പിരിയാനാകാത്തവർ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ്

ഒരു നിലവിളി കേട്ടത് പോലെ തോന്നിയിട്ട് എബി ചാടിയെഴുനേറ്റു

എന്തോ ഒരു ദുസ്വപ്നം. അവൻ എഴുന്നേറ്റു dining ഹാളിൽ ചെന്ന് ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു. വാതിൽ കാറ്റിൽ ഒന്ന് തുറന്നു. ഇതാരാണ് വാതിൽ തുറന്നിട്ടത്

അവൻ ഒറ്റ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു. ഒറ്റ ഓട്ടത്തിന് അവൻ പാർവതി യുടെ മുറിയിൽ എത്തി

കിടക്കയിൽ അവളില്ല. അവൻ ചുറ്റും നോക്കി. ഒരു കടലാസ്

വിറയ്ക്കുന്ന കരങ്ങളോടെ അവൻ അതേടുത്തു വായിച്ചു. കണ്ണീർ നനഞ്ഞു അക്ഷരങ്ങൾ അദൃശ്യമായി കൊണ്ടിരുന്നു

അവൻ പപ്പാ എന്നൊരു വിളിയോടെ ഡെവിഡിനെ കുലുക്കി വിളിച്ചു. ഡേവിഡ് ഞെട്ടിയുണർന്നപ്പോൾ അവൻ അത് നീട്ടി

അയാൾ വിറയലോടെ അത് വായിച്ചു തീർത്തു

“വണ്ടിയെടുക്കടാ ” അയാൾ അലറി

“ഞാൻ ഏതെങ്കിലും ട്രെയിനിനു തല വെയ്ക്കും.”

അവൾ പറഞ്ഞത് അവൻ ഓർത്തു

“പപ്പാ റെയിൽവേ സ്റ്റേഷനിൽ എന്നെ വിട്ടിട്ട് പൊക്കോ. ഞാൻ അവിടെ നോക്കാം. ഞാൻ പപ്പായെ വിളിച്ചോളാം “

അവനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടിട്ട് ഡേവിഡ് കാർ ഓടിച്ചു പോയി.

എബി സ്റ്റേഷനിൽ എത്തി. അർദ്ധ രാത്രി. ആള് കുറവാണു സ്റ്റേഷനിൽ. അടുത്ത ട്രെയിൻ ഒരു മണിക്കൂർ കഴിഞ്ഞാണ്. അവൻ മുന്നോട്ട് നടന്നു തുടങ്ങി

ഏകദേശം ഒരു കിലോമീറ്റർ നടന്നു

ഇല്ല. അവൻ ട്രാക്കിൽ നോക്കി. ചിന്നി ചിതറി കിടപ്പുണ്ടോ ദൈവമേ..അവൻ തിരിച്ചു നടന്നു

അർധരാത്രി ആ തണുപ്പിലും അവൻ വിയർത്തു കുളിച്ചു. എത്ര കിലോമീറ്റർ നടന്നെന്ന് അവന് അറിയില്ല. തളർന്നു തുടങ്ങി

ട്രെയിൻ വരുന്ന ശബ്ദം. ഏതെങ്കിലും റെയിൽവേ ട്രാക്കിൽ കൂടി നടക്കുന്നുണ്ടാകുമോ?

അവൻ ഓടി തുടങ്ങി. ദൂരെ ഒരു നിഴൽ നടന്നു പോകുന്നു

ശ്രീക്കുട്ടീ…അവൻ ഉറക്കെ വിളിച്ചു

ആ നിഴൽ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ അതിവേഗത്തിൽ ഓടാൻ തുടങ്ങി

ട്രെയിൻ സ്റ്റേഷൻ വിടുന്ന ശബ്ദം

“ശ്രീ നിൽക്ക്..”

അവൻ അവൾക്ക് പിന്നാലെ ഓടി. സർവം മറന്ന് ഓടി. ഒടുവിൽ അവളെ പിടിച്ചു നിർത്തി. അവൾ അവനെ തള്ളി മാറ്റി. അവന്റെ ഇരട്ടി ശക്തിയുണ്ടായിരുന്നു അപ്പോൾ അവൾക്ക്

“നിങ്ങളാരാ എന്റെ.. ഞാൻ ജീവിക്കുകയോ മരിക്കുകയോ ചെയ്യും..എന്റെ ഇഷ്ടം..”

ദൂരെ നിന്ന് ട്രെയിൻ വന്നു തുടങ്ങി അവളുടെ കണ്ണുകൾ തിളങ്ങുന്നു

“ശ്രീ ചെയ്യരുത്.. പാപമാണ്.. ചെയ്യരുത് “

അവൻ അവളെ ചേർത്ത് പിടിച്ചു. അവൾ കുതറി മാറി ട്രാകിലേക്ക് ചാടിയതും വലിച്ചു മാറ്റി മുഖത്ത് ആഞ്ഞടിച്ചു എബി. മുഖം അടച്ചു ഒരടി കൂടി കൊടുത്തു

പിന്നെ പൊക്കിയെടുത്തു പ്ലാറ്റഫോംമിലേക്കിട്ട് അവൻ ചാടി കയറിയതും ട്രെയിൻ പാഞ്ഞു പോയി

അവന്റെ കൈക്കുള്ളിൽ അവൾ കുതറി കൊണ്ടിരുന്നു. ട്രെയിൻ അകന്നു പോയതും അവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു പൊട്ടിക്കരഞ്ഞു. എബി അവളെ വട്ടം പിടിച്ച് അനങ്ങാതെ നിന്നു

“എന്തിനാ എന്നെ രക്ഷിച്ചേ…എന്തിനാ..ഞാൻ എന്താ ചെയ്യുക ഇനി..എനിക്ക് ജീവിക്കണ്ട…പ്ലീസ്. എന്നെ വെറുതെ വിട്”

എബി അവന്റെ മുഖം തുടച്ചു

“ആരെ പേടിച്ച നീ ജീവിക്കണ്ട എന്ന് പറയുന്നത്.. ആ തെ- ണ്ടിയെ പേടിച്ചോ? അവൻ നിന്റെ അച്ഛൻ അല്ല. ഒരു s-perm donour അത്ര തന്നെ.. അയാള് വരട്ടെ..നിന്നെ കൊണ്ട് പോകാൻ വരട്ടെ..ഞാൻ അയാളെ വിളിക്കാം..എന്റെ മുന്നിൽ നിന്ന് നിന്നെ കൊണ്ട് പോകുന്നത് എനിക്ക് ഒന്ന് കാണണം “

അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിന്നു

“നിനക്ക് സ്വപ്‌നങ്ങൾ ഇല്ലേ.. ലക്ഷ്യം ഇല്ലേ..എഞ്ചിനീയർ ആകണമെന്ന് ആണ് ആഗ്രഹം എന്ന് ചേട്ടൻ പറഞ്ഞു കേട്ടല്ലോ പഠിക്കണ്ടേ..ഞാൻ പഠിപ്പിക്കാം നിന്നെ പകരം നീ ഒന്ന് തന്നാൽ മാത്രം മതി. ജീവിതത്തിൽ ഒരിക്കലും എന്ത് സംഭവിച്ചാലും ആ- ത്മഹത്യ ചെയ്യില്ല എന്ന് “

അവൾ കരഞ്ഞു പോയി

“നിന്റെ ബ്രദർ പറയുന്നത് പോലെ വിചാരിച്ച മതി.. എനിക്ക് എന്തായാലും കൂടപ്പിറപ്പുകൾ ഒന്നുമില്ല.. നിന്നെ ഞാൻ അങ്ങനെ കരുതുവാ.. നിന്നെ ഞാൻ പഠിപ്പിക്കും.. ഞാൻ നോക്കിക്കൊള്ളാം. എന്നെ വിശ്വാസം ഉണ്ടെങ്കിൽ കൂടെ വാ. അല്ലെങ്കിൽ അടുത്ത ട്രെയിനിനു മുന്നിൽ ചാടിക്കോ. പക്ഷെ ഒന്നോർത്തോ ഞാനും ഉണ്ടാകും നിന്റെ കൂടെ.. നീ ചാടിയാൽ ഞാനും ചാടും എന്റെ പപ്പാ സത്യം..”

അവൾ വിളറി വെളുത്ത മുഖം ഉയർത്തി

“മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും ഒന്നിച്ച് മതി “

അവൾ മുന്നോട്ടാഞ്ഞു അവനെ കെട്ടിപിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു. ഒരു ട്രെയിൻ അവരെ കടന്ന് പോയി. അവർ അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു

“പപ്പയെ വിളിച്ചു പറയട്ടെ പാവം ആധി പിടിച്ചു ഓടി നടക്കുകയാവും “

അവൾ കുറ്റബോധത്തോടെ മിഴികൾ താഴ്ത്തി. ടൗണിൽ കൂടി കാർ ഓടിച്ചു പോകുമ്പോഴാണ് എബിയുടെ കാൾ വന്നത്

ഡേവിഡ് കാർ നിർത്തി. അവൻ പറഞ്ഞ വാർത്ത അയാൾക്ക് ആശ്വാസം നൽകി

കാർ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി തുടങ്ങി

“ശ്രീ?”

“എന്തോ?”

“Promise me “

അവൾ കണ്ണുകൾ ഉയർത്തി

“പഠിച്ച് മിടുക്കിയായ ഒരു എഞ്ചിനീയർ ആകുമെന്നും ഒരിക്കലും ഇത് ആവർത്തിക്കില്ല എന്നും “

അവൾ തളർന്നു പോയ കണ്ണുകളോടെ അവനെ നോക്കി

“ഞാൻ ഒരു ബാധ്യത ആവും.. ഒരു പെൺകുട്ടിയാണ്..എല്ലാ അർത്ഥത്തിലും ഞാൻ…”

“അതെനിക്ക് വിട്ടേക്ക്. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു എങ്കിൽ ഞാൻ അവളെ സംരക്ഷിക്കില്ലേ? യഥാർത്ഥത്തിൽ എനിക്ക് ഒരു അനിയത്തി ജനിച്ചതാണ്. പക്ഷെ മരിച്ചു പോയി. നീ അവളാണെന്ന് ഞാൻ കരുതി കൊള്ളാം..എനിക്ക് ദൈവം തന്ന ഒരു അവസരം ആയിരിക്കും.”

അവൾ സങ്കടം നിറഞ്ഞ കണ്ണുകൾ തുടച്ചു. അവൻ കൈ നീട്ടി

“Promise me “

അവൾ ആ കയ്യിൽ കൈ വെച്ചു

“I. Promise “

“Good “

അവർ എഴുന്നേറ്റു. ഒന്നിച്ചു നടക്കുമ്പോൾ കിഴക്ക് സൂര്യൻ ഉദിച്ചു തുടങ്ങി

പുതിയ പ്രഭാതം, പുതിയ ജീവിതം

ശ്രീപാർവതിയെ കാത്ത് ഇരുന്നത് പുതിയ ഒരു ലോകമായിരുന്നു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *