താലി, ഭാഗം 25 – എഴുത്ത്: ലക്ഷ്മി ശ്രീനു

അകത്തേക്ക് കയറി വന്നത് സുമേഷ് ആയിരുന്നു അവനെ കണ്ടു ഭദ്ര ഒന്ന് സംശയിച്ചു. അവൾ എന്തെങ്കിലും ചോദിക്കും മുന്നേ അവൻ കാശിയുടെ മുറിയിലേക്ക് കയറി പോയി കുറച്ചു കഴിഞ്ഞു ആ മുറി പൂട്ടി താക്കോൽ കൊണ്ട് പോയി…… ഭദ്ര എന്നൊരാൾ അവിടെ നിൽക്കുന്നതായി പോലും അവൻ ശ്രദ്ധിച്ചില്ല…

ഭദ്രക്ക് ആണെങ്കിൽ ദേഷ്യവും സങ്കടവും ഒക്കെ വരാൻ തുടങ്ങി അവൾ ഫോൺ എടുത്തു കാശിയെ വിളിച്ചു… ആദ്യം കോൾ കട്ട്‌ ആക്കി അത് കൂടെ ആയതും ദേഷ്യം കൂടി ഒന്നുടെ വിളിച്ചു.

ഹലോ…..

ഓഹ് നീ ആയിരുന്നോ…. ശത്രു എന്ന് കണ്ടപ്പോൾ വേറെ ആരോ ആണെന്ന് കരുതി….അപ്പുറത്ത് നിന്ന് ശാന്തിയുടെ ശബ്ദം ആണ് കേട്ടത്.

കാശി എവിടെ…ഭദ്ര ദേഷ്യത്തിൽ തന്നെ ആയിരുന്നു.

കാശിയോ….നിന്റെ മടിയിൽ ഇട്ടാണോ ഡി പേരിട്ടത്….ശാന്തി

എന്റെ മടിയിലോ തലയിലോ വച്ച് ഇടട്ടെ നീ ഫോൺ കാശിക്ക് കൊടുക്ക്……. ഭദ്ര വീണ്ടും കലിപ്പിൽ തന്നെ പറഞ്ഞു.

കാശിയേട്ടൻ ഇവിടെ ഇല്ല ഫോൺ എന്നെ ഏൽപ്പിച്ചു പുറത്തേക്ക് പോയി…. അത്രയും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു. ഭദ്ര അവളുടെ ഫോൺ എടുത്തു വലിച്ചെറിഞ്ഞു.പുറത്തേക്ക് ഇറങ്ങി പോയി……

അവൾക്ക് അവളുടെ ദേഷ്യം എങ്ങനെ തീർക്കണമെന്നറിയില്ല അത്രക്ക് ദേഷ്യവും സങ്കടവും വരാൻ തുടങ്ങി.

അപ്പൊ അവൾക്ക് വേണ്ടി ആയിരിക്കും ആ കണ്ട ഡ്രെസ്സും മാലയും ഒക്കെ വാങ്ങി കൂട്ടിയത്….. ചുമ്മാ അല്ല അവൾക്ക് ഇത്ര ഞെഗളിക്കൽ അവളുടെ ഒരു കാശിയേട്ടൻ……സ്വയം പദം പറഞ്ഞു കൊണ്ട് മുറ്റത്തെ മാവിന്റെ ചോട്ടിൽ ഇരുന്നു.

എന്നിട്ടും ഭദ്രക്ക് ഒരു സമാധാനം ഇല്ല അവൾ ആ വീടിന്റെ ചുറ്റും ഒന്ന് നോക്കി അടഞ്ഞു കിടക്കുന്ന മുറിയിൽ ഒരു ജനാല ഉണ്ട് അത് അടച്ചേക്കുവാ അത് തുറന്നാൽ അതിനുള്ളിൽ എന്താ എന്ന് അറിയാം എന്ന ചിന്തയിൽ അതിന്റെ അടുത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ്.അവൾ അന്ന് കണ്ട കാവും വിളക്കും ഒക്കെ കണ്ട സ്ഥലം ശ്രദ്ധിച്ചത്….. പക്ഷെ അവിടെ ഇന്ന് കാടാണ് …..

ഈവീട്ടിൽ എന്തൊക്കെയോ പ്രശ്നം ഉണ്ട് കണ്ടു പിടിക്കണം……ഭദ്ര കാവിലേക്കും വീട്ടിലേക്കുമായി നോക്കി.പിന്നെ രണ്ടും കല്പിച്ചു കാവിലേക്ക് തന്നെ പോയി……(ഈശ്വര അതിനെ കാത്തോണേ )

****************

നിങ്ങൾ വന്നപ്പോൾ മോളെ കൂടെ കൂട്ടേണ്ടത് ആയിരുന്നു അത് ഒറ്റക്ക് അല്ലെ ഉള്ളു……ഭക്ഷണം വിളമ്പുന്നതിനിടയിൽ ശരത്തിന്റെ അമ്മ വീണ്ടും പറഞ്ഞു.

അമ്മക്ക് ഒന്നു വെറുതെ ഇരുന്നൂടെ അവളുടെ കാര്യം പറയാതെ…… അവളുടെ കാര്യത്തിൽ ഇവിടെ ചിലർക്ക് ഒക്കെ അല്ലെങ്കിലും കുറച്ചു സങ്കടം കൂടുതൽ ആണ്…ശാന്തി ദേഷ്യത്തിൽ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി ഒന്നും സംസാരിക്കാതെ ഇരുന്നു സദ്യ കഴിച്ചു കാശിയുടെ മനസ്സ് എന്തോ എല്ലാവരും ഉണ്ടായിട്ടും സന്തോഷിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു തന്റെ പ്ലാനിങ് നടക്കണം എങ്കിൽ ഇനിയും ഇങ്ങനെ ഒക്കെ അഭിനയിച്ചേ പറ്റു…കാശി അങ്ങനെ ഓരോന്ന് ആലോചിച്ചു.

കാശിയേട്ടൻ എന്താ ആലോചിക്കുന്നേ….ശാന്തി ചോദിച്ചു.

ഏയ്യ് ഒന്നുല്ല ഇനി എങ്ങോട്ട് പോകാൻ ആണ് അടുത്ത പ്ലാൻ….

നമുക്ക് ഇനി സിനിമക്ക് പോണം അത് കഴിഞ്ഞു ബീച്ചിൽ പോണം നൈറ്റ്‌ പുറത്ത് നിന്ന് കഴിക്കണം അത് കഴിഞ്ഞു ഓരോ ചെറുത്….സുമേഷ് ഉത്സാഹത്തോടെ പറഞ്ഞു.

എല്ലാവരും അത് ശരി വയ്ക്കും പോലെ ചിരിച്ചു…..

എല്ലാവരും കഴിച്ചു കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ കാശി ഫോൺ നോക്കാൻ തുടങ്ങി.

ഡാ എന്റെ ഫോൺ അകത്തു എവിടെയോ ഉണ്ട് പോയി എടുത്തിട്ട് വാ….
ശരത്തിനെ നോക്കി പറഞ്ഞു അവൻ അകത്തേക്ക് പോകാൻ തുടങ്ങിയതും ശാന്തി ഫോൺ എടുക്കാൻ പോയി…. അവൾ ഫോൺ കൊണ്ട് കാശിയുടെ കൈയിൽ കൊടുത്തതും അവന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നു….

ഹലോ അമ്മ…..

ഹാപ്പി ബര്ത്ഡേ കാശി…..അമ്മയുടെ വിഷ് കേട്ടതും അവൻ പുഞ്ചിരിച്ചു.

നിന്റെ ഫോൺ എന്താ ഓഫക്കി വച്ചിരിക്കുന്നത് എത്ര നേരമായി വിളിക്കുന്നുവെന്ന് അറിയോ……..അമ്മ പറഞ്ഞത് കേട്ട് കാശി ശാന്തിയെ നോക്കി.അവൾ സുമേഷ്നോട്‌ എന്തോ സംസാരിക്കുവായിരുന്നു.

അമ്മ ഫോൺ ഇവിടെ അകത്തു എവിടെയോ ആയിരുന്നു ഞാൻ ദ അവരുടെ കൂടെ പുറത്ത് പോവാ…..

അഹ് അപ്പൊ നിങ്ങൾ ശരത്തിന്റെ വീട്ടിൽ ആണ് അല്ലെ…. ഞാൻ മാന്തോപ്പിൽ ഉണ്ട് വിളിച്ചിട്ട് ആരുടെയും അനക്കം ഇല്ല നിന്നെ വിളിച്ചിട്ടും കിട്ടിയില്ല പോകാൻ തുടങ്ങിയത് ആയിരുന്നു….. കാശി ഞെട്ടി.

അമ്മ അവൾ അവിടെ ഉണ്ടായിരുന്നു ഞാൻ ഇങ്ങോട്ട് വരുമ്പോൾ…

നല്ലൊരു ദിവസമായിട്ട് ആ കൊച്ചിനെ ഇവിടെ ഒറ്റക്ക് ആക്കി ആണോ കാശി നീ പോയത്….. എന്തയാലും ആ കുട്ടി ഇവിടെ ഇല്ല ഞാൻ തിരിച്ചു പോവാ നിനക്ക് ഒരു ബര്ത്ഡേ ഗിഫ്റ്റ് ഉണ്ട് ഞാൻ അത് ഇവിടെ വരാന്തയിൽ വച്ചിട്ടുണ്ട്…

അമ്മ അവിടെ നിൽക്ക് ഞാൻ ഇപ്പൊ വരും…

വേണ്ട ഡാ നാളെ അമ്പലത്തിൽ വരുമല്ലോ അപ്പൊ കാണാം അച്ഛൻ വരാറായിട്ടുണ്ട് ഞാൻ വന്നിട്ട് ഒരുപാട് സമയമായി കാശി….മറക്കരുത് രാവിലെ എത്തിയേക്കണം…അമ്മ അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി…

ഡാ എനിക്ക് വീട്ടിൽ അത്യാവശ്യമായി എത്തണം അമ്മ വന്നിട്ടുണ്ട്…….അതും പറഞ്ഞു വണ്ടിയെടുത്തു പോയി……. എല്ലാവരും അവന്റെ പോക്ക് നോക്കി നിന്നു.

കാശി വീട്ടിൽ എത്തുമ്പോൾ മുറ്റം ഒക്കെ വൃത്തിയാക്കിയിട്ടുണ്ട് പോരാത്തതിന് കാവിന്റെ ഭാഗത്തേക്ക്‌ ഉള്ള വഴിയൊക്കെ വൃത്തിയാക്കി ഇട്ടേക്കുന്നു ആകെ മൊത്തം വൃത്തിയാക്കി ഇട്ടിരിക്കുന്നു വീട് പൂട്ടിയിട്ടുണ്ട് അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി……. ഓഫ് ആണ്  കാശിക്ക് എന്തോ ടെൻഷൻ ആയി ചെറുത് ആയിട്ട്….. അവൻ പൂട്ട് തല്ലിപൊളിക്കാൻ തുടങ്ങുമ്പോൾ ആണ് സൈഡിൽ ആയി താക്കോൽ കിടക്കുന്നത് അവൻ കണ്ടത്. അവൻ സംശയത്തിൽ അത് എടുത്തു തുറന്നു അകത്തേക്ക് കയറി ചുറ്റും നോക്കി അവിടെ എങ്ങും പ്രശ്നം ഒന്നുല്ല എല്ലാം പഴയ പോലെ തന്നെ ആണ് അവൻ വീട് മുഴുവൻ അവളെ നോക്കി കണ്ടില്ല…….

കുറച്ചു കഴിഞ്ഞതും കാശിയുടെ ഫ്രണ്ട്സ് വന്നു അങ്ങോട്ട്‌…..

കാശി…… വിളി കേട്ട് കാശി പുറത്തേക്ക് ഇറങ്ങി.

അമ്മ വന്നിട്ട് പോയോ ഡാ…..സുമേഷ് ചിരിയോടെ അമ്മ കൊണ്ട് വന്ന ഡ്രസ്സ്‌ എടുത്തു നോക്കി കൊണ്ട് ചോദിച്ചു.

മ്മ്മ് അമ്മ വന്നിട്ട് പോയി…….

പിന്നെ എന്താ ഡാ നിന്റെ മുഖത്ത് ഒരു ടെൻഷൻ….. അവൾ എവിടെ….

അറിയില്ല അമ്മ ഇവിടെ വന്നപ്പോഴും അവളെ കണ്ടില്ല വീട് പൂട്ടിയേക്കുവായിരുന്നു അത ഞാൻ ഇവിടെ വന്നത്…

പിന്നെ നീ എങ്ങനെ വാതിൽ തുറന്നു…..

താക്കോൽ പുറത്ത് ഉണ്ടായിരുന്നു…

അപ്പൊ പിന്നെ പേടിക്കണ്ട അവൾ പുറത്ത് പോയത് ആയിരിക്കും….നീ ടെൻഷൻ അടിക്കണ്ട…..വിഷ്ണു തോളിൽ തട്ടി പറഞ്ഞു.

എങ്കിലും അവൾക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ……കാശിക്ക് ദേഷ്യം വരാൻ തുടങ്ങി……

ഡാ ഇത് നോക്ക്…….വിഷ്ണു ഒരു ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *