും താമസിക്കാം…അത് കൊട്ടാരത്തിൽ ആണെങ്കിലും കുടിലിൽ ആണെങ്കിലും. നീ ഉണ്ട് എന്നതാണ് പ്രധാനം “
ദീപു.പതിവില്ലാതെ ഗൗരവത്തിൽ പറഞ്ഞു. അർജുൻ ചിരിച്ചു
“നീ സഹിക്…പിന്നെ പു- ലി പ- ന്നി, ഇനി സിംഹം കൂടിയെ വരാനുള്ളു “
“പേടിപ്പിക്കല്ലേ നാറി ” ദീപു പറഞ്ഞു
അവർ തിരിച്ചുള്ള വഴിയിൽ ആയിരുന്നു. പൊടുന്നനെ ഒരു ആന വഴിയിലേക്ക് കയറി വന്നു
“ഓടിക്കോണേ ആളെ കൊ- ല്ലി ഇറങ്ങിയിട്ടുണ്ട് “
ആരോ വിളിച്ചു പറഞ്ഞു
“ദീപു “
അർജുൻ അവന്റെ കയ്യിൽ മുറുകെ പിടിച്ചു
അങ്ങോട്ട് വരുന്ന വാഹനങ്ങൾ റിവേഴ്സ് എടുത്തു പോയി. ആന അവരെ കണ്ടു കഴിഞ്ഞു
“എടാ..നമ്മൾ പടമാകാൻ പോവാണെന്നാ തോന്നുന്നേ “
ദീപു പതിയെ പറഞ്ഞു
“കൊട്ടാരമാണെങ്കിലും കുടിൽ ആണെങ്കിലും എന്റെ കൂടെ ആണെങ്കിൽ എന്തോന്നാ ആണെന്ന് ഇപ്പൊ നീ പറഞ്ഞേയുള്ളൂ “
“ആനയുടെ കാലിന്റെ അടിയിൽ കിടക്കാൻ ഒരു സുഖോമില്ലടാ ഉവ്വേ “
അർജുൻ ദീപുവിന്റെ കൈയിൽ മുറുകെ പിടിച്ചു
“അത് ശരി കൊ- ല്ലാൻ കൊണ്ട് പോവാണോ?”
ആന സാവധാനം അവരെ ലക്ഷ്യമാക്കി നടന്നു വരുന്നുണ്ട്
“ദീപു നീ പേടിക്കരുത് “
അർജുൻ മെല്ലെ പറഞ്ഞു
“ഒന്നും രണ്ടുമൊക്കെ പോയിന്നാ തോന്നുന്നേ “
“ഡാ നേരെ നടന്നോണം. പുറകോട്ട് ഓടിയ ആന നമ്മളെ പിടിക്കാൻ വരും ഉറപ്പാ “
“എന്റെ കാല് പൊങ്ങുന്നില്ല അർജുൻ “
അർജുൻ ഒരു ചവിട്ട് വെച്ചു കൊടുത്തു. ദീപു അയ്യോ എന്ന് നിലവിളിച്ചു പോയി
“നീ ബൈക്ക് ലൈസൻസ് എടുത്തിട്ടില്ലേ?” അർജുൻ മെല്ലെ ചോദിച്ചു
“****മോനെ ആന എത്താറായി
അവന്റമ്മേടെ ബൈക്ക്.” ദീപു തെറി പറഞ്ഞു
“എട്ട് എടുത്തത് ഓർമ്മ ഉണ്ടോ?” വീണ്ടും അർജുൻ
“എന്റെ ദൈവമേ അത് നോക്കുന്നു” ആന തന്നെ നോക്കി നിൽക്കുന്നത് ദീപു കണ്ടു
“നീ അത് പോലെ ഒരു നോട്ടം അങ്ങ് നോക്കിയെക്ക് തീർന്നില്ലേ?”അർജുൻ അത് നിസാരമാക്കി
“എന്റെ അർജുൻ എനിക്ക് നിന്റെ അത്രേം ധൈര്യം ഇല്ലടാ “
“പതറരുത്. അതിന്റെ മുന്നിൽ കൂടി ഒന്നുമറിയാത്ത പോലെ നടന്നു പോകുക അല്ലെങ്കിൽ എട്ട് പോലെ ഓടുക “
“എട്ട് എങ്ങനെ ഇരിക്കും?”ദീപു ദയനീയമായി ചോദിച്ചു
അർജുന്റെ കണ്ണ് തള്ളി
“ഞാൻ എല്ലാം മറന്ന് പോയി “ദീപു ഇപ്പൊ കരയും
ആന നടന്ന് അടുത്തെത്താറായി. അർജുൻ മൊബൈൽ എടുത്തിട്ട് ഫോൺ ചെയ്യുന്നതായി ഭാവിച്ച് ദീപുവിന്റെ കയ്യിൽ പിടിച്ചു സ്പീഡിൽ ഒറ്റ നടത്ത
ആന പെട്ടെന്ന് കൺഫ്യൂഷൻ ആയ പോലെ നിന്നു. സാധാരണ അതിനെ കാണുമ്പോൾ ആൾക്കാർ ഒന്നുകിൽ ഓടി മാറും. അല്ലെങ്കിൽ കല്ല് എടുത്തു എറിഞ്ഞോടിക്കും
ഇത് രണ്ടുമില്ലാതെ ഒരു മനുഷ്യൻ ദേ നടന്നു പോകുന്നു എന്നായിരിക്കും അത് ചിന്തിച്ചിട്ടുണ്ടാകുക
മരങ്ങൾക്ക് പിന്നിൽ മറഞ്ഞു നിന്നവർ കണ്ണടച്ചു കാതു പൊത്തി കുനിഞ്ഞിരുന്നു
ഇപ്പൊ ചവിട്ടി കൊ- ല്ലും. ദീപു ച- ത്തവനെ പോലെ അർജുന്റെ ഒപ്പം നടന്നു. ആനയുടെ വശത്തു കൂടി നടന്നത് അർജുൻ ആയിരുന്നു. അവൻ ഫോൺ ചെവിയോടു ചേർത്ത് പിടിച്ചു സാധാരണ പോലെ. നടന്നു നീങ്ങി
ആന അതിന്റെ വഴിക്കും പോയി
“ഡാ പോയി” ദീപു പറഞ്ഞു
“നിന്റെ മൂ- ത്രം പോയ?”അർജുൻ ചിരിച്ചു
“അല്ലേടാ ആന പോയി “
“ആ ഇത്രേ ഉള്ളു എല്ലാം. ഇങ്ങോട്ട് വാടാ കോ- പ്പേ “
അർജുൻ അവന്റെ കൈ പിടിച്ചു നടന്നു. ദീപു തിരിഞ്ഞു നോക്കി അവന്റെയൊപ്പം നടന്നു
അവനെ ആരാധനയോടെ നോക്കിപ്പോയി
“എടാ മോനെ നീ റിയൽ അർജുനൻ തന്നെ നമിച്ചു “
ദീപു തൊഴുതു
അർജുൻ കണ്ണിറുക്കി
തുടരും….