ശിവ ആകെ അടികിട്ടിയ പോലെ ആയിരുന്നു.കാരണം കാശിക്ക് ഭദ്രയോട് ദേഷ്യം ഉണ്ടെന്ന് ഉറപ്പിച്ചു ആണ് അവളോട് അങ്ങനെ കാണിച്ചത്…. അവളെ ഹരിയുടെ PA ആക്കിയപ്പോൾ ഉറപ്പിച്ചു ദേഷ്യം മാത്രം ആണ് എന്ന് പക്ഷെ അല്ല കാശിക്ക് അവളോട് അടങ്ങാത്ത പ്രണയം ആണെന്ന് അവന്റെ പ്രവർത്തിയിലൂടെ മനസിലായി……..
ശിവ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് കാശി അവളുടെ മുന്നിൽ കുറെ ഫയൽസ് കൊണ്ട് നിരത്തിയത്…
സാർ…….
ഈ ഫയൽ അത്രയും നോക്കിയിട്ട് ഒരു റിപ്പോർട്ട് തയ്യാർ ആക്കി എന്നെ കാണിക്കണം നാളെ രാവിലെ…അവൾ ഫയലിലേക്കും വാച്ചിലേക്കും നോക്കി…
സാർ ഞാൻ ഇത് വീട്ടിൽ കൊണ്ട് പോയി നോക്കിക്കോട്ടെ……
മ്മ് ഇവിടെ ഇരുന്നു നോക്കികഴിയാത്ത ഫയൽസ് വീട്ടിൽ കൊണ്ട് പോയ മതി……കാശി അതും പറഞ്ഞു പുറത്തേക്ക് പോയി……
ഹരിയും ഭദ്രയും ടി ടൈം ക്യാൻറ്റീനിൽ നിൽക്കുമ്പോൾ ആണ് കാശി അങ്ങോട്ട് വരുന്നത് അവനെ കണ്ടു സ്റ്റാഫ്സ് ഒക്കെ അവനെ കണ്ടു എണീറ്റിട്ടു ഇരുന്നു ഭദ്രയും അവനെ കണ്ടു എണീറ്റു….കാശി ഒരു ടി ഓർഡർ ചെയ്തു എന്നിട്ട് അവരുടെ അടുത്തേക്ക് ഇരുന്നു……
ഭദ്രക്ക് ഹരി ചായയും പപ്പ്സും വാങ്ങി കൊടുത്തു…. പൊടി മുഴുവൻ ചുണ്ടിലും മുഖത്തും ഒക്കെ ആക്കി വച്ചിട്ട് കാശി അടുത്ത് ഇരുന്നപ്പോൾ അവനെ നോക്കി പുഞ്ചിരിച്ചു…അവളുടെ ചിരി കണ്ടു കാശിയും ഹരിയും മുഖത്തോട് മുഖം നോക്കി…..
കാശി പപ്പ്സ് വേണോ…….ശബ്ദം കുറച്ചു ചോദിച്ചു.
വേണ്ട നീ തന്നെ കഴിച്ചോ…….കാശി ചായ കുടിക്കാൻ തുടങ്ങി…
ഹരിയേട്ടാ…… കാശിയുടെ വിളികേട്ട് ഹരി അവനെ മുഖം ഉയർത്തി നോക്കി..
നമുക്ക് നാളെ ആണ് ****കമ്പനി ആയിട്ടുള്ള മീറ്റിംഗ്…. എനിക്ക് പകരം പ്രസന്റേഷൻ തയ്യാർ ആക്കേണ്ടതും അത് പ്രസന്റ് ചെയ്യേണ്ടതും ഹരിയേട്ടൻ ആണ്…. കൂട്ടിന് ഇവളെ കൂടെ കൂട്ടിക്കോ…….. ഹരി ഞെട്ടി കൊണ്ട് കാശിയെ നോക്കി കാരണം അത്രയും വല്യ ഒരു കമ്പനിയുമായി ഒരു മീറ്റിംഗ് ഒറ്റക്ക് ആദ്യമായിട്ട് ആണ്…..
കാശി ഞാൻ ഇതുവരെ……
അറിയാം ഇത് തന്നെ ആവട്ടെ തുടക്കം…. അവർ ഡീൽ ഒപ്പിട്ടില്ല എങ്കിലും പേടിക്കണ്ട നമുക്ക് പിന്നെ നോക്കാം…… പിന്നെ നീയും ഇതൊക്കെ പഠിച്ചു വച്ചോ……കാശി രണ്ടുപേരോടുമായിട്ടു പറഞ്ഞു….
മൂന്നുപേരും ഒരുമിച്ച് ചായ കുടിച്ചെണീറ്റു അപ്പോഴാണ് കാശി ഭദ്രയുടെ ചുണ്ടിന്റെ സൈഡിൽ ഒക്കെ ഇരിക്കുന്ന പപ്പ്സിന്റെ പൊടി കണ്ടത് അവൻ ഒരു ടിഷ്യു എടുത്തു അവളുടെ മുഖം തുടച്ചു കൊടുത്തു……
നാക്ക് നല്ല നീളമുണ്ട് കൈക്ക് ആ നീളം ഇല്ല….അവളുടെ തലയിൽ ഇട്ടു കൊട്ടി കൊണ്ട് പറഞ്ഞു.എന്നിട്ട് ഹരിയോട് കണ്ണ് കൊണ്ട് എന്തോ പറഞ്ഞു പോയി…
കാലനാഥൻ…..
എന്താ ഡി വായാടി അവനെ കുറ്റം പറയുവാണോ……അവളുടെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു.
ഹരിയേട്ട നമുക്ക് എത്രയും പെട്ടന്ന് ബീച്ചിൽ എത്തണം…… ഇവനെ കുറിച്ച് എല്ലാം അറിയണം…. ഇവൻ ഇത് എന്തുവാ ഒരുമാതിരി അന്യൻ അമ്പി റെമോ ഒക്കെ കാണിക്കുവാ ചിലപ്പോൾ ഇത് കണ്ടു എനിക്ക് ഭ്രാന്ത് ആകും….അവൾ തലയിൽ കൈ വച്ച് പറഞ്ഞു…അപ്പോഴാണ് ഒരു സ്റ്റാഫ് ഹരിയുടെ അടുത്തേക്ക് വന്നത്.
എന്താ ഡോ….
സാർ ഇത് സാറിന്റെ അനിയത്തി ആണോ…….ഹരി ചിരിച്ചു പിന്നെ അവളെ ചേർത്ത് പിടിച്ചു.
ഇത് എന്റെ അനിയത്തി ആണ്…. ഇപ്പൊ പോയ കാശിനാഥന്റെ ഭാര്യയാണ്….. അറിയേണ്ടത് അറിഞ്ഞല്ലോ…..ഹരി പുച്ഛത്തിൽ ചോദിച്ചു കൊണ്ട് അവളെയും കൂട്ടി നടന്നു……
കാശിയും ശിവയും നേരത്തെ ഇറങ്ങിയിരുന്നു ഭദ്ര അത് ഒന്നും ശ്രദ്ധിക്കാൻ പോയില്ല…… ഓഫീസ് ടൈം കഴിഞ്ഞപ്പോൾ അവൾ ഹരിയുടെ ഒപ്പം ബീച്ചിലേക്ക് തിരിച്ചു……..
പോകുന്ന വഴി ഭദ്ര അവളെ കുറിച്ചും അവൾ വളർന്ന ഓർഫനെജിനെ കുറിച്ചും ഫ്രണ്ട്സിനെ കുറിച്ചുമൊക്കെ കാര്യമായ് പറയുന്നുണ്ട്……. ഹരി അതൊക്കെ ചിരിയോടെ കേട്ടിരുന്നു……ബീച്ചിൽ എത്തിയതും ഹരി ഒരു ഐസ്ക്രീം വാങ്ങി കൊടുത്തുഅവൾക്ക് അടുത്ത് കടല വേണം എന്ന് പറഞ്ഞു അതും വാങ്ങി കൊടുത്തു ശേഷം സ്വസ്ഥമായ് സംസാരിക്കാൻ അവളെ കൂട്ടി കൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു ഇരുന്നു രണ്ടും കൂടെ……..
പറ ഹരിയേട്ടാ…… ഞാൻ എന്താ കാശിയോട് ചെയ്ത അവന് പൊറുക്കാൻ പറ്റാത്ത തെറ്റ്………
ആ തെറ്റ് അറിയും മുന്നേ അവൻ എങ്ങനെ ആയിരുന്നു എന്ന് അറിയണം….ഹരി ഒരു ചെറു ചിരിയോടെ പറഞ്ഞു തുടങ്ങി…….
🍂🍂🍂🌿🌿🌿🍂🍂🍂🌿🌿🌿🍂🍂🌿
കാശിനാഥൻ…. എല്ലാവരുടെയും കാശി…. അവന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് അറിയോ……ഭദ്ര ഹരിയെ നോക്കി.
അവന്റെ യേട്ടൻ ദേവൻ… മഹാദേവൻ എന്ന എല്ലാവരുടെയും ദേവൻ…..അവനെ ആണ് ഈ ലോകത്ത് കാശി ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത്…….
എന്നിട്ട് ദേവേട്ടൻ ഇപ്പൊ എവിടെ……ഭദ്ര സംശയത്തിൽ ചോദിച്ചു.ഹരി വെറുതെ ഒന്ന് ചിരിച്ചു…..
അന്ന് അവർ മുബൈക്ക് പോയി തിരിച്ചു വന്നത് ട്രെയിനിൽ ആയിരുന്നു…..
ഏട്ടന് എന്തോ എന്നോട് പറയാൻ ഉണ്ട് എന്ന് ഏട്ടത്തി വിളിച്ചപ്പോൾ പറഞ്ഞു എന്താ കാര്യം…….കാശി ദേവന്റെ തോളിൽ കൈ വച്ച് ചോദിച്ചു.
ഓഫീസിൽ എന്തൊക്കെയോ തിരുമറികളും പ്രശ്നങ്ങളും നടക്കുന്നുണ്ട് കാശി പക്ഷെ എവിടെ ആണ് എനിക്ക് പിഴവ് സംഭവിച്ചതെന്നോ കൂടെ നിന്ന് ചതിക്കുന്നത് ആരൊക്കെ ആണെന്നോ ഒന്നും എനിക്ക് അറിയില്ല ഡാ…….ദേവൻ ഒന്ന് നിർത്തി.
അതിന് ഞാൻ എന്താ ഏട്ടാ……
നീ…. നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ ഒപ്പം ഉണ്ടാകണം നിന്റെ എക്സാം വരെ…. കാരണം അച്ഛന് കോളേജിലെ കാര്യങ്ങൾ നോക്കണം ആ കൂട്ടത്തിൽ ഈ ഓഫീസിലെ ജോലി നടക്കില്ല……. എല്ലാം എന്റെ പരിധിയിൽ ഒന്ന് ഒതുങ്ങും വരെ എന്റെ ഒപ്പം ഒരു സപ്പോർട്ട് ആയി നീ വേണം…
കാശി ഒന്ന് ആലോചിച്ചു പിന്നെ ചിരിയോടെ അവനെ ചേർത്ത് പിടിച്ചു….
ഞാൻ ഉണ്ടാകും ഏട്ടന്റെ ഒപ്പം ഒന്ന് കൊണ്ടും വിഷമിക്കണ്ട…
തിരിച്ചു വീട്ടിൽ എത്തുമ്പോൾ ദേവനും കാശിയും സന്തോഷത്തിൽ ആയിരുന്നു…. പിറ്റേന്ന് മുതൽ കാശി ദേവന് ഒപ്പം ഓഫീസിൽ പോയി തുടങ്ങി…. കാശി അവന്റെത് ആയ രീതിയിൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി തിരുമറികളുടെ സോഴ്സ് കണ്ടെത്തുന്നതിനിടയിൽ ആണ് കോളേജിൽ ഇടക്ക് ഇടക്ക് വന്നു പോകുന്നത്…….
അങ്ങനെ ഇരിക്കെ ആണ് കാശിയുടെ എക്സാം ഡേറ്റ് വരുന്നത്…..ഹരി പറഞ്ഞു നിർത്തി.
എന്ത് എക്സാം…….ഭദ്ര സംശയത്തിൽ ചോദിച്ചു.
UPSC മെയിൻ എക്സാം…..ആ എക്സാം ദിവസം അവൻ കിടന്നത് ലോക്കപ്പിൽ നീ കാരണം…… അവന്റെ ജീവിതത്തിൽ അവൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്ന് അവന്റെ കണ്മുന്നിലൂടെ തെന്നി പോയി……… അതും നീ കാരണം……ഭദ്ര ഹരിയെ നോക്കി….
അത് മാത്രമല്ല ഒരു നഷ്ടം കൂടെ അവനെ തേടി എത്തിയിരുന്നു…… ചിലപ്പോൾ അത് ആകും അവൻ നിന്നെ വെറുക്കാൻ കാരണം……
അത് എന്താ…
തുടരും…..