ധ്രുവം, അധ്യായം 137 – എഴുത്ത്: അമ്മു സന്തോഷ്

ഇടുക്കിയിലേക്ക് ആദ്യമായി പോകുകയല്ല ആന്റണി. ഇടുക്കി പരിചയം ഉണ്ട്. ഫസ്റ്റ് പോസ്റ്റിങ്ങ്‌ ഇടുക്കിയിൽ ആയിരുന്നു. സാധാരണ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് വരിക. ഇക്കുറി അത് ഡ്രൈവറെ ഏൽപ്പിച്ചു. മനസ്സ് തളർന്നു പോയിരിക്കുന്നു. തന്റെ മകൻ ചെയ്ത തെറ്റ് എത്ര ഗുരുതരമാണെന്ന് അയാൾക്ക് അറിയായ്കയല്ല. പക്ഷെ അതിനവന് വ- ധശി- ക്ഷ ഒരുത്തൻ വിധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ആ ഒരുത്തനെയും മരണത്തിലേക്ക് പറഞ്ഞു വിടാൻ അയാൾ തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ അത് തെളിഞ്ഞ മാത്രം.

ഞായറാഴ്ച ആയതു കൊണ്ട് എസ് പി രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.

അലസമായ ഒരു ഞായർ ആയിരുന്നു അത്. വലിയ ജോലി ഒന്നുമില്ല. സുഖം. ടെൻഷൻ ഇല്ല. ആന്റണിയെ അയാൾ കാറിനരികിൽ വന്നു സ്വീകരിച്ചു

സിവിൽ സർവീസ് അക്കാഡമിയിൽ അവർ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ ജോലിയിൽ പ്രവേശിച്ചപ്പോൾ ഓരോരോ തിരക്കുകൾ ആയി. പരസ്പരം അങ്ങനെ കാണുക വിരളമായി. എങ്കിലും ആന്റണിയുടെ മകന്റെ അടക്കത്തിനു രാജേഷ് എത്തിയിരുന്നു. സംസാരിക്കാൻ സാധിച്ചില്ല. അന്ന് ആ അവസ്ഥയിൽ ആയിരുന്നില്ല

“ഞാൻ ഇവിടെ തനിച്ചാണ് ആന്റണി.”

ചായ കൊടുത്തു കൊണ്ട് രാജേഷ് പറഞ്ഞു

“മകൾ യൂ എസിലാണ്. വൈഫ് ഇപ്പൊ അവധിക്ക് അവളുടെ അടുത്തേക്ക് പോയി. നമുക്ക് പിന്നെ അവധിയില്ലല്ലോ”

ആന്റണി ഒന്ന് ചിരിക്കുന്നതായി ഭാവിച്ചു

“ചോദിക്കു എന്താ അറിയേണ്ടത്?”

“അർജുൻ ജയറാം “

രാജേഷ് ഒന്ന് നടുങ്ങി

“അർജുൻ?”

“യെസ് “

“എന്താ അറിയേണ്ടത്?”

“എല്ലാം അറിയണം. ഓരോരുത്തരും ഓരോന്ന് പറയുന്നു. ചിലർ പറഞ്ഞു ബിസിനസ് ടൈകൂൺ ആണെന്ന്. ഞാൻ അന്വേഷിച്ചപ്പോഴും അങ്ങനെ ആണ് അറിഞ്ഞത്. ചിലർ പറഞ്ഞു കോൾഡ് ബ്ല- ഡഡ് ക്രി- മിനൽ ആണെന്ന് ചിലർ പറയുന്നു മ-ർഡറർ ആണെന്ന്. ആക്ച്വലി എന്താ അയാൾ?”

രാജേഷ് കുറച്ചു നേരം എന്തോ ആലോചിച്ചു ഇരുന്നു

“അർജുൻ ജയറാം ഒരു സൈ- ക്കോ ആണ്. A real psycho. He is a mental patient..”

“What?”

“അതെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ ഹോസ്പിറ്റൽ വാസം. അന്ന് അയാളുടെ കേസിന്റെ ചാർജ് എനിക്ക് ആയിരുന്നു. അയാളുടെ കേസ് എന്ന് പറയുമ്പോൾ അയാളുടെ വൈഫ് കൃഷ്ണയെ ഷൂട്ട്‌ ചെയ്ത കേസ്. പത്രങ്ങളിൽ വായിച്ചു കാണും “

“യെസ് യെസ് വായിച്ചതാണ്. പക്ഷെ അർജുൻ ജയറാം എന്ന പേര് അങ്ങനെ പരാമർശിച്ചു കണ്ടില്ല “

“അത് കാണില്ല. ഒരു പത്രവും മീഡിയയും ആ പേര് പറയില്ല They are scared. പിറ്റേന്ന് ആ ന്യൂസ്‌ പറഞ്ഞവനും കാണില്ല ആ ചാനെലും കാണില്ല “

“അത്രേമൊക്കെ വേണോ? ഇത്തിരി ഓവർ അല്ലെ രാജേഷ്? മുഖ്യമന്ത്രിയെ പോലും വെറുതെ വിടാത്ത മീഡിയ ആണ്. ആക്ഷേപിച്ചു നശിപ്പിച്ചു കളയും. എന്തിന് പ്രധാനമന്ത്രിക്ക് പോലും ഈ മാപ്രകളുടെ കയ്യിൽ നിന്ന് മോചനം ഇല്ല. അപ്പൊ ഒരു ബിസിനസ് കാരൻ അത്ര  ഇൻഫ്ലുൻസർ ആണോ. അങ്ങനെ ഒക്കെ കേരളത്തിൽ നടക്കുമോ?”

“നടക്കും ആന്റണി. നടന്നു. അർജുൻ ജയറാം അതാണ്. പേടിക്കണം അവനെ. കാരണം അവനു ചുറ്റും ഒരു വലിയ കൂട്ടമുണ്ട്. എന്തിനും തയ്യാറായി ഒരു ഗ്രൂപ്പ്‌. ഏറ്റവും അടുത്ത സർക്കിൾ നാലു കൂട്ടുകാർ. അതിനുള്ളിൽ അവൻ, അവന്റെ ഡാഡി. ഡാഡിയവന്റെ പത്തു മടങ്ങു ബ്രൂട്ടൽ ആണ്. അവനെ തൊട്ടാൽ തൊടുന്നവന്റെ കുടുംബത്തിൽ ഒരാൾ പോലും ബാക്കിയുണ്ടാകില്ല, ഡാഡി ബാക്കി വെക്കില്ല. അർജുൻ ജയറാം ഇങ്ങനെ ഒക്കെ ആണെങ്കിലും നല്ല കാമുകനാണ്, നല്ല ഭർത്താവ് ആണ്. അയാളുടെ ഭാര്യയെ അയാൾക്ക് ജീവനുമാണ്. എല്ലാം സുഖങ്ങളും തത്കാലം ഉപേക്ഷിച്ചു അയാൾ വയനാട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് ആ പെൺകുട്ടിക്ക് വേണ്ടിട്ട് ആണ്. കൃഷ്ണയെ ഷൂട്ട്‌ ചെയ്തത് അർജുന്റെ എതിർ ഗ്രൂപ്പ്‌ ആയ മാക്സ് ഗ്രൂപ്പ്‌ ആണ്. അതിലെ മുഴുവൻ പേരും കൊ-ല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. നേരിട്ട് അതിനു നേതൃത്വം കൊടുത്തവർ ആ കുട്ടിയെ ഷൂട്ട്‌ ചെയ്ത അതെ സ്ഥലത്ത്..അത് എന്റെ സർവീസ്ൽ ഞാൻ കണ്ട ഏറ്റവും പൈ-ശാചികമായ കൊ- ലപാതകങ്ങൾ ആയിരുന്നു. ചെയ്തത് അർജുൻ തന്നെ ആണ്. പക്ഷെ ഒറ്റ തെളിവില്ല. ഒന്നല്ല രണ്ടല്ല ആറെണ്ണം. ഒന്നിന്റെ ബോഡി പോലും കിട്ടിയില്ല. പിന്നെ ഗവണ്മെന്റ് ഒരു ഡമ്മി കൊ-ലപാതകിയെ ഒക്കെ ഒപ്പിച്ചു എന്തൊക്കെയോ തെളിവുകൾ ഒക്കെ ഉണ്ടാക്കി. ആരൊക്കെയോ അകത്തായി. ആ കേസ് പിന്നെ മീഡിയ ചർച്ച ചെയ്തില്ല. പത്രങ്ങളിൽ വന്നില്ല. ലോകത്തിലെ വേറെ ഏതോ രാജ്യത്ത് നടന്ന കാര്യം പോലെ ജനം സൗകര്യപൂർവം അത് മറന്നു കളഞ്ഞു. ഒന്നുണ്ട് ആന്റണി. അർജുൻ ആരെയും അങ്ങോട്ട് ഉപദ്രവിക്കില്ല. അയാൾക്ക് നേരെയുണ്ടായാൽ പോലും അയാൾ അവരോട് ഒരു പരിധി വരെ ഒക്കെ ക്ഷമിക്കും. അയാളുടെ പെണ്ണിനെ തൊടുമ്പോൾ മാത്രം ആണ് അയാൾ ക്രൂ- രൻ ആകുന്നതും കൊ-ന്ന് കളയുന്നതും. ഇവിടെ അർജുൻ ചെയ്തിട്ടുണ്ടെങ്കിൽ അത് തന്റെ മകൻ ഉൾപ്പെടുന്ന ആ നാലുപേര് ആ പെൺകുട്ടിയോട് മോശമായി പെരുമാറിയിരിക്കണം “

ആന്റണിയുടെ മുഖം വിളറി

“എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ കൊ- ലപാ- തകം ആണോ രാജേഷ് സൊല്യൂഷൻ? അതിനല്ലേ പോലീസ്? നിയമം? കോടതി? മരിച്ചത് എന്റെ മകനാണ്. ഒറ്റ മകൻ. അർജുൻ ആണ് അത് ചെയ്തത് എന്ന് തെളിഞ്ഞിട്ടില്ല രാജേഷ്. പക്ഷെ അവന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു കളഞ്ഞ നിലയിൽ ആയിരുന്നു.”

രാജേഷ് നടുങ്ങിപ്പോയി

“രാജേഷ് പറഞ്ഞത് പോലെ ബ്രൂട്ടൽ ആയിട്ട് അങ്ങനെ ചെയ്തത് അർജുൻ ആണെങ്കിൽ ഞാൻ അവനു എന്ത് ശിക്ഷ കൊടുക്കണം?”

രാജേഷ് ഒന്ന് പുഞ്ചിരിച്ചു

“അതിനല്ലേ പോലീസ്, നിയമം കോടതി. അങ്ങനെ അല്ലെ ആന്റണി ഇപ്പൊ പറഞ്ഞത് “

“എന്റെ മോൻ ക്രൂ- രമായി കൊ- ല്ലപ്പെട്ടത് ഞാൻ നോക്കി നിൽക്കണോ രാജേഷ്?”

“അവൻ എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക അത്ര മാത്രം ക്രൂ- രമായി കൊ- ല്ലപ്പെടാൻ?”

രാജേഷ് ചോദിച്ചപ്പോ ആന്റണി നിശബ്ദനായി

“ആന്റണി ഇത് ചെയ്തത് അർജുൻ ആണന്നുള്ളത് ഊഹം മാത്രം ആണ്. ആ ഊഹം വെച്ചു കൊണ്ട് അയാളെ ടാർജറ്റ്‌ ചെയ്താൽ… The worse will happen. അത് കൊണ്ട് മനസമാധാനത്തിനു നല്ലത് അത് ആരാണ് എന്ന് അറിയാൻ ശ്രമിക്കാതിരിക്കുക എന്നതാണ്. അവൻ പോയി. അത് അക്‌സെപ്റ് ചെയ്യുക. മതി “

ആന്റണി മിണ്ടിയില്ല

യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ രാജേഷ് ആ കയ്യിൽ പിടിച്ചു

“സ്നേഹം കൊണ്ട് പറയുകയാണ് തന്റെ ഭാര്യയ്ക്ക് ഇനി താൻ മാത്രേയുള്ളു. താൻ ജീവിച്ചിരിക്കുക. അർജുൻ…ജസ്റ്റ്‌ ഫോർഗെറ്റ് ഹിം “

ആന്റണി ഒന്ന് തലയാട്ടി

ദീപുവും അർജുന്നും അഡ്വക്കറ്റ് മനോജ്‌ വന്നപ്പോൾ അയാളെ മീറ്റ് ചെയ്യാൻ റിസോർട്ടിലേക്ക് പോയി

“ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു അർജുൻസാർ. പ്രശ്നം ഒന്നുമില്ല. അന്നത്തെ ദിവസം നിങ്ങൾ അതിലെ കടന്ന് പോയി അത് cctv visuals ലുണ്ട്. എല്ലാരേം അവർ വിളിപ്പിച്ചിരുന്നു. നോ. പ്രോബ്ലം “

“പ്രോബ്ലം ഒന്നുമില്ലെങ്കിൽ അവർക്ക് കൊള്ളാം “

അർജുൻ പറഞ്ഞു

“പക്ഷെ അങ്ങേര് ഇടുക്കിക്ക് വെച്ചു പിടിച്ചിട്ടുണ്ട്. എസ് പി രാജേഷിനെ മീറ്റ് ചെയ്തതായി ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. എസ് പി. ആന്റണി. അയാൾ ഇനി പ്രശ്നം ഉണ്ടാക്കുമോ എന്ന് അറിഞ്ഞൂടാ “

“അത് അപ്പൊ നോക്കാം..”

അർജുൻ പറഞ്ഞു

വേറെ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നത് അവൻ വായിച്ചു നോക്കി

“ഡാഡിയെ ഞാൻ വിളിച്ചോളാം എന്ന് പറയ് “

മനോജ്‌ തലയാട്ടി

അവർ അവിടെ നിന്ന് ഇറങ്ങി

വീട്ടിൽ ചെല്ലുമ്പോൾ കൃഷ്ണ ഓടി വന്നു. ദീപു നിൽക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ അവൾ അർജുനെ കെട്ടിപ്പുണർന്നു.

“എന്താഡാ?”

അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു

വീട്ടിൽ നിന്ന് നന്ദനയും നീരജയും ഇറങ്ങി വന്നു

“എന്താ സംഭവം?”

അർജുൻ ചോദിച്ചു

“ഈ പായസം കഴിക്ക് എന്നിട്ട് പറയാം “
നീരജ നീട്ടിയ കപ്പ് അവൻ വാങ്ങി

“പിറന്നാൾ ആയിരുന്നോ നീ പറഞ്ഞില്ലല്ലോ “

അർജുൻ ദീപുവിന്റെ നേരെ നോക്കി

“അല്ലടാ..എന്താ കാര്യം?”

“ഇത് നന്ദന, ഷെല്ലിയുടെ കസിൻ ആണ്”

നീരജ ദീപുവിനെ പരിചയപ്പെടുത്തി

“കേട്ടിട്ടുണ്ട്..ഹായ് “

“ഹായ് “

“നന്ദന ടൗണിൽ പോയിട്ട് വന്നപ്പോൾ ഒരു സാധനം വാങ്ങി വന്നു “

നീരജ അത് ഉയർത്തി കാട്ടി. പ്രെഗ്നൻസി കിറ്റ്. രണ്ട് വരകൾ. കൃഷ്ണ പ്രെഗ്നന്റ്

അർജുന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നത് അവർ കണ്ടു. അവൻ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. പിന്നെ മുറിയിൽ പോയി

“അപ്പൊ ഞാൻ ഇറങ്ങുന്നേ “

നന്ദന പോകാൻ ഇറങ്ങി

“ഷെല്ലി വരുന്നുണ്ട് നാളെയോ മറ്റെന്നാളോ “

“ആണോ..വിളിച്ചില്ല “

“ഇന്ന് തീരുമാനിച്ചതാ..” ദീപു പറഞ്ഞു

“ആഹാ അത് ശരി വരട്ട് വരട്ട് “

നന്ദന കളി പറഞ്ഞു. പിന്നെ യാത്ര ചോദിച്ചു പോയി

അർജുൻ കൃഷ്ണയെ വീണ്ടും ഉമ്മ വെച്ചു

“എന്റെ മോൾക്ക് എന്താഡാ വേണ്ടത്?”

കൃഷ്ണ ആ മുഖത്ത് നോക്കി

“എന്റെ കൂടെ എപ്പോഴും ഉണ്ടായ മതി. അറ്റ്ലീസ്റ്റ് ഡെലിവറി വരെ എങ്കിലും “

“പ്രോമിസ്. അർജുൻ എന്റെ കൊച്ചിനെ വിട്ടേച്ച് എങ്ങും പോകില്ല “

കൃഷ്ണ തലയാട്ടി

“പുറത്തു പോകാം അവരെന്താ വിചാരിക്കുക. വാ “

കൃഷ്ണ അവനെ കൂട്ടി മുറിക്ക് പുറത്തു വന്നു

“എടാ ഇത് ചുമ്മ ഒരു പാർട്ടി നടത്തിയ പോരാ ട്ടോ, ജൂനിയർ ആണ് വരാൻ പോകുന്നത്. ദൈവമേ ഇവന്റെ ആയിരിക്കല്ലേ സ്വഭാവം…ഈ കൊച്ചിന്റെ സ്വഭാവം ആയിരിക്കണേ “

ദീപു കൈ കൂപ്പി പ്രാർത്ഥിച്ചു

“പോടാ…പക്ഷെ നിന്നോട് ഒരു താങ്ക്സ് ഉണ്ട്. നിങ്ങൾ വന്നപ്പോ നല്ല ഒരു ന്യൂസ്‌ കിട്ടി. ഗുഡ് ന്യൂസ്‌ താങ്ക്സ് ഗെയ്‌സ് “

“ആയിക്കോട്ടെ. ഇനിപ്പോ എങ്ങനെ? ഞങ്ങളുടെ കൂടെ തിരിച്ചു വരുവല്ലേ?”

അവൻ കൃഷ്ണയെ നോക്കി

“കുറച്ചു ദിവസം കൂടി…ഇവിടെ നിന്ന് കൊതി തീർന്നില്ല അല്ലെ അപ്പുവേട്ടാ?”

“അത് സത്യാ പക്ഷെ പ്രെഗ്നന്റ് ആയ സ്ഥിതിക്ക് നമുക്ക് പോകാം. എന്തെങ്കിലും ഹോസ്പിറ്റലിൽ പോകുകയോ വല്ലോം വേണേൽ രാത്രി ഒക്കെ കുറച്ചു റിസ്ക് ആണ് “

“പക്ഷെ ഉടനെ വേണ്ട പ്ലീസ്…ഇവിടെ കുറച്ചു ദിവസം കൂടി പ്ലീസ്.”

“ഒരു തരത്തിൽ അത് നല്ലതാ അർജുൻ. അവിടെ വന്നിട്ട് നീ പിന്നേ ബിസി ആയാൽ കൃഷ്ണയ്ക്ക് അത് വിഷമം ആകും. ടൗണിൽ എന്ത് ചെയ്യാൻ ആണ്…ഇവിടെ ആകുമ്പോൾ നിങ്ങൾക്ക് കാട്, പുഴ..കൃഷ്ണയ്ക്ക് സന്തോഷം ഉള്ളത് ചെയ്യൂ “

അർജുൻ അവളെ ഒന്ന് നോക്കി. ആ മുഖത്ത് ഒരു യാചന. അവൻ ഓക്കേ എന്ന മട്ടിൽ തലയാട്ടി. അവൾ പുഞ്ചിരിച്ചു

“ഞാൻ കുറച്ചു ഫോൺ കാൾസ് ചെയ്യട്ടെ “

അവൻ ആദ്യമായി ഡാഡിയെ ആണ് വിളിച്ചത്

“അർജുൻ സുഖമാണോ മോനെ?”

“സുഖം ഡാഡി. കൃഷ്ണ പ്രെഗ്നന്റ് ആണ് ട്ടോ “

ഒറ്റ നിമിഷം കൊണ്ട് വൈശാഖന്റെ കണ്ണ് നിറഞ്ഞു

“എപ്പോ അറിഞ്ഞു മോനെ?”

“ജസ്റ്റ്‌ നൗ “

“താങ്ക് ഗോഡ്.വേഗം പോരെ “

അർജുൻ ഒന്ന് മൂളി

പിന്നെ അവൻ അച്ഛനെ വിളിച്ചു

ജയറാമിന് ഇതിൽ പരമൊരു സന്തോഷം ഇല്ല. വേഗം പോരെടാ എന്ന് പറഞ്ഞതിനും അർജുൻ മൂളിയതെ ഉള്ളു

ജയറാം ഫോൺ വെച്ചിട്ട് ദുർഗയെ നോക്കി

“കൃഷ്ണ പ്രെഗ്നന്റ് “

“ഈശ്വര..എനിക്ക് അപ്പോഴേ തോന്നിയിരുന്നു. മുഖം നല്ല വിളറിയിരുന്നു..ഇനി ഇങ്ങോട്ട് വേഗം പോരാൻ പറയണം. ആദ്യത്തെ പ്രസവമാണ് കാര്യമായിട്ട് ശ്രദ്ധിക്കണം. ആരാ വരാൻ പോണത് ജൂനിയർ അർജുൻ അല്ലെ?”

“അത് ശരി ആൺകുട്ടിയാണെന്ന് ഉറപ്പിച്ചോ?”

“എനിക്ക് അങ്ങനെ തോന്നി പെട്ടെന്ന് “

ദുർഗ പുഞ്ചിരിച്ചു

ജയറാം ആ മടിയിൽ തല വെച്ചു

“ഒന്ന് തടവിക്കെ..”

ദുർഗ ആ നെറ്റിയിൽ അമർത്തി തടവി

“തലവേദന ഉണ്ടോ?”

“ഇല്ലഡോ..വെറുതെ ഒരു സുഖം “

ദുർഗ പുഞ്ചിരിച്ചു. പിന്നെ ആ ശിരസിലൂടെ വിരൽ ഓടിച്ചു

കൃഷ്ണയാണ് സ്വന്തം വീട്ടിൽ വിളിച്ചു പറഞ്ഞത്. അവർക്കും ഉടനെ അവർ നാട്ടിലോട്ട് ചെല്ലണമെന്നേ പറയാൻ ഉള്ളു. വരാം എന്ന് പറഞ്ഞു കൃഷ്ണ

ദൃശ്യയെ വിളിച്ചപ്പോ അവൾക്ക് ഉടനെ കൃഷ്ണയെ കാണണം

“നീ ഇങ്ങോട്ട് വായോ “

“സത്യം ആയിട്ട് ഞാൻ വരും “

“വാ..അവിടെ നിന്ന് നിവിൻ ചേട്ടനും ഷെല്ലി ചേട്ടനും വരുന്നുണ്ട് ആ വണ്ടിയിൽ കേറി പോരെ “

“എനിക്ക് പേടിയൊന്നുമില്ല. ഞാൻ വരും”

ദൃശ്യ പറഞ്ഞു. കൃഷ്ണ പൊട്ടിച്ചിരിച്ചു

“ദേ അവരെ വിളിച്ചു പറയണേ. വരുമ്പോൾ ദൃശ്യയെയും കൂട്ടിക്കൊണ്ട് വരാൻ “

അർജുൻ അത് സമ്മതിച്ചു. നിവിനെ വിളിച്ചു അവൻ

“എടാ കൃഷ്ണ പ്രെഗ്നന്റ് ആയി ട്ടോ “

നിവിനു സന്തോഷം ആയി

“എടാ സൂക്ഷിച്ചു വേണേ ഇനി അവിടെ. ഇങ്ങോട്ട് പോരെ “

“വരാം ഷെല്ലി വിളിച്ചോ?”

“ഉം “

“നിങ്ങൾ എപ്പോഴാ വരിക?”

“ഞാൻ വരണോടാ…ഒരു മൂഡില്ല “

“മര്യാദക്ക് വന്നോ, പിന്നെ വരുമ്പോൾ ദൃശ്യേ കൂടി കൂട്ടിക്കൊണ്ട് വരണം “

“ഡാ മനസ്സിൽ ഒരു ശൂന്യത ആണെടാ..ച- ത്താ മതി ന്ന് തോന്നുവാ, ഞാൻ മുൻപ് ചെയ്ത തെറ്റുകൾ..അതൊക്ക ആണോടാ ഇങ്ങനെ വന്നത്”

“പോടാ കോ- പ്പേ..നീ വാ…ഇവിടെ വെച്ചു സംസാരിക്കാം “

അവൻ ഫോൺ വെച്ച് ഷെല്ലിയെയും വിളിച്ചു കാര്യം പറഞ്ഞു. എല്ലാവർക്കും റിസോർട്ടിൽ മുറികൾ ബുക്ക്‌ ചെയ്തു

“ഞാൻ വരില്ല ട്ടോ, ദീപു പൊയ്ക്കോ, ദൃശ്യ കൂടി വന്ന ഞങ്ങൾ അടിച്ചു പൊളിക്കും “

“അതിന് നിനക്ക് ദൃശ്യയെയറിയോ?”

“ഹോസ്പിറ്റലിൽ ഞങ്ങൾ ഒന്നിച്ചല്ലയിരുന്നോ. നല്ല കൂട്ടാണ്.”

“അപ്പൊ ഞാൻ വേണ്ട..”

“എന്റെ ദീപു…ഇത്രയും സ്ഥലം അല്ലെ ഉള്ളു ഞങ്ങൾ പെണ്ണുങ്ങൾ മാത്രം മതി “

അർജുൻ കൃഷ്ണയെ ഒന്ന് നോക്കി. കൃഷ്ണ വന്ന തോളിൽ ചാരി

“അപ്പുവേട്ടൻ പോകണ്ട ട്ടോ “

അവൾ മെല്ലെ പറഞ്ഞു

“കാണേടി കണ്ടു പഠിക്ക്…എന്റെ വിധി “

നീരജ പൊട്ടിച്ചിരിച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *