താലി, ഭാഗം 30 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര അവനെ പിടിച്ചു തള്ളിയിട്ടു അകത്തേക്ക് കയറി പോയി…

ഈശ്വര ഇവൾക്ക് അവിടെ ആണോ ജോലി…… ഇവൾ എന്റെ പുക കണ്ടേ അടങ്ങു കുരിപ്പ്….. ഈ അച്ഛൻ എന്ത് പണിയ കാണിച്ചത് എന്നാലും…..കാശി ആത്മ.

ഭദ്ര അകത്തേക്ക് പോയി മുറിയിൽ നിന്ന് കിതച്ചു….

എന്ത് പണിയ ഭദ്ര നീ ഈ കാണിക്കുന്നേ പിണക്കം മറന്നു…. ഒരു രണ്ട് സെക്കന്റ് കൂടെ വൈകി എങ്കിൽ ഉള്ള മാനം മുഴുവൻ പോയേനെ ശേ…. ഇനി എങ്ങനെ ആ കാലനാഥന്റെ മുഖത്ത് നോക്കും..സ്വയം പറഞ്ഞു തലക്ക് ഇട്ടു കൊട്ടി കൊണ്ട് കണ്ണാടിയിലേക്ക് നോക്കി…

അയ്യേ…. ആകെ ചുവന്നു ആണല്ലോ നിൽക്കുന്നെ ഈ കോലത്തിൽ ആയിരിക്കില്ലേ അവന്റെ മുന്നിൽ നിന്നത് ഇത്രയും നേരം….. അയ്യേ…… അല്ല എനിക്ക് എന്താ പറ്റിയത്….. കാശി…… അവനോട് എന്താ ഇങ്ങനെ ഒരു ഫീലിംഗ്സ്…..ഭദ്രയുടെ തല പുകയാൻ തുടങ്ങി.

ചേച്ചി………പുറത്ത് നിന്ന് കാവേരിയുടെ വിളി കേട്ടതും അവൾ വേഗം പുറത്തേക്ക് ഇറങ്ങി കാശിയെ കാണാത്തത് കൊണ്ട് മുൻ വശത്തെ വാതിൽ ചാരി വച്ചിട്ട് അവൾ ഇറങ്ങി…..

പോകാം ചേച്ചി….കാവേരി ചിരിയോടെ പറഞ്ഞു.

നമുക്ക് പാടത്തുടെ പോകാം വരുമ്പോൾ റോഡേ വരാം എന്താ……ഭദ്ര ചോദിച്ചു.

ചേച്ചിയുടെ ഇഷ്ടം….കാവേരി ചിരിയോടെ മറുപടി പറഞ്ഞു നടന്നു….പോകുന്ന വഴി കാവേരി അവളെ കുറിച്ച് പറഞ്ഞു….

അമ്മയും അവളും അച്ഛനും അടങ്ങുന്ന കൊച്ച് കുടുംബം അവൾ ഇപ്പൊ പ്ലസ്ടു ആണ് അച്ഛൻ ഓട്ടോ ഡ്രൈവർ ആണ് അമ്മ വീട്ടിൽ തന്നെ ആണ് അമ്മക്ക് ഹാർട്ടിന് പ്രശ്നം ഉള്ളത് കൊണ്ട് എങ്ങോട്ടും പോകാറില്ല…….. ആളൊരു ചെറിയ വായാടി ആണ്….

രണ്ടുപേരും അമ്പലത്തിൽ എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു…..

ചേച്ചി വാ ദീപാരാധന തുടങ്ങാറായി….ചുറ്റും നോക്കി നിൽക്കുന്ന ഭദ്രയുടെ കൈയിൽ പിടിച്ചു കൊണ്ട് കാവേരി പറഞ്ഞു. പിന്നെ രണ്ടുപേരും കൂടെ ഒരുമിച്ച് നടയിൽ പോയി നിന്ന് തൊഴുതു……..

ചേച്ചി വാ ചുറ്റി തൊഴുതിട്ട് വരാം…..

രണ്ടുപേരും നാഗത്താൻമാരെ തൊഴുതു തിരിഞ്ഞതും കാശി ഭദ്രയുടെ തൊട്ട് അടുത്ത് നിൽക്കുന്നു…… ഭദ്ര കണ്ണും തള്ളി അവനെ നോക്കി…..

ചേച്ചി…. ചേച്ചി…..അവളുടെ നിൽപ്പ് കണ്ടു കാവേരി അവളെ തട്ടി വിളിച്ചു. കാശി അവളെ സൂക്ഷിച്ചു നോക്കിയിട്ട് അവിടെ നിന്ന് പോയി..

ചേച്ചി ഇങ്ങനെ ആ കാലന്റെ ചോര ഊറ്റിയാൽ എങ്ങനെ അങ്ങേര് ബാക്കി ഉള്ളവരെ അടിച്ചു നിരത്തും……ഭദ്ര അവളെ തറപ്പിച്ചു നോക്കി.

ഇനി നീ എന്റെ കാശിയെ കാലൻ എന്ന് എങ്ങാനും വിളിച്ച…..അതും പറഞ്ഞു ഭദ്ര പോയി.

അഹ് ബെസ്റ്റ് ഇത് ആണ് made for each other…..അതും പറഞ്ഞു അവളും അവരുടെ അടുത്തേക്ക് പോയി….

പ്രസാദം വാങ്ങി തിരിഞ്ഞതും കാശി അവളുടെ അടുത്ത് എത്തിയിരുന്നു വീണ്ടും…..അവൾ പോകാൻ തുടങ്ങിയതും കാശി കൈയിൽ കയറി പിടിച്ചു…….

ഇപ്പൊ പോകാം അവിടെ നിൽക്ക്…..ഒന്ന് രണ്ടു ആളുകൾ അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് ഭദ്ര അവിടെ നിന്നു…..

ദ കാശി താലി പൂജിച്ചു…. ചാർത്തിക്കോളൂ….തിരുമേനി കാശിയുടെ കൈയിലേക്ക് കൊടുത്ത താലി ഭദ്ര നോക്കി…….

തന്റെ കഴുത്തിൽ കെട്ടിയ മഞ്ഞചരട് ഉൾപ്പെടെ ഉണ്ട്…… അന്ന് അവൻ ഷോപ്പിൽ നിന്ന് വാങ്ങിയ ചെയിൻ ആണ് അത്.അവൾ കാശിയെ നോക്കി….. അവിടെ നിറഞ്ഞ ചിരിയാണ് അവൻ താലി കൈയ്യിൽ എടുത്തു അവളെ നോക്കി……

കെട്ടിക്കോട്ടെ ശ്രീക്കുട്ടി…..അവളുടെ കണ്ണിൽ നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു അവൾ തലയനക്കി…

അവൻ ഒരു പുഞ്ചിരിയോടെ താലി താലി ചാർത്തി ഒരു നുള്ള് കുങ്കുമം ചാർത്തി കൊടുത്തു നെറ്റിയിൽ…… രണ്ടുപേരും പരസ്പരം ഒന്ന് നോക്കി…..

ദേവിയെ മനസ്സ് ഉരുകി പ്രാർത്ഥിച്ചോളു…… ഇന്ന് നല്ല ദിവസം ആണ് ദേ കണ്ടോ പൗർണമി ആണ് പൂർണചന്ദ്രൻ വന്നു കഴിഞ്ഞു…. ആ ചന്ദ്രന്റെ നിലാവെളിച്ചം പോലെ നിങ്ങടെ ജീവിതത്തിലും സന്തോഷവും ഐശ്വര്യവും നിറയട്ടെ…….തിരുമേനി പറഞ്ഞു.

ദേവി എന്താ പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ല ഈ മനുഷ്യൻ എന്റെ കഴുത്തിൽ കെട്ടിയ താലി എന്നും ഒപ്പം വേണം എന്ന് ഉണ്ടായിരുന്നു അത് നടത്തി തന്നു നീ…… ഈ മനുഷ്യൻ എന്നും എന്റെ ഒപ്പം ഉണ്ടാകണേ…….അവൾ പ്രാർത്ഥിച്ചു.

ഇവളെ മരണം കൊണ്ട് അല്ലാതെ എന്നിൽ നിന്നകറ്റല്ലേ ഭഗവതി……അവൻ പ്രാത്ഥിച്ചു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി.

ഭദ്രയും കാവേരിയും കൂടെ ചെരുപ്പ് ഇട്ടോണ്ട് നിൽക്കുമ്പോ കാശി അവരുടെ അടുത്തേക്ക് വന്നു….

ഭദ്ര…..

എന്താ കാശി…..

ഞാൻ വരാൻ വൈകും നീ ഡോർ അടച്ചു കിടന്നോ നോക്കി ഇരിക്കണ്ട…..

മ്മ്മ്മ്,…..

പിന്നെ ഞാൻ അല്ലാതെ ആര് വന്നു വിളിച്ചലും വാതിൽ തുറക്കരുത് ആര് വിളിച്ചാലും…….ഗൗരവത്തിൽ പറഞ്ഞു പോയി…….

ചേച്ചി……

മ്മ്മ്…..

നേരത്തെ വേറെ ഏതോ പേരല്ലേ ചേട്ടൻ വിളിച്ചത്……

മ്മ്….. അവന് തോന്നുന്നത് ഒക്കെ വിളിക്കും……. നീ  വാ സമയം കുറെ ആയി…..
ഭദ്ര കാവേരിയെ കൂട്ടി വേഗത്തിൽ വീട്ടിലേക്ക് നടന്നു……. പോകുന്ന വഴിയിൽ കാശിയെ പല പ്രാവശ്യം തങ്ങളെ പാസ്സ് ചെയ്തു പോകുന്നത് കണ്ടു….

വീട്ടിൽ എത്തി കഴിച്ചു അടുക്കളയിൽ കുറച്ചു ജോലി ഉണ്ടായിരുന്നു അതൊക്കെ ഒതുക്കി ഭദ്ര കിടന്നു…… കിടക്കുമ്പോ അവൾ ആ താലിയിൽ മുറുകെ പിടിച്ചു…..

യോഗ്യതയില്ല ആ മനുഷ്യന്റെ കൈയിൽ നിന്ന് ഈ താലി ഏറ്റു വാങ്ങാൻ….എങ്കിലും ദൈവം ചേർത്ത് വച്ചത് ആണ് ആ മനുഷ്യനോട്‌ ഒപ്പം എന്നെ…… ഭദ്ര കണ്ണുകൾ അടച്ചു കിടന്നു അവളുടെ മനസ്സ് കഴിഞ്ഞു പോയ രണ്ടു വർഷങ്ങൾ പിന്നിലേക്ക് പോയി……

പാസ്റ്റ്

കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ സംഗീതയും ഭദ്രയും കൂടെ കാശിയെ കാണാൻ നിൽക്കുവാണ്…… അവൻ ആ കോളേജിൽ വരുന്നതും പോകുന്നതും അവൾ കണ്ടിട്ടുണ്ട് പിന്നെ ആണ് അറിഞ്ഞത് കാശിയുടെ കുടുംബക്കാരുടെ സ്വന്തം കോളേജ് ആണ് അത് എന്ന്…….പിന്നെ ഇടക്ക് ഇടക്ക് ഏതെങ്കിലും പിരീഡ് സാർ ഇല്ലാതെ വരുമ്പോൾ പകരം കാശി ക്ലാസ്സ്‌ എടുക്കാറുണ്ട്…..

നീ ഇന്നെങ്കിലും പറയാൻ ഉള്ളത് പറഞ്ഞോണം അല്ലെങ്കിൽ എന്റെ സ്വഭാവം മാറും…….ഭദ്ര ദേഷ്യത്തിൽ പറഞ്ഞു.

ഡീ സാർ ഇനി എന്തെങ്കിലും……

സങ്കു ദേ സാർ വരുന്നുണ്ട് ഞാൻ അങ്ങോട്ട്‌ നിൽക്കാം…..ഭദ്ര പോകാൻ തുടങ്ങിയതും അവളെ സങ്കു പിടിച്ചു നിർത്തി.അപ്പോഴേക്കും കാശി അവരുടെ അടുത്ത് എത്തിയിരുന്നു…..

സാർ….. അവരെ മൈൻഡ് പോലും ചെയ്യാതെ പോകാൻ തുടങ്ങിയതും അവൾ വിളിച്ചു.

എന്താ……ഗൗരവം നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു കൊണ്ട് അവരെ രണ്ടുപേരെയും നോക്കി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *